Pages

Sunday, December 31, 2017

മികവിന്റെ പാതയും അക്കാദമിക മാസ്റ്റര്‍ പ്ലാനും


അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ പരിഗണനാ മേഖലകളില്‍ എന്തെല്ലാം വരും? അതു പരിചയപ്പെടുത്തുന്നതില്‍ തെറ്റില്ല. പക്ഷേ അവസാന വാക്കെന്ന രീതിയില്‍ പലരും മേഖലകള്‍ നിര്‍ദേശിക്കുന്നു. അതു പാടില്ല എന്നാണ് എന്റെ അഭിപ്രായം. കുറേ സാധ്യതകള്‍ ആലോചിക്കാം. പങ്കിടാം എന്നതില്‍ കവിഞ്ഞ് അയവില്ലാത്ത ചട്ടക്കൂടുകളും നിര്‍ദേശിക്കുന്നത് ഒഴിവാക്കണം.

Wednesday, December 27, 2017

പ്രഷര്‍കുക്കര്‍ വിദ്യാഭ്യാസവും നിലവാരവും.


ലോകത്തെ ഒരു രാജ്യവും അക്കാദമിക കാര്യത്തില്‍ പരിപൂര്‍ണതൃപ്തരല്ല. അതിന്റെ സമ്മര്‍ദം അനുഭവിക്കേണ്ടി വരുന്നതാകട്ടെ കുട്ടികളും. ആഗോള തലത്തില്‍ വിദ്യാഭ്യാസ നിലവാരമളക്കുന്നതാണ് പിസ പരിക്ഷ ( Programme for International Student Assessment ) . 72 രാജ്യങ്ങളിലെ 540,000 കുട്ടികളാണ് 2015 ലെ പരീക്ഷയില്‍ പങ്കെടുത്തത്. ഗണിതത്തില്‍ സിങ്കപ്പൂര്‍, ഹോങ്കോംഗ് (ചൈന), മക്കാവോ (ചൈന), തെയ്വാന്‍ ,ജപ്പാന്‍, കൊറിയ എന്നിവയും വായനയില്‍ സിങ്കപ്പൂര്‍, ഹോങ്കോംഗ് ( ചൈന) , കാനഡ, ഫിന്‍ലാന്‍റ്, അയര്‍ലാന്‍റ് തുടങ്ങിയ രാജ്യങ്ങളും ശാസ്ത്രത്തില്‍ സിങ്കപ്പൂര്‍, ജപ്പാന്‍, എസ്റ്റോണിയ, ചൈന, ഫിന്‍ലാന്റ് , മക്കാവോ( ചൈന), കാന‍ഡ, വിയറ്റ്നാം എന്നിവയുമാണ് മുന്നില്‍ നില്‍ക്കുന്നത്. ബ്രിട്ടന്റെ നില ആശാവഹമല്ല. അമേരിക്കയുടേത് ഗണിതത്തില്‍ 2012 ല്‍ 28ആയിരുന്നു സ്ഥാനം 2015ല്‍ 35ലേക്ക് തകര്‍ന്നുവീണു.  

Friday, December 22, 2017

അക്കാദമിക മാസ്റ്റര്‍പ്ലാനില്‍ കലാവിദ്യാഭ്യാസം വരുമോ?


പലരും വിശദീകരണം ചോദിക്കുന്നു. എല്ലാവര്‍ക്കും മാതൃകവേണം. അത് നന്നാവില്ല എന്നു ഞാന്‍. വൈവിധ്യചിന്തയെ തടയാതിരിക്കാനാണ്. ആവശ്യം കൂടി വരുന്ന സ്ഥിതിക്ക് ഒരു ഉദാഹരണം കൂടി നല്‍കാം. ഇത് കരടാണ്. കരടിന്റെ കരടാണ്. മാതൃകയല്ല. ഒരു സാധ്യത മാത്രം 

