Pages

Monday, August 7, 2023

വയനാട് ജില്ലയിലെ അക്കാദമിക സന്ദർശനം

 *അധ്യാപക സംഗമം തുടർച്ച:  വിദ്യാലയ സന്ദർശനം പൂർത്തിയാക്കി.* 


✳️

2023 ജൂലായ് മാസം വൈത്തിരി ബി.ആർ.സി ആസൂത്രണം ചെയ്ത എൽ.പി ക്ലാസുകളിലെ അധ്യാപകരുമായി സംവദിക്കുന്ന സ്കൂൾ സന്ദർശനം പൂർത്തിയായി.

✳️

സന്ദർശനത്തിനു മുന്നോടിയായി അവധിക്കാല അധ്യാപക സംഗമത്തിൽ ഉൾപ്പെട്ട അക്കാദമിക മൊഡ്യൂളുകൾ ചർച്ച ചെയ്ത് സാരാംശങ്ങളും പ്രവർത്തനങ്ങളും തയ്യാറാക്കി.

✳️

 പ്രധാനാധ്യാപക യോഗത്തിൽ അവതരണം നടത്തി.

✳️

വിവിധ പ്രവർത്തന മൊഡ്യൂളുകളുടെ കാഴചപ്പാടുകളും സാധ്യതകളും പരിമിതികളും ബി.ആർ.സി യോഗത്തിൽ ചർച്ചക്കു വിധേയമാക്കി വ്യക്തത വരുത്തി.  

✳️

ബി.പി.സിയുടെയും ട്രെയിനർമാരുടെയും നേതൃത്വത്തിൽ 4 ഗ്രൂപ്പുകളായി സന്ദർശനം നടത്തി.

✳️

 64 വിദ്യാലയങ്ങളിലെയും എൽ.പി വിഭാഗം എസ്. ആർ.ജി യോഗങ്ങളിലൂടെ 280തോളം അധ്യാപകർ അവരുടെ ക്ലാസനാഭവങ്ങൾ പങ്കുവച്ചു.

✳️

ഒന്ന്, രണ്ട് ക്ലാസുകളിൽ പരിശീലനത്തിലൂടെ അവതരിക്കപ്പെട്ട സചിത്ര പുസ്തകം, പിന്തുണാപുസ്തകം, സംയുക്ത ഡയറി എന്നിവയയായിരുന്നു പ്രധാന ചർച്ചാ വിഷയം. 


👍

64 സ്കൂളുകളിലെയും അവധിക്കാല അധ്യാപക പരിശീലനത്തിൽ ലഭിച്ച ആശയം യാതൊരു ബാഹ്യസമ്മർദ്ദങ്ങളുമില്ലാതെ ക്ലാസ് മുറിയിൽ പ്രാവർത്തികമാക്കിയെന്നത് അഭിമാനകരമാണ്.

👍

  മികവുകളും പരിമിതികളും ചർച്ചക്ക് വിധേയമാക്കുന്ന  തുറന്ന വേദിയായി SRG കൾ മാറി. 

👍 ക്ലാസനുഭവങ്ങളുടെയും  സാഹചര്യങ്ങളുടെയും വൈരുദ്ധ്യങ്ങൾ അഭിപ്രായ രൂപീകരണങ്ങളിലും പ്രകടമായി.

👍

 കുട്ടികൾക്കും രക്ഷിതാക്കൾക്കും താൽപര്യമുളവാക്കിയെന്ന് മഹാ ഭൂരിപക്ഷം അധ്യാപകർ.

👍

 കുട്ടികൾ തയ്യാറാക്കുന്ന സചിത്ര പുസ്തകം സ്കൂളിൽ സൂക്ഷിക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ അവർ തയ്യാറല്ല എന്ന് കുറേപ്പേർ .


👍

 കുട്ടികൾ തയ്യാറാക്കുന്ന അവരുടെ പാഠപുസ്തമായി സചിത്ര പുസ്തകം മാറി. 

👍

 വാക്കുകളെയും അക്ഷരങ്ങളെയും തിരിച്ചറിയാൻ വേഗം കഴിയുന്നുവെന്നു വെന്ന്  ചിലർ...

👍

 ചിത്രവായനയിൽ നിന്ന് വാക്കുകളുടെ വായനയും അക്ഷരങ്ങളെ തിരിച്ചറിയലും അർത്ഥപൂർണമാക്കിയെന്ന് പലരും.

👍

 രക്ഷാർതൃ ശില്പശാലകളിൽ തയ്യാറാക്കിയ  വിഭവങ്ങൾ ക്ലാസ് റൂം പ്രവർത്തനങ്ങളെ എളുപ്പമാക്കി. 

👍

എല്ലാ കുട്ടികളെയും പഠനത്തിൽ പരിഗണിക്കാൻ  ഇതു മാത്രമാണ് മാർഗ്ഗമെന്ന് അഭിപ്രായപ്പെട്ട സീനിയർ  അധ്യാപകർ,

👍

 വിപ്ലവകരമായ മാറ്റമെന്ന് സാക്ഷ്യപ്പെടുത്തിയ രക്ഷിതാക്കൾ,

👍 സാഹചര്യങ്ങൾക്കനുയോജ്യമായ മാറ്റങ്ങൾ മൊഡ്യൂളുകൾ വികസിപ്പിക്കുന്ന സർഗാത്മക പ്രവർത്തനങ്ങൾക്ക്  നേതൃത്വം കൊടുക്കുന്നവർ ...

👍 ആവേശഭരിതമാക്കുന്ന വിദ്യാലയ കാഴ്ചകൾ .  

👍

 ഗണിതപഠനത്തിനും  ഇംഗ്ലീഷ് പഠനത്തിലും എല്ലാ ക്ലാസുകളിലും സചിത്ര പുസ്തകങ്ങൾ ക്ലാസ് മുറികളിൽ രൂപപ്പെടുന്നു.

👏👏

 ഷിബു എ.കെ,

ബി.പി.സി , ബി.ആർ.സി വൈത്തിരി

Sunday, August 6, 2023

സംയുക്തഡയറി 275 രക്ഷിതാക്കളുടെ അനുഭവക്കുറിപ്പുകൾ






നിറമനസ്സോടെ

സംയുക്ത ഡയറി ഒന്നാം ക്ലാസിലാണ് നടപ്പിലാക്കിയത്.

2023-24 അക്കാദമിക വർഷത്തെ അധ്യാപക പരിശീലനത്തിൽ എസ്.സി.ഇ.ആർ.ടി ഉൾപ്പെടുത്തി.

അത് വിദ്യാലയങ്ങൾ ഏറ്റെടുത്തു.

സംയുക്ത ഡയറിയുടെ രചനാ പങ്കാളികളായ രക്ഷിതാക്കൾക്ക് എന്താണ് പറയാനുള്ളത്?

അവരുടെ അഭിപ്രായങ്ങളാണ് നിറമനസ്സോടെ എന്ന പേരിൽ ക്രോഡീകരിക്കുന്നത്.

എല്ലാ ജില്ലകൾക്കും പ്രാതിനിധ്യമുണ്ട്.

അധ്യാപകരുടെ നിരീക്ഷണങ്ങളും ചേർത്തിട്ടുണ്ട്.

🟥

എന്താണ് സംയുക്ത ഡയറി?* 

കുട്ടിയും രക്ഷിതാവും ചേർന്നെഴുതുന്ന അനുഭവക്കുറിപ്പുകൾ.

🟥

ആരുടെ അനുഭവമാണ് കുറിക്കേണ്ടത്?

കുട്ടിയുടെ.

🟥

എന്താണ് ഡയറിയെഴുത്തിൻ്റെ പ്രക്രിയ?

🌸 ഒന്നാം ക്ലാസ്സിലെ മുഴുവൻ രക്ഷിതാക്കളുടെയും യോഗം വിളിച്ചു. നിർദേശങ്ങൾ നൽകണം 

🌸ഓരോ ദിവസവും കുറച്ചു സമയം കുട്ടികളോടൊപ്പം ഇരുന്ന് ആ ദിവസം അവർ കണ്ട, അനുഭവിച്ച കാര്യങ്ങൾ പറയിപ്പിക്കണം.

🌸അതിൽ ഏറ്റവും പ്രധാനപെട്ട ഒന്നോ രണ്ടോ കാര്യങ്ങൾ കുട്ടിയുമായി ചർച്ച ചെയ്ത് തിരഞ്ഞെടുക്കണം.(രാവിലെ എഴുന്നേറ്റു, കുളിച്ചു…പതിവ് കാര്യങ്ങൾ ഒഴിവാക്കണം. വിദ്യാലയത്തിൽ നടന്നത് എല്ലാം എഴുതിക്കരുത്) 

🌸 തെരഞ്ഞെടുത്ത കാര്യത്തിൻ്റെ വിശദാംശങ്ങൾ ചർച്ച ചെയ്യണം. അത് എഴുതാൻ വേണ്ട വാക്യങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുത്തണം. 

🌸ഭേദഗതികൾ പറഞ്ഞു കൊടുക്കണം. 

🌸അതിൽ കുട്ടികൾക്ക് അറിയുന്ന അക്ഷരങ്ങൾ അവർ പെൻസിൽ കൊണ്ട് എഴുതുന്നു.

🌸 ബാക്കി ഭാഗം രക്ഷിതാവ്  പേന കൊണ്ടും എഴുതി പൂർത്തിയാക്കുന്നു. 

🌸പേജിൻ്റെ പകുതി ഭാഗത്ത്  എഴുതുന്ന കാര്യവുമായി ബന്ധപെട്ടു ചിത്രം കുട്ടികൾക്ക് കഴിയുന്ന രീതിയിൽ ആദ്യം തന്നെ വരയ്ക്കണം. 

🌸നിറം നൽകണം

🌸 ഡയറി രക്ഷിതാവ് കുട്ടിയെ വായിച്ചു കേൾപ്പിക്കണം

🌸പിറ്റേ ദിവസം ടീച്ചർ പരിശോധിക്കുന്നു.

🌸സ്റ്റാറും ശരിയും സമ്മതത്തോടെയുള്ള തിരുത്തലും നടക്കുന്നു. കൗതുകമുള്ള ഡയറികൾ ടീച്ചർ ക്ലാസിൽ വായിക്കണം.

🌸ഡയറിയിലെ ആദ്യ പേജുകളിൽ രക്ഷിതാവിൻ്റെ എഴുത്തായിരിക്കും കൂടുതൽ. ക്രമേണ കുട്ടിയെഴുത്ത് കുടി വരുന്നതു കാണാം.

🌸 പ്രമേയ വൈവിധ്യം വേണം.

🌸 ഡയറികൾ ടീച്ചർ വിലയിരുത്തിയാൽ ഏതൊക്കെ അക്ഷരങ്ങൾ സ്വായത്തമാക്കി എന്ന് അറിയാൻ കഴിയും. ഒരു പട്ടിക തയ്യാറാക്കി ഓരോ കുട്ടിയുടെയും നേരെ ഇത് കുറിച്ചു വക്കുന്നത് നന്നാകും

എന്ന് ഡയറി എഴുത്ത് തുടങ്ങണം

1️⃣കുട്ടികൾ സംഭവചിത്രീകരണം മാത്രം നടത്തുന്നു. കുട്ടിയുടെ ആശയങ്ങൾ രക്ഷിതാവ് എഴുതുന്നു.(ഇവിടെ സംയുക്ത സ്വഭാവം ചിത്രീകരണത്തിലൂടെ ) ഈ രീതി ജൂൺ ആദ്യവാരം മുതൽ ആരംഭിക്കാം.

2️⃣ പാഠഭാഗം നിശ്ചിത ഘട്ടം കഴിയുമ്പോൾ, അതായത് എട്ട് പത്ത് അക്ഷരങ്ങൾ പരിചയപ്പെടുമ്പോൾ / സചിത്ര പുസ്തകത്തിൽ എട്ട് പത്ത് വാക്യങ്ങൾ പൂർത്തിയാകുമ്പോൾ പരിചയപ്പെട്ട അക്ഷരലിസ്റ്റ് രക്ഷിതാവിന് കൈമാറുന്നു. സചിത്ര നോട്ട് ബുക്ക് പരിശോധിച്ച് ഉറപ്പു വരുത്തുന്നു

കുട്ടി അനുഭവം ചിത്രീകരിക്കുന്നു

കുട്ടിയും രക്ഷിതാവും ചേർന്ന് എഴുതുന്നു (കുട്ടി പരിചയിച്ച അക്ഷരങ്ങൾ മാത്രം ഉപയോഗിക്കുന്നു.)

3️⃣ഒന്നാം യൂണിറ്റ് പൂർത്തിയായതിൻ്റെ ആഘോഷവും സംയുക്ത ഡയറിയുടെ ഉദ്ഘാടനവും എന്ന രീതിയിലും ആകാം.17 അക്ഷരങ്ങൾ അപ്പോഴേക്കും പരിചയപ്പെടാം.

〰️〰️〰️〰️〰️〰️〰️

 ഡയറി എഴുത്തിൽ പാടില്ലാത്തത്* 

👉കുട്ടികളിൽ സമ്മർദ്ദം ഉണ്ടാക്കരുത്

👉ഡയറി വായിക്കാൻ ആദ്യമാസം ആവശ്യപ്പെടരുത്. എന്നാൽ ഡയറിയിലെ ആശയം പറയിക്കാം

.〰️〰️〰️〰️〰️〰️〰️

 *പാടുള്ളത്* 

🌸കുട്ടി എഴുതിയ ഡയറി അധ്യാപികക്ക് ക്ലാസിൽ വായിക്കാം

🌸രക്ഷിതാവിന് വായിച്ച് ഓഡിയോ/വീഡിയോ പങ്കിടാം

➿➿➿➿➿➿➿

ആശയാവതരണ രീതിയും സംയുക്ത ഡയറിയും

  • ആശയാവതരണ രീതി ഭാഷാ സമഗ്രതാ ദർശനത്തെയാണ് അടിസ്ഥാനമാക്കുന്നത്.

  • ആധികാരികവും അനുഭവാധിഷ്ഠിതവുമായ ഭാഷാ പഠനം.

  • കുട്ടിയുടെ അനുഭവങ്ങൾ ആശയ പ്രകാശനത്തിന് തുടക്കം മുതൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ആലോചിക്കേണ്ടതുണ്ട്

  • ഈ വർഷം നിർദ്ദേശിച്ച കാര്യങ്ങൾ ഇവയാണ്

    • ശക്തമായ ദൃശ്യാനുഭവം ഒരുക്കുന്ന സചിത്ര നോട്ടുബുക്കും രൂപീകരണ പാഠങ്ങളും

    • ബാലസാഹിത്യ കൃതികളുടെ വായനോത്സവം (രക്ഷിതാവ് ചൂണ്ടി വായിച്ചു കേൾപ്പിക്കുന്ന ഒന്നാം ഘട്ടം, സംയുക്ത വായനയുടെ രണ്ടാം ഘട്ടം, സ്വതന്ത്ര വായനയുടെ മൂന്നാം ഘട്ടം)

    • സംയുക്ത ഡയറിയെഴുത്ത്

    • രചനോത്സവം (സർഗാത്മക രചനകൾ )

    • വിപുലീകരണ പാഠങ്ങളും ലഘു ബാലസാഹിത്യ പുസ്തകം തയ്യാറാക്കലും

യാന്ത്രികമായ രീതികൾക്ക് പകരം ആസ്വാദ്യഭാഷാനുഭവങ്ങളും പഠനാനന്ദവും ആത്മവിശ്വാസവും ബോധ്യപ്പെടുന്ന തെളിവുകളും കുട്ടിക്കും രക്ഷിതാവിനും അധ്യാപകർക്കും പ്രവർത്തനോർജം പകരും.


ഒന്നാം ക്ലാസിലെ അധ്യാപകർക്കു വേണ്ടി സംസ്ഥാന റിസോഴ്സ് ടീം ആണ് ഇത് സമാഹരിച്ചത്.


ഗവേഷണാത്മക അധ്യാപനം എന്ന ആശയം ആധാരമാക്കി പ്രവർത്തിക്കുന്നതിനാൽ വിവരശേഖരണവും അപഗ്രഥനവും ആവശ്യമാണ്. ഈ വിവരങ്ങളിൽ നിന്ന് എത്താവുന്ന പ്രധാന നിഗമനം സംയുക്ത ഡയറിയെഴുത്ത് ഭാഷാ ശേഷി വികസിപ്പിക്കാൻ സഹായകമാണെന്നാണ്.


അക്കാദമികനന്മകൾ തുടരണം. അന്വേഷണങ്ങൾക്ക് പൂർണ വിരാമമിടരുത്.


ഡോ. ടി.പി. കലാധരൻ

5/08/2023
















നമ്മുടെ കുഞ്ഞുങ്ങൾ സൂപ്പറാ… (അധ്യാപികയുടെ കുറിപ്പ്)

വേനലവധിക്കാലത്തെ അധ്യാപക പരിശീലനം കഴിഞ്ഞപ്പോൾ ഒരു ലോഡ് പരീക്ഷണസാധ്യതകളുമായാണ് ഒന്നാം ക്ലാസിലേക്കു പോയത്. സംയുക്ത ഡയറി, സചിത്ര നോട്ട്ബുക്ക്, പിന്തുണ നോട്ട്ബുക്ക്, ഹൈലൈറ്റ് പെൻ ഉപയോഗംetc.........

സത്യം പറയാല്ലോ , ആകെ മൊത്തം ഒരു അങ്കലാപ്പ് . നമ്മളെ കാത്തിരിക്കുന്ന കുട്ടിക്കുറുമ്പുകളിലാണല്ലോ ഇതൊക്കെ പരീക്ഷിക്കേണ്ടത് എന്നാലോചിച്ചു വെറുതെ ടെൻഷനടിച്ച ദിവസങ്ങൾ ....

ജൂൺ മാസം അവസാനത്തോടെ എന്റെ കുട്ട്യോൾ സംയുക്ത ഡയറി എഴുതാൻ തുടങ്ങി. അക്ഷരങ്ങൾ പഠിച്ചുതുടങ്ങിയ കുഞ്ഞെഴുത്തുകാരുടെ സഹായി മാരായി അവരുടെ രക്ഷിതാക്കളും .(കുട്ടികൾ അവർക്കറിയുന്നവ പെൻസിലു കൊണ്ടും രക്ഷിതാക്കൾ സഹായിക്കുന്നത് പേന കൊണ്ടും എഴുതണം. ചിത്രവും വരക്കണം).

അയ്യോ ന്റെ ടീച്ചറെ ഇതിനൊക്കെ കുറെ സമയം വേണ്ടേ? മൂത്തോള് ഹൈസ്കൂളാ , രണ്ടാമത്തെയാള് യു പിലാ, ഒന്നില് അക്ഷരം പഠിപ്പിക്കണ്ടേ .?. ഡയറി എഴുതിപ്പിക്കലൊക്കെ നടക്കുമോ ? എന്നൊക്കെ തുടക്കത്തിൽ ചോദിച്ച രക്ഷിതാക്കൾ ഇപ്പോൾ കട്ട സപ്പോർട്ടാണ്. ടീച്ചറെ ഡയറി എഴുത്തിലൂടെ മക്കൾക്ക് നല്ല മാറ്റമുണ്ടെന്നും അവർ അത് ഏറെ ആസ്വദിച്ച് എഴുതുന്നുവെന്നുമാണ് രക്ഷിതാക്കൾ ഇപ്പോൾ പറയുന്നത്.

സ്കൂൾ തുറന്ന് രണ്ട് മാസമായിട്ടേയുള്ളുവെങ്കിലും  പറയാം "സംയുക്ത ഡയറി" വൻവിജയം തന്നെ👍

എല്ലാവരുടെയും ഡയറി ക്ലാസിൽ വായിച്ചു കൊടുക്കുമ്പോൾ കേട്ടിരിക്കുന്ന കുഞ്ഞിക്കണ്ണുകളിൽ കൗതുകം തുളുമ്പും . കൂട്ടുകാരുടെ വിശേഷങ്ങൾ കേട്ട് അവർ കുടുകുടെ ചിരിക്കും. അധ്യാപിക എന്ന നിലയിൽ സംതൃപ്തി തോന്നുന്ന നിമിഷങ്ങൾ❣️❣️

ഇപ്പോൾ ഡയറി കുട്ടികൾ തന്നെ വായിച്ച് അവതരിപ്പിക്കാൻ തുടങ്ങി. പല്ലു പറിച്ചതും കൂട്ടുകാർ ചൊടിച്ചതും വീട്ടിൽ വിരുന്നു വന്നതും ടീച്ചർ ലീവായതുമൊക്കെയാണ് അവരുടെ കുഞ്ഞു വിശേഷങ്ങൾ.

ഞാനും എന്റെ കുട്ടികളും അവരുടെ പ്രിയപ്പെട്ട രക്ഷിതാക്കളും ചേർന്ന ഒന്നാം ക്ലാസ് കുടുംബം സന്തോഷത്തോടെയും സംതൃപതിയോടെയും മുന്നോട്ടു പോകുന്നു.

നമ്മുടെ കുഞ്ഞുങ്ങൾ സൂപ്പറാ... ❤️

-Aswathi pp

Gups Tharuvana


രക്ഷിതാക്കളുടെ അനുഭവക്കുറിപ്പുകൾ …നിറമനസ്സോടെ


 1. "എല്ലാ രക്ഷിതാക്കളും പഴയത് ഒക്കെ പൊടി തട്ടിയെടുത്തേ പറ്റു. അവരുടെ കൂടെയിരിക്കാൻ നേരം കണ്ടെത്തണം, പഠിപ്പിക്കുക എന്നത് അധ്യാപകരുടെ മാത്രം ഉത്തരവാദിത്തമായി കാണാതെയിരിക്കുക."

മൂത്ത മകൻ ഈ വർഷം ഒന്നാം ക്ലാസ്സിലാണ്.മലയാള ഭാഷയോട് ആൾക്ക് ഇത്തിരി താല്പര്യകുറവുള്ളത്‌ പോലെ ഉണ്ടെന്ന് ടീച്ചർ ഒരു തവണ എന്നോട് പറഞ്ഞിരുന്നു. ഇംഗ്ലീഷ് എഴുതും പോലെ വരകൾ യോജിപ്പിച്ചു പൂർത്തീകരിക്കാവുന്ന ഒരു ഭാഷയല്ലല്ലോ മലയാളം.വളവും തിരിവും ചുറ്റികെട്ടും വള്ളിയും പുള്ളിയുമൊക്കെ ഇടകലർന്ന ഒരു സംപൂർണ എഴുത്തു രീതി അതിനുണ്ട്. അതുകൊണ്ടല്ലേ മറ്റുള്ളവരെ മൂക്ക് കൊണ്ട്  'ക്ഷ' വരപ്പിക്കും എന്നുള്ള പദപ്രയോഗങ്ങൾ നമുക്കിടയിൽ തന്നെ ഉണ്ടായത്. അപ്പൊ പറഞ്ഞു വന്നത് എന്തെന്നാൽ പോകേ പോകേ അവന്റെ മലയാളവും മെച്ചപ്പെട്ടോളും എന്ന് ഞാൻ വിചാരിച്ചു. ഒന്നാം ക്ലാസ്സല്ലേ ഇനിയും കടൽ പോലെ പഠനകാലം വിരിഞ്ഞു നിൽക്കല്ലേ. എന്തായാലും പുതിയ പദ്ധതികൾ കൊണ്ട് വന്ന് കുട്ടികൾക്ക് പഠനം കുറച്ചൂടെ രസകരമാക്കാൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നുമുണ്ട്. "സംയുക്ത ഡയറി" (രക്ഷിതാവും വിദ്യാർത്ഥിയും ഒരുമിച്ച് എഴുതുന്ന ഡയറി.),"സചിത്ര പുസ്തകം"(ഒരു ചെറുകഥ സംഭാഷണങ്ങളായും ചിത്രങ്ങളായും കുട്ടികളിലേക്ക് എത്തിക്കുന്ന രീതി) രണ്ടും പരിപൂർണ വിജയമാണെന്ന് ഇന്നലെ എനിക്ക് തോന്നി.

മുഹറത്തിന്റെ ലീവ് കിട്ടിയപ്പോ ഞാൻ ഇന്നലെ സ്വന്തം വീട്ടിലേക്ക് ഒന്ന് വിരുന്നു പോയി. മദ്രസ്സയും സ്കൂളും ഒപ്പം എന്റെ ലീവും ഒന്നിച്ചു നേർരേഖയിൽ വന്നാൽ മാത്രമേ വീട്ടിൽ പോകൽ നടക്കു. തുടർച്ചയായി വന്ന മഴ ലീവുകൾ കാരണം ഇത്തവണ മോൻ ശനിയാഴ്ച ക്ലാസ് ഉണ്ട്. ഞാൻ ലീവാണ് എന്ന് കണ്ടപ്പോ ആൾക്ക് സ്കൂളിൽ പോവാൻ തീരെ വയ്യ. കൂടെ എന്റെ ഉമ്മാന്റെ സപ്പോർട്ടും. എല്ലാം ശുഭം. കുറെ നേരം വികൃതികൾ ഒക്കെ ഒപ്പിച്ച് മടുത്തിട്ടാവണം ഒരു ബുക്കും പേനയുമായി ആള് സോഫയിൽ സ്ഥലം പിടിച്ചു. ഞങ്ങൾ ഭക്ഷണം കഴിക്കാൻ അടുക്കാളയിലേക്കും പോയി. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ അമീന്നും വിളിച് ആളെത്തി. "താര അരി വിതറി കഴിഞ്ഞാൽ " എന്താണ്. സ്വഭാവികമായും താര എന്നല്ല ആര് അരി വിതറിയാലും അത് നിലത്തുണ്ടാവും. പെട്ടെന്ന് മോന്റെ ചോദ്യം കേട്ട് ഞാനും ഉമ്മയും മേമയും പരസ്പരം നോക്കി. ആള് സചിത്ര പുസ്തകം ഓർത്തെടുക്കാണ് എന്ന് പെട്ടെന്ന് എനിക്ക് കത്തി. ഒന്നാം ക്ലാസും ഗുസ്തിയും കഴിഞ്ഞ് കൊല്ലങ്ങളായ എന്നോട് വേണമായിരുന്നോ. എന്നാലും പുതിയ പാഠ്യപദ്ധതി രക്ഷിതാക്കൾ കൂടെ കുഞ്ഞുങ്ങളുടെ കൂടെ ഇരിക്കാൻ ഉള്ള ഐഡിയയിൽ ഉണ്ടാക്കിയത് കൊണ്ട് എനിക്ക് ചെറിയൊരു ഓര്മ വന്നു."കാക്ക  വന്നു" എന്നല്ലേ. അവന് പെട്ടെന്ന് ഓര്മ വന്നു അതിന് മുമ്പ് "പട പട പട" എന്നുണ്ട്. എന്തായാലും ഞാൻ ഒപ്പിച്ച വരിയിൽ നിന്ന് അവന് ക്ലൂ കിട്ടി. ഞാനും ദീർഘ നിശ്വാസം എടുത്തു. അല്ലാതെ എനിക്കറിയില്ലെന്നോ ആ ക്ലാസ്സിൽ ഞാനില്ലെന്നോ ഉമ്മച്ചി ഒന്നാം ക്ലാസ് വിട്ടിട്ട് കൊല്ലം കുറെയായി എന്നൊന്നും അവനോട് പറഞ്ഞിട്ട് കാര്യം ഉണ്ടാവില്ല. നമ്മുടെ കുട്ടിക്കാലത്തെ രീതിയല്ല പാഠ്യപദ്ധതി മാറി കുട്ടികൾ അദ്ധ്യാപകരുമായി കുറെ കൂടെ അടുത്തു. ഒട്ടും പറയാതെ നിർബന്ധിക്കാതെ ഒക്കെ അവൻ അത് എടുത്ത് ഓർത്ത് എഴുതിയത് തീർച്ചയായും അതിനോടുള്ള ഇഷ്ടം തന്നെയാണ്. അതോടൊപ്പം അവന്റെ  രമ്യ ടീച്ചർ അത് പഠിപ്പിക്കാൻ തെരഞ്ഞെടുത്ത രീതിയും ആയിരിക്കും എന്നെനിക്ക് തോന്നി. ഒരു തവണ ടീച്ചർ ക്ലാസ് എടുത്തത് അതേ പടി അവൻ എനിക്ക് അഭിനയിച്ചു കാണിച് തന്നിരുന്നു. മാത്രമല്ല ഓരോ കുഞ്ഞിനേയും തന്മയത്വത്തോടെ കൈകാര്യം ചെയ്യാനും ടീച്ചർക്ക് സാധ്യമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്തായാലും പഠനം കുറച്ചുകൂടെ എളുപ്പമാവട്ടെ പുസ്തകത്തിന്റെ ഭാരങ്ങളും അല്ലലുകളും ഒന്നും അവരെ ബാധിക്കാതിരിക്കട്ടെ. കൂടെ എല്ലാ രക്ഷിതാക്കളും പഴയത് ഒക്കെ പൊടി തട്ടിയെടുത്തേ പറ്റു. അവരുടെ കൂടെയിരിക്കാൻ നേരം കണ്ടെത്തണം, പഠിപ്പിക്കുക എന്നത് അധ്യാപകരുടെ മാത്രം ഉത്തരവാദിത്തമായി കാണാതെ ഇരിക്കുക. ഇല്ലെങ്കിൽ ഇത് പോലുള്ള അവസരങ്ങൾ ഇതിലും ബുദ്ധിമുട്ടായി നമ്മൾ നേരിടേണ്ടി വരും."ക്ഷ" വരക്കുമെന്നതിൽ ലവലേശം സംശയം വേണ്ട എന്ന് തന്നെ😊

ഡയറി എഴുതുന്നത് കൊണ്ട് അക്ഷരങ്ങൾ കുറച്ചുകൂടെ പരിചയം വരുന്നുണ്ട്.പക്ഷെ ചില ദിവസങ്ങളിൽ എന്താണ് എഴുതേണ്ടത് എന്ന കാര്യത്തിൽ മോൻ ആലോചിച്ച് നിൽക്കും.

അതവന്റെ ചിന്തകളെയും വർദ്ധിപ്പിക്കുന്നുണ്ട്.

എഴുത്തും വായനയും മാത്രമല്ല ഒപ്പം ഞാനുമായിട്ട് മോന് കുറച്ചുകൂടെ സംസാരിക്കാൻ ഉള്ള കാരണം കൂടെയാണ് സംയുക്ത ഡയറി തുറന്നു തന്നത്😊.എന്ത് എഴുതും എന്നാലോചിച്ച്  അന്നേ ദിവസം സ്കൂളിൽ നടന്ന കാര്യങ്ങൾ എല്ലാം ഓർത്തു പറയാൻ ശ്രമിക്കും. നിറം കൊടുക്കാനും ചിത്രം വരക്കാനും ഇഷ്ടമുള്ളത് കൊണ്ട് ഡയറി എഴുത്ത് വളരെ ആസ്വദിച്ചാണ് അവൻ ചെയ്യുന്നത്.

അമീറ.സി 

അബ്ദുൾ.ഹാദി കെ

ജി എൽ പി സ്കൂൾ അച്ചൂരാനം

അമീറ.ഷഫീഖ്

വൈത്തിരി sub

വയനാട്.

2. അക്ഷരങ്ങൾ കൂട്ടിച്ചേർത്തു വായിക്കാനും ചിഹ്നങ്ങൾ ചേർത്ത് എഴുതാനും ഡയറി

ഡയറി എഴുതാൻ തുടങ്ങിയപ്പോൾ കുട്ടിയിൽ നല്ല മാറ്റങ്ങൾ സംഭവിച്ചു. അക്ഷരങ്ങൾ കൂട്ടി ചേർത്തു വായിക്കാനും ചിഹ്നങ്ങൾ ചേർത്ത് എഴുതാനും കൂടാതെ മനസിലെ ഡയറിയെ ചിത്രരൂപത്തിൽ ആക്കാനും കഴിയുന്നുണ്ട്.

വേദ ലക്ഷ്മി.റ്റി ആർ

GHS Beenachi, Wayanad

3.ഓരോ ദിവസം കഴിയുന്തോറും

പുരോഗതി

സംയുക്ത ഡയറി വളരെ

പ്രയോജന പ്രദമാണ്.. മക്കൾക്ക് നിലവിൽ അറിയുന്ന അക്ഷരങ്ങൾ ഏതാണ് അറിയാത്ത ചിഹ്നം ഏതാണെന്നു വളരെ പെട്ടന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.. ഓരോ ദിവസം കഴിയും തോറും നല്ല improvement കാണാൻ കഴിയുന്നുണ്ട്.. it's really effective...

സനിത

M/O വേദിക കൃഷ്ണ

GLPS EDAKKAL

4.ഇപ്പോഴേ ഡയറി എഴുതാൻ ശീലിപ്പിക്കുന്നത് നല്ലൊരു തീരുമാനം

ഡയറി എഴുതാൻ തുടങ്ങിയതോടുകുടി അക്ഷരങ്ങൾ എല്ലാം ഓർത്തു വെക്കുന്നുണ്ട് 

കൂടാതെ പേപ്പറുകളിലും കലണ്ടറിലും ഒക്കെ മോൻ എഴുതിയ അക്ഷരങ്ങൾ കാണുമ്പോൾ വായിക്കാൻ ശ്രമിക്കുന്നുമുണ്ട്...

ഇപ്പോഴേ ഡയറി എഴുതാൻ ശീലിപ്പിക്കുന്നത് നല്ലൊരു തീരുമാനം ആയിട്ടാണ് തോന്നുന്നത്..

ആരവ് മോഹൻ

1-B

ജി എച്ച് എസ് ബീനാച്ചി

5.എന്നും എന്നോട് ഇങ്ങോട്ട്  പറയും ഇന്ന് ഡയറി എഴുതണം എന്ന്.

ഡയറി   എഴുതാൻ തുടങ്ങിയപ്പോൾ   മോൾക്ക് ഭയങ്കര ഇഷ്ട്ടമാണ്.എന്നും എന്നോട് ഇങ്ങോട്ട്  പറയും ഇന്ന് ഡയറി എഴുതണം എന്ന്. മറ്റു വിഷയങ്ങൾ എഴുതി കഴിഞ്ഞിട്ട് എഴുതാൻ തുടങ്ങാം എന്ന് പറഞ്ഞാൽ പറ്റൂല  അവൾക്ക് അതിയം ഡയറി എഴുതണം. ഡയറി എഴുതാൻ തുടങ്ങിയത് നല്ല ഒരു തീരുമാനമാണ്.  

Marjana  fathima    

class : 1 B

ജി എച്ച് എസ് ബീനാച്ചി

6.ആദ്യ ഘട്ടത്തിൽ പ്രയാസകരമായിരുന്നു.  വാക്കുകളുടെ കൃത്യത കുറവായിരുന്നു.

സചിത്ര നോട്ടുബുക്കിൽ കഴിയും വിധം ചിത്രങ്ങൾ വരയ്ക്കാനും കളർ അടിയ്ക്കാനും ശ്രമിക്കുന്നു. ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിനാൽ ഓരോ ഭാഗവും മനസ്സിൽ പതിയുന്നുണ്ട്. സംയുക്‌ത ഡയറി എഴുതുന്നത് ആദ്യ ഘട്ടത്തിൽ പ്രയാസകരമായിരുന്നു.  വാക്കുകളുടെ കൃത്യത കുറവായിരുന്നു. 

എന്നാൽ ഇപ്പോൾ ഞാൻ പേനയ്ക്ക്എഴുതുന്ന വാക്കുകൾ കുറവാണ്. 

കുട്ടി വാക്കുകൾ പറയുമ്പോൾ തന്നെ എഴുതുന്നു. 

ടീച്ചർ ബുക്കിൽ സ്റ്റാർ ഇടുന്നതും  അവർക്ക് നല്കുന്ന പ്രോത്സാഹനവും കുട്ടികളും  ടീച്ചറും തമ്മിലുള്ള രസകരമായ ഗ്രൂപ്പ് മത്സരങ്ങൾ വാക്കുകൾ പഠിക്കാൻ ഏറെ പ്രയോജനം ചെയ്തു.

ദിഷാദ് ദിനേശൻ്റെ രക്ഷിതാവ്

ജി.എൽ.പി.എസ്

അഴുത

പീരുമേട്

7.എൻ്റെ മകൾക്ക് ഡയറിയെഴുത്ത് ആവേശമായി

എൻ്റെ മകൾ ശ്രീലക്ഷ്മി മധു എസ്.എൻ.യു.പി സ്ക്കൂളിൽ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. സചിത്ര നോട്ട് ബുക്ക് സംയുക്ത ഡയറി എന്നൊക്കെ കേട്ടപ്പോൾ ആദ്യം ഒന്നും മനസ്സിലായില്ല. 

പിന്നെ ടീച്ചർ ഇതിനെപ്പറ്റി പറഞ്ഞു മനസ്സിലാക്കി തന്നു. സംയുക്ത ഡയറി എന്ന ആശയം ഒരുപാട് ഇഷ്ടപ്പെട്ടു. അക്ഷരങ്ങളും ചിഹ്നങ്ങളും പരിചയപ്പെട്ടു തുടങ്ങുന്ന എൻ്റെ മകൾക്ക് ഡയറിയെഴുത്ത് ആവേശമായി.

സ്കൂളിൽ നിന്ന് വന്നാൻ അവളുടെ വിശേഷങ്ങളെല്ലാം പറയും കേൾക്കാൻ എനിക്ക് ഇഷ്ടമാണ്. ഞങ്ങൾ രണ്ടു പേരും കൂടിയിരുന്ന് ഡയറി എഴുതും. ഡയറിയിൽ കുറച്ചു കാര്യങ്ങൾ മാത്രമേ എഴുതാറുള്ളൂ. ഓരോ കാര്യങ്ങൾ എഴുതുമ്പോഴും അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കാനുമോൾക്ക് താല്പര്യമാണ് .വരകളിലൂടെയും ചിന്തകളിലൂടെയും കുട്ടികളുടെ പ0ന നിലവാരം ഉയർത്തുന്നതിന് സ്വീകരിച്ച പുതിയ മാർഗം വളരെയധികം അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്. എൻ്റെ മോൾക്ക് സചിത്ര നോട്ട് ബുക്കും, സംയുക്ത ഡയറി എഴുതാനും വായിക്കാനും വരയ്ക്കാനും വളരെയധികം ഇഷ്ടമാണ്. കുട്ടികളുടെ കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിന് ഇത് വളരെയധികം പ്രയോജനപ്പെടുന്നു. പേന കൊണ്ടുള്ള എഴുത്ത് ഇപ്പോൾ കുറഞ്ഞു വരുന്നുണ്ട് .ഡയറി എഴുത്ത് നല്ലതാണ്. പുതിയ പുതിയ ആശയങ്ങൾ എഴുതാൻ സാധിക്കുന്നുണ്ട്

ബിൻസി മധു [ രക്ഷിതാവ് ]

ശ്രീലക്ഷ്മിയുടെ അമ്മ

എസ്.എൻ യു.പി സ്കൂൾ പോത്തിൻ കണ്ടം

8.സംയുക്ത ഡയറിയും അതേ പോലെ സചിത്ര ബുക്കും കുട്ടികൾക്കു എഴുത്തിനോടും പുസ്തകത്തോടുമുള്ള ഇഷ്ടം വളർത്തി 

 എം എസ് എ പി ടി എസ് കൈക്കോട്ടുകടവ് സ്കൂൾ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി ഷസ്‌ന സിറാജ്  എന്ന കുട്ടിയുടെ ഉമ്മയാണ് ഞാൻ. ഈ അധ്യാന വർഷത്തിലെ പുതിയ  പാഠ്യ പദ്ധതിയുടെ ഭാഗമായി പാഠഭാഗത്തു വന്ന പുതിയ മാറ്റങ്ങൾ അഭിനന്ദർഹമാണ്. സംയുക്ത ഡയറിയും അതേ പോലെ സചിത്ര ബുക്കും കുട്ടികൾക്കു എഴുത്തിനോടും പുസ്തകത്തൊടുമുള്ള ഇഷ്ടത്തെ വളർത്താൻ സഹായകമായി. മക്കളുടെ മനസ്സിൽ ഓരോ പാഠങ്ങളും പതിയുന്നുണ്ട് അവരത് ആസ്വദിച്ചു പഠിക്കുന്നു.... മുമ്പത്തെ വർഷത്തെ കുട്ടികളേക്കാൾ പെട്ടന്ന്  അക്ഷരം മനസ്സിലാകുന്നുണ്ട് 

ഇവര്..മൂത്ത മകൾ ഉണ്ടായത് കൊണ്ടു ആ മാറ്റം ശരിക്കും മനസിലാക്കാൻ പറ്റുന്നുണ്ട് 

സംയുക്ത ഡയറി എഴുതുന്നത്  ഓരോ ദിവസത്തെയും കാര്യങ്ങൾ ഓർത്തു പറയുന്നതിനുള്ള ഉത്സാഹം കൂടി വരുന്നു. അതുപോലെ തന്നെ അക്ഷരങ്ങൾ ചിഹ്നങ്ങൾ ചേർത്ത് വാക്കുകളാക്കി എഴുതാൻ താല്പര്യം വരുന്നു. ആദ്യമൊക്കെ രക്ഷിതാവിന്റ സഹായം അവർക്ക് ആവശ്യം വന്നെങ്കിലും ഇപ്പോൾ മനസിലാക്കി എഴുതാൻ തുടങ്ങി . കൂടാതെ ഇതിൽ ഉൾകൊള്ളിക്കുന്ന ചിത്രങ്ങൾ വളരെ ആസ്വദിച്ചാണ്  അവർ വര ക്കുന്നത്. ഇതിലൂടെ വരയ്ക്കാനുള്ള ഉത്സാഹം കൂടുകയും ചിത്രരചയെ ന്ന കഴിവിനെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു..സചിത്ര പുസ്തക ത്തിലെ ഓരോ ചിത്രങ്ങളും വളരെ ആസ്വദിച്ചാണ് ഇതിലെ വാക്കുകൾ മനസിലാകുന്നതും വായിക്കുന്നതും. ചിത്രങ്ങൾ ഉണ്ടാക്കാനും അവ ഒട്ടിക്കാനും അതിലുടെ ചിത്രവുമായി ബന്ധപ്പെട്ട പുതിയ വാക്കുകൾ പഠിക്കാനും വളരെ ഉപകാരപ്രദമാണ്...

.ഈ പാഠ്യപദ്ധതിയിൽ  ഒരു രക്ഷിതാവെന്ന നിലയിൽ ഞാൻ സംതൃപ്തയാണ്.

ഷിറിന് 

തൃക്കരിപ്പൂർ 

കാസറഗോഡ്

9.വീട്ടിൽ എത്തിയാൽ ഉടനെ അവൾ സന്തോഷത്തോടെ "അമ്മേ നമുക്ക് ഡയറി എഴുതണ്ടേ " എന്ന് പറയുമ്പോൾ എനിക്കും ഒരുപാട് സന്തോഷം

ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മയാണ് ഞാൻ. സ്വന്തം ജോലിത്തിരക്കുകളും വീട്ടിൽ വന്നതിനു ശേഷമുള്ള സമയക്കുറവിലും സ്വന്തം കുട്ടിയുടെ കാര്യങ്ങളിൽ മുഴുവനായും കൂടെ ഇരിക്കാൻ ബുദ്ധിമുട്ടുകയായിരുന്നു ഞാനും മോളുടെ അച്ഛനും .

പക്ഷെ പതിയെ സംയുക്ത ഡയറി എന്ന ആശയത്തിന്റെ വില ഞങ്ങൾ മനസ്സിലാക്കിത്തുടങ്ങി.

വെറും പഠനവും ഉന്നത മാർക്കും എന്ന ലക്ഷ്യം മാത്രം വയ്ക്കുകയും ജോലിയിലും സമൂഹ മാധ്യമങ്ങളിലുമായി ഒതുങ്ങിപ്പോവുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ മക്കളുമായി ആത്മബന്ധവും സൗഹൃദവും കുറഞ്ഞു പോകുന്നു എന്ന് എനിക്ക് തോന്നി. ഈ തിരിച്ചറിവ് എനിക്ക് തന്നത് സംയുക്ത ഡയറി എന്ന ആശയമാണ്.

      മോൾക്കൊപ്പം ഇരുന്ന് സ്കൂളിലെ കാര്യങ്ങൾ എഴുതുമ്പോൾ ഞാൻ അവളോട് കൂടുതൽ അടുത്തു. സന്തോഷങ്ങളും സങ്കടങ്ങളും മനസിലാക്കിത്തുടങ്ങി. മോൾ എല്ലാ കാര്യങ്ങളും എന്നോട് പറയാൻ തുടങ്ങി. ഇപ്പോൾ വൈകുന്നേരം വീട്ടിൽ എത്തിയാൽ ഉടനെ അവൾ സന്തോഷത്തോടെ "അമ്മേ നമുക്ക് ഡയറി എഴുതണ്ടേ " എന്ന് പറയുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. അവളുടെ പഠന നിലവാരം അറിയാനും അവളുമായി മാനസികമായി അടുക്കാനും സംയുക്ത ഡയറിയിലൂടെ സാധിച്ചു.

ദീപിക

നേഹയുടെ അമ്മ

ജി.ഡബ്ല്യു.എൽ.പി.സ്കൂൾ

ബേള, കാസറഗോഡ്

10.ഒന്നാം ക്ലാസ് കഴിയുമ്പോളേക്കും അവന് നന്നായി എഴുതാനും വായിക്കാനും പറ്റുമെന്നു എനിക്ക് ഉറപ്പാണ്.

എന്റെ മകൻ ആദിഷ് കാസറഗോഡ് ജില്ലയിലെ മുന്നാട്  എ യു പി സ്കൂളിൽ 1 ബി ക്ലാസിൽ പഠിക്കുന്നു. സംയുക്ത ഡയറിയും സചിത്ര പുസ്തകവും  അക്ഷര ലോകത്തേക്ക് എത്തിയ കുഞ്ഞുമക്കൾക്ക്  വളരെ സഹായമായ ഒന്നാണ്. സചിത്രപുസ്തകത്തിൽ പാഠപുസ്തകത്തിലെ ചിത്രങ്ങൾ ഒട്ടിക്കുന്നത് പഠിക്കാൻ വളരെ സഹായം ചെയ്യുന്നുണ്ട്. സചിത്രപുസ്തകം വായിക്കാൻ എന്റെ മകന് വളരെ ഇഷ്ടമാണ്. സചിത്രപുസ്തകത്തിൽ ടീച്ചറുടെ സഹായത്തോടെ ചിത്ര൦  ഒട്ടിച്ചത് കൊണ്ട് മകന് അത് വായിക്കുമ്പോൾ കൂടുതൽ മനസിലാകുന്നുണ്ട്.  സംയുക്ത ഡയറിയെ പറ്റി ടീച്ചർ പറഞ്ഞപ്പോൾ ആദ്യം എന്താണെന്നു മനസിലായില്ല. പിന്നെ അത് വിശദമായി പറഞ്ഞു തന്നു. സംയുക്ത ഡയറി എഴുതുന്നതിനു മുന്നെ അക്ഷരം മാത്രമേ അവന് അറിയുന്നുണ്ടായിരുന്നുള്ളു. ഇപ്പോൾ ചിഹ്നങ്ങളും മനസിലായി തുടങ്ങി.  അവനിപ്പോൾ ചിഹ്നങ്ങളും എഴുതുന്നു. മോന് അറിയാത്തവ പേന കൊണ്ടു അമ്മ എഴുതുന്നത്  മോൻ പെൻസിൽ കൊണ്ടും എഴുതുന്നതാണ് 

സംയുക്ത ഡയറി. അന്നന്നു ക്ലാസിൽ പഠിപ്പിച്ച എല്ലാ കാര്യങ്ങളും  ഡയറിയിൽ എഴുതുന്നു. ഇത് ഓർമസക്തി കൂട്ടാൻ സഹായിക്കുന്നുണ്ട്. അതുകൊണ്ട് ക്ലാസിലെ എല്ലാ കാര്യവും അറിയാ൯ പറ്റുന്നുണ്ട്.  ഡയറിയുടെ അടിയിൽ  അതിനോടനുബന്ധിച്ച ചിത്രം വരക്കാനും  അവന് ഇഷ്ടമാണ്. ചിഹ്നങ്ങൾ ചേർത്ത്  കൂട്ടി വായിക്കാൻ അവൻ പഠിച്ചു തുടങ്ങി. സംയുക്ത ഡയറിയും സചിത്രപുസ്തകവും എഴുതുന്നത് കൊണ്ട്  എന്റെ മകനിൽ നല്ല മാറ്റം വന്നിട്ടുണ്ട്. ഒന്നാം ക്ലാസ് കഴിയുമ്പോളേക്കും അവന് നന്നായി എഴുതാനും വായിക്കാനും പറ്റുമെന്നു എനിക്ക് ഉറപ്പാണ്.

സുധ ലോഹിതാക്ഷൻ

M/o ആദിഷ് കെ 

എ യു പി എസ് മുന്നാട്  കാസറഗോഡ്

11.ഡയറി  എഴുതുന്നതിലൂടെ ക്ലാസ്സിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ രക്ഷിതാക്കൾക്  കൂടുതലായി അറിയുവാൻ സാധിക്കുന്നു

എൻറെ മകൻ ആദിനാഥ് കാസറഗോഡ് ജില്ലയിലെ മുന്നാട് എ. യു. പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്നു.ഒന്നാം ക്ലാസിൽ സംയുക്ത ഡയറി,സചിത്ര നോട്ട്ബുക്ക്  എന്ന് കേട്ടപ്പോൾ  ആദ്യം തന്നെ ആശയകുഴപ്പത്തിലായി .  ഇതു എങ്ങനെ എഴുതും എന്ന് ഞാൻ വിചാരിച്ചിരുന്നു. പിന്നെ ടീച്ചർ വ്യക്തമായി പറഞ്ഞു തന്നു. മകന് അറിയാത്ത അക്ഷരങ്ങൾ ഞാൻ എഴുതി. ഇപ്പോൾ അവനു സംയുക്ത ഡയറി ഇഷ്ടമായി . ഇങ്ങനെ ഡയറി  എഴുതുന്നതിലൂടെ ക്ലാസ്സിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ രക്ഷിതാക്കൾക്  കൂടുതലായി അറിയുവാൻ സാധിക്കുന്നു. സംയുക്ത ഡയറി ക്ലാസിലെ കാര്യങ്ങളാണ് എഴുതുന്നത് അതിലൂടെ കുട്ടിയുടെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു.ചിത്രം വരയ്ക്കുവാൻ പറഞ്ഞാൽ സ്വന്തമായി ചിത്രം വരയ്ക്കുവാൻ കഴിയുന്നുണ്ട്.സംയുക്ത ഡയറി എന്ന ആശയം ഇഷ്ടപ്പെടുന്നു.

സചിത്ര നോട്ട് ബുക്കിൽഓരോ കഥകൾ എഴുതുമ്പോൾ അതിനെക്കുറിച്ചുള്ള ചിത്രങ്ങൾ കൂടി വെട്ടി ഒട്ടിക്കുമ്പോൾ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും. ഇതിലൂടെ കുട്ടിയുടെ കഴിവിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ സാധിക്കുന്നു

രക്ഷിതാവ്

മിഥുന

മകൻ :ആദിനാഥ്

എ. യു. പി. എസ്. മുന്നാട് 

കാസറഗോഡ്

12.കുട്ടികൾക്ക് അക്ഷരങ്ങളുമായി കൂടുതൽ അടുപ്പം വരാൻ സംയുക്ത ഡയറിയും സചിത്രപുസ്തകവും  സഹായിക്കുന്നു.

ഞാൻ കാസറഗോഡ് ജില്ലയിലെ മുന്നാട്  എ.യു.പി  സ്കൂളിലെ     1 ബി ക്ലാസിലെ നിഹാൽ എം ന്റെ അമ്മയാണ്. അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് അക്ഷരങ്ങളുമായി കൂടുതൽ അടുപ്പം വരാൻ സംയുക്ത ഡയറിയും സചിത്രപുസ്തകവും  സഹായിക്കുന്നുണ്ട്. സചിത്രപുസ്തകത്തിൽ  പാഠഭാഗത്തിലെ കഥാപാത്രങ്ങളെ  വരച്ചിടുന്നത് കുട്ടിക്ക് പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കാൻ സഹായിക്കുന്നു. സച്ചിത്രപുസ്തകo  എന്റെ മകന് കൗതുകവും ആവേശവുമാണ്. സംയുക്ത ഡയറി എന്ന ആശയ൦ ടീച്ചർ  ആദ്യമായി അവതരിപ്പിച്ചപ്പോൾ അക്ഷരങ്ങൾ മാത്രം പഠിച്ച എന്റെ മകനെ കൊണ്ട് ഇതിന് സാധിക്കുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു.ആദ്യമൊക്കെ ഡയറി എഴുതിക്കാൻ നല്ല പാടായിരുന്നു.എന്നാൽ ഇപ്പോൾ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ ചിഹ്നങ്ങൾ തെറ്റിക്കാതെ ഒറ്റയ്ക്കു തന്നെ എഴുതാൻ അവനെക്കൊണ്ട് സാധിക്കുന്നുണ്ട്. കൂടാതെ നന്നായി ചിത്രം വരയ്ക്കുന്ന അവന് ഡയറിയുടെ അടിയിൽ ആ ദിവസത്തെ അനുഭവങ്ങൾ വരയ്ക്കാൻ  വളരെ ഇഷ്ടമാണ്.

അതുകൊണ്ട് ഡയറി എഴുതാൻ നല്ല താല്പര്യമുണ്ട്.ഇതിലൂടെ അവന്റെ ഓർമശക്തിയും  ഭാഷാശുദ്ധിയും മെച്ചപ്പെട്ടതായി എനിക്ക് തോന്നുന്നു. അല്ലെങ്കിൽ വാക്കുകൾ കൂട്ടി വായിക്കാൻ എന്റെ സഹായം വേണ്ടി വന്നിരുന്ന അവന് ഇപ്പോൾ ഒറ്റയ്ക്ക് വായിക്കാൻ പറ്റുന്നുണ്ട്. ക്ലാസ്സിൽ എന്തൊക്കെയാണ് പഠിപ്പിക്കുന്നതെന്ന് രക്ഷിതാക്കൾക്കും അറിയാൻ പറ്റുന്നുണ്ട്. സചിത്രപുസ്തകവും സംയുക്ത ഡയറിയും കുട്ടികളുടെ പഠനത്തിൽ നല്ല മാറ്റത്തിന് തുടക്കമിട്ടിരിക്കുന്നു.കുട്ടികൾ കളിച്ചും ചിന്തിച്ചും

വായിച്ചും പഠിച്ച് വളരട്ടെ 👍

രമ്യ രാജൻ

M/o നിഹാൽ.എം

എ.യു.പി.സ്കൂൾ മുന്നാട്  കാസറഗോഡ്

13.ഒരു കഥ പറയുന്നതുപോലെ ഒരു ദിവസത്തെ   കാര്യങ്ങൾ, സ്കൂളിൽ നിന്നും തിരിച്ചു വരുന്നത് വരെയുള്ള കാര്യങ്ങൾ നമുക്ക് പറഞ്ഞുതരുന്നു. അത് കേട്ടിരിക്കാൻ തന്നെ നല്ല രസമുണ്ട്. 

ഞാൻ അനുഗ്രഹിന്റെ അമ്മയാണ് ഡയറി ആദ്യം എഴുതാൻ തുടങ്ങുമ്പോൾ അവനെക്കാൾ മടി എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ഡയറി എഴുതാൻ തുടങ്ങിയതിൽ പിന്നെ അവനിൽ തന്നെ ഒരു മാറ്റം ഉണ്ടായി   അവൻ ഒരു ദിവസത്തെ കാര്യങ്ങൾ എന്തെല്ലാം നടന്നു എന്തെല്ലാം ചെയ്തു എന്ന് തുറന്നു പറയാൻ തുടങ്ങി. അത് കേൾക്കുമ്പോൾ തന്നെ സന്തോഷം തോന്നും അതുപോലെ കുഞ്ഞുങ്ങൾ നമ്മളോട് പറയുമ്പോൾ കുഞ്ഞുങ്ങൾക്കും അതൊരു സന്തോഷം തന്നെയാണ്. അവർ ഒരു കഥ പറയുന്നതുപോലെ ഒരു ദിവസത്തെ   കാര്യങ്ങൾ അത് സ്കൂളിൽ നിന്നും തിരിച്ചു വരുന്നത് വരെയുള്ള കാര്യങ്ങൾ നമുക്ക് പറഞ്ഞുതരുന്നു അത് കേട്ടിരിക്കാൻ തന്നെ നല്ല രസമുണ്ട്.  ചിത്രങ്ങൾ വരക്കാൻ ഇഷ്ടമുള്ള ഒരാളാണ് അതുകൊണ്ട് തന്നെ അതിൽ എന്തെങ്കിലും ഒരു ചിത്രം  വരയ്ക്കണം അല്ലെങ്കിൽ അതൊരു വിഷമം തന്നെയാണ് അതുകൊണ്ടുതന്നെ ഡയറി എഴുതുന്നത് ഒരു നല്ല കാര്യം തന്നെയാണ്. ഗവ യു പി സ്കൂൾ പുതുക്കൈ

14.ഓരോ ദിവസത്തെയും സന്തോഷവും സങ്കടങ്ങളും   രസകരവുമായ കാര്യങ്ങളും ആണ് കുറിക്കുന്നത്

 കുറേ വർഷങ്ങൾക്ക് ശേഷം  ആണ് ഡയറിയെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ. മകൾ ഒന്നാം ക്ലാസ്സിൽ ആണെങ്കിലും ഡയറി വേണ്ടിവരുമെന്ന് ചിന്തിച്ചിരുന്നേയില്ല. പിന്നെ സംയുക്ത ഡയറി എന്ന് കേട്ടപ്പോൾ അറിഞ്ഞപ്പോൾ പുതിയൊരു അറിവുപോലെ തോന്നി. നമ്മൾ ഒക്കെ അറിഞ്ഞുവെച്ച ഡയറിയിൽ നിന്നും തികച്ചും വ്യത്യസ്തം.

ഇപ്പോൾ രാത്രി ഡയറി എഴുതുന്നത്  അവളുടെ ഒരു ദിവസത്തിന്റെ ഭകമായി തീർന്നിരിക്കുന്നു. ഡയറി എഴുതുവാൻ ഇരിക്കുമ്പോൾ മോളോട് ചോദിക്കും എന്താണ് മോൾക്ക് ഇന്ന് പ്രത്യേകത തോന്നിയ കാര്യം എന്ന്. അവൾ അത് പറഞ്ഞാൽ പോലും അത് എങ്ങനെ ഒരു വാക്കായി എഴുതാം എന്ന ചിന്തായാണ്. മോൾക് അക്ഷരങ്ങൾ കുറച്ചൊക്കെ എഴുതുവാൻ അറിയാമെങ്കിലും ചില ചിന്നങ്ങളും അക്ഷരങ്ങളും എഴുതുവാൻ സഹായിക്കാറുണ്ട്. പി ന്നെ ഏറ്റവും വലിയ കടമ്പ എന്ന് പറയുന്നത് വര ആണ്. മോൾക്ക് വരയ്ക്കണമെങ്കിൽ അത് ആദ്യം വരച്ചുകാണിക്കേണ്ടി വരുന്ന അവസ്ഥ. പോരാതെ അവൾ വരച്ചാൽ വൃത്തിയില്ലെങ്കിൽ അമ്മ വരച്ചു തരണം എന്ന് പറയും. എനിക്ക് തോന്നുന്നത് സംയുക്ത ഡയറി എപ്പോഴും ഒരു ഓർമയ്ക്കായി സൂക്ഷിക്കാൻ കഴിയുമെന്ന്. അവരുടെ ഓരോ ദിവസത്തെയും സന്തോഷവും സങ്കടങ്ങളും   രസകരവുമായ കാര്യങ്ങളും ആണ് അവർ അതിൽ കുറിക്കുന്നത്. അതുകൊണ്ട് തന്നെ അവർ ഓരോരുത്തരും ഓരോ ദിവസവും പുതുമ തേടും എന്ന് പ്രതീക്ഷിക്കുന്നു. - ശിവദയുടെ അമ്മ ശ്രുതി, ജി യു പി എസ് പുതുക്കൈ

15."തേനേഴുത്തിൽ" മോളുടെ ഡയറിക്കുറിപ്പ്  ഇടം നേടിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷമായി

 ഡയറി എന്ന് കേട്ടപ്പോൾ ആദ്യം മനസിലേക്ക് ഓടി വന്നത് 'ഞാൻ രാവിലെ 6 മണിക്ക്  എഴുന്നേറ്റു. പ്രഭാതകൃത്യങ്ങൾ ചെയ്തു' എന്നു തുടങ്ങുന്ന വാക്യമാണ്. ഡയറിയെ എന്തിനാണ് സംയുക്ത ഡയറി എന്നു പറയുന്നതെന്ന് ആദ്യം തോന്നി. സംയുക്ത ഡയറി എങ്ങനെയാണ് എഴുതേണ്ടത് എന്ന് ടീച്ചർ പറഞ്ഞു തന്നപ്പോഴാണ് ഇത് നമ്മൾ എപ്പോഴും എഴുതുന്ന ഡയറിയിൽ നിന്നും വ്യത്യസ്തമാണ് എന്ന് മനസിലായത്. ഡയറി എഴുതി തുടങ്ങിയപ്പോൾ മോൾക്ക്   അറിയാവുന്ന അക്ഷരങ്ങൾ അവളും ബാക്കി ഞാനും എഴുതി. ചിത്രം വരയ്ക്കാൻ നന്നായി അറിയില്ലെങ്കിലും മോൾ അവളെക്കൊണ്ട് കഴിയുന്നതുപോലെ വരച്ചു അതിനു നിറം കൊടുക്കും.സ്കൂൾ വിട്ടു വീട്ടിലേക്ക് വന്നാൽ ഉടൻ തന്നെ അവൾ അന്നത്തെ വിശേഷങ്ങൾ പറയും. ഡയറി എഴുതി ടീച്ചർക്ക് അയച്ചു കഴിഞ്ഞാൽ ടീച്ചർ എന്തു പറഞ്ഞു എന്നറിയാനുള്ള ആകാംഷയാണ്, ടീച്ചറുടെ കൈയടിയും 👍

ഒക്കെ കാണുമ്പോൾ അവളുടെ മുഖത്തുണ്ടാവുന്ന സന്തോഷത്തിന് അതിരില്ല.

ഓരോ ദിവസവും ഓരോ അക്ഷരങ്ങൾ അവൾ പഠിക്കുന്നു ആ അക്ഷരങ്ങൾ ഡയറിയിൽ എഴുതി ചേർക്കാൻ വളരെയധികം ഇഷ്ടമാണ്.  "തേനേഴുത്തിൽ" മോളുടെ ഡയറിക്കുറിപ്പ്  ഇടം നേടിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷമായി. മോളോട് പറഞ്ഞപ്പോൾ അവൾ സന്തോഷം കൊണ്ട് തുള്ളിചാടി. ഇപ്പോൾ വീട്ടിൽ വന്നയുടനെ അവൾ ഓർമിപ്പിക്കുന്നത് ഡയറി എഴുതണ്ടേ എന്നാണ്. മോൾക്ക് അറിയാവുന്ന അക്ഷരങ്ങൾ എഴുതുന്നത് പോലെ അറിയാത്തവ എന്നെകൊണ്ട് എഴുതിക്കാനും അവൾ ഉത്സാഹം കാണിക്കുന്നു. എല്ലാം കൊണ്ടും സംയുക്ത ഡയറി ഒരു നല്ല ആശയമാണ്.

സുനിത

നിഹാരയുടെ അമ്മ

ജി. ഡബ്ല്യു. എൽ. പി. എസ് ബേള,

കാസറഗോഡ്

16.വരും വർഷങ്ങളിലും ഇത്‌ തുടരണം

എന്റെ പേര്, പ്രിറ്റി ഞാൻ മലയോര മേഖലയുടെ റാണി എന്ന് അറിയപ്പെടുന്ന റാന്നിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയുന്ന റാന്നി, സി. എം.എസ്.എൽ. പി  സ്കൂളിലെ ഒന്നാം തരത്തിൽ പഠിക്കുന്ന അഡോൺ കെ സിൽവൻ എന്നാ കുട്ടിയുടെ അമ്മയാണ്. ഇപ്പോഴത്തെ പാഠ്യപദ്ധതി പ്രകാരം സംയുക്ത ഡയറി, സച്ചിത്ര നോട്ട്ബുക് എന്നാ ആശയം എനിക്കും എന്റെ കുട്ടിക്കും വളരെ അധികം ഇഷ്ടമായി. ആദ്യമൊക്കെ ഇത്‌ എങ്ങനെ ആണ് എന്ന് ഒരു സംശയം ഉണ്ടായി. പിന്നീട് അത് എനിക്കും എന്റെ കുട്ടിക്കും ഇഷ്ടമായി തുടങ്ങി. അറിയാത്ത കാര്യങ്ങൾ എന്റെ മകന്റെ ക്ലാസ്സ്‌ ടീച്ചർ അത് എനിക്ക് വളരെ വ്യക്തമായി മനസിലാക്കി തന്നു. ഡയറി എഴുതുമ്പോൾ അക്ഷരങ്ങൾ അറിയാത്ത എന്റെ മകൻ ഇപ്പോൾ അക്ഷരങ്ങൾ പഠിച്ചു തുടങ്ങി. ആദ്യം വള്ളി പുള്ളികൾ ഇടുവാൻ പാടായിരുന്നു. ഇപ്പോൾ കുറച്ചു കൂടി എളുപ്പും ആയി. സ്കൂളിൽ നിന്ന് വീട്ടിൽ വരുമ്പോൾ വിശേഷങ്ങൾ പങ്കുവെയ്ക്കും അത് അമ്മയായ എന്നെ ഓർമപ്പെടുത്തി ഡയറിയിൽ രേഖ പെടുത്തുവാൻ ആവശ്യപെടും. കുട്ടിക്ക് ചിത്രങ്ങൾ വരക്കുവാനും ചായങ്ങൾ നൽകുവാനും വളരെ ഇഷ്ടമാണ്. സംയുക്ത ഡയറി എഴുതുവാൻ തുടങ്ങിയപ്പോൾ പടങ്ങൾ വരച്ച്  നിറങ്ങൾ നൽകുവാൻ കുട്ടിക്ക് ഏറെ താല്പര്യംആയി. സംയുക്ത ഡയറി  എഴുതുവാൻ തുടങ്ങിയപ്പോൾ തന്നെ അവനിലെ കഴിവുകൾ തെളിഞ്ഞു തുടങ്ങി.. ഇപ്പോൾ എനിക്കും മകനും സംയുക്ത ഡയറി എഴുതുവാനും വരക്കുവാനും വളരെ ഇഷ്ടമാണ്. ഇനിയും വരും വർഷങ്ങളിൽ ഇത്‌ തുടരണം എന്നാണ് എന്റെ അഭിപ്രായം.

എന്ന്,

പ്രിറ്റി സിൽവൻ (രക്ഷിതാവ് )

അഡോൺ കെ സിൽവൻ (മകൻ ) സി. എം. സ്. എൽ. പി. സ്കൂൾ റാന്നി

17.മാതാപിതാക്കൾ ഒരിക്കലും ഡയറി എഴുതിക്കൊടുക്കരുത്.

ഗവണ്മെന്റ് എൽ പി എസ് പഴകുളം സ്കൂളിൽ 1ക്ലാസ്സിൽ പഠിക്കുന്ന ശ്രീനന്ദ് എ ആർ ന്റെ അമ്മ ആണ് ഞാൻ. സംയുക്ത ഡയറി കുറിച്ച് എനിക്ക് വളരെ നല്ല അഭിപ്രായം ആണ് എനിക്ക്.ഓരോ കുട്ടികളുടെ ബുദ്ധിവളർച്ചക്കും അക്ഷരങ്ങൾ വായിക്കുവാനും പുതിയ വാക്കുകൾ പഠിക്കുന്നതിനും സംയുക്ത ഡയറി വളരെ സഹായകരമാണ്. സംയുക്തഡയറി എഴുതുന്നതിലൂടെ സ്കൂളിൽ പോകുമ്പോൾ കാണുന്ന കാഴ്ചകളും അവർ കണ്ട് മുട്ടുന്ന ഓരോ വ്യക്തികളും അന്ന് നടക്കുന്ന ഓരോ പ്രവർത്തികളും അവർ ഓർത്തു വെക്കുകയും  അത് അവർ ഡയറിയിൽ ഉൾപെടുത്തുകയും ചെയ്യുന്നു. മാതാപിതാക്കൾ ഒരിക്കലും ഡയറി എഴുതി കൊടുക്കരുത്. കുട്ടികൾക്ക് അറിയാൻവയ്യാത്ത വാക്കുകൾ മാത്രം മാതാപിതാക്കൾ എഴുതി കൊടുക്കുക.അതും പേന കൊണ്ട് കുട്ടികൾ പെൻസിൽ കൊണ്ടും എഴുതുക.ഡയറി എഴുതുന്നതിലൂടെ കുട്ടികൾ കൂടുതൽ അറിവുകൾ നേടുകയാണ്. ഓരോ കുട്ടികളും നാളെത്തെ വാഗ്ദാനങ്ങൾ ആണ്. സംയുക്തഡയറി എഴുതുന്നതിലൂടെ എന്റെ മകൻ കുറേക്കൂടി എഴുതാനും വായിക്കാനും പഠിക്കുകയും സ്കൂളിൽ പോകുമ്പോൾ മുതൽ തിരിച്ചു വരുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും അവൻ എന്നോട് പങ്ക് വെക്കുകയും അത് ഡയറിയിൽ ഉൾപെടുത്തുകയും ചെയ്യുന്നു. സംയുക്ത ഡയറി എന്ന ആശയം നമ്മളിലേക്ക് എത്തിച്ച ടീച്ചേഴ്സിനും പ്രിൻസിപ്പൽ മിനി ടീച്ചറിനോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. 

