Pages

Thursday, July 30, 2015

നാലാം ക്ലാസിലെ കുട്ടികളുന്നയിക്കുന്ന ചില ചോദ്യങ്ങള്‍


ഞാന്‍ നാലാം ക്ലാസിലെ കുട്ടികളുമായി ചീത്രരചനയില്‍ ഏര്‍പ്പെട്ടു
മീനിന്റെ പടമാണ് വരച്ചത്.
( എന്തേ എല്ലാവരും ഒരേ വീക്ഷണകേണില്‍ നിന്നും വരച്ചത്. മറ്റൊരു കാഴ്ചയുടെ സൗന്ദര്യബോധം ആരാണ് ചെറുപ്പത്തിലേ നുളളിക്കളഞ്ഞത്? )

എല്ലാവരും വരച്ച മീനിന്റെ ഭാഗങ്ങള്‍ ചര്‍ച്ച ചെയ്തു
വാല്‍ എല്ലാവരും വരച്ചു
ചിറകുകള്‍ ( പലരും വരച്ചത് പല രീതിയില്‍ , എണ്ണവും സ്ഥാനവും ആകൃതിയും)
ഏതു മത്സ്യത്തെയാണ് വരച്ചത് പേരെഴുതൂ.
(അവര്‍ അപ്പോഴാണ് പേരില്ലാത്ത മത്സ്യത്തെയാണ് വരച്ചതെന്ന് തിരിച്ചറിഞ്ഞത്.)
കണ്ണ്
വായ്
ചെതുമ്പലുകള്‍?
ഞാന്‍ ഒരു ചോദ്യം ചോദിച്ചു
എന്തിനാണ് മത്സ്യത്തിനു വായ?
ഉത്തരം: 
  • ഭക്ഷണം കഴിക്കാന്‍
  • ശ്വസിക്കാന്‍
  • വെളളം കുടിക്കാന്‍
മത്സ്യം വായില്‍ കൂടിയാണോ ശ്വസിക്കുന്നത്?
ഉത്തരം: അതെ സര്‍?
എങ്ങനെ?
ഉത്തരം പെട്ടെന്നു വന്നില്ല
സര്‍ ജലത്തിലെ വായുവാണ് ശ്വസിക്കുന്നത്?
ആരു പറഞ്ഞു ?
ടീച്ചര്‍
വെളളത്തിലെ വായു വായില്‍ കൂടി മത്സ്യം വലിച്ചെടുക്കുകയാണോ?
ആ ചോദ്യം ആശയക്കുഴപ്പമുണ്ടാക്കി. അവര്‍ക്ക് അറിയില്ല
മത്സ്യത്തിനു മൂക്കില്ലേ?
ഉത്തരം: ഇല്ല സര്‍
സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ?
ഉം ഇല്ല സര്‍
ഞാന്‍ പടം കാണിച്ചു. ഇതാ നോക്കൂ വായയുടെ മുകളില്‍ രണ്ടു സുഷിരങ്ങള്‍...
ഇതെന്തിനാകും?
ഉത്തരം: ശ്വസിക്കാന്‍
അപ്പോള്‍ നേരത്തേ പറഞ്ഞതോ? വായില്‍ കൂടിയാണ് ശ്വസിക്കുന്നതെന്ന്?
അവര്‍ക്ക് നേരത്തെ പറഞ്ഞ ഉത്തരത്തെ ബലപ്പെടുത്തി പറയാന്‍ കഴിയുന്നില്ല.
അധ്യാപകര്‍ ശാസ്ത്രം പഠിപ്പിക്കുന്നത് ശാസ്ത്രീയമായ യുക്തിബോധത്തെ അടിസ്ഥാനമാക്കിയല്ല. ചില പ്രസ്താവനകള്‍ ക്ലാസില്‍ നടത്തുന്നു. അധ്യാപിക പറഞ്ഞതിനാല്‍ കുട്ടികള്‍ വിശ്വസിച്ചുകൊളളണം.
മീനുമായി ബന്ധപ്പെട്ട അടുത്ത സംശയം ഞാന്‍ പങ്കിട്ടു
മീനിന് എവിടെയൊക്കെ ചിറകുകളുണ്ട്

പല ഉത്തരം.

ഒരാള്‍ സ്കൂളിലെ അക്വേറിയം നോക്കി ഉറപ്പാക്കാന്‍ പോയി.

