ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, February 12, 2019

വെയില്‍ത്തുളളികള്‍ -അധ്യാപകക്കൂട്ടായ്മയുടെ സജീവത


കൊല്ലത്താണ് ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുളളവരുടെ സംഘമാണ്.
 • 2018 ഫെബ്രുവരി 3 കൂട്ടായ്മയുടെ രൂപീകരണം ശാസ്ത്രപഠനോപകരണശില്പശാല ( 38 അധ്യാപകര്‍ പങ്കെടുത്തു)
 • മാര്‍ച്ച് മാസം കൂനയില്‍ എല്‍ പി എസില്‍ കുട്ടികള്‍ക്കായി ശാസ്ത്രപരീക്ഷണശില്പശാല
 • മാര്‍ച്ച് ഡി വി എല്‍ പി എസ് പൂതക്കുളത്ത് ബാലസാഹിത്യശില്പുശാല( 40 അധ്യാപകര്‍ പങ്കെടുത്തു)
 • മെയ് കൊല്ലം ഠൗണ്‍ യു പി എസില്‍ പഠനോപകരണശില്പശാല (70 അധ്യാപകര്‍ പങ്കെടുത്തു
 • മെയ് കുഞ്ഞുമലയാളം ശില്പശാല ( 40 അധ്യാപകര്‍ പങ്കെടുത്തു)
 • പാരിപ്പള്ളി ഗണേഷ് സ്മാരക വായനശാലയില്‍ വെച്ച് ശാസ്ത്രചാരുത പ്രോഗ്രാം
 • ഒക്ടോബര്‍ ഐ ടി ശില്പശാല
 • അംഗങ്ങള്‍ക്കിടയില്‍ പുസ്തകക്കൈമാറ്റ വായനയും നടക്കുന്നു
 • സാമ്പത്തികച്ചെലവുകള്‍ പങ്കാളികള്‍ തുല്യമായി വഹിക്കുന്നു
 • ശില്പശാലകളിലെ ആശയങ്ങള്‍ സ്വന്തം ക്ലാസുകളില്‍ പ്രയോഗിക്കുന്നു. അനുഭവങ്ങള്‍ ഗ്രൂപ്പില്‍ പങ്കിടുന്നു.
കഴിഞ്ഞ മാസം അവര്‍ വാട്സാപ്പിലും ഫേസ് ബുക്കിലും ഇങ്ങനെ ഒരു അറിയിപ്പിട്ടു.
പ്രിയരേ,
അധ്യാപനത്തിൽ വ്യത്യസ്തതകളും പുതുമകളും തേടുന്നവരാണോ നിങ്ങൾ? അതു കണ്ടെത്തി പ്രാവർത്തികമാക്കുന്നവരുമാണോ?
എന്നാൽ നിങ്ങൾ വിജയിപ്പിച്ച ആ നൂതനാശയങ്ങളും ബോധനതത്രങ്ങളും ചിട്ടയോടെ നിശ്ചിത സമയത്തിനുള്ളിൽ പൊതു സമൂഹത്തിൽ പങ്കിടാൻ നിങ്ങൾ ഒരുക്കമാണോ?
എങ്കിൽ ടെക് കൊല്ലം നിങ്ങൾക്കായി വേദി ഒരുക്കുന്നു.
Dr.
ടി.പി കലാധരൻ, ടി.ടി പൗലോസ് , Dr. പ്രസന്നകുമാർ ,scert റിസർച്ച് ഒഫീസർ Dr. നാരായണൻ ഉണ്ണി, ഡയറ്റ് സീനിയർ ലക്ചറർ ശ്രീമതി. ഷീജ പാങ്ങോട് തുടങ്ങിയവരെല്ലാം ഉൾപ്പെടുന്ന വേദി. ടെക് കൊല്ലത്തിന്റെ ഒന്നാം വാർഷികാഘോഷ വേദി. Feb.3 ഞായർ.
ഇനി നിങ്ങൾ ഇത്തരം .അനുഭവങ്ങൾ കണ്ടറിഞ്ഞും കേട്ടറിയാനും താല്പര്യപ്പെടുന്നുവോ? അധ്യാപനത്തിന്റെ ആഴപരപ്പിലേക്ക് സഞ്ചരിച്ചപ്പോൾ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളോ ആശങ്കകളോ നിങ്ങളെ അലട്ടുന്നുവോ? എങ്കിൽ നിങ്ങൾക്കും ഹൃദ്യമായ സ്വാഗതം. വരൂ നമ്മുടെ പ്രശ്നങ്ങളെ കൂട്ടായി പരിഹരിക്കാം സ്വാഗതം... സുസ്വാഗതം: സ്വയം ശാക്തീകരണത്തിനുള്ള ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.
സ്നേഹത്തോടെ
പ്രസിഡണ്ട്
സെക്രട്ടറി.