അക്കാദമിക മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാനായി കൂടി എസ് ആ ര്‍ജി യോഗത്തില്‍ കണ്‍വീനര്‍ തന്നെയാണ് ഈ ചോദ്യം ഉന്നയിച്ചത്.. തുടര്‍ന്നുണ്ടായ ചര്‍ച്ചയും ആശയരൂപീകരണവും ചുവടെ നല്‍കുന്നു.
"കലാവിദ്യാഭ്യാസം ,കായിക വിദ്യാഭ്യാസം, പ്രവൃത്തി പരിചയാനുഭവങ്ങള്‍ അക്കാദമിക പ്ലാനില്‍ വരണ്ടേ?”
"അതെന്താ സംശയം? പിരീഡുളളതല്ലേ? പ്രധാന വിഷയവുമല്ലേ?”
"എന്നാല്‍ ഇന്ന് നമ്മുക്ക് അക്കാര്യം ചര്‍ച ചെയ്യാം.”

Monday, December 18, 2017

കേരളത്തിലെ പൊതുവിദ്യാഭ്യാസ ശാക്തീകരണവും ഇതരസംസ്ഥാനപ്രവണതകളും


കേരളത്തില്‍ പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ കാമ്പ് അറിയണമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ മനസിലാക്കണം. അതിനായി പത്ത് വാര്‍ത്തകള്‍ നല്‍കുകയാണ്
  1. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി പഠിച്ച വിദ്യാലയം( Mohandas Gandhi Vidyalaya , Rajkot) പൂട്ടുന്നതിന് സര്‍ക്കാര്‍ നീക്കം. 1880 മുതല്‍ 1887 വരെയുളള കാലയളവിലാണ് ഗാനിധിജി ഈ വിദ്യാലയത്തില്‍ പഠിച്ചത്. കഴിഞ്ഞ ഏപ്രില്‍ ഇരുപത്തിയൊമ്പതിനാണ് അധികൃതര്‍ സ്കൂള്‍ പൂട്ടുന്നതിനുളള നടപടികള്‍ ആരംഭിച്ചത്. ഗുജറാത്ത്

Tuesday, December 12, 2017

ഹൈ - ടെക് ശാസ്ത്ര ലാബ് - അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ പരിഗണിക്കണ്ടേ?


വിദ്യാലയങ്ങള്‍ അക്കാദമിക പ്ലാന്‍ തയ്യാറാക്കുകയാണ്. ശാസ്ത്രപഠനനിലവാരമുയര്‍ത്താനുളള പരിപാടികള്‍ അതില്‍ ഉണ്ടാകും. അതിനു സഹായകമായ ഒരു വിജയമാതൃകയാണ് ഇവിടെ പങ്കിടുന്നത്
ആമുഖം
ശാസ്ത്ര പഠനം രസകരവും വിജ്ഞാനപ്രദവുമാണ്. അതിന്റെ പ്രധാന കാരണം
പരീക്ഷണനിരീക്ഷണങ്ങളിലൂടെയുള്ള പഠനാനുഭവങ്ങള്‍ ഉണ്ട് എന്നതാണ്. കണ്ടും തൊട്ടും