അയാള്‍ പറഞ്ഞതു ശരിയാണോ എന്നു പരിശോധിക്കാന്‍ മറ്റൊരാളും പോയി

രണ്ടു പേരും കണ്ടെത്തിയത് വ്യത്യസ്തം.

മൂന്നാമത്തെ കുട്ടിക്ക് എങ്ങനെ നിരീക്ഷിക്കണമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കി വിട്ടു
മീനിന്റെ ചിറകുകള്‍ എന്തിനാണ്?
ഉത്തരം: സഞ്ചരിക്കാന്‍
സമ്മതിച്ചു വാല്‍ ചിറക് എങ്ങനെ സഞ്ചാരത്തിനു സഹായിക്കുന്നു?
ഉത്തരം: വെട്ടിത്തിരിയാന്‍
മുതുകുചിറകോ?
ഉത്തരം: വെട്ടിത്തിരിയാന്‍
വയറിന്റെ ഭാഗത്ത് ( അടിവശത്തുളള ) ചിറകുകളോ?
ഉത്തരം: വെട്ടിത്തിരിയാന്‍
ചെകിളയുടെ ഭാഗത്തുളള ചിറകുകളോ?
അതെന്താ അവിടെ ഒരു രഹസ്യം പറ‍ച്ചില്‍
സര്‍ ചെകിള എന്താന്ന് ഇവന്‍ ചോദിച്ചതാ
ചെകിള കണ്ടിട്ടുളളവര്‍ എത്ര പേരുണ്ട്? 
 രണ്ടു മൂന്നു പേര്‍ ആ സാധനം കണ്ടിട്ടില്ല.!
എല്ലാവരും വരച്ച മീനിന്റെ ആകൃതി ഒരുപോലെ ആണോ?എന്താ ആകൃതി?
ഉത്തരം: തോണിയുടെ ആകൃതിയാണ് സര്‍
 ചിത്രങ്ങള്‍ കാണിച്ചു