N: B - ഉടൻ രജിസ്റ്റർ ചെയ്യുക .+919447798603, 8547365773
പ്രതികരണം ആവേശകരമായിരുന്നു. കൊല്ലത്തിനു പുറത്തുളള ആറ് ജില്ലകളില്‍ നിന്നും അധ്യാപകരെത്തി. ഔദ്യോഗികസ്വഭാവമില്ലാത്ത യോഗത്തില്‍ പങ്കെടുക്കാന്‍
അവര്‍ വരുമ്പോള്‍ അക്കാദമികമായി അങ്ങോട്ടും എന്തെങ്കിലും കിട്ടണം. ഇങ്ങോട്ടും എന്തെങ്കിലും കിട്ടണം. അതിനുളള ആസൂത്രണം സംഘാടകര്‍ നടത്തിയിരുന്നു.
അന്വേഷണാത്മക പഠനത്തിന് ഒരാമുഖം ഞാനും ഗണിതത്തിന്റെ പ്രായോഗികതലങ്ങൾ എസ് സി ഇ ആര്‍ ടിയിലെ നാരായണനുണ്ണിയും പങ്കിട്ടതിനേക്കാല്‍ മൂല്യവത്തായിരുന്നു അധ്യാപികമാരുടെ അവതരണങ്ങള്‍. അവരില്‍ നിന്നും എനിക്ക് പഠിക്കാനായി.
വെയിൽത്തുള്ളികൾ എന്നാണ് ഈ അധ്യാപകക്കൂട്ടായ്മയുടെ പുതിയ പേര്. കൂട്ടായ്മയുടെ ഒത്തുചേരൽ പരവൂർ കോട്ടപ്പുറം ഗവ.എൽ പി എസ്സി ലായിരുന്നു
.
അധ്യാപികമാരുടെ അവതരണത്തെേക്കുറിച്ച് സൈജടീച്ചര്‍ പറയുന്നു.
 • "വീടുതോറും കയറിയിറങ്ങി വീട്ടു വായനശാലയുണ്ടാക്കിയ ഷമീന ടീച്ചറുടെ അനുഭവം ത്രസിപ്പിക്കുന്നതായിരുന്നു. ആ അവതരണത്തിലാണ് പുസ്തക കുടുക്ക എന്ന് എല്ലാവരും കേൾക്കുന്നത്. തോട്ടയ്ക്കാട് ഗവ.എൽ പി എ സി ലെ കുരുന്നുകളുടെ കൈകളിലാണ് ഈ മഞ്ഞ നിറമുള്ള കുടുക്കകൾ ' കുട്ടിയിൽ മാത്രമല്ല വീട്ടുകാരിൽ, നാട്ടുകാരിൽ  വായന സംസ്കാരം വളർത്തിയ മാന്ത്രികക്കുടുക്കളാണിവ. ഇവിടുന്നാണ് അമീലെന്ന കുരുന്നിന്റെ കഥ ഞങ്ങൾ കേട്ടത്. വായന, മുഖഛായ മാറ്റിയ ഒരു ഗ്രാമത്തിന്റെ പുത്തനുണർവ്വുകൾ ഷമീന ടീച്ചർ ഞങ്ങൾക്കായി പകർന്നു തന്നു. ടീച്ചർക്ക് വെയിൽത്തുള്ളികളുടെ ഒരായിരം അഭിനന്ദനങ്ങൾ -
 • എത്ര വർഷത്തെ ടീച്ചിംഗ് മാന്വലുകൾ നിങ്ങൾക്ക് സൂക്ഷിച്ചു വയ്ക്കാനാകും? അത് പൊതുസമൂഹത്തിനു മുന്നിൽ പ്രദർശിപ്പിക്കാനാകും? ഇവിടെയിതാ  അടുത്ത അനുഭവതരണത്തിനായി വന്ന അമ്പിളി ടീച്ചർ (മലപ്പുറം -വേങ്ങര) സർവ്വീസിൽ കയറിയ നാൾ മുതൽ 7 വർഷത്തെ ടീച്ചിംഗ് മാന്വൽ കൊണ്ടുവന്ന് തകർപ്പൻ അവതരണം തടത്തി. വാക്കിൽ കോറിയിട്ട ക്ലാസ് അനുഭവങ്ങൾ സ്ക്രീനിലെന്ന പോലെ കാണുകയായിരുന്നു'
 • രക്ഷാകര്‍തൃശില്പശാലകളെ ശക്തമായ പഠനോപാധിയായും  വിദ്യാലയ രക്ഷകർത്തൃബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശക്തമായ മാർഗമായും ഉപയോഗിച്ച അനുഭവമായിരുന്നു ഞാവക്കാട് സ്കൂളിലെ ഷീജ ടീച്ചറിന്റേത്. ആ മികച്ച അധ്യാപികയുടെ നിറഞ്ഞ മനസ്സിലെ നിഷ്കളങ്കത മുഴുവൻ ഞങ്ങൾ മനസ്സിലേക്ക് ഒപ്പിയെടുത്തു.
 • കോഴിക്കോട് നിന്നും എത്തിയ ശുഹൈബ ടീച്ചർ ഒരു ഇംഗ്ലീഷ് ക്ലാസ് മുറിയുടെ വിവിധ സാധ്യതകൾ ഞങ്ങൾക്കായി പകർന്നു തന്നു. flipped class എന്ന. പുതിയ സങ്കേതത്തിലേക്കും ഞങ്ങളുടെ  ശ്രദ്ധയെ തിരിക്കാനായി.