Monday, December 4, 2017

ഇരിങ്ങപ്പുറം ഒരു മാതൃകാപൊതുവിദ്യാലയം

"മലയാളത്തിളക്കം മോണിറ്ററിങ്ങിന്റെ ഭാഗമായാണു കലാധരൻ സാറും സുരേഷ് സാറും സ്കൂളിലെത്തിയത്.... സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ച് ഏറെ താത്പര്യത്തോടെ ചോദിച്ചറിഞ്ഞ കലാധരൻ സാർ 15 മിനിറ്റോളം മലയാളത്തിളക്കം കുട്ടികളോടൊപ്പം ചെലവഴിച്ചു. 
മൂന്നാം ക്ലാസിലെ സഞ്ജയും സായൂജും മാത്രമാണു ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.... 
ഏഴാം മാസത്തിൽ ജനിച്ച ഇരട്ടക്കുട്ടികളായ ഇവർക്ക് ചെറുപ്പത്തിൽ ശാരീരികമായും ബുദ്ധിപരമായും പല ആരോഗ്യ പ്രശ്നങ്ങളും വെല്ലുവിളി യായിരുന്നു. 
എങ്കിലും പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി അവർ മുന്നോട്ട് നീങ്ങുന്നു.... 
കലാധരൻ മാഷുടെ വാക്കുകളിൽ പറഞ്ഞാൽ ഒരാഴ്ചക്കകം ലക്ഷ്യം നേടും........"
-ഗീതട്ടീച്ചര്‍ ( പ്രഥമാധ്യാപികയുടെ ഫേസ് ബുക്ക് പോസ്റ്റ്)
ഞാന്‍ സന്ദര്‍ശിച്ച സ്കൂളുകളില്‍ വെച്ച് മലയാളത്തിളക്കം പരിപാടിയിലേക്ക് രണ്ടു കുട്ടികള്‍ മാത്രമേ ഉളളൂ എന്ന് അഭിമാനപൂര്‍വം പറഞ്ഞ ഏക പ്രഥമാധ്യാപികയാണ് ഗീത ടീച്ചര്‍. ആ രണ്ടു പോരാകട്ടെ 
ഏഴാം മാസത്തിൽ ജനിച്ച ഇരട്ടക്കുട്ടികള്‍, ശാരീരികമായും ബുദ്ധിപരമായും പല ആരോഗ്യ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്നവര്‍.  
ഇതാണ് നിലവാരം. 
ഓരോ വിദ്യാലയത്തിനും പറയാനാകണം. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരല്ലാത്ത എല്ലാകുട്ടികളും അടിസ്ഥാന ശേഷി ആര്‍ജിച്ച വിദ്യാലയമാണിതെന്ന്. 
അങ്ങനെ പറയാന്‍ കഴിഞ്ഞ ഒരു വിദ്യാലയത്തില്‍ എത്താനായി എന്നത് സൗഭാഗ്യമായി ഞാന്‍ കരുതുന്നു. 

Saturday, December 2, 2017

പത്ര വാര്‍ത്ത കണ്ട് പുസ്തകം തരാന്‍ ഒരാള്‍

"ഒന്നാം ക്ലാസിലെ ഒന്നാന്തരം വായന എന്ന പത്ര വാര്‍ത്ത കണ്ട് ഒരാള്‍ പുസ്തകം തരാന്‍ സന്നദ്ധത പ്രകടിപ്പിച്ചു . ആളിന്റെ വീട് ശ്രീകാര്യത്ത് ആണെന്നും അവിടെ പോയി പുസ്തകങ്ങള്‍ വാങ്ങണമെന്നും
പ്രേമചന്ദ്രന്‍ സാര്‍ സൂചിപ്പിച്ചു. ആ പത്ര വാര്‍ത്ത ഞാനും കണ്ടിരുന്നു. അതില്‍ മേവര്‍ക്കല്‍ സ്കൂളിലെ കുട്ടികള്‍ വായനയില്‍ കാണിക്കുന്ന മികവിനെ പറ്റിയും ലൈബ്രറി കെട്ടിടം പണിയുന്നതിനെ പറ്റിയും ഒക്കെ എഴുതിയിരുന്നു.
അങ്ങിനെ ആണ് ഞാനും ഹെഡ് മിസ്ട്രെസ്സ് ഷീജ ടീച്ചറും പ്രേമചന്ദ്രന്‍ സാറും എസ് എം സി കണ്‍വീനര്‍ ശ്രീ സുരേഷ് ബാബുവും കൂടി പുസ്തകം സ്വീകരിക്കാന്‍ പോയത്. പഴയ  അരികും മൂലയും പോയ കുട്ടികളുടെ കുറച്ചു പുസ്തകങ്ങള്‍, ആരെങ്കിലും നിര്‍ബന്ധപൂര്‍വം വാങ്ങിപ്പിച്ച അജ്ഞാതമായ ചില പുസ്തകങ്ങള്‍, പിന്നെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി 
വങ്ങേണ്ടി വന്ന കുറച്ചു പുസ്തകങ്ങള്‍ -- ഇതൊക്കെ ആയിരിക്കും. സാധാരണ അങ്ങിനെ ആണ് കണ്ടു വരുന്നത്. എന്ത് തരം പുസ്തകങ്ങള്‍ ആയാലും അത് തരുന്നത് തന്നെ വലിയ മനസാണ്.

