ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, July 29, 2016

പൗലോസ് മാഷിന്റെ മലയാളം കൈത്താങ്ങ് -പ്രതീക്ഷയും പരിഹാരവും

പൗലോസ് മാഷിന്‍റെ അറിയിപ്പാണിത്
ഇത് പതിനഞ്ചാമത്തെ പരിശീലനവേദിയാണെന്നു തോന്നുന്നു.
കഴിഞ്ഞ അവധിക്കാലത്താണ് സി ബി എസ് ഇ സ്കൂളുകളില്‍ പഠിച്ച് ഒന്നും അറിയാത്തവരായി മുദ്രകുത്തി പുറന്തളളപ്പെട്ട കുറേ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചത്. വ്യത്യസ്തമായ രീതിയാണ് അതിന്  സ്വീകരിച്ചത്
ചെലവു കുറഞ്ഞതും
എളുപ്പം വഴങ്ങുന്നതും
അത്ഭുതകരമായ പ്രതികരണമാണ് ആ കുട്ടികളില്‍ നിന്നും ഉണ്ടായത്.  

Monday, July 25, 2016

പ്രഥമാധ്യാപകനെ തോല്പിക്കുന്നതിന് കുട്ടികള്‍ക്ക് അവസരം

പ്രേംജിത് സ്വന്തം സ്കൂള്‍ ബ്ലോഗില്‍ എഴുതി "ഇത്തവണ വായനാ വസന്തം പരിപാടിയ്ക്ക് രൂപം നല്‍കിയപ്പോള്‍ ഞങ്ങള്‍ മുഴുവന്‍ ആശ്രയിച്ചത് ചൂണ്ടുവിരലിനെയാണ് ... വായനയുമായി ബന്ധപ്പെട്ട ചൂണ്ടുവിരലിലെ എല്ലാ പോസ്റ്റുകളും വായിച്ചു നോക്കി . അധ്യാപകരുമായി ചര്‍ച്ച ചെയ്തു . വായനാ പ്രവര്‍ത്തനങ്ങള്‍ നന്നായി മുന്നേറുന്നു ..... വായനയ്കായി തയ്യാറാക്കിയ  ടീച്ചിംഗ് മാന്വലുകളിലില്‍ നിന്ന് .....




"കൂട്ടുകാരിലെ വായനാ പ്രതിഭയ്ക്ക് ഒരു വിളിപ്പേര് നല്‍കണം ... 
അതിന് ഈ ബ്ലോഗ്‌ കാണുന്നവരുടെ നിര്‍ദ്ദേശം കൂടി ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.... 
അവ കൂട്ടുകാരുടെ മുന്നില്‍ അവതരിപ്പിക്കും അതില്‍ നിന്നും പേര് തെരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്ക് തന്നെ നല്‍കും ....
ഈ ചിന്തകള്‍ ഞങ്ങളില്‍ നിറച്ച ചൂണ്ടുവിരലിന് നന്ദി ...."
(വായനയുടെ ആഴം വര്‍ധിപ്പിക്കാനിടപെട്ട പ്രേംജിത്തിന് സഹായകമായ വായനാപോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കാം )

 പ്രഥമാധ്യാപകനെ തോല്പിക്കാമോ?
പ്രേംജിത്ത് വായനയുടെ വിശേഷങ്ങൾ ഉൾപ്പെടുത്തി ഒരു പ്രദർശനം സംഘടിപ്പിച്ചു . കണ്ടാൽ മാത്രം പോരാ .... വായിച്ചു ചോദ്യങ്ങൾ തയ്യാറാക്കണം . ആ ചോദ്യങ്ങൾ പ്രഥമാധ്യാപകനോട് ചോദിക്കാം . അദ്ദേഹത്തെ ചോദ്യം ചോദിച്ചു തോല്പിക്കുന്ന കൂട്ടുകാർക്കെല്ലാം സമ്മാനം നൽകും  