എന്റെ മകനെ ഈ സ്കൂളിൽ വിട്ടതിൽ എനിക്ക് അഭിമാനം തോന്നുന്നു

എന്ന് 

രേഷ്മ അജിത്ത് 🙏

18. കുട്ടികളും മാതാപിതാക്കളുമായുള്ള ആശയവിനിമയം അവരിലെ ആത്മബന്ധത്തെ ദൃഢമാക്കുന്നു.

പഴകുളം, ഗവണ്മെന്റ് എൽ, പി, സ്കൂളിലെ 1ക്ലാസ്സ്‌ വിദ്യാർത്ഥിയായ   ദേവനാരായണന്റെ അമ്മയാണ്  ഞാൻ. സംയുക്തഡയറിയെ കുറിച്ച് നല്ല അഭിപ്രായമാണ് എനിക്ക്, ഡയറിഎഴുത്ത് ബുദ്ധിയെയും വിവേകത്തെയും ഉത്തേജിപ്പിക്കാൻ പര്യാപ്തമാണ്, വായനയിലൂടെയും എഴുത്തിലൂടെയും അറിവ് നേടാൻ സാധിക്കുന്നു. കൂടാതെ യന്ത്രവത്‌കൃതലോകത്ത് കുട്ടികളും മാതാപിതാക്കളുമായുള്ള ആശയവിനിമയം അവരിലെ ആത്മബന്ധത്തെ ദൃഢമാക്കുന്നു. ഇതിലെല്ലാമുപരി ഒരു കുട്ടി രാവിലെ മുതൽ കഴിഞ്ഞുപോയ കാര്യങ്ങൾ ഓരോന്നും ഓർത്തെടുക്കുന്നതിലൂടെ അവന്റെ ഓർമ്മശക്തിയും കൂടുന്നു. അതുപോലെതന്നെ അക്ഷരങ്ങൾ തറോവാക്കാൻ കഴിയുന്നതും ഡയറി എഴുത്തിന്റെ ഗുണമാണ്, കുട്ടികളിലെ തെറ്റ് മനസിലാക്കി അവരെ മുന്നോട്ട് നയിക്കാനും ഇതിലൂടെ രക്ഷിതാക്കൾക്ക് സാധിക്കുന്നു. എന്ന് :പ്രതിഭ ആർ രാമചന്ദ്രൻ

19.സംയുക്ത ഡയറി അനേകം നേട്ടങ്ങളുടെ കൂടാണ്

ഗവണ്മെന്റ് എൽ.പി. എസ് പഴകുളം സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ഇശൽ സൈറയുടെ അമ്മ ആണ് ഞാൻ. സംയുക്ത ഡയറി എഴുതുന്നത്  കുട്ടികളും രക്ഷിതാവും തമ്മിലുള്ള ആശയവിനിമയം കൂട്ടാനും ബുദ്ധിവളർച്ചക്കും പുതിയ വാക്കുകൾ പഠിക്കുന്നതിനും തനിയെ വാക്കുകൾ എഴുതുന്നതിനും സഹായകരമാണ്. ഓരോ ചെറിയ കാര്യങ്ങൾ പോലും ഓർമിച്ചെടുക്കുന്നതിനോടൊപ്പം അത്  ചിത്രങ്ങളിലൂടെ പ്രതിഫലിപ്പിക്കന്നത് അവരുടെ visualising capabilty കൂട്ടുന്നു. ഏറ്റവും വൃത്തിയായും ഭംഗിയിലും  കാര്യങ്ങൾ അവതരിപ്പിക്കണമെന്ന പ്രായത്തിൽ കവിഞ്ഞ ചിന്ത ഉണ്ടായതും ഡയറി എഴുത്തിലൂടെയാണ്. 

വാക്കുകൾ കാണാതെ പഠിച്ചെഴുതിയ നമ്മുടെ കാലത്തു നിന്നു ഈ  ചെറിയ പ്രായത്തിൽ തന്നെ കഠിനമായ വാക്കുകൾ പോലും തനിയെ എഴുതാൻ ശ്രമിക്കുന്നതും മിക്കപ്പോഴും അതിൽ വിജയിക്കുന്നതും അമ്മ എന്ന നിലയിൽ എന്റെ മകളിൽ ഞാൻ അഭിമാനിക്കുന്നു. സംയുക്ത ഡയറി അനേകം നേട്ടങ്ങളുടെ കൂടാണ്. 

എന്ന് ഷഹാന ഷെമീം.

20.കുട്ടിക്ക് ഏതൊക്കെ അക്ഷരം എഴുതാൻ അറിയാം എന്ന് മനസ്സിലാക്കാൻ സാധിക്കും

എന്റെ മകൾ നിവേദ്യ രാജേഷ് 

C. M. S  LP സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്നത്. സചിത്രനോട്ട്ബുക്ക്, സംയുക്ത ഡയറി എന്നൊക്കെ പറഞ്ഞപ്പോൾ മനസ്സിലായില്ല.

 ടീച്ചർ ഇതിനെക്കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കിത്തന്നു.

സംയുക്ത ഡയറി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.  കുട്ടിക്ക് ഏതൊക്കെ അക്ഷരം എഴുതാൻ അറിയാം എന്ന് മനസ്സിലാക്കാൻ സാധിക്കും. കുട്ടിക്ക് ഡയറിയിൽ പടം വരയ്ക്കാനും ഉത്സാഹമാണ്. എനിക്കും മകൾക്കും ഡയറി എഴുതുന്നത് വളരെ ഇഷ്ടമാണ്. ഇപ്പോൾ മുതൽ ഡയറി എഴുതിത്തുടങ്ങിയത് കൊണ്ട് അവർ ഇനിയും തന്നെ എഴുതാൻ പഠിക്കും. അതുപോലെതന്നെ സജിത്രാ നോട്ട്ബുക്ക്  വളരെ നല്ലതാണ്. എന്റെ മോൾക്ക് സചിത്ര  നോട്ട്ബുക്കും ഡയറി എഴുതുന്നതും വളരെ ഇഷ്ടമാണ്. ഈ പഠനത്തിലൂടെ കുട്ടികൾ വളരെ എളുപ്പം  അക്ഷരങ്ങൾ മനസ്സിലാക്കാനും വായിക്കാനും വരയ്ക്കാനും അവർ പഠിക്കും. ഈ പഠനം വളരെയധികം നല്ലതാണ്. രക്ഷിതാവ്

രാജി റ്റി.ആർ

സി എം എസ് എൽ പി സ്കൂൾ റാന്നി

പത്തനംതിട്ട ജില്ല

21. ഈ കുട്ടികൾക്ക് ഈ പ്രായത്തിൽ അത് സാധിക്കുമോ എന്ന് സംശയം ആയിരുന്നു

 സ്നേഹം നിറഞ്ഞ ടീച്ചർ ,

 സംയുക്ത ഡയറി എഴുതി തുടങ്ങണം എന്ന് ടീച്ചർ പറഞ്ഞപ്പോൾ ഈ കുട്ടികൾക്ക് ഈ പ്രായത്തിൽ അത് സാധിക്കുമോ എന്ന് സംശയം ആയിരുന്നു . എന്നാൽ രക്ഷകർത്താവിൻ്റെ സഹായത്തോടെ ആരംഭിച്ചു എന്നാൽ ഇപ്പൊൾ ഒരു മടിയും കൂടാതെ എന്നും ഡയറി എഴുതണം എന്ന് പറയുകയും എഴുതാൻ തുടങ്ങുകയും അതുപോലെ പടങ്ങൾ വരയ്ക്കാനും ഇന്ന് കണ്ടതിൽ ഏറ്റവും നല്ല കാഴ്ച്ച ഓർത്ത് അത് ഡയറിയിൽ എഴുതാമെന്ന് പറഞ്ഞ് അതിലേക്ക് പകർത്താനുള്ള ഉത്സാഹം കാണുമ്പോൾ ഏറെ സന്തോഷം പുതിയ വാക്കുകൾ വായിക്കാനും പുതിയ പടങ്ങൾ വരക്കാനും ശ്രമിക്കുന്നു . ഡയറി എഴുതാൻ ആണ് ഇപ്പൊൾ ഏറെ താൽപര്യം . അതിന് ഇങ്ങനെ അവസരം നൽകിയ ടീച്ചർക്ക് അഭിനന്ദനം , കുഞ്ഞുങ്ങളോടൊപ്പം അവരിൽ ഒരാളായി നിൽക്കുന്ന ടീച്ചറിന് നന്ദി 

മിനി സാം

GSNDPUPS Vallana Pathanamthitta

22.കഴിഞ്ഞ ദിവസത്തെ ഞങ്ങളുടെ യാത്രയിൽ സ്ഥലസൂചികാ ബോർഡുകളിലെ എഴുത്തുകൾ മോൾ വായിക്കാൻ ശ്രമിച്ച് അവൾ അതിൽ വിജയിക്കുന്നത് ഞങ്ങൾക്ക് നേരിട്ടനുഭവമായി.

പ്രീയപ്പെട്ട ടീച്ചർ

കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ  അടിസ്ഥാനമായ എഴുത്തും വായനയും അതോടൊപ്പം ആശയത്തിനൊത്ത ചിത്രം അവരുടെ ഭാവനക്കും കഴിവിനുമൊത്ത് വരച്ച് നിറം നൽകാൻ കഴിയുന്നതും  ഏറ്റവും നല്ലതു തന്നെ എന്നാണ് എന്റെ അഭിപ്രായം. സ്കൂളിൽ നിന്നും വരുന്ന വഴിയുള്ള കാഴ്ചകളും അനുഭവങ്ങളും അതുപോലെ തന്നെ ഞങ്ങൾ യാത്ര പോയി തിരികെ വീട്ടിലെത്തിയാലുടനും ഡയറിയെഴുതുന്നതിനുള്ള സംഭവങ്ങൾ വിവരിക്കുന്നത് പതിവായിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ ഞങ്ങളുടെ യാത്രയിൽ സ്ഥലസൂചികാ ബോർഡുകളിലെ എഴുത്തുകൾ മോൾ വായിക്കാൻ ശ്രമിച്ച് അവൾ അതിൽ വിജയിക്കുന്നത് ഞങ്ങൾക്ക് നേരിട്ടനുഭവമായി. പഠനസിലബസിൽ ഡയറി എഴുത്ത് ഉൾപ്പെടുത്തിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അത്. അക്ഷരങ്ങളെ അറിഞ്ഞ് വിഷയങ്ങളെ മനസിലാക്കി കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിന്റെ ഭാഗമാകാൻ കുഞ്ഞുങ്ങളോടൊപ്പവും അതിലേറെ  ഞങ്ങളോടൊപ്പവും നിൽക്കുന്ന ടീച്ചർക്കും ഒരു വലിയ അഭിനന്ദനങ്ങൾ അറിയിക്കുന്നു

സൗമ്യ .പി

GSNDPUPS Vallana Pathanamthitta

23.സംയുക്ത ഡയറി എഴുതി തുടങ്ങിയപ്പോൾ മുതൽ ആർദ്ര പ്രകൃതിയിലെ കാഴ്ചകളോട് ഒരുപാട് അടുക്കുവാൻ തുടങ്ങി

 ആദ്യമേ തന്നെ ടീച്ചർക്ക്‌ ഒരു ബിഗ് സലൂട്ട്,

സംയുക്ത ഡയറി എഴുതി തുടങ്ങിയപ്പോൾ മുതൽ ആർദ്ര പ്രകൃതിയിലെ കാഴ്ചകളോട് ഒരുപാട് അടുക്കുവാൻ തുടങ്ങി ഒരു കിളിയെ കണ്ടാൽ  ഇത് നമുക്കു ഡയറിയിൽ ഉൾപ്പെടുത്താം അമ്മേ എന്ന് പറയും കൂടാതെ ആ വിവരം ഡയറിയിൽ എഴുതാൻ   കൂടുതൽ താല്പര്യം കാണിക്കും അതിലൂടെ    അവൾ അക്ഷരങ്ങൾ എഴുതാൻ കൂടുതൽ മെച്ച പെട്ടു ഇനിയും ഇതുപോലെ കുട്ടികളുടെ ഉയർച്ചക്ക് വേണ്ടി  കണ്ടെത്തുന്ന എല്ലാ വിധമായ കാര്യങ്ങളിലും രെക്ഷ കർത്താവെന്ന നിലയിൽ എന്റെ എല്ലാ വിധമായ സഹകരണം ഉണ്ടായിരിക്കും

ആർദ്ര ബിജേഷിന്റെ അമ്മ

GSNDPUPS Vallana Pathanamthitta

24.എഴുതി തുടങ്ങിയപ്പോൾ അതിന്റെ പ്രയോജനം എത്രത്തോളം വലുതാണെന്ന് മനസ്സിലായി

എന്റെ മകള്‍ അപ്സര സലീല്‍ കുമാര്‍ സി എം എസ് എല്‍ പി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് .സചിത്ര നോട്ട് ബുക്ക്, സംയുക്ത ഡയറി എന്നിവയെ കുറിച്ച് ടീച്ചർ പറഞ്ഞപ്പോള്‍ അത് എത്രത്തോളം പ്രയോജനം ആവും എന്ന് ആശങ്കയുണ്ടായിരുന്നു ,എന്നാൽ എഴുതി തുടങ്ങിയപ്പോൾ അതിന്റെ പ്രയോജനം എത്രത്തോളം വലുതാണെന്ന് മനസ്സിലായി. ദിവസവും സ്കൂളിലെ വിവരങ്ങള്‍ അറിയുവാന്‍ സാധിക്കുന്നു, ഒപ്പം മോള്‍ക്ക് അക്ഷരവും ,ചിഹ്നങ്ങളും നന്നായി എഴുതുവാന്‍ കഴിയുന്നുണ്ട്. സചിത്ര നോട്ട് ബുക്കു കൊണ്ട് പഠിക്കുന്ന കാര്യങ്ങള്‍,ചിത്രങ്ങളുടെയും മറ്റും സഹായത്താല്‍ നന്നായി മനസ്സിലാക്കാന്‍ സാധിക്കുന്നു, ഒപ്പം ഇത് ചെയ്യുവാന്‍ മോള്‍ക്കു വളരെ താല്‍പര്യവുമാണ് . 

എന്ന് ഒരക്ഷിതാവ് ,

സ്മിത സലീല്‍ . 

പത്തനംതിട്ട ജില്ല.

25.അല്പം പിന്നോക്കം നിന്നിരുന്ന മകൾ മുൻപന്തിയിൽ എത്താൻ സചിത്ര ബുക്ക്‌ വളരെ സഹായകമായി

എന്റെ പേര് ലക്ഷ്മിരാജ്. പത്തനംതിട്ട ജില്ലയിൽ റാന്നി സി. എം.എസ്. എൽ. പി. സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ആണ് എന്റെ മകൾ തീർത്ഥ പഠിക്കുന്നത്. ആദ്യമായി ആണ് സംയുക്ത ഡയറി , സച്ചിത്ര ബുക്ക്‌ എന്നൊരു ആശയം തന്നെ കേൾക്കുന്നത്. വളരെ വ്യത്യസ്തവും അത്ഭുതവും ആയി തോന്നി നിഷ ടീച്ചർ ഇതേപറ്റി പറഞ്ഞപ്പോൾ.

എല്ലാ ദിവസവും മോൾക്ക് സ്കൂളിൽ നിന്ന് വരുമ്പോൾ തന്നെ ഡയറി എഴുതാൻ ഇഷ്ടം ആണ്. അവളുടെ ഭാവനക്ക് അനുസരിച്ചു ഡയറിയിൽ എഴുതുന്ന കാര്യങ്ങൾ കളർ പെൻസിൽ വെച്ച് വരക്കുകയും കൂടി ചെയ്യുമ്പോൾ ഡയറി കൂടുതൽ ഭംഗി ഉള്ളതായി തോന്നി.ആദ്യം ഡയറി എഴുതുമ്പോൾ മിക്ക വാക്കുകളും ഞാൻ ആയിരുന്നു എഴുതുന്നത്. എന്നാൽ ഇപ്പോൾ മകൾ കൂടുതൽ വാക്കുകളും അക്ഷരങ്ങളും എല്ലാം പഠിക്കാൻ തുടങ്ങി.

സ്കൂളിൽ പി. ടി. എ മീറ്റിങ്ങ് വിളിച്ചപ്പോൾ ടീച്ചർ കുറച്ചു കൂടി ഇതേപറ്റി വ്യക്തമാക്കി തന്നു. സചിത്ര നോട്ട് ബുക്ക്‌ വളരെ നല്ലൊരു ആശയം ആയി തോന്നി. മോൾക്ക് സചിത്ര ബുക്ക്‌ ചെയ്യാൻ വളരെ ഇഷ്ട്ടം ആണ്. അതിലെ ചിത്രങ്ങൾ വരയ്ക്കാനും എഴുതുവാനും ഇഷ്ടം ആണ്. സ്കൂളിൽ നിന്ന് വന്നു കഴിഞ്ഞാൽ ഞാൻ അങ്ങോട്ട് ചോദിക്കുന്നതിനു മുൻപ് തന്നെ സചിത്ര ബുക്കിൽ എന്തൊക്കെ ചെയ്യാൻ ഉണ്ടെന്ന് മോൾ ഇങ്ങോട്ടു പറയും ഇപ്പോൾ. കുഞ്ഞുങ്ങളുടെ ബുദ്ധി വികാസത്തിനും ചിന്താ ശേഷിക്കും ഈ രണ്ടു കാര്യങ്ങൾ വളരെ നന്നായി എന്ന് സന്തോഷത്തോടെ പറയുന്നു. ഡയറി എഴുത്തിലൂടെ ഒരു ദിവസത്തെ കാര്യങ്ങൾ കുട്ടി ഇങ്ങോട്ടു പറയുമ്പോൾ എനിക്ക് അന്നത്തെ മോളുടെ മനസിലുള്ള കാര്യങ്ങൾ മുഴുവൻ അറിയാൻ കഴിയുന്നത് ഒരു അമ്മയെന്ന നിലയിൽ ആശ്വാസകരമായ കാര്യം ആണ്. സചിത്ര നോട്ട് ബുക്കിൽ ഓരോ പാടഭാഗങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം ഇത്തരത്തിൽ ചിത്രങ്ങൾ വരച്ചും ഉണ്ടാക്കിയും എഴുതിയുമൊക്കെ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ അല്പം പിന്നോക്കം നിന്നിരുന്ന മകൾ മുൻപന്തിയിൽ എത്താൻ സചിത്ര ബുക്ക്‌ വളരെ സഹായകമായി മാറി എന്ന് തന്നെ പറയാം.         

ലക്ഷ്മി രാജ് (രക്ഷിതാവ് )       

തീർത്ഥ വിനോയിയുടെ അമ്മ,

സി. എം. എസ്. എൽ. പി. സ്കൂൾ, പഴവങ്ങാടി, റാന്നി )

26.കുട്ടി തന്നെയാണ് ഡയറിയിൽ എഴുതേണ്ടുന്ന വാചകം എന്നോട് പറഞ്ഞു തരുന്നത്

കോട്ടയം ജില്ലയിൽ,പൊൻകുന്നം സി. എം. എസ്. എൽ. പി. സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കരോളിൻ മാർത്ത മാർക്ക്‌ എന്ന കുട്ടിയുടെ അമ്മയാണ് ഞാൻ. 

ക്ലാസ്സ്‌ ടീച്ചർ "ശില്പശാല " എന്നൊരു പരിപാടി ഒരുക്കി. സ്കൂളിൽ ചെന്നപ്പോൾ സചിത്ര ബുക്കിനെ കുറിച്ച് സംസാരിക്കുവാൻ ഇടയായി.

അങ്ങനെ ഞങ്ങളുടെ കുഞ്ഞുമക്കൾ ഡയറി എഴുതുവാൻ തുടങ്ങി. 

കണ്ടതും കേട്ടതുമായ കാര്യങ്ങൾ എന്റെ മോൾ പഠിച്ച അക്ഷരങ്ങളിലൂടെ, വാക്കുകളിലൂടെ, ചിഹ്നങ്ങളും ചില്ലക്ഷരങ്ങളുമായി ഡയറിയിൽ എഴുതി തുടങ്ങി. കുട്ടി തന്നെയാണ് ഡയറിയിൽ എഴുതേണ്ടുന്ന വാചകം എന്നോട് പറഞ്ഞു തരുന്നത്. പഠിച്ച അക്ഷരങ്ങൾ തനിയെ എഴുതും. എഴുതാനും കൂട്ടിവായിക്കാനും ചിത്രം വരയ്ക്കാനും നിറം നൽകാനും  പഠിച്ചു. എന്തിനും ഏതിനും ക്ലാസ്സ്‌ അധ്യാപിക ഷേർലി ടീച്ചർ കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട്. അതിലുമുപരി കുട്ടികളുടെ പേരെന്റ്സും.

ഒന്നാംക്ലാസ് അദ്ധ്യാപികഎന്നനിലയിൽ ഞാൻ അഭിമാനിക്കുന്നു

കോട്ടയം ജില്ലയിലെ പൊൻകുന്നം സി. എം എസ്. എൽ. പി. സ്കൂളിലെ ഷേർലി ടീച്ചർ ആണ്. ഈ വർഷത്തെ 2 പുതിയ പ്രവർത്തനങ്ങളായി ഞങ്ങൾ ഏറ്റെടുത്തത് സചിത്ര ബുക്കും സംയുക്ത ഡയറിയുമായിരുന്നു. ഒരുമുൻവിധി യോടെയാണ് എല്ലാവരും ഇതിനെ കണ്ടത്. ജൂൺ രണ്ടാം ആഴ്ചയോടെ ഞങ്ങളുടെ കുഞ്ഞുമക്കൾ രക്ഷിതാക്കൾക്കൊപ്പം ഡയറിയെഴുത്തും ആരംഭിച്ചു.  രക്ഷിതാക്കളും കുഞ്ഞുമക്കളും വളരെ സന്തോഷത്തിലും ആകാo ക്ഷയിലുമാണിപ്പോൾ. ചിത്രരചന, കളറിങ് ഇവയെല്ലാം കുഞ്ഞു മക്കൾക്കു സന്തോഷം തന്നെ. അടുത്തദിവസത്തെ ഡയറിയുടെ വിഷയം ആരായുകയാണ് രക്ഷിതാക്കൾ. അച്ഛന്റെയും അമ്മയുടെയും റോൾ ഇവിടെ കാണാൻ സാധിക്കും. 

എന്റെ രക്ഷിതാക്കൾ എനിക്ക് നല്ലസപ്പോർട്ട് ആണ്. 

ഇതിലൂടെ കുട്ടികൾ, രക്ഷിതാക്കൾ ഇവരുടെ കഴിവുകൾ ഒരുപോലെ മനസിലാക്കാൻ സാധിക്കും. ശില്പശാലയും വളരെപ്രയോജനം തന്നെ. 

ഞാനും എന്റെ കുഞ്ഞുമക്കളും എന്റെ രക്ഷിതാക്കളും വളരെ സന്തോഷത്തിലാണ്. ഒന്നാംക്ലാസ് അദ്ധ്യാപികഎന്നനിലയിൽ ഞാൻ അഭിമാനിക്കുന്നു

27.ഡയറിയിൽ എഴുതിയ കാര്യങ്ങളും അക്ഷരങ്ങളും പേപ്പറിലോ ടിവി യിലോ കണ്ടാൽ ഉടനെ പറയും

എന്റെ പേര് ഷൈമോൾ ഷിനോ.

എന്റെ മകൾ സംയുക്ത ഡയറി എഴുതുന്നത് കൊണ്ട് അവൾ ചിത്രം വരക്കാനും പുതിയ പുതിയ അക്ഷരങ്ങൾ എഴുതാനും പഠിക്കുന്നുണ്ട്. ഒരുപാടു മാറ്റങ്ങൾ അവളിൽ കണ്ടുതുടങ്ങി. ഡയറിയിൽ എഴുതിയ കാര്യങ്ങളും അക്ഷരങ്ങളും പേപ്പറിലോ, ടിവി യിലോ കണ്ടാൽ ഉടനെ പറയും ഇത് ഞാൻ പഠിച്ചതല്ലെ എഴുതിയതല്ലേ എന്നൊക്കെ. അവളുടെ ദിനംചര്യങ്ങൾ എല്ലാം ഓർക്കുന്നു. അതെല്ലാം ഡയറിയിൽ എഴുതണ്ടേ എന്ന് ചോദിക്കുന്നു.ഒരുപാടു സന്തോഷം ഉണ്ട് അതൊക്കെ കേൾക്കുമ്പോൾ സംയുക്ത ഡയറി എഴുതുന്നത് ഒരു നല്ല വർക്ക് ആയിട്ടാണ് എനിക്ക് പറയാൻ ഉള്ളത്.

ഷൈമോൾ ഷിനോ (mother)

കുട്ടിയുടെ പേര്. ഷിനിയാ റ്റി എസ്

CMS L. P SCHOOL

PONKUNNAM. KOTTAYAM

28. ഇടയ്ക്കു ഇടയ്ക്കു എന്റെ നീല മഷി കടന്നു വരുമെങ്കിലും പതിയെ അവൾ അക്ഷരങ്ങൾ തിരിച്ചറിയാനും നീല മഷി കൊണ്ട് തിരുത്തിയ  അക്ഷരങ്ങൾ ഓർത്തു വെക്കുവാനും തുടങ്ങി..

മീറ്റിംഗിൽ ടീച്ചർ ഇത് പറയുമ്പോൾ, ഒരിക്കലും നടക്കാത്ത കാര്യം എന്നാണ് ആദ്യം മനസ്സിൽ വന്നത്. പിന്നെ നടക്കണമെങ്കിൽ ഞാൻ തന്നെ എഴുതി കൊടുക്കണം.

അങ്ങനെ ക്ലാസ്സ്‌ തുടങ്ങി.. 

മകൾ ഡയറി എഴുതുവാൻ എന്നെ സമീപിച്ചു! എന്താണ് എഴുതേണ്ടതെന്നു ആലോചിച്ചു.. അന്ന് സ്കൂളിൽ സംഭവിച്ച  എന്തെങ്കിലും കാര്യം ഓർത്തു നോക്കാൻ അവളോട്‌ പറഞ്ഞു.. സ്കൂൾ വിശേഷം ചോദിച്ചാൽ ഒന്നുമില്ല എന്ന് പറയാറുള്ള മകളുടെ നാവിൽ നിന്ന് ദാ വരുന്നു, വിശേഷങ്ങളുടെ നീണ്ട നിര..!! അതിൽ നിന്ന്  മനസ്സിൽ തങ്ങിയ ഒരു കാര്യം അവൾ എഴുതി തുടങ്ങി. 

ഓരോ വാക്കും പറയുന്നു, അത് അക്ഷരങ്ങൾ ചേർത്ത് എഴുതുന്നു.. 

ഇടയ്ക്കു ഇടയ്ക്കു എന്റെ നീല മഷി കടന്നു വരുമെങ്കിലും പതിയെ അവൾ അക്ഷരങ്ങൾ തിരിച്ചറിയാനും നീല മഷി കൊണ്ട് തിരുത്തിയ  അക്ഷരങ്ങൾ ഓർത്തു വെക്കുവാനും തുടങ്ങി..

കൊള്ളാം, നല്ല പഠന രീതി..

കുട്ടിക്ക് വേണ്ട സമയം കണ്ടെത്താൻ അമ്മയും, അമ്മയോട് വിശേഷങ്ങൾ പറയാൻ കുട്ടിയും സമയം കണ്ടെത്തുന്നു.. കൂടെ അക്ഷരങ്ങളും ഗ്രഹിക്കുന്നു...

നീല മഷി ഇല്ലാത്ത ഒരു ഡയറി താൾ എഴുതിയെടുക്കാൻ അവൾക്കും മറ്റു കുട്ടികൾക്കും കഴിയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്..

നന്ദിയോടെ....

1 C ലെ നേഹ മുകേഷിന്റെ അമ്മ

St. Joseph's LP School, Mundakayam.

Kottayam

29.സംയുക്ത ഡയറിയിൽ സന്ദർഭത്തിന്  ഇണങ്ങിയ ചിത്രങ്ങൾ വരയ്ക്കാനും കളർ ചെയ്യാനും കൂടി ഉൾപ്പെടുത്തിയത് നല്ലതായി

സംയുക്ത ഡയറി എഴുതണമെന്ന് ടീച്ചർ പറഞ്ഞപ്പോൾ എനിക്ക് ആദ്യം സംശയം തോന്നി. ഈ ചെറുപ്രായത്തിൽ ഡയറി എങ്ങനെ എഴുതും, ഇതൊക്കെ പ്രാവർത്തികമാകുമോയെന്ന്. ആദ്യദിവസം സംയുക്ത ഡയറി എഴുതിത്തുടങ്ങിയപ്പോൾ എനിക്ക് തോന്നി നിവേദിന് എഴുതാൻ പറ്റും എന്ന്. ഇപ്പോൾ സംയുക്ത ഡയറി എഴുതാൻ നിവേദിന് ഇഷ്ടമാണ്. സംയുക്ത ഡയറി എഴുതുമ്പോൾ അക്ഷരങ്ങൾ, ചിഹ്നങ്ങൾ എന്നിവ ആവർത്തിച്ചു വരുന്നതിലൂടെ അക്ഷരങ്ങൾ തിരിച്ചറിയുന്നതിനും ചെറിയ ചെറിയ വാക്കുകൾ തനിയെ എഴുതുന്നതിനും സാധിക്കുന്നുണ്ട്. ചിത്രം വരയ്ക്കാനും കളർ ചെയ്യാനും നിവേദിന് ഇഷ്ടമാണ്. സംയുക്ത ഡയറിയിൽ സന്ദർഭത്തിന്  ഇണങ്ങിയ ചിത്രങ്ങൾ വരയ്ക്കാനും കളർ ചെയ്യാനും കൂടി ഉൾപ്പെടുത്തിയത് നല്ലതായി തോന്നിയിട്ടുണ്ട്. ഓരോ ദിവസവും സംഭവിച്ച കാര്യങ്ങൾ മനസ്സിലാക്കാനും സാധിക്കുന്നു. നിവേദ് തനിയെ അക്ഷരങ്ങളും, ചെറിയ വാക്കുകളും എഴുതുന്നത് കാണുമ്പോൾ എനിക്ക് സന്തോഷം തോന്നാറുണ്ട്. അതുകൊണ്ടുതന്നെ സംയുക്ത ഡയറി എന്നത് ഒരു നല്ല ആശയമായി തോന്നുന്നു..

1-C ക്ലാസിലെ നിവേദിന്റെ അമ്മ.

സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ മുണ്ടക്കയം,

കോട്ടയം.

30.മാർജിൻ വരയ്ക്കാനും  തിയതി എഴുതാനും ദിവസം എഴുതാനും എല്ലാം പഠിച്ചു. ഡയറി തനിയെ  എഴുതാനാണ് മേൾക്ക് ഇഷ്ടം

ടീച്ചർ സംയുക്ത ഡയറിയെ കുറിച്ച് പറഞ്ഞപ്പോൾ മോള് ഡയറി എങ്ങനെ എഴുതും എന്ന് ഞാൻ ഓർത്തു പോയി. ഒന്നാം ക്ലാസ് ആയതല്ലേ ഉള്ളു . ഡയറി എന്താണെന്ന് പോലും അറിയില്ല. എന്തായാലും ടീച്ചർ പറഞ്ഞ വർക്കല്ലെ അത്  ചെയ്യണം. ഡയറി  എഴുതുന്നതിന് മുമ്പായി ഡയറി എന്താണെന്നും എങ്ങനെയാ എഴുതേണ്ടത് എന്നും മോൾക്ക് ഒരു മാതൃക ഞാൻ പറഞ്ഞു കൊടുത്തു. അങ്ങനെ ഡയറി എഴുതാൻ തുടങ്ങി.  ഇപ്പോൾ സ്കൂൾ കഴിഞ്ഞ്  വണ്ടിയിൽ വന്ന് ഇറങ്ങുമ്പോൾ തന്നെ സ്കൂളിലെ വിശേഷങ്ങൾ പറയാൻ തുടങ്ങും. ടീച്ചർ പഠിപ്പിച്ച കാര്യങ്ങൾ, ചെയ്ത വർക്കുകൾ, കൂട്ടുകാരുടെ കാര്യങ്ങൾ അങ്ങനെ തുടങ്ങി എല്ലാ കാര്യങ്ങളും പറയും. ആദ്യമോക്കെ ഡയറി എഴുതുമ്പോൾ ചില അക്ഷരങ്ങൾ ഞാൻ പറഞ്ഞു കൊടുക്കെണ്ടി വന്നു. ഡയറി എഴുതി കുറച്ചു ദിവസമായപ്പോൾ ഞാൻ വാക്കുകൾ പറഞ്ഞു കൊടുത്താൽ മതി. 

മോള് തനിയെ എഴുതിക്കൊള്ളും . മാർജിൻ വരയ്ക്കാനും  തിയതി എഴുതാനും  ദിവസം എഴുതാനും . എല്ലാം പഠിച്ചു. ഡയറി തനിയെ  എഴുതാനാണ് മേൾക്ക് ഇഷ്ടം . ഞാൻ സഹായിക്കണോ എന്ന് ചോദിച്ചാൽ വേണ്ട  അമ്മേ ഞാൻ ചെയ്തോളാം എന്ന്  പറയും. എന്നിട്ട് അമ്മേ ഈ കാര്യം എഴുതിയാലോ എന്ന് എന്റെ അടുത്ത്  ഇങ്ങോട്ട് വന്ന് പറയും. എന്നിട്ട് ആണ് എഴുതുന്നത്. ഡയറി എഴുതി അതുമയിട്ട് ബന്ധപ്പെട്ട ചിത്രങ്ങൾ ആലോചിച്ചിട്ട് മോള്  തന്നെ എന്റെയടുത്ത് പറയും . എന്നിട്ട്  ചിത്രങ്ങൾ വരയ്ക്കാൻ ശ്രമിക്കും. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഞാൻ പറഞ്ഞു കൊടുക്കും അത്  തിരുത്തി ശരിയാക്കി വരയ്ക്കും. സംയുക്ത ഡയറി എഴുതാൻ തുടങ്ങിയതോടെ മോൾക്ക് നല്ല അറിവ് കിട്ടി. ഓരോ  വാക്കുകളും വരികളും എഴുതാനുള്ള കഴിവ് കിട്ടി. ഡയറി എഴുതുമ്പോൾ ഉള്ള സംശയങ്ങൾ മാറി. ഓരോ കാര്യങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചിന്തിച്ച് വരയ്ക്കാനുള്ള കഴിവ് കിട്ടി. അങ്ങനെ ഈ ഡയറി മോൾക്ക് ഒത്തിരി ഉപകാരമായി. ടീച്ചർ ഈ ഡയറി  എഴുതാൻ കൊടുത്തതിൽ എനിക്ക് ഒരുപാട്      സന്തോഷവും ഉണ്ട് . നന്ദിയും ഉണ്ട്.   🙏🏼🙏🏼                                                          ക്രിസ്‌റ്റോനയുടെ അമ്മ സെന്റ്.ജോസഫ് .എൽ .പി . സ്കൂൾ മുണ്ടക്കയം കോട്ടയം .

31.ഡയറി എഴുതുന്നതുമൂലം പുറത്തുള്ള കാര്യങ്ങൾ ശ്രദ്ധിക്കാനും തുടങ്ങി.

പൊൻകുന്നം സി. എം. എസ്. എൽ. പി സ്കൂളിൽ പഠിക്കുന്ന. ആൻ മരിയ.  പി എസ് എന്ന കുട്ടിയുടെ മാതാവാണ്. സംയുക്ത ഡയറി എഴുതുന്നത് കൊണ്ട് കുട്ടിക്ക് കൂടുതൽ   അക്ഷരങ്ങൾ പഠിക്കാനും ചിത്രങ്ങൾ വരച്ചത് കണ്ട്  ഏതാണെന്ന് മനസ്സിലാക്കാനും പെട്ടെന്ന് സാധിക്കുന്നുണ്ട് മലയാളം എഴുതാനുള്ള ആഗ്രഹവും വളർന്നുവരുന്നു. ഡയറി എഴുതുന്നതുമൂലം പുറത്തുള്ള കാര്യങ്ങൾ ശ്രദ്ധിക്കാനും തുടങ്ങി. ഡയറി എഴുതുന്നത് വളരെ സന്തോഷമുള്ളകാര്യമാണ്.കുട്ടി എല്ലാദിവസവും എഴുതാൻ ഓർക്കുന്ന കാര്യമാണ് സംയുക്ത ഡയറി.

32.അവരുടെ  ആശയം ഉൾപെടുത്തുന്നന്നൊരു തോന്നലുണ്ട്  

ജൂലൈ മാസത്തിൽ സുയുക്ത  ഡയറി  കൊണ്ട് കുട്ടിക്ക് വന്ന  മാറ്റം  രക്ഷിതാക്കൾ മറന്നാലും കുട്ടി  ഓർമപ്പെടുത്തുന്നു  കളർ അടിക്കാനുള്ള ശ്രദ്ധ കൂടിട്ടുണ്ട് ഓരോ കാര്യം നോക്കി പറയരുണ്ട് അവരുടെ  ആശയം ഉൾപെടുത്തുന്നന്നൊരുതോന്നലുണ്ട്  

ആവർത്തിച്ചുള്ള അക്ഷരങ്ങൾ പറയുകയും  എഴുതുകയും ചെയുമ്പോൾ കുട്ടിക്ക് അക്ഷരങ്ങൾ വേഗത്തിൽ പഠിക്കാൻ സാദിക്കും    എന്ന് രക്ഷിദൽവ്  ഷിത്തു   കുട്ടിയുടെ പേര്   അനുഗ്രഹ 

s t d 1  CMSLPS   പൊൻകുന്നം   കോട്ടയം

33.ഓരോ അക്ഷരവും ഉച്ചരിച്ചു എഴുതാൻ ശ്രമിക്കുന്നുണ്ട്.

എന്റെ മകൻ  ഗോവിന്ദ് കൃഷ്ണന് ഡയറി എഴുത്ത് ഇഷ്ടമാണ്. ഡയറി എന്നും എഴുതുന്നത്  കൊണ്ട് ഓരോ ദിവസത്തെയും കാര്യങ്ങൾ ഓർത്തു പറയും. ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ ഡയറിയിൽ എഴുതും. ചിത്രങ്ങൾ വരയ്ക്കാൻ ഇഷ്ടമാണ്. ഓരോ അക്ഷരവും എഴുതുമ്പോൾ ഉച്ചരിച്ചു എഴുതാൻ ശ്രമിക്കുന്നുണ്ട്.                                                        

 ദീപ. എസ്സ് 

 M/O ഗോവിന്ദ് കൃഷ്ണൻ

ഒന്ന് എ

ഗവണ്മെന്റ് എൽ. പി.എസ്സ്

കീരിക്കാട്, ആലപ്പുഴ.

34.ചിത്രങ്ങൾ വരക്കാൻ അവനു ബുദ്ധിമുട്ടാണ്.

അതു ഞങ്ങളാണ് വരച്ചു കൊടുക്കുന്നത്…

എന്റെ മകൻ തേജസ്വിത് എന്നും ഡയറി എഴുതും. അവനു ഇഷ്ടമാണ് എഴുതാൻ. കൂടുതലും അവൻ തന്നെയാണ് എഴുതുന്നത്. അവനു പറ്റാത്ത കാര്യങ്ങൾ ഞങ്ങൾ എഴുതി കൊടുക്കും. അതുകൊണ്ടു വാക്കുകൾ കൂട്ടി ചേർത്തു എഴുതാനും വായിക്കാനും പറ്റുന്നുണ്ട്..

ചിത്രങ്ങൾ വരക്കാൻ അവനു ബുദ്ധിമുട്ടാണ്..

അതു ഞങ്ങളാണ് വരച്ചു കൊടുക്കുന്നത്…

അതതു ദിവസത്തെ കാര്യങ്ങളെ അവനു ഓർമയിൽ കൊണ്ടുവരാൻ പറ്റുന്നുണ്ട്..

Sujeena R Krishna

M/o Tejaswithe .S

Standard 1 A

Govt.LPS keerikad

Alappuzha

35.സ്വയം എഴുതുവാനും   പുതിയ പുതിയ  വാക്കുകൾ പഠിക്കുവാനും

സച്ചിത്ര പുസ്തകം എന്ന ആശയം  എന്റെ മകളുടെ  പഠനകാര്യത്തിൽ  വളരെ അധികം  മാറ്റാങ്ങൾ വരുത്തിയിട്ടുണ്ട്. ചിത്രങ്ങൾ വരക്കുന്നതിലൂടെ പാഠഭാഗത്തെ  കുറിച്ച് കൂടുതൽ  മനസിലാക്കാനും ഓർത്തുവയ്ക്കുവാനും സാധിക്കുന്നു. അതുപോലെതന്നെ  സംയുക്തഡയറി  എഴുതുന്നതിലൂടെ  സ്വയം എഴുതുവാനും   പുതിയ പുതിയ  വാക്കുകൾ പഠിക്കുവാനും  ചിന്താശക്തി  വർധിപ്പിക്കാനും സാധിക്കുന്നുണ്ട്

ദിവസങ്ങളും തീയതികളും  മാസിലാക്കാനും അവൾക്കു കഴിയുന്നുണ്ട്

നർമദാ  രഞ്ജിത്ത്

മീര രഞ്ജിത്ത് (അമ്മ )

M. S. C. L. P.S

ഊട്ടുപറമ്പ്

മാന്നാർ

ആലപ്പുഴ

36.ചെറിയ വാക്യങ്ങൾ സ്വന്തമായി എഴുതുവാൻ കഴിയുന്നുണ്ട്.

സംയുക്ത ഡയറിയും സചിത്ര ഡയറിയും കുട്ടിക്ക് ഏറെ പ്രിയമുള്ളവയാണ്.

ഡയറി എഴുതാൻ തുടങ്ങിയപ്പോൾ മുതൽ ഓരോ ദിവസവും നടന്ന സംഭവങ്ങൾ കൃത്യമായി ഓർത്തു വെയ്ക്കുന്നുണ്ട്. തീയതി എഴുതുവാൻ പഠിച്ചു. ചെറിയ വാക്യങ്ങൾൾ സ്വന്തമായി എഴുതുവാൻ കഴിയുന്നുണ്ട്.

സചിത്ര പുസ്തകത്തിലൂടെ പാഠഭാഗത്തോട് കൂടുതൽ താൽപ്പര്യം തോന്നിയിട്ടുണ്ട്.

സിദ്ധാർഥ്.ജി.പ്രസാദ്

സൗമ്യ  (അമ്മ )

MSC LPS മാന്നാർ

ആലപ്പുഴ

37.ചെറിയ വാക്കുകളൊക്കെ അക്ഷരം തെറ്റാതെ എഴുതാനും വായിക്കാനും തുടങ്ങിയിട്ടുണ്ട്

സംയുക്ത ഡയറി എഴുതാൻ തുടങ്ങിയത് മുതൽ ചെറിയ വാക്കുകളൊക്കെ അക്ഷരം തെറ്റാതെ എഴുതാനും വായിക്കാനും തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങൾ നന്നായി വരയ്ക്കാൻ ശ്രമിക്കുന്നുണ്ട്. ഡയറിയിലെ ആശയങ്ങള്ക് അനുസരിച് ചിത്രം വരക്കാൻ കഴിയുന്നുണ്ട്. നന്നായി വായിക്കാനും ശ്രമിക്കുന്നുണ്ട്.                   നാഫീസ്സത്തുൽ മിസിരിയ                     

msc lps mannar. Alappuzha

ഇപ്പോൾ കുട്ടികളിൽ (വായന, ലേഖനം)ഉണ്ടായ മാറ്റത്തിൽ രക്ഷിതാക്കൾ സംതൃപ്തരാണ്

നമസ്കാരം,

ഞാൻ 6 വർഷത്തിന് ശേഷം ഈ വർഷം ഒന്നാം ക്ലാസ് എടുക്കുകയാണ്.

തലവടി സബ്ജില്ലയിലെ ഒന്നാം ക്ലാസിന്റെ RP ആയിരുന്നു.

ട്രെയിനിംഗിൽ സംയുക്ത ഡയറിയെ കുറിച്ച് പറഞ്ഞപ്പോൾ ഒന്നാം ക്ലാസിൽ ഡയറിയോ എന്ന ചിന്ത എനിക്ക് ഉണ്ടായി.ഞങ്ങളുടെ സ്കൂളിൽ എല്ലാ ദിവസവും അസംബ്ലിയിൽ ഡയറി വായിക്കാറുണ്ടായിരുന്നു.അത് നാലാം ക്ലാസിന്റെ ചുമതലയായിട്ടാണ് ചെയ്തിരുന്നത്.രണ്ടാംടേമിന് ശേഷം ചിലപ്പോൾ 3,4 ക്ലാസുകാർ കൂടി വായിക്കുമായിരുന്നു.ജൂണിൽ ഒന്നാം ക്ലാസിന്റെ ക്ലാസ് പി ടി എ ൽ സംയുക്ത ഡയറിയെ കുറിച്ച് പറഞ്ഞപ്പോൾ രണ്ടു രക്ഷിതാക്കൾ അത് താല്പര്യത്തോടെ എടുക്കുകയും ജൂൺ രണ്ടാം ആഴ്ചയിൽ തന്നെ കുട്ടികളെ ഡയറി എഴുതിക്കുകയും ചെയ്തു.അങ്ങനെ ഈ സ്കൂൾ വർഷത്തിൽ അസംബ്ലിയിൽ ആദ്യം ഡയറി വായിച്ചത് ഒന്നാം ക്ലാസുകാർ ആയിരുന്നു.അതിൽ എനിക്ക് വലിയ സന്തോഷം തോന്നി.

സചിത്രപുസ്തകം പി ടി എ ൽ അവതരിപ്പിച്ചപ്പോൾ പുസ്തകത്തിലേത് അല്ലേ പരീക്ഷയ്ക്ക് ചോദിക്കുന്നത് എന്ന് രക്ഷിതാക്കൾ ചോദിച്ചു.

അവർക്ക് കൃത്യമായ ഒരു മറുപടി കൊടുത്തു.

ഇപ്പോൾ കുട്ടികളിൽ (വായന, ലേഖനം)ഉണ്ടായ മാറ്റത്തിൽ രക്ഷിതാക്കൾ സംതൃപ്തരാണ്.

ശ്രീജ.ജെ

കേളമംഗലം എൽ പി എസ്, തകഴി

ആലപ്പുഴ ജില്ല


38.എഴുത്ത് ദിനചര്യയുടെ ഭാഗമായി

സംയുക്ത ഡയറി എഴുതി തുടങ്ങിയതോടെ എഴുത്ത് ദിനചര്യയുടെ ഭാഗമായി മാറിയിട്ടുണ്ട്.

കൂടാതെ അക്ഷരങ്ങൾ ഉറപ്പിക്കാനും അതിലൂടെ വാക്കുകൾ പഠിക്കുന്നതിനും ചിത്ര രചനയിൽ മികവ് വരുത്തുന്നതിനും ദേവദർശിന് കഴിഞ്ഞിട്ടുണ്ട്.

ഓരോ ദിവസത്തേയും സ്കൂൾ അനുഭവങ്ങൾ ഞാനുമായി /അച്ഛനുമായി പങ്ക് വയ്ക്കുന്നതും ഒരു ശീലമായി മാറുന്നുണ്ട്.

ദേവദർശ്

അശ്വതി അഴകപ്പൻ

 CMS LPS Muhamma👆

39.ആദ്യമൊക്കെ കൂടുതലും ഞാൻ ആയിരുന്നു എഴുതിയിരുന്നത്

ആദ്യമൊക്കെ കൂടുതലും ഞാൻ ആയിരുന്നു എഴുതിയിരുന്നത്  എന്നാൽ ഇപ്പോൾ മോള് തന്നെ എഴുതുന്നുണ്ട്, ഓരോ വാക്കും പറഞ്ഞാണ് എഴുതുന്നത്. ചിത്രങ്ങൾ വരച്ചു നിറം  നൽകാൻ ഇഷ്ടമാണ്. 

ഓരോ ദിവസത്തേയും കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രെമിക്കുന്നുണ്ട്.             

Gadha P. M       

sudha

CMSLPS MUHAMMA☝️

40.ഈ ഡയറിയെഴുത്തു വേദയിൽ നല്ല ഒരു മാറ്റം വരുത്തിയതായി തോന്നി.. 

ഡയറി എഴുതാൻ തുടങ്ങിയപ്പോൾ അക്ഷരങ്ങളുമായി നല്ല പരിചയം ആവുന്നുണ്ട്.

ചിഹ്നങ്ങളൊക്കെ പറയുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട്.. ചിത്രം വരയ്ക്കാൻ അറിയാം എങ്കിലും എഴുതുന്ന കാര്യങ്ങൾ വരച്ച് കാണിക്കാൻ ആവുന്നില്ല... 

ഞാൻ നിർബന്ധിക്കുന്നുമില്ല... സാവധാനം ആവും ഇന്ന് എനിക്ക് ഉറപ്പാണ്... 

ഈ ഡയറിയെഴുത്തു വേദയിൽ നല്ല ഒരു മാറ്റം വരുത്തിയതായി തോന്നി.. 

ഇതിലൂടെ ഞാനും മോളും തമ്മിൽ കൂടുതൽ അടുത്തതായി തോന്നുന്നുണ്ട്.

വേദവിനീത്

ഗീതുവിനീത്

സി. എം. എസ്‌

മുഹമ്മ

ഈ ഡയറി എഴുത്ത് ഒരു പുതിയ അനുഭവമാണ്.

ആലപ്പുഴ ജില്ലയിലെ എം എസ്സി എൽ പി എസ് ഊട്ടുപറമ്പ് സ്കൂളിലെ ടീച്ചറാണ് എൻറെ പേര് ടെസ്സി .സ്കൂളിലെ എല്ലാ കുട്ടികളും സചിത്ര ബുക്കും സംയുക്ത ഡയറിയും നല്ലരീതിയിൽ തന്നെ ചെയ്തു വരുന്നു .കുട്ടികൾക്കും രക്ഷിതാക്കൾക്കും നല്ല താല്പര്യമാണ്. എല്ലാദിവസവും കുട്ടികൾ സംയുക്ത ഡയറി എഴുതുന്നു .ചിത്രം വരയ്ക്കാനും കുട്ടികൾക്ക് താല്പര്യം ആണ്. കുട്ടികൾ എഴുതിയത് അവർ വായിക്കുകയും ചെയ്യുന്നു. ഈ ഡയറി എഴുത്ത് ഒരു പുതിയ അനുഭവമാണ്.

41. "അത് എനിക്ക് എഴുതാൻ അറിയാം, ഞാൻ തനിയെ എഴുതാം"

കടക്കരപ്പള്ളി Gov LP സ്കൂളിലെ 1 ക്ലാസിൽ പഠിക്കുന്ന അനന്ത പദ്മനാഭന്റെ അമ്മയാണ് ഞാൻ .സംയുക്ത ഡയറിയിലൂടെ ഓരോ കാര്യങ്ങളും അവൻ ഓർത്ത് എടുക്കാൻ ശ്രമിക്കുന്നതായും അതു കൂടാതെ ആവർത്തിച്ച് വരുന്ന അക്ഷരങ്ങളൊ വാക്കുകളൊ വരുമ്പോൾ അത് എനിക്ക് എഴുതാൻ അറിയാം ഞാൻ തനിയെ എഴുതാം എന്ന് നല്ല Confidence ആയിട്ടാണ് എഴുതുന്നതും . കൂടാതെ കൂടുതൽ  വാക്കുകൾ  പരിചയപ്പെടുന്നതു വഴി വയനയും എളുപ്പമാകുന്നതായി  തോന്നുന്നുണ്ട് ..... 

ചിത്രങ്ങൾ വരക്കുവാന്നും താൽപര്യം കാണിക്കുന്നു

42.വാക്യങ്ങൾ എഴുതുന്നതിൽ പുരോഗതി ഉണ്ട്: 

മലയാളം എഴുതുവാനും വായിക്കുവാനും  ഐശ്വര്യക്ക് കഴിയുന്നു. സംയുക്ത ഡയറി എഴുതുവാൻ താല്പര്യം കാണിക്കുന്നുണ്ട്. പത്രവാർത്തയുടെ ഹെഡ്ലൈൻ തനിയെ വായിക്കുവാൻ ശ്രമിക്കുന്നുണ്ട്.

വാക്യങ്ങൾ എഴുതുന്നതിൽ പുരോഗതി ഉണ്ട്.

സചിത്ര പുസ്തകം തയാറാക്കാനും  അതു വായിക്കാനും ഇഷ്ടമാണ്.

പതിപ്പുകൾ തയാറാക്കുമ്പോൾ പരമാവധി സ്വയം എഴുതാൻ ശ്രമിക്കാറുണ്ട്.

പ്രവർത്തനങ്ങൾ താല്പര്യത്തോടെയും സന്തോഷത്തോടെയും ചെയ്യാറുണ്ട്.

സജിത. ജെ 

M/O  ഐശ്വര്യ. എസ്

കേളമംഗലം. എൽ. പി. എസ്

തലവടി ഉപജില്ല

ആലപ്പുഴ

43.കൂടുതൽ  അക്ഷരങ്ങൾ മനസിലാക്കാനും പുതിയ വാക്കുകൾ പരിചയപ്പെടാനും ഒക്കെ വളരെ നല്ലൊരു രീതി 

സംയുക്ത ഡയറി എഴുതുന്നത് നല്ലതാണ്.. അവരുടെ ചിന്താ ശേഷി  വർധിക്കാനും കൂടുതൽ  അക്ഷരങ്ങൾ മനസിലാക്കാനും പുതിയ വാക്കുകൾ പരിചയപ്പെടാനും ഒക്കെ വളരെ നല്ലൊരു രീതി ആണിത്. ഇതിലൂടെ പുതിയ പുതിയ കാര്യങ്ങൾ മനസിലാക്കാനും അറിയാനും  സാധിക്കും. കൂടാതെ കുട്ടിയുമായി ഉള്ള ഒരു കമ്മ്യൂണിക്കേഷൻ കൂടുതൽ ആഴത്തിൽ ആകാനും സാധിക്കും. ഇതിലൂടെ അവരുട പോരായ്മകൾ ഉണ്ടെങ്കിൽ അത് മനസിലാക്കി പരിഹരിക്കാൻ നമുക്ക് സാധിക്കും.                     

Athira

M/O  Adhidev

GUPS Uzhuva

Cherthala

Alappuzha

43.തെറ്റും ശരിയും തിരിച്ചറിയുന്നു

പല വാക്കുകളും അവയുടെ ഉച്ചാരണവും ശരിയായ രീതിയിൽ മനസ്സിലാക്കുവാൻ കുട്ടിയ്ക്ക് സാധിക്കുന്നുണ്ട്. 

ഉദാഹരണം : "ഞാൻ വരച്ചും" എന്നു പറയുന്നത് തെറ്റാണ്...

"ഞാൻ വരയ്ക്കും " എന്നതാണ് ശരി എന്ന് ഡയറി എഴുതി വരുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് വലിയൊരു കാര്യം തന്നെ ആയി കരുതുന്നു. 👌🤝ആർഷ ജിനിൽ ( വസുദേവ്. ജെ. ഇടച്ചേരിൽ )

ജെബിസ് കണയന്നൂർ

തൃപ്പൂണിത്തുറ

എറണാകുളം

44. മുമ്പ് എഴുതാനുള്ള താല്പര്യം ഒന്നും ഇല്ലായിരുന്നു

മുമ്പ് എഴുതാനുള്ള താല്പര്യം ഒന്നും ഇല്ലായിരുന്നു ഇപ്പോൾ സംയുക്ത ഡയറി എഴുതുന്നത് കാരണം ഇപ്പോൾ എഴുതാനുള്ള താല്പര്യമായി. ഓർത്തിരുന്നു എഴുതാൻ ശ്രമിക്കുന്നുമുണ്ട് അതുപോലെ തന്നെ അക്ഷരങ്ങൾ മനസ്സിലാക്കി വാക്കുകൾ എഴുതാൻ ശ്രമിക്കുന്നുണ്ട് അതുപോലെ സുചിത്ര ബുക്കിലുള്ള ആക്ടിവിറ്റികൾ കൂടുതൽ താല്പര്യത്തോടെ വരയ്ക്കാനും എഴുതുവാനും നല്ല ഇഷ്ടമാണ് വരയ്ക്കുന്നതിനുള്ള കഴിവും വർദ്ധിച്ചിട്ടുണ്ട്

രക്ഷിതാവ് -- 

ശ്രീജ

ആത്മജ ഷാജ്

ജെബിസ് കണയന്നൂർ

തൃപ്പൂണിത്തുറ

എറണാകുളം

45. അവർത്തിച്ചു വരുന്ന വാക്കുകൾ പറയാതെ എഴുതിത്തുടങ്ങി.

 പ്രിയ ടീച്ചർ,

സംയുക്തഡയറി എന്നത് വളരെ നല്ല ആശയമാണ്. വ്യക്തമായ ഉദ്ദേശ്യം ഈയിടെയാണ് എനിക്ക് മനസ്സിലായത്.അതിന്ശേഷം എഴുതുന്നത് നന്നായി ശ്രദ്ധിച്ചു തുടങ്ങി. രാവിലെ മുതൽ സ്ക്കൂളിൽ നടന്ന എല്ലാ കാര്യങ്ങളും മോൾ ഇപ്പോൾ ഓർത്ത് പറയുന്നുണ്ട്. 

വരയ്ക്കാൻ താൽപ്പര്യം കാണിച്ചു തുടങ്ങി. അക്ഷരങ്ങൾ കൂടുതലായി പരിചയപ്പെട്ടു തുടങ്ങി. അവർത്തിച്ചു വരുന്ന വാക്കുകൾ പറയാതെ എഴുതി തുടങ്ങി. സംയുക്തഡയറി എന്ന ആശയം കുട്ടികളിൽ ചിന്താശേഷിയും, ബു ദ്ധിവികാസവും വർദ്ധിപ്പിക്കുന്നതിന്‌ സഹായിക്കുന്ന വളരെ നല്ല ആശയമാണ്.

സിമ ഉല്ലാസ്

വഴുതനക്കാട്

തെക്കുംഭാഗം

തൃപ്പൂണിത്തുറ

എറണാകുളം

46.അവർക്ക് വേണ്ടി നമ്മൾ ഇത്തിരി സമയം മാറ്റി വെക്കണമെന്ന് മാത്രം.

 ചിത്രങ്ങളിലൂടെ കഥ പറയുബോൾ കുട്ടികൾ കൂടുതൽ ശ്രദ്ധിക്കും.അവരുടെ മനസ്സിൽ ആ കാര്യങ്ങൾ വേഗം പതിയുകയും ചെയ്യും.അതോടപ്പം അവരുടെ കഴിവ് പുറത്ത് കൊണ്ടുവരാനും സഹായിക്കും..

ഓരോ ദിവസത്തെ ഡയറി കുറിപ്പ് എഴുതുന്നതിലൂടെ parents നെ ആ ദിവസം നടന്ന കാര്യങ്ങൾ അറിയാനും, കുട്ടികൾക്ക് എല്ലാം തുറന്ന് പറയാനുമുള്ള അവസരം ഉണ്ടാകുന്നുണ്ട്.അവരുടെ കഴിവ് വളർത്തിയെടുക്കാനും ഉപകരിക്കും.

അവർക്ക് വേണ്ടി നമ്മൾ ഇത്തിരി സമയം മാറ്റി വെക്കണമെന്ന് മാത്രം.

രേഷ്മ

M/o അലംകൃത

SNLPS Kunjithai

N.Paravur

എറണാകുളം'

47. തെറ്റില്ലെങ്കിൽ കുട്ടി ഹാപ്പി...

സംയുക്ത ഡയറി, ആദ്യമൊക്കെ അമ്മയും കുഞ്ഞും സംയുക്തമായി തന്നെ ആണ് എഴുതിയിരുന്നത്   .. 

ഓരോ വാക്കുകളും ഞാൻ അടുത്തിരുന്നു പറഞ്ഞു കൊടുത്തു എഴുതി, ഇപ്പോൾ ഒരുപാട്  മാറ്റം വന്നു.. 

കുട്ടി സ്കൂളിൽ നടന്ന കാര്യങ്ങൾ വീട്ടിൽ വന്നു പറയുമ്പോൾ ചെറിയ ചെറിയ വാചകങ്ങളാക്കി കുട്ടി തന്നെ എഴുതുന്നുണ്ട്.. ഡയറി എഴുതി കഴിഞ്ഞു എന്നെ കാണിച്ചുതരുമ്പോൾ തെറ്റുകൾ വന്നാൽ പറഞ്ഞു മനസിലാക്കി തിരുത്തികൊടുക്കും, തെറ്റില്ലെങ്കിൽ കുട്ടി ഹാപ്പി... 

പടം തന്നെ വരച്ചു പഠിക്കാൻ തുടങ്ങി.. സ്കൂളിൽ നിന്ന് വീട്ടിൽ വരുമ്പോൾ ആദ്യം ഡയറി ബുക്ക്‌ എന്നെ കാണിച്ചു തരും, മാർക്ക്‌ കാണിക്കും... കുട്ടികൾ അക്ഷരം വാക്കുകൾ വാചകങ്ങൾ എഴുതാൻ കുറച്ചു കൂടി മെച്ചപ്പെട്ടു... 👍

ആതിര അരുൺ

(അഭിരാമിയുടെ അമ്മ )

Gups അല്ലപ്ര

പെരുമ്പാവൂർ

48. ഇനിയും  ഇതുപോലുള്ള പുതിയ  ആശയങ്ങൾക്കായി  കാത്തിരിക്കുന്നു

എന്റെ  മകൻ  അഭിനന്ദ്  കൃഷ്ണ  എറണാകുളം  ജില്ലയിലെ ആരക്കുന്നം  സെന്റ് ജോർജ് സ്കൂളിൽ  ഒന്നാം  സ്റ്റാൻഡേർഡിൽ  1  A യിൽ  പഠിക്കുന്നു.  

ഡയറി  എഴുതിത്തുടങ്ങിയപ്പോൾ  മോൻ  കുറച്ചുകൂടി  എഴുത്തിൽ ശ്രദ്ധിക്കുന്നുണ്ട്  ആദ്യമൊക്കെ  എന്തെഴുത്തണമെന്ന്  അമ്മയായ  ഞാനായിരുന്നു  പറഞ്ഞുകൊടുത്തിരുന്നത്  

പക്ഷെ ഇപ്പോൾ  മോൻ തന്നെ   ഇങ്ങോട്ട്  പറഞ്ഞു തരാൻ തുടങ്ങിയപ്പോഴാണ്  സംയുക്ത  ഡയറി ഒരു  നല്ല ആശയമാണ്  എന്ന് തോന്നിത്തുടങ്ങിയത്.  ഒരു വാചകം  മാത്രമെങ്കിൽ കൂടി  എല്ലാ ദിവസവും എഴുതുന്നതുകൊണ്ട്  നല്ല  മാറ്റം സൃഷ്ടിക്കാൻ  സംയുക്ത ഡയറിക്ക്  കഴിയുന്നുണ്ട്   ഇനിയും  ഇതുപോലുള്ള പുതിയ  ആശയങ്ങൾക്കായി  കാത്തിരിക്കുന്നു

49. കൂടുതൽ വാക്കുകളും എഴുതാനും വായിക്കാനും പഠിച്ചു

ബഹുമാനപ്പെട്ട  ടീച്ചർ ആരക്കുന്നം  സെന്റ് ജോർജ് എൽ. പി. സ്കൂളിൽ 1 തരത്തിൽ പഠിക്കുന്ന

മീഖാഹന്നയുടെ അമ്മ.

 ടീച്ചർ സംയുക്ത ഡയറി രക്ഷിതാവും കുട്ടിയും കൂടിചേർന്ന് എഴുതണം എന്ന് 

പറഞ്ഞപ്പോൾ

ആദ്യം ഒരു ആശയക്കുഴപ്പമുണ്ടായിരുന്നു. എന്റെ മോൾക്ക് അക്ഷരങ്ങൾ  എല്ലാം അറിയില്ല.  സംയുക്തഡയറി എഴുതുന്നതിലൂടെ മോൾക്ക് ഓരോ അക്ഷരങ്ങളും ഉറയ്ക്കുന്നു. ഓരോകാര്യങ്ങളുംചെയ്യുമ്പോഴും

ഡയറിയിൽഎഴുതാമെന്നും  മോളുടെ രീതിയിൽ ആശയംപറയാൻ തുടങ്ങുകയും ചെയ്തു. അതനുസരിച്ച്ചിത്രം

വരയ്ക്കുന്നു.

ഡയറി എഴുതുന്നതിലൂടെ

കുഞ്ഞിന്റെ

മനസ്സിലുള്ള ആശയങ്ങൾ വളർന്നുവരുന്നു . കൂടുതൽ വാക്കുകളും എഴുതാനും വായിക്കാനും പഠിച്ചു. ഇനിയും

ഇതുപോലുള്ള പുതിയ പഠനരീതിവരട്ടെഎന്നും. ഈപഠനരീതികൾ ഇനിയുള്ള വർഷവും തുടരട്ടെ എന്ന് ആശംസിക്കുന്നു.

  രക്ഷിതാവ്:നീനസിജോ മകൾ : മിഖാഹന്നസിജോ

School: st George's Lps Arakunnam

50. അക്ഷരങ്ങൾ ആവർത്തിക്കുമ്പോൾ കുട്ടി അത് മനസ്സിലാക്കി തനിയെ എഴുതുകയും ചെയ്യുന്നു.

സംയുക്ത ഡയറി വളരെ നല്ല ഒരു കാര്യം ആണ്.  വളരെ കുറച്ചു അക്ഷരങ്ങൾ പഠിച്ച കുട്ടിക്ക് ഡയറി എഴുത്തിലൂടെ കൂടുതൽ അക്ഷരങ്ങൾ പഠിക്കാനും മനസ്സിലാക്കാനും കഴിയുന്നു. ആ അക്ഷരങ്ങൾ ആവർത്തിക്കുമ്പോൾ കുട്ടി അത് മനസ്സിലാക്കി തനിയെ എഴുതുകയും ചെയ്യുന്നു.

നിമിഷ. വി എ

G. L. P. G. S. N. Paravur. Ernakulam

51. കാര്യങ്ങൾ ഓർത്തെടുത്തു വാക്യരൂപത്തിൽ  ആക്കാൻ ശ്രമിക്കുന്നു 

ഡയറി  എഴുത്തു വളരെ നല്ലകാര്യമാണ്. കുട്ടികൾ കാര്യങ്ങൾ ഓർത്തെടുത്തു വാക്യരൂപത്തിൽ  ആക്കാൻ ശ്രമിക്കുന്നത് അവരുടെ ചിന്ത ശക്തി കൂട്ടുന്നുണ്ട് 👍🏻

Dhananjay Lijeesh

LPGS N. Paravur

Ernakulam

52.സംയുക്ത ഡയറിയിൽ തുടക്കത്തിൽ എഴുതിയതിനേക്കാൾ അക്ഷരങ്ങളിൽ തെറ്റ് കുറഞ്ഞ് വരുന്നുണ്ട്.

സംയുക്ത ഡയറിയും സചിത്ര പുസ്തകവും എഴുതുന്നതുകൊണ്ട് ശ്രീഹരിക്ക് പുതിയ അക്ഷരങ്ങൾ പഠിക്കാൻ സാധിച്ചു. പുതിയ വാക്കുകൾ കാണുമ്പോൾ വായിക്കാൻ ശ്രമിക്കുന്നുണ്ട്. ഓരോ ദിവസവും date പറഞ്ഞ് കൊടുക്കാതെ തന്നെ ഡയറിയിൽ സ്വയം എഴുതുന്നുണ്ട്. സംയുക്ത ഡയറിയിൽ തുടക്കത്തിൽ എഴുതിയതിനേക്കാൾ അക്ഷരങ്ങളിൽ തെറ്റ് കുറഞ്ഞ് വരുന്നുണ്ട്. സ്വയം അക്ഷരങ്ങൾ എഴുതുന്നുണ്ട്.ഓരോ ദിവസവും നടന്ന കാര്യങ്ങൾ ഓർത്തെടുത്തു പറയാൻ കഴിയുന്നുണ്ട്. വാക്കുകളുടെ ഉച്ചാരണം മുമ്പത്തേക്കാൾ നല്ല രീതിയിലാണ്.വെറുതെ ഇരിക്കുമ്പോൾ സ്വയം ചിത്രങ്ങൾ വരക്കുന്നുണ്ട്.

Basha Balan

DD SH S

നോർത്ത് പറവൂർ sub ജില്ല

എറണാകുളം ജില്ല

തിരുവനന്തപുരം '

53. അക്ഷരങ്ങളും വാക്കുകളും കുട്ടിക്ക് പെട്ടെന്ന്  പഠിക്കാൻ സഹായകമാകുന്നുണ്ടെന്നു എനിക്ക് തോന്നാറുണ്ട്

 സചിത്ര നോട്ട് ബുക്കും സംയുക്ത ഡയറിയും മികച്ച പദ്ധതികളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. 

സചിത്ര ബുക്ക് പടങ്ങൾ ഒട്ടിച്ചു പാഠപുസ്തകം പോലെ തന്നെ ആകർഷകമാക്കുന്നതുകൊണ്ട് കുട്ടികൾക്ക് എഴുതാനും വായിക്കാനും ഉത്സാഹമുണ്ട്. അതുപോലെ തന്നെ സംയുക്ത ഡയറി എഴുത്തിലൂടെ കുട്ടികൾ അക്ഷരങ്ങളും വാക്കുകളും പെട്ടെന്ന് പഠിച്ചു വരുന്നുണ്ട്. 

ഡയറി എഴുതാൻ ഇരിക്കുമ്പോൾ ഏതൊക്കെ അക്ഷരങ്ങളാണ് അറിയാവുന്നതും അറിയാത്തവ ഏതാണെന്നുമൊക്കെ എനിക്ക് ഇപ്പോൾ അറിയാൻ പറ്റുന്നുണ്ട്. ഓരോ ദിവസവും ഡയറി എഴുതു

മ്പോൾ ചില വാക്കുകൾ.ആവർത്തിച്ചു എഴുതാറുണ്ട്. അക്ഷരങ്ങളും വാക്കുകളും കുട്ടിക്ക് പെട്ടെന്ന്  പഠിക്കാൻ സഹായകമാകുന്നുണ്ടെന്നു എനിക്ക് തോന്നാറുണ്ട്.

