Pages

Thursday, March 3, 2022

ക്ലാസുകളിലെ പെട്ടി മൃഗങ്ങൾ

പെട്ടികൾ ധാരാളം കിട്ടും. 

കുഴലുകളും കൂടുകളും. 

വലുതും ചെറുതുമായവ. 

അതൊക്കെ സർഗാത്മക സ്പർശത്തിലൂടെ മനോഹര രൂപങ്ങളാക്കി മാറ്റാം. 

ഉദാഹരണങ്ങൾ ചുവടെ. 

രണ്ടു കഥകളും പകുതി പറഞ്ഞു വച്ചിട്ടുണ്ട്. ബാക്കി പൂരിപ്പിക്കാം.

















സിംഹക്കുട്ടിയും
കടുവക്കുട്ടിയും
കണ്ടുമുട്ടി.

ഹ ഹ ഹ
കടുവക്കുട്ടി ചിരിയോടു ചിരി
ഹ ഹ ഹ

എന്താ ചിരിക്കുന്നെ?
ഹ ഹ ഹ
നിൻ്റെ മുഖത്ത്
ഹ ഹ ഹ

എന്താ  മുഖത്ത്?
ഹ ഹ ഹ

ചകിരി ഒട്ടിച്ചു വച്ചിരിരിക്കുന്നു
ഹ ഹ ഹ
അപ്പോൾ
സിംഹക്കുട്ടി കടുവക്കുട്ടിയെ ചൂണ്ടി
ഹ ഹ ഹ
എന്തിനായിരിക്കും ആ ഹ ഹ ഹ?

കസേര പശുവിനെ നോക്കി.നാലു കാല്
എനിക്കും നാലു കാലുണ്ടല്ലോ
കസേര പശുവാകാൻ തീരുമാനിച്ചു
കസേരപ്പശൂ എന്ന് കുട്ടികൾ വിളിച്ചു.
നാലു ചോർപ്പെടുത്ത് വയറ്റത്ത് ഒട്ടിച്ചു വച്ചു
പാലു ചുരത്തി
കസേരപ്പശൂൻ്റെ പാലിന് നല്ല രുചിയാ
ആരും കറക്കണ്ട
കുപ്പി താഴെ കൊണ്ടു വച്ചാൻ മതി.
ഒരു ദിവസം ഒരു സംഭവമുണ്ടായി !
എന്താ സംഭവം?






Tuesday, March 1, 2022

വിദ്യാ സാഹിതി അധ്യാപക കൂട്ടായ്മയും ഓഡിയോ ബുക്കും

എഴുത്തുകാരായ അധ്യാപകരുടെ കൂട്ടായ്മയാണ് വിദ്യാസാഹിതി.വളരെ നിശബ്ദമായി മഹനീയ പ്രവർത്തനം നടത്തുന്നു. കാഴ്ചയിൽ വെല്ലുവിളികൾ നേരിടുന്നവർക്കായി സാഹിത്യ കൃതികൾ ശബ്ദ രൂപത്തിൽ നൽകുന്ന ഓഡിയോബുക്ക് ആണ് അവരുടെ സവിശേഷ മഹനീയ പ്രവർത്തനം.

പാഠഭാഗങ്ങൾ,
പുസ്തകാസ്വാദനം,

ലളിതഗാനം,
കവിതാലാപനം, '
നാടൻപാട്ട്,
പ്രഭാഷണങ്ങൾ,
കഥകൾ,
ബാലനോവലുകൾ എന്നിങ്ങനെ വൈവിധ്യമുള്ള ഉള്ളടക്കം

കാഴ്ചയിൽ വെല്ലുവിളിയുള്ളവർക്ക് പാഠപുസ്തകങ്ങളിലെ ഭാഗങ്ങളും അധിക വായനയ്ക്കും കലോത്സവങ്ങൾ എന്നിവയ്ക്ക് തയ്യാറാവാനും ഉതകുന്ന ശബ്ദാവതരണങ്ങൾ. അവരുടെ അധ്യയാപകർ രക്ഷിതാക്കൾ എന്നിവരിലൂടെ എത്തിക്കുന്ന രീതിയിലാണ് ഓഡിയോ ബുക്കുകൾ. മറ്റുള്ളവർക്കും പ്രയോജനപ്രദം.