ഉപജില്ലാ ഓഫീസര്‍ക്ക് ഒരു കത്തെഴുതിയാലെന്താ?
 വായനാ വാരത്തിൽ നടന്ന പ്രവർത്തനങ്ങളെ കുറിച്ചു ഹൃഷികേശ് സാറിന്  കൂട്ടുകാർ കത്തുകളെഴുതി  . ഓണസ്‌റ്റി ഷോപ്പിൽ നിന്നും പോസ്റ്റ് കാർഡുകൾ വാങ്ങിയാണ് അവർ കത്തുകൾ തയ്യാറാക്കിയത് . സാർ അതിനു മറുപടിയും എഴുതിയിരുന്നു ..... 
 ചൂണ്ടുവിരലിലെ വിഭവങ്ങള്‍ കേരളത്തിലെ അധ്യാപകര്‍ പ്രയോജനപ്പെടുത്തണം. അവരുടെ ആശയങ്ങളും ആനുഭവങ്ങളുമാണ് ഇതില്‍ ക്രോഡീകരിക്കപ്പെടുന്നത്.
അടുത്ത ലക്കത്തില്‍
കുട്ടികളുടെ പ്രധാനഭാഷാപ്രശ്നങ്ങള്‍ ഇരുപത്തിനാലു മണിക്കൂര്‍ കൊണ്ട് പരിഹരിച്ച ( പതിനാല് സ്കൂളില്‍ ചെയ്തു ബോധ്യപ്പെടുത്തിയ) ശ്രീ പൗലോസ് മാഷിന്‍റെ കുറിപ്പ്.

Thursday, July 21, 2016

കുട്ടികളുടെ ആത്മവിശ്വാസം- ഗവേഷണാത്മക ഇടപെടല്‍


"എന്റെ വിദ്യാലയത്തില്‍ മുന്നൂറിലധികം കുട്ടികള്‍ പഠിക്കുന്നു. അവരെക്കുറിച്ച് വിവരം ശേഖരിച്ചപ്പോള്‍ മനസിലായത് മുപ്പത് ശതമാനത്തോളം കുട്ടികള്‍ മാത്രമേ സ്വയം പഠനച്ചുമതല ഏറ്റെടുക്കുന്നവരായിട്ടുളളൂ. പതിനെട്ട് ശതമാനത്തോളം പേര്‍ ആരുടെയെങ്കിലും സമ്മര്‍ദമുണ്ടെങ്കില്‍ പഠിക്കും. മറ്റുളളവര്‍ പഠനതാല്പര്യം കുറഞ്ഞവരാണ്"
മനോജ് മാഷ് പറഞ്ഞു തുടങ്ങി
ആത്മവിശ്വാസം ഇല്ല എന്നതാണ് പ്രധാനകാരണം. ആന്തരീകവും ബാഹ്യവുമായ പ്രചോദനം ഉണ്ടാകുന്നില്ല. ഇതാണ് പ്രധാന കാരണമായി തോന്നിടത്
ഇതു പരിഹരിക്കാനാണ് ഞാന്‍ ശ്രമിച്ചത്.
ഏറ്റവും ലളിതമായ ഒന്നില്‍ നിന്നും തുടങ്ങാമെന്നു കരുതി
കൈയക്ഷരമാണ് ഇടപെടല്‍ മേഖലയായി തെരരഞ്ഞെടുത്തത്
ചെയ്ത പ്രവര്‍ത്തനങ്ങളിവയാണ്
  1. കുട്ടികളുടെ ആദ്യ നില രേഖപ്പെടുത്തി
  2. സ്വന്തം കൈയക്ഷരത്തിന് എന്തെങ്കിലും പരിമിതികള്‍ ഉണ്ടോ എന്നു പരിശോധിക്കാനവസരം നല്‍കി
  3. മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യബോധം സൃഷ്ടിച്ചു
  4. നല്ല കൈയക്ഷരമുളള വ്യക്തികളുടെ രചനകള്‍ പരിചയപ്പെടുത്തി ( പ്രദര്‍ശനം)
  5. വ്യത്യസ്ത മാതൃകകളില്‍ നിന്നും ഓരോരുത്തര്‍ക്കും സ്വീകാര്യമായവ തെരഞ്ഞെടുക്കല്‍ ( അക്ഷരെഴുതിയ വ്യത്യസ്ത രീതികളില്‍ ഇഷ്ടപ്പെട്ടത്)
  6. എല്ലാവര്‍ക്കും എഴുത്തുസമാഗ്രികള്‍ ലഭ്യമാക്കല്‍( ഇരുനൂറ് പെന്‍സില്‍, രണ്ടായിരം എഫോര്‍ ഷീറ്റുകള്‍)
  7. എല്ലാ ദിവസവും ഉച്ചയ്ക് പരിശീലിക്കല്‍
  8. സ്വയം വിലയിരുത്തല്‍
  9. പ്രദര്‍ശനം
  10. മോട്ടിവേഷന്‍ ക്ലാസ് ( അഞ്ച്)
  11. പുരോഗതി രക്ഷിതാക്കളുമായി പങ്കിടല്‍
  12. അംഗീകാരം നല്‍കല്‍
  13. സര്‍ട്ടിഫിക്കറ്റ് വിതരണം