Glpgs vakkom

Parent : remya

Student :janaki

54. ചില്ലക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ ഇവ ചേർത്ത് വാക്കുകൾ എഴുതുന്നുണ്ട്.

സംയുക്ത ഡയറി എഴുതുന്നത് കൊണ്ട് ഒരുപാടു് മാറ്റങ്ങൾ ഉണ്ട്.

ചില്ലക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ ഇവചേർത്ത് വാക്കുകൾ എഴുതുന്നുണ്ട്.

ചെറിയ വാക്കുകൾ വായിക്കുന്നുണ്ട്.

ചിത്രങ്ങൾ വരയ്ക്കുന്നത് കളർ കൊടുക്കുന്നത് പറ്റുന്ന പോലെ ചെയ്യുന്നുണ്ട്

ശ്രീജ രാജേന്ദ്രൻ(രക്ഷിതാവ് )

ശിവ തേജസ്.

 GLPS. മൂതല

ജില്ല.തിരുവനന്തപുരം

55. അറിയാത്തതു ഓരോ ക്ലൂ കൊടുക്കുമ്പോൾ എഴുതുകയും ചെയുന്നുണ്ട്

ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ആതിഫിന്റെ ഉമ്മയാണ് ഞാൻ. ആദ്യം ഡയറീയെഴുതിനെ പറ്റി ടീച്ചർ പറഞ്ഞപ്പോൾ ഇതൊക്കെ കൊച്ചുപിള്ളേരെ കൊണ്ടുപറ്റുമോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. കാരണം അക്ഷരങ്ങളിൽ പലതും അവനു അറിയില്ല എന്നാരുന്നു എന്റെ ചിന്ത. ആദ്യം എഴുതാനുള്ള  സെന്റെൻസ് ഞാൻ പറഞ്ഞുകൊടുത്തു. അപ്പോൾ അവൻ ഓരോ അക്ഷരവും പറഞ്ഞു എഴുതുകയും അറിയാത്തതു ഓരോ ക്ലൂ കൊടുക്കുമ്പോൾ എഴുതുകയും ചെയുന്നുണ്ട്. 

അതുപോലെ യാത്രപോകുമ്പോഴും എന്തെങ്കിലും ബോർഡോ മറ്റോ കണ്ടാൽ വായിക്കുകയും അറിയാത്തതു ഏതാണെന്നു ചോദിക്കുകയും ചെയുന്നുണ്ട്.

പിന്നെ ചിത്രം വരയ്ക്കുന്നത് കൊണ്ട് ചിത്ര രചന എന്ന കഴിവും വളർത്തിയെടുക്കാൻ സാധിക്കുന്നു. അതുപോലെ കുട്ടികളുമായി കൂടുതൽ സമയം സംസാരിച്ചിരിക്കാനും അവര്പറയുന്ന കാര്യങ്ങൾ കേൾക്കാനും അവരുടെ ഒരു ദിവസത്തെ ഓർമയിൽ നിൽക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയാനും സാധിക്കുന്നു.

ഡയറി എഴുത്തു എന്റെ മകന്റെ വായന, ചിന്ത, എഴുത്തു എന്നീ കഴിവുകളെ വളർത്തിയെടുക്കാൻ സഹായിക്കുന്നുണ്ട്. അതുപോലെ തെറ്റുവരുത്തുന്നത് തിരുത്തികൊടുക്കാൻ സഹായിക്കുന്നതിലൂടെ വീണ്ടും അത ആവർത്തിക്കാതിരിക്കാനും അവൻ ശ്രമിക്കാറുണ്ട്. ഈ പഠനരീതി ആവിഷ്കരിച്ച എല്ലാവർക്കും ഒരുപാടു നന്ദി.

Rajeena  R

M/O Athif

SKVLPS Venkattamoodu

Thiruvananthapuram

56. ഒരമ്മയായ എനിക്ക് ഇത് ഉപകാരമാണ്, കുറച്ചു കൂടി ക്ഷമ എന്നിൽ ഉണ്ടായി

Faseeha യുടെ ഉമ്മ ആണ്,

എല്ലാ രക്ഷകർത്താക്കളെയും പോലെ എനിക്കും ആകുലതയുണ്ടായിരുന്നു  സംയുക്ത ഡയറി എന്നത് എത്രത്തോളം പ്രവർത്തികമാക്കാൻ പറ്റും എന്നത്.

ആദ്യത്തെ രണ്ട് ദിവസം കൊണ്ടുതന്നെ  പോസിറ്റീവ് ആയിട്ടുള്ള പ്രതികരണമാണ് കിട്ടിയിട്ടുള്ളത്. മലയാള അക്ഷരങ്ങൾ മാത്രം പഠിച്ചുകൊണ്ടാണ് അവൾ ഒന്നാം ക്ലാസ്സിലേക്ക് വന്നത്. തറ, പറ എന്നിങ്ങനെയുള്ള സിമ്പിൾ ആയിട്ടുള്ള വാക്കുകൾ മാത്രമാണ് അവൾക്കു അറിയാവുന്നത്. ചിന്നങ്ങൾ എങ്ങനെ പഠിപ്പിക്കുമെന്ന ആശങ്ക എന്നിലുണ്ടായിരുന്നു. എനിക്ക്  ഡയറിയിൽ പേന ഉപയോഗിച്ച് കൂടുതലായി എഴുതേണ്ടി വന്നിട്ടില്ല ഇതുവരെയും.

ചിഹ്നങ്ങളും ചില അക്ഷങ്ങളും മാത്രം. വാക്യങ്ങൾ ചിഹ്നങ്ങളോട് കൂടി വായിക്കാൻ പഠിപ്പിക്കുക എന്നതായിരുന്നു  പ്രയാസകരമായ എന്റെ ജോലി.

2 മാസത്തോളമായി സംയുക്ത ഡയറി എഴുതുന്നു...

ഇപ്പോൾ അവൾ  school വിട്ടു വന്നാൽ ഡയറി യിൽ എഴുതാനുള്ള സംഭവങ്ങൾ ഇന്നോട്ടു വാക്യ രൂപേണ പറയുകയും, ഒരുവിധം വാക്യങ്ങൾ എഴുതാനും വായിക്കാനും അറിയാം.

പ്രധാനപ്പെട്ട ഒന്നാണ് ചിത്രം വരക്കുക എന്നത് ആദ്യമൊക്കെ എന്റെ സഹായം തേടിയിരുന്നു. ഇപ്പോൾ help ചെയ്യാറില്ല സ്വയം ചിത്രം വരക്കുന്നു.🥰

വളരെ നല്ലമറ്റമാണ് എന്റെ മകളിൽ നിന്ന് എനിക്ക് കിട്ടിയിട്ടുള്ളത്.

ഒരമ്മയായ എനിക്ക് ഇത് ഉപകാരമാണ്, കുറച്ചു കൂടി ക്ഷമ എന്നിൽ ഉണ്ടായി ☺️

Ramsi

M/O Faseeha

SKVLPS Venkattamoodu

Thiruvananthapuram

57.എനിക്ക് അറിയാം എന്നും പറഞ്ഞു മോൻ എഴുതുന്നുണ്ട്.

 സംയുക്ത ഡയറി എഴുതുന്നത് കൊണ്ട് എൻ്റെ മകന് ഒരുപാട് പ്രയോജനപ്പെടുന്നു എഴുതാൻ കുറച്ച് മടി ഉണ്ട് അവനു എല്ലാദിവസവും കൃത്യമായി എഴുതുന്നില്ല ആദ്യമൊക്കെ സംയുക്ത ഡയറി എഴുതണം എന്ന് tr പറഞ്ഞപ്പോൾ എങ്ങനെ കുട്ടി എഴുതും എന്ന് വിചാരിച്ചു എന്ത് എഴുതും എന്ന് അറിയില്ല ആയിരുന്നു. ഇപ്പോള് ഡയറി എഴുതുന്നത് കൊണ്ട് തിയതി, മാസം, വർഷം എന്നത് മനസ്സിലാക്കാൻ സാധിക്കുന്നു.

അറിയാത്ത അക്ഷരങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു.

മോന് അറിയില്ല എന്നുപറഞ്ഞ് ഞാൻ എഴുതാൻ തുടങ്ങുന്ന അക്ഷരം എനിക്ക് അറിയാം എന്നും പറഞ്ഞു മോൻ എഴുതുന്നുണ്ട്.

എഴുതുന്ന അക്ഷരങ്ങൽ ഓർമയിൽ ഉള്ളത് കൊണ്ടാണ്. സംയുക്ത ഡയറി ഒരുപാട്  പ്രയോജനം ചെയ്യുന്നുണ്ട്

സചിത്ര ബുക്കിൽ എഴുതുന്ന അക്ഷരങ്ങൾ കുട്ടി മനസ്സിലാക്കി പഠിക്കുന്നുണ്ട് അതുപോലെ വായിക്കുന്നുമുണ്ട്

മുഹമ്മദ് അൽഫിത്

1 B

സജീന അൽഫിതിൻ്റെ രക്ഷിതാവ്

Govt,U,P,S

വിളപ്പിൽശാല

58. ഒരു മുതൽക്കൂട്ട് തന്നെയാണ്

 ഞാൻ ദേവാമൃതയുടെ അമ്മ. സചിത്ര ഡയറി എന്ന ആശയം ആദ്യം കേട്ടപ്പോൾ മോൾ അതെങ്ങനെ എഴുതും അവളെ കൊണ്ട് പറ്റുമോ എന്ന ഒരു ആശങ്ക എനിക്ക് ഉണ്ടായിരുന്നു. പക്ഷെ അവൾ എന്നെ അതിശയപ്പിച്ചുകൊണ്ട് ഓരോ ദിവസത്തെ അനുഭവങ്ങളും എന്റെ സഹായത്തോട് കൂടി തന്നെ എഴുതാനും ചിത്രങ്ങൾ വരയ്ക്കാനും തുടങ്ങി. ചില ദിവസങ്ങളിൽ അവൾ ഇത്തിരി മടി കാണിക്കാറുണ്ടെങ്കിലും എന്നും ഡയറി എഴുതുന്നത് ഇതിനോടകം മോളുടെ ഒരു ശീലം ആയി മാറി കഴിഞ്ഞിട്ടുണ്ട്.

ഓരോ ദിവസത്തെ കാര്യങ്ങൾ ഓർത്തു എടുക്കുവാനും വാക്യങ്ങൾ ആക്കി ഡയറി രൂപേണ എഴുതുമ്പോൾ അവളുടെ അറിവിന്റെ ലോകം ക്രമേണ വലുതായി വരുന്നതായി എനിക്ക് അനുഭവപ്പെടുന്നു. ഈ ഡയറിഎഴുത്തിലൂടെ പുതിയ പുതിയ വാക്കുകൾ പരിചിയ പെടാനും അവ കൂട്ടി ചേർത്ത് വായിക്കാനും ഇപ്പോൾ അവൾക്ക് സാധിക്കുന്നുണ്ട്.

സചിത്ര ഡയറി എന്തുകൊണ്ടും അറിവിന്റെ ലോകത്തേക്ക് കുഞ്ഞുമക്കൾക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്.            

ദേവാമൃത

 ജി. എച്.എസ്. കൊടുവഴന്നൂർ

കിളിമാനൂർ സബ്ജില്ല

തിരുവനന്തപുരം👆

59.സ്കൂൾ വിട്ട് വന്നാലുടൻ എഴുതുന്നുണ്ട്. 

സംയുക്ത ഡയറി സ്കൂൾ വിട്ട് വന്നാലുടൻ എഴുതുന്നുണ്ട്. ചെറിയ വാക്കുകൾ തനിയെ എഴുതുന്നുണ്ട്. ചിത്രം വരക്കുന്നത് കുറച്ചു മടി ആണ്.അടയാളങ്ങൾ ഉച്ചാരണം കൊണ്ട് എഴുതാൻ ശ്രമിക്കുന്നുണ്ട്

ദൃശ്യ ബാബു രക്ഷിതാവ്

കുട്ടിയുടെ പേര്.വേദിഷ്

GLPS മൂതല

ജില്ല.തിരുവനന്തപുരം

60. പറയാതെ തന്നെ മോൾ എഴുതുന്നു

സംയുക്ത ഡയറി  ഇപ്പോൾ പറയാതെ തന്നെ മോൾ എഴുതുന്നുണ്ട്. 

ഇങ്ങനെ  ദിവസവും ഡയറി എഴുതുന്നത് കൊണ്ട് ചെറിയ ചെറിയ വാക്കുകൾ  വായിക്കാനും കുട്ടിക്ക് പറ്റുന്നുണ്ട്. വരയ്ക്കുന്നതിലും നിറം നൽകുന്നതിലും ഒരുപാട് improve ഉണ്ട്. വാക്കുകൾ ചേർത്ത് എഴുതുന്നതിൽ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്.

വൈഷ്ണവി (രക്ഷിതാവ് )

കുട്ടിയുടെ പേര്.അനയ

GLPS. മൂതല

ജില്ല.

61. സംയുക്ത ഡയറി എന്നതിൽ നിന്നും ഡയറി എന്ന ആശയത്തിലേക്ക് അവൻ പതിയെ മാറുകയാണ്

സംയുക്ത ഡയറി എന്ന ആശയം ടീച്ചർ ആദ്യമായി പിടിഎ യിൽ അവതരിപ്പിച്ചപ്പോൾ കുട്ടികളിൽ വായനാശേഷിയും ഭാഷാശുദ്ധിയും മെച്ചപ്പെടുത്താൻ സഹായകമാകുന്ന നല്ലൊരു ആശയമായാണ് എനിക്ക് തോന്നിയത്. 

ആദ്യമൊക്കെ ചെറിയൊരു വാക്ക് വായിക്കുന്നതിനു പോലും എന്റെ സഹായം ചോദിച്ചിരുന്ന മകൻ ഇന്ന് സ്വയം വാക്കുകൾ കൂട്ടിച്ചേർത്തു വായിക്കാൻ തുടങ്ങി. 

പല ചിഹ്നങ്ങളും വാക്കുകളും സ്വന്തമായി എഴുതിത്തുടങ്ങി. സംയുക്ത ഡയറി എന്നതിൽ നിന്നും ഡയറി എന്ന ആശയത്തിലേക്ക് അവൻ പതിയെ മാറുകയാണ്.

-Abdul Hadi. S

(Parent: Saina N) 

Class  1

MLPS Njarayilkonam

62."ഇപ്പൊ മോൻ സ്വയം എഴുതാൻ തുടങ്ങി. "

 പി ടി എ മീറ്റിംഗിൻ ടീച്ചർ ഡയറി എഴുതുന്ന കാര്യം പറഞ്ഞപ്പോൾ തന്നെ അത് നല്ലൊരു കാര്യമായി തോന്നി. ഡയറി എഴുതി തുടങ്ങിയെ പിന്നെ നല്ല മാറ്റമുണ്ട് .എന്നും ഡയറി എഴുതുന്നത് കൊണ്ട് ചിഹ്നങ്ങൾ ചേർത്ത് എഴുതാനും  കൂട്ടി വായിക്കാനും  പഠിച്ചു തുടങ്ങി.ആദ്യം ഞാനായിരുന്നു എഴുതാനുള്ള സെൻ്റെൻസ് പറഞ്ഞു കൊടുത്തത് , ഇപ്പൊ മോൻ സ്വയം എഴുതാൻ തുടങ്ങി.

മോന് ഡയറി എഴുതാൻ വലിയ ഇഷ്ടമാണ്.

Fathima M.R

M/O Muhammad Safwan

1 -  B

M.L.P.S,Njarayilkonam.

63. എഴുതാനും കുറച്ചൂടെ സ്പീഡ് ആയി..

ഡയറി എഴുതി തുടങ്ങിയത് മുതൽ അർഹമിനും നല്ല മാറ്റമുണ്ട്.. 

ക്ലാസ്സിൽ എന്തൊക്കെ നടന്നു അല്ലെങ്കിൽ ടീച്ചർ enth പഠിപ്പിച്ചു എന്നുള്ള കാര്യങ്ങളൊക്കെ ഓർത്തു പറയുന്നുണ്ട്.. 

എഴുതാനും കുറച്ചുടെ സ്പീഡ് ആയി.. 

ഹോം വർക്ക്‌ ചെയ്യുന്നതിന് മുൻപേ തന്നെ ഡയറി എഴുതാനാണ് മോനു ഇഷ്ടം.. 🥰. ഉദ്ദേശിച്ച പോലെ തന്നെ നല്ലൊരു റിസൾട് ആണ്‌ ഡയറി എഴുത്തിൽ നിന്നും കിട്ടുന്നത്....

shihara... M/O Arham. 

F. Std 1...mlps njarailkonam…

64. മകളുടെ എഴുത്തു രീതി തന്നെ മാറ്റി. 

 സംയുക്ത ഡയറി എന്ന ഒരു ആശയം എന്റെ മകളുടെ എഴുത്തു രീതി തന്നെ മാറ്റി. 

അക്ഷരങ്ങൾ കുറച്ചു കൂടി എഴുതാനും വായിക്കാനും പഠിച്ചു.

ഡയറി എഴുതിലൂടെ സ്വന്തമായി ചിഹ്നങ്ങൾ ഇട്ട് വാക്യം എഴുതാൻ പഠിച്ചു.

Saeeda fathima. S

Banasar

M l p s njarayilkonam

65. ഇത്രയും പെട്ടെന്ന് ആശയങ്ങൾ കണ്ടെത്താനും അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വാക്കുകൾ  എഴുതാനും പഠിച്ചിട്ടുണ്ടെങ്കിൽ  ഈ സംയുക്ത ഡയറി എഴുത്ത് തന്നെയാണ് കാരണം

 മുഹമ്മദ് ഫഹദിന് ഡയറി എഴുതാൻ തുടങ്ങിയത് മുതൽ നല്ല മാറ്റങ്ങൾ ഉണ്ട്.  ഡയറി എഴുതിത്തുടങ്ങിയ ആദ്യ സമയങ്ങളിൽ ആശയങ്ങളും അക്ഷരങ്ങളും എഴുതി കൊടുക്കണമായിരുന്നു. 

എന്നാൽ ഇപ്പോൾ അവൻ തനിയെ ആശയങ്ങൾ പറയുകയും അക്ഷരങ്ങൾ പറഞ്ഞു  എഴുതുന്ന അവസ്ഥയിലേക്കും എത്തി. ഇത്രയും പെട്ടെന്ന് ആശയങ്ങൾ കണ്ടെത്താനും അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വാക്കുകൾ  എഴുതാനും പഠിച്ചിട്ടുണ്ടെങ്കിൽ  ഈ സംയുക്ത ഡയറി എഴുത്ത് തന്നെയാണ് കാരണം. ഈ ഒരു പഠന രീതി  കുട്ടികളിൽ നല്ല മാറ്റങ്ങൾ തന്നെയാണ്  ഉണ്ടാക്കുന്നത്.ഇതിലൂടെ ഇനിയും കുട്ടികൾക്ക് മുന്നേറാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

Nisa.N

M/O Muhammed fahad.S

MLPS njarayilkonam

66.അനുഭവങ്ങൾ ലേഖനമായി മാറുമ്പോൾ സർഗ്ഗാത്മകതയും ചിറക് വിരിക്കുന്നു

ഗവ: ഠൗൺ യുപിഎസ് കൊട്ടാരക്കര ജൂൺ പതിനെട്ടാം തീയതി ഡയറി എഴുതി തുടങ്ങി. ജൂൺ 19 വായനദിനത്തിൽ ഡയറി വായിച്ച് ഉദ്ഘാടനം ചെയ്തു. 43 പേരിൽ 25 കുട്ടികൾ ഡയറി എഴുതുന്നു. അനുഭവങ്ങൾ ലേഖനമായി മാറുമ്പോൾ സർഗ്ഗാത്മകതയും ചിറക് വിരിക്കുന്നു. കുഞ്ഞെഴുത്ത് വലിയ ആശയമാണ് നൽകുന്നത്. 

2 കുട്ടികളുടെ ഡയറി അമ്മ ഡയറിയായി പോയി.😭 മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. രക്ഷിതാക്കൾക്ക് ക്ഷമയില്ല സമയവും.😓

സചിത്ര ബുക്ക് വരുത്തിയ മാറ്റം വിദ്യാഭ്യാസ പരിഷ്ക്കാരത്തിന് പൊൻതൂവൽ തന്നെയാണ്.

ഇന്ന് ഒന്നാം ക്ലാസിന്റെ ക്ലാസ് പി ടി എ ആയിരുന്നു. 48 കുട്ടികളിൽ 41 അമ്മമാർ പി ടി എ യ്ക്ക് വന്നു. 7 പേർ ജോലിയുള്ളവരും സുഖമില്ലാത്തവരും ആണ്. or അവരും വന്നേനെ... എങ്കിൽ പി ടി എ ചരിത്രമായേനെ....

കാരണം പോയ വർഷങ്ങളിൽ ഒരിക്കൽ പോലും പി ടി എയിൽ ഒരുമിച്ച് ഇങ്ങനെ വന്നിട്ടില്ല.

സചിത്ര ബുക്കിന്റേയും സംയുക്ത ഡയറിയുടേയും കുട്ടികളുടെ സ്ക്കൂളിൽ വരാനുള്ള ഉത്സാഹത്തിന്റേയും സ്വാധീനമാണ് ഇത്രയും രക്ഷിതാക്കളെ എത്തിച്ചത്.

34 വർഷം പൂർത്തിയായ ടീച്ചറാണു ഞാൻ. കുറെ വർഷങ്ങളായി ഒന്നിലെ ടീച്ചറാണ്. സചിത്ര ബുക്ക് വരുത്തിയ മാറ്റം വിദ്യാഭ്യാസ പരിഷ്ക്കാരത്തിന് പൊൻതൂവൽ തന്നെയാണ്. ഒരു ക്ലാസിൽ 24 പേർ. അതിൽ എന്റെ 20 കുട്ടികളും ഇതുവരെയുള്ള എല്ലാം സ്വയം വായിക്കും. തിരിച്ചറിഞ്ഞ് വായിക്കുന്നവർ. ബാക്കി 4 പേർ പിന്തുണ യോടെ വായിക്കും. അതിൽ ഒരാൾ ക്ക് നല്ല സഹായം ആവശ്യമാണ്.

രക്ഷിതാക്കൾ വളരെ സന്തോഷത്തിലാണ്. കഥാപുസ്തകങ്ങൾ വായനാ കാർഡുകൾ ഇവ വായിക്കാനെ ടുക്കാൻ മത്സരമാണ്. പഠിച്ച വാക്കുകൾ ഓരോന്നിലും കണ്ടെത്തി പറയാൻ ഭയങ്കര ആവേശം. എന്തുകൊണ്ടും സംതൃപതിയാണ് എങ്കിലും സമയക്കുറവ് പ്രശ്നം തന്നെയാണ്. കുട്ടികളുടെ എണ്ണം .ഇതൊക്കെ വെല്ലുവിളിയാണ്.  മനസ്സറിഞ്ഞ് നല്ല കഷ്ടപ്പാടിലൂടെ എന്റെ 24 പേരുടേയും ബുക്ക് ഒന്നും ബാക്കിയാകാതെ പൂർണമായി ഒരു പോലെ കൊണ്ടു പോകാൻ കഴിയുന്നു. എനിക്കും സന്തോഷം. ആത്മവിശ്വാസവും ... രണ്ടാമത്തെ യൂണിറ്റ് ആരംഭിക്കാൻ പോകുന്നു. ഇങ്ങനെ തന്നെ കൊണ്ടു പോകണം.... യൂണിറ്റ് ടെസ്റ്റ് നടത്തിയപ്പോൾ നല്ല സന്തോഷം. കാരണം 2 പേരൊഴിച്ച് ബാക്കി കുട്ടികൾ പഠിച്ചതൊക്കെ എഴുതിയിട്ടുണ്ട്.... വളരെ സന്തോഷം. അഭിമാനം

ദീപ. vs

GLPS ചെറിയ വെളിനല്ലൂർ

റോഡുവിള 

വെളിയം 

കൊല്ലം.


67.കുഞ്ഞുങ്ങൾക്ക് പാഠപുസ്തകത്തിൽ ഇല്ലാത്ത കൂടുതൽ വാക്കുകളുമായി പരിചയപ്പെടാൻ കഴിയുന്നു

എന്റെ മകൾ അലംകൃതയ്ക്ക് ഡയറി എഴുതുന്നത് വളരെ ഇഷ്ടമാണ്, മറ്റൊന്നും കൊണ്ടല്ല അതിൽ സ്വന്തമായി ചിത്രങ്ങൾ വരച്ച് കളർ ചെയ്യുന്നത് കൊണ്ടാണ്. 

ആദ്യമൊക്കെ നല്ല പാടായിരുന്നു വാക്കുകൾ എഴുതുവാൻ. 

ഇപ്പോൾ നല്ല മാറ്റമുണ്ട്.  മാതാപിതാക്കളും മക്കളും തമ്മിൽ ഒരുമിച്ച് ഇരുന്നു കാര്യങ്ങൾ പങ്കിടുന്നത് കുറഞ്ഞ് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള ആശയങ്ങൾ വരും തലമുറയ്ക്ക് വളരെ ഉപകാരപ്രദമാണ്. ഇതിലൂടെ കുട്ടികൾക്ക് മാതാപിതാക്കളുമായി നല്ലൊരു ആത്മബന്ധമുണ്ടാകുന്നു. സ്കൂളിൽ നടക്കുന്ന കാര്യങ്ങൾ കുഞ്ഞുങ്ങൾ വന്നു പറയുന്നത് കൊണ്ട് അതിലെ തെറ്റും ശരിയും മനസ്സിലാക്കി തിരുത്തുവാനും നല്ലത് പറഞ്ഞു കൊടുക്കുവാനും കഴിയുന്നു. എഴുത്ത് വായന എന്ന നല്ലൊരു ശീലം കൂടി കുട്ടികൾക്ക് സ്വായത്വമാക്കാൻ ഇതിലൂടെ കഴിയും. ഇതിലൂടെ കുഞ്ഞുങ്ങൾക്ക് പാഠപുസ്തകത്തിൽ ഇല്ലാത്ത കൂടുതൽ വാക്കുകളുമായി പരിചയപ്പെടാൻ കഴിയുന്നു. എല്ലാം കൊണ്ടും വളരെ നല്ല ഒരു ആശയം കുട്ടികളിലേക്ക് ടീച്ചർമാർ പകർന്നു നൽകിയതിൽ എനിക്ക് സന്തോഷം തോന്നുന്നു 

എന്ന്

1 B യിലെ .അലംകൃത. എം.എസിന്റെ അമ്മ മഞ്ജു

എസ്.എൻ.വി .എൽ.പി.സ്കൂൾ

കല്ലേലിഭാഗം

കരുനാഗപ്പള്ളി

68.ഞങ്ങൾ രണ്ടു പേരും കൂടിയാണ് ഡയറിയിൽ എഴുതുന്നത്

എന്റെ മകൾ ഹന്നായിക്കു ഡയറി എഴുതുന്നത് വലിയ  ഇഷ്ടമാണ് ഒരു ദിവസത്തിൽ കുട്ടികൾക്ക് ഉണ്ടാകുന്ന കാര്യങ്ങൾ അവർ നമ്മളോട് പറയുന്നുണ്ട് അത് ഞങ്ങൾ രണ്ടു പേരും കൂടിയാണ് ഡയറിയിൽ എഴുതുന്നത് തുടർച്ചയായി ഡയറി എഴുതുന്നത് കൊണ്ട് പല വാക്കുകളും സ്വന്തമായി എഴുതാൻ പറ്റുന്നുണ്ട്മോൾക്ക് അതുപോലെ ചിത്രം വരക്കുന്നതും കളർ ചെയ്യുന്നതും വലിയ ഇഷ്ടമാണ്

റസിയ

M/O ഹന്ന മെഹ്റിൻ

ഒന്ന്. ബി

എസ്‌. ൻ. വി. എൽ. പി. എസ്‌

തൊടിയൂർ

കരുനാഗപ്പള്ളി

കൊല്ലം

69. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെ ഒട്ടും തന്നെ മാനസിക സമ്മർദ്ദം നൽകാതെ അവരുടെ മാനസികവും ബുദ്ധിപരവുമായ കഴിവുകളെ വളർത്തി എടുക്കാൻ ഈ ഡയറി എഴുതുന്നതിലൂടെ സാധിക്കും

എന്റെ മകൻ അബ്ദുൽ അഹദിന് എഴുതാൻ അല്പം മടി ഉള്ള കൂട്ടത്തിൽ ആയിരുന്നു.

എന്നാൽ ഡയറിഎഴുതി തുടങ്ങിയ പ്പോൾ മുതൽ സ്കൂളിലെ വിശേഷങ്ങൾക്ക് പുറമെ സ്കൂളിലേക്ക് വരുമ്പോഴും തിരികെ വീട്ടിലേക്കു വരുമ്പോഴും  ഉള്ള കാര്യങ്ങൾ പോലും ഓരോന്നായി പറയുകയും അത് അവനു കഴിയും വിധം എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നു. വരയ്ക്കാൻ ഇഷ്ടം ഉള്ളത് കൊണ്ട് വളരെ ഉത്സാഹത്തോടെ ഡയറി എഴുതുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. ഡയറി എഴുതുന്നത് കൊണ്ട് കുട്ടികൾ കൂടുതൽ അക്ഷരങ്ങളെയും, പുതിയ വാക്കുകളെയും പഠിക്കുന്നു. നിരന്തരമായി  സംയുക്ത ഡയറി എഴുതുന്നത് കൊണ്ട് തന്നെ അവനു എന്റെ സഹായം കുറച്ചു മതി. 

സ്കൂൾ, കൂട്ടുകാർ, ടീച്ചർ, ബസ്, കടകൾ, തുടങ്ങിയ വാക്കുകൾ സ്വയം എഴുതുകയും  വായിക്കുകയും  ചെയ്യുന്നു. 

ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെ ഒട്ടും തന്നെ മാനസിക സമ്മർദ്ദം നൽകാതെ അവരുടെ മാനസികവും, ബുദ്ധിപരവുമായ കഴിവുകളെ വളർത്തി എടുക്കാൻ ഈ ഡയറി എഴുതുന്നതിലൂടെ സാധിക്കും എന്നതിൽ സംശയം ഇല്ല. ഇത്രയും നല്ല ഒരു ആശയം കുട്ടികളിലേക്ക് എത്തിക്കുകയും അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ അദ്ധ്യാപകർക്കും അഭിനന്ദനങ്ങൾ....

 സ്നേഹത്തോടെ 

 ഷംല ബീവി. എസ്

 അബ്ദുൽ അഹദ് 

 (1 B)

 തൊടിയൂർ

എസ്. എൻ. വി എൽ.  പി. എസ്

കല്ലേലിഭാഗം

കരുനാഗപ്പള്ളി

കൊല്ലം

70. അവന് അറിഞ്ഞു കൂടാത്ത വാക്കുകൾ, അക്ഷരങ്ങൾ ഞാൻ പേന കൊണ്ട് എഴുതുപോൾ അത് എന്താണ് എങ്ങനെയാ എഴുതുന്നത് എന്നൊക്കെ നോക്കാൻ താല്പര്യം

 ടീച്ചർ, സംയുക്ത ഡയറി എന്റെ മോന് ഏറെ  ഇഷ്ടമായി. അതിനുപരി  എനിക്കും. 

ഇതിലൂടെ കുട്ടിയെ പലതരം വഴിത്താരായിലേക്ക്  കടത്തി കൊണ്ടുപോകുവാൻ ടീച്ചറിന് കഴിഞ്ഞു. എന്ത് എന്നാൽ എഴുതാൻ ഉള്ള ഒരു താൽപര്യം ഉണ്ടാക്കുകയും, അവന് അറിഞ്ഞു കൂടാത്ത വാക്കുകൾ, അക്ഷരങ്ങൾ ഞാൻ പേന കൊണ്ട് എഴുതുപോൾ അത് എന്താണ് എ ങ്ങനെയാ എഴുതുന്നത് എന്നൊക്കെ നോക്കാൻ താല്പര്യം ഉണ്ട്. ഇന്ന് ഡയറിയിൽ എഴുതേണ്ട കാര്യം ഓർത്തു വയ്ക്കുന്നു. അതിൽ എതാണ് നല്ലത് എന്ന് സ്വയം ചിന്തിക്കാൻ ഉള്ള കഴിവ് ഉണ്ടാകുന്നു. ചിത്രങ്ങൾ കൂടിയായപ്പോൾ അതിന്റ പൊലിമ കൂടി യെന്നു തന്നെ പറയാം. ഇങ്ങനെ വളരെ നല്ല ആശയം മുന്നോട്ട് കൊണ്ടുവന്ന ടീച്ചർമാർക്ക് ഒരായിരം നന്ദി

Govt. Lps koonayil

Kollam. 

 Krishna

71. ഞാനും മോനും സംയുക്ത ഡയറിയും സചിത്ര ബുക്കും 

ഒരുപാടിഷ്ടപ്പെടുന്നു.

സ്കൂൾ തുറന്നു 2 ദിവസം കഴിഞ്ഞു ടീച്ചർ മീറ്റിംഗ് വച്ചു. മീറ്റിംഗിൽ പങ്കെടുത്തപ്പോൾ സചിത്ര ബുക്കിനെ പറ്റിയും സംയുക്തഡയറിയും എഴുതണം എന്ന് പറഞ്ഞപ്പോൾ മോനേ ക്കൊണ്ട് എങ്ങനെ എഴുതിക്കും എന്ന ചിന്ത ആയിരുന്നു. ഒരു വട്ടം എഴുതിയപ്പോൾ പിന്നെ അവനും എനിക്കും ഒരുപോലെ ഉത്സാഹമായി ഡയറി എഴുതി കഴിഞ്ഞു  അതിനെപ്പറ്റി ചിത്രം വരയ്ക്കാൻ പറയുമ്പോൾ അവനുപറ്റുന്നതുപോലെ വരയ്ക്കാൻ ശ്രമിക്കുന്നുണ്ട് അതുകാണുമ്പോൾ എനിക്കും വലിയ സന്തോഷം ഉണ്ട്. ഞാനും മോനും സംയുക്ത ഡയറിയും സചിത്ര ബുക്കും ഒരുപാടിഷ്ടപ്പെടുന്നു. മൂന്ന് മാസം ആക്കുമ്പോഴേയ്ക്കും എന്റെ സഹായം ഇല്ലാതെ അവന് ഡയറി എഴുതാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

മുഹമ്മദ് ഫഹദ്

ഹരിജൻ എൽ. പി.എസ്. കൊല്ലം

72. സംയുക്ത ഡയറി എഴുതാൻ വേണ്ടി നല്ല ആശയങ്ങൾ കണ്ടെത്താൻ ഞങ്ങൾ നന്നായി ശ്രമിക്കുന്നുണ്ട്

ദിവസവും സ്കൂളിലേക്ക് സംയുക്ത ഡയറി എഴുതുന്നത്   മോൾക്ക്‌ വലിയ ഇഷ്ടമാണ്. സംയുക്ത ഡയറി എഴുതുന്നത് കൊണ്ട് മോൾക്ക്പഠിച്ച അക്ഷരങ്ങൾ ഒക്കെ എളുപ്പത്തിൽ വായിക്കാൻ പറ്റുന്നുണ്ട്. ഡയറി എഴുതാനും അതിനെ പറ്റി പറയാനുമൊക്കെ വലിയ ഉത്സാഹം ആണ് മോൾക്ക് ഓരോ അക്ഷരങ്ങളും ചിഹ്നങ്ങളും പഠിക്കാനും എഴുതാനുമൊക്കെ എളുപ്പം പറ്റുന്നുണ്ട്.

ആദ്യമൊക്കെ ഞാൻ കരുതി വലിയ മടിയായിരിക്കുമെന്ന് എന്തായാലും മടിയൊന്നും ഇതുവരെ ഇല്ലാ. മാത്രമല്ല  ഞങ്ങൾക്കും ഇതിലൂടെ  വീണ്ടും ഓരോ അക്ഷരങ്ങളും പദങ്ങളും ആവർത്തിച്ച് വരുന്നത് പഠിക്കാൻ സാധിക്കുന്നു. ചിത്രങ്ങൾ വരയ്ക്കാനും  മോൾക്ക് വളരെ ഇഷ്ട്ടം ആണ്.

ഞങ്ങളുടെ  രേഖ ടീച്ചർ എന്ത് കാര്യം ആണേലും  നല്ലത് പോലെ പറഞ്ഞു മനസ്സിലാക്കിത്തരും. എന്ത് സംശയവും ഞങ്ങൾക്ക് ടീച്ചറോടു ചോദിക്കാം. സംയുക്ത ഡയറി എഴുതാൻ വേണ്ടി നല്ല ആശയങ്ങൾ കണ്ടെത്താൻ ഞങ്ങൾ നന്നായി ശ്രമിക്കുന്നുണ്ട്  വളരെ നല്ലഒരു പ്രവർത്തനമാണ്. സംയുക്തഡയറി എഴുത്ത് പേടിയായിരുന്നു ആദ്യമൊക്കെ  ഈ കുട്ടികൾ അക്ഷരം അറിയാതെ എങ്ങനെ എഴുതുമെന്നു ഇപ്പോൾ ഒരു പേടിയുമില്ല ഞാനും എന്റെ മകളും ഇപ്പോൾ ഹാപ്പി ആണ് 😊.

 ഹന ഫാത്തിമ

 ഹരിജൻ എൽ. പി.എസ്

 കിളികൊലൂർ

73. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ ഇതുകൊണ്ട് സാധിക്കും.

എന്റെ മോൻ രൂപേഷ് ഹരിജൻ എൽ പി സ്കൂളിൽ ഒന്ന്‌ ക്ലാസ്സിൽ പഠിക്കുന്നു.സംയുക്ത ഡയറി, സചിത്ര ബുക്ക്‌ എന്നിവയെകുറിച്ച് രേഖ ടീച്ചർ പറഞ്ഞപ്പോൾ എനിക്കൊന്നും മനസ്സിലായില്ല. പിന്നീട് ടീച്ചർ വിശദമായി പറഞ്ഞു തന്നു. ഇപ്പോൾ മോൻ അക്ഷരങ്ങൾ പറഞ്ഞുകൊടുത്താൽ എഴുതും. ചിഹ്നങ്ങളും ചിലതൊക്കെ എഴുതി കാണിക്കും. അതേപോലെ പടം വരയ്ക്കാനും ഇഷ്ടമാണ്. ഇത് വളരെ നല്ല ഒരു ആശയമാണ്. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ ഇതുകൊണ്ട് സാധിക്കും. ഇത്രയും സപ്പോർട്ട് ചെയ്യുന്ന ടീച്ചറിന് അഭിനന്ദനങ്ങൾ

.പ്രതീക്ഷ m/o  

രൂപേഷ്

74. ചെറിയ കുഞ്ഞല്ലേ അവൻ എങ്ങനെയാ ഡയറിയൊക്കെ എഴുതുന്നെ?

ഈ അദ്ധ്യയന  വർഷത്തെ പുതിയ പഠനരീതികളെക്കുറിച്ച് ടീച്ചർ പറഞ്ഞപ്പോൾ എന്താകും എന്നൊരു ഉത്കണ്ടയുണ്ടായിരുന്നു കൂടാതെ സംയുക്ത ഡയറിയും സച്ചിത്ര നോട്ടും? ചെറിയ കുഞ്ഞല്ലേ അവൻ എങ്ങനെയാ ഡയറിയൊക്കെ എഴുതുന്നെ? തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ട് തോന്നി എന്നതൊഴിച്ചാൽ ഇപ്പൊ ശെരിയായിവരുന്നു. ചിത്രം വരയ്ക്കാൻ അവനുതാല്പര്യമാണ് ഡയറി എഴുതുമ്പോൾ മിക്ക വാക്കുകളും തനിയെ അവൻ എഴുതാറുണ്ട് അക്ഷരം നന്നാക്കാൻ അവൻ ശ്രെമിക്കാറുണ്ട് അവൻ നന്നായി ചിത്രം വരക്കുന്നുണ്ട് ഇതൊക്കെ സംയുക്ത ഡയറിയുടെ ഗുണങ്ങളാണ്;എ

ന്തുകൊണ്ടും സംയുക്ത ഡയറിയും സച്ചിത്രനോട്ടും വളരെ നല്ലതാണ്.

മൊഹമ്മദ്‌  അൽഫിദ്

ഹരിജൻ എൽ. പി. എസ് കൊല്ലം

തൃശൂർ

75. ഇടക്ക് ഡയറി മറിച്ചു നോക്കി ചെറുതായി ചിരിക്കുന്നതും കാണാം

പാഠഭാഗങ്ങളിലുള്ളത് എഴുതുന്നതിൽ നിന്നും വ്യത്യസ്തമായി സംയുക്ത ഡയറിയിൽ സ്വന്തമായി എഴുതുന്നത് കൊണ്ട് മലയാളം എഴുതുന്നതിലും വായിക്കുന്നതിലും എന്റെ മകൾക്ക് ( മെഹ്‌റ മറിയം. സി. ബി.) കൂടുതൽ താല്പര്യം വന്നിട്ടുണ്ട്. ചിഹ്നങ്ങൾ ചേർത്തുകൊണ്ട് അക്ഷരങ്ങൾ വായിക്കാനും എഴുതാനും അറിയാതിരുന്ന സാഹചര്യത്തിൽ നിന്ന് എന്റെ മകൾക്ക് ഒരുപാട് മാറ്റം വരുത്താൻ സംയുക്ത ഡയറി കൊണ്ട് സാധിച്ചു. ആദ്യമൊക്കെ എഴുതാൻ അറിയാത്തത് കൊണ്ട് ഭയങ്കര മടിയായിരുന്നു. ഇപ്പോൾ ഓരോ ദിവസം എന്താണ് എഴുതേണ്ടതെന്ന് സ്വയം പറഞ്ഞു തരും. ഇടക്ക് ഡയറി മറിച്ചു നോക്കി ചെറുതായി ചിരിക്കുന്നതും കാണാം.സംയുക്ത ഡയറി എഴുതുന്നത് മൂലം എന്റെ മകളുടെ എഴുത്തും ഒപ്പം വായനയും മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. സംയുക്ത ഡയറി കുട്ടികൾക്ക് എല്ലാ രീതിയിലും പ്രയോജനപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു.

സബിത മുഹമ്മദ്‌ അമീൻ

M/o. മെഹ്‌റ മറിയം

STD 1B

ST. Joseph's HSS MATHILAKAM

MATHILAKAM BRC

Thrissur

76. കിട്ടാത്ത വാക്കുകൾ എന്നോട് ചോദിച്ച് എഴുതാനാണ് അവനിഷ്ടം

സംയുക്ത ഡയറി നല്ല ആശയമാണ്. കുറച്ച് സമയം അതിനു വേണ്ടി ചിലവാക്കുന്നുണ്ടെങ്കിലും സ്വയം എഴുതാൻ മോന് താല്പര്യമുണ്ട്. കിട്ടാത്ത വാക്കുകൾ എന്നോട് ചോദിച്ച് എഴുതാനാണ് അവനിഷ്ടം. ഞാൻ പേന കൊണ്ടെഴുതുന്നതിനേക്കാളും ഇഷ്ടം അവന് തനിയെ എഴുതാനാണ്. സംയുക്ത ഡയറി എഴുതുന്ന കാര്യം ഞാൻ മറന്നു പോയാൽ എന്നെ ഓർമിപ്പിക്കാറുണ്ട്. ആശയങ്ങൾ എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും പ്രകടിപ്പിക്കാനുള്ള കഴിവിനെ വികസിപ്പിക്കും സംയുക്ത ഡയറി എന്ന് വിശ്വസിക്കുന്നു

ജയ്ഷ്ണവ് പി ജെ

1B

രാഗി എ ആർ (അമ്മ )

സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ , മതിലകം

മതിലകം BRC

തൃശൂർ

77. മലയാളഭാഷയിൽ ഉള്ള അറിവ് മാത്രമല്ല അവൻറെ സർഗവാസന വളർത്താനും ഇത് സഹായിക്കുന്നു.

നാരായണമംഗലം യൂണിയൻ എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന  ശിവായിയുടെ അമ്മയാണ് ഞാൻ .മാതൃഭാഷയായ മലയാളത്തെ എല്ലാവരും മാറ്റിനിർത്തുന്ന ഈ കാലത്ത് മലയാളം തെറ്റാതെ എഴുതാനും വായിക്കാനും പഠിപ്പിക്കണമെന്ന് എൻറെ ആഗ്രഹമായിരുന്നു ഏതൊരു കാര്യവും ഇഷ്ടത്തോടെ ചെയ്താൽ ആണ് അത് മനസ്സിൽ പതിയുക . അങ്ങനെ മലയാളം ആസ്വദിച്ച് പഠിക്കാൻ കുട്ടികൾക്ക് പറ്റുന്ന പഠന രീതിയായാണ് സചിത്ര പുസ്തകവും സംയുക്ത ഡയറിയും എനിക്ക് തോന്നിയിട്ടുള്ളത്.

ക്ലാസ്സിൽ നിന്ന് വരുമ്പോൾ മകൻ ആദ്യം എനിക്ക് കാണിച്ചു തരുന്നത് അവൻറെ സചിത്ര പുസ്തകം ആണ് .വളരെ സന്തോഷത്തോടെയാണ് അവൻ പുസ്തകത്തിൽ ചെയ്ത ഓരോ പ്രവർത്തനവും വിശദീകരിച്ച് തരാറുള്ളത് അവൻ അതിൽ എഴുതിയ ഓരോ വാചകവും എന്നെ വായിച്ചു കേൾപ്പിക്കും എനിക്ക് എഴുതാനും അറിയാം അമ്മേ എന്ന് പറയും അതിലെ ഓരോ ചിത്രവും അവൻ എനിക്ക് വരച്ചു കാണിച്ചു തരും .സചിത്ര പുസ്തകം എൻറെ മകനിൽ വരുത്തിയ മാറ്റം വലുതാണ്. മലയാളഭാഷയിൽ ഉള്ള അറിവ് മാത്രമല്ല അവൻറെ സർഗവാസന വളർത്താനും ഇത് സഹായിക്കുന്നു.

കൃഷ്ണപ്രിയ

M/o ശിവായ്

നാരായണമംഗലം U. L.P school.

78. ഒരു പുതിയ അക്ഷരം കുട്ടികളെ കുറെ നേരം ഇരുത്തി എഴുതി പഠിപ്പിക്കുന്നതിനേക്കാൾ എന്തുകൊണ്ടും മികച്ച ഒരു ആശയമാണ് സംയുക്ത ഡയറി

 നാരായണമംഗലം യൂണിയൻ എൽപി സ്കൂളിൽ പഠിക്കുന്ന ഫിദയുടെ ഉമ്മയാണ് ഞാൻ. സംയുക്ത ഡയറി  എല്ലാ ദിവസവും എഴുതുന്നത് കുട്ടികൾക്ക് മറന്നുപോയ അക്ഷരങ്ങൾ ഓർത്തെടുക്കാനും പുതിയ അക്ഷരങ്ങൾ പഠിക്കാനും വളരെയധികം സഹായിക്കുന്നുണ്ട്. ഞാൻ പേനകൊണ്ട് സംയുക്ത ഡയറിയിൽ എഴുതുന്നത് മോൾക്ക് ഇഷ്ടമല്ല. അതുകൊണ്ടുതന്നെ എൻറെ അടുത്തിരുന്ന് അറിയാത്ത അക്ഷരങ്ങൾ ചോദിച്ചു മനസ്സിലാക്കി സ്വയം എഴുതാൻ അവൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഒരു പുതിയ അക്ഷരം കുട്ടികളെ കുറെ നേരം ഇരുത്തി എഴുതി പഠിപ്പിക്കുന്നതിനേക്കാൾ എന്തുകൊണ്ടും മികച്ച ഒരു ആശയമാണ് സംയുക്ത ഡയറി . കുട്ടികളിൽ എഴുത്തിനോടുള്ള ഇഷ്ടം ഇതിലൂടെ വളർന്നുവരുന്നു. മാത്രമല്ല എല്ലാദിവസവും സ്കൂളിലെ വിശേഷങ്ങൾ അറിയാൻ നമ്മെ സഹായിക്കുന്നു. അതുപോലെ തന്നെയാണ് സചിത്രപുസ്തകവും. കുട്ടികളെ ഒരു കഥാപുസ്തകം വായിക്കുന്ന ഇഷ്ടത്തോടെ ഓരോ പാഠവും പഠിപ്പിക്കുന്നു. അവരെ കൂടുതൽ ക്രിയേറ്റീവ് ആയി ചിന്തിപ്പിക്കുന്നു.

ജസ്ന

M/o Fida

U.L.P.S Narayanamagalam

79. രണ്ടുമാസം തികയുന്നതിന് മുമ്പ് തന്നെ അവൾ എഴുതുവാനും വായിക്കാനും തുടങ്ങിയത് ഈ രീതിയിലുള്ള പഠനം കൊണ്ടാണ്

ഞാൻ ദേവനന്ദയുടെ അമ്മ ശ്രുതി.

സംയുക്തഡയറി കുട്ടികളെ ചിന്തിപ്പിക്കുകയും വാക്കുകളോടും അക്ഷരങ്ങളോടും താല്പര്യമുള്ളവരാക്കുകയും ചെയ്യുന്നു. വൈകുന്നേരം സ്കൂൾ വിട്ടുവന്നാലുടൻ ഡയറി എഴുതാനിരിക്കും. സ്കൂൾ വിശേഷങ്ങൾ ഓർത്തോർത്ത് പറയും. അതുവഴി കുട്ടികളുടെ ചിന്താശേഷി വർദ്ധിപ്പിക്കുന്നു. ചിത്രങ്ങൾ വരയ്ക്കാൻ താല്പര്യമില്ലാതിരുന്ന എന്റെ മോൾ  ഇന്ന് ചിത്രങ്ങൾ വരയ്ക്കാനും നിറം നൽകാനും ഇഷ്ടപ്പെടുന്നു. സ്ഥിരമായി ഡയറി എഴുതുന്നതിലൂടെ അക്ഷരങ്ങളും വാക്കുകളും പുതുതായി പരിചയപ്പെടാനും കൂടുതൽ മനസ്സിലാക്കാനും സാധിക്കുന്നുണ്ട്. വാക്കുകൾ കൂട്ടിച്ചേർത്ത് വായിക്കാൻ അവൾ ശ്രമിക്കുന്നുണ്ട്. രണ്ടുമാസം തികയുന്നതിന് മുമ്പ് തന്നെ അവൾ എഴുതുവാനും വായിക്കാനും തുടങ്ങിയത് ഈ രീതിയിലുള്ള പഠനം കൊണ്ടാണ്

Sruthi

M/O ദേവനന്ദ

Glps Kvhs Eriyad

Kodungallur BRC

Thrissur

80. ആദ്യസമയത് ഒരു വരിയായിരുന്നു എഴുതിയരുന്നത്. ഇപ്പോൾ രണ്ടുമൂന്നു വരികൾ എഴുതിത്തുടങ്ങി

ഞാൻ കൊടുങ്ങല്ലൂർ ജി എൽ. പി. എസ്. ജി. എച്. എസ്‌ സ്കൂളിൽ ഒന്നാം ക്ലാസ്സ് A യിലെ അശ്വതി ടീച്ചറിന്റെ ക്ലാസ്സിലെ എൽദിയയുടെ അമ്മയാണ്. ക്ലാസ് P T A യിൽ വെച് സംയുക്ത ഡയറിയെ കുറിച്ചും സുചിത്ര പുസ്തകത്തെ കുറിച്ചും പറഞ്ഞപ്പോൾ ആദ്യം ഇത് എന്റെ മകൾ ചെയ്യുമോ എന്ന് മനസ്സിൽ ഒരു ആശങ്ക ഉണ്ടായി, ആദ്യം മോൾ കുറച്ചു മടി കാണിച്ചുവെങ്കിലും പിന്നിട് പ്രവർത്തങ്ങൾ ചെയ്തുവന്നപ്പോൾ മോൾക് അതിനോട് താല്പര്യമുള്ളതായി തോന്നി, 

  • വൈകുനേരും പഠിക്കാൻ ഇരിക്കുമ്പോൾ ആദ്യം ഞാൻ ആയിരുന്നു ഡയറി എഴുതാൻ പറഞ്ഞിരുന്നത് ഇപ്പോൾ അവൾ എന്നോട് ഡയറി എഴുതട്ടെയെന് എന്നോട് ചോദിച്ചുതുടങ്ങി, 

  • ആദ്യസമയത് ഒരു വരിയായിരുന്നു എഴുതിയരുന്നത് ഇപ്പോൾ രണ്ടുമൂന്നു വരികൾ എഴുതി തുടങ്ങി, 

  • ഇന്ന് ഡയറിൽ എന്താണ് എഴുതേണ്ടത് എന്ന് മോളോട് ചോദിക്കുമ്പോൾ മോള് ഓരോ കാര്യങ്ങൾ പറഞ്ഞുതരുമ്പോൾ ഞാൻ അത് എഴുതേണ്ട രീതി പറഞ്ഞു കൊടുക്കും, മോൾക് കിട്ടാത്ത വാക്കുകൾ ഞാൻ എഴുതി കൊടുക്കും, 

  • ആദ്യം ഞാൻ എഴുതിക്കൊടുത്ത അക്ഷരങ്ങൾ ആയിരുന്നു കൂടുതൽ പക്ഷെ ഇപ്പോൾ അവൾ അക്ഷരങ്ങൾ മനസ്സിലാകി സ്വയം എഴുതുവാൻ തുടങ്ങി, 

  • ഡയറിലെ ചിത്രങ്ങൾ ആദ്യം വരയ്ക്കുവാൻ ബുദ്ധിമുട്ടായിരുന്നു പക്ഷെ അവൾ ഇപ്പോൾ സ്വന്തമായി താനെ ചിത്രങ്ങൾ വരയ്ക്കാനും തുടങ്ങി അതിലൂടെ അവളുടെ ചിത്രം വരയ്ക്കാനുള്ള കഴിവും എനിക്ക് മനസ്സിലായി, 

ഈ രണ്ട് പ്രവർത്തനങ്ങളും കുട്ടികളിലെ വായനശീലവും അക്ഷരങ്ങൾ ദൃഡമാകാനും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുവാനും സാധിക്കുന്നവയാണ് എന്ന് എനിക്ക് മനസ്സിലായി. ഇത് കുട്ടികൾക്കു ഉപകാരപ്രദമായ പ്രവർത്തനങ്ങളാണ് എന്ന് മനസിലാകുവാൻ സാധിച്ചു, ഇനിയും ഇതുപോലുള്ള പഠന പ്രവർത്തങ്ങൾ ഉൾപ്പെടുത്താനും എന്നാണ് എന്റെ അഭിപ്രായം,

 അഭിനന്ദനങ്ങൾ 💐

81.ഡയറി എഴുതുന്നത് കാരണം പഠനനിലവാരം രക്ഷിതാക്കൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

 ഞാൻ  ചേലക്കര സി. ജി.ഇ.എം  സ്കൂളിൽ    ഒന്നാം ക്ലാസിൽ പഠിക്കുന്ന റിദിഗയുടെ അമ്മയാണ്.  സംയുക്ത ഡയറി നല്ലൊരു ആശയമാണ്. സ്കൂളിലെ എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കാൻ ഡയറി എഴുത്തുകാരണം സാധിക്കാറുണ്ട്. ഡയറി എഴുതുന്നത് കാരണം പഠനനിലവാരം രക്ഷിതാക്കൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കുട്ടിക്ക് ഒറ്റയ്ക്ക്  ഡയറി എഴുതുവാൻ  പറ്റുമോ എന്നൊരു പേടി തോന്നിയിരുന്നു. പിന്നീട് ടീച്ചർ പറഞ്ഞത് കേട്ടപ്പോൾ ആശ്വാസമായി കുട്ടി പെൻസിൽ കൊണ്ടും അറിയാത്തത് അമ്മ പേന കൊണ്ടും എഴുതുക എന്നതാണ് സംയുക്ത ഡയറിയുടെആശയം.ഇപ്പോൾ കുട്ടിക്ക് ഇഷ്ടമുള്ള കാര്യമാണ് ഡയറി എഴുത്ത്.  എന്നും അവരുടെ ജീവിതത്തിൽ ഒരു ശീലമായി കഴിഞ്ഞിരിക്കുന്നു ഡയറി. ഡയറി എഴുതിക്കഴിഞ്ഞാൽ അതിനോട് അനുബന്ധമായ  ചിത്രം വരയ്ക്കാനും കുട്ടിക്ക് തന്നെ ഇഷ്ടമുള്ള കാര്യമായി മാറിയിരിക്കുന്നു. ചിത്രം വരയ്ക്കുമ്പോൾ എഴുതിയതിനോടനുബന്ധിച്ച ചിത്രം വരയ്ക്കാൻ കുട്ടി തന്നെ ശ്രമിക്കാറുണ്ട് അത് അവരുടെ ചിന്തശേഷി  ചിന്താശേഷിയാണെന്ന് എനിക്ക് മനസ്സിലായി. മലയാളത്തിന്റെ പഠന രീതിയിലും തികച്ചും വ്യത്യസ്തമായിരിക്കുന്നത് സചിത്രപുസ്തകം തന്നെയാണ്. സചിത്ര പുസ്തകത്തിൽ ചിത്രങ്ങൾ ഒട്ടിക്കുമ്പോൾ അത് അവരെ ആകർഷകമാക്കുന്നുണ്ട്. സംയുക്ത ഡയറി എഴുതുന്നതുകൊണ്ട് ഒന്നാം ക്ലാസ് കഴിയുമ്പോഴേക്കും  എന്റെ കുട്ടിക്ക് ഒറ്റയ്ക്ക് തന്നെ  എഴുതുവാനും വായിക്കാനും  സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഡയറി എഴുതുന്നത് സ്ഥിരമായി  ചെയ്താൽ കുട്ടികൾക്ക് തന്നെ  നല്ലൊരു ശീലമായി ജീവിതത്തിലുടനീളം ഉണ്ടാകും.

 റിദിഗയുടെ അമ്മ

 രാഖി രഞ്ജിത്ത്

82. എൻ്റെ ഒരു കൺഫ്യൂഷൻ എന്താണെന്നു വെച്ചാൽ കുട്ടികൾക്ക് എല്ലാഅക്ഷരങ്ങളും  ചിഹ്നങ്ങളും അറിയില്ലല്ലോ എന്നതായിരുന്നു .

 ചേലക്കര സി ജി ഇ എം എസ് സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന അൻഹിക വി എ യുടെ അമ്മയാണ് ഞാൻ. സംയുക്ത ഡയറി , സചിത്ര പുസ്തകം എന്നൊക്കെ ടീച്ചർ പറഞ്ഞപ്പോൾ ഒന്ന് അങ്ങോട്ട് പെട്ടന്നു മനസ്സിലായില്ല . പിന്നീട് അതെ പറ്റി ടീച്ചർ വിശദമായി പറഞ്ഞു തന്നപ്പോൾ, അത് കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയ ഒരു അനുഭവം ആയിരിക്കും എന്ന് തോന്നി .

പിന്നെ എൻ്റെ ഒരു കൺഫ്യൂഷൻ എന്താണെന്നു വെച്ചാൽ കുട്ടികൾക്ക് എല്ലാഅക്ഷരങ്ങളും , ചിഹ്നങ്ങളും അറിയില്ലല്ലോ എന്നതായിരുന്നു . അതിനുള്ള വഴിയും ടീച്ചർ പറഞ്ഞു തന്നു. കുട്ടിക്ക് കിട്ടാത്ത അക്ഷരങ്ങളും ചിഹ്നങ്ങളും   ഊന്നൽ നൽകുകയും    'പിന്തുണ പുസ്തകത്തെക്കുറിച്ചും 'ടീച്ചർ പറഞ്ഞുതന്നു. അതിലൂടെ കുട്ടിക്ക് പുതിയ അക്ഷരങ്ങൾ, ചിഹ്നങ്ങൾ, വാക്കുങ്ങൾ പരിചയപ്പെടാനും സാധിച്ചു.

ഞാനും എന്റെ മകളും ഒരുമിച്ചാണ് ഡയറി എഴുതുന്നത്. ചില അക്ഷരങ്ങൾ കുട്ടിക്ക് എഴുതാൻ അറിയാതെ വരുമ്പോൾ "അമ്മ ഇത് എനിക്ക് എഴുതാൻ അറിയില്ല" എന്ന് നിഷ്കളങ്കമായി കുട്ടി പറയുമ്പോൾ, അമ്മ എന്ന നിലയിൽ എനിക് അത് പറഞ്ഞു എഴുതി കാണിച്ച് കൊടുക്കുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം വല്ലാത്ത ഒരു അനുഭവമാണ്.

സ്കൂൾ വിട്ട് വന്നാൽ , അന്നുണ്ടായ കാര്യങ്ങളും എന്താ ണ് ടീച്ചർ പഠിപ്പിച്ചത്  എന്നൊക്കെ ചോദിക്കും ഞാൻ. എന്റെ മോൾ ഓരോ കാര്യങ്ങളും നിഷ്കളങ്കമായി പറഞ്ഞു തരും. ഇതിൽ നിന്നും അവൾക്ക് ഇഷ്ടപ്പെട്ട ഒന്നോ രണ്ടോ വാക്യങ്ങൾ ഞങ്ങൾ തിരഞ്ഞെടുക്കും . ഞാനും മോൾടെ കൂടെ ഇരുന്നു എഴുതാ ൻ സഹായിക്കും.. അത് പോലെ ചിത്രം വരക്കാനും കുട്ടിക്ക് നല്ല ഇഷ്ടമാണ്.. കുട്ടികളുമായി നമുക്കു കൂടുതൽ ഇടപഴകാനും അവർക്ക് അതിലൂടെ ഒരു നല്ല ശീലം വളർത്തിയെടുക്കാനും സാധി ക്കുന്നു.

കുട്ടിക്ക് വരയ് ക്കാനും പുതിയ അക്ഷരങ്ങൾ, വാക്കുകൾ എന്നിവ പരിചയപ്പെടാനും അതിലൂടെ സാധിക്കുന്നു

Ania Anilkumar

M/O.. Anhika V. A

C. G. E. M. School CHELAKKARA

83. ഞാൻ പഠിക്കുന്ന കാലത്ത് ചെറിയ ക്ലാസ്സിൽ ഡയറി എഴുതുന്നത് രാവിലെ എണീറ്റത് മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങൾ ആയിരുന്നു. അതിൽ നിന്നും വ്യത്യസ്തമാണ് സംയുക്ത ഡയറി

ഞാൻ സി ജി ഇ എം സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഋതുനാഥിന്റെ അമ്മയാണ്. സംയുക്ത ഡയറി എഴുതുന്നത് ഒരു രസകരമായ അനുഭവം തന്നെയാണ്. ഞാൻ പഠിക്കുന്ന കാലത്ത് ചെറിയ ക്ലാസ്സിൽ ഡയറി എഴുതുന്നത് രാവിലെ എണീറ്റത് മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങൾ ആയിരുന്നു. അതിൽ നിന്നും വ്യത്യസ്തമാണ് സംയുക്ത ഡയറി. ഡയറി എഴുതുന്നതിലൂടെ ക്ലാസ്സിൽ അന്നന്നു നടക്കുന്ന കാര്യങ്ങൾ കുട്ടികൾ നമ്മള്ളോട് പറയുകയും അതിൽ നിന്നും നല്ല അനുഭവങ്ങൾ എന്റെ സഹായത്തോട് കൂടി എഴുതുകയും ചെയ്യുന്നതിലൂടെ കുട്ടിക്ക് പുതിയ അക്ഷരങ്ങൾ പരിജയപെടാനും വായിക്കാനും സാധിക്കുന്നു. ഓരോ അനുഭവങ്ങൾ ഡയറിയിൽ എഴുതുമ്പോൾ അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കാൻ എന്റെ മകന് വളരെ ഇഷ്ട്ടമാണ്. ഇപ്പോൾ ഞാൻ ഡയറിയിൽ പേന ഉപയോഗിച്ച് എഴുതി കൊടുക്കുന്നത് കുറഞ്ഞു വരുന്നുണ്ട് കൂടുതൽ അക്ഷരങ്ങൾ ഉച്ഛരിച്ചു എഴുതുന്നുണ്ട് കുട്ടിക്ക് അനുഭവങ്ങൾ ഓർത്തു വെക്കാനും മലയാളം അക്ഷരങ്ങളോട് കൂടുതൽ അടുക്കാനും മാതാ പിതാക്കളും കുട്ടികളും തമ്മിൽ നല്ല രീതിയിൽ ഉള്ള ഒരു ആശയവിനിമയത്തിനും ഡയറി എഴുതുന്നതിലൂടെ സാധിക്കുന്നു. എന്തുകൊണ്ടും സംയുക്ത ഡയറി നല്ലൊരു ആശയം തന്നെയാണ്


അവധിക്കാലത്ത് പോലും ഡയറിയെഴുത്ത് അവർ നിർത്തിയിരുന്നില്ല

പൂന്തേൻ മലയാളത്തിൻ്റെ ഭാഗമായി കഴിഞ്ഞവർഷം ഡിസംബറിൽ തന്നെ ഒന്നാം ക്ലാസിൽ സംയുക്ത ഡയറിക്ക് ഞാൻ തുടക്കം കുറിച്ചിരുന്നു. 

ഏറെ സന്തോഷം തോന്നിയത് ഈ വർഷം രണ്ടാം ക്ലാസിലെ കുട്ടികൾ ഒന്നാമത്തെ ദിവസം തന്നെ ആരും പറയാതെ ഡയറി എഴുതി എന്നുള്ളതാണ്. 

അവധിക്കാലത്ത് പോലും ഡയറിയെഴുത്ത് അവർ നിർത്തിയിരുന്നില്ല. 

അത്രയേറെ സ്വാധീനമാണ് ഡയറി വരുത്തിയിട്ടുള്ളത്. ഡയറി എഴുത്തു കൊണ്ട് ചിട്ടയായ ശീലം കുട്ടികളിൽ ഉണ്ടാകുന്നു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഷീന കെ

പൈങ്ങോട്ടുപുറം എ എൽ പി സ്കൂൾ

കോഴിക്കോട്


84. ഓരോ മക്കളും അവരുടെ ഓരോ ദിവസത്തെ വിശേഷങ്ങൾ എഴുതുന്നത് വായിക്കുമ്പോ നല്ലൊരു രസമാണ്...

ഡയറി എഴുത്തു ഇപ്പോഴത്തെ കുട്ടികളിൽ കാണാത്ത ഒരു കാര്യമാണ്. സംയുക്ത ഡയറി നമ്മുടെ സ്കൂളുകളിൽ വന്നത് കാരണം കുട്ടികളും ഡയറി എഴുതി തുടങ്ങി ഓരോ മക്കളും അവരുടെ ഓരോ ദിവസത്തെ വിശേഷങ്ങൾ എഴുതുന്നത് വായിക്കുമ്പോ നല്ലൊരു രസമാണ്...അവരുടെ മനസ്സിലെ കാര്യങ്ങൾ ചിത്രമായി പകർത്തുന്നതിലൂടെ വരയ്ക്കാനുള്ള കഴിവും കിട്ടുന്നു ഇതിലൂടെ കുട്ടികളുടെ ചിന്തയും ബുദ്ധിയും വികസിക്കും.എന്റെ മകൾ ഫാത്തിമ റിബിന എഴുതുന്നത് കണ്ട്  അവളുടെ സഹോദരി ഹലീമയും എഴുതാൻ തുടങ്ങിയിട്ടുണ്ട്.. എഴുത്തു നന്നാവാനും വൃത്തിയിൽ എഴുതാനും ഡയറി എഴുത്തു കൊണ്ട് പറ്റും...മോളെ കൊണ്ട് എന്ത് എഴുതിക്കും എന്ന സംശയം ഉണ്ടായിരുന്നു മുഹ്സിന ടീച്ചർ എല്ലാം വിശദമായി പറഞ്ഞു തന്നതോടെ ആ സംശയവും മാറി......

ജാസ്മിൻ..

ജെംസ് എ എൽ പി സ്കൂൾ. തുറയൂർ..

85. വളരെ താല്പര്യത്തോടെ കൂടി അവൾ എഴുതാൻ ശ്രമിക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷം

ഒന്നാം ക്ലാസ്സിൽ നടപ്പിലാക്കി വരുന്ന സംയുക്ത ഡയറി കുട്ടികളിൽ വലിയ  രീതിയിലുള്ള പുരോഗതി തന്നെയാണ് കൊണ്ടുവരുന്നത്. ഡയറി എഴുതുന്നതിലൂടെ കുട്ടികൾക്ക് അക്ഷരങ്ങളും വാക്കുകളും കൂടുതൽ പരിചിതമായി അക്ഷരങ്ങൾ കൂട്ടി വാക്കുകൾ ആക്കി വായിക്കാൻ ശ്രമിക്കുന്നുണ്ട്. ഡയറി എഴുതുന്നതോടൊപ്പം ചിത്രം കൂടി വരക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾ കുട്ടികളുടെ മനസ്സിൽ ആഴ്ന്നിറങ്ങുകയും അതിലൂടെ അവരുടെ ഭാവനാലോകം മെച്ചപ്പെടുന്നതായി കാണാനും സാധിക്കുന്നുണ്ട്. ഓരോ ദിവസം നടക്കുന്ന സംഭവങ്ങളും ഒരു കഥപോലെ കുട്ടികൾ വന്നു പറയുന്നത് തന്നെ വളരെ രസമാണ് അതു വളരെ താല്പര്യത്തോടെ കൂടി അവൾ എഴുതാൻ ശ്രമിക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷം തന്നെയാണ് കുട്ടിക്കും രക്ഷിതാവിനും

പഠനം കൂടുതൽ രസകരമായി മുന്നോട്ടു കൊണ്ടുപോകുവാൻ ഈ സംയുക്ത ഡയറിയേറെ സഹായകരമാകുന്നു

 മിർഷാന ( രക്ഷിതാവ് )

 കുട്ടിയുടെ പേര്: നുസ്ഹ ഫാത്തിമ

 ജംസ് എ എൽ പി സ്കൂൾ

 തുറയൂർ

86. വാക്കുകൾ എഴുതുമ്പോൾ   ചിഹ്നങ്ങൾ എവിടെയാണ് ഉപയോഗിക്കേണ്ടതെന്നു മകൾക്കു മനസ്സിലാകുന്നു

ഹെലോ ടീച്ചർ ആൻഡ് പേരെന്റ്സ്. 