തോണി പോലെയാണോ? പകുതിക്കു മുകള്‍ ഭാഗം ഇല്ലേ?
മത്സ്യമേ കാണാത്ത ഒരാളോടു തോണിയുടെ ആകൃതിയാണ് മത്സ്യത്തിനെന്നു പറഞ്ഞാല്‍ അവരെന്തായിരിക്കും മനസിലാക്കുക?
തോണി കാണാത്തവരോട് മത്സ്യത്തിന്റെ ആകൃതിയാണ് തോണിക്കെന്നു പറഞ്ഞാലോ?
കുട്ടികള്‍ ആലോചനയില്‍ മുഴുകി
ചിത്രം നോക്കി മത്സ്യത്തിന്റെ ആകൃതി പറയൂ
മിക്ക മത്സങ്ങളുടേയും
  • മുന്‍ ഭാഗം കൂര്‍ത്തതാണ്
  • ക്രമേണ  താഴേക്കും മേലേക്കും വലിപ്പം കൂടിവരന്നു
  • ഇരു വശങ്ങളും പരന്നതാണ്.( ചിലത് നന്നായി പരന്നത്, ചിലത് അല്പം ഉരുണ്ടു പരന്നത്....)
  •  പിന്‍ഭാഗത്തേക്ക്  വരുമ്പോള്‍ വീണ്ടും വലിപ്പം കുറഞ്ഞുവരുന്നു
  • ചില മീനുകള്‍ക്ക് വിമാനത്തിന്റെ രൂപമാണെന്നു തോന്നും
എങ്ങനെയാണ് ഈ ആകൃതി ജലസഞ്ചാരത്തിനു സഹായിക്കുന്നത്?
ഉത്തരം -വേഗം സഞ്ചരിക്കാന്‍
സഞ്ചാരത്തിന്റെ വേഗത എങ്ങനെയാണ് കൂടുക?
മീനിന്റെ ശക്തികൊണ്ട്
അപ്പോള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ആകൃതി സഹായിക്കുമെന്നു പറഞ്ഞതോ?
അത് തെളിയിക്കാന്‍ കഴിയുമോ?
കുട്ടികള്‍ക്കുത്തരമില്ല.
മത്സ്യങ്ങളുടെ ശരീര സവിശേഷതകള്‍ ജലജീവിതത്തിന് അനുയോജ്യമായ വിധമാണെന്നെ അവര്‍ പഠിച്ചെന്നാണ് അധ്യാപിക പറഞ്ഞത്.
അത് ശരിക്കും അവര്‍ പഠിച്ചുവോ?
അധ്യാപിക ഞാനും കുട്ടികളും തമ്മിലുളള ചര്‍ച്ച കാണുന്നുണ്ടായിരുന്നു.
പിന്നീട് അധ്യാപികയുമായി സംസാരിച്ചു
പഠനനേട്ടം കുട്ടികള്‍ ആര്‍ജിച്ചുവോ എന്നറിയുന്നതിനുളള പൊതു ക്ലാസ് ചര്‍ച്ചയുടെ തിരിച്ചറിവെന്താണ്?
  • പരിസരപഠനത്തില്‍ പഠനനേട്ടം പുസ്തകത്തിലെ വിവരങ്ങള്‍ മനസിലാക്കലല്ല.
  • മറിച്ച് ഒരു പ്രക്രിയയിലൂടെ രൂപ്പെടുന്ന ശാസ്ത്രീയ ധാരണകളാകണം
  • ചാഞ്ചാട്ടമില്ലാത്ത അറിവ് കുട്ടികള്‍ക്ക് ആര്‍ജിക്കാനായിട്ടില്ല.
എന്താണ് കാരണം?
അധ്യാപിക വിചാരിക്കുന്നത് അവരുടെ പരിമിതിയാണെന്നാണ്. ഞങ്ങള്‍ പാഠപുസ്തകവും അധ്യാപകസഹായിയും പഠനനേട്ടവും ചേര്‍ത്തു വിശകലനം ചെയ്തു. പിന്തുണാസാമഗ്രികള്‍ അധ്യാപികയെ ശരിക്കും വഴി തെറ്റിച്ചതല്ലേ? പ്രക്രിയാപരമായ ക്രമീകരണം, പഠനപ്രശ്നാവതരണം, വിവരശേഖരണവിശകലനങ്ങള്‍ എന്നിവയെല്ലാം പരിശീലനത്തില്‍ കൃത്യമായി അവതരിപ്പിക്കാതെ പോയില്ലേ
( പരിസര പഠനത്തില്‍ എപ്പോഴാണ് പാഠപുസ്തകം ഉപയോഗിക്കേണ്ടത്? അത് അനിവാര്യമാണോ? ആദ്യയൂണിറ്റിലെ പഠനനേട്ടത്തെ അടിസ്ഥാനമാക്കി ചിന്തിക്കാം)
                                        ഭാഗം രണ്ട്                                                                         
 ചെറിയ പഠനപ്രശ്നങ്ങളാക്കി അവതരിപ്പിച്ചാലോ? 
പഠനനേട്ടത്തെ പ്രക്രിയാശേഷികള്‍ ചേര്‍ത്തു സമഗ്രമാക്കിയാലോ? 
നിലവിലുളള പ്രവര്‍ത്തനങ്ങളുടെ ക്രമം മാറ്റിയാലോ? 
വിശകലനചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാലോ? 
കുട്ടി രേഖപ്പെടുത്തേണ്ട കാര്യങ്ങളില്‍ കൃത്യത വരുത്തിയാലോ? 
പാഠപുസ്തകത്തിനേക്കാള്‍ പഠനത്തിന് ( പ്രക്രിയയ്കും ശാസ്ത്രധാരണയ്തും) കൂടുതല്‍ പ്രാധാന്യം നല്‍കിയാലോ? 
ആ വഴിക്കൊരാലോചനയാണ് ചുവടെ.
 
ടീച്ചിംഗ് മാന്വല്‍ ( കരട്)