 •  എറണാകുളത്തു നിന്നെത്തിയ ജയശ്രീ ടീച്ചർ ഇതരസംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ നാട്ടിലെത്തിയ കുഞ്ഞുങ്ങളെ മലയാളം പഠിപ്പിച്ച രീതി പങ്കിട്ടു”.
ഓരോ വിഷയവും എല്ലാവരും നന്നായി ആസ്വദിച്ചു. ചില പ്രതികരണങ്ങള്‍
 • Ambili S . Tr...വിളിച്ചത് കൊണ്ട് ഇന്നലെ വന്നു നല്ല അനുഭവം ഒരുക്കി നന്ദി.... സ്നേഹത്തോടെ
  Shameena Rahim  താൻ മാത്രമല്ല തന്റെ വിദ്യാലയം മാത്രമല്ലlപൊതുവിദ്യാലയങ്ങൾ ആകെഉണർന്നുയരാൻ വെയിൽത്തുള്ളികളിലൂടെ സൈജ ടീച്ചർ ശ്രമിക്കുകയാണ്.. ടീച്ചറിന്റെ നേതൃത്വമികവ് എടുത്തു പറയേണ്ടത് തന്നെ.. ടീച്ചറേ.. ഒരുപാട് സന്തോഷം.. വെയിൽത്തു ള്ളികളിൽ ഒന്നാകാൻ കഴിഞ്ഞതിൽ. അഭിനന്ദനങ്ങൾ....
  Sathees Chandran മനസിലാകട്ടെ ഓരോ അദ്ധ്യാപകർക്കും, വിശ്രമമില്ലാതെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന അധ്യാപകർക്കുള്ളതാകട്ടെ വെയിൽ തുള്ളികൾ
  Mssheejacheeramath Cheeramath വെയിൽത്തുള്ളികളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു , അവിടെ പങ്കുവെച്ച ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനും പുത്തൻ ആശയങ്ങൾ കണ്ടെത്തുന്നതിനും ആത്മധൈര്യം തന്ന വെയിൽത്തുള്ളികൾക്ക് അഭിനന്ദനങ്ങൾ, 
ക്ലാസ് മുറിയെപ്പറ്റി, കുട്ടികളെ പ്പറ്റി, ബോധന വിഷയങ്ങളെപ്പറ്റി, ബോധനതത്രങ്ങളെപ്പറ്റി , പൊതു വിദ്യാലയത്തെപ്പറ്റി, പൊതു വിദ്യാഭ്യാസത്തെപ്പറ്റി ഒക്കെ അസ്വസ്ഥരായെങ്കിൽ മാത്രമേ ഞങ്ങൾ ജ്വലിക്കുന്ന വെയിൽത്തുള്ളികളാവൂ  എന്ന് ഈ പഠന കോൺഗ്രസ് പറഞ്ഞു തരുന്നു. അതെ ഞങ്ങൾ അസ്വസ്ഥരാണ് ; ഈ അസ്വസ്ഥത ഞങ്ങൾക്കിഷ്ടമാണ്.
കാരണം പൊതു വിദ്യാലയത്തെ ഹൃദയത്തിലെടുക്കാൻ എങ്കിൽ മാത്രമേ ശരിക്കും കഴിയൂ.
അവതരണത്തിന്റെ മികവ് ബോധ്യപ്പെടുത്തുന്നതിനും വളരുന്ന അധ്യാപികമാരെ പരിചയപ്പെടുത്തുന്നതിനുമായി ഒരു അവതരണത്തില്‍ നിന്നുളള ഏതാനും സ്ലൈഡുകള്‍ പങ്കിടുകയാണ്
വേങ്ങര വിദ്യാലയത്തിലെ അമ്പിളിടീച്ചറാണ് താന്‍ ഓരോ വര്‍ഷവും വളരുകയാണെന്നും സ്വയം വളര്‍ത്തുകയാണെന്നും അധ്യാപനവളര്‍ച്ചയുടെ രേഖയാണ് തന്റെ ടീച്ചിംഗ് മാന്വലെന്നും തെളിവു സഹിതം പങ്കിട്ടത്.തന്റെ വളര്‍ച്ച വിശകലനം ചെയ്യാന്‍ അദ്ദേഹം പന്ത്രണ്ട് വര്‍ഷത്തെ ടീച്ചിംഗ് മാന്വലുകളാണ് ഉപയോഗിച്ചത്. അത്രയും നാളത്തെ ടീച്ചിംഗ് മാന്വല്‍ സൂക്ഷിച്ചത് അത്ഭുതം തന്നെ. (ആ അവ കണ്ടപ്പോഴാണ്  ഡി പി ഇ പി കാലം മുതലുളള സ്വന്തെ ട്രെയിനിംഗ് മാന്വലുകളും അക്കാദമിക മോണിറ്ററിംഗ് ഡയറികളും എന്റെ ശേഖരത്തിലുണ്ടല്ലോ എന്ന് ഞാനോര്‍ത്തത്)
രണ്ടായിരത്തിയഞ്ചുമുതലുളള ടീച്ചിംഗ് മാന്വലുകളുിലൂടെ