എന്റെ മകൾ ഡയറി എഴുതുന്നതിനെ കുറിച്ച് ചെറിയൊരു അഭിപ്രായമാണ് ഞാൻ എഴുതുന്നത്. 

മകൾ ഡയറി എഴുതാൻ തുടങ്ങിയതു മുതൽ ചെറിയ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്.

അതായത് എന്നും ഡയറി എഴുതുമ്പോൾ ഉപയോഗിക്കുന്ന വാക്കുകൾ ഉണ്ട്. ആ വാക്കുകൾ എഴുതുമ്പോൾ   ചിഹ്നങ്ങൾ എവിടെയാണ് ഉപയോഗിക്കേണ്ടതെന്നു മകൾക്കു മനസ്സിലാകുന്നുണ്ട്. ഉദാഹരണത്തിന് ഇന്ന് എന്ന വാക്ക് ദിവസവും ഡയറിയിൽ എഴുതുന്ന വാക്കാണ്. ആദ്യം അത് എങ്ങനെയാണു എഴുതേണ്ടതെന്നു അറിയില്ലായിരുന്നു. ഡയറിയിൽ ഇന്ന് എന്ന വാക്ക് ദിവസവും എഴുതാൻ തുടങ്ങിയതുകൊണ്ട് ചിഹ്നം എവിടെയാണ് ഇടേണ്ടതെന്നു മകൾക്ക് മനസ്സിലായി.

അതുപോലെ തന്നെ ചെറുതായി വായിച്ചെടുക്കാനും കഴിയുന്നുണ്ട്. ദിവസവും ചിത്രങ്ങൾ വരക്കുന്നതുകൊണ്ട് ചെറുതായി വരക്കുന്നുമുണ്ട്. പിന്നെ ഡയറി എഴുതുന്നതുകൊണ്ട് സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും കണ്ട കാഴ്ചകളെ കുറിച്ച് പറയുന്നുണ്ട് ഡയറി എഴുതുന്നതുകൊണ്ട് മാറ്റം ഉണ്ട്. ഒരുപാടു സന്തോഷം ഉണ്ട്. മോളുടെ ക്ലാസ്സ്‌ ടീച്ചർ ആയ സുബിഷ ടീച്ചർക്ക്‌ ഒരുപാട് നന്ദി അറിയിക്കുന്നു .           

പേര്  :അധിഷ്ട ലക്ഷ്മി         

 ക്ലാസ്സ്‌ :1                                  

സ്കൂൾ :ജി. യു. പി. എസ്. മുത്തേരി

87. ഒരായിരം നന്ദി

സ്നേഹം നിറഞ്ഞ ടീച്ചർ,                      സചിത്രഡയറിയെക്കുറിച്ച് എന്റെ അഭിപ്രായം പറയാം.ഡയറി കുട്ടികളുടെ മനസ്സിനെ എത്രമാത്രം ആകർഷിച്ചു എന്ന് ഇതിനോടകം നമ്മൾ  മനസിലാക്കി. എഴുതുവാനും വായിക്കുവാനും, ചിത്രം വരയ്ക്കാനും, ചിന്തിപ്പിക്കുവാനും ഡയറിക്ക് കഴിഞ്ഞു.

ഫസ്റ്റ്ക്ലാസ്സിൽ നിന്ന് തന്നെ ഡയറിഎഴുത്തു തുടങ്ങിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

ഡയറിഎഴുതാൻ വിളിച്ചാൽ  വളരെ താല്പര്യത്തോടെ വരും.

കുട്ടികളുടെ മനസ്സിൽ സചിത്രഡയറി മനോഹരമായ കാഴ്ചതന്നെയാണ്. ഡയറി എഴുത്തു തുടങ്ങിയതിൽ വിദ്യാഭ്യാസ വകുപ്പിനോടും, സ്കൂൾഅധികൃതരോടും, നമ്മുടെ ക്ലാസ്സ്‌ടീച്ചർ സുഭിഷ ടീച്ചറിനോടും ഒരായിരം നന്ദി 🌹🌹🌹🙏🙏🙏           

 Thank you

ക്ലാസ്സ്‌ :1                                

  സ്കൂൾ :ജി. യു. പി. എസ്. മുത്തേരി

88. ഓരോ ദിവസവും കാണുന്ന കാഴ്ചകൾ വ്യത്യസ്ത മായതുകൊണ്ട് തന്നെ പുതിയ പുതിയ അക്ഷരങ്ങൾ വളരെ എളുപ്പം പഠിക്കാനും മനസ്സിലാക്കാനും സാധിക്കുന്നു

 ഈ വർഷം പുതുതായി ഒന്നാം ക്ലാസിൽ തുടങ്ങിയ സചിത്ര പുസ്തകവും സംയുക്ത ഡയറിയും കുട്ടികൾക്ക് വളരെ ഇഷ്ടമാണ്. സചിത്ര പുസ്തകത്തിലെ ചിത്രങ്ങൾ അവർ ഒട്ടിക്കുന്നത് കൊണ്ടും അതിലെ വർക്കുകൾ ചെയ്യാൻ വളരെ ഉത്സാഹമാണ്.

ചിത്രം നോക്കി അതിലെ ആശയം അവർ മനസ്സിലാക്കുന്നുണ്ട്. അതിലെ ഓരോ ചിത്രങ്ങൾ കാണുമ്പോഴും പാഠഭാഗത്തെ കഥയുമായി എന്താണെന്ന് അവർക്ക് പെട്ടെന്ന് മനസ്സിലാക്കുന്നുണ്ട്. ചിത്രങ്ങൾ വെച്ച് പഠിക്കുന്നത് കൊണ്ട് തന്നെ അവർക്ക് പാഠഭാഗം പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. പാഠഭാഗത്ത് ഉള്ള ഓരോ കഥാപാത്രങ്ങളും അവർ പരസ്പരം നടത്തുന്ന സംഭാഷണത്തെയും അവർക്ക് നല്ല പോലെ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. പാഠഭാഗത്തെ ഓരോ സംഭവങ്ങളും ചിത്രങ്ങൾ വച്ച് പഠിക്കുന്നത് കൊണ്ട് തന്നെ അത് ഓരോന്നും അവരുടെ മനസ്സിൽ നിന്നും മറന്നു പോവാതെ ഓരോ സംഭാഷണങ്ങളും അവരുടെ മനസ്സിൽ പതിയുന്നു ഇത് പാഠഭാഗങ്ങൾ നല്ലപോലെ അവർക്ക് മനസ്സിലാക്കാൻ

 സാധിക്കുന്നുണ്ട്.

                  സംയുക്ത ഡയറി എഴുതാൻ വളരെ ഇഷ്ടമാണ്. അത് അവർക്ക് പുതിയ ഓരോ അനുഭവവും ഓർക്കാനും ഓരോ സംഭവങ്ങളും  ഇപ്പോൾ വീട്ടിൽ പറയുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ചുറ്റുമുള്ള ഓരോ സംഭവങ്ങളും ഓർത്ത് വയ്ക്കാനും അതെല്ലാം ശ്രദ്ധിക്കാനും ഈ ഡയറി എഴുത്ത് തുടങ്ങിയതുകൊണ്ട് അവർക്ക് ഉണ്ടായ വളരെ നല്ല മാറ്റമാണ്. ഓരോ ദിവസവും നടക്കുന്ന സംഭവങ്ങളെ  ബന്ധപ്പെട്ട ചിത്രം വരയ്ക്കുന്നത് കൊണ്ടും കളർ ചെയ്യുകയും ചെയ്യുന്നതുമൂലംഡയറി എഴുതാൻ വളരെ ഇഷ്ടമാണ്. സംയുക്തമായി എഴുതുന്നത് കൊണ്ട് തന്നെ  അവർക്കും കൂടെ എഴുതാൻ ഇഷ്ടമാണ്. ഓരോ ദിവസവും കാണുന്ന കാഴ്ചകൾ വ്യത്യസ്ത മായതുകൊണ്ട് തന്നെ പുതിയ പുതിയ അക്ഷരങ്ങൾവളരെ എളുപ്പം പഠിക്കാനും മനസ്സിലാക്കാനും സാധിക്കുന്നുണ്ട് .സംയുക്തമായി എഴുതുന്നത് കൊണ്ട് തന്നെ അക്ഷരങ്ങൾക്കു വരുന്ന ചിഹ്നങ്ങളെ അവർക്ക്കുടുതൽ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുനുണ്ട്.

Jilshana

Mother of HajaraHazin

ALP School Muttanchery

 Kozhikode

89. ഇത്രത്തോളം ഉപകാരപ്പെടും എന്ന് ഉറപ്പില്ലായിരുന്നു

സംയുക്ത ഡയറിയെ പറ്റി ടീച്ചർ മീറ്റിംഗിൽ പറഞ്ഞപ്പോൾ മോളെ പഠനത്തിൽ ഇത്രത്തോളം ഉപകാരപ്പെടും എന്ന് ഉറപ്പില്ലായിരുന്നു. എഴുതാൻ തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ എന്റെ മോളെ ഓരോ കാര്യത്തിലും മാറ്റങ്ങൾ കാണാൻ തുടങ്ങി.ഒരു കാര്യത്തിൽ ഞാൻ ഉറപ്പിച്ചു പറയാം സംയുക്ത ഡയറി എഴുതുന്നത് തുടർന്ന് പോയാൽ 1 std കഴിയുന്നതിനു മുൻപ് തന്നെ എല്ലാമക്കളും മലയാളം നല്ലത് പോലെ എഴുതാനും വായിക്കാനും പഠിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇങ്ങനെ ഒരു ആശയം കൊണ്ട് വന്നവർക്കും ഇതിന്ന് വേണ്ടി മുന്നിട്ടിറങ്ങിയ എല്ലാവർക്കും അഭിനന്ദനങ്ങൾ  

രക്ഷിതാവ് :mufeedha

വിദ്യാർത്ഥി :FaizaFathin

ഐ. ഇ എം.എൽ.പി.സ്ക്കൂൾ തുമ്പപ്പാടം, കോഴിക്കോട്

90. ചെറിയ ഒന്നോ രണ്ടോ വാക്യങ്ങളിൽ തുടങ്ങിയ എഴുത്ത് ഇപ്പോൾ ഒരു ദിവസത്തെ പ്രധാന കാര്യങ്ങൾ എല്ലാം ഓർത്തെടുത്ത് എഴുതുന്നത് വരെ എത്തിയിട്ടുണ്ട്

 ഞാൻ ശ്രീജ

ഒന്നാം ക്ലാസ് വിദ്യാർഥിനിയായ മിത്രയുടെ  അമ്മയാണ്. അക്ഷരങ്ങൾ പഠിച്ചു തുടങ്ങിക്കൊണ്ട് ഒന്നാം ക്ലാസ്സിലേക്ക് പോയ മകൾ ഇപ്പോൾ ഓരോ ദിവസത്തെയും അനുഭവങ്ങൾ വളരെ നന്നായി  ഡയറിയിൽ എഴുതുന്നുണ്ട്..

ഓരോ ദിവസത്തെയും കുഞ്ഞു സന്തോഷവും സങ്കടവും എല്ലാം ഡയറിയിൽ എഴുതാൻ വലിയ ആവേശമാണ്. രാവിലെ മുതൽ നടന്ന ഓരോ കാര്യങ്ങളും ഓർത്തെടുത്ത് പറയാനും ,അതിൽ മോളെ ഏറ്റവും സ്വാധീനിച്ച കാര്യങ്ങൾ അക്ഷരങ്ങളും ചിഹ്നങ്ങളും കണ്ടുപിടിച്ച് എഴുതാനും ഇപ്പോൾ കഴിയുന്നുണ്ട്.

ചെറിയ ഒന്നോ രണ്ടോ വാക്യങ്ങളിൽ തുടങ്ങിയ എഴുത്ത് ഇപ്പോൾ ഒരു ദിവസത്തെ പ്രധാന കാര്യങ്ങൾ എല്ലാം ഓർത്തെടുത്ത് എഴുതുന്നത് വരെ എത്തിയിട്ടുണ്ട് .എല്ലാ ദിവസവും ഡയറി എഴുതാൻ മോൾക്ക് 

ഇഷ്ടമാണ്.സ്കൂളിലെ പഠന കാര്യത്തിൽ ആദ്യം ചെയ്യാൻ ഇഷ്ടപ്പെടുന്നത് ഡയറി എഴുതുക എന്നതാണ്.

 ഇതിൽ എനിക്ക് ഒരുപാട് 

 സന്തോഷം തോന്നുന്നു..ചിത്രം വരയ്ക്കാൻ ഇഷ്ടപ്പെടുന്ന മോൾ  ഡയറി എഴുതുന്നതോടൊപ്പം അതുമായി ബന്ധപ്പെട്ട ചിത്രം  തനിയെ വരയ്ക്കുന്നു....ഇത് കുട്ടിയുടെ ഉള്ളിലെ സർഗാത്മകമായ കഴിവുകൾ പുറത്തു കൊണ്ടു വരാൻ സഹായിക്കുന്നു..അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കാൻ സംയുക്ത ഡയറി എഴുത്തിലൂടെ സാധിക്കുന്നു.അവരുടെ വായനയും ചിന്താശേഷിയും ഭാവനയും ഏറെ മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിച്ചു. സംയുക്തഡയറി എന്ന ആശയം കുട്ടികളിൽ ചിന്താശേഷിയും, ബു ദ്ധിവികാസവും വർദ്ധിപ്പിക്കുന്നതിന്‌ സഹായിക്കുന്ന വളരെ നല്ല ആശയമാണ്

ശ്രീജ എം.ജി.(അമ്മ)

കുട്ടി- മിത്ര.എം.

എൽ.പി.എസ്.മാങ്ങടപ്പിള്ളി.

91.അക്ഷരങ്ങൾ കൂട്ടി വായിക്കാൻ ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നെങ്കിലും ഇപ്പോൾ കുഴപ്പമില്ലാത്ത രീതിയിൽ വായിക്കുന്നുണ്ട്.

 നമ്മുടെ പണ്ടുകാലത്തെ വിദ്യാഭ്യാസ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ പഠനരീതി. കഥയിലൂടെ കളികളിലൂടെയും കുട്ടികളുടെ ബുദ്ധി വികസിപ്പിക്കുകയാണ്. അതിനായി മുൻകൈയെടുക്കുന്ന ഗുരുക്കന്മാരുടെ പങ്ക്

വളരെ വലുതാണ്. അങ്ങനെ അക്ഷരങ്ങൾ ആണെങ്കിലും ചിത്രങ്ങൾ ആണെങ്കിലും കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാൻ സചിത്ര  ബുക്കിന് കഴിയുന്നു എന്നാണ് എന്റെ അഭിപ്രായം. അതിലെ ചിത്രങ്ങൾ കാണുമ്പോൾ അത് എന്താണെന്ന് പറയാൻ മകൾക്ക് സാധിക്കുന്നു. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നെങ്കിലും ഇപ്പോൾ കുഴപ്പമില്ലാത്ത രീതിയിൽ വായിക്കുന്നുണ്ട്. കുട്ടികളുടെ കൂടെ അവരുടെ പുസ്തകത്തിന്റെ പഠന പ്രവർത്തനങ്ങൾ  ചെയ്യാൻ അമ്മമാരും സമയം ചെലവഴിക്കുന്നു. ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നിയെങ്കിലും അവൾക്ക് ഇതിലൂടെ കാര്യങ്ങൾ മനസ്സിലാവുന്നു എന്ന് അറിഞ്ഞപ്പോൾ അവളോട് കൂടി ചേരുകയായിരുന്നു.  അപ്പപ്പോൾ ക്ലാസ്സിൽ പറയുന്ന കാര്യങ്ങൾ ചെയ്തു വരാത്ത കുട്ടികൾ മൂലം മറ്റു കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയിൽ ടീച്ചർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതുമൂലം അധ്യാപികയുടെ ഭാഗത്തുള്ള 

സഹായം എടുത്തു പറയേണ്ടതാണ്. പാഠഭാഗങ്ങളുടെ കൂടെ സചിത്ര പുസ്തകവും ചേർന്നു കൊണ്ടുപോകാൻ കഴിഞ്ഞാൽ കുട്ടികൾക്ക് വളരെ ഉപകാരപ്രദമാണ്.

നിമിഷ

M/o Ethal

ALP School Muttanchery

Kozhikode

കൊടുവള്ളി (sub

92. ഇപ്പോൾ കുട്ടി സ്വന്തമായി എഴുതുന്ന ഘട്ടം വരെയെത്തി.

 കുട്ടിയും രക്ഷിതാവും ചേർന്ന് കുട്ടിയുടെ മനസ്സിൽ ഓരോ ദിവസവും പതിയുന്ന കാര്യങ്ങൾ ചിത്രത്തോടൊപ്പം എഴുതി വെക്കുക എന്നത് നല്ല കാര്യമായി ആദ്യമേ തോന്നിയിരുന്നു. തുടക്കത്തിൽ രണ്ടു പേർക്കും അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾ പതിയെ പതിയെ എഴുതി ശീലിച്ചപ്പോൾ എളുപ്പമായി മാറി. ഇപ്പോൾ കുട്ടി സ്വന്തമായി എഴുതുന്ന ഘട്ടം വരെയെത്തി.

ഈ ഡയറിയെഴുത്തു കൊണ്ട് എനിക്കു തോന്നിയ പ്രധാന കാര്യം കുട്ടിയുടെ ഭാവന പരിപോഷിപ്പിക്കപ്പെടുന്നു എന്നുള്ളതാണ് .ഭാവിയിൽ കുട്ടികളുടെ മനസ്സിൽ കഥയുടെയും കവിതകളുടെയും നാമ്പുകൾ തളിർക്കാൻ ഈ ഡയറിയെഴുത്ത് ഒരു പ്രധാന പങ്കുവഹിക്കുമെന്ന് പ്രത്യാശിക്കുന്നു.

Haniya Ismail's Mother

St. Antony's JBS

Vadakara

Kozhikode

93. 'സംയുക്ത ഡയറി ' എന്നത് എനിക്കും മകൾക്കും പുതിയ ഒരു അനുഭവമാണ്

 ഡയറി എന്ന വാക്ക് എല്ലാവർക്കും വളരെ സുപരിചിതമാണ് .ഓരോ വ്യക്തിയുടേയും ജീവിതവും ജീവിത അനുഭവങ്ങളും ആണ് ഡയറി എഴുത്ത് ഞാനും ഡയറി എഴുതിയിട്ടുണ്ട്        

    എന്നാൽ"സംയുക്ത ഡയറി " എന്നത് എനിക്കും മകൾക്കും പുതിയ ഒരു അനുഭവമാണ്. 

 എന്താണെന്നും എങ്ങനെ എഴുതണം എന്നും ഒര് അറിവും ഉണ്ടായിരുന്നില്ല. പിന്നീടാണ് ക്ലാസ് ടീച്ചർ സംയുക്ത ഡയറി എന്താണെന്നും എഴുതേണ്ട രീതിയെ പറ്റിയും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞ് തന്നത്. വളരെയേറെ സന്തോഷത്തോടെയാണ് മകൾ സംയുക്ത ഡയറി എഴുതാൻ ഇരിക്കുന്നത്. ഓരോ ദിവസവും നടക്കുന്ന പ്രധാനപ്പെട്ട സംഭവ വികാസങ്ങൾ ഓർത്തുവെക്കാനും അത് സംയുക്ത ഡയറിയിലേക്ക് എഴുതുവാനും അതിൻ്റെ ചിത്രം വരയ്ക്കുവാനും ചിത്രത്തിന് കളർ കൊടുക്കുവാനും മകൾക്ക് വളരെയേറെ താൽപര്യമാണ്. പുതിയ വാക്കുകളൂം പുതിയ അക്ഷരങ്ങും എൻ്റെയും സഹായത്തോടെ മകൾക്ക് വളരെ വേഗത്തിൽ പഠിക്കാൻ കഴിഞ്ഞു. അതുപോലെ ചിത്രം വരയ്ക്കുക എന്ന കലാപരമായ കഴിവ് കൂടി എൻ്റെ മകളിലേക്ക് ഉരുത്തിരിഞ്ഞ് വന്നു. ഇതു പോലെ കുട്ടികൾക്ക് താൽപര്യം ഉണ്ടാകുന്ന പുതിയ പാഠ്യപദ്ധതികൾ ഇനിയും ഉൾപ്പെടുത്തണം.

നിഷ (മീനാക്ഷി രാഘവ്)

സെന്റ് ആന്റണീസ് ജെ.ബി.എസ്

വടകര.

94. ഞങ്ങളുടെ ടീച്ചറിന്റെ പ്രയത്നവും എടുത്തു പറയേണ്ട ഒന്നുതന്നെയാണ്

 എന്റെ മകൻ ക്ലാസ്സിൽ എങ്ങനെ ആയിരിക്കും? അവന് പറയുന്നത് മനസ്സിലാകുമോ? എഴുതാൻ കഴിയുമോ? എന്നൊക്കെ പേടി ആയിരുന്നു ആദ്യദിവസങ്ങളിൽ, എന്നാൽ ഇപ്പൊ ഓരോ ദിവസം കഴിയുമ്പോയും എനിക്ക് ആ പേടി മാറി വരികയാണ്. അവന് ഓരോ അക്ഷരങ്ങൾ പറയാനും വാക്കുകളാക്കി പറയാനും കളർ കൊടുക്കാനും എല്ലാം സാധിക്കുന്നുണ്ട്. അതുപോല സചിത്ര പുസ്തകവും ഡയറി എഴുതുന്നതും അവർക്ക് കൂടുതൽ അക്ഷരങ്ങൾ മനസ്സിലാക്കാനും അതിലെ ചിത്രങ്ങൾ കാണുമ്പോഴേക്കും അത് എന്താണെന്നു മനസ്സിലാക്കാനും ചിന്തിക്കാനും സാധിക്കും.

സംയുക്ത ഡയറി യും സചിത്ര ബുക്ക്‌ വളരെയധികം ഉപകാരപ്രദമാണ്. എന്റെ മകൻ വായിക്കുന്നത് കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു.

ഞങ്ങളുടെ ടീച്ചറിന്റെ പ്രയത്നവും എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. ഞാൻ വളരെ ഹാപ്പിയാണ്.

എന്റെ മകൻ ഒരിടത്തും അടങ്ങിയിരിക്കില്ല. അവൻ ഇത്ര നന്നായി സചിത്ര ബുക്ക്‌ കൊണ്ട് നടക്കുന്നത് കാണുമ്പോൾ വളരെയധികം സന്തോഷമുണ്ട്.

ഷസിൻ റഹ്മാൻ

ഉമ്മ സാനിഷ

ആത്മ എ യു പി സ്കൂൾ കാരപറമ്പ്

കോഴിക്കോട്

95. സംയുക്ത ഡയറിയെക്കുറിച്ച് ടീച്ചർ പറഞ്ഞപ്പോൾ ആദ്യം ദേഷ്യം തോന്നി. എന്തിനാണ് ഒന്നാം ക്ലാസിലെ മക്കൾക്ക് ഡയറി?

 ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഹൈസ മെഹറിന്റെ ഉമ്മയാണ്

സചിത്ര ബുക്കും സംയുക്ത ഡയറിയും മോൾക്ക് നല്ല മാറ്റം വരുത്തിയിട്ടുണ്ട്☺️

സചിത്ര ബുക്കിൽ (കാക്ക, പരുന്ത്, താരയുടെ ഉടുപ്പ്) എന്നിങ്ങനെ ഒട്ടിക്കുന്നത് കൊണ്ട് പുസ്തകത്തിലെ കഥാപാത്രങ്ങളെ ഒക്കെ കൂടുതൽ അവൾക്ക് മനസ്സിലാകുന്നുണ്ട്. അതുപോലെ തന്നെ സംയുക്ത ഡയറിയെ കുറിച്ച് ടീച്ചർ പറഞ്ഞപ്പോൾ ആദ്യം ദേഷ്യം തോന്നി. എന്തിനാണ് ഒന്നാം ക്ലാസിലെ മക്കൾക്ക് ഡയറി എന്ന് ഞാൻ വിചാരിച്ചു. പക്ഷേ ഇപ്പോൾ എനിക്ക് തോന്നുന്നു അത് ഏറ്റവും കൂടുതൽ ഉപകാരമുള്ളതാണ് . അക്ഷരങ്ങളെ സ്വന്തമായിട്ട് എഴുതാൻ അവൾക്ക് കഴിയുന്നുണ്ട്. ഈ new method കൊണ്ടുവന്നത് കൊണ്ട് കുട്ടികൾക്ക് പഠിക്കാൻ കുറച്ചു കൂടെ easy ആയിരിക്കും. ഒരു കുട്ടിയെ പഠിപ്പിക്കാൻ നമ്മൾ എത്രതോളം effort എടുക്കുന്നുണ്ട് അതു പോലെ ഒരു ക്ലാസിലെ മുഴുവൻ കുട്ടികളെയും അത്രക്കും effort എടുത്ത് പഠിപ്പിക്കുന്ന Teachers നോട് എനിക്ക് വളരെ സന്തോഷവും ബഹുമാനവും തോന്നുന്നു💐😊

Rubeena

Haiza meharin k.p

Makkoottam AMUPS

Kunnamangalam

Kozhikode

96. മോൾക്ക് വളരെ ഇഷ്ടമാണ് ഡയറി എഴുതാൻ. 

സംയുക്ത ഡയറി  എഴുത്ത് നല്ല ഒരു കാര്യം ആണ്. മോൾക്ക് വളരെ ഇഷ്ടമാണ് ഡയറി എഴുതാൻ. ആദ്യം കുറച്ചു ദിവസം അക്ഷരങ്ങൾ എഴുതാൻ കാണിച്ചു കൊടുക്കണം ആയിരുന്നു. പിന്നെ എഴുതി എഴുതി കുറെ അക്ഷരങ്ങൾ ഇപ്പോൾ ഞാൻ കാണിച്ചു കൊടുക്കാതെ തന്നെ അവൾ സ്വന്തം എഴുതും. സംയുക്ത ഡയറി നല്ലൊരു കാര്യം ആണ് 👍🏻. 

Aradhya Ashok. V. P. 

Remya. P. 

GLP School Chathamagalam

97. സംയുക്ത ഡയറി എന്നത് ഒന്നാം ക്ലാസുകാരനെ സംബന്ധിച്ചിടത്തോളം അവൻ്റെ ആത്മവിശ്വാസത്തെ വളരെയധികം ഉയർത്തുന്ന ഒന്നാണ്

ഡയറി എഴുതുക എന്നത് സുപരിചിതമായ ഒന്നാണെങ്കിലും ഒന്നാം ക്ലാസിലെ കുട്ടിയുടെ ഡയറി എഴുത്ത് എന്നത് തെല്ല് ആശങ്ക ഉണ്ടാക്കാതിരുന്നില്ല. അതും അക്ഷരങ്ങളെ  തിരിച്ചറിഞ്ഞ് തുടങ്ങുന്നതിനും മുൻപ്.... എന്നാൽ എഴുതിത്തുടങ്ങിയപ്പോൾ എഴുത്തിന് സ്വതവേ മടിയുള്ള എൻ്റെ മകൻ്റെ ഏറ്റവും പ്രിയപ്പെട്ട കാര്യം ഡയറി എഴുത്തായി മാറി. സ്കൂൾ വിശേഷങ്ങൾ ഓർത്ത് വച്ച് പറയാനും എന്നെയും കൂട്ടി എഴുതാനും വലിയ ഉത്സാഹമാണ്. ആശയങ്ങളെ വാക്കുകളിലൂടെയും വരകളിലൂടെയും അമ്മയും കുട്ടിയും കൂടി അവതരിപ്പിക്കുമ്പോൾ സംയുക്ത ഡയറി എന്നത് ഒന്നാം ക്ലാസുകാരനെ സംബന്ധിച്ചിടത്തോളം അവൻ്റെ ആത്മവിശ്വാസത്തെ വളരെയധികം ഉയർത്തുന്ന ഒന്നാണ്. സംയുക്ത ഡയറി എന്നത് വളരെ മികച്ച ഒരു ആശയം തന്നെ... സംയുക്ത ഡയറിയിൽ നിന്ന് ഓരോ കുട്ടികളും മികച്ച എഴുത്തുകാരിലേക്ക് എത്തട്ടെ...... ആശംസകൾ.

ഒന്നാം ക്ലാസിലെ നിരഞ്ജനും അമ്മ അനീഷയും...

ജി.എൽ.പി.സ്കൂൾ താഴെക്കോട്.

മുക്കം

കോഴിക്കോട്

98. അവൾക്ക് ഇപ്പോ നല്ല മാറ്റമുണ്ട്. എഴുതാൻ, ചിത്രം വരയ്ക്കാൻ നല്ല ഉത്സാഹം കാണിക്കുന്നു

ഞാൻ നിത്യ, മേപ്പയൂർ പഞ്ചായത്തിലെ നിടുമ്പോയിൽ M.L.P സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയായ അൻവി ആർന യുടെ അമ്മയാണ്.

സചിത്ര നോട്ട് ബുക്ക്, സംയുക്ത dairy എഴുതുന്നത് വളരെ നല്ല പഠന രീതിയായി തോന്നുന്നു. അവൾക്ക് ഇപ്പോ നല്ല മാറ്റമുണ്ട്. എഴുതാൻ, ചിത്രം വരയ്ക്കാൻ നല്ല ഉത്സാഹം കാണിക്കുന്നു... മാത്രമല്ല ഓരോ ദിവസത്തെ കര്യങ്ങൾ ഓർത്തു വെച്ച് അതേ പറ്റി ചോദിക്കാതെ തന്നെ പറയുകയും കളർ കൊടുക്കുകയും ചെയ്യുന്നു...പിന്നെ അക്ഷരങ്ങളെ കുറിച്ച് ഓരോ ദിവസവും പുതിയ പുതിയ അറിവുകൾ കിട്ടുന്നു . അതോടൊപ്പം ചിഹ്നങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്യുന്നു. ഇതൊരു നല്ലൊരു പ്രവർത്തനമായി തോന്നി

രക്ഷിതാവ്

M L P school Nidumpoyil 

Kozhukkalloor (po)

Meppayour.       (Via)

Kozhikkode        (dt)

99. ഇനിയും കൂടുതൽ എഴുതുമ്പോൾ നന്നായി മലയാളം എഴുതാനും വായിക്കാനും പഠിക്കും

സംയുക്ത ഡയറി എഴുതി തുടങ്ങി. മകന് അക്ഷരങ്ങൾ എഴുതാൻ കഴിയുന്നുണ്ട്. കൂടാതെ ചില്ലക്ഷരങ്ങൾ എവിടെ എങ്ങനെ ചേർക്കണം എന്നും മനസ്സിലാകുന്നുണ്ട്. 

അവൻക്ക്‌ അറിയുന്ന അക്ഷരങ്ങൾ അവൻ തന്നെ സ്വയം എഴുതുന്നുണ്ട്. ചിത്രം വരക്കാൻ അറിയില്ലായിരുന്നു ഇപ്പോൾ കുഴപ്പമില്ലാതെ വരയ്ക്കുന്നുമുണ്ട്. ഇനിയും കൂടുതൽ എഴുതുമ്പോൾ നന്നായി മലയാളം എഴുതാനും വായിക്കാനും പഠിക്കും. അതോടൊപ്പം ചിത്രം വരയ്ക്കാനും പഠിക്കും. ദിവസവും നടക്കുന്ന കാര്യങ്ങൾ ഓർത്തെടുത്തു പറയുമ്പോൾ ഓർമ ശക്തിയും വർധിക്കും. 

ശഹാന 

m/o അഹമ്മദ് ഹൈസാൻ

IEM LP സ്കൂൾ തുമ്പപ്പാടം

കോഴിക്കോട്

100. ഈ രീതിയിൽ മുന്നോട്ട് പോയാൽ കുട്ടികൾ അലസത കാണിക്കാതെ പഠനത്തിൽ പങ്കാളികളാവും

 മേപ്പയൂർ പഞ്ചായത്തിലെ നിടുംപൊയിൽ MLP സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ സനയ് ദേവിന്റ രക്ഷിതാവാണ് ഞാൻ. പേര് രജിന

       ഒന്നാം ക്ലാസ്സിലെ 'സംയുക്ത ഡയറി ' കുട്ടികളുടെ പഠനത്തിൽ  നല്ല മാറ്റം വരുത്തുവാൻ കഴിയുന്ന ഒരു പ്രവർത്തനമയാണ് എനിക്കു തോന്നിയത്. കുട്ടികൾ ഒരു ദിവസം നടന്ന കാര്യങ്ങൾ ഓർത്തെടുത്ത് ചിത്രത്തിലൂടെ ഡയറിയിൽ എഴുതുമ്പോൾ അതിലൂടെ ഓർമശക്തി വർദ്ധിക്കുന്നു, ഒരേ വാക്കുകൾ ആവർത്തിച്ച് എഴുതുമ്പോൾ സ്വന്തമായി പഠിക്കാൻ അവസരം കിട്ടും, ഭാവന ശേഷി വികസിക്കുന്നു കൂടാതെ മറ്റ് പഠന പ്രവർത്തനങ്ങളെക്കാൾ താല്പര്യം ഡയറിയോട് കുട്ടി കാണിക്കുന്നുണ്ട്. തുടർന്നും ഈ രീതിയിൽ മുന്നോട്ട് പോയാൽ കുട്ടികൾ അലസത കാണിക്കാതെ പഠനത്തിൽ പങ്കാളികളാവും

101. അമ്മയും കുഞ്ഞും ചേർന്നു ഒരെഴുത്ത്! ശരിക്കും വളരെ മനോഹരമാണ്..

താഴെ കളരി UP school ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി റിധാൻ ന്റെ അമ്മയാണ് ഞാൻ. മകന്റെ ഈ അടിസ്ഥാന വിദ്യാഭ്യാസ കാലയളവിൽ ഞാൻ ഏറ്റവും പ്രാധാന്യം നൽകുന്നത് മലയാള ഭാഷയ്ക്കാണ്. നന്നായി എഴുതാനും വായിക്കാനും കഴിയാൻ എന്താണ് ചെയ്യേണ്ടത് എന്ന ആലോചനയിൽ കഥാ പുസ്തകങ്ങളിൽ കറങ്ങിതിരിയുമ്പോഴാണ്  അവന്റെ ക്ലാസ് ടീച്ചർ സംയുക്ത ഡയറി എന്ന ആശയം പങ്കുവെക്കുന്നത്. അമ്മയും കുഞ്ഞും ചേർന്നു ഒരെഴുത്ത് ശരിക്കും വളരെ മനോഹരമാണ്.. ഇപ്പോൾ അവൻ നല്ല താല്പര്യത്തോടെ തന്നെ (പഠിച്ചില്ലെങ്കിലും ) ഡയറി എഴുതുന്നുണ്ട് 😊.മലയാളത്തെ അവന്റെ വ്യക്തി ജീവിതവുമായി ബന്ധിപ്പിച്ചുകൊണ്ട് കൂടുതൽ അറിയാൻ ഈ എഴുത്തു സഹായകമാകുന്നുണ്ട്. അക്ഷരമാലയിലൂടെ അല്ലാതെ, വാക്കുകളിലൂടെ പുതിയ പുതിയ അക്ഷരങ്ങൾ അവര്റിയാതെ തന്നെ അവരുടെ മനസ്സിൽ പതിയുന്നു. കൂടാതെ അക്ഷരങ്ങൾ അടുത്ത്, വാക്കുകൾ വിട്ടു വിട്ടു, full stop ഇട്ടു ഭാഷ കയ്കാര്യം ചെയ്യുന്ന രീതിയിലേക്ക് അവരെത്തുന്നു.മനസ്സിൽ പതിഞ്ഞ ചിത്രങ്ങൾ വരച്ചു ഏറെ താല്പര്യത്തോടെ നിറം നൽകുന്നത് ഈ ഡയറി എഴുത്തിനെ അവർ ഇഷ്ടപെടുന്നതിനു ഉള്ള ഒരു കാരണം ആകുന്നുണ്ട്.കുട്ടികളുടെ മാനസിക വളർച്ചയ്ക്കു ഉതകുന്ന ഇത്തരം പ്രവൃത്തികൾ ഇനിയും പ്രിയ അദ്ധ്യാപകരിൽ നിന്നും പ്രതീക്ഷിച്ചു കൊണ്ട് നന്ദിയോടെ 🙏

ഹിൽന.

M/o റിധാൻ

താഴെ കളരി യു. പി. സ്കൂൾ

ഇരിങ്ങൽ,

കോഴിക്കോട് ജില്ല.

102. നോട്ട്ബുക്കിൽ എങ്ങനെ വാക്യങ്ങൾ എഴുതണമെന്ന് അവർക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. 

സംയുക്ത ഡയറിയും സജിത്ര പുസ്തകവും വളരെ ഉപകാരപ്രദമാണ്. 

ഇപ്പോൾ കുട്ടികൾ സ്വയം ചെറിയ വാക്കുകൾ എഴുതുന്നുണ്ട്.

കൂടാതെ നോട്ട്ബുക്കിൽ എങ്ങനെ വാക്യങ്ങൾ എഴുതണമെന്ന് അവർക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. 

Ramshida NK

M/o Aydin ussain AP

ALPS Muttanchery Chathanaramba

Kozhikode (district )

103. ആദ്യം ആഗതിനു ഇഷ്ടമില്ലായിരുന്നു

സംയുക്ത ഡയറി ആദ്യം ആഗതിനു ഇഷ്ടമില്ലായിരുന്നു. ഇപ്പോൾ  നല്ല താല്പര്യം ആണ്,

സംയുക്ത ഡയറി എഴുതുന്നതിലൂടെ കൂടുതൽ അറിവ് പകരാൻ സഹായിക്കും.

അക്ഷരങ്ങൾ കൂടുതൽ വ്യക്തത യോടെ വായിക്കാനും സഹായിക്കും ദിവസവും നല്ല താല്പര്യം പ്രകടിക്കുന്നു ണ്ട്,

ആഗത്

1st std

ജി എ ൽ പി സ്കൂൾ 

ചാത്തമംഗലം 

ഗീത

104. എന്നാൽ അക്ഷരങ്ങൾ പിന്നീട് വരുമ്പോൾ അത് തനിയെ എഴുതാൻ മോൾക്ക്  കഴിയുന്നുണ്ട്.

സംയുക്ത ഡയറി എഴുത്ത് നല്ല ഒരു പ്രവർത്തനം ആണ്. മോൾ ഇതിന് താൽപര്യം കാണിക്കുന്നുണ്ട്.

ആദ്യമൊക്കെ അക്ഷരങ്ങളും ചിഹ്നങ്ങളും എഴുതാൻ കുറച്ച് പ്രയാസം ഉണ്ടായിരുന്നു. 

എന്നാൽ അക്ഷരങ്ങൾ പിന്നീട് വരുമ്പോൾ അത് തനിയെ എഴുതാൻ മോൾക്ക്  കഴിയുന്നുണ്ട്. 

Aradhya PT

Dhivya K

Glps Chathamangalam

105. അമ്മ എഴുതുന്നതിനേക്കാൾ കൂടുതൽ കുട്ടികൾ എഴുതുന്ന അക്ഷരങ്ങൾ തന്റെ ഡയറിയിൽ കാണാനാണ് അവർ ഇഷ്ടപ്പെടുന്നത്

സംയുക്ത ഡയറി എഴുത്തുന്നതിലൂടെ കുട്ടികൾ അവർ ഓരോ ദിവസവും കാണുന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുന്നു, കുട്ടികളുടെ ഭാഷയിൽ അത് വർണിക്കാനും ശ്രമിക്കുന്നു. ഡയറി എഴുതുന്നതിലൂടെ കുട്ടികൾ അവർ പഠിച്ച അക്ഷരങ്ങൾ എഴുതാൻ ശ്രമിക്കുന്നുണ്ട്. അമ്മ എഴുതുന്നതിനേക്കാൾ കൂടുതൽ കുട്ടികൾ എഴുതുന്ന അക്ഷരങ്ങൾ തന്റെ ഡയറിയിൽ കാണാനാണ് അവർ ഇഷ്ടപ്പെടുന്നത്.

അത് അവരെ അക്ഷരങ്ങൾ പെട്ടെന്ന് പഠിക്കാൻ സഹായിക്കുന്നു. അതുപോലെതന്നെ കുട്ടി കാണുന്ന ഓരോ കാര്യങ്ങൾ ചിത്രരൂപത്തിലൂടെ അവതരിപ്പിക്കുമ്പോൾ അത് കുട്ടികളിൽ രസകരവും അതിലേറെ കൗതുകവും ഉണർത്തുന്നു. സംയുക്ത ഡയറി എഴുതുന്നതിലൂടെ അക്ഷരങ്ങൾ പഠിക്കുന്നതോടപ്പം തന്നെ ഭാവിയിൽ ഡയറി എഴുത്ത് എന്ന നല്ല ശീലം വളർത്തി എടുക്കാൻ സഹായിക്കുന്നു

Mother( Fathima Faiha)

GLPS West Kallai

Kozhikode

106. പിന്നെ ദിവസം കൂടുന്തോറും നല്ലോണം മെച്ചപെടാൻ തുടങ്ങി

ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ആയ കുട്ടിയുടെ ഉമ്മയാണ് ഞാൻ..

 LKG മാത്രമേ മോൾ പഠിച്ചുള്ളൂ നേരെ ഒന്നിലേക്കാണ് ചേർത്തത്... മിസ്സ് സംയുക്ത ഡയറിയെ കുറിച്ച് പറഞ്ഞപ്പോൾ ഭയങ്കര ആശങ്ക ആയിരുന്നു മനസ്സിൽ എന്താവും എന്ന് ഒരു പിടുത്തവും ഇല്ലായിരുന്നു.... 

ആദ്യത്തെ ദിവസം എഴുതിയ ഡയറി കൂടുതലും ഞാൻ എഴുതിയതായിരുന്നു... 

പിന്നെ ദിവസം കൂടും തോറും നല്ലോണം മെച്ചപെടാൻ തുടങ്ങി... അതിൽ കൂടുതലും "ഇന്ന്" "ആയിരുന്നു" "ഉണ്ടായിരുന്നു" ഈ വേർഡ്‌സ് ഇപ്പോ നോക്കാതെ തന്നെ ഒറ്റക്ക് എഴുതാൻ പഠിച്ചു.... എഴുത്ത് നല്ല വൃത്തിയായി വന്നു തുടങ്ങി. അതിന്റെ ഒപ്പം തന്നെ ചിത്രം വരച്ചു കൊടുക്കുമ്പോൾ മോൾക്ക് കൂടുതൽ interest ആവുന്നുണ്ട്.. പഠിക്കാൻ ഇരിക്കുമ്പോൾ ആദ്യം ഡയറി എഴുതാം എന്ന് ഇങ്ങോട്ട് തന്നെ പറയുന്നുണ്ട്.. ഒരു ഉമ്മ എന്ന നിലയിൽ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു…

 ഈ ഒരു സംയുക്ത ഡയറി മക്കൾക്ക് മലയാള അക്ഷരത്തിന്റെ പ്രാധ്യാനം  മനസിലാകും... നല്ല ഒരു മാറ്റം തന്നെയാണ് എന്റെ മോൾക്ക് ഉണ്ടായത്....

Safla.c.s 

student:  ഫാത്തിമ റൈന

"I E M LP SCHOOL

THUMBAPADAM

CALICUT"

107. ആദ്യമായി ഞാൻ  ഈ  വിദ്യാഭ്യാസ സമ്പ്രദായം  നടപ്പിലാക്കിയ സർക്കാരിനോട് നന്ദി പറയുന്നു

എന്റെ പേര് അപർണ. ഞാൻ   തൊടന്നൂർ  ഉപജില്ലയിലെ  ആയിഞ്ചേരി ദേവി വിലാസം എ ൽ പി സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ ആയ  ശ്രെയസ് ന്റെയും തേജസ്സിന്റെയും അമ്മയാണ്. 

ആദ്യമായി ഞാൻ  ഈ  വിദ്യാഭ്യാസ സമ്പ്രദായം  നടപ്പിലാക്കിയ സർക്കാരിനോട് നന്ദി പറയുന്നു 🙏 കാരണം ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി കൾക്കായി നടപ്പാപ്പക്കിയ  സചിത്ര  പുസ്തകവും  അതുപോലെ  ഡയറിയും കുട്ടികൾക്ക് നല്ല  രീതിയിൽ  അക്ഷരങ്ങൾ  പഠിക്കാനും മറ്റും കഴിയുന്നു. കൂടാതെ  ഒരു  രക്ഷിതാവ്  എന്നനിലയിൽ ഞാനും  സന്തോഷിക്കുന്നു. കുട്ടികൾക്കു എന്ന പോലെ ഒത്തിരി കാര്യങ്ങളും പ്രവർത്തനങ്ങളും ചെയ്യാൻ സാധിക്കുന്നു. കൂടാതെ  സംയുക്ത  ഡയറിയിലൂടെ  കുട്ടികൾ ക്ക് അറിയാത്ത പല  അക്ഷരങ്ങളും   മറ്റും പഠിച്ചെടുക്കാൻ സാധിക്കുന്നു. സ്കൂളിൽ  നിന്നും  കുട്ടികൾ വീട്ടിൽ എത്തിയാൽ അവരുടെ  കൂടെ  ഇരുന്ന്  ഓരോ പ്രവർത്തനങ്ങൾ  ചെയ്യാൻ കഴിയുന്നു കൂടാതെ  സചിത്ര  പുസ്തകം  തയ്യാറാക്കാൻ സ്കൂളിലെ  ഓരോ അദ്ധ്യാപകാരും  നല്ല  ഒരുപങ്കു വഹിചിച്ചിട്ടുണ്ട്എല്ലാവർക്കും നന്ദി🙏. അതിൽ ഏറ്റവും നന്ദി ഒന്നാം ക്ലാസ്സ്‌   ടീച്ചർ  ആയ  നജ്മുന്നിസ ടീച്ചറോട് ആണ്. കാരണം   സചിത്ര  പുസ്തക ത്തിലെ ഓരോ പ്രവർത്തനങ്ങളും  കുട്ടികൾക്ക് എന്നപോലെ രക്ഷിതാക്കൾക്കും നല്ല  രീതിയിൽ  പറഞ്ഞു  മനസിലാക്കി  തരുന്നു  അതിന് ഒരുപാട് നന്ദി 🙏 

കൂടാതെ  സചിത്ര  പുസ്തകത്തിലൂടെ യും  സംയുക്ത  ഡയറിയിലൂടയും  ഓരോ കുട്ടിയുടെയും കഴിവുകൾ  മുന്നോട്ടു കൊണ്ട് വരാൻ  സാധിക്കുന്നു. അതിനു ഒരായിരം  നന്ദി 🙏🙏

കുട്ടികൾക്ക് ഓരോ പ്രവർത്തനങ്ങളും ചട്ടയയും വൃത്തിയായും ചെയ്യാൻ സചിത്ര പുസ്തകവും സംയുക്ത  ഡയറിയും  വലിയ  ഒരു  പങ്ക് വഹിച്ചു. ഇതിനൊക്കെ വേണ്ടി നമ്മളുടെ  കുട്ടികളോടപ്പം  നിന്ന് അവർക്കു മനസിലാവുന്ന  രീതിയിൽ  അവരെ  പ്രോത്സാഹിപ്പിക്കുന്ന നജ്മുന്നിസ ടീച്ചർക്ക്  പറഞ്ഞാൽ  തീരാത്ത  അത്രയും നന്ദി 🙏🙏

108. സംയുക്ത ഡയറി എഴുതു൬ സമയത്ത് ഞാൻ  എന്റെ സ്കുളി൭ന  ഓർമിക്കുകയു൦ അനുഭവിക്കയും ൭ചയ്യു൬ു

സംയുക്ത ഡയറി എഴുതു൬ സമയത്ത് ഞാൻ  എന്റെ സ്കുളി൭ന  ഓർമിക്കുകയു൦ അനുഭവിക്കയും ൭ചയ്യു൬ു

കുട്ടികൾ കാര്യങ്ങൾ ഓർത്തെടുത്ത് പറയുന്നു എഴുതുന്നതിന് സഹായം ലഭിക്കുമ്പോൾ അക്ഷരങ്ങൾക്ക് കൂടുതൽ തെളിച്ചം വരുന്നു.

ശർമിള ദേവി

M/O അഭിഷേക്

ഒന്നാം ക്ലാസ് പൈങ്ങോട്ടുപുറം എ എൽ പി എസ്.

കോഴിക്കോട്

109. അക്ഷരത്തെറ്റ് കുറയും

സർഗ്ഗത്മഗത വളരും

സംയുക്ത ഡയറി എഴുതുന്നത്  ശീലമായാൽ കുട്ടികളിൽ അക്ഷരത്തെറ്റ് കുറയും.

സർഗ്ഗത്മഗത വളരും

ഭാവിയിൽ ലക്ഷ്യങ്ങളെക്കുറിച്ച് ബോധവാൻമാരാകും. ഒരു ചിട്ടയായ ജീവിതം ആയിരിക്കും.

റഫീന

M/O സിയാൻ അഹമ്മദ്

പൈങ്ങോട്ടുപുറം എ എൽ പി എസ്

കോഴിക്കോട്

110. ക്ലാസിലെ കാര്യങ്ങൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കാൻ കഴിയുന്നു.

 സംയുക്ത ഡയറി എഴുതുന്നതിലൂടെ കുട്ടികൾ അതാത് ദിവസത്തെ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുന്നു. ക്ലാസിലെ കാര്യങ്ങൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കാൻ കഴിയുന്നു.

ബിൻന്ദി 

M/O നുഹ രന

പൈങ്ങോട്ടുപുറം എ എൽ പി സ്കൂൾ

കോഴിക്കോട്

111. മക്കൾ ഗവണ്മെന്റ് സ്കൂളിൽ പഠിക്കുന്നതിനേക്കാൾ നല്ലത് പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്നതാണെന്ന മിഥ്യാ ധാരണ ആയിരുന്നു എനിക്ക്

ആദ്യമായി സ്കൂളിനെ കുറിച്ച് പറയട്ടെ. ഈ വർഷമാണ് എന്റെ മൂന്ന് കുട്ടികളും അഡ്മിഷൻ എടുത്തത്, മുൻപ് ഒരു പ്രൈവറ്റ് സ്കൂളിൽ ആയിരുന്നു, മക്കൾ ഗവണ്മെന്റ് സ്കൂളിൽ പഠിക്കുന്നതിനേക്കാൾ നല്ലത് പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്നതാണെന്ന മിഥ്യാ ധാരണ ആയിരുന്നു എനിക്ക്. 

ഫീസ് കൊടുത്ത് പഠിപ്പിച്ചാൽ കുട്ടികൾക്കു എക്സ്ട്രാ കെയർ കിട്ടുമെന്ന്. പക്ഷെ ആത്മയിൽ പ്രൈവറ്റ് സ്കൂളിൽ നിന്ന് പോലും കിട്ടാത്ത നല്ലൊരു പഠിത്തമാണ് കിട്ടിയത്. 

ടീച്ചേർസ് ആണെങ്കിലും നന്നായി എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ട്.

സചിത്ര പഠപുസ്തകം കുട്ടികൾക് ആശയം മനസിലാക്കാൻ ഒരുപാട് സഹായിക്കുന്നുണ്ട്. അവരുടെ മനസിലുള്ള കാര്യങ്ങൾ ചിത്ര രൂപത്തിലും കഥ രൂപത്തിലും വിശദീകരിക്കാനുള്ള ഒരു അവസരമാണ് കിട്ടുന്നത്. പെട്ടെന്ന് അക്ഷരങ്ങൾ മനസിലാക്കാനും വായിക്കാനും ഇത് ഉപകരിക്കുന്നുണ്ട്

സംയുക്ത ഡയറി, വായനപ്രവർത്തനങ്ങൾ, എലാം നല്ലൊരു ആശയം തന്നെയാണ്. എല്ലാ ടീച്ചേഴ്സിനും എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച് ഒന്നാം ക്ലാസ്സിലെ റെജുല മിസ്സ്‌ ഒരുപാട് നന്നായി കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും രക്ഷിതകൾക്കും ചർച്ച ചെയുന്നുണ്ട്

Thank u so much

ഷഫീദ (ഉമ്മ )

മുഹമ്മദ്‌ നിഫാൽ. എ ( കുട്ടിയുടെ പേര് )

ആത്മ എ യു പി സ്കൂൾ കാരപരമ്പ

112. പഠനനിലവാരം ഉയർത്തുന്നതിന് സ്വീകരിച്ച ഈ പുതിയ മാർഗ്ഗങ്ങൾ വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു

 എൻറെ മകൾ ഋതു വർണ്ണ കോഴിക്കോട് ജില്ലയിലെ കുണ്ടുതോട് ജി.യു.പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്നു.ഒന്നാം ക്ലാസിൽ സംയുക്ത ഡയറി, സചിത്ര നോട്ട്ബുക്ക്  എന്ന് കേട്ടപ്പോൾ എനിക്കായിരുന്നു ടെൻഷൻ.

എൻറെ മകൾ ഇതിൽ എങ്ങനെ എഴുതും എന്ന് ഞാൻ വിചാരിച്ചിരുന്നു പിന്നെ ടീച്ചർ ഇതിനെപ്പറ്റി പറഞ്ഞു മനസ്സിലാക്കി തന്നു. മകൾക്ക് ആദ്യമൊക്കെ എഴുതുവാൻ മടിയായിരുന്നു പിന്നെ അറിയാത്ത അക്ഷരങ്ങൾ ഞാൻ എഴുതിക്കൊടുക്കുന്ന അതിലൂടെ അവൾക്ക് കൂടുതൽ ഇഷ്ടമായി അറിയാത്ത അക്ഷരങ്ങൾ ഒന്ന് രണ്ട് തവണ എഴുതി കാണിച്ചുകൊടുത്താൽ പിന്നെ സ്വന്തമായി എഴുതുവാൻ തുടങ്ങി. ആദ്യമൊക്കെ ചിഹ്നങ്ങൾ അറിയില്ലായിരുന്നു എന്നാൽ ഇപ്പോൾ ചിഹ്നങ്ങൾ അറിയാം "ഈ" ചിഹ്നം അല്ലെങ്കിൽ "ഓ "ചിഹ്നം എഴുതുവാൻ പറഞ്ഞാൽ സ്വന്തമായി എഴുതുവാൻ സാധിക്കുന്നു. ക്ലാസ്സിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ കൂടുതലായി അറിയുവാൻ സാധിക്കുന്നു സംയുക്ത ഡയറി ക്ലാസിലെ കാര്യങ്ങളാണ് എഴുതുന്നത് അതിലൂടെ കുട്ടിയുടെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു.

എന്താണ് എഴുതുന്നത് അതിനെക്കുറിച്ചുള്ള ചിത്രം വരയ്ക്കുവാൻ പറഞ്ഞാൽ സ്വന്തമായി ചിത്രം വരയ്ക്കുവാൻ കഴിയുന്നുണ്ട്.

സംയുക്ത ഡയറി എന്ന ആശയം ഇഷ്ടപ്പെടുന്നു കുട്ടിയുടെ ഓർമ്മശക്തിയും ചിന്താശക്തിയും വർദ്ധിപ്പിക്കുന്നു.

 പഠനനിലവാരം ഉയർത്തുന്നതിന് സ്വീകരിച്ച ഈ പുതിയ മാർഗ്ഗങ്ങൾ വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒന്നാണ്.

സചിത്ര നോട്ട് ബുക്കിൽഓരോ കഥകൾ എഴുതുമ്പോൾ അതിനെക്കുറിച്ചുള്ള ചിത്രങ്ങൾ ടീച്ചറുടെ സഹായത്തോടുകൂടി വെട്ടി ഒട്ടിക്കുമ്പോൾ മകൾക്ക് വളരെ കൗതുകവും കൂടുതൽ അറിയുവാനുള്ള ആവേശമാണ് ഇതിലൂടെ കുട്ടിയുടെ കഴിവിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ സാധിക്കുന്നു

രക്ഷിതാവ്

അഞ്ജന വിനോദൻ

ഋതു വർണ്ണ പി വീ

ജി യു പി എസ് കുണ്ടുതോട്

കോഴിക്കോട്

113. എഴുതിയത് വായിക്കാനും   ആ വിഷയത്തെക്കുറിച്ചുള്ള ചിത്രം വരക്കാനും  വളരെ ഇഷ്ടമാണ്

സംയുക്ത ഡയറി എന്ന ആശയം വളരെ നല്ല ഒരു പ്രവർത്തനമാണ് മോൾക്കു ആദ്യം ചിഹ്നങ്ങൾ ചേർത്ത് അക്ഷരങ്ങൾ എഴുതാനും വായിക്കാനും പ്രയാസമായിരുന്നു സംയുക്ത ഡയറി എഴുതിത്തുടങ്ങിയപ്പോൾ അക്ഷരങ്ങളും ചിഹ്നങ്ങളും ഓർത്ത് എടുത്ത് എഴുതുന്നുണ്ട് ദിവസവും നടക്കുന്ന കാര്യങ്ങൾ ചിന്തിച്ച് ഓർത്ത്  എടുത്ത് എഴുതാനും  എഴുതിയത് വായിക്കാനും   ആവിഷയത്തെ കുറിച്ച് ഉള്ള ചിത്രം വരക്കാനും  വളരെ ഇഷ്ടമാണ് 👍മക്കളുടെ ചിന്തിക്കാനുള്ള കഴിവ് പിന്നെ ഞാൻ ചോദിക്കുന്നതിന് മുന്നേ തന്നെ ക്ലാസിലെ എല്ലാ  കാര്യങ്ങളും മോൾ  പറയാറുണ്ട് മക്കളും നമ്മളും കൂടെ ഇരുന്നു എഴുതുമ്പോൾ അവർക് കൂടുതൽ ഒരു താൽപര്യം ഉണ്ട്. എഴുതാൻ വായിക്കാനും teacher dairy എന്നും നോക്കുന്നതും സ്റ്റാർ കിട്ടുന്നതും very good കിട്ടുന്നതും  അവർക്ക് dairy എഴുതാനുള്ള താൽപര്യം കൂടുന്ന ഒരു വലിയ കാര്യമാണ് 

Thanviya Raj. k

D/o.soya.u

Chathamangalam GLP SCHOOL

114. ഈ ഒരു പഠന രീതിയിൽ ഞാൻ വളരെ അധികം സന്തുഷ്ടയാണ്.

 എന്റെ മോൾ സിയ മെഹ്റിൻ. താഴക്കോട് ഗവൺ മെന്റ് എൽ. പി. സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. സംയുക്ത ഡയറി എഴുതുന്നതിനെ കുറിച്ച് എനിക്ക് നല്ല അഭിപ്രായം ആണുള്ളത്. എന്റെ മോൾക്ക് തുടക്കത്തിൽ ഞാൻ ആശയവും അക്ഷരങ്ങളും എഴുതി കാണിക്കുകയും വേണമായിരുന്നു. എന്നാൽ ഇപ്പോൾ ആശയം പറയുകയും അക്ഷരം പറഞ്ഞു കൊടുത്താൽ എഴുതുന്ന വിധത്തിൽ അവൾ എത്തി. ആശയത്തിന് അനുയോജ്യമായ ചിത്രങ്ങളും വരയ്ക്കാൻ തുടങ്ങി.

ഇത്രയും പെട്ടെന്ന് എഴുതാനും ആശയം കണ്ടെത്തി വാക്കുകൾ കൂട്ടിച്ചേർത്തു എഴുതാനും വായിക്കാനും അവരെ സഹായിച്ചത് സംയുക്ത ഡയറി എന്ന ആശയം തന്നെയാണ്. ഈ ഒരു പഠന രീതിയിൽ ഞാൻ വളരെ അധികം സന്തുഷ്ടയാണ്.

നമ്മുടെ കുട്ടികൾ ഇനിയും ഉയരങ്ങൾ എത്തിപ്പിടിക്കെട്ടെ. എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ.

ഷമീമ

M/o സിയ മെഹ്റിൻ

ജി.എൽ.പി താഴക്കോട്

മുക്കം

കോഴിക്കോട്

പാലക്കാട് 

115. കുട്ടികൾ അക്ഷരങ്ങളോടും ചിത്രങ്ങളോടും കൂടുതൽ അടുക്കുന്നു

സംയുക്ത ഡയറിയും സചിത്ര പുസ്തകവും എഴുതുന്നതിലൂടെ കുട്ടികൾ അക്ഷരങ്ങളോടും ചിത്രങ്ങളോടും കൂടുതൽ അടുക്കുന്നു. വാക്കുകൾ കൂട്ടിച്ചേർക്കാനും ചിഹ്നങ്ങൾ ചേർത്തെഴുതാനും പഠിക്കുന്നു. സംയുക്ത ഡയറിയുടെ വിഷയവുമായി ബന്ധപ്പെട്ടാണ് നടന്ന കാര്യങ്ങൾ ചിത്രങ്ങളിലൂടെ വിവരിക്കുമ്പോൾ അവർക്ക് ചിന്തശേഷി വർദ്ധിക്കുന്നു. പുതിയതായി എന്തെങ്കിലും ചിത്രം കാണുമ്പോൾ എങ്ങനെ വരയ്ക്കണം എന്ന് ചിന്തിക്കുന്നു. ഡയറിയുടെ താഴെ ചിത്രങ്ങൾ വരയ്ക്കുബോൾ ഏറെ ആകർഷകവും മനോഹരവുമാകുന്നു. ഏതൊക്കെ നിറങ്ങൾ എവിടെയൊക്കെ ചേർത്താൽ മനോഹരമാക്കാം എന്നും ചിന്തിക്കുന്നു. കുട്ടികളെ സംബന്ധിച്ച്  നല്ലൊരു പ്രവർത്തനമാണ് സംയുക്ത ഡയറിയും സചിത്ര പുസ്തകവും.

 അർച്ചന

ഒന്നാം ക്ലാസിലെ അപ്സരയുടെ അമ്മ

ജി.യു.പി.സ്കൂൾ

തത്തമംഗലം

ചിറ്റൂർ

പാലക്കാട്

116. സചിത്ര പുസ്തകവും സംയുക്ത ഡയറിയും ഇവ രണ്ടും ചെയ്യുന്നതിലുള്ള കുട്ടിയുടെ താല്പര്യം അതുതന്നെയാണ് ഒന്നാമത്തെ കാര്യം

നമസ്കാരം,

 എന്റെ പേര് ധന്യ. ഞാൻ പട്ടാമ്പി ഉപജില്ലയിലെ തത്തനംപുള്ളി A L P സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ധ്യാൻ വിപിന്റെ അമ്മയാണ്.

സചിത്ര പുസ്തകവും സംയുക്ത ഡയറിയും ഇവ രണ്ടും ചെയ്യുന്നതിലുള്ള കുട്ടിയുടെ താല്പര്യം അതുതന്നെയാണ് ഒന്നാമത്തെ കാര്യം. ഡയറിയുടെ കാര്യത്തിൽ, ആദ്യമൊക്കെ സ്കൂളിൽനിന്ന് വന്നാൽ ഇന്ന് എന്തുണ്ടായി, എന്തൊക്കെ പഠിപ്പിച്ചു എന്ന് ചോദിക്കുമ്പോൾ മാത്രം അക്കാര്യം പറഞ്ഞിരുന്ന കുട്ടി ഇപ്പോൾ രാവിലെ മുതൽ വൈകുന്നേരം ഡയറി എഴുതുന്നത് വരെയുള്ള എല്ലാകാര്യങ്ങളും ഓർത്തുവെച്ച് പറയുകയും സ്ഥിരമായി എഴുതുന്ന ചില വാക്കുകൾ സ്വയം എഴുതുവാനും തുടങ്ങി. പഠന രീതികളിൽ വന്ന മാറ്റങ്ങൾ എടുത്തു പറയേണ്ടുന്നവയാണ്. ചിത്രങ്ങൾക്കും കളറിങ്ങിനും പ്രാധാന്യം നൽകികൊണ്ടുള്ള പഠനരീതി കുട്ടികൾക്ക് വളരെ അനായാസമായും മടി കൂടാതെ പഠിക്കാനും ഉള്ള ഒരു താല്പര്യം അവരിൽ ഉണ്ടാക്കി എടുക്കുന്നുണ്ട്. സചിത്ര പുസ്തകത്തിലെ വർക്കുകൾ ചെയ്യുമ്പോൾ ഒപ്പം ഇരുന്ന് അവനെകൊണ്ട് കഴിയുന്ന രീതിയിൽ സഹായിക്കുന്നുണ്ട്. സ്കൂളിലെ എല്ലാ വിശേഷങ്ങളും, അന്നന്ന് എടുക്കുന്ന എല്ലാ പ്രവർത്തനങ്ങളും രക്ഷിതാക്കളായ ഞങ്ങൾക്ക് ഈ ഗ്രൂപ്പിലൂടെ പങ്കുവെച്ച് തരികയും എല്ലാത്തിനും ഉപരി മക്കളെ നന്നായി പഠിപ്പിക്കുകയും ചെയ്യുന്ന അഭിലാഷ് മാഷിന് ഒരുപാട് നന്ദി.

എന്ന്,

രക്ഷിതാവിന്റെ പേര് :ധന്യ. എം

കുട്ടിയുടെ പേര് : ധ്യാൻ വിപിൻ. വി


ക്ലാസ് പി ടി എയിൽ രക്ഷിതാവ് കണ്ണീർ വാർത്തു* 

ഞാൻ 9 വർഷമായി ഒന്നാം ക്ലാസിലെ അധ്യാപികയാണ്. എല്ലാ വർഷവും 75 - 80 % കുട്ടികളാണ് എനിക്ക് സംതൃപ്തി തരുന്ന വിധത്തിൽ പഠന മികവ് പുലർത്തി രണ്ടാം ക്ലാസിലേക്ക് പോകാറ്.എനിക്ക് ഇപ്രാവശ്യം ആകെ 11 കുട്ടികൾ മാത്രമാണ് ക്ലാസിൽ ഉള്ളത്. സചിത്ര പുസ്തകങ്ങളിലൂടെയും പുനരനുഭവ പ്രക്രിയകളിലൂടെ എന്റെ 10 കുട്ടികൾ ( ഒരാൾ ഇടയ്ക്കിടെ ലീവ് ആകുന്നു) സ്വന്തമായി വാക്കുകൾ വായിക്കുകയും ഒന്നാം പാഠത്തിലെ ഊന്നൽ നൽകുന്ന അക്ഷരങ്ങൾ ഉപയോഗിച്ചുള്ള വാക്കുകൾ സ്വന്തമായി എഴുതുകയും ചെയ്യുന്നു. അധ്യയന വർഷത്തിൽ ഒന്നര മാസം പിന്നിടുമ്പോൾ എനിക്ക് വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു. വേറിട്ട ഒരു അനുഭവവും കൂടി പങ്കു വെക്കുന്നു. ജൂൺ അവസാനം ചേർന്ന ആദ്യ ക്ലാസ് PTA മീറ്റിംഗിൽ ഒരു രക്ഷിതാവ് മാത്രം നിസ്സംഗയായി ഇരിക്കുന്നുണ്ട്. അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് LKG യും UKG യും കഴിഞ്ഞു വന്ന കുട്ടിയുടെ രക്ഷിതാവാണ്. മുഖത്ത് ഒരു സന്തോഷവും ഇല്ല. കാര്യം അന്വേഷിച്ചപ്പോൾ അമ്മ പറഞ്ഞു.

"മുമ്പ് പഠിച്ച സ്കൂളിലെ CPTA യിൽ എല്ലാവരുടെയും മുന്നിൽ വച്ച് ചീത്ത കേൾക്കും .ഒരക്ഷരവും എഴുതാനും വായിക്കാനും അറിയില്ല കുട്ടിക്ക് , എന്ന് പറഞ്ഞ് ആൾക്കൂട്ടത്തിൽ നാണം കെടാറുണ്ട്. ഇവിടെയിനി Tr എന്തൊക്കെ പറയുമെന്ന പേടിയിലാണ് ഞാൻ വന്നിരിക്കുന്നത് .... ടെൻഷനാണ് " എന്നൊക്കെ പറഞ്ഞു. ഞാനൊന്നും പറഞ്ഞില്ല. ആ മോൾടെ സചിത്ര പുസ്തകം എടുത്ത് കയ്യിൽ കൊടുത്തു. ഇതിലെഴുതിയിരിക്കുന്നതെല്ലാം മകൾ ഒറ്റക്കാണെന്നും ഇതെല്ലാം അവൾ വായിക്കുമെന്നും പറഞ്ഞ് കുട്ടിയെ കൊണ്ട് വായിപ്പിച്ചു..... ആ സമയം ആ അമ്മയുടെ കണ്ണുകളിൽ നിന്ന് കുടുകുടെ കണ്ണീരൊഴുകി. സങ്കട കണ്ണീരല്ല, അത് സന്തോഷത്തിന്റേതായിരുന്നു , അഭിമാനത്തിന്റേതായിരുന്നു. അവർ എന്നെ കെട്ടിപിടിച്ചു...

അത് മറക്കാനാവാത്ത ഒരനുഭവമായി.

 സത്യത്തിൽ പഠന മികവിൽ സ്ഥാനം നോക്കുകയാണെങ്കിൽ 10 കുട്ടികളിൽ പത്താം സ്ഥാനത്തെയാളാണ് അവൾ വായിക്കാനും എഴുതുവാനും കൈയക്ഷരത്തിലും ഒക്കെ .

എന്നിട്ടും അവർ എത്രത്തോളം അഭിമാനിക്കുന്നു. സന്തോഷിക്കുന്നു.