ക്ലാസ് 4 - പരിസര പഠനം

യൂണിറ്റ് 1 - വയലും വനവും
പഠനനേട്ടവും പ്രക്രിയാശേഷികളും
  1. ജീവികളെ കരയില്‍ ജീവിക്കുന്നവ, ജലത്തില്‍ ജീവിക്കുന്നവ, കരയിലും ജലത്തിലും ജീവിക്കുന്നവ എന്നിങ്ങനെ പട്ടികപ്പെടുത്തുന്നു. ( വര്‍ഗീകരണം, പട്ടികപ്പെടുത്തല്‍)
  2. ജലജീവികളുടെ (മത്സ്യങ്ങളുടെ) ശാരീരിക സവിശേഷതകള്‍ ജലജീവിതത്തിന് എങ്ങനെ അനുയോജ്യമാണെന്ന് കണ്ടെത്തി വിശദീകരിക്കുന്നു ( നിരീക്ഷണം, അപഗ്രഥനം, നിഗമനരൂപീകരണം )
പ്രവര്‍ത്തനം 1 ചിത്രവായന
നിങ്ങള്‍ ഇപ്പോള്‍ ഒരു കുളത്തിന്റെ കരയിലാണ് . ഏതെല്ലാം ജീവികളെയാണ് അവിടെ കാണാനാവുക. അല്പനേരം കണ്ണടച്ച് മനസില്‍ കാണുക. കുളത്തിനുളളിലും കുളക്കരയിലും നോക്കണേ...മനസില്‍ കണ്ട ജീവികളുടെ പേര് നമ്പറിട്ട് എഴുതുക. എഴുതാന്‍ ബുദ്ധിമുട്ടുള്ളവരെ അധ്യാപിക സഹായിക്കും ( അക്ഷരം, ചിഹ്നം..)
പാഠപുസ്തകത്തില്‍ പേജ് 8 ല്‍ ഒരു കുളത്തിന്റെ ചിത്രം ഉണ്ട്. അതുമായി താരതമ്യം ചെയ്യൂ. നിങ്ങളെഴുതിയതില്‍ പെട്ടവ അതിലുണ്ടെങ്കില്‍ ശരി ടയാളം നല്‍കണം.
എന്ത് തലക്കെട്ട് നല്‍കും?
പൊതുവായി തലക്കെട്ട് തീരുമാനിക്കുന്നു ( ജീവികള്‍ /നമുക്ക് ചുറ്റും കാണുന്ന ജീവികള്‍ /കുളക്കരയിലെ ജീവികള്‍.....................)
ഏറ്റവും കൂടുതല്‍ എഴുതിയത് 2/3 കുട്ടികള്‍ വായിക്കുന്നു. മറ്റുളളവര്‍ക്ക് കൂട്ടിച്ചേര്‍ക്കാനവസരം
ക്ലാസില്‍ പൊതുവായി അവതരിപ്പിക്കുന്നു
പ്രവര്‍ത്തനം 2
കുളം കര കളി ( പ്രത്യേകപരിഗണന അര്‍ഹിക്കുന്നവരും പഠനശൈലിയുളളവര്‍ക്കും വേണ്ടി)
ക്ലാസില്‍ ഒരു വൃത്തം വരയ്ക്കുന്നു. അത് കുളം. കുട്ടികള്‍ വൃത്തത്തിനു ചുറ്റും വെളിയിലായി നില്‍ക്കുന്നു. കുളത്തിലുളള ജീവിയുടെ പേരു ടീച്ചര്‍ പറഞ്ഞാല്‍ കുട്ടികള്‍ വ‍ൃത്തത്തിനുളളിലേക്ക് ചാടണം. കരയിലുളള ജീവിയുടെ പേരുപറഞ്ഞാല്‍ കരയിലേക്കും. (കരയിലും ജലത്തിലും കഴിയുന്ന ജീവികളുടെ പേരു പറഞ്ഞാല്‍ കുളത്തില്‍ ചാടി കരയ്ക് കയറണം-രണ്ടു ചാട്ടം)
കളി കഴിഞ്ഞ് ടീച്ചര്‍ പറഞ്ഞ ജീവികള്‍ അവരുടെ ലിസ്റ്റില്‍ ഇല്ലെങ്കില്‍ കൂട്ടിച്ചേര്‍ക്കണം
എല്ലാ കുട്ടികളുടെ ബുക്കിലും കരയില്‍ ജീവിക്കുന്ന ജീവികള്‍ , ജലത്തില്‍ ജീവിക്കുന്ന ജീവികള്‍, കരയിലും ജലത്തിലും ജീവിക്കുന്ന ജീവികള്‍ ഉണ്ടെന്ന് ഉറപ്പാക്കണം
പ്രവര്‍ത്തനം 3 - പട്ടിക രൂപീകരണം
കളിയില്‍ എവിടെയൊക്കെ ജീവിക്കുന്നവയുടെ പേരുകളാണ് പറഞ്ഞത്? അവയെ മൂന്നായി തരം തിരിക്കാമോ? ക്ലാസില്‍ പൊതുവായി പട്ടിക രൂപപ്പെടുത്തുന്നു