യാത്രക്കിടയില്‍ ഫോണ്‍ ചെയ്തപ്പോള്‍ അദ്ദേഹം വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നു. ശ്രീകാര്യം ചെമ്പഴന്തി റോഡില്‍ ആണ് വീട്. കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസീലാണ്ടും തമ്മിലുള്ള റ്റി-20 മത്സരം നടന്ന ദിവസം ആയിരുന്നു അത്. റോഡില്‍ ചിലയിടങ്ങളില്‍ ബ്ലോക്കായിരുന്നു. ഇന്ത്യന്‍ പതാകയും പറത്തി മുഖത്ത് ത്രിവര്‍ണവും തേച്ച് ക്രിക്കറ്റ് പ്രേമികള്‍ അഭയാര്‍ഥികളെ പോലെ റോഡ്‌ വക്കത്തു കൂടി മാനത്ത് നോക്കി നടക്കുന്നു. ഒരു വിധത്തില്‍ ചെമ്പഴന്തി റോഡില്‍ കയറി വഴി പറഞ്ഞുതന്ന സ്ഥലത്തെത്തി. അവിടെ വഴി വക്കില്‍ അദ്ദേഹം കാത്തു നില്‍ക്കുന്നു.
പരിചയപെടുത്തലുകള്‍ക്കു ശേഷം അദ്ദേഹം പെട്ടന്ന് തന്നെ വീട്ടിലെക്കാനയിച്ചു. എം.കെ മോഹനന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. സംസ്ഥാന ട്രെഷറി വകുപ്പില്‍ നിന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ആയി വിരമിച്ചു.
സ്വീകരണ മുറിയില്‍ എത്തിയപ്പോള്‍ തന്നെ അദ്ദേഹം തന്റെ പുസ്തക ശേഖരം കാണിച്ചു. ആറടി പൊക്കമുള്ള ഒരു അലമാര നിറയെ പുസ്തകങ്ങള്‍. അടുത്ത് ചെന്ന് പരിശോധിച്ചപ്പോള്‍ ഏതാണ്ട് എല്ലാം തന്നെ മികച്ച പുസ്തകങ്ങള്‍ ആണ്. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പ്രമുഖ എഴുത്തുകാരുടെ ഏറ്റവും മികച്ച രചനകള്‍ ഉണ്ട്. ഇതില്‍ ഏതൊക്കെ പുസ്തകം ആയിരിക്കും സ്കൂളിലേക്ക് തരുന്നത് എന്ന്‍ ആലോചിച്ചു നില്‍ക്കുമ്പോഴാണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത്:
"ഈ പുസ്തകങ്ങള്‍ എല്ലാം നിങ്ങളുടെ സ്കൂളിനുള്ളതാണ്".
ഞങ്ങള്‍ നാല് പേരും വിശ്വാസം വരാതെ അദ്ദേഹത്തെ വീണ്ടു നോക്കി. അദ്ദേഹം തുടര്‍ന്നു.
"വായിക്കാത്ത ആളുകളുടെ കയ്യില്‍ ഈ പുസ്തകങ്ങള്‍ വെറും മൃത വസ്തുക്കള്‍ ആണ്. പുസ്തകങ്ങള്‍ക്ക് ജീവന്‍ വയ്ക്കുന്നത് അത് വായിക്കുന്നവരുടെ കയ്യില്‍ കിട്ടുമ്പോഴാണ്. ഈ പുസ്തകങ്ങള്‍ എക്കാലവും ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം."
സ്തബ്ദരായി നിന്ന ഞങ്ങളുടെ അടുത്ത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംരക്ഷിക്കേണ്ടതിനെ പറ്റിയും കുട്ടികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കേണ്ടുന്നതിനെ പറ്റിയും അദ്ദേഹം വളരെ ആവേശപൂര്‍വ്വം സംസാരിച്ചു. ദേശാഭിമാനിയിലും മറ്റു ആനുകാലികങ്ങളിലും മുന്‍പ് എഴുതുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അലമാര ഉള്‍പ്പെടെ പുസ്തകങ്ങള്‍ എടുത്തു കൊള്ളുവാന്‍ ആണ് അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ പോയ മാരുതി 800-ല്‍ അലമാരയ്ക്ക് കൂടി സ്ഥലം ഇല്ലാത്തതിനാല്‍ പുസ്തകങ്ങള്‍ മാത്രം കാറില്‍ എടുത്തു വച്ചു. മൊത്തം 279 പുസ്തകങ്ങള്‍ ഉണ്ട്.
കുഞ്ഞുണ്ണി മാഷിന്‍റെ കവിതാ സമാഹാരങ്ങള്‍
മാലിയുടെ കഥാ പുസ്തകങ്ങള്‍ 
എന്ത് കൊണ്ട് എന്ത് കൊണ്ട് എന്ത് കൊണ്ട്
സര്‍വ വിജ്ഞാന കോശം
ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ ഏതാണ്ട് എല്ലാ പുസ്തകങ്ങളും -- കോളറക്കാലത്തെ പ്രണയത്തിന്റെയും ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെയും മലയാള പരിഭാഷ ഉള്‍പ്പെടെ
ജോസ് സരമാഗോയുടെ ബ്ലൈന്‍ഡ്‌നെസ്സ്
എം ടിയുടെയും മാധവിക്കുട്ടിയുടെയും സേതുവിന്റെയും എം മുകുന്ദന്റെയും സക്കറിയയുടെയും പ്രധാനപ്പെട്ട കൃതികള്‍.
എം സുകുമാരന്റെ ഇപ്പോള്‍ അച്ചടിയില്‍ ഇല്ലാത്തതുള്‍പ്പെടെ ഉള്ള കൃതികള്‍
പക്ഷികളെ പറ്റിയും മൃഗങ്ങളെ പറ്റിയും ലോക രാജ്യങ്ങളെ പറ്റിയും ഉള്ള സചിത്ര പുസ്തകങ്ങള്‍.
മൊത്തം എഴുതിയാല്‍ ഈ 279 പുസ്തകങ്ങളുടെ പേരും എഴുതേണ്ടി വരും. എല്ലാം ഒന്നിനൊന്ന്‍ മെച്ചം ആയ പുസ്തകങ്ങള്‍ ആണ്.