9 comments:

Preetha Tr said...

അദ്ധ്യാപക കൂട്ടായ്മകളുടെ നല്ല തുടക്കം. ഇതിന്റെ പ്രയോജനം പക്ഷേ ആ പങ്കെടുത്ത അധ്യാപകരുടെ സ്കൂളുകൾക്ക് മാത്രം. Watsap or facebook ഉപയോഗിക്കുന്ന അധ്യാപകരുടെ എണ്ണം കൂടുതലാണെങ്കിലും അധ്യാപികമാരുടെ ഉപയോഗം ഇന്നും തുച്ഛമാണെന്ന് എന്റെ സ്കൂളിലെ അനുഭവം വച്ച് പറയാം. അപ്പോൾ കുറച്ച് സ്കൂളിലെ കുട്ടികൾക്ക് പ്രയോജനപ്പെടും. മറ്റുളവർ അവഗണിയ്ക്കപ്പെടും. ആ കൂട്ടായ്മയിൽ ചെയ്ത കാര്യങ്ങളുടെ Gist -നേക്കാൾ പ്രയോജനപ്പെടുന്നത് അവിടെ എന്തു നടന്നുവെന്ന വിവരണമാണ്. ഏതെങ്കിലും ഒന്നോ രണ്ടോ ഗ്രൂപ്പിൽ മാത്രം ഇട്ട് കുറെപ്പേർ മാത്രം അറിഞ്ഞ് വന്ന് വളരുന്നതിനേക്കാൾ നല്ലത് ഈ വക കാര്യങ്ങൾ BRC-യിലൂടെയും മറ്റും അധ്യാപകരെ അറിയിച്ച് കൂടുതൽ അധ്യാപകർ ഉൾപ്പെടുന്നതായിരുന്നു. Young Generation - കൂടുതലായി ഉൾപ്പെടണം. മാഷിന്റെ ടീച്ചിംഗ് മാന്വലുമൊക്കെ പുരാവസ്തു കേന്ദ്രത്തിൽ സൂക്ഷിയ്ക്കാതെ എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ആയിരുന്നെങ്കിൽ. കുട്ടികൾ സർവ്വർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന മോട്ടോ പ്രാവർത്തികമാകണമെങ്കിൽ എല്ലാ അധ്യാപകരും ( കുറച്ച് പേരല്ല) ഗുണമേന്മയുള്ള training കളിൽ പങ്കെടുക്കണം. ഒന്നിനും താല്പര്യമില്ലാത്ത അധ്യാപകർക്ക് താല്പര്യമുണ്ടാക്കിയെടുത്തില്ലെങ്കിൽ അവരുടെ മുമ്പിൽ എത്തുന്ന കുട്ടികളുടെ കാര്യം ആരും ഓർക്കുന്നില്ല എന്ന് പറയേണ്ടി വരും. ( എനിക്ക് വേണ്ടിയല്ല പറയുന്നത്.കാരണം ഞാൻ പ്രൈമറിയി ലല്ല.കഴിവുണ്ടായിട്ടും പ്രയോജനപ്പെടുത്താൻ സാധിയ്ക്കാതെ ഒതുക്കപ്പെടുന്ന ഒരു പാട് പ്രൈമറി അധ്യാപകരെ അറിയാവുന്നത് കൊണ്ട്. ഉദാഹരണമായി ഇവിടെ പേരെഴുതി പറഞ്ഞ അധ്യാപകരേക്കാൾ മിടുക്കരായ അധ്യാപകർ എന്റെ സ്കൂളിലെ പ്രൈമറി യിൽ തന്നെയുണ്ട്. അവരൊന്നും ഈ Program നടന്ന കാര്യം അറിഞ്ഞില്ല. എല്ലാവർക്കും എല്ലാ ഗ്രൂപ്പിലും പെടാൻ സാധിക്കില്ല എന്നും ഓർക്കണം.)