കരയില്‍ ജീവിക്കുന്നവ
വെള്ളത്തില്‍ ജീവിക്കുന്നവ
കരയിലും വെള്ളത്തിലും ജീവിക്കുന്നവ













ബുക്കില്‍ എഴുതിയ ലിസ്റ്റിലുളളതും പുതിയതായി കൂട്ടിച്ചേര്‍ത്തും പട്ടികയില്‍ പരമാവധി ജീവികളെ ഉള്‍പ്പെടുത്താമോ?
  • ഒന്നാം കോളത്തില്‍ ഏറ്റവും കൂടുതല്‍ ള്‍പ്പെടുത്തിയവര്‍
  • രണ്ടാം കോളത്തില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പെടുത്തിയവര്‍
  • മൂന്നാം കോളത്തില്‍ ഏറ്റവും കൂടുതല്‍....
എണ്ണം മാത്രം പറഞ്ഞാല്‍ മതി. ഓരോരുത്തരും എഴുതിയത് വ്യത്യസ്ത ജീവികളുടെ പേരുകളാകും പരസ്പരം പങ്കുവെച്ച് കൂട്ടിച്ചേര്‍ക്കാം. 3/4 കുട്ടികളുടെ ഗ്രൂപ്പില്‍ പങ്കുവെക്കല്‍. . ഒരാള്‍ ഒരു പേരു വായിച്ചാല്‍ അത് മറ്റുളളവര്‍ എഴുതിയിട്ടില്ലെങ്കില്‍ തത്സമയം എഴുതി ചേര്‍ക്കണം.ലേഖനത്തില്‍ പ്രയാസമുളളവരെ സഹായിക്കണം. എല്ലാവരും ശരിയായിട്ടാണ് എഴുതിയതെന്ന് ഉറപ്പാക്കണം. വായിക്കുന്ന പേരുകള്‍ ഉണ്ടെങ്കില്‍ ശരി അടയാളം നല്‍കണം. ഇങ്ങനെ പട്ടിക പൂര്‍ത്തീകരിക്കണം. . ഓരോ വിഭാഗം ജീവികളുടേയും പൊതു പ്രത്യേകതകള്‍ മറ്റൊരു പട്ടികയില്‍ എഴുതണം. 
അവതരണം( ഈ സമയം ടീച്ചര്‍ ബി ബി ഉപയോഗിക്കുന്നത് പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സഹായകം)
മറ്റ് ഗ്രൂപ്പുകളുടെ കൂട്ടിച്ചേര്‍ക്കല്‍
പട്ടികയില്‍ നിന്നും എന്തെല്ലാം കാര്യങ്ങള്‍ മനസിലായി?
പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ആദ്യ അവസരം
എല്ലാ കുട്ടികളുടേയും നോട്ട് ബുക്കില്‍ ക്രോഡീകരണം രേഖപ്പെടുത്തിയെന്നുറപ്പാക്കണം
ക്രോഡീകരണം

കരയില്‍ ജീവിക്കുന്നവ
വെള്ളത്തില്‍ ജീവിക്കുന്നവ
കരയിലും വെള്ളത്തിലും ജീവിക്കുന്നവ
കാലുകളുണ്ട്
...........................
.................................
...........................................

ചിറകുകള്‍


വഴുവഴുപ്പുണ്ട്
................................
....................................

കാലുകള്‍ ഉണ്ട്( ആമ,താറാവ്)
കാലുകളില്ല ( പാമ്പ്)
വെളളം ശരീരത്തില്‍ പിടിക്കില്ല ( ആമ, താറാവ്..)
.......................................................









