ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, April 28, 2015

ഉപജില്ലയിലെ എല്ലാ വിദ്യാര്‍ഥികളെയും നയിക്കുന്ന വിദ്യാലയം


(മുസ്തഫ എന്റെ സുഹ‍ൃത്താണ്. അദ്ദേഹത്തിന്റെ വിദ്യാലയവിശേഷങ്ങള്‍ എനിക്ക് മെയില്‍ ചെയ്യാറുണ്ട്. ആവേശകരമായ ഒത്തിരി കാര്യങ്ങള്‍ അദ്ദേഹത്തിനു പങ്കിടാനുണ്ട്. ഈ ബ്ലോഗ് അത്തരം വിശേഷങ്ങള്‍ക്കുളളതാണല്ലോ)
ഒരു വിദ്യാലയം ഉപജില്ലയിലെ എല്ലാ വിദ്യാര്‍ഥികളേയും പ്രോത്സാഹിപ്പിക്കാന്‍ മുന്നോട്ടു വരിക. പ്രതിഭകള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുക.  
കഴിവുകള്‍ വളര്‍ത്താന്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുക
അതിവിപുലമായ ഇടപെടലാണ് പുറത്തൂര്‍ ജി യു പി എസ് നടത്തിയത്. സമൂഹപങ്കാളിത്തത്തോടെ മികച്ച അധ്യാകരെ കണ്ടെത്തി വിദേശയാത്രയ്ക് അവസരം ഒരുക്കുന്ന വിദ്യാലയം കൂടിയാണ് ഇത്.  
വ്യത്യസ്തമായ ആ സ്കോളര്‍ഷിപ്പിന്റെ വിശദാംശങ്ങള്‍ ആദ്യം വായീക്കൂ.

Sunday, April 26, 2015

സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് വിദ്യാലയത്തിന്റെ മികവ്ഗ്രാഫു് ഉയര്‍ത്തുന്നുണ്ടോ?

   അവകാശാധിഷ്ടിത വിദ്യാലയസങ്കല്പം സാക്ഷാത്കരിക്കുന്നതിന് സഹായകമായ അക്കാദമിക മികവിനുള്ള ആസൂത്രണ വേദിയായി എസ്  ആര്‍ ജി ഉയരേണ്ടതുണ്ട്.സ്കൂളിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചാവേദിയായി എസ് ആര്‍ ജി മാറുമ്പോഴാണ് നൂതന പ്രവര്‍ത്തനങ്ങളും മികവുകളും ഉണ്ടാകുന്നത്. സ്കൂളിലെ അക്കാദമിക പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്ന എസ് ആര്‍ ജി എല്ലാ വിദ്യാലയങ്ങളിലും ശക്തമാകണം. പക്ഷേ...!
വിദ്യാലയങ്ങള്‍ മോണിറ്റര്‍ ചെയ്തപ്പോള്‍ തിരിച്ചറിഞ്ഞത് ഇതുവരെ നല്‍കിയ പ്രായോഗികാനുഭവപിന്തുണ യില്ലാത്ത നിര്‍ദ്ദേശങ്ങളാണ് എസ്‍ ആര്‍ ജി പലേടത്തും ദുര്‍ബലപ്പെടാന്‍ കാരണം എന്നാണ്.
എന്താണ് ഇതിനു പരിഹാരം? ആലപ്പുഴ ഡയറ്റ് ഈ വര്‍ഷം സ്വീകരിച്ച പൊതുസമീപനം പ്രയോഗിച്ചു ബോധ്യപ്പെട്ട കാര്യങ്ങള്‍ മാത്രം അധ്യാപകരോടു പറയുക എന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവേഷണാത്മകമായി ഇടപെടാന്‍ തീരുമാനിച്ചു.