Dr Kaladharan TP said...

പ്രീതചീട്ടറുടെ പ്രതികരണത്തിനു നന്ദി
കൊല്ലം അക്കാദമിക കൂട്ടായ്മ അവരുടെ മാത്രം കൂട്ടായ്മയാണ്. ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. അവരെ പ്രോത്സാഹിപ്പിക്കേണ്ടതുമ്ട്. അതിനാലാണ് ഈ പോസ്ററ് ഇട്ടത്. ഒപ്പം ഇത്തരം കൂട്ടായ്മകളുടെ സാധ്യത പരിചയപ്പെടുത്തുകയും ഈ വഴിക്ക് ചിന്തിക്കുന്നവരെ പ്രചോദിപ്പിക്കുകയും ലക്ഷ്യമായിരുന്നു. സാമ്പത്തികതാല്പര്യമില്ലാതെ അവധിദിനങ്ങളായാലും വേണ്ടില്ല അക്കാദമിക കാര്യങ്ങള്‍ക്കു വേണ്ടി കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പല കൂട്ടായ്മകള്‍ കേരളത്തിലുണ്ട്.അവയെ മാതൃകയാക്കി അത്തരം സാധ്യതകള്‍ അന്വേഷിക്കൂ. ചില വിശദാകരണങ്ങള്‍ ചുവടെ
1."എനിക്ക് വേണ്ടിയല്ല പറയുന്നത്.കാരണം ഞാൻ പ്രൈമറിയി ലല്ല." അതായത് സെക്കണ്ടറിക്കാര്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന്.
2. "ഈ വക കാര്യങ്ങൾ BRC-യിലൂടെയും മറ്റും അധ്യാപകരെ അറിയിച്ച് കൂടുതൽ അധ്യാപകർ ഉൾപ്പെടുന്നതായിരുന്നു". ഔദ്യോഗിക പരിപാടിയല്ല . അതിനാല്‍ ഔദ്യോഗിക സംവിധാനത്തെ ഉപയോഗിക്കാന്‍ ആകില്ല.
3. "ഉദാഹരണമായി ഇവിടെ പേരെഴുതി പറഞ്ഞ അധ്യാപകരേക്കാൾ മിടുക്കരായ അധ്യാപകർ എന്റെ സ്കൂളിലെ പ്രൈമറി യിൽ തന്നെയുണ്ട്. അവരൊന്നും ഈ Program നടന്ന കാര്യം അറിഞ്ഞില്ല.അവര്‍‍ മിടുക്കരാണല്ലോ". ആ മിടുക്കുപയോഗിച്ച് അധ്യാപകക്കൂട്ടായ്മകള്‍ തുടങ്ങാനവരോട് പറയൂ. ആലപ്പുഴയിലുളള അധ്യാപകരെ കൂട്ടിയാല്‍ പോരെ?
4. വാട്സാപ്പില്‍ ഒരു അറിയിപ്പിട്ടാല്‍ അത് ഷെയര്‍ ചെയ്കു ഷെയര്‍ ചെയ്തു പോകും. അക്കാദമിക താല്പര്യമുളളവര്‍ പങ്കിടും. അങ്ങനെ അറിഞ്ഞുകേട്ടെത്തുന്നവര്‍ മതി. മഹാസമ്മേളനമൊന്നും കൊല്ലംകാര്‍ ആഗ്രഹിച്ചിരുന്നില്ല.അവരുടെ ലാളിത്യത്തെ കുറ്റമായി കാണേണ്ടതില്ല.

Gazu Jaleel said...