( നമുക്ക് ചുറ്റും കരയില്‍ ജീവിക്കുന്ന ജീവികളുണ്ട്,വെള്ളത്തില്‍ ജീവിക്കുന്ന ജീവികളുണ്ട്കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവികളുണ്ട് എന്നു മാത്രം എഴുതിയാല്‍ അത് ഒന്നാം ക്ലാസ് നിലവാരമല്ലേ ആകൂ?)
പഠനപ്രശ്നം: ഇവയുടെ ശരീര പ്രത്യേകതകള്‍ അതാതിടങ്ങളില്‍ ജിവിക്കുന്നതിന് അനുയോജ്യമാണോ?? കരയിലും വെളളത്തിലും ഉളള ഓരോ ജീവികളെ മനസില്‍ കാണുക.
  • സഞ്ചാരം
  • ആഹാരസമ്പാദനം
  • ശ്വസനം
  • ശത്രുക്കളില്‍ നിന്നും രക്ഷപെടല്‍
ഇവയ്ക് സഹായകമായ എന്തെങ്കിലും പ്രത്യേകതകള്‍ ആ ജീവികള്‍ക്കുണ്ടോ?
വ്യക്തിഗതമായ ആലേചന
ഗ്രൂപ്പില്‍ പങ്കിടല്‍
ഓരോ ഗ്രൂപ്പില്‍ നിന്നും കരയിലും വെളളത്തിലും ഉളള ജീവികള്‍ക്ക് ഓരോ ഉദാഹരണം വീതം തെരഞ്ഞെടുത്ത് സമഗ്രമാക്കി അവതരിപ്പിക്കുന്നു.
മീനിന്റെ കാര്യത്തില്‍ എന്തെല്ലാം സവിശേഷതകള്‍ ? ഗ്രൂപ്പുകള്‍ അവതരിപ്പിക്കുമ്പോള്‍ അവ ബോര്‍ഡില്‍ എഴുതണം
പഠനപ്രശ്നം: ഇവ ശരിയാണോ? ഇനിയും പ്രത്യേകതകളുണ്ടാകുമോ? എങ്ങനെ കണ്ടെത്താം?
പ്രവര്‍ത്തനം 4
നിരീക്ഷണം- മത്സ്യത്തിന്റെ അനുകൂലനങ്ങള്‍
ക്ലാസില്‍ ഒരുക്കിയ അക്വേറിയത്തില്‍ മീനിന്റെ സഞ്ചാരം നിരീക്ഷിക്കല്‍ അല്ലെങ്കില്‍ സഞ്ചരിക്കുന്ന മീനിന്റെ വീഡിയോ പ്രദര്‍ശനം
എന്തൊക്കെ ആണ് നിരീക്ഷിക്കേണ്ടത്
നിരീക്ഷിച്ച കാര്യം കണ്ടെത്തിയ സവിശേഷതകള്‍ പ്രയോജനം
ആകൃതി
  1. ...........
  2. ..................
  3. .....................
ചിറകുകള്‍ ( എണ്ണം, സ്ഥാനം, ഉപയോഗം) മുന്‍ ചിറക്
മുതുക് ചിറക്
വാല്‍ച്ചിറക്
അടിയിലെ ചിറകുകള്‍
(ക്ലാസില്‍പ്രയോജനപ്പെടുത്താവുന്ന ചിത്രങ്ങള്‍ )
ചെകളകള്‍ (പ്രത്യേകത, ചലനം, )





വായ് ( ചലനം)