എല്ലാ കുട്ടികള്‍ക്കും പുരോഗതി ഉണ്ടായി. വിചാരിച്ചാല്‍ മെച്ചപ്പെടുത്താനാകുമെന്ന തിരിച്ചറിവ് മറ്റ് വിഷയങ്ങളുടെ പഠനത്തെയും സ്വാധീനിച്ചു. മാജിക് പോലെയുളള പ്രവര്‍ത്തനങ്ങള്‍ ഈ കുട്ടികളെ പഠിപ്പിച്ചു. അവര്‍ അത് മറ്റു കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തു. ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ അവയും സഹായകായി. മോട്ടിവേഷന്‍ ക്ലാസുകളും ഗുണം ചെയ്തു. കുട്ടികളുമായി കൂടുതല്‍ അടുത്തിടപഴകുകയും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്തത് അവരില്‍ നല്ല ഫലമുണ്ടാക്കി.
കുട്ടികളുടെ ആത്മവിശ്വാസം പ്രധാനപ്പെട്ട മന്നുപാധിയാണെന്ന് മനോജ് പറയുന്നു. കണ്ടെത്തുന്ന പ്രശ്നങ്ങളില്‍ ഗവേഷണാത്മകമായി ഇടപെടണം. അതാണ് അധ്യാപകര്‍ ചെയ്യേണ്ടത്
അത്തരം ഇടപെടലുകളുടെ അനുഭവം അധ്യാപകരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കും