കൃത്യമായ മറുപടി. അഭിനന്ദനങ്ങൾ. വെയിൽത്തുള്ളികളുടെ പ0ന കോൺഗ്രസിൽ പങ്കെടുത്ത ഒരു വ്യക്തി എന്നതുകൊണ്ട് പ്രതികരിക്കുന്നു. പ്രീത ടീച്ചർ മിടുക്കിയായ അധ്യാപികയാണെന്ന് ടീച്ചറിന്റെ ചില പ്രവർത്തനങ്ങൾ fb യിൽ കാണുമ്പോൾ മനസിലാക്കുന്നു .അംഗീകരിക്കുന്നു. എന്നാൽ ടീച്ചർ എങ്ങനെയാണ് വെയിൽത്തുള്ളിയിൽ സ്വന്തം ഗവേഷണങ്ങൾ അവതരിപ്പിച്ച അധ്യാപകരേക്കാൾ ടീച്ചറിന്റെ വിദ്യാലയത്തിൽ ഉണ്ടെന്ന് പറഞ്ഞത്. ഇവരെ അറിയുമോ? അവരുടെ ഗവേഷണ പ്രവർത്തനങ്ങൾ അറിയുമോ? വ്യക്തികളെ അറിയാതെ എങ്ങനെയാണ് താരതമ്യം സാധ്യമാകുന്നത്? ആ കൂട്ടായ്മയിൽ പുതുമയാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന എത്ര അധ്യാപകർ ഉണ്ടെന്നോ? സൈജ ടീച്ചറിനെ പോലെ തന്നെ എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു ടീച്ചറാണ് അജയ ടീച്ചർ പിന്നെ സന്തോഷ് സാർ അങ്ങനെയെത്രയോ പേർ? അവർ അവധി ദിവസങ്ങളിൽ വിദ്യാലയങ്ങളിൽ ഏറ്റെടുത്തു നടത്തുന്ന പ്രവർത്തനങ്ങൾ കൂടി അറിയണം. പിന്നെ ഞാൻ പ്രൈമറി അധ്യാപികയല്ലയെന്നത് ഇവിടെ പരാമർശിച്ചതിന്റെ യുക്തി മനസിലായില്ല ?അധ്യാപക ഗുണങ്ങൾ? ആശയതലം? എന്തായാലും അത് ഫലിത ചിന്തയുണർത്തുന്നു.കലാധരൻ സാറിന്റെയും നാരായണനുണ്ണി മാഷിന്റെയും വലുപ്പമായ അവരുടെ അവതരണങ്ങളെ അവർ ചെറുതായി കണ്ടത്. ഒരധ്യാപിക എങ്ങനെ ഒരു പഠനനേട്ടത്തെ കാണണം? എന്ന് ഓരോരുത്തരേയും ആഴത്തിൽ ചിന്തിപ്പിക്കാൻ പോന്നതായിരുന്നു ആ അവതരണങ്ങൾ - ഓരോ അവതരണങ്ങളെക്കുറിച്ചും ടീച്ചറിനെ പോലുള്ളവർക്ക് ആഴത്തിലുള്ള വായന ആവശ്യമാണെന്നറിയുന്നത് കൂട്ടായ്മയുടെ അംഗീകാരമായി കാണുന്നു. അത് ഞാൻ എന്റെ Fb യിൽ പോസ്റ്റ് ചെയ്യാം.

Preetha Tr said...

ഹരിതവിപ്ലവം നടന്നത് ഇന്ത്യയിലെ ഏതെങ്കിലും ചില പറമ്പിൽ നെല്ലിട്ടതുകൊണ്ടല്ല. ഇന്ത്യ മുഴുവൻ അത് വ്യാപിച്ചതുകൊണ്ട് .കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് എന്തുകൊണ്ട് അത് നടക്കുന്നില്ല? നിശ്ചയിച്ച കുറച്ച് സ്ക്കൂളുകൾ, കുറച്ച് അധ്യാപകർ മാത്രം എല്ലാറ്റിനും ? എന്നെ അത്ഭുഭുതപ്പെടുത്തുന്ന പ്രകടനവുമായി എന്റെ സ്കൂളിലെ പ്രൈമറി അധ്യാപകരിലെ younger wing നെ കാണുമ്പോൾ ഞാനെന്താ പറയുക? ഷീജ ടീച്ചർ, ഞാൻ അനൗദ്യോഗികമായി ധാരാളം training കൾ national and international le uel -ൽ പണം മുടക്കി പോയിട്ടുണ്ട്. അതിനേക്കാൾ മികച്ച പ്രകടനം നടത്തുന്ന അധ്യാപകർ എന്റെ സ്കൂളിൽ ഉണ്ടെന്ന് പറയാൻ എനിക്ക് പറ്റും. ഉള്ളത് ഉള്ളത് പോലെ പറയുന്നത് തെറ്റാണെന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല. കലാധരൻ മാഷിന്റെ വാക്കിൽ കേറിപ്പിടിച്ചുള്ള argument കേൾക്കാൻ ഇഷ്ടമാണെങ്കിലും ഞാൻ പറയുന്നത് കറക്കിത്തിരിച്ച് വേറേ രൂപത്തിൽ ആക്കിത്തീർക്കണ്ട. BRC or DIET ഈ വക കാര്യങ്ങൾ ഔദ്യോഗികമായി നടത്തണം എന്നു പറഞ്ഞത് വളച്ച് കെട്ടി കറക്കിത്തിരിച്ച് ഇഞ്ചപ്പരുവത്തിൽ ആക്കി തിരിച്ച് ഇങ്ങോട്ട് അസ്ത്രമാക്കിയാൽ പരിചയെടുക്കാൻ മറന്നു പോകില്ല. .ഹലോ ഇംഗ്ലീഷിൽ ഒന്നര മാസം നിന്ന സമയത്ത് ചേർത്തല BRC യിൽ എല്ലാ മൂന്നാം ശ നിയാഴ്ചയും training - ൽ പങ്കെടുത്ത അധ്യാപകർ കൂടണമെന്ന് തീരുമാനിച്ചിരുന്നു.[ ഇങ്ങോട്ട് പറഞ്ഞതാണ്) അവിടുത്തെ BPO യെ അറിയിച്ചതാണ്. തിരിച്ച് ഞാൻ സ്കൂളിൽ വന്നതിന് ശേഷം വിളിച്ച് ചോദിച്ചിരുന്നു. അതിൽ പങ്കെടുത്ത് പരസ്പരം share ചെയ്യാനായിത്തന്നെ. പക്ഷേ അവസരം തന്നില്ല . എസ്. എസ്. എ ചെയ്യേണ്ടത് അവർ ചെയ്യട്ടെ എന്ന് .പങ്കെടുക്കാനായി മറ്റ് അധ്യാപകരും വിളിച്ചു ചോദിച്ചിരുന്നു എന്ന് അറിഞ്ഞു.( വാട്ട്സാപ്പ് തെളിവുണ്ട് ). ആർക്കും പണമായിരുന്നില്ല ആവശ്യം. ഇംഗ്ലീഷിൽ പ്രാവീണ്യം നേടുക ആയിരുന്നു. ഞാൻ വിട്ടു ഈ ഗവേഷണം. കാര്യകാരണ സഹിതമാണ് അഭിപ്രായം എഴുതിയത്. പിന്നെ കൊല്ലം കൂട്ടായ്മയെ മോശമായി ഞാൻ പറഞ്ഞുവെന്ന് വരുത്തിത്തീർക്കണ്ട. ഞാൻ പറഞ്ഞിട്ടില്ല. എന്റെ കമന്റ് നന്നായി വായിക്ക്.