Fish breathing - YouTube

പ്രയോജനപ്പെടുത്താവുന്ന വീഡിയോ


കഴുത്ത്



ചെവി



മൂക്ക്



നിരീക്ഷണത്തിന് കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍
  1. മത്സ്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കണം
  2. ത്സ്യത്തിന്റെ ഓരോ ഭാഗവും നിരീക്ഷിക്കണം
  3. ചലനം ശ്രദ്ധിക്കണം
  4. പരമാവധി സവിശേഷതകള്‍ എഴുതണം
  5. വീഡിയോ വീണ്ടും കാണണമെങ്കില്‍ പറയണം                         അധ്യാപക സഹായിയിലുളളത്
മീനിനെ വ്യക്തമായി കാണുന്ന പൊസിഷനില്‍ വീഡിയോ പോസ് ചെയ്യുന്നു. വീഡിയോ പ്രദര്‍ശിപ്പിക്കുന്നു. ആവശ്യമെങ്കില്‍ ഇടയ്ക്ക് പോസ് ചെയ്ത് എഴുതാന്‍ അവസരം നല്‍കണം
കുട്ടി ആവശ്യപ്പെടുന്ന ഭാഗങ്ങള്‍ റീ പ്ലേ ചെയ്യണം. എന്തൊക്കെയെഴുതി? ഒരാള്‍ ഒന്നെന്ന രീതിയില്‍ പങ്കുവെക്കാനവസരം. ഓരോ സവിശേഷത കുട്ടി പറയുമ്പോഴും അതിന്റെ ധര്‍മം / ആവശ്യകത - കുട്ടിയുടെ യുക്തി പങ്കുവെക്കാന്‍ പ്രേരിപ്പിക്കണം
അവതരിപ്പക്കുന്ന കുട്ടി പ്രധാന സവിശേഷതകള്‍ കുട്ടികള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ മറ്റുളളവര്‍ക്ക് കൂട്ടിച്ചേര്‍ക്കാം.
വിശകലനചര്‍ച്ച
ഓരോ സവിശേഷതയും ജലജീവിതത്തിന് മത്സ്യത്തെ എങ്ങനെ സഹായിക്കുന്നു?
ഇത് ബോധ്യപ്പെടും വിധം ചര്‍ച്ച നടക്കണം(വയനാട് ഡയറ്റിലെ ശ്രീ രമേഷ് പറഞ്ഞത് മത്സ്യത്തിന്റെ ആകൃതി സഞ്ചാരത്തിന് എങ്ങനെ സഹായിക്കുന്നു എന്നു കുട്ടികള്‍ക്ക് യുക്തി
പൂര്‍വം വിശദീകരിക്കാന്‍ കഴിയുന്നില്ലെന്നാണ്. സോപ്പ് ബോ‍ട്ട് പരീക്ഷണം ചെയ്തുനോക്കി ബോധ്യപ്പെടാനാണ് ശ്രമിച്ചത്. ചിത്രത്തില്‍ കാണുന്നതുപോലെ മുന്‍ഭാഗം കൂര്‍ത്ത ഒരു പ്ലാസ്റ്റിക് കഷണം വെട്ടിയെടുത്തു. അതേ വലിപ്പമുളളതും മുന്‍ഭാഗം പരന്നതുമായ മറ്റൊരെണ്ണവും . എതിര്‍ഭാഗത്ത് സോപ്പ് കഷണം വെച്ച് വെളളത്തില്‍ ഒരേ സമയം വെച്ച് പരീക്ഷിച്ചുനോക്കി)
കുട്ടിയെ വിശകലനാത്മകമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന വിധം ചോദ്യങ്ങളുന്നയിക്കണം.ഉദാഹരണം
  • വായ് സദാ സമയവും അടക്കുകയും തുറക്കുകയും ചെയ്യുന്നതെന്തിന്?
  • വെള്ളമെല്ലാം മത്സ്യം കുടിക്കുകയാണോ?
  • ചെകിള മൂടിയുടെ ചലനവും വായുടെ ചലനവും തമ്മില്‍ ബന്ധമുണ്ടോ?
  • മുതുകുചിറകില്ലെങ്കില്‍ എന്തു സംഭവിക്കും?
  • മുന്‍ ചിറകുകളുടെ ചലനം എപ്രകാരമായിരുന്നു? അതുകൊണ്ടുളള ഗുണം?
  • വാല്‍ ചിറക് സഞ്ചാരദിശയെ എങ്ങനെ സ്വാധീനിക്കുന്നു
(ജീവനില്ലാത്ത ഒരു മത്സ്യത്തെ ക്ലാസില്‍ കൊണ്ടുവന്ന് തൊടാനും ചെതുമ്പലിന്റെ ക്രമീകരണം മനസിലക്കാനും അവസരം നല്‍കണം.)
  • ശല്കങ്ങള്‍ പുറകിലോട്ട് ക്രമീകരിച്ചിരിക്കുന്നതു കൊണ്ടുള്ള മെച്ചമെന്ത്?
  • മീനിന്റെ ശരീരത്തിന് വഴുവഴുപ്പുള്ളത് എന്തിന് സഹായിക്കും?
കുട്ടിയുടെ മുന്നറിവും നേരനുഭവവും ഓര്‍മയിലേക്ക് കൊണ്ടുവന്ന് ചര്‍ച്ച ചെയ്യണം.)

ജലജീവിതത്തിന് മത്സ്യത്തിന്റെ അനുകൂലനങ്ങള്‍ എല്ലാ കുട്ടികളുടേയും നോട്ട് ബുക്കില്‍ രേഖപ്പെടുത്തിയെന്ന് അധ്യാപിക ഉറപ്പാക്കണം
ശ്വസനം
( മത്സ്യങ്ങള്‍ വായിലൂടെ വെളളം എടുത്ത് ചെകിളപ്പൂക്കളിലൂടെ പുറത്തേക്കു വിടുന്നത് ശ്വസനമായി മിനസിലാക്കാന്‍ കുട്ടിക്ക് പ്രയാസം നേരിടും. വിശദീകരണം വേണ്ടിവരും)
വായുവില്‍ ഓക്സിജന്‍ എന്ന വാതകം ഉണ്ട്. അതാണ് നമ്മുടെ ശ്വാസ കോശം സ്വീകരിക്കുന്നത്.ശ്വാസകോശത്തിന്റെ ഭിത്തിയിലെ രക്തക്കുഴലുകള്‍ ഓക്സിജനെ വലിച്ചെടുക്കും. മത്സ്യങ്ങൾ ജലത്തിൽ കലർന്ന ഓക്സിജനാണ്‌ ശ്വസിക്കുന്നത്‌. - ശ്വസകോശത്തിനു പകരം ചെകിള പൂക്കൾ കൊണ്ടാണ്‌ ഇവയുടെ ശ്വസനം എന്നു പറഞ്ഞുകൊടുക്കണം.