 CPTA യിൽ വന്ന രക്ഷിതാക്കൾക്കെല്ലാം അവരുടെ മക്കളുടെ പുസ്തകം കൈയിൽ കിട്ടിയപ്പോൾ സന്തോഷമായിരുന്നു. 

ഞാൻ പുസ്തകം കൊടുത്തുവിടാറില്ലായിരുന്നു.

എനിക്കും വളരെയേറെ സന്തോഷം . അഭിമാനം .

സാജിത ടീച്ചർ

എ.ജെ.ബി സ്ക്കൂൾ ലക്കിടി

ലക്കിടി പോസ്റ്റ്

പാലക്കാട് ജില്ല


117. മാത്രമല്ല എവിടെ മലയാള അക്ഷരങ്ങൾ കണ്ടാലും ചേർത്തു വായിക്കാൻ പഠിച്ചു

ഞാൻ അഹ്‌മദ് ആസിമിന്റെ ഉമ്മ . സചിത്ര ഡയറി എഴുത്തിലൂടെ കുട്ടിക്ക് നല്ല മാറ്റമുണ്ട്. അക്ഷരങ്ങൾ അറിയാനും ഓരോ ദിവസങ്ങളിലും നടന്ന കാര്യങ്ങൾ ഓർത്തെടുക്കാനും സഹായിക്കുന്നു. ആദ്യ ദിവസങ്ങളിൽ കുറെ തെറ്റുകളും എഴുതാൻ മടിയും ഉണ്ടായിരുന്നു. പിന്നെ പിന്നെ അവന് ഡയറി എഴുതാൻ നല്ല ഉത്സാഹമായി. ഓരോ ദിവസം സ്കൂൾ വിട്ടു വന്നാൽ എന്നോട് അന്ന് നടന്നതെല്ലാം പറഞ്ഞുതരും. എഴുത്തിലൂടെ അക്ഷരങ്ങളെല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു. മാത്രമല്ല എവിടെ മലയാള അക്ഷരങ്ങൾ കണ്ടാലും ചേർത്തു വായിക്കാൻ പഠിച്ചു. മോന് പഠിക്കാനുള്ള താത്പര്യം വർദ്ധിച്ചു. വളരെ നല്ല ഒരു പദ്ധതിയാണ് സചിത്ര ഡയറി എഴുത്ത്.         

അഹ്‌മദ്  ആസിം - J          

ആബിദ ജമാൽ    AMSBS Kinassery , Palakkad

118. സംയുക്ത ഡയറി  കൊണ്ട് നല്ല   മലയാളത്തിൽ  കുട്ടി എഴുതി തുടങ്ങി

സംയുക്ത  ഡയറി  എഴുതിയതുകൊണ്ട് എന്റെ മോൾ മലയാളം  അക്ഷരങ്ങളും  ചില്ലക്ഷരങ്ങളും   മനസിലാക്കാൻ  തുടങ്ങി ഇപ്പോൾ  സ്കൂൾ പോകുപോളു  വരുപോളും ഉണ്ടാകുന്ന കാര്യങൾ  വിട്ടിൽ വന്നു പറയാറുണ്ട്  അതുകൊണ്ട്  സ്കൂൾ പോകുപോളു വരുപോളു ഉള്ള  കാര്യങ്ങൾ   വൈകിട്ടു ഡയറി  എഴുതുപോൾ  അറിയാൻ കഴിയാറുണ്ട്   സംയുക്ത ഡയറി  കൊണ്ട് നല്ല  മലയാളത്തിൽ  കുട്ടി എഴുതി തുടങ്ങി

👆എ. യു. പി. എസ്

ആലമ്പള്ളം, 

കൊല്ലെങ്കോട്.

പാലക്കാട്

119. സംയുക്ത ഡയറി എന്ന ആശയം കൊണ്ടുവന്ന എല്ലാ  അധ്യാപകർക്കും അഭിനന്ദനങ്ങൾ

 റിത്യൂഷ് എന്ന എൻറെ മകൻ എ യു പി എസ് ആലമ്പളം സ്കൂളിൽ പഠിക്കുന്നു സംയുക്ത ഡയറി എഴുതുന്നത് കൊണ്ട് എൻറെ മകൻറെ ഓരോ ദിവസം നടക്കുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു തരുന്നു അതിൽ നല്ലതും ചീത്തയുമായ കാര്യങ്ങൾ തിരിച്ചു പറഞ്ഞുകൊടുക്കാൻ എനിക്ക് സാധിക്കുന്നു. ഡയറി എഴുതുന്നത് കൊണ്ട് അക്ഷരങ്ങൾ എഴുതാനും കണ്ട ചിത്രം വരയ്ക്കാനും കഴിയുന്നുണ്ട്. ആദ്യത്തെ കുറച്ചു ദിവസങ്ങൾ അക്ഷരങ്ങൾ എഴുതാൻ ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് അവൻ തന്നെ സ്വയം  അക്ഷരങ്ങൾ എഴുതാൻ ശ്രമിക്കുന്നു. സംയുക്ത ഡയറി എന്ന ആശയം കൊണ്ടുവന്ന എല്ലാ  അധ്യാപകർക്കും അഭിനന്ദനങ്ങൾ

👆എ. യു. പി. എസ്

ആലമ്പള്ളം, കൊല്ലെങ്കോട്.

പാലക്കാട്

120. മലയാളം എഴുതൽ, വായിക്കൽ, ചിത്രങ്ങൾ വരയ്ക്കൽ, നിറം നൽകൽ, സ്വന്തമായി കാര്യങ്ങൾ ചിന്തിച്ച് പറയൽ തുടങ്ങി നിരവധി മേന്മകൾ സംയുക്ത ഡയറി എഴുത്തിൽ നിന്ന് അവൾക്ക് നേടാൻ കഴിയുന്നു

ഞാൻ എ.എൽ.പി അമ്മനൂർ സ്ക്കൂളിലെ ഒന്നാം ക്ലാസിലെ ലയന കൃഷ്ണയുടെ അമ്മയാണ്. സംയുക്ത ഡയറി എഴുത്ത് എന്ന ആശയം ടീച്ചർ പറഞ്ഞപ്പോൾ തന്നെ നല്ല ആശയമായി തോന്നി എങ്കിലും ലയന എഴുതുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. എന്നാൽ എഴുതി തുടങ്ങിയപ്പോൾ വളരെ ഉത്സാഹത്തോടെയാണ് അവൾ അത് ഏറ്റെടുത്തത് ടീച്ചറുടെ പ്രോത്സാഹനം കൂടി ആയ പ്പോൾ അവൾക്ക് താത്പര്യം കൂടി. ആദ്യത്തേതിനേക്കാൾ ഓരോ ദിവസം കൂടും തോറും അക്ഷരങ്ങൾ മാറി വാക്യങ്ങളായും ചിഹ്നങ്ങൾ കൂടുതൽ അറിയാനും എഴുതാനും തുടങ്ങി. ഓരോ ദിവസവും അവളെ സ്വാധീനിച്ച കാര്യങ്ങൾ എന്റെ സഹായമില്ലാതെ ഒറ്റയ്ക്ക് പറയാൻ തുടങ്ങി. മലയാളം എഴുതൽ, വായിക്കൽ, ചിത്രങ്ങൾ വരയ്ക്കൽ, നിറം നൽകൽ, സ്വന്തമായി കാര്യങ്ങൾ ചിന്തിച്ച് പറയൽ തുടങ്ങി നിരവധി മേന്മകൾ സംയുക്ത ഡയറി എഴുത്തിൽ നിന്ന് അവൾക്ക് നേടാൻ കഴിയുന്നുണ്ട്. ഇനിയും ഒരുപാട് നല്ല മാറ്റങ്ങൾ സംയുക്ത ഡയറി എഴുത്തിലൂടെ സാധിക്കും എന്ന നല്ല വിശ്വാസമുണ്ട്.

121. സചിത്രപുസ്തകത്തിൽ എഴുതുന്നത് പോലെ ആണ് അവർ ഡയറിയിൽ എഴുതുന്നത്. അത് കൊണ്ട് അവർക്ക് രണ്ടുവര കോപ്പിയുടെ ആവശ്യം ഇല്ല.

പട്ടാമ്പി ഉപജില്ലയിലെ എ.എൽ.പി. എസ്. തത്തനം പുള്ളി സ്കൂളിലെ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ ഷെസ, എം.. എന്ന കുട്ടിയുടെ രക്ഷിതാവ് ആണ് ഞാൻ...എന്റെ പേര് ഷെക്കിയ... ആദ്യമായി സചിത്ര പുസ്തകം എന്ന പദ്ധതി നടപ്പിലാക്കിയവർക്ക് നന്ദി പറയട്ടെ... 

പിന്നെ ഡയറി അത് ഞങ്ങളുടെ മക്കളുടെ കൂടെ ഇരുന്ന് എഴുതാൻ ഞങ്ങൾക്കും മക്കൾക്കും ഒരു പോലെ പ്രചോദനം തന്ന ഞങ്ങളുടെ അഭിലാഷ് മാഷിന് ഒരുപാട് നന്ദി ഉണ്ട്...🙏..

ആദ്യമൊക്കെ മക്കൾ സ്കൂൾ വിട്ട് വന്നാൽ അവരോട് കൂടെ ഇരുന്ന് കുറച്ചു നേരം സംസാരിച്ചാൽ മാത്രമേ അന്ന് സ്കൂളിലും മദ്രസയിലും നടന്ന കാര്യങ്ങൾ അവർ പറയുമായിരുന്നുള്ളു.. അതും എല്ലാ കാര്യങ്ങളും അപ്പൊ പറയില്ല പലപ്പോഴും ആയിരുന്നു പറഞ്ഞിരുന്നത്.... ഡയറി എഴുത് തുടങ്ങിയത് മുതൽ പിന്നെ ഒന്നും അങ്ങോട്ടു ചോദിക്കേണ്ട ആവശ്യം വരുന്നില്ല... എല്ലാം അവരുടെ മനസ്സിൽ എഴുതിയിട്ടുണ്ടാവും.... അതാണ് ഡയറിയിൽ പകർത്തുക... വീട്ടിൽ നടന്ന കാര്യങ്ങൾ ചിലതൊക്കെ നമ്മൾ മറന്നിട്ടു ഉണ്ടാവും... ഡയറി എഴുതുന്ന നേരത്ത്  മോൾക്ക് അത് ഓർമ വരും... പിന്നെ അവർക്ക് അറിയാത്ത കുറെ അക്ഷരങ്ങൾ ഉണ്ടായിരുന്നു, അതൊക്കെ പഠിക്കാൻ സഹായം ആയി, പിന്നെ വള്ളിയും ചിഹ്നങ്ങളും അറിയില്ലായിരുന്നു അതൊക്കെ ക്ലിയർ ആയി വന്നു... പിന്നെ അവർ വലിയ ക്ലാസ്സിലൊക്കെ എത്തുമ്പോൾ ഒന്നാം ക്ലാസ്സിലെ ഡയറി എടുത്തു നോക്കിയാൽ അവരുടെ പഴയ കാലവും ഓർമ വരും…

ഇത് നല്ലൊരു അനുഭവം ആണ് എനിക്ക്, വലുതായാൽ അവർക്കും അങ്ങനെ തന്നെ ആവും.... 

പിന്നെ സച്ചിത്ര പുസ്തകം.,. കുട്ടികളുടെ കൂടെ ഞങ്ങൾക്കും പഠിക്കാൻ പറ്റുന്നുണ്ട്... 

ചിത്ര രചന അത് എടുത്തു പറയേണ്ട ഒന്ന് തന്നെ ആണ്... കുട്ടികളുടെ കഴിവുകളെ ചെറുപ്പത്തിൽ തന്നെ പ്രയോജന പെടുത്തനും പ്രോത്സാഹിപ്പിക്കുവാനും ഉതകുന്ന ഒന്നാണ് ഈ പുസ്തകം... വരയ്ക്കാനും എഴുതാനും മടിയുള്ളവർക്ക് മടി മറ്റുവാനും കയ്യെഴുത് വൃത്തിയായി കിട്ടുവാനും നല്ലൊരു പഠന രീതി ആണ് സചിത്ര പുസ്തകം... 

ആ പുസ്തകത്തിൽ എഴുതുന്നത് പോലെ ആണ് അവർ ഡയറിയിൽ എഴുതുന്നത്... അത് കൊണ്ട് അവർക്ക് രണ്ടുവര കോപ്പിയുടെ ആവശ്യം ഇല്ല…

ഒരു രീതിയിൽ രണ്ടു പഠനം ആണ് ഇവർക്ക് കിട്ടുന്നത്... ഇതിനൊക്കെ ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുമക്കളെയും പ്രോത്സാഹിപ്പിക്കുകയും ഞങ്ങളുടെ കൂടെ നിൽക്കുകയും ചെയ്യുന്ന ഞങ്ങളുടെ  അഭിലാഷ് മാഷിന് ആണ് എല്ലാ നന്ദിയും കടപ്പാടും.... 🙏

122. ഡയറി എഴുത്തിനു വേണ്ടി അവന്റെ ഒരു ദിവസത്തെ മുഴുവൻ സങ്കടങ്ങളും സന്തോഷങ്ങളും ദേഷ്യവും എല്ലാം ഞാനുമായി ആദ്യത്തെക്കാൾ കൂടുതൽ പങ്കുവെക്കുന്നു

അമ്മനൂർ എ എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദിന്റെ ഉമ്മ ഷംസീറ ആണ്. ഡയറി എഴുത്ത് ഒരു മാസമായപ്പോഴേക്കും കാര്യമായ പുരോഗതിയുണ്ട്. അവനെ സംബന്ധിച്ച് ചിഹ്നങ്ങളായിരുന്നു വെല്ലുവിളി.. കുട്ടികൾ പെൻസിൽ കൊണ്ടും അറിയാത്ത വാക്കുകളും ചിഹ്‌നങ്ങളും അമ്മമാർ പെൻ കൊണ്ടും എഴുതുക എന്ന ടീച്ചർ തന്ന ആശയം വളരെ സഹായകമായി.. പിന്നെ  അവനെക്കൊണ്ട് ദിവസവും പത്രത്തിലെ ഒരു headline വായിപ്പിക്കാറുണ്ട്... ചില വാക്കുകൾ കൊടുത്ത് ആ വാക്കുകൾ പത്രത്തിൽ എവിടെയാണ് എന്നൊക്കെ കണ്ടുപിടിക്കാൻ പറയാറുണ്ട്.. ആദ്യദിവസങ്ങളിൽ സംയുക്തമായി എഴുതിയിരുന്ന ഡയറി ഇപ്പോൾ മുഹമ്മദ്‌ അവന്റേതായ രീതിയിൽ ആശയങ്ങൾ  കണ്ടെത്തി എഴുതാറുണ്ട്.. ഡയറി എഴുത്തിനു വേണ്ടി അവന്റെ ഒരു ദിവസത്തെ മുഴുവൻ സങ്കടങ്ങളും സന്തോഷങ്ങളും ദേഷ്യവും എല്ലാം ഞാനുമായി ആദ്യത്തെക്കാൾ കൂടുതൽ പങ്കുവെക്കുന്നുണ്ട്…

അമ്മ നൂർ ALP School ലെ 1-ാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവിന്റെ അമ്മയാണ് കുട്ടികളെ കൊണ്ട് ഡയറിയെഴുതിപ്പിക്കുക എന്ന ആശയം ടീച്ചർ പറഞ്ഞപ്പോൾ അതു സാധ്യമാകുമോയെന്ന സംശയം ഉണ്ടായിരുന്നു.  കാരണം സ്വാരാ ക്ഷരങ്ങൾ  മാത്രം അറിഞ്ഞിരുന്ന അഭിനവിനെ കൊണ്ട് ഏങ്ങനെ എഴുതിക്കും എന്നായിരുന്നു ചിന്ത.  ആദ്യാ ആദ്യം അക്ഷരങ്ങൾപറഞ്ഞു കൊടുത്തു. ഇപ്പോൾ ചില വാക്കുകൾ സ്വയം എഴുതാൻ കഴിയുന്നു .വന്നു ,കഴിച്ചു , അമ്മ ,അച്ഛൻ തുടങ്ങിയ പല വാക്കുകളും സ്വയം മനസ്സിലാക്കി എഴുതുന്നു ആദ്യം മുതലേ ഇന്ന് എന്താണ് ഡയറിയിൽ എഴുതുക എന്നു പറയും. അത് വേണ്ടയെന്നു പറഞ്ഞാലും സമ്മതിക്കില്ല. ചിത്രം വരക്കാൻ ഞാൻ സഹായിക്കാറുണ്ട് കളർ കൊടുക്കല് അവൻ തന്നെ ചെയ്യും. വൃത്തിയായും വിട്ട് വിട്ട് വാക്കുകൾ എഴുതാനും പഠിച്ചു.. ഡയറിയെന്ന ആശയം കുട്ടിക്ക് വളരെയധികം ഉപകാരപ്രദമായി

123. കുറച്ചു ദിവസം കഴിയുമ്പോഴേക്കും ഒരു തെറ്റും കൂടാതെ ഡയറി എഴുതാൻ എന്റെ മോൾക്ക് കഴിയും എന്ന് എനിക്ക് വിശ്വാസം ഉണ്ട്

അമ്മന്നൂർ ALP സ്കൂളിൽ 1-ൽ പഠിക്കുന്ന നന്ദികയുടെ അമ്മയാണ് ഞാൻ. സംയുക്ത ഡയറിഎഴുതൽ എന്ന ആശയത്തിലൂടെ എന്റെ മോൾക്ക് മലയാളത്തിൽ വാക്കുകളെ കൂടുതൽ പരിചയപ്പെടാനും വാക്കുകൾക്കൊണ്ട് സ്വന്തമായി വാക്യങ്ങൾ ഉണ്ടാക്കുവാനും ഇപ്പോൾ സാധിക്കുന്നുണ്ട്. ഇന്ന്, ഞാൻ, തുടങ്ങിയ പൊതുവായ വാക്കുകൾ ഇപ്പോൾ തെറ്റുകുടത്തെ എഴുതാൻ കഴിയുന്നുണ്ട്. ഇപ്പോൾ മോൾ തന്നെയാണ് വിഷയങ്ങൾ കണ്ടെത്തുന്നത്. അറിയാത്ത വാക്കുകൾ ഞാൻ എഴുതും. കുറച്ചു ദിവസം കഴിയുമ്പോഴേക്കും ഒരു തെറ്റും കൂടാതെ ഡയറി എഴുതാൻ എന്റെ മോൾക്ക് കഴിയും എന്ന് എനിക്ക് വിശ്വാസം ഉണ്ട്. അക്ഷരങ്ങളുമായി കൂട്ടുകൂടാൻ കുട്ടികൾക്ക് കിട്ടിയ നല്ലൊരു അവസരമാണ് ഇത്.

124. എവിടെ ആണ് കൂട്ടക്ഷരം വരുന്നത് എന്ന് ഇപ്പോളും സംശയം വരുന്നുണ്ട്

അമ്മനൂർ A. L. P സ്കൂളിലെ 1-ആം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ശ്രീഹരിയുടെ അമ്മയാണ്. ഡയറി എന്ന ആശയം ടീച്ചർ പറഞ്ഞപ്പോൾ ആദ്യം ആശങ്ക തോന്നി.. അക്ഷരം മാത്രം ആണ് അവൻ എഴുതി ശീലിച്ചിരുന്നുള്ളു.. കൃത്യമായി ഡയറി എഴുതാൻ തുടങ്ങിയ ശേഷം അവനു ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്..ആദ്യം ഒക്കെ എന്താണ് എഴുതേണ്ടത് എന്ന് പറഞ്ഞു കൊടുക്കേണ്ടി വന്നിരുന്നു.. ഇപ്പോൾ സ്വന്തമായി ഇത് എഴുതിയാലോ എന്ന് അവന്റെ ആശയം ഉൾപ്പെടുത്താൻ അവനു കഴിയുന്നുണ്ട്..എവിടെ ആണ് കൂട്ടക്ഷരം വരുന്നത് എന്ന് ഇപ്പോളും സംശയം വരുന്നുണ്ട്.. എന്നാലും സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകൾ സ്വന്തമായി എഴുതാൻ കഴിയുന്നുണ്ട്. വാക്കുകൾക്കിടയിൽ അകലം പാലിച്ചു ചെറിയ വാചകങ്ങൾ എഴുതാൻ ശ്രമിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ചിത്രങ്ങൾ വരക്കുന്നതും നിറം കൊടുക്കുന്നതും അവൻ തന്നെ ആണ്.. സംയുക്ത ഡയറി എന്ന ആശയം തീർച്ചയായും കുട്ടികൾക്ക് വളരെ സഹായകമാണ്.

125. സംയുക്ത ഡയറി കുട്ടികൾക്ക് അക്ഷരങ്ങൾ തിരിച്ചറിയുവാനും മനസ്സിലാകുവാനും വളരെയധികം സഹായിക്കുന്നു

എന്റെ പേര് ജസീന. ഞാൻ അസ്ന ഫാത്തിമയുടെ ഉമ്മയാണ്. സംയുക്ത ഡയറി കുട്ടികൾക്ക് അക്ഷരങ്ങൾ തിരിച്ചറിയുവാനും മനസ്സിലാകുവാനും വളരെയധികം സഹായിക്കുന്നു.

കൂടാതെ നിത്യജീവിതത്തിൽ ഡയറീകുറുപ്പുകളുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുവാനും സാധിക്കുന്നു.

 GLPS Kumaramputhur 👆

126. ഈ അധ്യയന വർഷത്തിലെ കുട്ടികളുടെ പുതിയ കൂട്ടുകാരാണ് സചിത്ര പുസ്തകവും സംയുക്ത ഡയറിയും.

പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി ഉപജില്ലയിലെ പരുതൂർ ഗവ. എൽ. പി. സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അദ്വിക. പി എന്ന കുട്ടിയുടെ രക്ഷിതാവാണ് ഞാൻ.. ഈ അധ്യയന വർഷത്തിലെ കുട്ടികളുടെ പുതിയ കൂട്ടുകാരാണ് സചിത്ര പുസ്തകവും സംയുക്ത ഡയറിയും.   

ആശയവതരണം ചിത്രങ്ങളിലൂടെ എന്ന രീതിയിൽ സചിത്ര പുസ്തകത്തിൽ വളരെ നന്നായി അവതരിപ്പിക്കാം.. ചിത്രങ്ങൾ ഉണ്ടാക്കാനും അവ ഒട്ടിക്കാനും അതിലുടെ ചിത്രവുമായി ബന്ധപ്പെട്ട പുതിയ വാക്കുകൾ പഠിക്കാനും കുട്ടികൾക്ക് വളരെ ഉപകാരപ്രദമാണ്.. അവർ വളരെ ആസ്വദിക്കുകയും ചെയ്യുന്നു..   

ഓരോ ദിവസവും നടന്ന പ്രധാന പെട്ട കാര്യങ്ങൾ അമ്മയും കുഞ്ഞും ചേർന്ന് രേഖപ്പെടുത്തുന്ന സംയുക്ത ഡയറിയും കുട്ടികൾ ഒരുപാട് ഇഷ്ടപ്പെടുന്നു. അവർക്ക് അതിൽ എഴുതാനായി കുറെ കാര്യങ്ങൾ ഉണ്ട്. പക്ഷേ ഒന്നിനുള്ള അവസരമേ ഉള്ളൂ.. പുതിയ വാക്കുകളും അക്ഷരങ്ങളും ഞാൻ എഴുതുമ്പോൾ അതൊക്കെ ഞാൻ എഴുതാം അമ്മേ എനിക്കറിയാം എന്നാണ് മോളുടെ ഭാഗം. ഒരു തവണ പുതിയ വാക്ക് എഴുതിയാൽ അടുത്ത തവണ ആ വാക്ക് വന്നാൽ അത് അവൾക്ക് എഴുതണം.

കുട്ടികളിലുള്ള താല്പര്യം, ചിത്രങ്ങൾ വരയ്ക്കാനുള്ള കഴിവ്, പുതിയ വാക്കുകൾ പഠിക്കാനുള്ള ഇഷ്ടം, അവരുടെ ഓർമ ശക്തി എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ വർദ്ധിക്കാൻ ഈ ഡയറി ഒരുപാട് ഉപകാരപ്രദമാണ്..

ഒത്തിരി സന്തോഷത്തോടെ,

Priyanka vijesh

Parent of / Adhvika. P

GLPS PARUTHUR

127. ഇപ്പൊ എഴുതേണ്ട കര്യങ്ങൾ എഴുതേണ്ട രീതിയിൽ എനിക്ക് ഇങ്ങോട്ട് പറഞ്ഞ് തരാറുണ്ട്

 അക്ഷരങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട് നമ്മളൊക്കെ പൊതുവായി സംസാരിക്കുന്ന രീതിയിൽ അല്ലാതെ ഒരു വാചകം എഴുതുമ്പോൾ അത് എങ്ങനെ എഴുതണം എന്ന് അവർക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട് sanha ഇപ്പൊ എഴുതേണ്ട കര്യങ്ങൾ എഴുതേണ്ട രീതിയിൽ എനിക്ക് ഇങ്ങോട്ട് പറഞ്ഞ് തരാറുണ്ട്

 സൻഹ ഫാത്തിമ

എ. യു. പി. സ്കൂൾ. ചെറുമുണ്ടശ്ശേരി.

ഒറ്റപ്പാലം ഉപജില്ല

പാലക്കാട്‌ ജില്ല

128. അക്ഷരങ്ങളൊക്കെ ഇപ്പൊ കുറെ ഒറ്റക്ക് എഴുതാൻ തുടങ്ങി

 ഡയറി എഴുതുന്നത് കൊണ്ട് അക്ഷരങ്ങൾ നല്ല രൂപത്തിൽ മനസ്സിലാകുന്നുണ്ട് ഒന്ന് പറഞ്ഞു കൊടുത്താൽ അക്ഷരങ്ങളൊക്കെ ഇപ്പൊ കുറെ ഒറ്റക്ക് എഴുതാൻ തുടങ്ങി. ഡയറി എഴുതാൻ നല്ല ഇൻട്രസ്റ്റ് ആണ് .

മുഹമ്മദ്‌ മിഥ്ലാജ്

എ. യു. പി. സ്. ചെറുമുണ്ടശ്ശേരി

ഒറ്റപ്പാലം ഉപജില്ല

പാലക്കാട്‌ ജില്ല

129. ചിലപ്പോൾ ഞാൻ ഇത് മറന്ന് പോവാറുണ്ട് എങ്കിലും കുട്ടി ഓർമിപ്പിക്കാറുണ്ട്.

സംയുക്ത ഡയറിക്കൊണ്ടുള്ള ഗുണം.

ഓരോ ദിവസം നടക്കുന്ന കാര്യങ്ങൾ അവർ ഓർത്തു വെക്കുന്നുണ്ട്. 

മലയാളം എഴുതാൻ ഉള്ള കഴിവ് വളർന്നു വരുന്നു. ചില അക്ഷരങ്ങൾ അറിയില്ല എങ്കിലും അമ്മമാർ എഴുതുമ്പോൾ. ആ അക്ഷരം മനസ്സിലാക്കി പിന്നീട് അവ ആവർത്തിക്കുമ്പോൾ അവർ എഴുതുന്നു.

ഡയറി എഴുതുന്ന ശീലം വളരെ നല്ലത് ആണ്. കുട്ടികൾക്ക് ഉള്ള സന്തോഷം ആണെങ്കിലും സങ്കടമാണെങ്കിലും അവർ അത് പങ്കു വെക്കുന്നു. ഡയറി എഴുതുന്നത് ബുദ്ധിമുട്ട് ആയി തോന്നിയിട്ടില്ല.. 

ഈ ഒരു പ്രായത്തിലുള്ള കുട്ടികൾക്ക് ഇങ്ങനെ ഉള്ള ശീലം ഉണ്ടാക്കി എടുക്കാൻ പങ്കു വഹിക്കുന്ന ടീച്ചർക്ക്  നന്ദി. ചിലപ്പോൾ ഞാൻ ഇത് മറന്ന് പോവാറുണ്ട് എങ്കിലും കുട്ടി ഓർമിപ്പിക്കാറുണ്ട്.

ജി.യു.പി.സ്കൂൾ നരിപ്പറമ്പ

പട്ടാമ്പി സബ്ജില്ല

പാലക്കാട് ജില്ല

മുഹമ്മദ് ബാസിം എന്ന കുട്ടിയുടെ രക്ഷിതാവ്

130. തുടക്കമായതിനാൽ കുറച്ചു ബുദ്ധിമുട്ട് കുട്ടികളും അമ്മമാരും നേരിടുന്നുണ്ടെങ്കിലും.

 ഞാൻ 1-A യിൽ പഠിക്കുന്ന അബിയ T K യുടെ ഉമ്മയാണ്.

സംയുക്ത ഡയറിയെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് എനിക്കുള്ളത്. ഇത് കുട്ടികൾക്ക് ആശയങ്ങൾ സ്വന്തമായി എഴുതാനും അക്ഷരങ്ങൾ പഠിക്കാനും, മാത്രമല്ല, ഡയറി എഴുതുന്ന ശീലം വളർത്തിയെടുക്കാനും സഹായിക്കും. തുടക്കമായതിനാൽ കുറച്ചു ബുദ്ധിമുട്ട് കുട്ടികളും അമ്മമാരും നേരിടുന്നുണ്ടെങ്കിലും ഭാവിയിൽ അതിൽ മാറ്റമുണ്ടാവും എന്ന് വിശ്വസിക്കുന്നു.

GLPS Kumaramputhur Palakkad

131. സ്കൂൾ വിട്ട് വന്നിട്ട് ആദ്യം അവൻ താല്പര്യം കാണിക്കുന്നത് ഡയറി എഴുതാൻ ആണ്

ഞാൻ 1A യിലെ നയന്റെ amma ആണ്. ഈ ഡയറി എഴുതുന്നത് കൊണ്ട് ഒരുപാട് മാറ്റങ്ങൾ ആണ് അവനിൽ ഞാൻ കാണുന്നത് കാരണം സ്കൂൾ വിട്ട് വന്നിട്ട് ആദ്യം അവൻ താല്പര്യം കാണിക്കുന്നത് ഡയറി എഴുതാൻ ആണ്. കുട്ടികൾടെ അറിവും പിന്നെ എഴുതാനും വായിക്കാനും ഉള്ള കഴിവ് വർധിപ്പിക്കും ചെയ്യും ഈ ഡയറി എഴുതൽ കൊണ്ട്. എന്തായാലും എന്റെ അഭിപ്രായത്തിൽ ഡയറി എഴുതൽ നല്ല ഒരു ശീലം ആണ് കുട്ടികൾക്ക്.

GLPS Kumaramputhur Palakkad

132. ഒരുപാട് അക്ഷരങ്ങൾ  അവനു പരിചിതമായി

 1-A  ക്ലാസ്സിലെ adhvik ന്റെ അമ്മയാണ്...അവനു ഡയറി എഴുതാൻ വളരെ ഇഷ്ടമാണ്.. ഒരുപാട് അക്ഷരങ്ങൾ  അവനു പരിചിതമായി.... കൂടാതെ ചിത്രം വരയ്ക്കാനും അവന് സാധിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി... ഡയറി എഴുതുക  എന്ന ഒരു നല്ല ശീലം വളർത്തിയെടുക്കാൻ കൂടെ ഈ സംയുക്ത ഡയറിക്ക്  സാധിക്കുമെന്ന് ഞാൻ കരുതുന്നു...👍🏻

Sowmya

GLPS Kumaramputhur Palakkad

133. സചിത്രപാഠപുസ്തകവും സംയുക്ത ഡയറിയും അവർക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്

 പട്ടാമ്പി ഉപജില്ലയിലെ എ എൽ പി എസ് തത്തനംപുള്ളി സ്കൂളിലെ ഒന്നാം ക്ലാസിൽ പഠിക്കുന്ന ഫാത്തിമ മിസ്ബ സി കെ എന്ന കുട്ടിയുടെ രക്ഷിതാവ് ആണ് ഞാൻ എന്റെ പേര് സുലൈഖ ആദ്യമായി ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു സചിത്ര  പുസ്തകം എന്ന പദ്ധതി നടപ്പിലാക്കിയവർക്ക് പിന്നെ ഡയറി അത് ഞങ്ങളുടെ മക്കളുടെ കൂടെ ഇരുന്നു എഴുതാൻ ഞങ്ങൾക്കും മക്കൾക്കും ഒരുപോലെ പ്രചോദനം തന്ന ഞങ്ങളുടെ അഭിലാഷ്  മാഷിന് 👍ഒരുപാട് ഒരുപാട് ഒരുപാട് നന്ദിയുണ്ട് .

മക്കൾ സ്കൂൾ വിട്ടു വന്നാൽ കുറച്ചുനേരം സ്കൂളിലെ കാര്യങ്ങൾ ചോദിച്ചറിയും അപ്പോൾ എല്ലാ കാര്യങ്ങളും പറഞ്ഞുതരുമായിരുന്നു ഇപ്പോൾ ഒന്നും ചോദിക്കണ്ട ആവശ്യമില്ല ഡയറി എഴുത്തു തുടങ്ങിയത് മുതൽ നല്ല ഉത്സാഹത്തിലാണ് ഞങ്ങളുടെ മക്കൾ പിന്നെ അവർക്ക് കുറെ അക്ഷരങ്ങൾ അറിയാത്തത് ഉണ്ടായിരുന്നു അതിനൊക്കെ നല്ല സഹായമായി ഡയറി എഴുത്ത് അതിന് അഭിലാഷ് മാഷിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല കുട്ടികളുടെ കഴിവുകളെ  ചെറുപ്പത്തിൽ തന്നെ പ്രയോജനപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും സചിത്ര പുസ്തകം എന്ന പദ്ധതി നടപ്പിലാക്കിയവർക്ക്👍 നല്ല വൃത്തിയായി എഴുതാനും വരക്കാനും നല്ലൊരു പഠന രീതിയാണ്. സചിത്രപാഠപുസ്തകവും സംയുക്ത ഡയറിയും അവർക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ് ഇതിനൊക്കെ ഞങ്ങളുടെ കുഞ്ഞുമക്കളുടെ കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്ന ഞങ്ങളുടെ അഭിലാഷ് മാഷിനെ എത്ര നന്ദി പറഞ്ഞാലും തീരാത്ത കടപ്പാടുണ്ട് 👍👍👍

134. വേറിട്ട രീതികൾ വളരെ ലളിതമായ രീതിയിൽ പ്രാവർത്തികമാക്കുന്ന അഭിലാഷ് മാഷിന് പ്രത്യേക നന്ദി.

 പട്ടാമ്പി ഉപജില്ലയിലെ,  തത്തനംപുള്ളി എ.എൽ. പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന വേദികയുടെ അമ്മയാണ് വിനീത എന്ന ഞാൻ . സചിത്ര  പുസ്തകവും  സംയുക്ത ഡയറിയും  കുട്ടിയ്ക്ക് വളരെ  ഉപകാരപ്രദമാണ്.. 

സചിത്ര  പുസ്തകത്തിലെ പ്രവൃത്തികൾ ചെയ്യിയ്ക്കുന്നതിലൂടെ ചിത്രരചനയിലും കളറിങ്ങിലും പരിശീലനം ലഭിക്കുകയും വേറിട്ട രീതിയിലൂടെ  പഠന കാര്യങ്ങൾ കുട്ടികൾക്ക് വളരെ എളുപ്പം മനസ്സിലാക്കിയെടുക്കാനും സാധിക്കുന്നു...

സംയുക്ത ഡയറിയോട് എനിയ്ക്ക് ആദ്യമൊന്നും താല്പര്യം ഉണ്ടായിരുന്നില്ല. പിന്നീട് എഴുതി വന്നപ്പോഴാണ് അത് കുട്ടികളുടെ ദൈനംദിന ജീവിതത്തിൽ ചിട്ടയും അച്ചടക്കവും വളർത്താൻ വളരെ ഉപകാരപ്രദമാണെന്ന് മനസ്സിലായത്..

അതിനോടൊപ്പം വാക്യങ്ങൾ വളരെ വേഗം എഴുതാൻ പഠിക്കാനും സാധിക്കുന്നു..

ഇതുപോലുള്ള വേറിട്ട രീതികൾ വളരെ ലളിതമായ രീതിയിൽ പ്രാവർത്തികമാക്കുന്ന അഭിലാഷ് മാഷിന് പ്രത്യേക നന്ദി.

135. സ്കൂൾ വിട്ട് വീട്ടിൽ എത്തിയാൽ ആദ്യം ബാഗ് വാങ്ങിച്ചു ഡയറി എടുത്ത്,  മാഷ് ഡയറി എഴുതിയതിനു 'very good' ഇട്ടു കൊടുത്തിട്ടുണ്ടോ എന്ന് വളരെ കൗതുകത്തോടെ ഞാൻ നോക്കും.

 പട്ടാമ്പി ഉപജില്ലയിൽ പെട്ട തത്തനംപുള്ളി എ എൽപി സ്കൂളിലെ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ നാജിയ എന്ന കുട്ടിയുടെ രക്ഷിതാവാണ്  എന്റെ പേര് റംഷിയ. ഈ വർഷത്തിലെ എന്റെ കുട്ടിയുടെ ഒന്നാം ക്ലാസ് പഠനം..

ഉമ്മയായ എനിക്ക് അവളിൽ ഈ ഒന്നൊന്നര മാസം കൊണ്ട് തന്നെ ഒരുപാട് മാറ്റം കാണാൻ കഴിഞ്ഞു..

ഈ വർഷം മക്കൾക്കു അവരുടെ പഠനം കുറേകൂടി മെച്ച പെടുത്താൻ സഹായിക്കുന്ന'സചിത്ര ബുക്ക്‌ 'പുതുമായർന്നതാവുന്നു...

കുഞ്ഞു മക്കൾക്കു അവരുടെ പുസ്തകത്തിൽ വെട്ടി ഒട്ടിച്ച ചിത്രങ്ങളിലൂടെ പാഠഭാഗത്തെ അവരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ വെട്ടിയെടുത്തും വരച്ചും ഉണ്ടാക്കുമ്പോൾ ഒത്തിരി കൗതുകം നിറഞ്ഞതാവുന്നു. കുട്ടികൾക്ക് മാത്രമല്ല ഞങ്ങൾ രക്ഷിതാക്കൾക്കും ഈ പുതിയ പഠനരീതി ഒരുപാട് അറിവുകൾ നൽകുന്നു 👍🏻..

കുട്ടിക്ക് വലിയ വാചകങ്ങൾ ചിത്രങ്ങൾ നോക്കി സ്വയം പറയാനും ഓർത്തെടുക്കാനും കഴിയുന്നു. 

കുട്ടി വളരെ താല്പര്യത്തോടെ തന്നെ ചെയ്യാൻ ശ്രമിക്കുന്നു.. അത് പോലെ തന്നെ സംയുക്ത ഡയറി.. സ്കൂൾ വിട്ട് വീട്ടിൽ എത്തിയാൽ ആദ്യം ബാഗ് വാങ്ങിച്ചു ഡയറി എടുത്ത് മാഷ് ഡയറി എഴുതിയതിനു 'very good' ഇട്ടു കൊടുത്തിട്ടുണ്ടോ എന്ന് വളരെ കൗതുകത്തോടെ ഞാൻ നോക്കും... കുട്ടിയും അന്ന് ഉണ്ടായ എല്ലാകാര്യങ്ങളും പലപ്പോഴായി പറഞ്ഞുതരും... അന്ന് അവൾക് എന്റെ മറവി കാരണം എന്തെല്ലാം പിഴവുകൾ ഉണ്ടായിട്ടുണ്ടോ.. അതൊക്കെ എന്നെ പറഞ്ഞു ബോധ്യ  പെടുത്തും.... പിറ്റേ ദിവസം ഡയറിയിൽ എന്ത് എഴുതണം എന്ന് ഇങ്ങോട്ട് പറഞ്ഞു തരും അതോടപ്പം തന്നെ മറ്റു പാഠഭാഗങ്ങളും വളരെ താല്പര്യത്തോട് തന്നെ മുന്നോട്ട് കൊണ്ട് പോവുന്നുണ്ട് ഇന്നു വരെ!

ഇതിനു പിന്നിൽ ഒരുപാട് ഒരുപാട് പ്രയത്നിക്കുന്ന അഭിലാഷ് മാഷിനെ എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു..

മാഷ് കുട്ടിയെ ആയാലും രക്ഷിതാക്കളെ ആയാലും കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്നത്കൊണ്ടാണ് ഇങ്ങനൊരു മാറ്റത്തിനു പിന്നിൽ ഉണ്ടായ അത്ഭുതം... തുടർന്നും ഇത് പോലെ തന്നെ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻💐

136. കൂട്ടിവായിക്കാനും ചിലക്ഷരങ്ങൾ കൂട്ടി എഴുതാനും  പഠിച്ചു

 പട്ടാമ്പി ഉപജില്ലയിലെ  തത്തനംപ്പുളി എ എൽ പി സ്കൂളിലെ ഒന്നാംക്ലാസിൽ പഠിക്കുന്ന അഭിമന്യുന്റെ  രക്ഷിതാവാണ് ഞാൻ  അസ്മിത. സചിത്ര പുസ്തകവും, സംയുക്ത ഡയറിയും  ഇവ രണ്ടും ചെയുന്നതിലൂടെ കുട്ടികളിൽ  ഒരുപാട് അറിവുകൾ നേടാനായിട്ടുണ്ട് സചിത്ര  പുസ്തകത്തിലും ഡയറിയിലും ചിത്രങ്ങൾ വരയ്ക്കാനും  അഭിപ്രായം പറയാനുമുള്ള കഴിവുകളും  ഈ പ്രവർത്തനങ്ങള്ളിലൂടെ   കുട്ടിക്ക്  കിട്ടിയിട്ടുണ്ട് ചിത്രങ്ങളിലൂടെ  പഠിപ്പിക്കുന്നത് കുട്ടികൾക്ക് പെട്ടന്ന് പഠിച്ചെടുക്കാനും പഠിച്ചത് ഓർത്തിരിക്കാനും സഹായിക്കുന്നുണ്ട്. ഇങ്ങനെ ഒരു ആശയം കണ്ടെത്തിയ അഭിലാഷ് മാഷിന് നന്ദി അറിയിക്കുന്നു 👍കുട്ടികളിൽ ചിത്രം വരക്കാനും കളറിങ്ങിനുമുള്ള കഴിവ് വളർത്തിയെടുക്കാനും കഴിഞ്ഞിട്ടുണ്ട് കൂട്ടിവായിക്കാനും ചിലക്ഷരങ്ങൾ കൂട്ടി എഴുതാനും  പഠിച്ചു .സചിത്ര പുസ്തകവും ഡയറി എഴുത്തും എന്നും കുട്ടികൾക്ക് നല്ലൊരു പാഠമാണ്. ഡയറി എഴുതാൻ കുട്ടി തന്നെയാണ് പറയാറുള്ളത്. ഡയറിയിൽ ഉൾപ്പെടുത്തേണ്ടതെല്ലാം  ഇപ്പോഴെ  അറിയുന്നുണ്ട് പറയുന്ന കാര്യങ്ങൾ ചിത്രരൂപത്തിൽ ഉൾപെടുത്താറുണ്ട്.   ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ച  അഭിലാഷ് മാഷിന് നന്ദി അറിയിക്കുന്നു 🙏🏻

137. സചിത്ര പുസ്തകവും ഡയറിയും കുട്ടികളിൽ വലിയ മാറ്റം വരുത്തും എന്നത് ഉറപ്പായ കാര്യമാണ്

 പട്ടാമ്പി ഉപജില്ലയിലെ തത്തനംപുള്ളി എ എൽ പി സ്കൂളിലെ അഞ്ജിമ യുടെ രക്ഷിതാവ് അജിതയാണ് ഞാൻ. ഒന്നാം ക്ലാസ്സിൽ നടപ്പിലാക്കി വരുന്ന സചിത്ര പുസ്തകവും സംയുക്ത ഡയറിയും കുട്ടികളിൽ വലിയ മാറ്റം വരുത്തും എന്നത് ഉറപ്പായ കാര്യമാണ്. കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ കുട്ടിയിൽ ആ മാറ്റം പ്രകടമാണ്. ഡയറി എഴുതുന്നതിലൂടെ എഴുത്തിൽ മാത്രമല്ല ചിന്തശക്തി യിലും ഉയർച്ച നേടാൻ കുട്ടിക്ക് കഴിയുന്നുണ്ട്.

സചിത്ര പുസ്തകം ചിത്രത്തിലൂടെ കുട്ടിക്ക് കാര്യങ്ങൾ വായിച്ചെടുക്കാൻ സഹായകമാണ്.

ചിത്രങ്ങൾ വരച്ചും കളർ ചെയ്തും വീട്ടിയെടുത്തും കഥാപാത്രം നിർമ്മിക്കുമ്പോൾ അത് കുട്ടിയുടെ മനസ്സിൽ പതിയുന്നു. കുട്ടിക്കും രക്ഷിതാവിനും പഠനം രസകരമാക്കാൻ ഇതിലൂടെ കഴിയുന്നു. ഈ പഠന രീതി മികച്ചതാക്കുന്ന അഭിലാഷ് മാഷിന് നന്ദി. 🙏

138. ഒന്നോ രണ്ടോ വാക്കുകൾ മാത്രമേ എനിക്കിപ്പോൾ എഴുതി കൊടുക്കേണ്ടി വരുന്നൊള്ളു

 പട്ടാമ്പി ഉപജില്ലയിലെ തത്തനമ്പുള്ളി ALP സ്കൂളിലെ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ശരണിന്റെ അമ്മയാണ് ഞാൻ. എന്റെ പേര് വിനിഷ. സച്ചിത്ര പുസ്തകവും സംയുക്ത ഡയറിയും കുട്ടികളുടെ പഠന പ്രവർത്തിയിൽ വളരെ ഉപകാരപ്രദമാണ്.

ഒരു ഡയറി എന്താണെന്നും അത് എങ്ങിനെ എഴുതണം എന്നും രക്ഷിതാക്കൾക്കും കുട്ടികൾക്കും സംയുക്ത ഡയറിയിലൂടെ മനസിലാവുന്നു. ഒരു ദിവസം കുട്ടി എന്തൊക്കെയാണോ കണ്ടതും കേട്ടതും അത് വളരെ ചുരുങ്ങിയ രീതിയിൽ എഴുതുകയും കൂടാതെ അതിൽ ചിത്രം കൂടി ഉൾപെടുത്തുമ്പോൾ കുട്ടിക്ക് ഡയറി എഴുതുമ്പോൾ ഒരു മടി വരുന്നില്ല. അതു മാത്രമല്ല ഇപ്പോൾ ഡയറിയിൽ ഒരു വിധം വാക്കുകൾ ഒറ്റക്ക് എഴുതാനും കഴിയുന്നുണ്ട്. ഒന്നോ രണ്ടോ വാക്കുകൾ മാത്രമേ എനിക്കിപ്പോൾ എഴുതി കൊടുക്കേണ്ടി വരുന്നൊള്ളു. അതുമാത്രമല്ല സച്ചിത്ര പുസ്തകത്തെ പറ്റിപറയുകയാണേൽ പാഠപുസ്തകത്തിൽ എന്താണോ പറയുന്നത് അത് കുഞ്ഞുങ്ങൾക്ക് സച്ചിത്രപുസ്തകത്തിൽ നോക്കി നമുക്ക് ഇങ്ങോട്ട് പറഞ്ഞു തരാൻ കഴിക്കുന്നുണ്ട്. ചിത്രം കൂടി ഉൾപെടുത്തുന്നത് കൊണ്ട് ഒരു ചിത്ര കഥ മനസിലാക്കുന്ന രൂപേണ കുട്ടികൾ അവരുടെ പഠന പ്രവർത്തി പഠിച്ചെടുക്കുന്നു. ഇപ്പോൾ കളിക്കുടുക്ക പോലത്തെ കുഞ്ഞു കഥാപുസ്തകം അവരെ കൊണ്ട് കഴിയുന്ന രീതിയിൽ വായിക്കാനും സാധിക്കുന്നുണ്ട്. ഈ  സചിത്ര പുസ്തകവും സംയുക്ത ഡയറിയും കുഞ്ഞു മക്കൾക്ക്‌ പരിചയപെടുത്തിയ അഭിലാഷ് മാഷിനു ഒരുപാട് നന്ദി പറയുന്നു.... 🙏🏻🙏🏻🙏🏻

മലപ്പുറം

139. ഒരു ദിവസത്തെ മുഴുവൻ കാര്യങ്ങളും എഴുതാതെ ആ ദിവസത്തെ വളരെ പ്രധാനപ്പെട്ട ഒരു വിഷയം കുട്ടി തിരഞ്ഞെടുത്ത് ഡയറിയിൽ ഉൾപ്പെടുത്തുന്നു

ഞാൻ 1. B യിൽ പഠിക്കുന്ന നിഷൽ താഹിർ ന്റെ ഉമ്മയാണ്. എൽകെജി യുകെജി കഴിഞ്ഞ് ഒന്നാം ക്ലാസിലേക്ക് വന്നപ്പോൾ ഇതിനു മുന്നേ പഠിച്ച പഠന രീതിയിൽ നിന്ന് വ്യത്യസ്തമായ ഒരു പുതിയ പഠനരീതി ആയിരുന്നു സചിത്ര  ബുക്കും സംയുക്ത ഡയറിയും. ഇപ്പോഴത്തെ ഈ പഠന രീതി എനിക്കിഷ്ടപ്പെട്ടു. ഒരു ദിവസത്തെ മുഴുവൻ കാര്യങ്ങളും എഴുതാതെ ആ ദിവസത്തെ വളരെ പ്രധാനപ്പെട്ട ഒരു വിഷയം കുട്ടി തിരഞ്ഞെടുത്ത് ഡയറിയിൽ ഉൾപ്പെടുത്തുന്നു എന്റെ മോന്റെ കാര്യത്തിൽ ആദ്യം  ആ വിഷയത്തിലെ ചിത്രം അവന്  വരയ്ക്കാൻ കഴിയുമോ എന്നാണ് അവൻ ചിന്തിക്കുക. ഇപ്പോൾ അവന് ഡയറി എഴുതാൻ ഇഷ്ട്ടമാണ്.ഇപ്പോൾ സ്വന്തമായി കൂടുതൽ കാര്യങ്ങൾ എഴുതാൻ അവന് കഴിയുന്നുണ്ട്. അറിയാത്ത ചില അക്ഷരങ്ങൾ എഴുതാൻ ഞാൻ അവനെ  സഹായിക്കാറുണ്ട്.അന്നന്ന് നടന്ന കാര്യങ്ങൾ കുട്ടികൾ ഓർത്തെടുക്കുമ്പോഴും രക്ഷിതാക്കളോട് പറയുമ്പോഴും ഇന്നത്തെ കാലത്ത് കുട്ടിയും രക്ഷിതാവും തമ്മിൽ കൂടുതൽ മനസ്സിലാക്കാൻ ഇതു സഹായിക്കും. പിന്നെ സചിത്ര ബുക്ക് കുട്ടികളിലെ പുതിയ പഠന രീതിയാണെങ്കിലും ഇത് പാഠഭാഗങ്ങൾ  കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്നു.താര എന്ന പേര് കേൾക്കുമ്പോൾ തന്നെ കാക്കയും തത്തയും അവരുടെ സംഭാഷണവും കുട്ടികളുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്നു.ഈ പഠനരീതി അവരുടെ കഴിവിനെ മെച്ചപ്പെടുത്തുന്നു. ഇതുമൂലം കുട്ടികൾക്ക് കഥകളും കവിതകളും സ്വന്തമായിഎഴുതാൻ സാധിക്കട്ടെ.കളിയും ചിരിയും നിറഞ്ഞ ഒരു കളർഫുൾ ആയ പഠന രീതിയായി തോന്നി.

രക്ഷിതാവ്:ഷബാന

നിഷൽ താഹിർ 1. B 

G. L. P. S കരിമ്പുഴ

140. മക്കളെ മിടുക്കരായ വിദ്യാർത്ഥികളാക്കി മാറ്റാൻ ഇത്തരം വൈവിധ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന പൊതു വിദ്യലയത്തിന്റെ

ഭാഗമാവാൻ കഴിഞ്ഞതിൽ വളരെ ഏറെ സന്തോഷം

VPLP സ്കൂളിലെ ഒന്നാം ക്‌ളാസിലെ മുഹമ്മദ്‌ സയൻ എന്ന കുട്ടിയുടെ ഉമ്മയാണ് ഞാൻ എന്റെ പേര് മുബീന സംയുക്ത ഡയറി എന്ന വിഷയത്തെ പറ്റി പറയാൻ ഒരുപാടുണ്ട്  ആ വിഷയത്തെ പറ്റി കേട്ടപ്പോൾ എനിക്ക്  പറ്റില്ല എന്ന് കരുതി പക്ഷെ എന്നെക്കാളും ഉഷാറായി ഇന്ന് എന്റെ മോൻ ചെയ്യുന്നു അതിനുപരി ചിത്രം വര അവരുടെ കൊച്ചു ബുദ്ധിക്കുള്ള വരയും ഒരുപാട് സന്തോഷമായി   അവരുടെ കൊച്ചു കൊച്ചു സങ്കടങ്ങളും സന്തോഷങ്ങളും ഒന്നോ രണ്ടോ വരിയിൽ ഒതുങ്ങുന്ന ചിഹ്നങ്ങളും വള്ളി കളും കൂട്ടി ചേർത്ത്  എഴുതുന്നത് കാണുമ്പോൾ ഒരു ഉമ്മ എന്ന നിലയിൽ ഇപ്പൊ ഞാൻ അഭിമാനിക്കുന്നു. അവരുടെ ചിന്തശേഷിയും വായനയും കൊച്ചു ബുദ്ധിയിൽ ഒളിഞ്ഞിരിക്കുന്ന ചിത്രം അവർ കുഞ്ഞി കൈകൾ കൊണ്ട് കുറിച്ചെടുക്കുന്നു. നമ്മളെ മക്കളെ മിടുക്കരായ വിദ്യാർത്ഥികളാക്കി മാറ്റാൻ ഇത്തരം വൈവിധ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നu പൊതു വിദ്യലയത്തിന്റെ

ഭാഗമാവാൻ കഴിഞ്ഞതിൽ വളരെഏറെ സന്തോഷം         

എന്ന്, മുബീന 

സ്കൂൾ V P L P karathoor

141. ഇതു തുടർന്നുകൊണ്ടുപ്പോയാൽ തീർച്ചയായും ഒന്നാം ക്ലാസ്സിൽ നിന്നുതന്നെ കുട്ടികൾ മലയാളം തെറ്റുകൂടാതെ എഴുതാനും വായിക്കാനും പഠിക്കുമെന്നതിൽ തര്‍ക്കമില്ല

ചേരിപ്പറമ്പ് ജി എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അഷ്മിലിന്റെ ഉമ്മയാണ് ഞാൻ. ഈ വർഷം ആരംഭിച്ചിട്ടുള്ള സംയുക്ത ഡയറി ഒന്നാം ക്ലാസ്സിലെ കുഞ്ഞി മക്കൾക് വളരെയധികം ഉപകാരപ്രദമായ  നല്ലൊരു ആശയമായിട്ടാണ് ഞങ്ങൾക്കു തോന്നിയത്. അക്ഷരം പഠിച്ചു വരുന്ന മക്കൾക് അതെങ്ങനെ ചിഹ്നങ്ങൾ ചേർത്തെഴുതണമെന്നും ഓരോ വാക്കുകളും വേർതിരിച്ചു എങ്ങനെ എഴുതണമെന്നുമെല്ലാമുള്ള ബേസിക് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഇതിൽ നിന്ന് കിട്ടുന്നതായി തോന്നുന്നുണ്ട് . ഈ ഡയറി എഴുത്തു എന്ന് ആദ്യം കേട്ടപ്പോൾ വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു എങ്ങനെ ഇത്ര ചെറിയ കുട്ടികൾ ഡയറി ഒക്കെ എഴുതുമെന്ന് കരുതിയിട്ട് എന്നാൽ ഒരാഴ്ച എഴുതിയപ്പോളേക്കും സമ്മിശ്ര ഡയറി ഒരുവിധം അവരുടെ മാത്രം ഡയറി ആയി മാറിക്കൊണ്ടിരിക്കുകയാണ് .നമ്മൾ ഓരോ വാക്കുകളും ഇരുത്തി പഠിപ്പിക്കുന്നതിലേറെ പെട്ടെന്ന് തന്നെ അവർക്ക് ഓരോവാക്കുകളും വാക്യങ്ങളും മനസ്സിലാക്കി എഴുതാൻ സാധിക്കുന്നുണ്ട് . അതിൽ ഒരു രക്ഷിതാവ് എന്ന നിലയിൽ വളരെയധികം സന്തോഷമുണ്ട് . ഇതു തുടർന്നുകൊണ്ടുപ്പോയാൽ തീർച്ചയായും ഒന്നാം ക്ലാസ്സിൽ നിന്നുതന്നെ കുട്ടികൾ മലയാളം തെറ്റുകൂടാതെ എഴുതാനും വായിക്കാനും പഠിക്കുമെന്നതിൽ തര്‍ക്കമില്ല .കൂടാതെ ചിത്രം വരക്കുന്നതില് കഴിവുള്ള കുട്ടികൾക്കു അവരുടെ മികവു തെളിയിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നുണ്ട് .

മലപ്പുറം 

മേലാറ്റൂർ 

ചേരിപ്പറമ്പ്

142. കാർട്ടൂണുകൾ ഇഷ്ടപ്പെടുന്ന മക്കൾക്ക് അതേ രീതിയിലാണ് സചിത്ര പാഠപുസ്തകത്തിലെ പഠനം.

എന്റെ മകൾക്ക് സ്കൂളിൽ പോകാനും പഠിക്കാനും ഇഷ്ട്ടമാണ്. അതോടൊപ്പം ഇപ്പോഴത്തെ പഠന രീതി കൂടി ആയപ്പോ കുട്ടികൾക്ക് പഠിക്കാനുളള താൽപര്യം കൂടുകയും ചെയ്തു. കാർട്ടൂണുകൾ ഇഷ്ടപ്പെടുന്ന മക്കൾക്ക് അതേ രീതിയിലാണ് സചിത്ര പാഠപുസ്തകത്തിലെ പഠനം. ചിത്ര വായനയിലൂടെ കുട്ടികൾക്ക് പെട്ടെന്ന് തന്നെ കാര്യങ്ങൾ മനസിലാക്കിയെടുക്കാൻ സാധിക്കുന്നു. അതുപോലെ തന്നെ സംയുക്ത ഡയറി എഴുതുന്നതിലൂടെ കുട്ടികൾ ഓരോ ദിവസത്തെ കാര്യങ്ങൾ ഓർത്തു വയ്ക്കാൻ ശീലിക്കുന്നു. അതിലും ചിത്രം വരയ്ക്കുന്നത് ഇഷ്ടപ്പെടുന്നു. കൂടാതെ ആദ്യമാദ്യം രക്ഷിതാക്കൾ എഴുതുന്ന അവർക്ക് അറിയാത്ത അക്ഷരങ്ങൾ പോലും രണ്ടോ മൂന്നോ ഡയറി എഴുതിയപ്പോഴേക്കും മക്കൾ തന്നെ സ്വയം എഴുതാൻ ശ്രമിക്കുന്നു. ഇതിനെല്ലാം പുറമെ അവരെ കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്ന അവരുടെ പ്രിയപ്പെട്ട ടീച്ചറും കൂടി 👍🏻. ഇതിനു മുൻപ് ഉണ്ടായിരുന്ന പഠന രീതികളെക്കാൾ എന്തുകൊണ്ടും മെച്ചപ്പെട്ട ഈ പുതിയ പഠന രീതി വളരെയധികം അഭിനന്ദാർഹമാണ്👏🏻.

ഹസീന. കെ.സി

M/O ഫാത്തിമ ഹൈമി .വി .

AMMAMUP School

ചേലൂപാടം, ചേലേമ്പ്ര

143. ഈ വർഷത്തെ പഠന രീതിയും എന്റെ മകളുടെ  ടീച്ചറും സൂപ്പറാ..

 ഏതൊരു കുട്ടിയും ആദ്യമായി വിദ്യാല്യത്തിലേക്കു പ്രവേശിക്കുമ്പോൾ കുട്ടിയേക്കാൾ ടെൻഷൻ അവരുടെ രക്ഷിതാക്കൾക്കായിരിക്കും അവരെ എങ്ങനെ അക്ഷരങ്ങൾ പഠിപ്പിച്ചെടുക്കും എന്ന ചിന്തയായിരിക്കും ഒരോർത്തർക്കും. എന്നാൽ ഈ കുറഞ്ഞ ദിവസം കൊണ്ടുതന്നെ എല്ലാ അക്ഷരങ്ങളും എന്റെ മകൾ മനസ്സിലാക്കി. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളിൽ ചില വാക്കുകളല്ലാതെ ബാക്കിയെല്ലാം അവൾ തനിച്ചു എഴുതാൻ പര്യാപ്തയായി  ഈ ച്ചെറുപ്രായത്തിൽ തന്നെ ഡയറി  എഴുതാനും അനുയോജ്യമായ ചിത്രം നൽകാനും ഇന്നവൾക്കാറിയാം സചിത്ര പാഠബുസ്തകത്തിലെ ചിത്രങ്ങളിലൂടെ ഇന്നവൾ മികച്ച അറിവ് നേടുന്നു.ഓരോകുട്ടിയേ യും മികച്ചരീതിയിൽ ഉയർത്തികൊണ്ട് വരാൻ ക്ലാസ്സ് ടീച്ചർ അതീവ പ്രയത്നം നടത്തുന്നുണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടു കൊണ്ടുവരാൻ ടീച്ചർ  ഒരുപാട് പരിശ്രമിക്കുന്നുണ്ട്.

ഈ വർഷത്തെ പഠന രീതിയും എന്റെ മകളുടെ  ടീച്ചറും സൂപ്പറാ.. 

എന്ന്   

 Haseena

D/o Fathima Ri

A M M A U P  School CHELUPADAM

144. എന്നാൽ കേവലം ഒരു മാസം ആയപ്പോഴേക്കും ഒരു പേജിന്റെ പകുതി ഭാഗം വരെ എഴുതാൻ തുടങ്ങിയിരിക്കുന്നു അതും എന്റെ സഹായം ഇല്ലാതെ തന്നെ. 

 ഞാൻ 1. B യിൽ പഠിക്കുന്ന ഐറയുടെ അമ്മയാണ്. ടീച്ചർ സചിത്ര ബുക്കിനെ കുറിച്ചും സംയുക്ത ഡയറിയെ കുറിച്ചും പറഞ്ഞപ്പോൾ ഒരു രക്ഷിതാവ് എന്ന രീതിയിൽ എനിക്ക് ഇതിനെ കുറിച്ചൊക്കെ പല ആശങ്കകളും സംശയങ്ങളും ഉണ്ടായിരുന്നു. അവർക്ക് ഇതൊക്കെ കഴിയുമോ, ബുദ്ധിമുട്ടാവുമോ, എന്നൊക്കെയായിരിന്നു എന്റെ മനസ്സിൽ. കാരണം ഇതിന് മുന്നേയുള്ള പഠന രീതി ഇങ്ങനെയായിരുന്നില്ല. അതുകൊണ്ട് സചിത്ര ബുക്കിനെ കുറിച്ചും സംയുക്ത ഡയറിയെ കുറിച്ചും ടീച്ചർ പറഞ്ഞു തന്ന അറിവേ ഉണ്ടായിരുന്നുള്ളു. എന്നാൽ ക്ലാസ്സ്‌ തുടങ്ങിയതിന് ശേഷം എനിക്ക് എല്ലാം മനസ്സിലായി. സചിത്ര ബുക്കിലെ പഠന രീതി സാധാരണ പാഠപുസ്തകങ്ങൾ മാത്രം കാണാതെ പഠിക്കുന്നതിൽ നിന്നും ഒരുപാട് വത്യസ്തമാണ്. അതുമൂലം അവരുടെ പഠന നീതിയുടെ കൂടെ ചിത്രം വരയ്ക്കാനും, കളർ നൽകാനുമുള്ള കഴിവുകളും വളരുന്നു. അതുപോലെ തന്നെയാണ് സംയുക്ത ഡയറിയുടെ കാര്യവും.ആദ്യമൊക്കെ ഒരു വരിയോ രണ്ട് വരിയോ എഴുതുമായിരുന്നൊള്ളൂ. അതിൽ തന്നെ പല അക്ഷരങ്ങളും അറിയില്ലായിരുന്നു. എന്നാൽ കേവലം ഒരു മാസം ആയപ്പോഴേക്കും ഒരു പേജിന്റെ പകുതി ഭാഗം വരെ എഴുതാൻ തുടങ്ങിയിരിക്കുന്നു അതും എന്റെ സഹായം ഇല്ലാതെ തന്നെ. അവൾക്ക് ഡയറി എഴുതാൻ ഒരുപാട് ഇഷ്ടമാണ്. രാത്രി  പഠിക്കാൻ ഇരുന്നാൽ ആദ്യം ചോദിക്കുന്നത് തന്നെ ഡയറി എഴുതണ്ടേ എന്നാണ്. ഇതുമൂലം മലയാളം എഴുതാനും വായിക്കാനും അവൾക്ക് കഴിയുന്നു. ഒന്നിൽ പഠിക്കുന്ന അവൾ മലയാളം കൂട്ടി വായിക്കുകയും എഴുതുകയും ചെയ്യുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമാണ്. അതുപോലെ തന്നെ ഡയറി എഴുതാൻ വേണ്ടി അന്ന് നടന്ന പല കാര്യങ്ങളും ഓർത്തുവെച്ച് പറയാനും ശ്രമിക്കുന്നുണ്ട്. ഇത് അവളുടെ ചിന്താ ശേഷിയേയും ഓർത്തു വയ്ക്കാനുള്ള കഴിവിനേയും മെച്ചപ്പെടുത്തുന്നു. സചിത്ര ബുക്കും സംയുക്ത ഡയറിയും ഇതിന് അവളെ ഒരുപാട് സഹായിക്കുന്നു. ഒരു രക്ഷിതാവ് എന്ന നിലയിൽ സചിത്ര ബുക്കും സംയുക്ത ഡയറിയും തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ എന്റെ ആശങ്കകളും സംശയങ്ങളും മാറിയിരിക്കുന്നു. ഞാൻ എന്റെ കുട്ടിയുടെ മാറ്റത്തിൽ ഏറെ സന്തോഷവതിയാണ്

രക്ഷിതാവ് : തസ്‌നി

ഐറ. C

1:B

G L P S Karimpuzha

145. എഴുതാനും വായിക്കാനും ഉള്ള താൽപര്യം കുട്ടിയിൽ ഉണ്ടാക്കാൻ ഈ പ്രവർത്തനങ്ങൾക്ക് സാധിക്കുന്നു.

സചിത്ര പുസ്തകം, സംയുക്ത ഡയറി എന്നിവ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് വളരെ  നല്ല ഉപകാരപ്രദമായ പ്രവർത്തനങ്ങളാണ്. ഒന്നാം ക്ലാസിലെ കുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ദിവസത്തെ ഡയറി എന്താണ് , എങ്ങിനെയാണ് എഴുതേണ്ടത് എന്നത് കൃത്യമായി അറിയാൻ സാധിക്കുന്നുണ്ട്. അതു പോലെ അതിനനുസരിച്ച ചിത്രങ്ങൾ വരക്കാനുള്ള ശേഷിയും ലഭിക്കുന്നു. സചിത്ര പുസ്തകവും വളരേ നല്ല ഒരാശയമാണ്. എഴുതാനും വായിക്കാനും ഉള്ള താൽപര്യം കുട്ടിയിൽ ഉണ്ടാക്കാൻ ഈ പ്രവർത്തനങ്ങൾക്ക് സാധിക്കുന്നു.

Shabeer Palliyath 

f/o Shaza Mariyam

Kallingal

146. ഓരോ ദിവസവും ഉണ്ടാവുന്ന അനുഭവങ്ങൾ അവർ ഓർത്തു വെച്ച് പറയുകയും അത് എഴുതിപ്പിക്കുകയും ചെയ്യുന്നത് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ സന്തോഷമുള്ള കാര്യമാണ്.

സചിത്ര പുസ്തകം, സംയുക്ത ഡയറി ഇവ രണ്ടും കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ഒരു വിഷയമാണ്. മലയാള അക്ഷരങ്ങൾ കുട്ടികൾക്ക് വേഗത്തിൽ പഠിക്കാനും മനസിലാക്കാനും സാധിക്കും. കൂടാതെ ചിത്രങ്ങൾ വരയ്ക്കുന്ന തും  അത് ഉണ്ടാക്കി ഒട്ടിക്കുന്നതും  അവരുടെ കഴിവുകൾ വർദ്ധിപ്പിക്കുകയും ചെയ്യും. അതുപോലെ ഓരോ ദിവസവും ഉണ്ടാവുന്ന അനുഭവങ്ങൾ അവർ ഓർത്തു വെച്ച് പറയുകയും അത് എഴുതിപ്പിക്കുകയും ചെയ്യുന്നത് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ സന്തോഷമുള്ള കാര്യമാണ്. ഡയറി എഴുതാൻ കുട്ടികൾ ശീലിക്കുകയും ചെയ്യും. അതുകൊണ്ട് ഈ വിഷയം കുട്ടികൾക്ക് വളരെ വളരെ ഉപകാരമാണ്.  അതിൽ സന്തോഷം തോന്നുന്നു.         Seema.  

AMLPS  Malappuram.

147. ഇങ്ങനെ ഒരു പദ്ധതി കൊണ്ടുവന്ന അധ്യാപകർക്ക് ഒരുപാട് നന്ദി

സംയുക്ത ഡയറി, സചിത്ര പുസ്തകം, ഈ അധ്യയന വർഷത്തിൽ കൊണ്ടു വന്നത് നല്ല മാറ്റം തന്നെയാണ്. 