Preetha Tr said...

ഇരിയ്ക്കുന്ന പോസിഷൻ അല്ല അധ്യാപകൻ എന്ന വാക്കിന്റെ മാനദണ്ഡം. അതിൽ ഫലിത ചിന്ത വരുത്തുന്നത് മനോവ്യാപാര വൈകല്യം ആണന്നേ പറയാൻ പറ്റൂ ഷീജ ടീച്ചർ. പ്രൈമറി ടീച്ചർ അല്ല എന്ന് പറഞ്ഞതിന്റെ യുക്തി ഒന്നു മാത്രം .എനിക്ക് ഇതിൽ attend ചെയ്യാൻ പറ്റാഞ്ഞതുകൊണ്ടാണ് കമന്റ് എഴുതിയതെന്ന ദുർവ്യാഖ്യാനം ഉണ്ടാകരുതെന്നത് ഒന്ന്. രണ്ട് ഇതിൽ പങ്കെടുത്ത അധ്യാപകർ പ്രൈമറിയെ ശക്തരക്കാൻ ഉളളവർ ആണെന്ന തോന്നൽ ഉണ്ടായത് കൊണ്ട്. പിന്നെ DIET, SCERT യിൽ ഉളളവർ മാത്രമേ ബുദ്ധിയുള്ളവർ എന്ന് തോന്നലുണ്ടാവുമ്പോഴാണ് അധ്യാപകർ എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞാൽ പുച്ഛം തോന്നുന്നത്, ഫലിതം ആയി വ്യാഖ്യാനിയ്ക്കപ്പെടുന്നത്.

Preetha Tr said...

വാട്ട് സാപ്പിൽ Share ചെയ്യൽ കൂടുതൽ ആയതു കൊണ്ടാവും ജയശ്രീ ടീച്ചറിന്റെ fb - പോസ്റ്റിൽ ആ ടീച്ചറിനെ ഒരു ടീച്ചർ വിളിച്ചു പറഞ്ഞിട്ടാണ് വന്നതെന്ന് (സാറിന്റെ ഈ post - share ചെയ്തതിൽ )പറയുന്നുണ്ട്. ചെയ്യുന്ന നല്ല കാര്യങ്ങൾ പലതും ഫലപ്രദമാകാത്തത് എന്ത് കൊണ്ടാണെന്ന് മനസിലാക്കാൻ ന്യായീകരിച്ചാൽ പറ്റില്ല. ഞാൻ അധ്യാപിക മാത്രമല്ല, ഒരു പേരന്റ് കൂടിയാണ്. വെയിൽത്തുള്ളിയിൽ പങ്കെടുത്ത ടീച്ചറിന്റെ മികവ് എന്റെ കുട്ടിയ്ക്കും വേണം. എന്റെ ആവശ്യം വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ന്യായമാണ്. ന്യായീകരണമല്ല എന്റെ കുട്ടിയ്ക്ക് കേൾക്കേണ്ടത്. രക്ഷകർത്താവ് എന്ന നിലയിൽ ഞാൻ സംസാരിച്ചാൽ പ്രതികരണം അധ്യാപിക എന്ന നിലയിൽ വേണ്ട.