Tuesday, April 21, 2015

പൊന്‍തൂവല്‍ 2015

മാവേലിക്കര  മണ്ഡലത്തിലെ പൊന്‍തൂവല്‍ 
പ്രതീക്ഷിച്ചതിലും കൂടുതല്‍ ജനപിന്തുണയോടെ സംഘടിപ്പിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു. 
ഇന്നലെ വെട്ടിയാര്‍ എല്‍ പി സ്കൂളിലെ കുട്ടികളുടെ വിളംബരകലാജാഥ 
എട്ടു പഞ്ചായത്തുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. 
ഇന്ന് പത്രസമ്മേളനം നടത്തി. 
രണ്ടു തരം പോസ്റ്ററുകള്‍ . രണ്ടു നോട്ടീസ് ഇവയും എല്ലാ വിദ്യാലയങ്ങളിലും എത്തിച്ചു. 
വിദ്യാലയങ്ങള്‍ പൊന്‍തൂവല്‍ ഏറ്റെടുത്തു എന്നാണ് ഫീഡ് ബാക്ക്. 
അവധിക്കാലത്തെ ഈ അനുഭവം പങ്കിടല്‍ അധ്യാപകപരിശീലനദൗത്യം കൂടി നിറവേറ്റും. കൂടാതെ വരും വര്‍ഷത്തേക്കുളള പ്രവര്‍ത്തനപദ്ധതി പൊന്‍തൂവല്‍ വേദിയില്‍ പ്രഖ്യാപിക്കും. എല്ലാവരുടേയും സാന്നിധ്യം അഭ്യര്‍ഥിക്കുന്നു.






 




Saturday, April 18, 2015

വിദ്യാലയ അസംബ്ളി നിരന്തരവിലയിരുത്തല്‍ വേദിയാക്കാം


വിദ്യാലയ വികസനപദ്ധതി -3 ( കഴിഞ്ഞ ലക്കങ്ങളുടെ തുടര്‍ച്ച )
ആവര്‍ത്തനവിരസതയുളള വിദ്യാലയ അസംബ്ലികള്‍- അവ കുട്ടികള്‍ക്ക് മയങ്ങിവീഴാനുളളതാണ്.  
സാരോപദേശഭാരം കയറ്റി വെക്കാനുളളതാണ് ചിലര്‍ക്ക് അസംബ്ലി.  
മതബോധനത്തിന്റെ രഹസ്യ അജണ്ട തിരുകികയറ്റുന്നവരുമുണ്ട്.  
അച്ചടക്കം പഠിപ്പിക്കാനും താക്കീത് നല്‍കാനുമൊക്കെ അസംബ്ലിയെ ഉപയോഗിക്കുന്ന കേണല്‍മാഷന്മാരെയും കാണാം.  
അധികാരത്തിന്റെ മേല്‍ കീഴ് ബന്ധത്തെ അരക്കിട്ടുറപ്പിക്കുന്ന അസംബ്ലിയില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ പലപ്പോഴും ബഹിഷ്കൃതരാണ്.  
അധ്യാപകരുടെ ആലോചനയില്‍ തുല്യപങ്കാളിത്തം എന്നത് കടന്നു വരുന്നില്ല. 
വിദ്യാലയത്തെ ഉദ്യാനമായി കാണുന്നില്ല. എന്‍ സി എഫ് അസംബ്ലിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. പട്ടാളച്ചിട്ടയില്‍ കുട്ടികളെ വരിവരിയായി നിറുത്തുന്നതല്ല അസംബ്ലി എന്നാണതില്‍ പറയുന്നത്. പ്രഭാതപ്രവര്‍ത്തനം ആസ്വാദ്യമാകുന്ന വിദ്യാലയാനുഭവമാണത്. അനൗപചാരികതയും സൗഹൃദവും ഉമ്നേഷം പകരുന്ന പങ്കിടലുകളും വൈവിധ്യവും പങ്കാളിത്തവും ...
വിദ്യാലയത്തിന്റെ ചിന്ത സര്‍ഗാത്മകമാകുമ്പോഴേ വിദ്യാലയ വികസനപദ്ധതിയില്‍ അസംബ്ലി സ്ഥാനം പിടിക്കൂ.
വിദ്യാലയ വികസനപദ്ധതി തയ്യാറാക്കാന്‍ ആലോചിക്കുമ്പോള്‍ സൂക്ഷ്മമായി കാര്യങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട്.
  • ഇപ്പോള്‍ വിദ്യാലയത്തില്‍ നടക്കുന്നതെല്ലാം മതി , അതിനെന്താ കുഴപ്പം എന്നാലോചിക്കുന്നവര്‍ പദ്ധതി തയ്യാറാക്കേണ്ടതില്ല. കാരണം അവര്‍ ഈ വ്യവസ്ഥിതിയില്‍ സംതൃപ്തരാണ്. നിലവിലുളള അവസ്ഥയില്‍ ഒരു മാറ്റവും വരുത്താത്ത വ്യവസ്ഥാസംരക്ഷകരാണവര്‍.വിദ്യാലയയാഥാസ്ഥിതികര്‍ എന്നു വിളിക്കാം.
  • പുരോഗമനകാരികള്‍ തങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ നിരന്തരം പുതുക്കല്‍ നടത്തിക്കൊണ്ടിരിക്കും. വിമര്‍ശനാവബോധത്തോടെ ഇടപെടും. സാധ്യതകളെക്കുറിച്ച് ആലോചിക്കും.
ഇതാ നിരന്തര വിലയിരുത്തലിനുളള വേദി കൂടിയാക്കി അസംബ്ലിയെ മാറ്റാന്‍ ശ്രമിച്ച ഒരു വിദ്യാലയചിന്തകള്‍ ഇന്ന് പങ്കിടാം.