തിരികെ വരുമ്പോള്‍ അനന്യമായ നന്മയുടെ പ്രാഥമിക വിദ്യാലയത്തില്‍ പഠിച്ചിറങ്ങിയ പ്രതീതി ആയിരുന്നു. ശ്രീകാര്യത്തെ ബ്ലോക്കും ക്രിക്കറ്റ് കളി കാണാന്‍ വന്നവരുടെ ആരവങ്ങളും ഒന്നും ഞങ്ങളെ ബാധിച്ചില്ല.
മനുഷ്യര്‍ക്ക്‌ മനുഷ്യരുടേതായ ഔന്നത്യം നേടാന്‍ ഈ കാലഘട്ടത്തിലും വലിയ ബുദ്ധിമുട്ടില്ലാതെ കഴിയും എന്ന തിരിച്ചറിവോടെ, മേവര്‍ക്കല്‍ സ്കൂളിന്റെ ലൈബ്രറിയെ ഇനി ഈ പുസ്തക രത്നങ്ങളും അലങ്കരിക്കും എന്ന സന്തോഷത്തോടെ, ശ്രീ എം.കെ മോഹനന്‍റെ സുമനസിനെ, അദ്ദേഹത്തിന്‍റെ കലര്‍പ്പില്ലാത്ത ജ്ഞാനത്തെ, നമസ്കരിച്ചു കൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു."
  -NIJI( എസ് എം സി അംഗം)

 രണ്ടു വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസുകാര്‍ ഇതിനോടകം മേവര്‍ക്കല്‍ സ്കൂളിലെത്തി ഒന്നാം ക്ലാസ് കുട്ടികളുടെ വായന കണ്ടു പഠിക്കാന്‍
പ്രദേശത്തെ എല്ലാ സംഘടനകളും സ്ഥാപനങ്ങളും വിദ്യാലയത്തിനു പുസ്തകം നല്‍കാനുളള തീരുമാനത്തിലാണ്
അയല്‍പക്ക ലൈബ്രറി ആരംഭിച്ചു
വീട്ടു ലൈബ്രറികളും തുടങ്ങും
വായനയുടെ വഴിയടയ്കാത്ത വിദ്യാലയം