കുട്ടികൾക്കും രക്ഷിതകൾക്കും ഒരുപോലെ ആസ്വദിച്ചു ചെയ്യാൻ പറ്റുന്ന ഒരു പരിപാടി ആണ്. ഇങ്ങനെ ചിത്രങ്ങളിലൂടെ വായിക്കാനും മനസ്സിലാക്കാനും പെട്ടെന്ന് കുട്ടികൾക്ക് കഴിയുന്നുണ്ട്. ഇങ്ങനെ ഒരു പദ്ധതി കൊണ്ടുവന്ന അധ്യാപകർക്ക് ഒരുപാട് നന്ദി ഉണ്ട്👍.

മുബീന റഫീഖ്. എ എം എൽ പി സ്കൂൾ, പുത്തനത്താണി മലപ്പുറം

148. എനിക്ക് അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല

ടീച്ചർ ഡയറി ആദ്യം എഴുതിപ്പിക്കാൻ പറഞ്ഞപ്പോഴും സചിത്ര ബുക്കി ലേക്കു ഒട്ടിക്കാനുള്ള ചിത്രങ്ങൾ ഉണ്ടാക്കാൻ പറഞ്ഞപ്പോഴും ഞാൻ ഇന്ട്രെസ്റ്റഡ് ആയിരുന്നു . എനിക്ക് അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. അക്ഷരങ്ങൾ എഴുതാനും ചിഹ്നങ്ങൾ എവിടെ കൊടുക്കണം എന്നൊക്കെ കൂടുതൽ മനസ്സിലാക്കാൻ കുട്ടിക്ക് കഴിയുന്നുണ്ട്. ഇന്ന ദിവസം എന്തെല്ലാം നടന്നു എന്തെല്ലാം ചെയ്തു എന്നെല്ലാം ഓർത്തുപറയാൻ ശ്രമിക്കുന്നുണ്ട്. ഇന്ന് എഴുതിയ അക്ഷരങ്ങളും ചിഹ്നങ്ങളും നാളെ വീണ്ടും പറയുമ്പോൾ കുട്ടി interested ആണ്. ഡയറി എഴുതിയാൽ താഴെ എന്തു ചിത്രം വരയ്ക്കണം എന്ന് മനസ്സിലാക്കുന്നുണ്ട്. ഈ ഡയറി എന്നും എഴുതിപ്പിക്കുന്നത് നല്ലതാണ്.

Sherin shahana

Nihal vt 1 A

A M L P school chegottur

Malappuram

149. കൗതുകമുണർത്തുന്നതും അതിലേറെ സന്തോഷം തോന്നുന്നതുമായ ഒന്നാണ് ഈ സംയുക്ത ഡയറി

അക്ഷരങ്ങളിൽ മാത്രം ഒതുങ്ങിയ നമ്മുടെ കുട്ടികൾ ചിഹ്നങ്ങളിലൂടെയും ചില്ലക്ഷരങ്ങളിലൂടെയും കടന്നു പോകുന്ന കൗതുകമുണർത്തുന്നതും അതിലേറെ സന്തോഷം തോന്നുന്നതുമായ ഒന്നാണ് ഈ സംയുക്ത ഡയറി.

ഒരു ദിവസത്തെ ഓരോ കുഞ്ഞു കാര്യങ്ങൾ അവർ ഓർത്തു പറയുമ്പോൾ അത് കേട്ടിരിക്കുന്ന രക്ഷിതാവിന് കുട്ടിയോടൊപ്പം സ്കൂളിൽ എത്തിയ പ്രതീതി ആയിരിക്കും. ഓർത്തെടുത്തു പറയാനുള്ള കഴിവും, തെറ്റിച്ചെഴുതിയ ചിഹ്നങ്ങളും ചില്ലക്ഷരങ്ങളും ശരിയായി വരുന്നതിന്റെ സന്തോഷവും ഓരോ കുട്ടിക്കും ആത്മവിശ്വാസം നൽകുന്നതാണ്.

സ്കൂളിൽ കുട്ടികൾക്കു ഒരു കൈത്താങ്ങായി അധ്യാപകർ മാറുന്നത് പോലെ വീട്ടിലെ കൈത്താങ്ങായി രക്ഷിതാവും മാറുന്നു എന്നതിനുള്ള ഒരു തെളിവ് കൂടിയായി ഈ ഡയറിയെ നമുക്ക് ഉപയോഗപ്പെടുത്താം, മലയാളം എന്ന ഭാഷയിലെ അക്ഷരത്തെറ്റുകളെ മാറ്റിയെടുക്കുന്നതിനുള്ള ഒരു പ്രധാന ഉപാധിയായും സംയുക്ത ഡയറി മാറിയിരിക്കുന്നു.

എന്ന്     

രക്ഷിതാവ്

രാധിക

നമസ്യ വി കെ

AMLP School, Chengottur 

Malappuram

150. ഓരോ ദിവസവും അവർ ഡയറിയിലേക്കുള്ള പുതിയ പുതിയ അനുഭവങ്ങൾ ഓർത്തു വരുന്നു

എന്റെ മകൾ സചിത്ര ബുക്കിലെ ഓരോ വർക്കുകളും  ഒരുപാട്  സന്തോഷത്തോടെയാണ് ചെയ്യുന്നത്. അത് പോലെ തന്നെ ആണ് രക്ഷിതാക്കളും കുട്ടികൾക്ക് ഓരോ വർക്കുകളും ചെയ്ത്കൊടുക്കുന്നത്. സചിത്ര പുസ്തകം നോക്കുമ്പോൾ തന്നെ കുട്ടികൾ അതിൽ ചെയ്ത വർക്കുകൾ ഒരുപാട് സന്തോഷത്തോടെയാണ് വായിക്കുന്നത്. കുട്ടികൾ അതിനെ ഞാൻ ഉണ്ടാക്കിയ ആൽബം എന്നാണ് പറയുന്നത്. കുട്ടികൾ ഡയറി എഴുത്ത് ചെറുപ്പത്തിൽ തന്നെ ശീലമാക്കിയത് രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ഒരുപാട് സന്തോഷം ഉണ്ട്‌. ഡയറി എഴുത്തിലൂടെ കുട്ടികൾ ഓരോ അക്ഷരങ്ങൾ എഴുതാനും വായിക്കാനും അവർ കറക്റ്റ് ആയി പഠിച്ചു. ഓരോ ദിവസവും അവർ ഡയറിയിലേക്കുള്ള പുതിയ പുതിയ അനുഭവങ്ങൾ ഓർത്തു വരുന്നു. കുട്ടികളുടെ ഈ കഴിവിൽ ഞാൻ അഭിമാനം കൊള്ളുന്നു.

നബ ഫാത്തിമ

എ എം എൽ പി പുത്തനത്താണി

മലപ്പുറം

151. ഇപ്പോൾ ഞാൻ പറയാതെ തന്നെ ഡയറി എഴുതേണ്ടേ 'ഉമ്മ' എന്ന്  പറഞ്ഞു അവൻ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി.

സംയുക്ത ഡയറി  എന്ന ആശയം ആദ്യമായി പി ടി എ മീറ്റിംഗിൽ  അദ്ധ്യാപകർ ഉന്നയിച്ചപ്പോൾ   മനസ്സിൽ വല്ലാത്തൊരു പേടിയായിരുന്നു. അക്ഷരങ്ങളും ചിഹ്നങ്ങളും വ്യക്തമാകാത്ത കൊച്ചു മക്കളെ കൊണ്ട്  ഇത് എങ്ങനെ  എഴുതിപ്പിക്കും എന്നതായിരുന്നു ആദ്യമായി മനസ്സിൽ വന്നത്. ആദ്യം  ഡയറി എഴുതിയപ്പോൾ ചെറിയ ഒരു ബുദ്ധിമുട്ട്  ഉണ്ടായിരുന്നു.എന്നാൽ ദിവസങ്ങൾ കഴിയുന്തോറും ആശയം അവന്റെ രീതിയിൽ പറയാനും ചിത്രം വരക്കാനും തുടങ്ങി. ഓരോ കാര്യങ്ങൾ പറയുന്നത് പോലെ എഴുതാനും താത്പര്യം ഉണ്ടായി. ഇപ്പോൾ ഡയറി എഴുത്ത് കഴിഞ്ഞാലേ സ്കൂളിലേക്കുള്ള പഠന പ്രവർത്തങ്ങൾ ചെയ്യുകയുള്ളൂ. എഴുതുന്നത് പോലെ ചിത്രം വരക്കാനുള്ള താത്പര്യവും ഉണ്ടായി. ഡയറി എഴുത്ത് കാരണം  അവരിൽ നല്ലൊരു മാറ്റം കണ്ടു തുടങ്ങി. ഇപ്പോൾ ഞാൻ പറയാതെ തന്നെ ഡയറി എഴുതേണ്ടേ 'ഉമ്മ' എന്ന്  പറഞ്ഞു അവൻ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി. സംയുക്ത ഡയറി എന്ന ആശയം  മുന്നോട്ടു വെച്ചതിനാൽ മക്കളിൽ നല്ലൊരു മാറ്റം കാണാൻ തുടങ്ങിയപ്പോൾ സന്തോഷമായി. ഇനിയും ഇതുപോലുള്ള ആശയങ്ങൾ മുന്നോട്ടു വെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 Sulfath.P

Parent of Muhammed Ramin.P

ALPS CHERUKAVU

MALAPPURAM

152. അവൻ ചിത്രം കുറെ കൂടി നന്നായി വരയ്ക്കുന്നുണ്ട്

 ഷമിതിന് ഡയറിയും സചിത്ര ബുക്കും ഇഷ്ടമാണ് എഴുതാൻ . ചിത്രങ്ങൾ ഉള്ളതുകൊണ്ട് കഥ പോലെ എനിക്ക് പറഞ്ഞു തരാറുണ്ട്. ഡയറിയും കൂടെ ഉണ്ടായതു കൊണ്ട് അവന് മലയാളം കുറെയൊക്കെ നന്നായി എഴുതാൻ അറിയാം. ഡയറിയിൽ എഴുതാനുള്ള ആശയം എനിക്ക് അവൻ പറഞ്ഞു തരാറുണ്ട്. ചിത്രങ്ങൾ വരയ്ക്കാൻ അറിയാത്ത അവന് ചിത്രം കുറെ കൂടി നന്നായി വരക്കുന്നുണ്ട്. സചിത്ര ബുക്കും ഡയറിയും നല്ലതാണ്

Shamith E

AMUP S

pulamanthole

Malappuram

രശ്മി

153. എന്റെ മോൾ പ്രീപ്രൈമറിയിൽ പോയിട്ടില്ല

 എ. യു.പി. എസ്. പുലാമന്തോളിലെ റിൻഷ ഫാത്തിമ യുടെ രക്ഷിതാവാണ്.

എന്റെ മോൾ പ്രീപ്രൈമറിയിൽ പോയിട്ടില്ല. നേരിട്ട് ഒന്നാം ക്ലാസ്സി ലാണ് ചേർത്തത്. എ

നിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ എനിക്ക് ആ പേടിയില്ല. കാരണം 

ഡയറി എഴുതൽ തുടങ്ങിയത് മുതൽ കുട്ടി സ്കൂളിൽ ഉണ്ടായ കാര്യങ്ങൾ ഓർത്തു വെച്ച് വീട്ടിൽ വന്നു പറയും. നല്ല ഒരു കാര്യമാണ് ഡയറി ഇപ്പോൾ തന്നെ എഴുതാൻ തുടങ്ങിയത്. അക്ഷരങ്ങളും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും.

സചിത്ര നോട്ട് ബുക്കിൽ ചിത്രങ്ങൾ നോക്കിയിട്ടെന്നെ കാര്യങ്ങൾ  മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ഇപ്പോൾ അവൾ സചിത്ര നോട്ട് തെറ്റ് കൂടാതെ ആദ്യം മുതൽ അവസാനം വരെ ചിത്രംവരച്ചു എഴുതുകയും വായിക്കുകയും ചെയ്യും.

ഇത് രക്ഷിതാവ് എന്ന നിലക്ക് വളരെയധികം സന്തോഷമുള്ള ഒരു കാര്യമാണ്.

154. അക്ഷരങ്ങൾ   പഠിക്കാനും  കുട്ടിയുടെ    കഴിവ്   തെളിയിക്കാനും  ഉപകാരമാണ്

ഈ  ഡയറി

ഒന്നാം  ക്ലാസ്സിൽ   പഠിക്കുന്ന   എന്റെ. മകൻ വളരെ അധികം  ഇഷ്ടപെടുന്നു  സംയുക്തഡയറി . ഡയറി   എഴുതാൻ   തുടങ്ങുമ്പോൾ  അവന്   ഒരുപാട് കാര്യങ്ങൾ   പറയാൻ   ഉണ്ടാവും   അവന്  അറിയുന്ന അക്ഷരങ്ങൾ ഒറ്റയ്ക്ക് എഴുതുകയും അറിയാത്തത് ചെയ്യാൻ  ശ്രമിക്കുകയും  ചെയ്യുന്നു.  അക്ഷരങ്ങൾ   പഠിക്കാനും  കുട്ടിയുടെ    കഴിവ്   തെളിയിക്കാനും  ഉപകാരമാണ്

ഈ  ഡയറി

റെജ്ന

M/O മുഹമ്മദ് സഫുവാൻ

ജി.എൽ.പി.എസ്  പാലപ്പെറ്റ , മലപ്പുറം

155. ചിത്രം വരയ്ക്കാനും കൂടി ഉള്ളത് ഡയറിയെ മികവുറ്റതാക്കുന്നു

ഒന്നാം ക്ലാസിൽ തന്നെ ഡയറി എഴുതി തുടങ്ങിയത് നല്ലൊരു മുന്നേറ്റമായി തോന്നുന്നു. അറിയാത്ത അക്ഷരങ്ങൾ     ഏതെല്ലാമാണ് എന്ന് മനസിലാക്കാനും പറഞ്ഞു കൊടുക്കാനുമെല്ലാം ഡയറി എഴുത്ത് വളരെ ഉപകാരപ്പെടുന്നുണ്ട് .

 കുട്ടികൾക്ക്  വളരെ താല്പര്യവും ഉണ്ട്.

ചിത്രം വരയ്ക്കാനും കൂടി ഉള്ളത് ഡയറിയെ മികവുറ്റതാക്കുന്നു

വിദ്യാർത്ഥി :Akshith

രക്ഷിതാവ് : അശ്വതി

സ്കൂൾ : GLPS palappetta, Malappuram

156. ദിവസവും ഡയറി എഴുതുന്നതിനായി ഓരോ കാര്യങ്ങൾ കണ്ടെത്തുകയാണ് ഞാനും എൻ്റെ മകൻ ശിഹാനും

ഈ അദ്ധ്യായനവർഷം മുതൽ 1st Std ൽ തുടക്കം കുറിച്ച സചിത്ര ബുക്കും സംയുക്ത ഡയറി എഴുതലും കുട്ടികൾക്ക് എന്ന പോലെ രക്ഷിതാക്കൾക്കും ഒരു പുതിയ അനുഭവമാണ് തുടക്കത്തിൽ തന്നെ ചിത്രം ഒട്ടിക്കലും വാക്യങ്ങൾ എഴുതലും വായിക്കലുമെല്ലാമായപ്പോൾ ചെറിയ ഒരു ആശങ്കയുണ്ടായിരുന്നു പിന്നീട് കുട്ടികൾക്ക് തന്നെ ചിത്രങ്ങൾ ഉണ്ടാക്കാനും അത് ഒട്ടിക്കാനുമെല്ലാം പ്രത്യേക താൽപര്യം വന്നു തുടങ്ങി കൂടെയിരുന്ന് അവരെ സഹായിക്കാൻ നമ്മുക്കും താൽപര്യമായി അതുപോലെ ഡയറി ഓരോ ദിവസവും എഴുതുന്നത് വാക്യങ്ങൾ എഴുതാനും  കൈയക്ഷരങ്ങൾ ശരിയാകുന്നതിനും വളരെ ഉപകാരമായിട്ടുണ്ട്. ദിവസവും ഡയറി എഴുതുന്നതിനായി ഓരോ കാര്യങ്ങൾ കണ്ടെത്തുകയാണ് ഞാനും എൻ്റെ മകൻ ശിഹാനും എന്തായാലും പുതിയ പഠനരീതികളും പ്രവർത്തനങ്ങും കുട്ടികളുടെ തുടർപഠനത്തിന് ഒരു സഹായകരമാവട്ടെ.

ശിഹാബുദ്ദീൻ 

(മുഹമ്മദ് ശിഹാൻ 1B)

എ.എം എൽ പി എസ് 

പുത്തനത്താണി 

മലപ്പുറം ജില്ല

157. ഇതിലുപരി രക്ഷിതാക്കളോട് ഒപ്പം ഇരുന്നുള്ള ഈ പഠന രീതി

കുട്ടികളിൽ മാനസിക ഉല്ലാസം വർധിപ്പിക്കുന്നു.

ഈ അധ്യയന വർഷത്തിലെ പുതിയ പഠനരീതികൾ വ്യത്യസ്തവും മികവുറ്റതും 

ആണ്. സചിത്ര പുസ്തകത്തിലൂടെ ചിത്രങ്ങൾ ഒട്ടിച്ചും അതിലെ  ആശയവിനിമയ രീതിയും കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നു. ചിത്രത്തിലൂടെ ഉള്ള പഠന രീതി കുട്ടികളിലെ ഓർമശക്തി വർധിപ്പിക്കുന്നു. അതോടൊപ്പം അവരിൽ സർഗാത്മകശേഷി വളർത്തുന്നു. 

സംയുക്ത ഡയറി എന്ന പഠന രീതി കുട്ടികളിൽ ദിവസേന നടക്കുന്ന കാര്യങ്ങൾ ഓർത്തുവെക്കാൻ പ്രേരിപ്പിക്കുന്നു. അവ ചിത്രങ്ങൾ സഹിതം കുറിച്ചു വക്കാൻ അവർ ഇഷ്ടപ്പെടുന്നു. ഇതിലൂടെ അക്ഷരങ്ങൾ കൂടുതൽ മനസ്സിലാക്കുന്നതിനും ചിത്രരചനയിൽ ഉള്ള അവരുടെ കഴിവ് പുറത്ത് കൊണ്ടുവരുന്നതിനും സാധിക്കുന്നു. ഇതിലുപരി രക്ഷിതാക്കളോട് ഒപ്പം ഇരുന്നുള്ള ഈ പഠന രീതി

കുട്ടികളിൽ മാനസിക ഉല്ലാസം വർധിപ്പിക്കുന്നു.

പ്രിയ. സി, മലപ്പുറം,AMLPS,പുത്തനത്താണി

158. പിന്നീട് ഉമ്മ എഴുതുന്ന വാക്കുകളാണ് അവന്റെ മനസിലേക്ക് ആദ്യം വരുന്നത്

ഞാൻ ഒന്നാം ക്ലാസിലെ മുഹമ്മദ് അമീന്റെ ഉമ്മയാണ്. ആദ്യ ദിവസം തന്നെ ക്ലാസ് പിടി എ ചേർന്ന് സംയുക്ത ഡയറി കുറിച്ച് ടീച്ചർ പറഞ്ഞപ്പോൾ വായിക്കാനും എഴുതാനും അറിയാത്തകുട്ടികൾ എങ്ങനെ ഡയറി എഴുതും എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ അതിനെ എല്ലാം മാറ്റി മറി ച്ച് ആദ്യ ദിവസത്തിൽ തന്നെ  അറിയുന്ന അക്ഷരങ്ങൾ  രക്ഷിതാവും കുട്ടിയും  കൂടി ഇരുന്ന് അവനറിയാവുന്നത് അവൻ എഴുതിയും അറിയാത്തത് ഞാൻ പേന കൊണ്ട്‌ എഴുതിയും ഡയറി എഴുതി തുടങ്ങി. പിന്നീട് ഉമ്മ എഴുതുന്ന വാക്കുകളാണ് അവന്റെ മനസിലേക്ക് ആദ്യം വരുന്നത് പിന്നെ ഡയറി എഴുതുമ്പോൾ ഞാൻ എഴുതിയ വാക്കുകൾ അവർ അതിലുണ്ടങ്കിൽ അത് അവൻ ആദ്യം എഴുതുo അവരുടെ കൂടെ ഇരുന്ന് ഡയറി എഴുതുമ്പോൾ അവർക്കും നമ്മുക്കും ഉത്സാഹമാണ് അവർക്ക് പറയാനും- നമുക്ക് കേൾക്കാനും ഉള്ള മനസ് ഉണ്ടായാൽ മതി സ്കൂളിലെ എല്ലാകാര്യങ്ങളും ഈ ഡയറി എഴുതുന്നതിലൂടെ നമുക്ക് മക്കളിൽ നിന്ന് അറിയാൻ സാധിക്കും എത്ര പിന്നോക്കം നിൽക്കുന്ന കുട്ടിയാണ്എങ്കിലും എനിക്ക് മനസിലാവുന്നത് ഈ സയുക്ത ഡയറി എഴുതുന്നതിലൂടെ പുതിയ കാര്യങ്ങൾ എഴുതാനും പറയാനുo അവർക്ക് സാധിക്കും എന്നതാണ് നമ്മൾ അടുത്തിരുത്തി താൽപര്യത്തോടെ ചോദിച്ചറിയണo എന്ന് മാത്രം .ഇതിലൂടെ വരക്കാനും എഴുതാനും  വായിക്കാനും പഠിക്കുന്നുണ്ട് .ഇത് വലിയ ക്ലാസിലേക്ക് എത്തും തോറും മാറ്റം ങ്ങൾ വരുത്തി ഉണ്ടാവണം എന്നാണ് എന്റെ അഭിപ്രായം . എന്റെ മോന് വളരെയധികം മാറ്റമുണ്ട് ഇപ്പോൾ തനിയെ എഴുതാൻ അവന് കഴിയുന്നുണ്ട് ഓരോ ദിവസം സ്കൂളിൽ നടക്കുന്ന കാര്യങ്ങൾ അവന് ഓർത്തെടുത്ത് പറയുന്നതിനും കഴിയുന്നുണ്ട് ഈ ആശയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ടീച്ചർ മാർക്കും ഒരുപാട് ഒരു പാട് നന്ദി🥰🥰

റസീന( രക്ഷിതാവ്) 

ജി എസ് എ എൽ പി സ്കൂൾ നന്നംമുക്ക് മലപ്പുറം

159. സംയുക്ത ഡയറി കുട്ടികളുടെ പുതിയൊരു കളിക്കൂട്ടുകാരൻ

 സംയുക്ത ഡയറി എന്നത് കുട്ടികളുടെ പുതിയൊരു കളിക്കൂട്ടുകാരൻ ആണ്.

കേവലം എഴുത്ത് എന്നതിലുപരി അന്ന് നടന്ന കാര്യങ്ങൾ ഓർത്തെടുക്കുന്നതിനും, അത് ചിത്രരൂപത്തിൽ പകർത്തുന്നതിലൂടെയും അവരിൽ ഒളിഞ്ഞിരിക്കുന്ന പല മികവുകളും അവരറിയാതെ പുറത്തെത്തുന്നു.

Nursery യിൽ നിന്നും ഒന്നിലേക്ക് എത്തിയതിന്റെ ഒരു പ്രശ്നം നമ്മുടെ എല്ലാ മക്കൾക്കും കാണും... പ്രതേകിച്ചു മലയാളത്തിൽ. 

അത് അവരെ ഇരുത്തി പഠിപ്പിക്കുന്നതിന് ടീച്ചർക്കും അമ്മയ്ക്കും പരിമിതികളുണ്ട്. എന്നാൽ സംയുക്ത ഡയറി ദിവസവും എഴുതുന്നതിലൂടെ മക്കൾ പതിയെ അവർ അറിയാതെ അക്ഷരങ്ങളിൽ നിന്നും വാക്കുകളും വാക്യങ്ങളും ഉണ്ടാക്കാൻ പഠിക്കുന്നു... 

നിത്യേന ഉപയോഗിക്കുന്ന വാക്കുകൾ (eg :ഇന്ന്, ഞാൻ etc.) അവർ ഇപ്പൊത്തന്നെ പഠിച്ചു... അപ്പൊ ഈ വർഷം കഴിയുമ്പോഴേക്കും മലയാളം അവർക്ക് സുഗമമായി കൈകാര്യം ചെയ്യാൻ കഴിയുന്ന ഭാഷയായി മാറും... 

എന്റെ മോൾക്ക് ചിത്രം വരച്ച് യോജിച്ച നിറം കൊടുക്കാൻ വളരെ ഇഷ്ടമാണ്... 

വെറും പഠനം എന്നതിനും അപ്പുറം അവർ ആസ്വദിച്ചുകൊണ്ട് ചെയ്യുന്ന ഒരു പഠന പ്രവർത്തനമാണ് സംയുക്ത ഡയറി…

ഇത് കുട്ടികളിൽ കൂടുതൽ മാറ്റം കൊണ്ടുവരാനും കുട്ടികളെ സമന്മാരാക്കാനും ഉള്ള നല്ലൊരു ആശയമാണ് എന്നാണ് എന്റെ അഭിപ്രായം 👍

നിമിഷ എം,

M/O നിവേദ്യ സി,

എ.എം.യു.പി.സ്കൂൾ വള്ളുവമ്പ്രം 

മലപ്പുറം .

160. LKG,UKG പഠിക്കാത്ത എൻ്റെ മോൻ പ്രയാസത്തിലാവും  എന്നതായിരുന്നു എൻ്റെ  ആശങ്ക

കൗതുകകരവും വളരെ രസകരവുമായ നമ്മുടെ പാഠ്യപദ്ധതി യിൽ ഒന്നാം ക്ലാസിലെ സചിത്ര പുസ്തകവും സംയുക്ത ഡയറിയെയും കുറിച്ച് C P T A മീറ്റിങ്ങിൽ Teachers പറഞ്ഞപ്പോൾ ആകെ ആശങ്കയിലായി. അത്യാവശ്യം പഠിക്കുന്ന ഒരു കുട്ടിക്ക് വളരെ നന്നായി ചെയ്യാൻ കഴിയും.,

LKG,UKG പഠിക്കാത്ത എൻ്റെ മോൻ പ്രയാസത്തിലാവും  എന്നതായിരുന്നു എൻ്റെ  ആശങ്ക. അമ്മയും കുട്ടിയും കൂടി എഴുതുന്നതാണ് സംയുക്ത ഡയറി എന്ന് കേട്ടപ്പോൾ പകുതി  ആശ്വാസം ആയി,  ആദ്യത്തെ ദിവസം ഡയറി എഴുതുമ്പോൾ  പ്രയാസപ്പെട്ടെങ്കിലും സുജ ടീച്ചർ groupl correct നിർദ്ദേശങ്ങൾ  തരുന്നത് കൊണ്ട് ഡയറി  എളുപ്പമായി തോന്നി, ഒരു അക്ഷരം പോലും എഴുതാനും വായിക്കാനും അറിയാത്ത അവൻ ഒന്ന്, രണ്ടു അക്ഷരങ്ങൾ മാത്രം എഴുതി തുടങ്ങി ബാക്കി ഞാനും കൂടി എഴുതിയപ്പോൾ  അവനു  ആശ്വാസം ആയി, ഡയറിയിൽ ഇടക്ക് എഴുതുന്ന ചില അക്ഷരം അവൻ ഇതിലൂടെ പഠിച്ചു ( ഇ) . സ്കൂളിലെ വിശേഷങ്ങൾ പറയാൻ മടിയൻ ആയിരുന്ന മോൻ ഇപ്പോൾ പറയാൻ തുടങ്ങി, അമ്മ സഹായിക്കും  എന്നു മനസ്സിലായപ്പോൾ. എന്നും ഡയറി എഴുതുമ്പോൾ  അക്ഷരങ്ങൾ മനസിലുറക്കാനും പഠിക്കാൻ അവനു കഴിഞ്ഞു. ചിത്രം വരക്കാൻ ഇഷ്ടം ആണ് ഇപ്പോൾ  , സംയുക്ത ഡയറി എന്ന ആശയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് വളരെ നല്ല കാര്യം തന്നെയാണ് .

ദേവർഷ് .KG  ( 1 -A)

ദിവ്യ .പി.പി (രക്ഷിതാവ്)

CPNUP School

വട്ടംകുളം , മലപ്പുറം , എടപ്പാൾ സബ്ജില്ല

161. എന്തായാലും ടീച്ചർ പറഞ്ഞതല്ലേ എഴുതിച്ചു തുടങ്ങാം എന്നു കരുതി

ടീച്ചർ ഈ സംയുക്ത ഡയറിയെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ മോൾക്ക്‌ ഇതൊക്ക എഴുതാൻ പറ്റുമോ ഒന്നാം ക്ലാസിൽ അല്ലേ എത്തിയൊള്ളു എന്നു ചിന്തിച്ചു. ഞാൻ എന്തായാലും ടീച്ചർ പറഞ്ഞതല്ലേ എഴുതിച്ചു തുടങ്ങാം എന്നു കരുതി ആദ്യ ദിവസം അവൾക്ക് എന്താണ് സംയുക്ത ഡയറി എന്ന് പറഞ്ഞു കൊടുക്കാൻ കുറച്ചു സമയം എടുത്തു. ഒരുപാട് സംശയങ്ങൾ ഉള്ള കുട്ടത്തിലാണവൾ. ഡയറി എഴുതാൻ തുടങ്ങിയപ്പോൾ ഓരോ ദിവസം കഴിയുമ്പോഴും ഞാൻ മറന്നാലും അവൾ എന്നെ ഓർമ്മിപ്പിക്കാൻ തുടങ്ങി. പൊതുവെ സ്കൂളിലെ കാര്യങ്ങൾ ചോദിച്ചാൽ പറയില്ലായിരുന്നു ടീച്ചർ എന്തു പഠിപ്പിച്ചു കൂട്ടുകാരുടെ വിശേഷങ്ങൾ എല്ലാം ചോദിച്ചാൽ മടി ആയിരുന്നു പറയാൻ സംയുക്ത ഡയറി എഴുതാൻ തുടങ്ങിയപ്പോൾ മുതൽ ക്ലാസിൽ ചെറിയ കാര്യങ്ങൾ പോലും അവൾ പറയാൻ തുടങ്ങി. അക്ഷരങ്ങൾ പഴയതിലും തിരിച്ചറിയാനും ചിഹ്നങ്ങൾ കൂടുതലായി  മനസിലാക്കാനും അവൾക്കു ഈ സംയുക്ത ഡയറി എഴുത്തിലൂടെ മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം അവൾ പറയുന്ന സന്ദർഭങ്ങൾക്ക് ചിത്രം വരയ്ക്കാൻ അവൾക്ക് കുറിച്ച് ബുദ്ധിമുട്ട് ഉണ്ടങ്കിലും അതു  അവൾ മടിയില്ലാതെ സന്തോഷത്തോടെ ചെയുന്നുണ്ട്. അവൾക്ക് എഴുതാനും പഠിക്കാനും മാത്രം അല്ല സ്കൂളിൽ നടക്കുന്ന ഓരോ കാര്യവും വീട്ടിൽ വന്നു പറയാനും തുടങ്ങി അതു കേൾക്കാനായി പ്രത്യേക സമയം കണ്ടത്താനും തുടങ്ങി. ഇങ്ങനെ ഒരു സംയുക്ത  ഡയറി ടീച്ചർ എഴുതാൻ  കൊടുത്തതിൽ വളരെ സന്തോഷം തോന്നുന്നു 🥰🙏🙏

എന്ന്

1. C ക്ലാസിലെ ദിയലക്ഷ്മിയുടെ അമ്മ

സി. പി. എൻ. യു.പി സ്കൂൾ വട്ടംകുളം മലപ്പുറം

162. ഇത്തരത്തിൽ ഒരു ആശയം കൊണ്ടുവന്ന അധ്യാപകരോട് ഞാൻ എന്റെ സ്നേഹം അറിയിക്കുന്നു.

 സംയുക്ത ഡയറി എത്രത്തോളം ഫലപ്രദം ആകുമെന്ന് എല്ലാവരെയും പോലെ എനിക്കും സംശയം ഉണ്ടായിരുന്നു. ഇപ്പോൾ അവൻ ചുറ്റുമുള്ള ഓരോ കാര്യങ്ങളും ശ്രദ്ധിക്കാൻ തുടങ്ങി. ഓരോ കാര്യങ്ങളും അവന്റെതായ ഭാഷയിൽ എഴുതാനും ഗ്രഹിക്കാനും ശ്രമിക്കുന്നു. ഒരു രക്ഷകർത്താവെന്ന നിലയിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു. 

ഇത്തരത്തിൽ ഒരു ആശയം കൊണ്ടുവന്ന അധ്യാപകരോട് ഞാൻ എന്റെ സ്നേഹം അറിയിക്കുന്നു.

ജിജി. പി

ധ്രുപദിന്റെ അമ്മ

CPNUP school, Vattamkulam, Malappuram

163. പുറത്തുപോകുമ്പോൾ പുറത്തേക്കാഴ്ചകൾ മുൻപത്തേക്കാളും കൂടുതലായി ശ്രദ്ധിക്കുവാൻ തുടങ്ങി. 

എന്റെ മകൾ ദുആ മറിയം സംയുക്ത ഡയറി എഴുതാൻ തുടങ്ങിയതിലൂടെ ഒരുപാട് മാറ്റങ്ങൾ എനിക്ക് അനുഭവപ്പെട്ടു അക്ഷരങ്ങൾ തെറ്റുകൾ സംഭവിക്കുന്നുണ്ടെങ്കിലും എഴുതുവാൻ അവൾക്ക് ഏറെ ഉത്സാഹം ഉണ്ട് ആദ്യം ഒരു വരിയിൽ ഒതുക്കി. പിന്നെ രണ്ട് മൂന്ന് എന്നിങ്ങനെ കൂടുതൽ കൂടുതൽ എഴുതുവാൻ തുടങ്ങി. പുറത്തുപോകുമ്പോൾ പുറത്തേക്കാഴ്ചകൾ മുൻപത്തേക്കാളും കൂടുതലായി ശ്രദ്ധിക്കുവാൻ തുടങ്ങി. 

അതിനെ അവളുടെതായ ഭാവനയിൽ വരക്കുവാനും ശ്രമിക്കുന്നുണ്ട്. ചിത്രം വരക്കാൻ അധികം അറിയാത്തതുകൊണ്ട് നമുക്ക് കാണുമ്പോൾ പെട്ടെന്ന് എന്താണെന്ന് മനസ്സിലാകില്ല. ഉമ്മച്ചി ഇത് ഇന്നതാണ് എന്ന് പറയുമ്പോൾ നമുക്ക് മനസ്സിലാകും അവൾ വരച്ചിട്ടുള്ളത് അന്ന് എഴുതിയതിൽ ഉൾപ്പെട്ടതാണെന്ന്. കുഞ്ഞു കഥാ പുസ്തകങ്ങളൊക്കെ കാണുമ്പോൾ അത് എടുത്തു നോക്കുവാനും അവളെക്കൊണ്ട് വായിക്കാൻ പറ്റുന്ന വിധം പോലെ ശ്രമിക്കുന്നുണ്ട്. ആദ്യമൊക്കെ കഥ പുസ്തകം കണ്ടാൽ അത് എടുത്ത് അതിലെ ചിത്രങ്ങളിലുള്ളത് എന്താണെന്ന് മനസ്സിലാക്കി എനിക്ക് അവളുടേതായ രീതിയിൽ എന്തെങ്കിലുമൊക്കെ പറഞ്ഞു തരാറാണ് പതിവ്. ഇപ്പോൾ അതിലും നല്ല മാറ്റമുണ്ട്. കുറച്ചു വായനയും ബാക്കി ഭാവനയും ചേർത്ത് പറഞ്ഞുതരും.

യാത്ര പോകുമ്പോൾ പുറത്തുള്ള ബോർഡുകളിൽ എഴുതിയതൊക്കെ വായിക്കുവാൻ ശ്രമിക്കുന്നുണ്ട്. അത് ശരിയാണെന്ന് പറയുമ്പോൾ ആ കുഞ്ഞു മുഖത്ത് കാണാം അവളുടെ സന്തോഷവും ചിരിയും പിന്നെ ഒരു കുഞ്ഞു അഭിമാനവും. ഇപ്പോൾ വീട്ടിലുള്ള എല്ലാവരുടെയും പേരുകൾ എഴുതി ഓരോരുത്തർക്കായി എഴുതിക്കൊടുന്നു കാണിച്ചു തരും. എഴുത്തിനെക്കാൾ കൂടുതൽ വായനയിലാണ് അവൾക്ക് കൂടുതൽ പുരോഗമനം വന്നിട്ടുള്ളത്. ചില ദിവസം ഡയറിയിൽ ഞാൻ തെറ്റുകൾ ശരിയാക്കുമ്പോൾ അവൾ ചിരിച്ചുകൊണ്ട് ചോദിക്കും  ഇന്ന് ഇത്രയും തെറ്റിയോ എന്ന്. ഞാൻ പറയും സാരമില്ല നിനക്ക് മനസ്സിൽ തോന്നുന്നതൊക്കെ നീ എഴുതിക്കോ എന്ന്. അങ്ങനെ എഴുതി എഴുതി ശരിയായിക്കോളും. നിന്റെ താത്തയും ഇങ്ങനെ ആയിരുന്നു എന്ന്. കുട്ടികളെ പഠിപ്പിക്കുന്ന ഓരോ ടീച്ചറിനും കുഞ്ഞുങ്ങളുടെ ഈ മാറ്റത്തിൽ വലിയ ഒരു പങ്കുണ്ട്. നന്ദി.

റുബീശ

ദുആ mariyam

CPNUP SCHOOL

 VATTAMKULAM

1.C,   MALAPPURAM

164. സംയുക്ത ഡയറി   കുട്ടികളിൽ  പഠന  താല്പര്യം  കൂടാനും   കുട്ടികളിലുള്ള കഴിവുകൾ  തെളിയിക്കാനുമുള്ള നല്ലൊരു ആശയമാണ്.

ഞാൻ റസലിന്റെ  ഉമ്മയാണ്. രണ്ടു പേരും ഒരുമിച്ചിരുന്നു എഴുതുന്നതിനാൽ   അവനിക്കറിയാവുന്ന  അക്ഷരങ്ങൾ  സ്വയം  കണ്ടെത്താനും അത്  എഴുതാനും  താല്പര്യം കാണിക്കുന്നു. കയ്യെഴുത്ത് നന്നാവാനും  അക്ഷരങ്ങൾ  തിരിച്ചറിയാനും   അതുപോലെ    അന്നേ ദിവസത്തെ   ഡയറിക്കുറിപ്പിന്റെ  ആശയവുമായി  ബന്ധമുള്ള  ചിത്രം  വരയ്ക്കാനും സംയുക്ത ഡയറി   കുട്ടികളിൽ  പഠന  താല്പര്യം  കൂടാനും   കുട്ടികളിലുള്ള കഴിവുകൾ  തെളിയിക്കാനുമുള്ള നല്ലൊരു ആശയമാണ്.

റംല

M/o. റസൽ

എ.എം യു.പി.സ്കൂൾ പാറക്കൽ

താനൂർ - Sub

മലപ്പുറം

165. സംയുക്ത ഡയറി ആദ്യം കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും ഇപ്പോൾ എനിക്കും മോനും അത് വളരെ സഹായകമാണ്.

 ആദ്യത്തെ പാഠാനോപകരണ നിർമാണ ശില്പശാല മീറ്റിംഗ് കഴിഞ്ഞപ്പോൾ വിചാരിച്ചത് ഇതെല്ലാം നടക്കുമോ... ഇതിനു സമയം കിട്ടുമോ എന്നൊക്കെ ആയിരുന്നു. പക്ഷേ ചെയ്തു തുടങ്ങിയപ്പോൾ പാഠം കുട്ടികൾക്ക് മനസ്സിലാവാൻ സച്ചിത്രപുസ്തകത്തിലെ ദൃശ്യവിഷ്‌കരണ രീതി നന്നായി എന്ന് തോന്നി. പലപ്പോഴും ഓരോന്നും ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ് എന്ന് തോന്നിയത് പിന്നീട് ഉണ്ടാക്കാൻ മനസിലായി തുടങ്ങി. ഇതിലെ രണ്ടു വരികൾ കൂട്ടി എഴുതുന്ന രീതി കുട്ടികളുടെ അക്ഷരങ്ങൾ വൃത്തിയായി എഴുതാൻ വളരെ സഹായകമാകും എന്ന് തോന്നി. സംയുക്ത ഡയറി ആദ്യം കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും ഇപ്പോൾ എനിക്കും മോനും അത് വളരെ സഹായകമാണ്. അവന്റെ ഓരോ ദിവസത്തെ കാര്യങ്ങൾ അറിയാൻ ഇത് വളരെ സഹായിക്കുന്നു... കൂടാതെ മോന് ചിഹ്നങ്ങൾ ചേർക്കാനും... പുതിയ അക്ഷരങ്ങൾ പരിചയപ്പെടാനും സഹായിച്ചു.... ഈ രണ്ടു ആശയങ്ങളും കുട്ടികളുടെ പഠനത്തിന് ഒരുപാട് സഹായിക്കും എന്ന് മനസിലാക്കുന്നു.

ഈ  രണ്ടു ആശയങ്ങളും കൂടി പഠനത്തിൽ ഉൾപെടുത്തിയതിനു ഒരുപാട് നന്ദി അറിയിക്കുന്നു.

ലതിക

അഭിമന്യു കെ. എസ് ന്റെ                    

രക്ഷിതാവ്

 C.P. N. U. P SCHOOL

 VATTAMKULAM

 MALAPPURAM

166. എല്ലാവിധ പിന്തുണയും

എൻറെ മകൾ സൻ ഹഫാത്തിമ എ എം എൽ പി സ്കൂളിൽ പഠിക്കുന്നു മുൻ കാലത്തുണ്ടായിരുന്ന ഈ ഡയറി എഴുത്ത് ഈ ചെറു പ്രായത്തിൽ തന്നെ തുടങ്ങിയത് കൊണ്ട് അവർക്ക് അക്ഷരങ്ങൾ പഠിക്കുവാൻ മാത്രമല്ല ഓരോ ദിവസത്തിലെയും പുതിയ അനുഭവങ്ങൾ ഓർത്ത് എഴുതി വെക്കുന്നതാണ് ഡയറി എന്ന വാക്കിനർത്ഥം എന്ന് മനസിലാക്കാൻ അവർക്ക് കഴിയുന്നു കഴിഞ്ഞതെല്ലാം മറന്നു പോകുന്ന ഈ പ്രായത്തിൽ ഈ ഡയറി എടുത്ത് നോക്കുംമ്പോൾ കഴിഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാൻ സാധിക്കുന്നുണ്ട് അതിൽ എഴുത്തിനെ കുറിച്ചുള്ള ചിത്രങ്ങൾ കൂടി ആവുമ്പോൾ അവർക്ക് വല്ലാത്ത സന്തോഷമാവുന്നുണ്ട്. ഇതിലൂടെ ചിത്രങ്ങൾ വരക്കാനും കഴിയുന്നു ഒരു രക്ഷിതാവെന്ന നിലയിൽ നല്ല അഭിപ്രായം ആണ് എനിക്കുള്ളത് ഇത് ഒരു പാഠ്യപദ്ധതി ആക്കിയതിൽ സന്തോഷിക്കുന്നു എല്ലാവിധ പിന്തുണയും നൽകു ന്നു 

രക്ഷിതാവ് 

Sajitha

Mother of Sanha Fathima

A M LPS Kuttippuram

Malappuram

167. മുൻപ് ഡയറി എന്നു പറഞ്ഞാൽ ഞാൻ രാവിലെ എഴുന്നേറ്റു കുളിച്ചു, പല്ല് തേച്ചു , സ്കൂളിൽ പോയി അങ്ങനെയുള്ള രീതിയായിരുന്നു

മകൾ ഫാത്തിമ സഹിറ കുറ്റിപ്പുറം എ എം എൽ പി സ്കൂളിൽ പഠിക്കുന്നു. മുൻകാലത്ത് നിന്നുണ്ടായ ഡയറി എഴുത്തിൽ നിന്നും വളരെ വ്യത്യസ്തമായി ഇപ്പോൾ നടപ്പിൽ വരുത്തുന്ന സംയുക്ത ഡയറി എന്ന പുതിയ പാഠ്യപദ്ധതി ഒരു നല്ല മാറ്റം തന്നെയാണ് കുട്ടികളിൽ ഉണ്ടാക്കുന്നത്. മുൻപ് ഡയറി എന്നു പറഞ്ഞാൽ ഞാൻ രാവിലെ എഴുന്നേറ്റു കുളിച്ചു പല്ല് തേച്ചു സ്കൂളിൽ പോയി അങ്ങനെയുള്ള രീതിയായിരുന്നു. എന്നാൽ ഇപ്പോൾ ചുരുങ്ങിയ വാക്കുകളിൽ അവർക്ക് ഏറ്റവും  ഇഷ്ടപ്പെട്ട ഒരു കാര്യം അവരെക്കൊണ്ട് കഴിയുന്ന രൂപത്തിലുള്ള ചിത്രങ്ങളായും വാക്കുകളായും എഴുതുന്നത് കാണാൻ തന്നെ ഒരു രസമാണ് അതുകൊണ്ട് തന്നെ ഈ ഒരു പദ്ധതി എല്ലാംകൊണ്ടും അഭിനന്ദനങ്ങൾ  അർഹിക്കുന്നു. 🥳

Nooha M/O Fathima zahra. K

AMLPS Kuttippuram

Malappuram

168. മോൾ LKG യും UKG യും പോയിട്ടുണ്ടെങ്കിലും അക്ഷരങ്ങൾ കൂട്ടി വാക്യങ്ങൾ ആക്കി തനിച്ച് എഴുതാൻ ബുദ്ധിമുട്ടായിരുന്നു അവൾക്ക്

ആദ്യത്തെ CPTA യിൽ ആണ് സംയുക്ത ഡയറിയെ പറ്റി ടീച്ചർ പറഞ്ഞത്. അപ്പോഴത്  എങ്ങനെയാവും  എന്നൊരു ടെൻഷൻ ആയിരുന്നു. എൻ്റെ മോൾ LKG യും UKG യും പോയിട്ടുണ്ടെങ്കിലും അക്ഷരങ്ങൾ കൂട്ടി വാക്യങ്ങൾ ആക്കി തനിച്ച് എഴുതാൻ ബുദ്ധിമുട്ടായിരുന്നു അവൾക്ക്. എന്നാലും ആദ്യത്തെ ഡയറിയില് ഒരുപാട് തെറ്റുകൾ ഉണ്ടായിരുന്നു അതിൽ നിന്ന് ഇപ്പോൾ കുറച്ച് മാറ്റങ്ങൾ വരുത്തി മുന്നോട്ട് വരുന്നുണ്ട് അതിൽ സന്തോഷമുണ്ട്. അവള് തനിച്ചു ഡയറി എഴുതാൻ കഴിയുന്നത് വരെ ഞാൻ കൂടെ തന്നെയുണ്ട് . ഇതൊരു വിജയമാക്കാൻ നമ്മുടെ കുഞ്ഞു മക്കൾക്ക് കഴിയും  എന്ന് വിശ്വസിക്കുന്നു..

പ്രിൻസി. വി. സി 

Shivanya.Mr - 1A ( രക്ഷിതാവ്) 

CPNUP School Vattamkulam

Malappuram

169. ഒരു രക്ഷിതാവ് എന്നതിലുപരി  അധ്യാപികയായ എനിക്കും ഏറെ ആശങ്കകൾ ഉണ്ടായിരുന്നു.

സംയുക്ത ഡയറി, സചിത്ര പുസ്‌തകം രണ്ടും ഒന്നാം ക്ലാസ്സിൽ തുടങ്ങിയ പുതിയ പ്രവർത്തനങ്ങൾ ആണ്.  ഒരു രക്ഷിതാവ് എന്നതിലുപരി  അധ്യാപികയായ എനിക്കും ഏറെ ആശങ്കകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ ഇത്തിരി പ്രയാസങ്ങൾ  നേരിട്ടെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ മോന് അക്ഷരങ്ങൾ ഉറച്ചു തുടങ്ങി.  എന്റെ സഹായം ഒരു കൈത്താങ്ങ് മാത്രമായി പിന്നീട് മാറി ഇപ്പോൾ ഡയറി  എഴുതുമ്പോൾ ചിഹ്നങ്ങളും അക്ഷരങ്ങളും തിരിച്ചറിയാൻ അവന് സാധിക്കുന്നുണ്ട്. സചിത്ര ഡയറിയിൽ ചിത്രങ്ങൾ ഒട്ടിക്കുന്നതും അതിലൂടെ കുട്ടികൾക്ക്  വാക്യങ്ങൾ വായിക്കാനും നന്നായി കഴിഞ്ഞു.  ഭംഗിയുള്ള പേജുകൾ  നിറഞ്ഞ ഇത്തരം ചിത്ര വായന  തികച്ചും മികവുറ്റതാണ്. ഈ  രണ്ടു പ്രവർത്തനങ്ങളും വളരെ  മികച്ച  ഒന്നായിട്ടാണ് അനുഭവത്തിലൂടെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.

VRUPS

Muthukurussi 

Malappuram

170. എല്ലാ കാര്യങ്ങളും രക്ഷിതാവിനോട് തുറന്നു പറയുന്ന ശീലം ഉണ്ടാകുന്നു

സംയുക്ത ഡയറിയും സചിത്ര പുസ്തകവും കുട്ടികൾക്ക് പഠനത്തോടുള്ള ഇഷ്ടം വർദ്ധിക്കാൻ വളരെ സഹായകമാണ്. എല്ലാദിവസവും ഡയറി എഴുതുന്നതിലൂടെ അവർക്ക് അന്ന് നടന്ന സംഭവങ്ങളിലെ  അവരെ കൂടുതൽ സ്പർശിച്ചതിനെ കണ്ടെത്താൻ കഴിയുന്നു. അവർ എല്ലാ കാര്യങ്ങളും രക്ഷിതാവിനോട് തുറന്നു പറയുന്ന ശീലം ഉണ്ടാകുന്നു. അക്ഷരങ്ങളും  ചിഹ്നങ്ങളും ഓർത്തെടുക്കാൻ ശ്രമിക്കുന്നതിനാൽ വളരെ  പെട്ടെന്ന് തന്നെ അവ  ഉപയോഗിക്കേണ്ട സന്ദർഭങ്ങളും സ്ഥലങ്ങളും അവർക്ക് മനസിലാകുന്നു. അതുപോലെ സചിത്ര പുസ്തകത്തിലെ ചിത്രങ്ങളിലൂടെയുള്ള പഠനരീതി കുട്ടികൾ നന്നായി ആസ്വദിക്കുന്നതായി തോന്നി. പാഠഭാഗം പെട്ടെന്ന് മനസിലാവാനും അത് കുട്ടികളുടെ മനസ്സിൽ തങ്ങി നിൽക്കാനും പക്ഷികളുടെയും മൃഗങ്ങളുടെയും നിറവും മറ്റു സവിശേഷതകളും പെട്ടെന്ന് മനസിലാക്കാനും ഈ പഠനരീതി കുട്ടികളെ സഹായിക്കുന്നു.

 VRUPS

Muthukurussi

171. ഒരു രക്ഷിതാവ് എന്ന നിലയിൽ എനിക്കും എന്റെ കുട്ടിക്കാല ഓർമകൾ അയവിറക്കുവാനും ആസ്വദിക്കുവാനും ഇതിലൂടെ കഴിയുന്നുണ്ട്.

സംയുക്ത ഡയറിയിലൂടെയും, സചിത്ര പുസ്തകത്തിലൂടെയും , ഒരു രക്ഷിതാവ്  എന്ന നിലയിൽ എനിക്കും വിദ്യാർത്ഥി എന്ന നിലയിൽ എന്റെ മകൾക്കും ഒരുപാട് കാര്യങ്ങൾ പഠിക്കുവാനും അറിവ് നേടിയെടുക്കുവാനും ദിനംപ്രതി ഇവ സഹായകമാവുന്നുണ്ട്. ഡയറി എഴുത്തിലൂടെ ഒരുപാട് വാക്കുകൾ പഠിച്ചെടുക്കുവാനും മനസിലാക്കുവാനും വളരെ ഏറെ പ്രയോജനകരമായിട്ടുണ്ട്. തുടക്കത്തിൽ കുറച്ചു പ്രയാസകരമായിരുന്നു എങ്കിലും ഇപ്പോൾ അക്ഷരങ്ങളും വാക്കുകളും തെറ്റുകൾ വരുത്താതെ എഴുതുവാൻ ശ്രമിക്കുന്നുണ്ട്. അതുപോലെതന്നെ ഡയറിക്കുറിപ്പിനെ അനുബന്ധമാക്കി ചിത്രം വരക്കുന്നതിനു ഉത്സാഹം വളരെയേറെയാണ്. സചിത്ര പുസ്തകം മലയാളപാഠപുസ്തകത്തിന്റെ ഒരു അടിത്തറതന്നെയാണ് .

ഇതിലൂടെ കഥയും കഥാപാത്രങ്ങളെയും  കുട്ടിയുടെ മനസ്സിൽ വളരെഏറെ ആഴ്ന്നിറങ്ങിയിട്ടുണ്ട്. ഒരു രക്ഷിതാവ് എന്ന നിലയിൽ എനിക്കും എന്റെ കുട്ടികാല ഓർമകൾ അയവിറക്കുവാനും ആസ്വദിക്കുവാനും ഇതിലൂടെ കഴിയുന്നുണ്ട്.

VRUPS Muthukurussi

172. ഡയറി എഴുതുന്നത് കൊണ്ട് കൂടുതൽ എഴുതുവാനും കൂട്ടി വായിക്കാനും പിന്നെ എഴുത്ത് വൃത്തി ആവാനും വളരെ സഹായിക്കുന്നുണ്ട്.

എന്റെ മോൾ LKG ,UKG പോവാത്തത് കൊണ്ട് എനിക്ക് ഇപ്പോഴും ടെൻഷൻ ആണ്. അതുകൊണ്ട് തന്നെ ഡയറി എഴുതുന്നത് കൊണ്ട് കൂടുതൽ എഴുതുവാനും കൂട്ടി വായിക്കാനും പിന്നെ എഴുത്ത് വൃത്തി ആവാനും വളരെ സഹായിക്കുന്നുണ്ട്. എല്ലാം കൊണ്ടും ഉപകാരപ്രദമാണ് സംയുക്ത ഡയറി.🥰🥰

 Gmlps ponmundam south👆

173. ഞാൻ പറഞ്ഞു കൊടുക്കുമ്പോൾ ഉമ്മച്ചി പറയണ്ട എനിക്കറിയാം ആ  അക്ഷരം എന്നു പറഞ്ഞ് അവൾ സ്വയം എഴുതുകയാണ് .

 അയനികോട് എ.എൽ. പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അലയ്ന എന്ന എൻ്റെ മകൾ സംയുക്ത ഡയറി എഴുതാൻ തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകളെ ആയിട്ടൊള്ളു . തുടക്കം മുതൽ ഇന്നു വരെ എഴുതുന്നതിൽ അവൾക് കൂടുതൽ കൂടുതൽ അക്ഷരങ്ങളും വാക്കുകളും സ്വയം എഴുതാനും വായിക്കാനും പഠിച്ച് തുടങ്ങിയിരിക്കുന്നു ഇന്ന് ഡയറിൽ എഴുതണ്ട ആശയങ്ങൾ അവൾ എനിക്കാണ് പറഞ്ഞു തരുന്നത് . തുടക്കത്തിൽ ഓരോ അക്ഷരങ്ങളും ഞാൻ ഒന്ന് പറഞ്ഞു കൊടുക്കണമായിരുന്നു എന്നാൽ ഇപ്പൊ അങ്ങനെ അല്ല . ഞാൻ പറഞ്ഞു കൊടുക്കുമ്പോൾ ഉമ്മച്ചി പറയണ്ട എനിക്കറിയാം ആ  അക്ഷരം പറഞ്ഞ് അവൾ സ്വയം എഴുതുകയാണ് , അവളുടെ ആവേശത്തോടെ. "എനിക്കറിയാം ഉമ്മാ" എന്നു  കേക്കുമ്പോൾ ഒരു രക്ഷിതാവ് എന്ന നിലയിൽ ഞാൻ സന്തോഷിക്കുന്നു.

ഓരോ ദിവസത്തെയും വിശേഷങ്ങൾ എന്നോട് വന്ന് പങ്ക് വെക്കുമ്പോൾ അത് ഞങ്ങൾ ഒരുമിച്ച് ഇരുന്ന് ഡയറിയിൽ കുറിക്കുമ്പോൾ അവളുടെയും എൻ്റെയും മനസ്സിന് സന്തോഷം നൽകുന്നു. എനിക്ക് ഒരുപാട് സന്തോഷം ഉണ്ട് ഇന്നത്തെ പുതിയ തലമുറകൾക്ക് മലയാള ഡയറി എഴുത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തുകൊണ്ട് കുട്ടികളെ അതിനു വേണ്ടി പ്രാപ്തരാക്കുക എന്നുള്ളത് വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ് .സംയുക്ത ഡയറി എന്ത് കൊണ്ടും  നല്ല ഒരു മുന്നേറ്റം ആയിട്ടാണ് ഞാൻ കാണുന്നത്😊.

174. എഴുതുന്നതിനിടയിൽ അക്ഷരങ്ങൾ തെറ്റിയാലും ശരിയാക്കാൻ എന്റെ രക്ഷിതാവ് കൂടെയുണ്ട് എന്ന ഒരു വിശ്വാസം അവൾക്കു വന്നു. 

സംയുക്ത ഡയറിയെ കുറിച്ച് ടീച്ചർ C P T A യിൽ അവതരിപ്പിച്ചപ്പോൾ തന്നെ ഇത് പ്രാവർത്തികമാക്കാൻ കഴിയില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചതായിരുന്നു. ആദ്യ ദിവസത്തെ ഡയറിയെഴുത്തിൽ ഞാനും കുഞ്ഞും ഒരുപാട് ബുദ്ധിമുട്ടിയെങ്കിലും രണ്ടാമത്തെ ദിവസം അതിൽ അല്പമൊരു അയവ് വന്നു. തുടരെത്തുടരെ എന്റെ കുട്ടി ഇന്ന് വലിയ തരക്കേടൊന്നുമില്ലാതെ എഴുതാൻ തുടങ്ങി. എഴുതുന്നതിനിടയിൽ അക്ഷരങ്ങൾ തെറ്റിയാലും ശരിയാക്കാൻ എന്റെ രക്ഷിതാവ് കൂടെയുണ്ട് എന്ന ഒരു വിശ്വാസം അവൾക്കു വന്നു. സ്കൂളിൽ നടക്കുന്ന ഓരോ കാര്യങ്ങളും ശ്രദ്ധയോടെ വീക്ഷിക്കാനും അതു ഡയറിയിൽ ഒരു ഭാഗമാക്കാനും അവൾക്ക് കഴിയുന്നുണ്ട്. കുഞ്ഞിക്കോഴിയിലെ  "ഞ്ഞ " അല്ല "ഞാ"ൻ എന്നെഴുതുമ്പോൾ അക്ഷരങ്ങളുടെ വ്യത്യാസം മനസ്സിലാക്കാനും സന്ദർഭങ്ങളെ ചിത്രങ്ങളാക്കാനും അവൾ ഏറെ കുറെ പഠിച്ചു. അധികം വൈകാതെ തന്നെ എന്റെ സഹായമില്ലാതെ എന്റെ കുട്ടി സ്വന്തമായി ഡയറി എഴുതും എന്ന് എനിക്ക് ഉറപ്പുണ്ട്. സംയുക്ത ഡയറി എന്ന ആശയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിൽ ഒരുപാട് നന്ദിയോടെ🙏🏻

അനുജയ

അർച്ചന അജയന്റെ (1A) രക്ഷിതാവ്

C P N U P S വട്ടംകുളം

175. ഈ രണ്ടും പ്രവർത്തനം കൊണ്ട്, എടുക്കുന്ന പാഠ ഭാഗം മനസ്സിലാകുന്നുമുണ്ട്

 സചിത്ര പുസ്തകം. സംയുക്ത ഡയറി ഈ രണ്ടും പ്രവർത്തനം ചെയുന്നത് കൊണ്ട് molk ഒരുപാട് മാറ്റം ഉണ്ട്. Ippo അറിയാത്ത ഒരു പാട് അക്ഷരങ്ങൾ എഴുതാനും വായിക്കാനും കിട്ടുന്നുണ്ട്.ippo സ്വന്തം മായി ചിത്രം വരക്കാനും ഒരു വിധം ചിഹ്നങ്ങൾ സ്വയം എഴുതാ പരിശ്രമിക്കുന്നുണ്ട്. അത് pole വായിക്കാനും 👍🏻ഈ രണ്ടും പ്രവർത്തനം കൊണ്ട് എടുക്കുന്ന പാഠ ഭാഗം മനസ്സിലാകുന്നുമുണ്ട് 🌹

M/O Sara Rooman

Gups Valiyora

176. ഞാൻ മറന്നാൽ പോലും ഡയറി എഴുതേണ്ടേ എന്ന് എന്നെ ഓർപ്പിക്കുന്നത് മോളാണ്.

സംയുക്ത ഡയറി എന്നത് കുട്ടികളെ സംബന്ധിച്ച് വളരെ നല്ല ഒരു ആശയമാണ്. വാക്കുകളും വാക്യങ്ങളും ഉണ്ടാക്കാനും കണ്ടെത്താനും ഇതിലൂടെ സാധിക്കുന്നു. നിത്യജീവിതത്തിലെ അനുഭവങ്ങൾ ഓർത്തെടുക്കാൻ കൂടി പറ്റും എന്നതാണ് ഇതിന്റെ മറ്റൊരു നല്ല വശം. ഞാൻ മറന്നാൽ പോലും ഡയറി എഴുതേണ്ടേ എന്ന് എന്നെ ഓർപ്പിക്കുന്നത് മോളാണ്. നിരന്തരം ചെയുന്ന കാര്യം ആയത്കൊണ്ട് അത് ചെയ്യണമെന്ന ഉത്തവാദിത്തബോധം അവരിൽ സ്വാഭാവികമായി വന്നു ചേരുന്നുണ്ട്. നിത്യവും ഉപയോഗിക്കുന്ന വാക്കുകൾ അവർ ഒറ്റക് തന്നെ എഴുതാൻ കഴിയുന്ന വിധത്തിലേക് ഡയറി എഴുത്തിലൂടെ സാധിക്കുന്നു. ചിത്രം വരയ്ക്കാൻ മോൾക് പ്രയാസം ഉണ്ടെങ്കിലും വരയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അതിലൂടെ കൂടുതൽ കൈവഴക്കവും ഉണ്ടാകുന്നുണ്ട്.

 സനൂജ. സി.ടി.

M/ o Aina.c

Amupschool Valluvambram.

Malappuram.

177. ഒന്നാം ക്ലാസ്സിൽ ചേർത്തപ്പോൾ അവൾക്ക് അക്ഷരങ്ങളെക്കുറിച്ച് വലിയ അറിവൊന്നും ഇല്ലായിരുന്നു.

 എന്റെ മോളെ ഒന്നാം ക്ലാസ്സിൽ ചേർത്തപ്പോൾ അവൾക്ക് അക്ഷരങ്ങളെ കുറിച്ച് വലിയ അറിവൊന്നും ഇല്ലായിരുന്നു. വായിക്കുവാനും എഴുതുവാനുമെല്ലാം അവൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഈ സംയുക്ത ഡയറി എന്ന ആശയം നിലവിൽ വന്നതിന് ശേഷം എഴുത്തിലും വായനയിലും അവൾക്ക്  നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. 

ഈ ഡയറി എഴുത്ത് ഇപ്പോൾ അവൾക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ ഒന്നാണ്. അത് എഴുതുവാനും അതിലെ ചിത്രങ്ങൾ വരക്കുവാനും അവൾ അവളുടേതായ രീതിയിൽ ശ്രമിക്കുന്നുണ്ട്. 

എന്റെ മോൾക്ക് ഈ ഡയറി എഴുത്തിലൂടെ അക്ഷരങ്ങൾ അറിയുവാനും ചിഹ്നങ്ങൾ മനസ്സിലാക്കുവാനും സാധിക്കുന്നുവെന്നതിൽ അവളുടെ രക്ഷിതാവെന്ന നിലയിൽ എനിക്ക് സന്തോഷവും ഒപ്പം തന്നെ അഭിമാനവും തോന്നുന്നുണ്ട്. ഇത് തുടർന്ന് കൊണ്ടുപോകണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

വിദ്യാർഥി   :  അഫ്ര . എ

രക്ഷിതാവ്: സാജിദ് . എ

സ്കൂൾ      :  GLPS പാലപ്പറ്റ, മലപ്പുറം

178. വാക്കുകളും അക്ഷരങ്ങളും കണ്ടെത്താനുള്ള കഴിവ് ഒരോ ദിവസവും കൂടി കൂടി വരുന്നു

 സംയുക്ത ഡയറിയെ കുറിച്ച് ടീച്ചർ ആദ്യം വിശദീകരിച്ചപ്പോൾ എനിക്ക് ശരിക്കും വിഷമം തോന്നിയിരുന്നു. ഒന്നാം ക്ലാസിൽ പഠിക്കുന്ന അക്ഷരങ്ങൾ കൂടി എഴുതാൻ അറിയാത്ത കുട്ടി എങ്ങനെ എഴുതും എന്ന് ചിന്തിച്ചു. എന്നാൽ തുടക്കം തന്നെ നല്ല ആവേശത്തോടെ കുട്ടി അത് ഏറ്റെടുത്തു.

വാക്കുകളും അക്ഷരങ്ങളും കണ്ടെത്താനുള്ള കഴിവ് ഒരോദിവസവും കൂടി കൂടി വരുന്നു. അതോടൊപ്പം ദിവസവും ക്ലാസിൽ നടന്ന കാര്യങ്ങളെല്ലാം ഓർത്തെടുക്കുന്ന ഒരു പ്രവണത കൂടി കുട്ടിയിൽ നിന്നുണ്ടാവുന്നു. കളറിങ്ങിനോട് മുമ്പേ താൽപര്യമുള്ള എന്റെ മോന് സാങ്കൽപിക ചിത്രം സ്വയം വരച്ച് കളറിംഗ് ചെയ്യാനും സാധിക്കുന്നു. ആദ്യ ദിവസം കൂടുതൽ അക്ഷരങ്ങളും ചിഹ്നങ്ങളും ഞാൻ കൂട്ടിച്ചേർത്തെങ്കിലും ഇപ്പോൾ ചുരുക്കം ചില അക്ഷരങ്ങളിൽ ഒതുങ്ങി വരുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു.

Rubeena

M/o Muhammad Shezin .M

Amups Valluvambram

Malappuram.

179. ഇപ്പോൾ കുറെ അക്ഷരങ്ങളും ചിഹ്നങ്ങളും പരിചയ പ്പെട്ടതുകൊണ്ട്  

എന്നും സ്കൂളിലേക്ക് പോരുന്നതിന് മുമ്പ്  വായിക്കാൻ കഴിയുന്നുണ്ട് എന്ന് അവൾത്തന്നെ ഉറപ്പ് വരുത്താറുണ്ട്.

ഈ വർഷം ഒന്നാം ക്ലാസിൽ പഠിക്കുന്ന എൻ്റെ മകൾ നവീനക്ക്(GLPS palappatta) എഴുതാനും ചിത്രം വരക്കാനും വളരെയിഷ്ടമാണ് .കൂടാതെ സംയുക്ത ഡയറി എന്നത്  അമ്മയും കുട്ടിയും ഒരുമിച്ച് ചെയ്യേണ്ടുന്ന പ്രവൃത്തി ആയതുകൊണ്ട് അവൾ എത്ര നേരം വൈകിയാലും  അവൾ എന്നെ കാത്തിരിക്കും. അവൾക്ക് ചില അക്ഷരങ്ങളും  ചിഹ്നങ്ങളും പരിചയമില്ലെങ്കിലും  ഞാൻ എഴുതിക്കൊടുക്കുമ്പോൾ ആവർത്തിച്ചു വരുന്ന അക്ഷരങ്ങൾ അവൾ തന്നെ എഴുതാൻ ശ്രമിക്കാറുണ്ട്. ഡയറിയിൽ പറയുന്ന എന്തിൻ്റെയെങ്കിലും ചിത്രം അവള് തന്നെ വരയ്ക്കുകയും നിറം നൽകുകയും ചെയ്യാറുണ്ട് . ഇപ്പോൾ കുറെ അക്ഷരങ്ങളും ചിഹ്നങ്ങളും പരിചയ പ്പെട്ടതുകൊണ്ട്  

എന്നും സ്കൂളിലേക്ക് പോരുന്നതിന് മുമ്പ്  വായിക്കാൻ കഴിയുന്നുണ്ട് എന്ന് അവൾത്തന്നെ ഉറപ്പ് വരുത്താറുണ്ട്.

വിദ്യാർത്ഥി: നവീന. പി

സ്കൂൾ: G. L. P. S. പാലപ്പറ്റ , മലപ്പുറം

രക്ഷിതാവ്: ലളിത

180. തുടക്കത്തിൽ ഒരു വാചകത്തിൻ്റെ മുക്കാൽ ഭാഗവും ഞാൻ എഴുതിയപ്പോ... ഇപ്പോൾ  അത് ഒന്നോ രണ്ടോ അക്ഷരങ്ങളും അതിൻ്റെ ചിഹ്നങ്ങളും മാത്രമായി അത് ചുരുങ്ങി.

ഒരു ഒന്നാം ക്ലാസ്കാരന് എങ്ങിനെ ഡയറി എഴുതും എന്ന ആശങ്കയോടെ ആണ് ഞാൻ ഇതാദ്യം നോക്കി കണ്ടത്

പക്ഷേ ഇപ്പൊ വൈകീട്ട് വീട്ടിൽ എത്തുന്ന എൻ്റെ മോൻ ഡയറി എഴുതാൻ വേണ്ട അന്നത്തെ കാര്യങ്ങൾ എന്നോട് പറയുമ്പോൾ...

അവര് ശ്രദ്ധിക്കുന്ന ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളും അക്ഷരങ്ങളായി അവര് എഴുതാൻ ശ്രമിക്കുമ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷവും അഭിമാനവും തോന്നുന്നു. 