Preetha Tr said...

കലാധരൻ മാഷിന്റെ അറിവിലേയ്ക്കായി ...പല നിർദ്ദേശങ്ങളും പലയിടവും നിരത്തിയിട്ടുണ്ട്. മാഷ് മാത്രമാണ് ചിലതെങ്കിലും ചെയ്തിട്ടുള്ളത്. ആ വിശ്വാസത്തിൽ മാത്രമാണ് അഭിപ്രായങ്ങളും വിമർശനങ്ങളും ചൂണ്ടുവിരലിൽ എഴുതുന്നത്.

Gazu Jaleel said...

ടീച്ചർ കണ്ടവരേക്കാൾ മികവുള്ളവർ ടീച്ചറിന്റെ വിദ്യാലയത്തിലുള്ളവർ എന്നു പറയുന്നതിൽ ന്യായമണ്ട്. എന്നാൽ അറിയാത്തവരെക്കുറിച്ച് പറയൽ അന്യായം ! പിന്നെ ജയശ്രി ടീച്ചർ fbi യിലെ പോസ്റ്റ് കണ്ടപ്പോൾ വരാൻ താല്പര്യമുണ്ടെന്ന് സംഘാടകരെ അറിയിച്ചു. പിന്നേം മെസഞ്ചറിൽ ഒത്തിരി താല്പര്യം പ്രകടിപ്പിച്ചതുകൊണ്ട് തലേ ദിവസം ടീച്ചർ വരുന്നുണ്ടോ എന്നന്വേഷിക്കുകയാണുണ്ടായത്.അങ്ങനെ താല്പര്യമുള്ളവരെയാണല്ലോ പങ്കെടുപ്പിക്കേണ്ടത്. മറ്റ് കാര്യങ്ങൾക്കൊന്നും മറുപടി അർഹിക്കുന്നില്ല.

Preetha Tr said...

ടീച്ചറേ, അധ്യാപകർ പറയുന്ന, പേരൻസ് പറയുന്ന പല ന്യായമായ കാര്യങ്ങൾക്കും മറുപടി ഇല്ലാത്തപ്പോൾ മറുപടി അർഹിയ്ക്കാതെ ആവും. അത് ഞാൻ 20l 6 - ൽ ഒരു ട്രെയിനിംഗിൽ കണ്ടതാണ്. ഒരു സാധാരണ അധ്യാപിക ന്യായമായ ഒരു സംശയം ചോദിച്ചു. Core SRG യിൽ, Hello English - നെറെ. അവരോട് മറുപടി ഇല്ലാത്തതിനാൽ അവിടിരിയ്ക്കാൻ പറഞ്ഞു. പക്ഷേ DIET -ൽ നിന്നും വന്ന ഒരാൾ same കാര്യം ചോദിച്ചപ്പോൾ ചർച്ചയായി. ഉത്തരം കണ്ടെത്തലായി.

എന്റെ സ്കൂളിലെ ടീച്ചേഴ്സിനോട് മാത്രമല്ല ഇന്നലെ ഞാൻ അന്വേഷിച്ചത്. വിവിധ ജില്ലയിലെ അധ്യാപകരോടും അന്വേഷിച്ചു. അവർ അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞു. അതിവിടെ പറയുന്നത് ആവശ്യമാണെന്ന് തോന്നി.

ഒന്നിനും മറുപടി അർഹിയ്ക്കില്ല. അതങ്ങനെയാവണം. എന്നലല്ലേ വിദ്യാഭ്യാസ രംഗത്ത് അടിയാൻ കുടിയാൻ ബന്ധം തുടരാൻ പറ്റൂ.

പിന്നെ ഞാൻ പറഞ്ഞ cherthala incident സ്ഥലം ഉൾപ്പടെ വ്യക്തമാക്കിയാണ് എഴുതിയത്. അത് സത്യമായത് കൊണ്ട്.

അധ്യാപകർ എന്തിനും തയ്യാറായി നിൽക്കുമ്പോൾ ഏകോപനം നടത്താൻ ഉത്തരവാദിത്ത പ്പെട്ടവർ ബാധ്യസ്ഥരാണ്.
100 പേർക്ക് കൊടുക്കേണ്ട വിഭവം 5 പേർക്ക് കൊടുത്ത് വിജയം ആഘോഷിച്ചാൽ ബാക്കി 95 പേർ പട്ടിണി കിടന്ന് ആഘോഷിയ്ക്കണോ?

കമന്റെഴുത്ത് എന്റെ സമയം ഇല്ലാതാക്കുന്നു. പക്ഷേ എഴുതാതിരുന്നാൽ ചർച്ച ശരിയായ വഴിയിൽ പോവുകയുമില്ല.