Friday, April 3, 2015

വിദ്യാലയത്തിനു വികസന ലക്ഷ്യങ്ങള്‍ വേണം


 
ഓരോ വിദ്യാലയവും ഓരോ പ്രവര്‍ത്തനമേഖലകളിലും ലക്ഷ്യങ്ങള്‍ തീരുമാനിക്കണം. 
ക്ലബ് പ്രവര്‍ത്തനങ്ങളെ ഉദാഹരണായി എടുക്കുക. എന്തായിരുന്നു വാര്‍ഷിക ലക്ഷ്യങ്ങള്‍? 
അതെത്രമാത്രം നേടി എന്ന് എങ്ങനെ അറിയും?
  നാം സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് രൂപീകരിക്കും. കണ്‍വീനറെ തീരുമാനിക്കും. എന്തായിരുന്നു ലക്ഷ്യം? 
അതു മുന്‍നിറുത്തിയുളള പ്രവര്‍ത്തന പദ്ധതി പ്രകാരമാണോ എസ് ആര്‍ ജി യോഗങ്ങള്‍? 
യാന്ത്രികമായി ചടങ്ങുകള്‍ നടത്തി തീര്‍ക്കലിനപ്പുറം ഗുണമേന്മയുടെ വീക്ഷണം ഇവയിലെല്ലാം വേണ്ടേ? വിദ്യാലയങ്ങള്‍ വികസനലക്ഷ്യങ്ങള്‍ തീരുമാനിക്കുക എന്നത് വിദ്യാലയ വികസനപദ്ധതി രൂപീകരണത്തിന്റെ ആദ്യപടിയാണ്. നേരിട്ട് വികസനപരിപാടികളിലേക്ക് പോവുകയല്ല വേണ്ടത്. 
കായംകുളം തേവലപ്പുറം സ്കൂള്‍ ആലപ്പുഴ ഡയറ്റിന്റെ സഹായത്തോടെ തയ്യാറാക്കിയ വിദ്യാലയ വികസനപദ്ധതിയില്‍ അവരുടെ ലക്ഷ്യങ്ങള്‍ ഇപ്രകാരം കുറിച്ചിരിക്കുന്നു.

ത്രിവത്സരവികസന ലക്ഷ്യങ്ങള്‍

  1. ിദ്യാലയത്തിന്റെ പരിധിയില്‍ വരുന്ന പ്രൈമറി വിദ്യാഭ്യാസപ്രായത്തിലുളള എല്ലാവരേയും വിദ്യാലത്തിലേക്ക് ആകര്‍ഷിക്കുക
  2. പ്രവേശിക്കപ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും അവസരവും പങ്കാളിത്തവും നല്‍കി അവരുടെ നാനാവിധമായ കഴിവുകള്‍ വികസിപ്പിക്കുക .
  3. ഒരു കട്ടിപോലും പൊതുവിദ്യാലയത്തിലെത്തപ്പെട്ടതിന്റെ പേരില്‍ അറിവും കഴിവും നേടാതെ പോകില്ലെന്നുറപ്പു വരുത്തുക