തുടക്കത്തിൽ ഒരു വാചകത്തിൻ്റെ മുക്കാൽ ഭാഗവും ഞാൻ എഴുതിയപ്പോ... ഇപ്പോൾ  അത് ഒന്നോ രണ്ടോ അക്ഷരങ്ങളും അതിൻ്റെ ചിഹ്നങ്ങളും മാത്രമായി അത് ചുരുങ്ങി.

എഴുത്തിനോടൊപ്പം ഉള്ള ചിത്രം വര അവർക്ക്  വളരെ ആസ്വാദ്യകരമായ ഒരു കാര്യമാണ്

സംയുക്ത ഡയറി എന്നുള്ള ഈ ആശയം

കുട്ടികളുടെ ഇടയിൽ വളരെ സ്വീകാര്യമായിട്ടുണ്ട്...

ഈ പുതിയ കാൽവെപ്പിന് എല്ലാവിധ പിന്തുണയും സപ്പോർട്ടും നൽകുന്നു...

വിദ്യാർത്ഥി: ദേവദത്ത് ടി.

രക്ഷിതാവ്: നീതു പി.

വിദ്യാലയം: ജി. എൽ. പി. എസ്. പാലപ്പെറ്റ, മലപ്പുറം

181. അമ്മ ഒരു ദിവസം  എഴുതിയ എഴുത്തിലെ അക്ഷരം അടുത്ത ദിവസം കുട്ടി എഴുതാൻ വാശി പിടിക്കുന്നതും മറ്റൊരു നന്മമരം

സംയുക്ത ഡയറി വേറിട്ടൊരനുഭവമായിട്ടാണ് തോന്നുന്നത്. കാരണം കുട്ടി ഓരോ ദിവസത്തെ വേറിട്ട അനുഭവങ്ങൾ അവരുടെ ആശയത്തിൽ പറയുകയും അവർക്കറിയാവുന്ന അക്ഷരങ്ങൾ കോർത്തിണക്കുന്നതും വ്യത്യസ്ത്യാനുഭവമാണ്. അമ്മ

ഒരു ദിവസം  എഴുതിയ എഴുത്തിലെ അക്ഷരം അടുത്ത ദിവസം കുട്ടി എഴുതാൻ വാശി പിടിക്കുന്നതും മറ്റൊരു നന്മമരമായ അനുഭവമാണ്. എന്തായാലും ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഈ വർഷം ഇറക്കിയ പുതിയൊരു പദ്ധതി ഏറെ സന്തോഷകരമായി കൊണ്ടിരിക്കുന്നു🥰🥰👍👍👍

ആബിദ (മേമ )

ജലീസിന്റെ  (1C)രക്ഷിതാവ്

AMLP SCHOOL MOORKANAD

182. ഒരു മാസമാവുമ്പോഴേക്കും  അവൾ  ഒറ്റക്കിരുന്ന് ഡയറി എഴുതും എന്ന് എനിക്ക് ഉറപ്പാണ്

ഡയറി എഴുതുന്നത് കൊണ്ട് എന്റെ മോൾക്  മലയാളത്തിൽ നല്ല പുരോഗമനമുണ്ട്. ആദ്യം പേനകൊണ്ട് എഴുതിയിരുന്ന വാക്കുകളിൽ നിന്നും ഇപ്പോ ഓരോ അക്ഷരങ്ങളായി  എടുക്കുന്നുണ്ട് . ഓരോ ദിവസത്തിലും ഉണ്ടായ പ്രധാന അനുഭവങ്ങൾ ഓ ർത്തെടുത്ത്  അത് ഏത് ആശയത്തിൽ എഴുതണം എന്നും  മനസ്സിലായിട്ടുണ്ട്

ഒരു മാസമാവുമ്പോഴേക്കും  അവൾ  ഒറ്റക്കിരുന്ന് ഡയറി എഴുതും എന്ന് എനിക്ക് ഉറപ്പാണ്

M/o Adeela Abdulla

G MLP S Morayur

Kondotty Sub Dt

183. പരിചയമില്ലാത്ത അക്ഷരങ്ങൾ, ചില ചിഹ്നങ്ങൾ എന്നിവയല്ലാത്തത് സ്വയം ചെയ്യുന്നുണ്ട്

ഒന്നാം ക്ലാസിൽ പഠിക്കുന്ന എന്റെ മകൾക്ക് ഏറെ ആഹ്ലാദമാണ് ഈ ഡയറിയെഴുത്ത്. ഓരോ ദിവസവും എന്താണ് എഴുതേണ്ടത് എന്ന് അവൾ തന്നെ പറഞ്ഞു തരും .അവളുടെ വിശേഷങ്ങൾ രണ്ട് വരിയിൽ തീരില്ല😍. 

പിന്നെ ഒരു പാട് എഴുതാനുള്ള മടി കാരണം അത് രണ്ട് വരിയിൽ ഒതുക്കും. 

പരിചയമില്ലാത്ത അക്ഷരങ്ങൾ, ചില ചിഹ്നങ്ങൾ എന്നിവയല്ലാത്തത് സ്വയം ചെയ്യുന്നുണ്ട്. ഡയറിയെഴുത്ത് രണ്ടാം വാരത്തിലെത്തിയപ്പോൾ തന്നെ ഏകദേശം എല്ലാ അക്ഷരങ്ങളും എഴുതാനും വായിക്കാനും പഠിച്ചു കഴിഞ്ഞു. എഴുത്തു കഴിഞ്ഞുള്ള ചിത്രം വര അവൾ അതിലേറെ ആസ്വാദിക്കുന്നുണ്ട്. അവൾക്ക് കഴിയുന്ന പോലെ ഓരോ വിഷയത്തെയും ചിത്രങ്ങളാക്കുന്നുണ്ട്. സംയുക്ത ഡയറി എന്ന ഈ ആശയം എനിക്ക് വളരെ മികച്ചതായിട്ടാണ് തോന്നിയത് . കുട്ടികളിലെ എല്ലാതര വികാസത്തിനും ഇത് വളരെ സഹായകമാകുന്നുണ്ട്.

വിദ്യാർത്ഥി : അഥീവ .പി.കെ

രക്ഷിതാവ് : അൻസിന .എം

സ്ക്കൂൾ      : GLPS പാലപ്പെറ്റ , മലപ്പുറം

184. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനം

ഒന്നാം ക്‌ളാസിലെ പുതിയ പഠന രീതികൾ,

1-സചിത്ര പുസ്തകം.

2- സംയുക്ത ഡയറി.

രണ്ടും വളരെ നല്ല അനുഭവങ്ങളാണ്.

കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനം കിട്ടുന്ന ഒരു പഠനരീതിയും കൂടിയാണ് ഇവൻ രണ്ടും.

ഡയറി എഴുത്തിലൂടെ കുട്ടികൾക്ക് വായനാശീലം വർധിപ്പിക്കാനും ഓരോ പ്രാവശ്യവും ഡയറി എഴുതാനുള്ള പുതിയ പുതിയ വിഷയങ്ങൾ കണ്ടെത്തുന്നതിലൂടെ കുട്ടികൾക്ക് കഥാരചന, കവിതരചന തുടങ്ങിയ

ചിന്തകളിലേക്ക് അടുക്കാനും കൂടുതൽ പ്രേരണയാകുന്നു. 

സചിത്ര പുസ്തകത്തിലെ ചിത്രങ്ങൾ ഒട്ടിച്ചും വരച്ചും നിറം കൊടുത്തുമൊക്കെയുള്ള രീതി  തൊട്ടറിഞ്ഞു കാര്യങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്കു വളരെ സഹായകമാണ്‌.

ഒരായിരം അഭിനന്ദനങ്ങൾ.

സൈനബ കൊട്ടാകുളത്ത്

Poolamangalam

മലപ്പുറം

185. സംയുക്ത ഡയറി ഉള്ളതുകൊണ്ടു  അക്ഷരങ്ങൾ കുറേക്കൂടി മനസിലാക്കി തുടങ്ങി

 A U P School പഠിക്കുന്ന ഹസയുടെ രക്ഷിതാവ്  ▫️സചിത്ര ബുക്ക് കൊണ്ട് മോൾക്ക് എഴുതാനും അത് വായിക്കാനും എല്ലാം നല്ല താൽപര്യം ആണ് .ചിത്രങ്ങൾ വെട്ടി ഒട്ടിക്കാനെല്ലാം നല്ല താൽപര്യം ആണ്                                   ▫️സംയുക്ത ഡയറി ഉള്ളതുകൊണ്ടു  അക്ഷരങ്ങൾ കുറേകൂടി മനസിലാക്കി തുടങ്ങി                            ▫ എന്തെങ്കിലും പ്രത്യേക കാര്യം  നടന്നാൽ അവൾ പറയും ഇതൊക്കെ ഡയറിയിൽ എഴുതണം എന്ന് .                                 ▫️ഓരോ ദിവസവും നടന്ന കാര്യങ്ങൾ ഡയറി എഴുതുബോൾ ഓർത്തെടുക്കാൻ സാധിക്കുന്നു              Hazza nafeeza

 parent  jilsiya

AUPSchool pulamanthol  Malappuram

186. അവർക്കുണ്ടയ അനുഭവങ്ങൾ എന്നും ഓർക്കാനും ഈ ഡയറി വളരെ ഉപകാരപ്പെടും

 സംയുക്ത ഡയറി, സചിത്ര ബുക്ക്‌ ഇവ രണ്ടും ഉണ്ടായത് കൊണ്ട് കുട്ടികൾക്കു എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും കഴിയുന്നുണ്ട്. ഡയറി നല്ലൊരു കാര്യമായാണ് തോന്നിയത്. അവർക്കുണ്ടയ അനുഭവങ്ങൾ എന്നും ഓർക്കാനും ഈ ഡയറി വളരെ ഉപകാരപ്പെടും 😊👍

Rahmath

അതിരുമട

Malappuram

187. അവൾ വരയ്ക്കട്ടെ അവളുടെ ആശയങ്ങൾ വളരട്ടെ

 ദേവശ്രീ യെ സംബന്ധിച്ച് ഒന്നാം ക്ലാസിൽ എത്തുമ്പോഴേക്കും കുറേയേറെ അക്ഷരങ്ങൾ അവൾക്ക് പരിചിതമായിരുന്നു. എന്നിരുന്നാലും അവ ചേർത്ത് വാക്കുകൾ ആക്കാനും അവ ഉപയോഗിച്ച് സ്വന്തമായി വാക്യങ്ങൾ നിർമ്മിക്കാനും അവൾക്ക്ആയിരുന്നില്ല.ആദ്യദിവസത്തെ ഡയറി എഴുതുമ്പോൾ കുറെയേറെ കാര്യങ്ങൾ അവൾക്ക് പറയാനുണ്ടായിരുന്നു. പക്ഷേ ചേർത്ത് എഴുതുന്നതിൽ പ്രയാസം അവളെ പിന്നോട്ട് വലിച്ചു. എഴുതാൻ മടി കാണിച്ചു. എന്നാലും ടീച്ചർ പറഞ്ഞത് അനുസരിക്കാൻ അവൾ തയ്യാറായിരുന്നു. ഡയറിയിൽ ഒന്നോ രണ്ടോ വാചകങ്ങൾ എഴുതി ചിത്രം വരച്ച് നിറം നൽകുമായിരുന്നു. പതിയെ പതിയെ ഓരോ ദിവസവും അവൾ പുതിയ പുതിയ വാക്കുകൾ അവളുടെ ഡയറിയിൽ ഉൾപ്പെടുത്തുന്നതായി ഞാൻ ശ്രദ്ധിച്ചു. എഴുതാനറിയാത്ത വാക്ക് എന്റെ സഹായത്തോടെ എഴുതുമ്പോൾ അവളത് ഓർത്തുവെക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.  അക്ഷരങ്ങളുടെ ഉച്ചാരണം ശ്രദ്ധിച്ച് ഏത് അക്ഷരമാണ് അവിടെ വരേണ്ടതെന്ന് അവൾ കൃത്യമായി മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവൾക്ക് എഴുതാനും കഴിയുന്നുണ്ട്. പരമാവധി ചിഹ്നങ്ങളും അക്ഷരങ്ങളും തെറ്റുകൂടാതെ അവൾ എഴുതുന്നു.ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയെ സംബന്ധിച്ച് വളരെയേറെ പ്രയാസകരമായ ഒരു കാര്യമാണ് ഇത്. എന്നാലും എന്തുകൊണ്ടോ ദേവശ്രീ ആ കാര്യങ്ങൾ ഭംഗിയായി ചെയ്യുന്നതായി എനിക്ക് തോന്നി. ചില ചിത്രങ്ങൾ അവൾ ഡയറിയുമായി ബന്ധപ്പെടുത്തി വരയ്ക്കുമ്പോൾ മറ്റ് ചിലത് അന്ന് അവൾക്ക് തോന്നുന്ന ചിത്രമായിരിക്കും വരച്ചു ചേർക്കുന്നത്( ചില ചിത്രങ്ങൾ മറ്റാരെങ്കിലും വരയ്ക്കണമെന്ന് വാശിപിടിക്കുന്നതും പതിവാണ്).  ആദ്യ ദിവസങ്ങളിൽ ഞാനത് മാറ്റണമെന്ന് ആവശ്യപ്പെടുമ്പോൾ അവർക്ക് വലിയ വിഷമം ഉണ്ടായിരുന്നു.പിന്നീട് ഞാൻ കരുതി

 അങ്ങനെയെങ്കിൽ അങ്ങനെ അവൾ വരയ്ക്കട്ടെ അവളുടെ ആശയങ്ങൾ വളരട്ടെ....

രേഖ ലക്ഷ്മി

D/o.  Devasree S

GSALPS Nannamukku

മലപ്പുറം

188. അക്ഷരങ്ങൾ കൂടുതൽ മനസിലാക്കി പഠിക്കാൻ ഇത് സഹായിക്കുന്നു

 ഞാൻ എ. യു. പി. സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ആരതിയുടെ അമ്മയാണ് സചിത്ര നോട്ട്, സംയുക്ത ഡയറി ഇതിനെ കുറിച്ച് പറയുകയാണെങ്കിൽ നല്ല ഒരു പഠന സഹായിയാണ്. അതിൽ ചിത്രങ്ങൾ ഒട്ടിക്കാനും വരയ്ക്കാനും കൂടുതൽ താല്പര്യം കാണിക്കുന്നുണ്ട് കുട്ടിക്ക് അക്ഷരങ്ങൾ കൂടുതൽ മനസിലാക്കി പഠിക്കാൻ ഇത് സഹായിക്കുന്നുണ്ട്          

ആശ ,ആരതി                                            എ. യു. പി. സ്കൂൾ  പുലാമന്തോൾ                             മലപ്പുറം

189. ഞങ്ങൾ രക്ഷിതാക്കളുടെ എല്ലാ സപ്പോർട്ടും

 ഞാൻ shadin ന്റെ ഉമ്മയാണ്.എനിക്ക് സംയുക്തഡയറിയെ കുറിച്ച് നല്ല അഭിപ്രായം ആണ്  ഉള്ളത് ദിവസവും അവർക്കുണ്ടാകുന്ന പുതിയ അനുഭവങ്ങൾ  പുതിയവാക്കുകൾ അവർക്ക് മനസിലാക്കാനും പഠിക്കാനും കഴിയുന്നു.മോൻക്ക് ചില ചിഹ്നങ്ങളും അക്ഷരങ്ങളും മനസിലാക്കാൻ ചെറിയ പ്രയാസം ഉണ്ട്‌. 

എന്നാലും ദിവസവും ഇങ്ങനെ എഴുതിപ്പിക്കുമ്പോൾ അതൊക്കെ മനസിലക്കിമുന്നോട്ടു പോകാൻ കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. 

ഞങ്ങൾ രക്ഷിതാക്കളുടെ എല്ലാസപ്പോർട്ടും ഉണ്ടാകും. മോൻക്ക് അതിലെ വർക്കുകൾ ചെയ്യാൻ വളരെ ഇഷ്ട്ടമാണ്.

അഭിനന്ദനങ്ങൾ 🥰

രക്ഷിതാവ്

സുഹൈബ 

 (Mother of Shadin)

 AMLPS Kuttippuram

 മലപ്പുറം .

കണ്ണൂർ

190. ഡയറി എഴുതിയ ശേഷം അവൾ അത് വായിക്കാൻ ആവശ്യപ്പെടും

 കാവുമ്പായി ഗവ.എൽ പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ഇഹിനയുടെ അമ്മയാണ് ഞാൻ. നമ്മുടെ ഈ വർഷത്തെ പാഠ്യപദ്ധയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംയുക്ത ഡയറിയെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ്.

ജൂലായ് മാസമാണ് സംയുക്ത ഡയറി എഴുതാൻ തുടങ്ങിയത്. സംയുക്ത ഡയറി എഴുതുന്ന സമയം ആ ദിവസം സ്കൂളിൽ നടന്ന ഓരോ കാര്യങ്ങളും ഓർത്തെടുത്ത് താൽപര്യത്തോടെ എഴുതാൻ ഇരിക്കുന്നതും ഓരോ അക്ഷരങ്ങളും ചിഹ്നങ്ങളും എഴുതാൻ ശ്രമിക്കുന്നതും സംയുക്ത ഡയറിയുടെ മേന്മയായി കാണുന്നു. ഇന്ന്, ഞാൻ, അമ്മ, എനിക്ക് തുടങ്ങിയ ഓരോ വാക്കുകളും  സഹായമില്ലാതെ ഈ രണ്ടാഴ്ച കാലം കൊണ്ട് എഴുതാൻ

 സാധിക്കുന്നുണ്ട്. പല അക്ഷരങ്ങൾ തിരിച്ചറിയാനും''ഊ"  വരെയുള്ള ചിഹ്നങ്ങൾ എഴുതാനും വായിക്കാനും കഴിയുന്നുണ്ട്. അതുപോലെ ഡയറി എഴുതിയ ശേഷം അവൾ അത് വായിക്കാൻ ആവശ്യപ്പെടും ആ സന്ദർഭത്തിന് അനുസരിച്ച്  ചിത്രം വരയ്ക്കാൻ . ചിത്രരചനയിലുള്ള താത്പര്യം  വളർത്തിയെടുക്കാൻ വളരെ സഹായകമാകും. സംയുക്ത ഡയറി കുട്ടികളുടെ എഴുത്തും വായനയും മെച്ചപ്പെടുത്തുന്ന വളരെ നല്ലൊരു പ്രവർത്തനമായി കാണുന്നു. കുട്ടികൾക്ക് വളരെ ഗുണം ചെയ്യുന്ന പ്രവർത്തനമായി കാണുന്നു. ഈ ആശയവുമായി മുന്നോട്ട് വന്ന അധ്യാപകർക്ക് നന്ദി രേഖപ്പെടുത്തുന്നു.

191. കൂടാതെ തെറ്റുകൾ വരാതിരിക്കാൻ ചില കിട്ടാത്ത അക്ഷരങ്ങൾ എല്ലാവരോടും ചോദിച്ച് നടക്കുന്നു

ഞാൻ സൗമ്യ ദിനേശ്,ഒന്നാം ക്ലാസ്സുകാർക്ക് സംയുക്ത ഡയറി എന്ന് കേട്ടപ്പോൾ തന്നെ ഒരു അതിശയമായിരുന്നു, എഴുതിക്കാനിരുന്നപ്പോൾ എൻ്റെ മകനേക്കാൾ ആശങ്ക രക്ഷിതാവ് എന്ന നിലയിൽ എനിക്കായിരുന്നു. മനസ്സിലുള്ള ഒരു കാര്യം പറയണമെന്നും എഴുതണമെന്നും പറഞ്ഞപ്പോൾ കഴിഞ്ഞ ദിവസം മഴ പെയ്തപ്പോൾ എന്ന് തുടങ്ങി ഓർത്ത് ഓരോരോ കാര്യങ്ങൾ പറയാൻ തുടങ്ങി .വളരെ സന്തോഷം തോന്നി.കുട്ടി ആലോചിക്കുമ്പോൾ ചിന്താശേഷിയും വർദ്ധിക്കുന്നു സംയുക്ത ഡയറി എഴുത്തിലൂടെ, കൂടാതെ തെറ്റുകൾ വരാതിരിക്കാൻ ചില കിട്ടാത്ത അക്ഷരങ്ങൾ എല്ലാവരോടും ചോദിച്ച് നടക്കുന്നു. അന്വേഷിച്ച് കണ്ടെത്താനും, ഓർത്ത് പറയാനും ഉള്ള കഴിവ്  ഈ സംയുക്ത ഡയറി എഴുതുന്നത് വഴി ലഭിക്കുന്നു.

സൗമ്യ ദിനേശ് [അമ്മ]

കുട്ടിയുടെ പേര് 

ദ്രുപദ് ദിനേശ്

School :GLPS Chamakkal

192. എഴുതുന്ന കാര്യത്തിൽ കൂടുതൽ ഇഷ്ടം സംയുക്ത ഡയറിയാണ്

എരമം നോർത്ത് എൽ. പി സ്ക്കൂളിലെ ഒന്നാം ക്ലാസ്സിലെ എൻ്റെ മകൾ സംയുക്ത ഡയറി എഴുതാൻ തുടങ്ങിയത് വളരെ പേടിച്ചു കൊണ്ട് ആണ് . കാരണം വേറെ ഒന്നും തന്നെയല്ല അക്ഷരങ്ങൾ കൃത്യമായി അറിയാത്തതു തന്നെയായിരുന്നു. കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവളുടെ പേടി മാറുകയും ഒരു പാട് അക്ഷരങ്ങളും ചിഹ്നങ്ങളും വാക്കുകളും മനസിലാക്കുകയും കൂടാതെ ഓരോ ദിവസവും പുതിയ കാര്യങ്ങൾ ചിന്തിക്കാനും ശ്രദ്ധിക്കാനും അവൾ തുടങ്ങി. എഴുതുന്ന കാര്യത്തിൽ കൂടുതൽ ഇഷ്ടം സംയുക്ത ഡയറിയാണ് എന്നും എനിക്ക് മനസിലായി. ഇതിലൂടെ  വളരെ സന്തോഷം തോന്നി. സംയുക്ത ഡയറി എന്തുകൊണ്ടും നല്ലതായിട്ടാണ്  എനിക്ക് തോന്നിയത് .

 സ്വാതി. വി.എം,

M/O അദ്രിജ.എസ്. വി.

193. ഈ പുതിയ പഠനരീതിയിൽ ഞാൻ 100% തൃപ്തയാണ്.

 ഒന്നാം ക്ലാസ്സിലെ പഠന പ്രവർത്തങ്ങളായ സചിത്ര പുസ്തകം, സംയുക്ത ഡയറി  എന്നിവ  എന്റെ മകൾ തൻവിക്ക് മലയാള ഭാഷ എഴുതാനും വായിക്കാനും ഉള്ള കഴിവ് വർധിപ്പിക്കുന്നു എന്ന് എനിക്ക് തോന്നിട്ടുണ്ട്. കൂടാതെ ഡയറി എല്ലാ ദിവസവും എഴുതുന്ന ഒരു നല്ല ശീലം കുട്ടികളിൽ വളർത്തി എടുക്കാനും ഇത് ഒത്തിരി പ്രയോജനകരമാണ്. ഡയറി എഴുതാനും അതിനു യോജിച്ച ചിത്രം വരയ്ക്കാനും ഒക്കെ എന്റെ മകൾക്ക് വലിയ താല്പര്യവും ഉണ്ട്. ഈ പുതിയ പഠനരീതിയിൽ ഞാൻ 100% തൃപ്തയാണ്.

പ്രജുഷ പി വി

M/O തൻവി കെ

രാമഗുരു യു പി സ്കൂൾ

പുതിയതെരു.

പാപ്പിനിശ്ശേരി

കണ്ണൂർ

194. സചിത്ര പുസ്തകവും സംയുക്ത ഡയറിയും ഞങ്ങൾ നെഞ്ചോട് ചേർത്തു കഴിഞ്ഞു

 സചിത്ര പുസ്തകവും ഡയറിയും.  വളരെ നല്ല ആശയം തന്നെയാണ് .  കുട്ടികളോടൊപ്പം അൽപ്പമെങ്കിലും സമയം ചിലവഴിക്കാൻ രക്ഷിതാക്കൾ നിർബന്ധിതരായിരിക്കുന്നു .

ചിത്രം വരയും അനുബന്ധ പ്രവൃത്തികളും കുട്ടികളെക്കാൾ രക്ഷിതാക്കളിൽ അല്പം പ്രയാസം ഇല്ലാതില്ല .

എന്തായാലും പഠനനിലവാരം ഉയർത്താൻ വളരെയധികം ഉപകരിക്കും.

സചിത്ര പുസ്തകവും സംയുക്ത ഡയറിയും ഞങ്ങൾ നെഞ്ചോട് ചേർത്തു കഴിഞ്ഞു . 

രക്ഷിതാവ് : നുസ്രത്ത്

കുട്ടി :  അൽ അമീൻ

പറൂർ എ എൽ പി സ്കൂൾ

മാടായി ,    കണ്ണൂർ

195. വളരെ ഫലപ്രദമായ രീതി

ഡയറി എഴുതുമ്പോൾ കുട്ടിയിൽ ഒരുപാട് കാര്യങ്ങൾ വന്നു ചേരുന്നുണ്ട്. ഓരോ ദിവസവും കടന്നു പോകുമ്പോൾ ആ ദിവസത്തെ പ്രത്യേകതകളെക്കുറിച്ചും എന്തൊക്കെ feelings ആണ് കുട്ടിയിൽ അനുഭവപ്പെട്ടതെന്നും, കുട്ടി ഓർത്തു വെക്കുകയും അത് സ്വന്തം വാക്യത്തിൽ എഴുതാൻ ശ്രമിക്കുന്നു. ഈ എഴുത്തിലൂടെ അക്ഷരങ്ങൾ, ചിഹ്നങ്ങൾ, വാക്യങ്ങൾ തുടങ്ങിയവ കൂടുതൽ മനസ്സിലാക്കാനും സാധിക്കുന്നുണ്ട്.. വളരെ ഫലപ്രദമായ രീതിയാണ് ഡയറി എഴുത്ത്. 👍👍👍

Shilna

M/o Evlin maria

Payyannur kannur

196. ഇപ്പൊ പഴയത് പോലെ അക്ഷരത്തെറ്റുകൾ ഉണ്ടാകുന്നില്ല

ഡയറി എഴുതുന്നത് കൊണ്ട് നല്ല മാറ്റം കുട്ടിയിൽ കാണാൻ പറ്റുന്നുണ്ട്. ഇപ്പൊ പഴയത് പോലെ അക്ഷരത്തെറ്റുകൾ ഉണ്ടാകുന്നില്ല. ചെറിയ ചെറിയ തെറ്റുകളെ ഉണ്ടാകാറുള്ളു. ഓരോ ദിവസം നടന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ പറ്റുന്നുണ്ട്. ആശയത്തിനനുസരിച്ചുള്ള ചിത്രവും അവരുടെ മനസ്സിലേക്ക് വരുന്നുണ്ട്. തീയതിയും ദിവസങ്ങളും ഒക്കെ എഴുതുന്ന രീതിയും മനസ്സിലാക്കി വരുന്നുണ്ട് 

ജുവൈരിയ ( ഉമ്മ)

കുട്ടിയുടെ പേര് -ഫാത്തിമ പി

ഏര്യം വിദ്യാമിത്രം യു പി സ്കൂൾ 

ഏര്യം 

മാടായി സബ് ജില്ല

കണ്ണൂർ

197. അവൻ പേപ്പർ വായിക്കുന്നത് കണ്ട് വളരെ സന്തോഷം തോന്നി 

 ഞാൻ സഫ്രീന അമൻ ൻ്റെ ഉമ്മയാണ്.തുടക്കത്തിൽ നല്ല ആശങ്ക ഉണ്ടായിരുന്നു എന്താകും എഴുതുമോ വായിക്കുമോ എന്നൊക്കെ സത്യത്തിൽ അതിശയവും സന്തോഷവും അഭിമാനവും തോന്നി. അവൻ പേപ്പർ വായിക്കുന്നത് കണ്ട് വളരെ സന്തോഷം തോന്നി . ഓരോ അക്ഷരവും ഓർത്തു വെക്കാൻ അവനു ഓരോ വാക്കുകളും ഉണ്ട് . ട ഓർക്കാൻ പട പട ,

ച്ച ഓർക്കാൻ പൂച്ച

അത് അവൻ തന്നെ പറയും. നന്നായി വായിക്കാൻ ശ്രമിക്കുന്നുണ്ട് .ഇംഗ്ലീഷ്  വായിക്കുന്നുണ്ട് പക്ഷെ അല്പം പ്രയാസമാണ് .മലയാളം നന്നായി അറിയാം. വളരെ സന്തോഷം . ഈ സ്കൂളിൽ ചേർത്തതിന് ഒരു പാട് പേര് എന്നെ കുറ്റപെടുത്തിയിടുണ്ട്.

But CBSE പഠിക്കുന്ന അവരുടെ മക്കളെക്കാൽ മിടുക്കനാണ് എൻ്റെ  മകൻ ,(means he  knows how to  read and write more than them ) .thank you so much  for helping my child, to become such a smart kid .

Muhammad Aman

Irinave UP School Kannur Dist

198. സംയുക്ത ഡയറി എഴുതാൻ തുടങ്ങിയത് മുതൽ സ്കൂളിലെ ഓരോ പ്രവർത്തനങ്ങളും ഓർത്തെടുത്ത് പറയുകയും ചെയ്യുന്നുണ്ട്

 മികച്ച ഒരു പഠനരീതി തന്നെയാണ് സംയുക്ത ഡയറിയും, സചിത്ര പുസ്തകവും എന്നതാണ് എന്റെ അഭിപ്രായം. ഈ രണ്ടു പ്രവർത്തനങ്ങളും കുട്ടികളിലെ പഠന താത്പര്യം വർദ്ധിപ്പിക്കാൻ സഹായിക്കും. എന്റെ മകൻ ധ്യാൻ അക്ഷരങ്ങൾ ചേർത്ത് വാക്കുകളും വാചകങ്ങളും ഉണ്ടാക്കി പറയുകയും സംസാര ഭാഷയിൽ നിന്നും എഴുത്ത് ഭാഷയിലേക്ക് മാറ്റി പറയാനും ശ്രമിക്കുന്നുണ്ട്. സംയുക്ത ഡയറി എഴുതാൻ തുടങ്ങിയത് മുതൽ സ്കൂളിലെ ഓരോ പ്രവർത്തനങ്ങളും ഓർത്തെടുത്ത് പറയുകയും ചെയ്യുന്നുണ്ട്. എഴുത്തുമായി ബന്ധപ്പെട്ട ചിത്രം വരയ്ക്കാനും ശ്രമിക്കുന്നുണ്ട്.  സചിത്ര പുസ്തകം  ദിവസവും മറിച്ച് നോക്കുകയും വായിക്കുകയും മറ്റ് ചിത്രകഥ പുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കുകയും  ചെയ്യുന്നുണ്ട്.   

വിദ്യ വി വി

M/O ധ്യാൻ കെ. മിഥുൻ

കുയിലൂർ എ എൽ പി സ്കൂൾ

ഇരിക്കൂർ

കണ്ണൂർ

199. ഇവ രണ്ടും ചെയ്യുന്നതിലൂടെ അക്ഷരങ്ങൾ എഴുതാനും കിട്ടുന്നുണ്ട്.

 ഒന്നാം ക്ലാസിലെ പഠന പ്രവർത്തനങ്ങളായ സചിത്ര നോട്ടും സംയുക്ത ഡയറിയും എന്റെ മകൻ സഹ്റാന് പഠനകാര്യത്തിൽ വളരെ ഇഷ്ടമുള്ളവയാണ്. ഇവ രണ്ടും ചെയ്യുന്നതിലൂടെ അക്ഷരങ്ങൾ എഴുതാനും കിട്ടുന്നുണ്ട്. മകന് അതിൽ നല്ല താല്പര്യം ഉണ്ട്. കളറിങ് ചെയ്യാനും താല്പര്യമുണ്ട്. ഈ പുതിയ രണ്ട് പഠന നയങ്ങളിലും ഞാൻ വളരെയധികം തൃപ്തയാണ്.

എന്ന്

രക്ഷിതാവ് (സൽമ)

Zahran. M.P

വളക്കൈ എം.എ.എൽ.പി സ്കൂൾ

ഇരിക്കൂർ സബ് ജില്ല

കണ്ണൂർ

200. ചിത്രങ്ങളുടെയും അക്ഷരങ്ങളുടെയും ഒരു ലോകം തന്നെ നമ്മുടെ കുട്ടികൾക്ക് സചിത്ര ബുക്കും ഡയറിയും സമ്മാനിക്കുന്നു.

സംയുക്ത ഡയറിയിലൂടെ കൂടുതൽ ചിഹ്നങ്ങളും അക്ഷരങ്ങളും പരിചയപ്പെടാൻ കഴിയുന്നു. അവരുടെ ഭാവനയ്ക്കനുസരിച്ചു  ചിത്രങ്ങൾ വരയ്ക്കുന്നു.  കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ആശയ വിനിമയത്തിന് അവസരം ഉറപ്പിക്കുന്ന ഒന്നായി മാറുകയാണ് സംയുക്ത ഡയറി. സചിത്ര പുസ്തകം കുട്ടികളിൽ ഉണ്ടാക്കിയ മാറ്റം എടുത്തു പറയേണ്ട ഒന്നാണ് പാഠഭാഗങ്ങൾ വളരെ വേഗം വായിക്കുന്നു. പഠിപ്പിച്ച അക്ഷരങ്ങളും വാക്കുകളും അവർ തിരിച്ചറിയുന്നു. ചിത്രങ്ങളുടെയും അക്ഷരങ്ങളുടെയും ഒരു ലോകം തന്നെ നമ്മുടെ കുട്ടികൾക്ക് സചിത്ര ബുക്കും ഡയറിയും സമ്മാനിക്കുന്നു.

ഫൗസിയ ഗഫൂർ (ഉമ്മ)

ഫാരിഹ എ

ഏര്യം വിദ്യാമിത്രം യു പി സ്കൂൾ.

മാടായി സബ് ജില്ല

കണ്ണൂർ

201. ആദ്യം മോൾ എഴുതുമ്പോൾ കുറച്ച് അക്ഷരങ്ങൾ കിട്ടുന്നുണ്ട്,

പക്ഷേ ചിഹ്നം ചേർത്ത് കിട്ടുന്നില്ലായിരുന്നു.

കോറോം മുക്കോത്തടം സ്കൂളിലെ ഒന്നാം തരത്തിലെ വേദ ശ്യാമിന്റെ അമ്മ ഷിജിന യാണ്.ആദ്യം സംയുക്ത ഡയറി എന്നൊക്കെ കേട്ടപ്പോൾ എന്തോപോലെ തോന്നി ഇത് എന്താ എങ്ങനെ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കും എന്നൊക്കെ തോന്നി. എന്തെന്നുവച്ചാൽ അവർക്ക് എല്ലാ അക്ഷരവും അറിയില്ലല്ലോ പിന്നെ ചിത്രം വരയ്ക്കാനും. ദിവസവും എന്ത് എഴുതും എന്നൊക്കെ. ആദ്യം മോൾ എഴുതുമ്പോൾ കുറച്ച് അക്ഷരങ്ങൾ കിട്ടുന്നുണ്ട്പക്ഷേ ചിഹ്നം ചേർത്ത് കിട്ടുന്നില്ലായിരുന്നു. പിന്നെ പിന്നെ തുടർച്ചയായി എഴുതുമ്പോൾ അക്ഷരങ്ങൾ കൂട്ടി എഴുതാൻ പറ്റുന്നുണ്ട്. അതുപോലെ നന്നായി ചിത്രം വരയ്ക്കാനും. അതുകൊണ്ട് തന്നെ സംയുക്ത ഡയറി കുട്ടികളിൽ നല്ല മാറ്റം ഉണ്ടാവുന്നുണ്ട് .മോൾ ഇപ്പോൾ ഇഷ്ടത്തോടെ ഡയറി എഴുതുന്നുണ്ട്. അതുകൊണ്ട് തന്നെ സംയുക്ത ഡയറി നല്ല ഒരു പരിപാടി ആണ് 👌👍

ഷിജിന ശ്യാം

M / 0 വേദശ്യാം

എം എൽ പി എസ്

കോറോം, കണ്ണൂർ

202. സംയുക്ത ഡയറി എന്ന ആശയം എൻ്റെ മകൾക്ക് വളരെ ഉപകാരപ്രദമായി

എന്റെ പേര്  ശ്രീഷ്മ. ഞാൻ കണ്ണൂർ ജില്ലയിലെ മൊറാഴ എ. യു . പി  സ്കൂളിൽ ഒന്നാം തരത്തിൽ പഠിക്കുന്ന ദേവ്നയുടെ  അമ്മയാണ്. സംയുക്ത ഡയറി എന്ന ആശയം എൻ്റെ മകൾക്ക് വളരെ ഉപകാരപ്രദമായി . രക്ഷിതാവും കുട്ടിയും ഒന്നിച്ചുള്ള പ്രവർത്തനം ആയതുകൊണ്ട് കുട്ടികൾക്ക് ചെയ്യാൻ വളരെ ഉപകാരപ്രദമാണ് . സ്കൂളിൽ നടക്കുന്ന ഒരോ   കാര്യങ്ങളും ഓർമ്മിച്ചുപറയാൻ  എൻ്റെ മകൾ ശ്രമിക്കുന്നുണ്ട് . അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കാനും അവൾക്ക് ഒരുപാട് ഇഷ്ട്ടമാണ്.

എന്ന്

രക്ഷിതാവ് 

ശ്രീഷ്മ. പി

മൊറാഴ എ. യു. പി സ്കൂൾ 

കണ്ണൂർ

203. പിന്നീട് മടി ഇല്ലാതെ അവളും എഴുതാൻ തുടങ്ങി

എൻ്റെ  മകൾ നക്ഷത്ര. കെ മൊറാഴ എ യു പി സ്കൂളിൽ പഠിക്കുന്നു.പഠിക്കാൻ കുറച്ച് മടി ഉണ്ടായിരുന്ന എൻ്റെ മകളെക്കൊണ്ട് എങ്ങനെ ഒരു ഡയറി എഴുതിക്കും എന്നായിരുന്നു എൻ്റെ പേടി. ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങളിൽ കുറച്ച് ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് മടി ഇല്ലാതെ അവളും എഴുതാൻ തുടങ്ങി. പഠനത്തിൽ ഈ ഡയറി എഴുത്ത് അവൾക്ക് വളരെ ഉപകാരപ്രദമായി തോന്നി. ചിത്രം വരയ്ക്കാൻ ഇഷ്ടമുള്ള അവൾ ചിത്രം വരച്ചും അക്ഷരങ്ങൾ മടി കൂടാതെ എഴുതിയും ഡയറി എഴുത്ത് തുടരുന്നു🥰

എന്ന് രക്ഷിതാവ്

ആതിര

204. ഇപ്പൊ ഒരുപാടു മാറി. അവളുടെ മാത്രം ആയി ഓരോ ഡയറിയും.

സംയുക്ത ഡയറിയും സച്ചിത്ര പുസ്തകവും 🥰

ആദ്യം എനിക്ക് ഇവ രണ്ടും ഭയങ്കര ബുദ്ധിമുട്ട് ആയി തന്നെ അനുഭവപ്പെട്ടു. കാരണം ഓരോ വാക്കും അതിന്റെ ചിഹ്നങ്ങളും വള്ളികളും പുള്ളികളും ഒക്കെ പറഞ്ഞു കൊടുത്ത് അവര് അത് എഴുതി വരുമ്പോളേക്കും ഒരു സമയം ആവും. പിന്നെ ചിത്രങ്ങൾ ഒക്കെ വരയ്ക്കാൻ എനിക്കറിയില്ലായിരുന്നു. എന്നാലും ആവുന്ന പോലെ ഒക്കെ ഞാൻ വരച്ചു കൊടുക്കും... ബാക്കി മോൻ വരച്ചു കൊടുക്കും. പക്ഷെ ഇപ്പൊ അതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം പോലെ ആയിരിക്കുന്നു. സംയുക്ത ഡയറിയിൽ ആദ്യം ഒക്കെ അവളുടെ ആയിട്ട് ഒന്നോ രണ്ടോ അക്ഷരം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പൊ ഒരുപാടു മാറി അവളുടെ മാത്രം ആയി ഓരോ ഡയറിയും. അത് എഴുതാനും വരയ്ക്കാനും ഒക്കെ അവളെ പോലെ തന്നെ ആവേശം ആയി തുടങ്ങിയിരിക്കുന്നു ഇപ്പോ 😁ഓരോ ദിവസവും വ്യത്യസ്തത കൊണ്ടുവരാൻ എപ്പോളും ശ്രമിക്കാറുണ്ട് 🥰.           .                     ജിൽന സുനിൽ             

M/O നയോമി                   ചെറുപഴശ്ശി വെസ്റ്റ് .എ എൽ.പി.എസ്

മയ്യിൽ

205. ഞാൻ വിചാരിച്ചത് അക്ഷരം അറിയാത്ത കുട്ടികൾ എങ്ങനെ ഡയറി എഴുതും എന്നാണ്

ഞാൻ പേടിച്ചതു പോലെയല്ല . ഡയറി എഴുത്തിനെക്കുറിച്ച് ടീച്ചർ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചത് അക്ഷരം അറിയാത്ത കുട്ടികൾ എങ്ങനെ ഡയറി എഴുതും എന്നാണ്. എങ്കിലും ഞാൻ തുടങ്ങി നോക്കി. 

  • ആദ്യം ഞാൻ തന്നെ വേറെ പേപ്പറിൽ എഴുതി. 

  • അത് നോക്കി മോളോട് എഴുതാൻ പറഞ്ഞു. 

  • അങ്ങനെയല്ല വേണ്ടത് എന്ന് ടീച്ചർ പറഞ്ഞു. 

  • ടീച്ചർ സംയുക്ത ഡയറിയെക്കുറിച്ച് ഒന്നുകൂടെ പറഞ്ഞ് മനസ്സിലാക്കിത്തന്നു.

  •  ഇപ്പോ ഡയറി എഴുതണം എന്ന് മോള് ഇങ്ങോട്ട് പറയുന്ന അവസ്ഥയാണ്. 

  • അതുപോലെ തന്നെ വിഷയങ്ങളും പുതിയ ആശയങ്ങളും മോള് തന്നെ കണ്ടെത്തുന്നു. 

ഡയറിയിലൂടെ അക്ഷരങ്ങളും ചിഹ്നങ്ങളും അതോടൊപ്പം പുതിയ ആശയങ്ങളും അവരറിയാതെ തന്നെ നിർബന്ധിക്കാതെ തന്നെ സ്വായത്തമാക്കാൻ സാധിക്കുന്നുണ്ട്. എന്റെ മകൾ കുറച്ച് പിന്നോക്കമായിരുന്നു. സംസാരിക്കാൻ മടിയായിരുന്നു. ഇപ്പോ അവൾക്ക് നല്ല ഇഷ്ടവും സന്തോഷവും ഉണ്ട്. 

സംയുക്ത ഡയറി എഴുത്ത് സൂപ്പറാ ..... മുന്നോട്ട് മുന്നോട്ട് പോകാൻ സാധിക്കട്ടെ ....

ഒരു രക്ഷിതാവ്.

നബീസത്ത് മിസ്രിയ, എം

ഏര്യം വിദ്യാമിത്രം യു.പി സ്കൂൾ

കണ്ണൂർ ജില്ല.

206. എന്റെ മകനോടൊപ്പം തന്നെ എനിക്കും ഡയറി എഴുത്തു ആവേശമായി

എന്റെ പേര് ധനിഷ.ഞാൻ കണ്ണൂർ ജില്ലയിലെ  എടചൊവ്വ. യൂ. പി സ്കൂളിൽ ഒന്നാം തരത്തിൽ പഠിക്കുന്ന ധ്യാൻകൃഷ്ണയുടെ അമ്മയാണ്. സംയുക്ത ഡയറി എന്നാ ആശയം എനിക്ക് ഒരുപാട് ഇഷ്ടപെട്ടു. സ്കൂൾ തുറന്ന് രണ്ടാമത്തെ ആഴ്ച തന്നെ ഡയറി എഴുതാൻ തുടങ്ങി. അക്ഷരങ്ങളെ പരിചയപ്പെട്ടുതുടങ്ങുന്ന എന്റെ മകനോടൊപ്പം തന്നെ എനിക്കും ഡയറി എഴുത്തു ആവേശമായി. വൈകുന്നേരമാവുമ്പോൾ അവനെയും കാത്ത് ഞാൻ വഴിവക്കിൽ നിൽക്കും അവൻ എന്റെ അടുത്ത് എത്തുമ്പോൾ തന്നെ സ്കൂളിലെ ഓരോ വിശേഷങ്ങളും പറയാൻ തുടങ്ങും. ടീച്ചറിനെപ്പറ്റിയും അവന്റെ കൂട്ടുകാരെക്കുറിച്ചും സ്കൂളിൽ നടക്കുന്ന ഓരോ വിശേഷങ്ങളെപ്പറ്റിയും വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കും. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങൾ ഉണ്ടാവും. എങ്കിലും ഡയറിയിൽ കുറച്ചു കാര്യങ്ങൾ മാത്രമേ എഴുതാറുള്ളൂ. ഓരോ കാര്യങ്ങൾ എഴുതുമ്പോഴും അതു മായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കാനും അവനു ഒരുപാട് ഇഷ്ടമാണ്. കേരളത്തിലെ ഒന്നാംക്ലാസ് കാരുടെ തേനേഴുത്ത്‌ എന്ന പതിപ്പിൽ എന്റെ മകൻ എഴുതിയ ഡയറിയും ഉൾപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നി. രണ്ടാം ലക്കത്തിലും അവന്റെ ഡയറിയിക്കുറിപ്പ് ഉൾപ്പെടട്ടെ. എന്ന് ധനിഷ.എം എടചൊവ്വ യൂ. പി സ്കൂൾ കണ്ണൂർ.

207. ഒന്നാം ക്ലാസിൽ എത്തിയപ്പോൾ സചിത്ര നോട്ടുബുക്ക് ,സംയുക്ത ഡയറി ഇതൊക്കെ കേട്ടപ്പോൾ തന്നെ എന്റെ കിളി പോയി

എന്റെ മകൾ ശ്രിനിക ഈ വർഷം എട ചൊവ്വ യുപി സ്കൂളിൽ ഒന്നാം ക്ലാസിലാണ്. എൽകെജിയും യുകെജിയും അതേ സ്കൂളിൽ പഠിച്ചതുകൊണ്ട് ഒന്നാം ക്ലാസിൽ എത്തുമ്പോൾ അവൾക്ക് പരിചയക്കുറവ് ഒന്നും ഉണ്ടായിരുന്നില്ല എനിക്കും ടെൻഷനും ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഒന്നാം ക്ലാസിൽ എത്തിയപ്പോൾ സചിത്ര നോട്ടുബുക്ക് ,സംയുക്ത ഡയറി ഇതൊക്കെ കേട്ടപ്പോൾ തന്നെ എന്റെ കിളി പോയി. ആദ്യമായിട്ടാണ് ഇതൊക്കെ ഞാൻ കേൾക്കുന്നത്. 

  • പിന്നെ സുചിത്ര ടീച്ചർ ഇതിനെപ്പറ്റി ഒക്കെ പറഞ്ഞു തന്നപ്പോൾ കൂടുതൽ ആവേശം എനിക്കായി. 

  • കാരണം വേറൊന്നുമല്ല സ്കൂളിൽ നിന്ന് വന്നാൽ അവളുടെ വിശേഷം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. പക്ഷേ ചിലതെല്ലാം അവൾ മറന്നുപോകും. 

  • പക്ഷേ ഈ ഡയറി എഴുതാൻ തുടങ്ങിയപ്പോൾ അവളും അതിന്റെ ആവേശത്തിൽ എല്ലാ കാര്യങ്ങളും എന്നോട് പറയാൻ തുടങ്ങി. അത് എനിക്ക് ഭയങ്കര സന്തോഷമായി.

  • ഡയറി എഴുതാൻ വേണ്ടി  അന്നത്തെ എല്ലാ വിശേഷങ്ങളും അവൾ എന്നോട് പറയുമായിരുന്നു അതിൽ ചിരിക്കാനും ചിന്തിക്കാനും ഉള്ള കാര്യങ്ങളും ഉണ്ടായിരുന്നു. 

  • അതുപോലെ ചിത്രം വരയ്ക്കാൻ അറിയാത്ത ഞാൻ അവൾക്ക് വേണ്ടി ചിത്രങ്ങൾ വരക്കാൻ പഠിച്ചു. 

  • ആദ്യം ഞാൻ ഒരു റഫ് നോട്ടിൽ ചിത്രം വരച്ച് അവൾക്ക് കാണിച്ചുകൊടുക്കും. പിന്നെ അവൾ അത് സംയുക്ത ഡയറിയിൽ  വരച്ചു ചേർക്കും.

  • ഇപ്പോൾ ഞാനും ഒരു ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

  • നമ്മൾ പഠിക്കുന്ന കാലത്തൊന്നും ഇതൊന്നും ഉണ്ടായിരുന്നില്ലല്ലോ എന്നൊരു സങ്കടം മാത്രമേയുള്ളൂ. 

എന്തായാലും കളിയിലൂടെയും വരകളിലൂടെയും ചിന്തകളിലൂടെയും കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിന് സ്വീകരിച്ച പുതിയ മാർഗം വളരെയധികം അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്. പഠിക്കാൻ മടിയുള്ള എന്റെ മോൾ ഇപ്പോൾവളരെ ഉത്സാഹത്തോടെ പഠിക്കുന്നു.എനിക്ക് മനസ്സിലാകാത്ത കാര്യങ്ങൾ ഇങ്ങോട്ട് പറഞ്ഞു തരുന്നു.. അതിനൊക്കെ കട്ട സപ്പോർട്ട് ആയി ഞങ്ങളുടെ ക്ലാസ് ടീച്ചറും ഉണ്ട്... ഇപ്പോ എന്തായാലും ടെൻഷൻ ഒക്കെ മാറി. ഞാനും ഹാപ്പി മോളും ഹാപ്പി ഞങ്ങളെല്ലാവരും ഹാപ്പി...

ശ്രവ്യാ സനീഷ്

എടചൊവ്വ യു പി സ്കൂൾ

കണ്ണൂർ നോർത്ത്

208. അക്ഷരങ്ങളുടെയും ആശയങ്ങളുടെയും വരകളുടെയും ലോകത്ത് എൻ്റെ മകൾക്ക് ശോഭിക്കാൻ ഈ സംയുക്ത ഡയറി എന്ന ആശയം വളരെ വളരെ സഹായകരമാകും

എന്റെ മകൾ സാൻവിക, മോറാഴ എ യു പി സ്കൂൾ കണ്ണൂർ ,ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു . ഒരു രക്ഷിതാവ് എന്ന നിലയിൽ സംയുക്തഡയറിയെ കുറിച്ച് എനിക്ക് വളരെ വളരെ നല്ല അഭിപ്രായമാണ് ഉള്ളത്. കുട്ടിക്കാലത്തെ ഓർമകളിലേക്ക് കൊണ്ടുപോയ ഒരു ആശയമായാണ് എനിക്ക് ഈ പഠന മാർഗത്തെ കാണാൻ കഴിയുന്നത്. ഇപ്പോൾ എൻ്റെ മകൾ സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ  ഉടൻ അവൾ ചോദിക്കുന്നത് ഇന്ന കാര്യം ഞാൻ എന്റെ ഡയറിയിൽ എഴുതട്ടെ എന്നാണ്. അത്രമാത്രം കുട്ടികൾ ഈ ആശയവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞിരിക്കുന്നു അക്ഷരങ്ങളുടെയും ആശയങ്ങളുടെയും വരകളുടെയും ലോകത്ത് എൻ്റെ മകൾക്ക് ശോഭിക്കാൻ ഈ സംയുക്ത ഡയറി എന്ന ആശയം വളരെ വളരെ സഹായകരമാകും എന്നാണ് എൻ്റെ പ്രതീക്ഷ . ഈ ഒരു പഠന മാർഗം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒരായിരം അഭിനന്ദനങ്ങൾ

209. എന്നാല് അത് മൊത്തം ആ കുഞ്ഞു കരങ്ങൾ കൊണ്ട് സാധിക്കില്ലെന്ന് മനസ്സിലാക്കിയ ഞാൻ രണ്ട് മൂന്ന് വരികളിൽ ഒതുക്കി കൊടുത്തു

ഞാൻ മൊറാഴ എ യു പി സ്കൂളിൽ ഒന്നാം തരത്തിൽ പഠിക്കുന്ന സിയ മെഹറിൻ്റെ ഉമ്മയാണ്. ടീച്ചർ ആദ്യം സംയുക്ത ഡയറിയെ കുറിച്ച് പറഞ്ഞപ്പോൾ അത് എങ്ങനെ എൻറെ മകൾ എഴുതും, എൻറെ കുട്ടിക്ക് സംയുക്ത ഡയറി എഴുതാൻ മടി ഉണ്ടാകുമോ,കൂടാതെ അവള് അക്ഷരങ്ങൾ പഠിച്ചു തുടങ്ങുന്നതല്ലെ, അവളെ കൊണ്ട് ഈ ഡയറി എഴുതാൻ സാധിക്കുമോ എന്നൊക്കെ എനിക്ക് ആശങ്ക ഉണ്ടായിരുന്നു.. പക്ഷെ ഒരു പ്രാവശ്യം എഴുതിയപ്പോഴേക്കും അവൾക്ക് ഡയറി എഴുതാൻ ഭയങ്കരം താൽപര്യം ആയി. കിട്ടാത്ത അക്ഷരങ്ങൾ ഞാൻ നീല മഷി കൊണ്ട് എഴുതിക്കൊടുത്തു. ഈ ഡയറിയിലൂടെ  ഓരോ അക്ഷരങ്ങളും വാക്കുകളും കൂടുതൽ പരിചിതമായി..

ഒരു ദിവസം നടന്ന കാര്യങ്ങൾ  വളരെ രസകരമായി എൻറെ മകൾ എൻറെ മുന്നിൽ അവതരിപ്പിച്ചു.. എന്നാല് അത് മൊത്തം ആ കുഞ്ഞു കരങ്ങൾ കൊണ്ട് സാധിക്കില്ലെന്ന് മനസ്സിലാക്കിയ ഞാൻ രണ്ട് മൂന്ന് വരികളിൽ ഒതുക്കി കൊടുത്തു.. ചിത്രങ്ങൾ കൊണ്ടും അവരുടെ ഓരോ ദിവസവും പരിചയപ്പെടത്തി.. 

അവളെ പോലെ തന്നെ എനിക്കും ഡയറി എഴുതാൻ ഒരു ആവേശം തോന്നി തുടങ്ങി..ഇത് കുട്ടികളിൽ നല്ല ശീലത്തിന് കാരണമാണ്.

210. ഡയറി എഴുതുന്നതു സചിത്ര രൂപത്തിൽ ആയതു കൊണ്ട് വളരെ താല്പര്യം

എന്റെ മകൾ ആവണി ലക്ഷ്മി മോറാഴ എ യു പി സ്കൂളിൽ പഠിക്കുന്നു. സംയുക്ത ഡയറിയെ കുറിച്ച് എനിക്കും വളരെ നല്ല അഭിപ്രായം ആണ് ഉള്ളത്. കാരണം ഈ ഡയറി എഴുതുന്നതിലൂടെ സ്കൂളിൽ നടക്കുന്ന ഓരോ കാര്യങ്ങളും കുട്ടികൾ വീട്ടിൽ വന്ന്‌ പറയുന്നു. കൂടാതെ അക്ഷരങ്ങൾ കൂട്ടി എഴുതാനും കുറച്ചൊക്കെ പഠിച്ചു തുടങ്ങി. ഡയറി എഴുതുന്നതു സചിത്ര രൂപത്തിൽ ആയതു കൊണ്ട് വളരെ താല്പര്യത്തോട് കൂടി ആണ് എഴുതാൻ വരുന്നത്. 😊

എന്ന് രക്ഷിതാവ്

ഹൃദ്യ, പാപ്പിനിശ്ശേരി, കണ്ണൂർ

211. എന്റെ മകൾ അലങ്കൃതക്ക്  മലയാളം എഴുതുന്നതിലും വായിക്കുന്നതിലും നല്ല പുരോഗതി

സംയുക്ത ഡയറി എന്ന പുതിയ പഠന പ്രക്രിയയിലൂടെ എന്റെ മകൾ അലങ്കൃതക്ക്  മലയാളം എഴുതുന്നതിലും വായിക്കുന്നതിലും നല്ല പുരോഗതി കൈ വന്നതായി കാണുന്നു.

ഓരോ ദിവസവും ഡയറി എഴുതണം എന്നുള്ള താല്പര്യവും എന്റെ മകളിൽ  കാണുന്നു. കൂടാതെ സംയുക്ത ഡയറി ലു വരയ്ക്കുന്ന ചിത്രങ്ങൾ അവരിൽ ഒരു കലാവാസന കൂടി സൃഷ്ടിക്കുന്നു എന്നാണ് എന്റെ അഭിപ്രായം.. ഈ പുതിയ വിദ്യാഭ്യാസ നയത്തിൽ ഞൻ ഒത്തിരി സംതൃപ്തയാണ്.

ശരണ്യ ശശിധരൻ കെ വി

M/O അലങ്കൃത. കെ

രാമഗുരു യു പി സ്കൂൾ

പുതിയതെരു.

കണ്ണൂർ

212. ഇപ്പോൾ എന്തെങ്കിലും ഒരു പേപ്പർ കിട്ടിയാൽ അത് വായിക്കാൻ ശ്രമിക്കുന്നുണ്ട്

ഞാൻ ദേവാനന്ദിന്റെ അമ്മയാണ്. അവൻ ദിവസവും സംയുക്ത ഡയറി എഴുതാറുണ്ട്. ഇത് എഴുതുന്നത് കൊണ്ട് കുട്ടികൾക്ക് ഓർമ്മശക്തി കൂടാനും വാക്യങ്ങൾ എഴുതാനും അക്ഷരങ്ങൾ തിരിച്ചറിയാനും കഴിയുന്നുണ്ട്. ഇപ്പോൾ എന്തെങ്കിലും ഒരു പേപ്പർ കിട്ടിയാൽ അത് വായിക്കാൻ ശ്രമിക്കുന്നുണ്ട്. ചിഹ്നങ്ങൾ മനസ്സിലാക്കാനും അക്ഷരങ്ങൾ ഏതാണെന്ന് തിരിച്ചറിയാനും എൻറെ മകന് കഴിയുന്നുണ്ട്. സംയുക്ത ഡയറി എഴുതുന്നതുകൊണ്ട് എൻറെ മകന് മികച്ച മുന്നേറ്റങ്ങൾ ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു

ശാരിക ടി വി

M/O ദേവാനന്ദ് വി കെ

ഒന്നാം തരം

രാമഗുരു യു പി സ്കൂൾ

കണ്ണൂർ

213. ഓരോ അക്ഷരം പറഞ്ഞുകൊടുത്താണ് ആദ്യം എഴുതി തുടങ്ങിയത്.

എന്റെ മകൾ ജുമാനയ്ക് മലയാളം വായിക്കാൻ ഏറെ ബുദ്ധിമുട്ട് ആണ്. ഓരോ അക്ഷരം പറഞ്ഞു കൊടുക്കുമ്പോഴെ മനസ്സിലാവാറുള്ളൂ. എഴുതാനും ചിത്രം വരക്കാനും എല്ലാം ഭയങ്കരം ഇഷ്ടമാണ്. അപ്പോ അതുപോലെ  സംയുക്ത ഡയറി എഴുതാൻ നല്ല ഇഷ്ടമാണ്. ഓരോ അക്ഷരം പറഞ്ഞുകൊടുത്താണ് ആദ്യം എഴുതി തുടങ്ങിയത്. ഇപ്പോ അവൾ തന്നെ  എന്നോട് ചോദിക്കാതെ ഓരോ വാക്കുകൾ എഴുതുന്നുണ്ട്. ഇപ്പോൾ നല്ല മാറ്റമുണ്ട്.. ഇനിയു.. ഒരു പാട്. മാറാൻ. ഉണ്ട്......

ജസീല.. പി

ഫാത്തിമത്തുൽ ജുമാന. പി

രാമഗുരു യു. പി. സ്കൂൾ...

പാപ്പിനിശ്ശേരി

കണ്ണൂർ

214. ഓരോ ദിവസം കഴിയുംതോറും അക്ഷരം എഴുതുന്നതിൽ നല്ല മാറ്റം തന്നെയാണ് കാണുന്നത്.

സംയുക്ത ഡയറി എഴുതുന്നത് കൊണ്ട് വളരെ നല്ല പ്രയോജനം ഉണ്ട്. അക്ഷരം പറഞ്ഞു കൊടുക്കുന്നത് മനസ്സിലാക്കുകയും ചിഹ്നങ്ങൾ ഏതാണെന്നു തിരിച്ചറിയാനുള്ള നല്ല കഴിവ് വരുകയും ചെയ്തു. ഏത് കാര്യവും നടന്നത് പറഞ്ഞു തരാനുള്ള ഒരു ആവേശമായി മാറി. ഓരോ ദിവസം കഴിയുംതോറും അക്ഷരം എഴുതുന്നതിൽ നല്ല മാറ്റം തന്നെയാണ് കാണുന്നത്. ഓരോരോ ചിത്രം കാണുമ്പോഴും അത് ഞാൻ വരയ്ക്കാൻ നോക്കട്ടെ എന്ന് പറഞ്ഞു ഉന്മേഷത്തിൽ വരാൻ ഈ ഡയറി എഴുതിപ്പിക്കുന്നതു മൂലം സാധിച്ചിട്ടുണ്ട്. ഇനിയും ഇത് പോലെ മുമ്പോട്ട് പോകുമ്പോഴും നല്ല നിലയിൽ കൂടുതൽ അക്ഷരം ഉറപ്പിക്കുവാനും അതിലൂടെ വാക്കുകൾ പഠിക്കുവാനും ചിത്രം വരയ്ക്കുന്നതിൽ നല്ല മികവ് വരാനും ഇതിലൂടെ സാധിക്കട്ടെ .

മെഹ്റ റഷീദ്

സഫാന ടി പി (ഉമ്മ)

ഏര്യം വിദ്യാമിത്രം യു പി സ്കൂൾ

കണ്ണൂർ

215. അക്ഷരങ്ങളുടെ ലോകത്തേക്ക് ആദ്യമായി ചുവടുവപ്പ് നടത്തുന്ന കുഞ്ഞു മക്കൾക്കു നല്ലൊരു പാഠനമാർഗമാണ് സംയുക്ത ഡയറി

സംയുക്ത ഡയറിയെപ്പറ്റി എനിക്കും നല്ല അഭിപ്രായമാണ്. എന്റെ മകൾ ഐഷാനി വളരെ താല്പര്യത്തോടെയാണ് സംയുക്തഡയറി എഴുതുന്നത്. ആദ്യമൊക്കെ ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിൽ പോലും അക്ഷരങ്ങളുടെ ലോകത്തേക്ക് ആദ്യമായി ചുവടുവപ്പ് നടത്തുന്ന കുഞ്ഞു മക്കൾക്കു നല്ലൊരു പാഠനമാർഗമാണ് സംയുക്ത ഡയറി. ദിവസവും ഡയറി എഴുതുന്നതിലൂടെ ക്രമേണ അവർക്ക് അക്ഷരങ്ങളും ചിഹ്ന്നങ്ങളും കൂടുതൽ മനസ്സിലാകുകയും സ്വന്തമായി എഴുതുവാനും വായിക്കുവാനും സാധിക്കുകയും ചെയ്യും.

മാത്രമല്ല സ്വന്തമായി ഓരോ ആശയങ്ങളും വാക്യങ്ങളും ഉണ്ടാക്കുവാനും അവരെ പ്രാപ്തരാക്കും.

ഈ സംയുക്ത ഡയറി എഴുതിയടത്തോളും മോൾക് അക്ഷരങ്ങളും ചിഹ്നങ്ങളും മനസിലാക്കുവാൻ തുടങ്ങിയിട്ടുണ്ട്. തുടർന്നും എഴുതുന്നതിലൂടെ നല്ല മാറ്റമണ്ടാകുവാനും സാധിക്കും.

ആതിര.പി .പി

രക്ഷിതാവ്

ദേശമിത്രം UPS ചേടിച്ചേരി

കണ്ണൂർ.

216. കുട്ടികൾക്ക്  എഴുത്തിനോട്‌   ഉള്ള മടി  കുറയുന്നതിനും അക്ഷരം  വൃത്തിയാകുന്നതിനും  ഇത് വളരെ  സഹായകമാണ്.

ഞാൻ മോറാഴ  എ. യൂ. പി സ്കൂളിലെ  ഒന്നാം  ക്ലാസ്സിൽ   പഠിക്കുന്ന  ഹർഷിത്തിന്റെ   അമ്മയാണ്  . സംയുക്ത ഡയറി    വളരെ  നല്ല ഒരു ആശയം ആണ്. ആദ്യം   എങ്ങനെ എഴുതും എന്ന് ഒരു  ആശങ്ക  ഉണ്ടായിരുന്നു . എന്നാൽ ഇപ്പോൾ അതെല്ലാം മാറി. കുട്ടികൾക്ക്  എഴുത്തിനോട്‌   ഉള്ള മടി  കുറയുന്നതിനും അക്ഷരം  വൃത്തിയാകുന്നതിനും  ഇത് വളരെ  സഹായകമാണ്.  ഉയർന്നക്ലാസ്സുകളിൽ  ഡയറി  കുറിപ്പ്  എന്നത്  പരിക്ഷയിൽ  നിർബന്ധം ആയും ഉണ്ടാകുന്ന ഒന്നാണ്. സംയുക്ത  ഡയറി  എന്ന ആശയം  കൊണ്ട്  വന്നതു  മുലം  കുട്ടികൾ വളരെ ചെറുപ്പത്തിൽ  തന്നെ ഡയറി  എഴുതാൻ  പഠിക്കുകയും ചെയുന്നു   ഡയറി  എഴുതുന്നതിനൊപ്പം  ചിത്രം  വരയ്ക്കുന്നതിലുടെ  കുട്ടികൾക്ക്  ചിത്രരചനയിൽ  ഉള്ള  പ്രഗത്ഭ്യം വളർത്താൻ  സാധിക്കുന്നു  അന്നന്നു   നടക്കുന്നകാര്യങ്ങൾ            എഴുതുന്നതിലുടെ കുട്ടികളുടെ  ശാരീരികവും  മനസികവും  ആയ   വളർച്ച  വികസിക്കുന്നു. 

അതിനാൽ  സംയുക്ത ഡയറി  എന്ന ആശയം

കൊണ്ടുവന്നവർ വളരെ  എറെ  പ്രശംസ  അർഹിക്കുന്നു                     എന്ന് രക്ഷിതാവ്  ഷൈമ

217. എന്നാൽ ഇന്ന് ഒരു ദിവസം ഡയറി എഴുതിയില്ലങ്കിൽ അവൾക്ക് വിഷമമാണ്

ലക്ഷ്മിപ്രിയ എം വി എന്ന എന്റെ മകൾ കരിപ്പാൽ എസ് വി യു പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മുതിർന്ന ആളുകളിൽ ഡയറി എഴുതുന്നത് ഒരു ശീലമായി കൊണ്ടുപോകുന്നവരുണ്ട് എന്നാൽ ഇത്രയും ചെറിയ കുട്ടികൾ ഡയറി എഴുതുന്നതിനെ എങ്ങനെ ഉൾകൊള്ളും എന്നത് എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇന്ന് ഒരു ദിവസം ഡയറി എഴുതിയില്ലങ്കിൽ അവൾക്ക് വിഷമമാണ് അത്രയ്ക്ക് പ്രിയപ്പെട്ടതായി ഡയറി എഴുത്ത്. ഇതിലൂടെ അവൾ അക്ഷരങ്ങളും ചിഹ്നങ്ങളും കൂടുതൽ പഠിക്കാൻ സാധിച്ചു. കൈയക്ഷരം നന്നാക്കാൻ സാധിക്കുന്നു. ചിത്രം വരയും കളറു കൊടുക്കലും അവൾ ക്ക് ഒരുപാട് ഇഷ്ടമാണ്. അതും അവൾ വളരെയധികം ആസ്വ ദിച്ചു ചെയ്യുന്നു. മലയാള അക്ഷരങ്ങളും ചിഹ്നങ്ങളും അവളിലേക്ക് വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും പകർന്നു നൽകാൻ കഴിയുന്നു എന്നത് സംയുക്ത ഡയറിയെ ഏറ്റവും മികച്ച ഒന്നാക്കുന്നു. ഇത് എന്തു കൊണ്ടും വളരെ ഉപകാരപ്രദമായ ഒരു ആശയമാണ്.

വിദ്യാർത്ഥി :ലക്ഷ്മിപ്രിയ എം വി

രക്ഷിതാവ് :ജിഷ Raseesh

സ്കൂൾ       :എസ് വി യു പി സ്കൂൾ കരിപ്പൽ,

218. എഴുതുമ്പോൾ കൂടെ ഇരിക്കുമ്പോൾ ഇങ്ങനെ അല്ലേ ചിഹ്നം, ഇങ്ങനെ അല്ലേ അക്ഷരം എന്ന് ചോദിച്ചുകൊണ്ട് എഴുതാൻ തുടങ്ങി. 