Wednesday, July 6, 2016

വട്ടേനാട് സ്കൂളില്‍ വായനയ്ക് സ്വന്തം പാഠ്യപദ്ധതി


വട്ടേനാട് എല്‍ പി സ്കൂളിലെ എം വി രാജന്‍മാഷ് വായനയ്ക് സ്വന്തമായി ഒരു പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതാകട്ടെ ക്ലാസനുഭവങ്ങളിലൂടെ വികസിപ്പിച്ചു വന്നതുമാണ്. കുട്ടികളുടെ വായനയുടെ ആഴവും തലങ്ങളും വൈവിധ്യവും ലക്ഷ്യമിടുന്നതല്ല നിലവിലുളള ഔദ്യോഗിക പാഠ്യപദ്ധതി എന്നു തിരിച്ചറിഞ്ഞിട്ടും പരീക്ഷാകേന്ദ്രിത വിദ്യാഭ്യാസത്തില്‍ നിന്നും വിമോചിതരാകുവാന്‍ നമ്മുക്ക് കഴിയുന്നില്ലല്ലോ? ആഗ്രഹിക്കാഞ്ഞിട്ടാണ്. ഓരോ വിദ്യാലയവും പൊതു ചട്ടക്കൂടില്‍ നിന്നും സ്വന്തം പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനു ശ്രമിച്ചാല്‍ എത്രയെത്ര മാതൃകകള്‍ നമ്മുക്ക് ലഭിക്കും?
വട്ടേനാട് എല്‍ പി എസിലെ വായനാപാഠ്യപദ്ധതിക്ക് മുപ്പത് മോഡ്യൂളാണ് ഉളളത്. അവയിലൂടെ കുട്ടികള്‍ കടന്നു പോകണം
ഒരു മോഡ്യൂള്‍ ഇവിടെ പരിചയപ്പെടുത്താം.
പ്രവര്‍ത്തനം ഒന്ന് -എന്റിഷ്ടം
നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അഞ്ച് ആളുകള്‍ ആരെല്ലാമാണ്? എഴുതൂ. ഓരോരുത്തരായി വായിക്കൂ ( ആദ്യാവസരം പിന്നാക്കക്കാര്‍ക്ക് )അമ്മ, അച്ഛന്‍ എന്നിങ്ങനെ കുട്ടികള്‍ പറയുന്ന പേരുകള്‍ ബോര്‍ഡിലേക്ക്. ( അവരവര്‍ എഴുതിയതുമായി പൊരുത്തപ്പെടുത്തി നോക്കണം )
കൂടുതല്‍ പേരും എഴുതിയ വാക്കേത്?
ആദ്യം എഴുതിയതാരുടെ പേര്?
എന്തുകൊണ്ടായിരിക്കാം ആദ്യം ആ പേര് എഴുതിയത്?
പരമാവധി കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന വ്യക്തിയെക്കുറിച്ച് പറയാന്‍ അവസരം ( എന്തുകൊണ്ട് എന്ന വിശദീകരണം നടത്താന്‍ ചിലര്‍ക്ക് വിശകലനചോദ്യങ്ങള്‍ വേണ്ടിവരുമെങ്കില്‍ ആവാം)
ശരി, ഇനി നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയെക്കുറിച്ച് മറ്റുളളവരോട് പറയാനുളളത് എന്താണ്? ഒന്നോ രണ്ടോ വാക്യങ്ങള്‍ മതിയാകും.
വ്യക്തിഗതരചന. ( പിന്നാക്കക്കാര്‍ക്ക് പിന്തുണ)
വായിച്ചവതരിപ്പിക്കല്‍
പ്രസക്തമായ വാക്യങ്ങള്‍ ബോര്‍ഡിലേക്ക് ( പ്രത്യേകിച്ചും പിന്നാക്കം നില്‍ക്കുന്നവര്‍ പറയുന്നത്. അവരുടെ ചെറിയ മികവുകള്‍ പോലും അംഗീകരിക്കപ്പെടണം)
അമ്മയോട് ഇഷ്ടമുളളവര്‍ പറഞ്ഞ വാക്യങ്ങള്‍ ടിക് ചെയ്യുന്നു.
ഇനി അടുത്ത പ്രവര്‍ത്തനത്തിലേക്ക് പോകാം
ടീച്ചര്‍ ഒരു ചെറിയ രചന പരിചയപ്പെടുത്താം
(ചാര്‍ട്ടില്‍)
എന്റെ കുടത്തില്‍ നിറയാന്‍
പുഴയ്ക്
ഒരു പുഞ്ചിരി മാത്രം മതി
- പി. രാമന്‍
ഈ കവി എന്തിനെക്കുറിച്ചാണ് എഴുതിയിരിക്കുന്നത് ?( പുഴ, പുഞ്ചിരി എന്നെല്ലാം ഉത്തരം പ്രതീക്ഷിക്കുന്നു)