കവി ഭാഷ (ഡിജിറ്റൽ മാസിക)
21 ലക്കങ്ങൾ  പ്രസിദ്ധീകരിച്ചു 
കവിഭാഷയുടെ വിവിധ ലക്കങ്ങള്‍,
(സഹിതം കഥ കവിത സമാഹാരങ്ങൾ
ഫ്ളിപ്പ് ബുക്ക് ലിങ്ക് ലിങ്കുകൾ)
സഹിതം ചുവടെ നൽകുന്നു.
 ഡിജിറ്റല്‍ കവിത സമാഹാരം 
സഹിതം ഡിജിറ്റല്‍ കഥാ സമാഹാരം
കവിഭാഷ ലക്കം ഒന്ന് 
കവിഭാഷ  ലക്കം രണ്ട്
മൂൂന്നാം ലക്കം  മഷി
നാലാം ലക്കം വേര്
അഞ്ചാം ലക്കം ദിശ
ആറാം ലക്കം തുമ്പ
ഏഴാം ലക്കം വാക്ക്
എട്ടാം ലക്കം നിറ
ഒമ്പതാം ലക്കം ഇല
ലക്കം 10 ഒാല
https://anyflip.com/hojc/cvzf
ലക്കം 11 വരി
https://anyflip.com/hojc/ytrr
ലക്കം 12 അകം
https://anyflip.com/hojc/pdoq
ലക്കം 13 വാതായനം
https://anyflip.com/hojc/ykhg
ലക്കം 14 ഉള്‍ക്കാമ്പ്
https://anyflip.com/hojc/rnbb
ലക്കം 15 മുഖം
https://anyflip.com/hojc/bwhh
ലക്കം 16 നാര്
https://anyflip.com/hojc/xleb
ലക്കം 17 തുടി പുതു വര്‍ഷ പതിപ്പ്
https://anyflip.com/hojc/xrep
ലക്കം 18 വിരല്‍
https://anyflip.com/hojc/zqlu
ലക്കം 19 തരി
https://anyflip.com/hojc/bvii
ലക്കം 20 ഇറ
http://online.anyflip.com/hojc/sarj/mobile/index.html

പ്രസിദ്ധീകരണം വിദ്യാസാഹിതി അധ്യാപക സാഹിത്യക്കൂട്ടായ്മ
കവര്‍ ഡിസൈനിങ് സുരേഷ് കാട്ടിലങ്ങാടി.

കൂടാതെ 
പുസ്തക ചർച്ചകളും ഈ കൂട്ടായ്മ നടത്തുന്നു സംഘടിപ്പിക്കുന്നു.

കേരളത്തിലെ അധ്യാപകരായ എഴുത്തുകാർക്ക് കുട്ടികൾക്കുവേണ്ടി എന്തു ചെയ്യാനാകും എന്ന് ഒരിക്കൽ ആലോചിക്കുകയുണ്ടായി. ഒരു ശിൽപശാലയും സംഘടിപ്പിച്ചു.അതു തുടരാനായില്ല
ഈ കൂട്ടായ്മക്ക് കുട്ടികൾക്കു വേണ്ടിയുള്ള രചനകൾ ഡിജിറ്റൽ മാഗസിൻ രൂപത്തിൽ പ്രസിദ്ധീകരിക്കാനാകും. സമാന്തര പാഠപുസ്തകം പോലെ ഒന്ന്.ശ്രവണ പരിമിതിയുള്ളവർക്കായും അത് ഉപയോഗിക്കാം.
അധ്യാപകരിൽ ക്രിയാത്മകമായ പലവിധകഴിവുകൾ ഉണ്ട്. അവ പ്രോത്സാഹിപ്പിക്കാനും അധ്യാപക കൂട്ടായ്മകൾ എന്നത് നല്ലതു തന്നെ

