Pages
▼
Wednesday, May 24, 2023
കല്ലും മരവും കലയും
വിദ്യാലയ പരിസരത്തെ സർഗാത്മകമായി ആവിഷ്കരിക്കൽ.
ലക്ഷങ്ങൾ മുടക്കി കോൺക്രീറ്റ് ജീവിരൂപങ്ങൾ നിർമിച്ച് വിദ്യാലയ വളപ്പുകൾ നിറയ്ക്കുന്ന പ്രവണത വളർന്നു വരുന്നു.
ഇതാ ചുറ്റുമുള്ള കല്ലും മരവുമൊക്കെ വളരെ ലളിതമായി പുനർജനിക്കുന്നു.
ഒന്നോ രണ്ടോ വരകൾ കൊണ്ട് ചൈതന്യം ലഭിക്കുന്നവ.
കൊല്ലത്തെ ഗോപാലകൃഷ്ണൻ മാഷാണ് വർഷങ്ങൾക്ക് മുമ്പ് ഈ സാധ്യത ഇടുക്കി ഡയറ്റ് ലാബ് സ്കൂളിൽ വച്ച് എന്നെ പരിചയപ്പെടുത്തിയത്.
ഇപ്പോൾ പ്രീസ് കൂൾ കഥോത്സവ ശില്പശാലയുടെ ഭാഗമായി ആ സാധ്യത വീണ്ടും ഉപയോഗിക്കുകയാണ്.
ഇങ്ങനെ രൂപപ്പെടുന്നവയെ കഥാപാത്രങ്ങളാക്കി ആ പശ്ചാത്തലം ഉപയോഗിച്ച് കഥകൾ മെനയലും ഉണ്ട്.
കഥ പറയാൻ പ്രകൃതിയിലേക്ക് ഇറങ്ങുകയാണ്.
ക്ലാസ് മുറിക്കകം മാത്രമാണ് കഥായിടം എന്ന ധാരണ തിരുത്തണം.
( മുന്നറിയിപ്പ്: ശിലകളിൽ നിങ്ങൾക്ക് ആനയുടെയും ആമയുടെയും കടുവയുടെയുമെല്ലാം രൂപങ്ങൾ ദർശിക്കാനാകും. അത് കണ്ടെത്തി മുന്നിൽ നിലവിളക്ക് വക്കരുത്)