ഈ കവിതയ്ക് ഒരു തലക്കെട്ട് കൊടുക്കൂ
തലക്കെട്ട് എഴുതല്‍ (വ്യക്തിഗതം) അവതരണം.
എന്തുകൊണ്ട് അങ്ങനെയൊരു തലക്കെട്ട് നല്‍കി? വിശദീകരിക്കല്‍- ചര്‍ച്ച
ഉദാഹരണത്തിന് ഒരു കുട്ടി പുഴയുടെ പുഞ്ചിരി എന്നാണ് തലക്കെട്ടെഴുതിയത്. എങ്കില്‍ ചര്‍ച്ചയുടെ ഭാഗമായി ഉന്നയിക്കാവുന്ന ചോദ്യങ്ങള്‍
  1. പുഴ പുഞ്ചിരിക്കുമോ?
  2. എങ്കില്‍ എന്താണ് പുഴയുടെ പുഞ്ചിരി?
  3. പുഴയില്‍ വെയില്‍ തട്ടി പ്രതിഫലിക്കുന്നു എന്നു പറയുന്നതാണോ പുഴയുടെ പുഞ്ചിരി എന്നു പറയുന്നതാണോ അധികം ചന്തം? ( മറ്റു വ്യാഖ്യാനങ്ങളും ആകാം)
  4. പുഞ്ചിരിക്കുന്ന പുഴ എന്നു പറയുമ്പോള്‍ പുഴയുടെ എന്തെല്ലാം പ്രത്യേകതകള്‍ നമ്മുടെ മനസിലേക്ക് വരുന്നുണ്ട് ?
ഇതേപൊലെ കാവ്യാസ്വാദനത്തിലേക്ക് നയിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കണം. ചര്‍ച്ചയിലൂടെ മികച്ച തലക്കെട്ട് തെരഞ്ഞെടുക്കുകയുമാകാം.
കവി നല്‍കിയ തലക്കെട്ട് ചാര്‍ട്ടില്‍ എഴുതുന്നു. അമ്മ
  • അമ്മയും പുഴയും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ?
  • അമ്മയില്‍ നിറഞ്ഞൊഴുകുന്നതെന്താണ്?
  • അമ്മയ്കെന്നോട് വലിയ സ്നേഹമുണ്ട് എന്നു പറയുന്നതിനേക്കാള്‍ ഇങ്ങനെ പറയുന്നതുകൊണ്ടെന്തു ഗുണം?
  • എന്റെ കുടത്തില്‍ എന്നു കവി എന്തായിരിക്കും കുടം?
കുട്ടികളുടെ പ്രതികരണത്തിനനുസരിച്ച് ആവശ്യമായ ചോദ്യങ്ങള്‍ ചോദിച്ച് ചര്‍ച്ച ഫലപ്രദമാക്കണം.
  • ഇനി നിങ്ങളുടെ ഊഴമാണ് അമ്മയെക്കുറിച്ച് നിങ്ങള്‍ എഴുതൂ. അതില്‍ പുഴ, കുടം എന്നീ വാക്കുകള്‍ ഉണ്ടാകരുത്. പരമാവധി നാലോ അഞ്ചോ വാക്യങ്ങള്‍ മതി.
രചനകളുടെ അവതരണം, ചര്‍ച്ച എന്നിവ ഏറെ പ്രധാനമാണ്.രചനകളെ മുന്‍ നിറുത്തി ചോദ്യങ്ങള്‍ പോസിറ്റീവായി ചോദിക്കണം. പ്രതിഭയുടെ ചെറുസൂചനകളെങ്കിലുമുളള വരികള്‍ ബോര്‍ഡില്‍ എഴുതി വീണ്ടും വായിച്ച് ചര്‍ച്ച ചെയ്യണം.
അമ്മയെക്കുറിച്ചുളള കൂടുതല്‍ രചനകളുടെ പരിചയപ്പെടുത്തലോടെയാകണം ഈ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടത്.
കോഴിക്കു‍ഞ്ഞേ കോഴിക്കുഞ്ഞേ നിന്‍
പുന്നാരയമ്മയെവിടെപ്പോയി?
മുല്ലപ്പൂ വാങ്ങാന്‍ കടയില്‍ പോയി
കോഴിക്കു‍ഞ്ഞേ കോഴിക്കുഞ്ഞേ നിന്‍
പുന്നാരയമ്മയെവിടെപ്പോയി?
കടുകും മുളകും വാങ്ങാന്‍ പോയി
കോഴിക്കു‍ഞ്ഞേ കോഴിക്കുഞ്ഞേ നിന്‍
പുന്നാരയമ്മയെവിടെപ്പോയി?
ചോദിക്കല്ലേ ചോദിക്കല്ലെ എന്റെ
പുന്നാരയമ്മയെ ചോദിക്കല്ലേ
- ഗായത്രീ ദേവി . കെ
( ജി വി എച് എസ് എസ് കാരാക്കുറിശ്ശി)
അമ്മയ്ക് എന്തു സംഭവിച്ചു?
അതു നമ്മുക്കെങ്ങനെ മനസിലായി?
നേരിട്ടു പറയുന്നതിനു പകരം ഇങ്ങനെ പറയുന്നത് നല്ലാതാണോ?