Fish breathing - YouTube

പ്രവര്‍ത്തനം 5
ചിത്രം വരയ്കാം (ശാസ്ത്രസംബന്ധമായ ചിത്രീകരണം)
കുട്ടികളുടെ നോട്ടുബുക്കില്‍ മത്സ്യത്തിന്റെ ചിത്രം വരക്കാന്‍ അവസരം നല്‍കുന്നു. വ്യത്യസ്തമായ മത്സ്യത്തിന്റെ ചിത്രമാണ് വരയ്കേണ്ടത്. അത് നിങ്ങള്‍ കണ്ടിട്ടുളളതാകണം.
നിറം നല്‍കല്‍ ( ശരീരം, ജലം...).പ്രദര്‍ശനം.പരസ്പരം വിലയിരുത്തല്‍
ശാസ്ത്രസംബന്ധമായ ചിത്രരചനയില്‍ കുട്ടിയുടെ കഴിവ് അധ്യാപികക്ക് വിലയിരുത്താം ( അനുപാതം, ഘടന, വര്‍ണവിന്യാസം , വീക്ഷണതലം, തനിമ,ശാസ്ത്രീയസമഗ്രത )
പ്രവര്‍ത്തനം 6
കടലാസു മീന്‍ നിര്‍മാണവും വിലയിരുത്തലും
ലിസ്റ്റിലുള്ള ഏതെങ്കിലും ജീവിയെ കടലാസില്‍ നിര്‍മിക്കാനറിയുന്നവരുണ്ടോ?
അധ്യാപിക കടലാസുമീന്‍ മുന്‍കൂട്ടിയുണ്ടാക്കിയത് കുട്ടികളെ കാണിക്കുന്നു. കടലാസുകൊണ്ട് മീനുണ്ടാക്കാന്‍ ആര്‍ക്കറിയാം? അറിയാവുന്ന കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കവസരം നല്‍കണം
എങ്കില്‍ കുട്ടി തന്നെ മറ്റെല്ലാവര്‍ക്കും മീനുണ്ടാക്കാനുള്ള പരിശീലനം നല്‍കട്ടെ
അല്ലെങ്കില്‍ അധ്യാപിക ചെയ്യിക്കണം. എല്ലാ കുട്ടികള്‍ക്കും പേപ്പര്‍ നല്‍കണം
നിര്‍ദേശങ്ങള്‍ക്കനുസരിച്ച് എല്ലാ കുട്ടികളും നിര്‍മാണത്തില്‍ പങ്കെടുക്കുന്നു എന്ന് അധ്യാപിക വിലയിരുത്തണം. വ്യക്തിഗത പിന്തുണ ആവശ്യമുള്ളവര്‍ക്ക് തത്സമയ പിന്തുണ നല്‍കണം
കുട്ടികളുടെ പരസ്പര പിന്തുണ ഉറപ്പാക്കുകയും ആകാം.കുട്ടികള്‍ മീനിന് നിറം നല്‍കുന്നു
ഒറിഗമി മത്സ്യത്തെ എ ഫോര്‍ ഷീറ്റിലൊട്ടിച്ച് അടിയില്‍ മത്സ്യത്തിന്റെ ശരീര പ്രത്യേകതകളെക്കുറിച്ച് ലഘുവിവരണം എഴുതണം. എഴുതിയ ശേഷം പ്രദര്‍ശനം നടത്തണം
വിവരണത്തെ പഠനനേട്ടം എത്രമാത്രം ആര്‍ജിച്ചു എന്നതിനുളള തെളിവായി പരിഗണിച്ച് വിലയിരുത്തണം. പോര്‍ട്ട് ഫോളിയോ ആയി സൂക്ഷിക്കണം.
അനുബന്ധം
അധ്യാപകര്‍ക്കുളള അധികവിവരങ്ങള്‍