ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, September 26, 2012

മുന്‍ഗാമികളുടെ സ്‌നേഹത്തില്‍ കുരുന്നുകള്‍ കുളിരും


പുനലൂര്‍: പുതിയ അധ്യയനവര്‍ഷത്തില്‍ ഇളമ്പല്‍ സര്‍ക്കാര്‍ യു.പി.സ്‌കൂളിലെ ഒന്നാംക്ലാസിലേക്ക് കടന്നുചെല്ലുന്ന കുരുന്നുകള്‍ക്ക് പണ്ട് പഠിച്ചിരുന്നവര്‍ ഒരു സമ്മാനം ഒരുക്കിവച്ചിട്ടുണ്ട്. കുളിരുള്ള ഒരു സമ്മാനം- എയര്‍ കണ്ടീഷന്‍ ചെയ്ത ക്ലാസ് മുറി. തൊണ്ണൂറ് പിന്നിട്ട ഈ വിദ്യാലയത്തില്‍, അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഈ കുളിരുള്ള ക്ലാസ് മുറിയിലായിരിക്കും ഇനിമുതല്‍ പഠനം.

വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ ഏറെ പഴക്കംചെന്ന സ്‌കൂളുകളിലൊന്നായ ഇളമ്പല്‍ സര്‍ക്കാര്‍ യു.പി.സ്‌കൂളിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സമ്മാനിച്ചതാണ് ഈ എയര്‍ കണ്ടീഷണര്‍. സര്‍വശിക്ഷാ അഭിയാന്‍ പ്രകാരം 2003-04 വര്‍ഷത്തില്‍ സ്‌കൂളില്‍ നിര്‍മ്മിച്ച രണ്ട് ക്ലാസ് മുറികളിലൊന്നില്‍ ഇത് സ്ഥാപിച്ചിരിക്കുകയാണ്. 40,000 ത്തോളം രൂപയാണ് ചിലവ്. കഴിഞ്ഞ ഏപ്രിലില്‍ പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടന സ്‌കൂളില്‍ സംഘടിപ്പിച്ച സംഗമത്തിനും സുവനീര്‍പ്രകാശനത്തിനും ശേഷം മിച്ചം വന്ന തുക ചെലവഴിച്ചാണ് സ്‌കൂളിന് എ.സി.വാങ്ങി നല്‍കിയത്. അടുത്ത വ്യാഴാഴ്ച രാവിലെ പത്തിന് ഗ്രാമപ്പഞ്ചായത്ത് അംഗവും പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ രക്ഷാധികാരിയുമായ ആര്‍.അജികുമാര്‍, എ.സി.ക്ലാസ് മുറി ഉദ്ഘാടനം ചെയ്യും. അടുത്തകൊല്ലം ടച്ച് സ്‌ക്രീനോട് കൂടിയ ഡിജിറ്റല്‍ ബോര്‍ഡ് വാങ്ങിനല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെന്നും അജികുമാര്‍ അറിയിച്ചു. ഇവിടുത്തെ പാവപ്പെട്ട കുട്ടികള്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത തരത്തിലുള്ള സമ്മാനമാണ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ അവര്‍ക്കായി ഒരുക്കിയതെന്ന് പ്രഥമാധ്യാപകന്‍ ജി.രവീന്ദ്രന്‍ പിള്ള ചൂണ്ടിക്കാട്ടുന്നു. 92 വര്‍ഷംമുമ്പ് ആരംഭിച്ച ആലുമ്മൂട്ടില്‍ പള്ളിക്കൂടമാണ് കാലക്രമത്തില്‍ ഇളമ്പല്‍ യു.പി.സ്‌കൂളായത്. 1939-40 വര്‍ഷത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിനെ തുടര്‍ന്നായിരുന്നു ഇത്

1 comment:

ഗവ. ഹൈസ്കൂള്‍ കീക്കൊഴൂര്‍ said...

അഭിനന്ദനങ്ങള്‍...
പൊതുവിദ്യാഭ്യാസവും പൊതുവിദ്യാലയങ്ങളും മികവിന്റെ ഉന്നതികളിലെത്തട്ടെ..