അനുബന്ധം 1
കൂട്ടായ്മയിലെ അംഗങ്ങൾ
138 സജീവ അംഗങ്ങൾ
ശിവപ്രസാദ് പാലോട് ( Admin )
സുരേഷ് മണ്ണാറശാല (Admin )
വിദ്യാരംഗം എഡിറ്റർ ഷിജു
സുരേഷ് കാട്ടിലങ്ങാടി
കെ.എൻ.കുട്ടി കടമ്പഴിപ്പുറം
ബിന്ദുപരിയാപുരത്ത്
വിനോദ് ചെത്തല്ലൂർ
റഫീക്ക് പൂനത്ത്
എം കൃഷ്ണദാസ്,
രേഖ നൂറനാട്
പ്രിയ സുനിൽ
പ്രീത അലനല്ലൂർ
രമണൻ ഞാങ്ങാട്ടിരി
വേണുഗോപാലൻ പേരാമ്പ്ര,
ടി.പി.ശശികുമാർ
അനൂപ് അന്നൂർ
സന്തോഷ് മലയാറ്റിൽ,
ജിഷ മോരിക്കര
ജിഷ മുതുമുത്തൂർ
മീന ജോസഫ്
ഭാസി പനക്കൻ
സതീശൻ ആവള
കണിയാപുരം നാസറുദ്ദീൻ
മുഹമ്മദ് നജീബ്
അബ്ദുൾ സലാം വയനാട്,
ലിൻസി വിൻസെൻ്റ്
ലിസി പാലക്കാട്
പത്മിനി പാലക്കാട് 
പ്രീത മേലാറ്റൂർ,
പിങ്കി ശീകാന്ത്
ബീന സുധാകർ,
തസ്മിൻ ശിഹാബ്
അമീർ കണ്ടൽ
ജലജ പ്രസാദ്
ധന്യ കൃഷ്ണൻ
മധു തൃപ്പെരും തുറ
അനിത ശരത്
ജ്യോതി കാസർക്കോഡ്
ജ്യോതി കെ.ഭാസ്കർ
ധർമ്മകീർത്തി ഇരിട്ടി
അനിത കണ്ണൂർ
വി.എം. മൃദുല
ഷൈലജ,
ഖദീജ ഉണ്യേമ്പത്ത്
റജി മലയാലപ്പുഴ
സുദേവ് തിരൂർ,
മണികണ്ഠൻ കുത്തനിൽ
പി.ഒ.കേശവൻ
നജ് ല പുളിക്കൽ
അനീഷ് തിരുവനന്തപുരം
സോമൻ ചെമ്പ്രോത്ത്,
 മഹേന്ദർ പാലക്കാട്
ഹരി നന്മണ്ട
SAK നെടുമാങ്ങോട്
സജിദ് പുതിയോട്ടിൽ
ജംഷാദ് കോക്കല്ലൂർ,
ബിൻസി ജെയിംസ്
ഹരിലാൽ
ഡെയ്സി മoത്തിൽ
ആർ.ഗോപകുമാർ,
ഗിരിഷ് തൃശൂർ,


അനുബന്ധം 2
2020 ലെ കത്ത്

പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളേ* 

കേരളത്തിലെ, 
എഴുത്തുകാരായ അധ്യാപകരുടെ 
കൂട്ടായ്മയായ 
വിദ്യാസാഹിതിയുടെ 
ലിങ്ക് ആണ് ഇതോടൊപ്പം .

ഭാഷ, സാഹിത്യം,
ശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങൾക്ക് 
പഠനസഹായി ആയും 
അധികവായനയ്ക്ക് ഉള്ള സാമഗ്രിയായും 
ഉപയോഗിക്കാവുന്ന 
 ഓഡിയോയുടെ 
ലിങ്കുകൾ ആണ്
ഇതിൽ ഉൾപ്പെടുന്നത്. 

കേരളത്തിലെ 
കാഴ്ച്ച ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും മറ്റുള്ളവർക്കും 
സഹായകമാവാനാണ് ഇത് പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

സ്വന്തം ക്ലാസ്സുകളിൽ ഇവ ഉപയോഗിക്കുകയും വിദ്യാർഥികൾക്ക് 
ആവശ്യാനുസൃതം  എത്തിച്ചുകൊടുക്കുകയും ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. 

ഇതോടൊപ്പം ആവശ്യമായ 
വായനാസാമഗ്രികൾ നൽകുകയാണെങ്കിൽ അതിൻറെ ഓഡിയോ പതിപ്പ് 
തയ്യാറാക്കി നൽകാൻ 
വിദ്യാസാഹിതി സന്നദ്ധമാണ്

കാഴ്ചപരിമിതരായ വിദ്യാർത്ഥികൾക്ക് ഇത് എത്രത്തോളം പ്രയോജനപ്പെടുന്നു എന്ന് അറിയാൻ 
വിദ്യാസാഹിതിക്ക്
താല്പര്യമുണ്ട് .

പ്രിയപ്പെട്ട അധ്യാപകർ തങ്ങളുടെ പ്രതികരണങ്ങൾ ദയവായി 
പങ്കുവെക്കുമല്ലോ! 

ലൈക്ക്, ഷെയർ, 
സബ്സ്ക്രൈബ് തുടങ്ങിയ യാതൊരു ആവശ്യങ്ങളും 
ഇക്കാര്യത്തിൽ 
വിദ്യാസാഹിതിക്കില്ല  


സഹകരണ പ്രതീക്ഷയോടെ