നീരുറവ
ഞാന്‍ ആദ്യമായി നീരുറവ കണ്ടത്
എന്റെ അമ്മയുടെ കണ്ണില്‍ നിന്നാണ്
ഒരു വെയിലായി
എനിക്കതിനെ വറ്റിക്കാനാകുമോ?
- മുന്‍സര്‍ ഷാജന്‍  
(എച് എ യു പി എസ് അക്കര, കാവശ്ശേരി)
  • വേനല്‍ പലപ്പോഴും അത്ര സുഖകരമല്ല. നീരുറവ വറ്റിക്കുന്ന വെയില്‍പ്രത്യേകിച്ചും. എന്നാല്‍ ഇവിടുത്തെ വേനലോ? വെയിലോ?
( വാക്കുകള്‍ക്ക് അതിനില്ലാത്ത് പുതിയ അര്‍ഥം ഉണ്ടാക്കിക്കൊടുക്കാന്‍ കവിക്ക് കഴിയും)

രചനയും വായനയും ഇഴചേര്‍ത്ത ഈ വായനാപാഠ്യപദ്ധതിയില്‍ കുട്ടികളുടെ രചനകള്‍ പ്രയോജനപ്പെടുത്തുന്നു. ഒന്നിലേറെ കവിതകള്‍ പരിചയപ്പെടുന്നു. കാവ്യ ചര്‍ച്ചയും നടക്കുന്നു.
  • പാഠപുസ്തകങ്ങളില്‍ കവിത കാവ്യസ്വാദനത്തിനല്ല പരിചയപ്പെടുത്തുന്നത്. പഠിപ്പിക്കലാണ്. കവിത പഠിപ്പിക്കാതിരിക്കാന്‍ അധ്യാപകര്‍ തയ്യാറാകണം. ഈ മോഡ്യൂള്‍ നിങ്ങളോട് അങ്ങനെ ആവശ്യപ്പെടുന്നില്ലേ?
  • കവിതകളുടെ സമൃദ്ധമായ ശേഖരമില്ലാത്ത അധ്യാപകര്‍ മലയാളം പഠിപ്പിക്കുമ്പോള്‍ അവര്‍ അധ്യാപകസഹായിയുടെ വിനിമയക്കാരായി ചുരുങ്ങിപ്പോകും. മലയാളം മാഷ്, ടീച്ചര്‍ വളരണം മലയളത്തില്‍.
  • വ്യാഖ്യാനിക്കാനുളള കഴിവാണ് വളര്‍ത്തേണ്ടത്. ഒരു കവിതയില്‍ നിന്നും ക്ലാസിലെ ഓരോരുത്തരും ഓരോരോ കവിത കണ്ടെത്തുന്ന പ്രക്രിയ ക്ലാസില്‍ നടക്കുന്നുണ്ടോ?
രാജന്‍മാഷ് 2014 മുതല്‍ വായനാപാഠ്യപദ്ധതി സ്കൂളില്‍ നടത്തുന്നു. പാലക്കാട് ജില്ലയ്കാകെ മാതൃകയാക്കാന്‍ ഇത് വഴിയൊരുക്കി.
  • ഈ പാഠ്യപദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരു സംഘം അധ്യാപകര്‍ രാജന്‍മാഷില്‍ നിന്നും നേരിട്ട് അനുഭവം സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. രാ‍ജന്‍ മാഷ് സമ്മതിച്ചിട്ടുമുണ്ട്. നിങ്ങളും കൂടുന്നോ?
    tpkala@gmail.com
(തുടരും)