 കരിപ്പാൽ എസ് വി യു പി സ്കൂളിൽ ഒന്നാം തരത്തിൽ പഠിക്കുന്ന ഐവിൻ പോളിന്റെ അമ്മയാണ് ഞാൻ. ആദ്യം സംയുക്ത ഡയറി എന്താണ്? അക്ഷരങ്ങളും ചിഹ്നങ്ങളും അറിയാത്ത മോനെ എങനെ ഞാൻ എഴുതിക്കും? ചിത്രങ്ങൾ എങ്ങനെ വരക്കും എന്നൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്... പക്ഷേ ഇപ്പോൾ എല്ലാ ദിവസവും സംയുക്ത ഡയറി എഴുതണ്ടേ അമ്മേ എന്ന് ചോദിക്കുന്ന മോനെയാണ്  കാണുന്നത്. എഴുതുമ്പോൾ കൂടെ ഇരിക്കുമ്പോൾ ഇങ്ങനെ അല്ലേ ചിഹ്നം, ഇങ്ങനെ അല്ലേ അക്ഷരം എന്ന് ചോദിച്ചുകൊണ്ട് എഴുതാൻ തുടങ്ങി. ആദ്യമൊക്കെ വലിപ്പത്തിൽ എഴുതുന്ന അക്ഷരങ്ങൾ ആയിരുന്നു ഇപ്പോൾ കുറെ മാറ്റം വന്നു.വരയ്ക്കാനും നിറം  നല്കുവാനും, തീയതി കൃത്യമായി എഴുതാനും തുടങ്ങി.ഒന്നാം തരത്തിലെ ക്ലാസ്സ്‌ ടീച്ചർ എല്ലാ ദിവസവും സംയുക്ത ഡയറി നോക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്തപ്പോൾ ഒന്നുകൂടി ആവേശമാണ് എഴുതാൻ.സംയുക്ത ഡയറി ഒരുപാട് ഉപകാരപ്രദമായി.

വിദ്യാർത്ഥി :ഐവിൻ  പോൾ

രക്ഷിതാവ് :ടെർളി സുനിൽ

സ്കൂൾ :കരിപ്പാൽ എസ് വി യു പി

219. ഒന്നിനെയും ആശ്രയിക്കാതെ സ്വന്തം വാചകങ്ങളിൽ സ്വന്തം അനുഭവത്തിൽ നിന്നു കണ്ടതും കേട്ടറിഞ്ഞതുമായ വിവരങ്ങൾ, ചിത്രങ്ങൾ, കുട്ടികളുടെ ഭാവനയിൽ കുഞ്ഞു കുഞ്ഞു തെറ്റുകളിലൂടെ തിരുത്തലുകളിലൂടെ കുട്ടികളുടെ ഭാഷയിൽ എഴുത്തിൽ എഴുതപ്പെടുന്നു എന്നുള്ളത് അഭിനന്ദനാർഹവും ഒപ്പം അഭിമാനവും 

 സംയുക്ത ഡയറി എന്ന ആശയം വളർന്നു വരുന്ന പുതു തലമുറയെ സംബന്ധിച്ചു വളരെ വിലയേറിയ ഒന്നാണ്. ഇന്ന് എന്തിനും ഏതിനും സോഷ്യൽ മീഡിയ ആശ്രയിക്കുന്നതാണ് നമ്മൾ കാണുന്നത്. അതിൽ നിന്നു വിഭിന്നമായി ഒന്നിനെയും ആശ്രയിക്കാതെ സ്വന്തം വാചകങ്ങളിൽ സ്വന്തം അനുഭവത്തിൽ നിന്നു കണ്ടതും കേട്ടറിഞ്ഞതുമായ വിവരങ്ങൾ, ചിത്രങ്ങൾ, കുട്ടികളുടെ ഭാവനയിൽ കുഞ്ഞു കുഞ്ഞു തെറ്റുകളിലൂടെ തിരുത്തലുകളിലൂടെ കുട്ടികളുടെ ഭാഷയിൽ എഴുത്തിൽ എഴുതപ്പെടുന്നു എന്നുള്ളത് അഭിനന്ദനാർഹവും ഒപ്പം അഭിമാനവും ആണ്. 

  • അക്ഷര തെറ്റുകൾ രക്ഷിതാവിന്റെ സഹായത്തോടെ തിരുത്തപ്പെടുമ്പോൾ ഇനി അത് സംഭവിക്കാതിരിക്കാൻ കുട്ടി കാണിക്കുന്ന ശ്രദ്ധ സന്തോഷം തരുന്ന അനുഭവം തന്നെയാണ്.

  •  എന്റെ മകന്റെ കാര്യത്തിൽ, ആദ്യ പേജിൽ  അവൻ വരുത്തിയ തെറ്റ് രണ്ടാമത്തെ പേജിൽ വരാതിരിക്കാൻ പേജ് ഒന്ന് മറിച്ചു നോക്കി അതിലെ തിരുത്തൽ നോക്കി വീണ്ടും തെറ്റിയില്ലെന്നു ഉറപ്പാക്കാനുള്ള താല്പര്യം ആത്മാർത്ഥമായി കാണിക്കുന്നുണ്ട്. 

  • ആദ്യം ഡയറി എഴുതാൻ കാണിച്ച മടി മാറി ഇന്ന് എന്ത് എഴുതും എന്നു സ്വയം ചിന്തിക്കുന്നുണ്ട്. 

  • ആദ്യമൊക്കെ അമ്മ പറഞ്ഞു താ എന്നു പറഞ്ഞത് ഇന്ന് ഞാൻ തന്നെ എഴുതാം അമ്മ തെറ്റുണ്ടെങ്കിൽ തിരുത്തിയാൽ മതി ഈ അക്ഷരം ശരിയാണോ, വാക്ക് ശരിയാണോ എന്നൊക്കെ ചോദിച്ചു തുടങ്ങിയത് ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് സംയുക്ത ഡയറിയുടെ നേട്ടം തന്നെയാണ്. 

  • എന്ത് എഴുതുന്നു, എത്ര എഴുതുന്നു എന്നതിനേക്കാളും എഴുതാനുള്ള പ്രവണത കാണിക്കുന്നതും അക്ഷര തെറ്റുകൾ തിരുത്താൻ കാണിക്കുന്ന ശ്രദ്ധയും താല്പര്യവും ഒന്നാം ക്ലാസ്സുകാരായ കുട്ടികൾക്ക് പഠനത്തിന് മുതൽ കൂട്ടാണ്. 

അതിന്റെ ഭാഗമാകാൻ സാധിച്ചതിൽ രക്ഷിതാവെന്ന നിലയിൽ സന്തോഷം.. ഈ ആശയത്തിന് എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും അർപ്പിക്കുന്നു 🙏🙏🙏

Avyukt k Manoj

 LijiManoj

 S V U P S Karippal

220. എല്ലാ മാതാപിതാക്കൾക്കും അവരുടെ കുട്ടികളുടെ വികാരങ്ങളെ കുറിച്ചുള്ള ഉൾക്കാഴ്ച്ച ലഭിക്കുന്നതിനുള്ള ഒരു മാർഗം കൂടിയാണ് ഈ ഡയറി എഴുത്തിൽ നിന്നും ലഭിക്കുന്നത് 

കരിപ്പാൽ എസ്.വി.യു.പി. സ്ക്കൂളിൽ പഠിക്കുന്ന ധ്രുവനാഥ് രനീഷിന്റെ അമ്മയാണ് ഞാൻ സംയുക്ത ഡയറിയെ കുറിച്ച് പറയുകയാണെങ്കിൽ കുട്ടികളുടെ ചിന്തകൾ രേഖപ്പെടുത്താനുള്ള മികച്ച മാർഗമാണ് ഈ ഡയറികുറിപ്പ്: 

കുട്ടികൾക്ക് സ്വയം പ്രകടിപ്പിക്കാനും എഴുതുവാനുള്ള കഴിവ് വികസിപ്പിക്കുവാനും ഈ ഡയറികുറിപ്പ് കൊണ്ട് സാധിക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ എന്റെ മകൻ പറയും അമ്മേ... ഡയറി എഴുതണ്ടേ എന്ന് അന്നന്നത്തെ ദിവസത്തെ കാര്യങ്ങൾ എഴുതി പകർത്തുമ്പോൾ അവന്റെ മുഖത്ത് പുഞ്ചിരിയും സന്തോഷവും കാണാം എന്നെ പോലുള്ള എല്ലാ മാതാപിതാക്കൾക്കും അവരുടെ കുട്ടികളുടെ വികാരങ്ങളെ കുറിച്ചുള്ള ഉൾക്കാഴ്ച്ച ലഭിക്കുന്നതിനുള്ള ഒരു മാർഗവും കൂടിയാണ് ഈ ഡയറി എഴുത്തിൽ നിന്നും ലഭിക്കുന്നത് ഡയറി എഴുതുമ്പോൾ എന്റെ മകന്റെ കൈയ്യക്ഷരവും നന്നായ് വരുന്നുണ്ട് കൂടാതെ അക്ഷരങ്ങളും ചിഹ്നങ്ങളും കൂടുതൽ പഠിക്കാൻ ഈ ഡയറി എഴുത്ത് അവനെ സഹായിച്ചു. ചിത്രം വരയ്ക്കാനും കളർ ചെയ്യാനും കൂടുതൽ താൽപര്യം കാണിക്കും കുട്ടിയുമായുള്ള ആശയ വിനിമയം നടത്തുന്നതിനുള്ള മികച്ച മാർഗം കൂടിയാണ്. ഈ ആശയം വളരെ സന്തോഷം 🙏🙏🙏

Dhruvanad Reneesh

Jasna Reneesh

 SVUP Karippal

221. പക്ഷെ ദിവസങ്ങൾ  കഴിയുന്തോറും ആ ചിന്ത  തെറ്റായിരുന്നു എന്നു തെളിയിക്കുകയാണ്

സംയുക്ത ഡയറി ആദ്യമായ് കേട്ടപ്പോൾ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു. കാരണം  അക്ഷരങ്ങളും  ചിഹ്നങ്ങളും  ഉറക്കാത്ത കുട്ടികൾ എങ്ങനെ എഴുതും  എന്നായിരുന്നു.. 

പക്ഷെ ദിവസങ്ങൾ  കഴിയുന്തോറും ആ ചിന്ത  തെറ്റായിരുന്നു എന്നു തെളിയിക്കുകയാണ്. തെറ്റുകൾ  സ്വയം മനസിലാക്കി  അക്ഷരലോകത്തേക്കുള്ള  യാത്ര.. ചിന്ഹങ്ങളൊക്കെ ബുദ്ധിമുട്ടിക്കുന്നെങ്കിലും ഒത്തിരി മാറ്റം വന്നു.. ഇത് കുട്ടികളുടെ ചിന്താശേഷി വർധിപ്പിക്കുന്നു.. എഴുത്തിന്റെയും വായനയുടെയും ലോകത്തു നിന്ന് പിന്നോട്ട് പോവുന്ന യുവതലമുറയെ വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് കൊണ്ടുവരാൻ ഒരുമിച്ചു ശ്രമിക്കാം.. ഈ ആശയത്തിന്  അഭിനന്ദനങ്ങൾ.. 🙏🏻

Paravana, K. Vidhun

SVUP karippal

222. അറിയാത്ത അക്ഷരങ്ങളും ചിഹ്നങ്ങളും ചോദിച്ച് എഴുതുകയും മുന്നേ എഴുതിയ പേജുകൾ നോക്കി അക്ഷരതെറ്റുകൾ വരാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്

സംയുക്ത ഡയറി എന്ന ആശയം ടീച്ചർ ആദ്യം മുന്നോട്ട് വച്ചപ്പോൾ മറ്റു രക്ഷിതാക്കളെപ്പോലെതന്നെ എനിക്കും ഉൾകൊള്ളാൻ വിഷമം ആയിരുന്നു. അക്ഷരങ്ങളും ചിന്ഹങ്ങളും കുട്ടികൾ പഠിച്ചു വരുന്നതേയുള്ളു.എങ്ങനെയാണ് കുട്ടികളെ കൊണ്ട് ഡയറി എഴുതിക്കുക?പക്ഷേ ആദ്യത്തെ രണ്ടു മൂന്നു ദിവസം ഡയറി എഴുതി കഴിയുമ്പോഴേക്കും തന്നെ ആ ആശങ്ക ഇല്ലാതായി.

അക്ഷരങ്ങളും ചിന്ഹങ്ങളും കൂട്ടിയെഴുതാൻ മെല്ലെ മെല്ലെ മനസിലാക്കാൻ തുടങ്ങി.

അറിയാത്ത അക്ഷരങ്ങളും ചിഹ്നങ്ങളും ചോദിച്ച് എഴുതുകയും മുന്നേ എഴുതിയ പേജുകൾ നോക്കി അക്ഷരതെറ്റുകൾ വരാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. കിടക്കുന്ന തിനു മുൻപ് അമ്മേ ഡയറി എഴുതണ്ടേ എന്നുള്ള ചോദ്യം എല്ലാദിവസവും ചോദിക്കാൻ തുടങ്ങി.അന്നേ ദിവസം സംഭവിച്ച കാര്യങ്ങൾ അവന്റെതായ ശൈലിയിലൂടെ പറഞ്ഞു കേൾപിക്കുകയും അതിൽ ആവശ്യമായ മാറ്റങ്ങൾ വേണമെങ്കിൽ വരുത്തി അവനെ തിരുത്തുകയും ചെയ്യാറുണ്ട്. സംയുക്ത ഡയറി എന്നുള്ള ഈ ആശയം തീർച്ചയായും കുട്ടികളിൽ വളരെ  നല്ല ഒരു മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻

വിദ്യാർത്ഥി :ശ്രാവൺകൃഷ്ണ  കെ. എസ്

രക്ഷിതാവ് :ശില്പ ഷിജിത്ത്

സ്കൂൾ :SVUP കരിപ്പാൽ

223. ചിഹ്നങ്ങളും പിരിവുകളും അറിയാത്ത, കളിക്കുകയും പഠിക്കുകയും അല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത ഈ കുരുന്നുകൾ എല്ലാ ദിവസവും എന്ത് ഡയറി എഴുതാൻ? എന്ത് ചിത്രം വരക്കാൻ? ഇത് രക്ഷിതാക്കൾക്ക് ഉള്ള പണി തന്നെ!

സംയുക്ത ഡയറി എന്ന ആശയം ആദ്യമായി  അറിഞ്ഞ നിമിഷം മനസ്സിൽ ഉയർന്ന് വന്നത് ആശങ്ക ആണ്, ചിഹ്നങ്ങളും പിരിവുകളും അറിയാത്ത, കളിക്കുകയും പഠിക്കുകയും അല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത ഈ കുരുന്നുകൾ എല്ലാ ദിവസവും എന്ത് ഡയറി എഴുതാൻ , എന്ത് ചിത്രം വരക്കാൻ, ഇത് രക്ഷിതാക്കൾക്ക് ഉള്ള പണി തന്നെ 🤭 

എന്നാൽ സംയുക്ത ഡയറി എഴുതി തുടങ്ങിയപ്പോൾ തന്നെ എനിക്ക് മനസ്സിലായി എൻ്റെ ആശങ്കകൾ അസ്ഥാനത്തായി എന്ന്. ഡയറി എന്ന ആശയം മനസ്സിലായപ്പോൾ മുതൽ മോൻ തന്നെ അതാത് ദിവസം എഴുതേണ്ട കാര്യങ്ങൾ അവൻ്റേതായ രീതിയിൽ പറയാനും അതിന് എന്ത് ചിത്രം വേണം എന്ന ആശയം പറയാനും തുടങ്ങി. എഴുതുമ്പോൾ ആദ്യം ആദ്യം അവന് വേണ്ടി വന്നിരുന്ന സഹായങ്ങൾ പോകപ്പോകെ കുറഞ്ഞ് വരാൻ തുടങ്ങി. ഒരു വാക്ക് എഴുതുമ്പോൾ അറിയാത്ത അക്ഷരങ്ങൾ വന്നാൽ മുൻപ് എഴുതിയ ഏതെങ്കിലും വാക്കിൽ ഉണ്ട് എന്ന് ഉദാഹരണം പറഞ്ഞാൽ പെട്ടന്ന് തന്നെ അത് മനസ്സിലാക്കി എടുത്ത് എഴുതാൻ സാധിക്കുന്ന നിലയിലായി. നമ്മൾ നിസ്സാരമായി കരുതുന്ന കാര്യങ്ങൾ അവരുടെ ഡയറിക്ക് വേണ്ട ആശയങ്ങളായി മാറുന്ന അത്ഭുതവും ഇപ്പോൾ കാണുന്നു. ദിനപ്പത്രം എടുത്ത് ഡേറ്റും ദിവസവും ഡയറി നമ്പറും വരെ തനിയെ എഴുതുന്ന രീതിയിൽ ഇന്ന് അവൻ്റെ ഡയറി എഴുത്ത് എത്തിയിട്ടുണ്ട്. എഴുത്തിന് ഒപ്പം ചിത്രം വരയും കൂടി ഉള്ളതിനാൽ അവരുടെ ആശയ രൂപീകരണ ശേഷി വർധിപ്പിക്കുന്നതിനും ഡയറി എഴുത്ത് എന്ന കാര്യം ആസ്വദിച്ച് ചെയ്യുന്നതിനും കാരണമാകുന്നുണ്ട്. കേവലം പുസ്തകവും ഹോം വർക്കും പരീക്ഷകളും എന്നതിന് അപ്പുറത്തേക്ക് ,സംയുക്ത ഡയറി പോലെയുള്ള പുതിയ പുതിയ ആശയങ്ങൾ ഇനിയും ഉയർന്ന് വരട്ടെ , അത് ഒക്കെയും നമ്മുടെ കുട്ടികളുടെ വികാസത്തിന് കാരണമാവുകയും ചെയ്യട്ടെ, സംയുക്ത ഡയറി എന്ന ആശയത്തിന് പിന്നിലുണ്ടായവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

വിദ്യാർത്ഥി - *ശ്രീറാം ശ്രീജിത്ത്* 

രക്ഷിതാവ് - **അഞ്ജു വിശ്വനാഥ്

സ്കൂൾ - *എസ്.വി.യു.പി.എസ്‌ കരിപ്പാൽ*

224. സ്വന്തമായ ചിന്തയെ വളർത്താനും അത് വാക്യങ്ങളാക്കി സ്വയം പറഞ്ഞെഴുതി ശീലിക്കാനുമുള്ള വളരെ നല്ല മാർഗമാ

 സംയുക്ത ഡയറി എന്ന ആശയം കുട്ടികളിൽ അവരുടെ സ്വന്തമായ ചിന്തയെ വളർത്താനും അത് വാക്യങ്ങളാക്കി സ്വയം പറഞ്ഞെഴുതി ശീലിക്കാനുമുള്ള വളരെ നല്ല മാർഗമായി കരുതുന്നു. ഈ ഡയറി എഴുത്തിലൂടെ എന്റെ കുട്ടി ഇപ്പോൾ ഒരു ദിവസത്തെ കാര്യങ്ങൾ കൃത്യമായ വാകൃരൂപത്തിൽ പറഞ്ഞു തരുന്നു. അവൾക്കറിയാവുന്ന അക്ഷരങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് അത് എഴുതാൻ ശ്രമിക്കുന്നു. ഇത്തരം ആശയങ്ങൾ ചെറിയ ക്ലാസു മുതൽ തന്നെ നടപ്പിലാക്കുന്നത് കുട്ടികളിൽ അക്ഷരജ്ഞാനത്തിന്റെ അടിത്തറ പാകാൻ സഹായിക്കുകയും വർഷാവസാനം ആകുമ്പോഴേക്കും എല്ലാ കുട്ടികൾക്കും എഴുത്തിന്റെ യും വായനയുടെയും ലോകം സുപരിചിതമായിത്തീരുമെന്ന് ഉറപ്പിക്കാം.

രക്ഷിതാവ് : ശുഭ . കെ

വിദ്യാർത്ഥി: തൻവിക . എൻ.വി

കരിപ്പാൽ SVUPS.

225. എന്തുകൊണ്ടും

സംയുക്ത ഡയറി

നല്ലൊരു ആശയമാണ്.

 സംയുക്ത ഡയറി

എന്ന് കേട്ടപ്പോൾ

മോനു എങ്ങനെ എഴുതാൻ പറ്റും

എന്ന ചിന്ത

ആയിരുന്നു മനസ്സിൽ ആദ്യം വന്നത്. കാരണം

അവനു ചിഹ്നങ്ങളോ കൂട്ടക്ഷരങ്ങളോ ഒന്നും

അറീലായിരുന്നു. തുടക്കത്തിൽ

എഴുതാൻ നല്ല

ബുദ്ധിമുട്ടായിരുന്നു. പതിയെ പതിയെ

മാറ്റങ്ങൾ വന്നു തുടങി.

അതു കണ്ടപ്പോൾ പകുതി ആശങ്ക മാറി

കിട്ടി. ഇപ്പോൾ ഡയറി

എഴുതാനും ചിത്രങ്ങൾ

വരയ്ക്കാനും അവനു

ഒരുപാട് ഇഷ്ടമാണ്.

ഓരോ ദിവസം എഴുതും

തോറും നല്ല മാറ്റം

കാണുന്നുണ്ട്.ഇപ്പോൾ

ഓരോ ദിവസവും എന്ത് എഴുതണം എന്ന് അവൻ തന്നെ

ഇങ്ങോട്ട് പറയും. എഴുതാനും

വരയ്ക്കാനും ഉള്ള

അവന്റെ താല്പര്യം

ഒക്കെ കാണുമ്പോൾ

ഒരുപാട് സന്തോഷം

തോന്നുന്നു.

എന്തുകൊണ്ടും

സംയുക്ത ഡയറി

നല്ലൊരു ആശയമാണ്.

വിദ്യാർത്ഥി : മുഹമ്മദ്‌ റിഹാൻ ഹാരിസ് 

രക്ഷിതാവ് : റിസ്‌വാന

സ്കൂൾ : എസ്.വി.യു.പി.  എസ്  കരിപ്പാൽ

226. വീട്ടിൽ വന്നയുടൻ തന്നെ അമ്മേ ഇന്ന് ഡയറിയിൽ എഴുതാൻ നല്ലൊരു സന്തോഷകാര്യം ഉണ്ട് എന്ന് പറയാൻ തുടങ്ങി.

 ചിന്മയ അനീഷ് എന്ന എന്റെ മകൾ കരിപ്പാൽ എസ് വി യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ടീച്ചർ സംയുക്ത ഡയറി എന്ന പദ്ധതിയെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ആശങ്ക ആയിരുന്നു. കാരണം അക്ഷരങ്ങളും ചിഹ്നങ്ങളും പഠിച്ചുവരുന്ന എന്റെ മകൾ എങ്ങനെ ഒരു ഡയറി എഴുതും എന്നായിരുന്നു.അതുപോലെ അക്ഷരങ്ങൾ കൂട്ടി എഴുതി എങ്ങനെ ഒരു വാക്യമാക്കി എഴുതും എന്ന പേടിയായി അടുത്തത്. പക്ഷെ ആദ്യത്തെ രണ്ടു ദിവസം മാത്രമേ കുറച്ചു ബുദ്ധിമുട്ടായി തോന്നിയുള്ളു. മൂന്നാംദിവസം മുതൽ സ്കൂളിൽ പോകുന്നവഴിയിൽ പുതിയ പുതിയ കാര്യങ്ങൾ നോക്കിക്കാണാൻ തുടങ്ങി. അതുപോലെ സ്കൂളിൽ നടക്കുന്ന നല്ലനല്ല കാര്യങ്ങൾ ഓർത്തുവച്ച് വീട്ടിൽ വന്നയുടൻ തന്നെ അമ്മേ ഇന്ന് ഡയറിയിൽ എഴുതാൻ നല്ലൊരു സന്തോഷകാര്യം ഉണ്ട് എന്ന് പറയാൻ തുടങ്ങി. അങ്ങനെ അത് വളരെ സന്തോഷത്തോടെ ഡയറിയിൽ പകർത്താനുള്ള തിടുക്കമാണ് ഞാൻ അവളിൽ കണ്ടത്. കുറച്ചു ദിവസംകൂടി കഴിയുമ്പോൾ അവളുടെ ചിന്താശേഷി വർധിക്കുകയും അക്ഷരങ്ങളും ചിഹ്നങ്ങളും തെറ്റാതെ എഴുതുകയും ചിത്രം വരയ്ക്കാനുള്ള പ്രവണത കൂടുകയും ഈ സംയുക്ത ഡയറിയിലൂടെ സാധ്യമായി.എഴുതിയ കാര്യങ്ങൾ വായിക്കുമ്പോൾ തെറ്റ് മനസിലാക്കുകയും വായനയോടു കൂടുതൽ അടുക്കുവാനും തുടങ്ങി. ഈ സംയുക്ത ഡയറി എന്റെ മകളെ അക്ഷരങ്ങളെ തിരിച്ചറിയാനും തെറ്റുകൾ മനസിലാക്കി തിരുത്തുന്നതിലും വായനയിലും കൂടുതൽ മികവുയർത്താൻ സഹായിക്കുന്നുണ്ട്കുഞ്ഞുമക്കൾക്കുവേണ്ടി ഇങ്ങനെ ഒരു ആശയം മുന്നോട്ടു കൊണ്ടുവന്ന പ്രധാനധ്യാപകർക്കും മറ്റു സഹപ്രവർത്തകർക്കും അഭിനന്ദങ്ങൾ 🙏🙏🙏🙏                        Chinmaya Aneesh

vineetha Aneesh

S V U P School  Karippal

227. രണ്ടു പേരെ എങ്ങനെ ഒരേ സമയം അക്ഷരങ്ങളും ചിഹ്നങ്ങളും പഠിപ്പിച്ചു എടുക്കും എന്ന ആശങ്കയിൽ ആയിരുന്നു ഞാൻ.

 കരിപ്പാൽ എസ്. വി. യു. പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഋതികയുടെയും ഋതി ക്കിന്റെയും അമ്മയാണ്

സംയുക്ത ഡയറിയെ കുറിച്ച് ടീച്ചർ പറഞ്ഞപ്പോൾ അത് എന്തിന് വേണ്ടി മക്കൾക്കു എത്രത്തോളം പ്രയോജനപ്പെടും എന്ന് അറിയില്ലായിരുന്നു

രണ്ടു പേരെ എങ്ങനെ ഒരേ സമയം അക്ഷരങ്ങളും ചിഹ്നങ്ങളും പഠിപ്പിച്ചു എടുക്കും എന്ന ആശങ്കയിൽ ആയിരുന്നു ഞാൻ.

ആത്യമൊക്കെ ഒരു പാട് സഹായo അവർക്കു വേണ്ടി വന്നു.

പിന്നീട് അവർക്കു സഹായം കുറഞ്ഞു വന്നു സ്വയം എഴുതാനും വരക്കാനും നിറം കൊടുക്കാനും മക്കൾ പഠിച്ചു കഴിഞ്ഞു.

ഇന്ന് എന്ത് എഴുതണം വരക്കണം എന്നായി, സംശയം വന്നാൽ മാത്രം ചോദിക്കും.

തെറ്റുകൾ ഉണ്ടെന്നു പറഞ്ഞാൽ പേജുകൾ മറിച്ചു നോക്കി സ്വയം തിരുത്താൻ ശ്രമിക്കും.

അതിനോടപ്പം തന്നെ ചിത്രങ്ങൾ വരയ്ക്കാൻ കൂടി താല്പര്യപെടുന്നു.

സംയുക്ത ഡയറി ഏറ്റവും കൂടുതൽ സ്വദിനിച്ചത് രക്ഷിതാങ്കളെ തന്നെയാണ് കാരണം ഒരു ദിവസം എന്തൊക്കെ കാര്യങ്ങൾ തന്റെ കുട്ടികളിലൂടെ കടന്നു പോയി എന്ന് മനസിലാക്കാനും അവരോടു കൂടുതൽ ആശയവിനിമയം നടത്തുവാനും സാധിക്കുന്നു.

ഇന്ന് എന്ത് എഴുതണം എന്ന് മക്കൾ ഇങ്ങോട്ട് പറഞ്ഞുതരുന്നു സ്വയം എഴുതാൻ ശ്രമിക്കുന്നു ഒരു പാട് സന്തോഷം ഇണ്ട് ഇത്തരത്തിലുള്ള ആശയം കൊണ്ട് വന്ന അധ്യാപകർക്കും സഹപ്രവർത്തകർകും.

ഋതിക റിജിൽ &

ഋതിക് റിജിൽ 

രക്ഷിതാവ് :ജിഷ

കരിപ്പാൽ എസ്. വി. യു. പി സ്കൂൾ

228. ടീച്ചർ എല്ലാ ദിവസവും സംയുക്‌ത ഡയറി നോക്കുകയും     പ്രോത്സാഹനം നല്കുകയും ചെയ്ത പ്പോൾ കുട്ടികൾക്ക് ആവേശമായി

 കരിപ്പാൽ എസ് വി യു പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഡേവിസിന്റെ അമ്മയാണ് ഞാൻ. മറ്റ് രക്ഷിതാക്കളെ പോലെ എനിക്കും സംയുക്ത ഡയറിയെക്കുറിച്ച് ഉൾകൊള്ളാൻ ബുദ്ധിമുട്ടായിരുന്നു. അക്ഷരങ്ങളും ചിഹ്നങ്ങളും കൂട്ടി ചേർത്ത് എഴുതാൻ അറിയില്ലാത്ത എന്റെ മോൻ എങ്ങനെ എഴുതും ഓർത്ത് എനിക്ക് ടെൻഷനായിരുന്നു. ആദ്യ ത്തെ രണ്ടു ദിവസം മാത്രമേ എനിക്ക് മോനെ പറഞ്ഞ കൊടുത്ത എഴുതിപ്പിക്കാൻ  ബുദ്ധിമുട്ട തോന്നിയുള്ളു. സംയുക്ത ഡയറിയെക്കുറിച്ച പറയുകയാണങ്കിൽ അക്ഷരങ്ങൾ കൂട്ടി എഴുതാനും സ്വന്തമായി അവരുടെതായ ഭാവനയിൽ ചിത്രങ്ങൾ വരയ്ക്കാനും പഠിച്ചു. ആദ്യമൊക്കെ എല്ലാം കൂട്ടി കൂട്ടി എഴുതിവായിരുന്നു. ഇപ്പോൾ കുറെ മാറ്റങ്ങൾ വന്നു ക്ലാസ്സ് ടീച്ചർ എല്ലാ ദിവസവും സംയുക്‌ത ഡയറി നോക്കുകയും     പ്രോത്സാഹനം നല്കുകയും ചെയ്ത പ്പോ ൾ കുട്ടികൾക്ക് ആവേശമായി. മറന്നു പോകാതെ ഉറങ്ങുന്നതിനു മുമ്പെ ഡയറി എഴുതു. സംയുക്ത ഡയറി എന്നുള്ള ആശയം തീർച്ചയായും കുട്ടികളിൽ നല്ലൊരു മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.          രക്ഷിതാവ്. ഡാനി സുഷിൽ                                       വിദ്യാർത്ഥി. ഡേവിസ്              സ്കൂൾ. എസ.വി.യു. പി.എസ് കരിപ്പാൽ

229. എല്ലാം എഴുതിക്കഴിയുമ്പോൾ അവന്റെ മുഖത്തെ ആ ചിരി മനസ്സിന്‌ വല്ലാത്ത സന്തോഷം തരുന്ന ഒരു കാര്യമാണ്.

സംയുക്ത ഡയറി എന്നു പറയുമ്പോൾ ഇത് എങ്ങനെ എഴുതും അതിനെ ആസ്പദമാക്കി എങ്ങനെ ചിത്രം വരക്കും എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. പക്ഷെ ഇന്ന് സംയുക്ത ഡയറി എന്നു പറയുന്നത് അത് മക്കളെ സംബന്ധിച്ച് വലിയ ഒരു അനുഭവമാണ്. ഡയറി എഴുതാൻ എന്റെ മകൻ എടുക്കുന്ന ഉത്സാഹം കാണുമ്പോൾ രക്ഷിതാവ് എന്ന നിലയിൽ എനിക്ക് അതിയായ സന്തോഷമാണ്. അക്ഷര തെറ്റുകൾ തിരുത്തി കൊടുക്കുമ്പോൾ പിന്നെ അവർ ശരിയാക്കി എഴുതാൻ കാണിക്കുന്ന ശ്രദ്ധ ഒരു സന്തോഷം തരുന്ന അനുഭവമാണ്. ആദ്യമൊക്കെ ഡയറി എഴുതുമ്പോൾ അവനു വലിയ മടിയായിരുന്നു. എങ്ങനെയെങ്കിലും എഴുതി തീർക്കണമെന്നായിരുന്നു. ദിവസം മാറും തോറും ഒത്തിരി എഴുതാനും ചിത്രം വരയ്ക്കാനും കളർ കൊടുക്കുവാനും എന്റെ മകന് ഒരുപാട് ഇഷ്ടമാണ്. എല്ലാം എഴുതി കഴിയുമ്പോൾ അവന്റെ മുഖത്തെ ആ ചിരി മനസിന്‌ വല്ലാത്ത സന്തോഷം തരുന്ന ഒരു കാര്യമാണ്. ഈ സംയുക്ത ഡയറിയുടെ ഒരു ഭാഗമാകാൻ സാധിച്ചതിൽ വളരെ സന്തോഷം. ഈ ആശയത്തിന് എല്ലാവിധ ആശംസകൾ അഭിനന്ദനങ്ങളും സമർപ്പിക്കുന്നു.

വിദ്യാർത്ഥി  : എഡ്വിൻ സുനിൽ 

രക്ഷിതാവ്  : സ്വീറ്റ സുനിൽ

സ്കൂൾ        :  എസ്. വി. യൂ. പി      കരിപ്പാൾ

230. ഇപ്പോൾ ഒരുപാട് കുഞ്ഞു കുഞ്ഞു വാക്കുകൾ ഒറ്റയ്ക്കു തന്നെ എഴുതാൻ ശ്രമിക്കുന്നു

മോൾക്ക് വാക്കുകളെ പരിചയ പെടാനും കുറെ പുതിയ വാക്കുകൾ പഠിക്കുവാനും സംയുക്ത ഡയറി എഴുതുക വഴി സാധിക്കുന്നുണ്ട്. കൂടാതെ അന്നന്ന് സംഭവിക്കുന്ന ഓരോ കാര്യങ്ങളും അവൾ ഇപ്പോൾ ആകാംഷയോടെ എന്നോട് പറയും നമുക്കു ഇന്ന് ഡയറില് എഴുതാം അമ്മേ. ആദ്യ ദിവസം ഞാൻ നിർബന്ധിച്ച എഴുതിച്ചു. ഇപ്പോൾ കളിയും ചിരിയും വരയും എല്ലാ കാര്യങ്ങളും ഉള്ളതുകൊണ്ട് അവൾക് തന്നെ ഒരു താല്പര്യം വന്നിട്ടുണ്ട് എഴുതിയ ശേഷം ഉള്ള ചിത്രം വരയിലൂടെ അന്നത്തെ ദിവസത്തെ എങ്ങനെ വരയിലൂടെ കാട്ടികൊടുകാം എന്നതിലാണ് അവൾക് കൂടുതൽ താല്പര്യം എന്തു തന്നെയായാലും ഈ സംയുക്ത ഡയറി എന്ന ആശയം നമ്മുടെ മക്കളിലെ ചിന്തയും കൈയ്യക്ഷര മികവിനും എല്ലാത്തിനും ഒരുപാട് സഹായിക്കുന്നുണ്ട് അവൾ ഇപ്പോൾ ഒരുപാട് കുഞ്ഞു കുഞ്ഞു വാക്കുകൾ ഒറ്റയ്ക്കു തന്നെ എഴുതാൻ ശ്രമിക്കുന്നു അവൾക് തെറ്റി പോകുന്ന വാക്കുകൾ തിരുത്തി കൊടുത്തു ഞാനും അവളും ഇപ്പോൾ സംയുക്ത ഡയറി ഏറെ ആകാംഷയോടുകൂടി ആണ് എഴുതുന്നത് അതുകൊണ്ട് തന്നെ ഈ ആശയത്തിന് എന്റെ അഭിനന്ദനവും അതിലുപരി നന്ദിയും 🙏🙏🙏വിദ്യാർത്ഥി :ഗൗതമി അനൂപ് രക്ഷിതാവ് :ശ്രുതി അനൂപ് സ്കൂൾ :SVUPkarippal

231. കഴിഞ്ഞ ദിവസങ്ങളിൽ എഴുതിയത് നോക്കി മനസ്സിലാക്കി  എഴുതുവാനും പുതിയ വാക്കുകൾ സ്വയം എഴുതുവാനും  അവർ ശ്രമിച്ച് തുടങ്ങി

കരിപ്പാൽ എസ്. വി. യു. പി. സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന അൻവികിൻ്റെയും റിത്വിക്കിൻ്റെയും അമ്മയാണ്. സംയുക്ത  ഡയറി എന്ന ആശയം കേട്ടപ്പോൾ ആദ്യം   ഒരുപാട് ചോദ്യങ്ങൾ മനസ്സിലേക്ക് കടന്നു വന്നു. അക്ഷരങ്ങൾ പഠിച്ച് തുടങ്ങുന്ന മക്കളെക്കൊണ്ട് എങ്ങനെയാണ് ഡയറി എഴുതിക്കുക എന്ന ശങ്ക മനസ്സിനെ ഉലച്ചു. ആദ്യ ദിവസങ്ങളിൽ അക്ഷരങ്ങളെയും ചിഹ്നങ്ങളേയും പരിചയപ്പെടുത്തി കൊണ്ട് ഡയറി എഴുതി തുടങ്ങി .ഇതിൽ അവരെ കൂടുതൽ ആകർഷിച്ചത് ചിത്രം വരയും നിറം നൽകുന്നതുമായിരുന്നു. ദിവസങ്ങൾ കടന്നു പോയപ്പോൾ അന്നേ ദിവസത്തെ കാര്യങ്ങൾ എഴുതുവാനും ചിഹ്നങ്ങളെയും അക്ഷരങ്ങളെയും പരിചയപ്പെടാനുമുള്ള അവരുടെ താൽപ്പര്യം കൂടി വന്നു.

കഴിഞ്ഞ ദിവസങ്ങളിൽ എഴുതിയത് നോക്കി മനസ്സിലാക്കി  എഴുതുവാനും പുതിയ വാക്കുകൾ സ്വയം എഴുതുവാനും  അവർ ശ്രമിച്ച് തുടങ്ങി .ഇപ്പോൾ അത് നല്ല ഒരു ശീലമായി കഴിഞ്ഞിരിക്കുന്നു. വാക്കുകൾ എഴുതുവാനും അത് കൂട്ടി വായിക്കുവാനും സഹായിക്കുന്ന ഒരു നല്ല പദ്ധതിയായി ഇതിനെ വിലയിരുത്തുന്നു.ഇത്തരത്തിലുള്ള മികച്ച പഠന പദ്ധതികൾ ഇനിയും പ്രാവർത്തികമാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

രക്ഷിതാവ് :അഞ്ജു

വിദ്യാർത്ഥികൾ: അൻവിക്

                                റിത്വിക്

232. ഡയറി എഴുതാൻ തുടങ്ങുമ്പോൾ, രാവിലെ തൊട്ട് രാത്രി വരെയുള്ള ഓരോ കാര്യങ്ങളും ചിന്തിക്കാൻ തുടങ്ങും. അതിൽ എന്തെങ്കിലും സ്പെഷ്യൽ ആയി ഉള്ള കാര്യങ്ങള് ഓർത്തെടുത്ത് അവരുടെ ശൈലിയിൽ എഴുതുകയും അതിനോടൊപ്പം അതിൻ്റെ ചിത്രീകരണവും  നടത്തുകയും ചെയ്യും.

ഒന്നാം ക്ലാസിലെ ജിയാൻ ദർശിന്റെ അമ്മയാണ്

ഡയറി എഴുതാൻ തുടങ്ങുമ്പോൾ, രാവിലെ തൊട്ട് രാത്രി വരെയുള്ള ഓരോ കാര്യങ്ങളും ചിന്തിക്കാൻ തുടങ്ങും. അതിൽ എന്തെങ്കിലും സ്പെഷ്യൽ ആയി ഉള്ള കാര്യങ്ങള് ഓർത്തെടുത്ത് അവരുടെ ശൈലിയിൽ എഴുതുകയും അതിനോടൊപ്പം അതിൻ്റെ ചിത്രീകരണവും കൂടി നടത്തുകയും ചെയ്യുന്നു. അത് കുട്ടികളുടെ ചിന്താശേഷി വർദ്ധിപ്പിക്കും പുതിയ ഭാവനകൾ ഉണ്ടാവും ചിത്രരചന മെച്ചപ്പെടും.അതിലുപരി അക്ഷരങ്ങൾ കൂടുതലായി അറിയാൻ പറ്റും. അതു കൊണ്ട് തന്നെ ഡയറി എഴുത്ത് കുട്ടികൾക്ക് ഏറ്റവും നല്ല ഒരു കാര്യമാണ്. സചിത്ര പുസ്തകത്തിൽ പാഠഭാഗത്തെ ഓരോ കാര്യങ്ങളും, എഴുതിപ്പികുന്നതും അതിനോടൊപ്പം ചിത്രങ്ങൾ മുറിച്ച് ഒട്ടിക്കുന്നതും. കുട്ടികളിൽ ആകർഷണ മനോഭാവം ഉണ്ടാവും. വ്യത്യസ്തതയുള്ള ഒരു പുസ്തകമായി തോന്നും അത് നോക്കാനും വായിക്കാനും പ്രത്യേക താൽപര്യം കാണാം. അത് കൊണ്ട് തന്നെ ഈ പഠന രീതി എന്തു കൊണ്ടും ബെറ്റർ ആയിട്ടുള്ള ഒന്നാണ് .👍അവന് വായിക്കുന്നതിലും എഴുതുന്നതിലും നല്ല മാറ്റം ഉണ്ടായി..

ജിയാൻ ദർശിന്റെ അമ്മ

ചമ്പാട് വെസ്റ്റ് യു പി സ്കൂൾ, കണ്ണൂർ

233. ഇതിലൂടെ അവൾ സ്വന്തമയി എഴുതാനും വായിക്കാനും  ശ്രമിച്ചു തുടങ്ങി.

എന്റെ മകൾ രുദ്രക്ഷ.

എൻ മോറാഴാ എ യു പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്നു.രക്ഷിതാവ് എന്ന നിലയിൽ അക്ഷരം പോലും കൃത്യമായി അറിയാത്ത കുട്ടികളോട് ഡയറി എഴുതാൻ പറഞ്ഞപ്പോൾ ആദ്യം കുറച്ചു ആശങ്ക തോന്നിയെങ്കിലും ഇപ്പോൾ അത് നല്ല തീരുമാനമാണെന്നു മനസ്സിലായി.

വാക്കുകൾ പറയുമ്പോ ഏറെ കുറേ സ്വന്തമായിതന്നെ അവൾ എഴുതാൻ ശ്രമിക്കുന്നുണ്ട്. ഇതിലൂടെ അവൾ സ്വന്തമയി എഴുതാനും വായിക്കാനും  ശ്രമിച്ചു തുടങ്ങി. ഈ പഠന മാർഗം എനിക് ഒത്തിരി ഇഷ്ടപ്പെട്ടു.

നിഖില അഞ്ചാംപീടിക കണ്ണൂർ

234. സചിത്ര നോട്ട് ബുക്ക്, സംയുക്ത ഡയറി എന്ന ആശയത്തോട് ഞാനും അനുകൂലിക്കുന്നു

എന്റെ മകൻ ഹൃത്തിക് മൊറാഴ എ യു പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്നു. സചിത്ര നോട്ട് ബുക്ക്, സംയുക്ത ഡയറി എന്ന ആശയത്തോട് ഞാനും അനുകൂലിക്കുന്നു. 

സചിത്ര നോട്ട് ബുക്കിലൂടെ എൻെറ മകന് വരയ്ക്കുവാനും, വായിക്കുവാനും ഉള്ള അറിവ് കിട്ടുന്നു.അതുപോലെ തന്നെ സംയുക്ത ഡയറിയിലൂടെ അവന് അക്ഷരങ്ങൾ പഠിക്കുവാനും, മനസിലാക്കുവാനും സഹായകരമാകുന്നു.

ഈ പഠന രീതി കുട്ടികൾക്ക് അക്ഷരങ്ങൾ മനസിലാക്കുവാനും, വായിക്കാനും, ചിത്രരചന യ്ക്കും ഒരുപാട് സഹായകരമാകുന്നു.       എന്ന് രക്ഷിതാവ്              സൗമ്യ ശ്രീജേഷ്.

മൊറാഴ എ യു പി സ്കൂൾ, കണ്ണൂർ

235. നമുക്കറിയാം ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിക്ക് തനിയെ തെറ്റില്ലാതെ ഡയറി എഴുതാൻ പറ്റില്ല. അതിനാൽ സംയുക്ത ഡയറി വളരെ നല്ല ആശയമാണ്.

കരിപ്പാൽ. എസ്. വി. യു. പി. സ്കൂളിലെ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ആർദ്ര. കെ. വി യുടെ അമ്മയാണ് ഞാൻ. 'സംയുക്തഡയറി 'യെ കുറിച്ച് എനിക്ക് വളരെ നല്ല അഭിപ്രായമാണ് ഉള്ളത്. നമുക്കറിയാം ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിക്ക് തനിയെ തെറ്റില്ലാതെ ഡയറി എഴുതാൻ പറ്റില്ല. അതിനാൽ സംയുക്ത ഡയറി വളരെ നല്ല ആശയമാണ്. കുട്ടികൾ അക്ഷരങ്ങളും ചിഹ്നങ്ങളും പഠിച്ചു വരുന്നതേ ഉള്ളൂ. ഓരോ ദിവസവും ഡയറി എഴുതുമ്പോൾ കുട്ടികൾക്ക് പല വാക്കുകളും ആവർത്തിച്ചു എഴുതേണ്ടി വരും. അവർ പതിവായി ഒരേ വാക്കുകൾ  എഴുതേണ്ടി വരുമ്പോൾ ഒരിക്കലും ഭാവിയിൽ തെറ്റ് പറ്റില്ല. ഡയറി എഴുതുമ്പോൾ ഡേറ്റ് /ഡേ എഴുതും,അതുകൊണ്ട് തന്നെ കുട്ടിക്ക് ഇതു കൃത്യമായി പറയാൻ സാധിക്കും. മാത്രമല്ല ചുറ്റുപാടുമുള്ള പുതിയ കാര്യങ്ങൾ ശ്രദ്ധിക്കുവാനും വിട്ടിൽ വന്നു പറയാനും അതു ഡയറിയിൽ എഴുതാനും ശ്രമിക്കും. വളരെ ചെറിയ പ്രായത്തിൽ തന്നെ എഴുതാനും വായിക്കാനുമുള്ള അവരുടെ ഉത്സാഹം വർദ്ധിക്കും. നമുക്കറിയാം ഈ കാലഘട്ടത്തിൽ നമ്മുടെ കുഞ്ഞുങ്ങൾ മൊബൈൽ ഫോണിന്റെയും, ഇന്റർ നെറ്റിന്റെയും ലോകത്താണ്. എഴുത്തിനോടും വായനയോടും താല്പര്യം കുറവാണ്. അതു കൊണ്ടു തന്നെ പത്താം ക്ലാസ്സ്‌ കഴിഞ്ഞ കുട്ടികൾക്ക് പോലും, തെറ്റ് ഇല്ലാതെ എഴുതാൻ സാധിക്കുന്നില്ല.

ഈ അവസരത്തിൽ സംയുക്ത ഡയറി വളരെയധികം പ്രാധാന്യം അർഹിക്കുന്നു.ഈ ആശയത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ രക്ഷിതാവ് :ശ്രുതിലയ

വിദ്യാർത്ഥി :ആർദ്ര. കെ. വി

236. മാത്രമല്ല മോൾക് എത്രത്തോളം വാക്കുകൾ എഴുതാൻ അറിയാമെന്നും മനസിലാക്കാൻ സഹായിച്ചു

എന്റെ മകൾ ഫാതിമത് മർസിയഹ്  മൊറാഴ എ.യു.പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സംയുക്ത ഡയറിയെ കുറിച്ച് എനിക്കും വളരെ നല്ല അഭിപ്രായംആണ് ഉള്ളത്. കാരണം ഇത് എഴുതുന്നതിലൂടെ അവൾക്ക് അക്ഷരങ്ങള് മനസ്സിലാവാൻ കൂടുതൽ സഹായിക്കുന്നു മാത്രമല്ല മോൾക് എത്രത്തോളം വാക്കുകൾ എഴുതാൻ അറിയാമെന്നും മനസിലാക്കാൻ സഹായിച്ചു കൂടാതെ മോൾക് ചിത്ര രചനാ വളരെ ഇഷ്ടമുള്ളത് കൊണ്ട് അവൾക്കും സംയുക്ത ഡയറി ഇഷ്ടമായി. എന്ന് രാക്ഷിതാവ്  shahasiya

237. സ്കൂളിൽ പഠിക്കാത്ത പല വാക്കും കുട്ടിയ്ക്ക് സ്വയം എഴുതാനും അവയുടെ അർത്ഥം ഗ്രഹിക്കാനും കഴിയുന്നുണ്ട്

പതിവ് പഠനരീതിയിൽ നിന്നും വളരെ വ്യത്യസ്തമാണ് സംയുക്ത ഡയറി എഴുത്ത്. അത് ഒരു ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയെ സംബന്ധിച്ചാകുമ്പോൾ .

UKG യിൽ വച്ച് തന്നെ എന്റെ കുട്ടി  മലയാള അക്ഷരങ്ങൾ ഹൃദിസ്ഥമാക്കിയിട്ടുണ്ടായിരുന്നു.

ഒന്നാം ക്ലാസ്സിന്റെ തുടക്കത്തിൽ തന്നെ ഡയറികുറിപ്പുകൾ എഴുതി കൊടുക്കണം എന്ന് പറഞ്ഞപ്പോൾ ആദ്യം ഒന്ന് ശങ്കിച്ചു പ്രത്യേകിച്ച് ചിഹ്നങ്ങളും കൂട്ടക്ഷരവും അവരെക്കൊണ്ട് എങ്ങനെ എഴുതിക്കും എന്നതിനെ പറ്റിയായിരുന്നു.

ആദ്യമൊക്കെ ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെങ്കിലും കുട്ടിക്ക് അറിയാത്ത ചിഹ്നങ്ങളും കൂട്ടക്ഷരങ്ങളും കുട്ടിക്ക് മനസ്സിലാകുന്ന തരത്തിൽ പറഞ്ഞും എന്നിട്ടും മനസ്സിലാകാത്തവ എഴുതിയും കാണിച്ചു കൊടുത്തു.

അങ്ങനെ കുട്ടിയെക്കൊണ്ട് തന്നെ ഡയറി പൂർണ്ണമായും എഴുതിച്ചു.

തന്റെ ഒരു ദിവസത്തെ പ്രഭാതം തുടങ്ങുന്നതു മുതൽ വൈകുന്നേരം വരെയുള്ള വിശേഷങ്ങളും  അതത് ദിവസത്തെ പ്രധാന  കാര്യങ്ങളും ചേർത്ത് എഴുതേണ്ടി വരുന്നതിനാൽ സ്കൂളിൽ പഠിക്കാത്ത ബുദ്ധിമുട്ടേറിയ പല വാക്കും കുട്ടിയ്ക്ക് സ്വയം എഴുതാനും അവയുടെ അർത്ഥം ഗ്രഹിക്കാനും കഴിയുന്നുണ്ട്.

ഇത്തരത്തിൽ വ്യത്യസ്തമായ രീതികൾ അവലംബിക്കുക വഴി അക്ഷരമറിയാത്ത ഒരൊറ്റ കുട്ടിയും ഇനി ഉണ്ടാകില്ല എന്ന് കരുതുന്നു.

എല്ലാത്തിലും ഉപരിയായി കുട്ടിയുടെ പഠനപങ്കാളിത്തം വർദ്ധിപ്പിക്കാൻ സഹായിക്കും എന്ന് നിസ്സംശയം പറയാൻ കഴിയും

രാമഗുരു യു പി സ്കൂൾ

കണ്ണൂർ

238. സംയുക്ത ഡയറി എഴുതുന്നതുകൊണ്ട് എൻറെ മകന് മികച്ച മുന്നേറ്റങ്ങൾ ഉണ്ടാകും

 ഞാൻ ദേവാനന്ദിന്റെ അമ്മയാണ്. അവൻ ദിവസവും സംയുക്ത ഡയറി എഴുതാറുണ്ട്. ഇത് എഴുതുന്നത് കൊണ്ട് കുട്ടികൾക്ക് ഓർമ്മശക്തി കൂടാനും വാക്യങ്ങൾ എഴുതാനും അക്ഷരങ്ങൾ തിരിച്ചറിയാനും കഴിയുന്നുണ്ട്. ഇപ്പോൾ എന്തെങ്കിലും ഒരു പേപ്പർ കിട്ടിയാൽ അത് വായിക്കാൻ ശ്രമിക്കുന്നുണ്ട്. ചിഹ്നങ്ങൾ മനസ്സിലാക്കാനും അക്ഷരങ്ങൾ ഏതാണെന്ന് തിരിച്ചറിയാനും എൻറെ മകന് കഴിയുന്നുണ്ട്. സംയുക്ത ഡയറി എഴുതുന്നതുകൊണ്ട് എൻറെ മകന് മികച്ച മുന്നേറ്റങ്ങൾ ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു

ശാരിക ടി വി

M/O ദേവാനന്ദ് വി കെ

ഒന്നാം തരം

രാമഗുരു യു പി സ്കൂൾ

കണ്ണൂർ

239…പിന്നെ, ഡയറി എഴുതി അതിലെ ആശയത്തിനനുസൃതമായ ചിത്രം വരയ്ക്കുവാനും അതിന് നിറം നൽകുവാനും  അവൻ വളരെയധികം താല്പര്യം

പെരുന്തലേരി എ യു പി സ്കൂളിൽ ഒന്നാം തരത്തിൽ പഠിക്കുന്ന  എറിക് ന്റെ അമ്മയാണ് ഞാൻ. എന്റെ മകൻ ഒന്നാം തരത്തിൽ എത്തിയപ്പോൾ അവനും എനിക്കും പുതിയൊരു അനുഭവമാണ് സംയുക്ത ഡയറി. ആദ്യമൊക്കെ ഒരു സംശയം ആയിരുന്നു എങ്ങനെ ഇത് എഴുതും ഇതിൽ എങ്ങനെ പുതിയ പുതിയ ആശയങ്ങൾ ചേർക്കും എന്നൊക്കെ , എന്നാൽ ക്ലാസ് ടീച്ചർ അതിനെക്കുറിച്ചു ഒന്നുകൂടി വ്യക്തമായി പറഞ്ഞു തന്നു. പിന്നീട് സംയുക്ത ഡയറി ഓരോ ദിവസവും എഴുതുമ്പോൾ കൂടുതൽ കൂടുതൽ മാറ്റങ്ങളാണ് എന്റെ മകനിൽ കണ്ടു തുടങ്ങിയത്.  അവൻ പഠിച്ച അക്ഷരങ്ങൾ വെച്ച് അവന്റെതായ  ആശയത്തിൽ ആണ് ഞങ്ങൾ സംയുക്ത ഡയറി എഴുതുന്നത്. ഓരോ ദിവസം ഡയറി എഴുതുമ്പോഴും  എന്റെ മകനിൽ നല്ല മാറ്റം കണ്ടു വരുന്നു. അക്ഷരങ്ങളും ചിഹ്നങ്ങളും  കൂട്ടിച്ചേർത്ത് എഴുതാനും അത് വായിക്കാനും ഇപ്പൊ  കഴിയുന്നുണ്ട്. അത് എറിക് ന്റെ അമ്മ എന്ന  നിലയിൽ എനിക്ക് വളരെയധികം സന്തോഷം ഉണ്ട്.

പിന്നെ  ഡയറി എഴുതി അതിലെ ആശയത്തിനനുസൃതമായ ചിത്രം വരയ്ക്കുവാനും അതിന് നിറം നൽകുവാനും  അവൻ വളരെയധികം താല്പര്യം കാണിക്കാറുണ്ട്. ഇനിയും മുന്നോട്ടു പോകുന്തോറും എന്റെ മകന്  അക്ഷരങ്ങളും ചിഹ്നങ്ങളും കൂട്ടിയെഴുതുവാനും അത് പെട്ടന്ന് വായിക്കുവാനും  സാധിക്കുമെന്നുമുള്ള വിശ്വാസം എനിക്കുണ്ട്.

കണ്ണൂർ

ഇരിക്കൂർ

സബ്ജില്ല

240. ഇങ്ങനെ കുട്ടികളെ മാറ്റിയെടുത്തതിൽ ടീച്ചർക്ക് അഭിനന്ദനങ്ങൾ.

 ഋഷഭിന്റെ അമ്മയാണ്. എരമം നോർത്ത് എൽ.പി.സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഡയറി എഴുതുന്നതുകൊണ്ട് ചിഹ്നങ്ങളെല്ലാം ശരിയായിവരുന്നുണ്ട്.എഴുതുന്നതും നന്നായിവരുന്നുണ്ട്. സംയുക്ത ഡയറി എഴുതുന്നതിനെ കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണുള്ളത്. ഇങ്ങനെ കുട്ടികളെ മാറ്റിയെടുത്തതിൽ ടീച്ചർക്ക് അഭിനന്ദനങ്ങൾ.

241. ആദ്യം എന്റെ കുട്ടിക്ക്  ഒരു വാക്ക് എഴുതാൻ പ്രയാസമായിരുന്നു. എന്നാൽ ഇന്ന് സ്വന്തമായി  വാക്യം എഴുതാൻ കഴിയുന്നുണ്ട്

എന്റെ മകൻ ഹരിനന്ദ് എരമം നോർത്ത് എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. സംയുക്ത ഡയറി എഴുതുന്നതിനെ കുറിച്ച് എനിക്കു നല്ല അഭിപ്രായം തന്നെയാണു ള്ളത്.  കുട്ടിക്ക് നമ്മൾ അറിയാത്ത അക്ഷരങ്ങൾ എഴുതികൊടുക്കുമ്പോൾ അത് എനിക്ക് അറിയാത്തതാണല്ലോ എന്ന് ഒരു വിഷമം,

ആദ്യമൊക്കെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആ പ്രശ്നം ഇല്ലാതായി. ആദ്യം എന്റെ കുട്ടിക്ക്  ഒരു വാക്ക് എഴുതാൻ പ്രയാസമായിരുന്നു. എന്നാൽ ഇന്ന് സ്വന്തമായി  വാക്യം എഴുതാൻ കഴിയുന്നുണ്ട്. കൂടാതെ  ആ വാക്യത്തിന്റെ ആശയം ഉൾക്കൊണ്ട്‌  ചിത്രം വരയ്ക്കാനും തുടങ്ങി. ഇതൊക്കെ കാണുമ്പോൾ എനിക്കു വളരെയധികം സന്തോഷം ഉണ്ട്. ഇനിയും ഇതുപോലുള്ള പുതിയ ആശയങ്ങൾ ഉൾപെടുത്തിയുള്ള പഠനരീതി കൊണ്ട് നമ്മുടെ കുട്ടികൾക്ക് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.

പ്രിയ. കെ. വി

 എരമം

242. അത് അവളുടെ എഴുത്തിന്റെ ഭംഗിയെയും വായനയെയും നല്ലതാക്കുന്നുണ്ട്

 പെരുന്തലേരി എ. യു. പി സ്കൂളിൽ ഒന്നാം തരത്തിൽ പഠിക്കുന്ന എന്റെ മകൾ ധാർമിക. കെ. വി   സംയുക്ത ഡയറി എഴുതാൻ തുടങ്ങിയിട്ട് കുറച്ച് നാളുകൾ ആയി... ഓരോ താളുകൾ മറയും തോറും അവളുടെ എഴുത്തുകളാണ് കൂടുതൽ കാണാൻ കഴിയുന്നത്.. അത് കാണുമ്പോൾ രക്ഷിതാവ് എന്ന നിലയിൽ ഒരുപാട് സന്തോഷമുണ്ട്..

അവൾക്ക് ഒരു ദിവസം ഉണ്ടായ അനുഭവം  അവളുടെ കൂടെ ഇരിക്കുമ്പോൾ സ്കൂളിലെ വിശേഷം ആയാലും വീട്ടിലേതായാലും അവളത് ഡയറിയിൽ പങ്കുവക്കുന്നത് നല്ലൊരു കാര്യമായി എനിക്ക് തോന്നിയിട്ടുണ്ട്.... 

അത് അവളുടെ എഴുത്തിന്റെ ഭംഗിയെയും വായനയെയും നല്ലതാക്കുന്നുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. ഓരോ കാര്യവും അവൾ ഓർത്തെടുക്കുന്നു എന്നുള്ളത് ഈ ഡയറി എഴുതുന്നത്തിലുള്ള ഒരു വലിയ സവിശേഷതയാണ്. ഇന്നത്തെ കമ്പ്യൂട്ടർ തലമുറയുടെ കാലത്ത് ഡയറി എഴുത്തിന്റെ പ്രാധാന്യം മാഞ്ഞു പോവാതെ ഇന്നത്തെ കുട്ടികളെ പ്രാപ്തരാക്കുക എന്നുള്ളത് വളരെ നല്ല കാര്യമാണ്. അതുകൊണ്ട് തന്നെ സംയുക്തഡയറി കുട്ടിക്കൾക്ക് നല്ല കാര്യമായാണ് എനിക്ക് തോന്നിയത്

കണ്ണൂർ

ഇരിക്കൂർ

243. ഒന്നരമാസം കൊണ്ട്  വളരെ പ്രകടമായ പുരോഗതിയാണ് സംയുക്ത ഡയറി എഴുതുന്നത് വഴി മോൾക്ക് ഉണ്ടായിട്ടുള്ളത്.

പെരിന്തലേരി എ യു പി സ്കൂളിൽ ഒന്നാം ക്ലാസിൽ  പഠിക്കുന്ന രുക്‌മിണി കെ പിയുടെ രക്ഷിതാവാണ്. ഒന്നരമാസം കൊണ്ട്  വളരെ പ്രകടമായ പുരോഗതിയാണ് സംയുക്ത ഡയറി എഴുതുന്നത് വഴി മോൾക്ക് ഉണ്ടായിട്ടുള്ളത്.  സ്കൂളിലെ കാര്യങ്ങൾ കൂടുതൽ വിശദമായി പറയാനും പറഞ്ഞ കാര്യങ്ങൾ എഴുതാൻ ശ്രമിക്കാനും അവ ചിത്രത്തിലൂടെ ആവിഷ്കരിക്കാനും ഏറ്റവും ഉതകുന്ന ഒരു സംഗതിയാണ് സംയുക്ത ഡയറി. ഇത്തരത്തിൽ ഒരു ഡയറി എഴുത്ത് ശീലമാക്കിയതോടെ വാക്കകലം പാലിച്ച് എഴുതാനും  വാക്യങ്ങൾ സ്വന്തമായി ഉണ്ടാക്കാനും ഉള്ള ശേഷി വളരെ പെട്ടെന്ന് നേടിയെടുക്കാൻ കുട്ടിക്ക് സാധിച്ചു. എഴുതാൻ ബുദ്ധിമുട്ടുള്ള അക്ഷരങ്ങളും വാക്കുകളും രക്ഷിതാക്കൾ എഴുതി കൊടുക്കുമ്പോൾ അത് ശ്രദ്ധിച്ചതിനുശേഷം പിന്നീടുള്ള ദിവസങ്ങളിൽ ആ വാക്ക് സ്വയം എഴുതാൻ കുട്ടി പ്രാപ്തയാകുന്നു. ചുരുങ്ങിയ കാലം കൊണ്ട് വായനയും എഴുത്തും മെച്ചപ്പെടുത്താൻ സംയുക്ത ഡയറി വലിയ സഹായമായി എന്ന് തന്നെ പറയാം

Kannur 

ഉപജില്ല ഇരിക്കൂർ

244. ഇത്രയും പെട്ടെന്ന് എഴുതാനും ആശയം കണ്ടെത്തി വാക്കുകൾ കൂട്ടിച്ചേർത്തു എഴുതാനും വായിക്കാനും അവരെ സഹായിച്ചത് സംയുക്ത ഡയറിയാ ണ്

എന്റെ മോൾ സിയ മെഹ്റിൻ. താഴക്കോട് ഗവൺ മെന്റ് എൽ. പി. സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. സംയുക്ത ഡയറി എഴുതുന്നതിനെ കുറിച്ച് എനിക്ക് നല്ല അഭിപ്രായം ആണുള്ളത്. എന്റെ മോൾക്ക് തുടക്കത്തിൽ ഞാൻ ആശയവും അക്ഷരങ്ങളും എഴുതി കാണിക്കുകയും വേണമായിരുന്നു. എന്നാൽ ഇപ്പോൾ ആശയം പറയുകയും അക്ഷരം പറഞ്ഞു കൊടുത്താൽ എഴുതുന്ന വിധത്തിൽ അവൾ എത്തി. ആശയത്തിന് അനുയോജ്യമായ ചിത്രങ്ങളും വരയ്ക്കാൻ തുടങ്ങി. ഇത്രയും പെട്ടെന്ന് എഴുതാനും ആശയം കണ്ടെത്തി വാക്കുകൾ കൂട്ടിച്ചേർത്തു എഴുതാനും വായിക്കാനും അവരെ സഹായിച്ചത് സംയുക്ത ഡയറി എന്ന ആശയം തന്നെയാണ്. ഈ ഒരു പഠന രീതിയിൽ ഞാൻ വളെരെ അധികം സന്തുഷ്ടയാണ്.

നമ്മുടെ കുട്ടികൾ ഇനിയും ഉയരങ്ങൾ എത്തിപ്പിടിക്കെട്ടെ എന്ന് പ്രാർത്ഥിക്കാം. എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ.

245. ഈ വർഷമാണ് മകൻ അക്ഷരങ്ങൾ പോലും പഠിച്ചു തുടങ്ങിയത്. 

 പെരുന്തലേരി  എ യു പി സ്കൂളിൽ   ഒന്നം തരത്തിൽ പഠിക്കുന്ന മുആസിന്റെ ഉമ്മയാണ് ഞാൻ. സംയുക്ത ഡയറി എഴുതുന്നതിൽ വളരെയധികം മാറ്റം കാണാൻ സാധിച്ചു. ഈ വർഷമാണ് മകൻ അക്ഷരങ്ങൾ പോലും പഠിച്ചു തുടങ്ങിയത്. ഓരോ ദിവസം എഴുതും തോറും മെച്ചപ്പെട്ടു വരുന്നു.  അക്ഷരങ്ങളും ചിഹ്നങ്ങളും കൂട്ടിച്ചേർത്തു എഴുതാനും പഠിച്ചു വരുന്നുണ്ട്. അത് എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം തരുന്ന കാര്യമാണ്. മകന് സംയുക്ത ഡയറി എഴുതാനും അതിൽ ചിത്രം വരയാനും വളരെ താല്പര്യം കാണിക്കാറുണ്ട്. ഓരോ പ്രാവശ്യം ഡയറി എഴുതുമ്പോൾ കൂടുതൽ കൂടുതൽ വാക്കുകൾ ഉൾക്കൊള്ളിക്കാൻ മകൻ ശ്രമിക്കാറുണ്ട്. അവന്റെ താല്പര്യത്തിന് അനുസരിച്ചാണ് ഞങ്ങൾ ഡയറി എഴുതുന്നത്.

കണ്ണൂർ

ഇരിക്കൂർ 

സബ്ജില്ല

246. താളുകൾ കൂടുന്തോറും  എന്റെ എഴുത്തുകൾ കുറയുകയും മകന്റെ എഴുത്തുകൾ മാത്രമാവുകയും ചെയ്യുന്നു

പെരിന്തലേരി A UP സ്കൂളിൽ ഒന്നാം തരത്തിൽ പഠിക്കുന്ന നിധേവ് എൻ ന്റെ അമ്മയാണ് , സംയുക്ത ഡയറി എഴുതുന്നതുമായി ബന്ധപ്പെട്ട് മകന് വളരെ നല്ല മാറ്റമാണ് ഉള്ളത്, സംയുക്ത ഡയറിയുടെ താളുകൾ മറിക്കുമ്പോൾ ആദ്യ പേജിൽ എന്റെ എഴുത്തുകളാണ് കൂടുതൽ ഉള്ളത്, ആദ്യ പേജിൽ നിന്നും താളുകൾ കൂടും തോറും  എന്റെ എഴുത്തുകൾ കുറയുകയും മകന്റെ എഴുത്തുകൾ മാത്രമാവുകയും ചെയ്യുന്നുണ്ട്, ഇതു കാണുമ്പോൾ മനസ്സിൽ വളരെയധികം സന്തോഷം തോന്നുന്നുണ്ട്. സംയുക്ത ഡയറി എഴുതി തുടങ്ങിയത് മുതൽ ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ ഓർത്തെടുക്കുകയും , അത്‌ എഴുതുമ്പോൾ പുതിയ വാക്കുകൾ പഠിക്കുകയും ചെയ്യുന്നുണ്ട്. ഈ ശീലം അക്ഷരങ്ങൾ മനസ്സിൽ ഉറപ്പിക്കാൻ സഹായമാകുന്നുണ്ട്, കൂടെ ചിത്രങ്ങൾ വരക്കുന്നത്  മോന്റെ കലാപരമായ കഴിവ് മെച്ചപ്പുടുത്തുന്നും ഉണ്ട്

കണ്ണൂർ ജില്ല, ഇരിക്കൂർ

247. നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ഡയറി എഴുതാനുണ്ടെന്ന് പറഞ്ഞപ്പോൾ കുറച്ചു പേർ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഡയറിയോ? കുട്ടികൾ എന്നാ എഴുതുക? അക്ഷരമറിയോ. എന്നൊക്കെ ചോദിച്ചിട്ടുണ്ട്

സംയുക്ത ഡയറിയെക്കുറിച്ച് ഒരു അഭി പ്രായം

ഞാൻ സുനിത എന്റെ മകൻ അനുരവ് ദേശമിത്രം യു പി സ്കൂൾ പേടിച്ചേരി ഒന്നാം ക്ലാസിൽ പഠിക്കുന്നു. സംയുക്ത ഡയറിയെക്കുറിച്ച് നല്ല അഭിപ്രായമാണ് ' അക്ഷരങ്ങളും ചിഹ്നങ്ങളും പഠിക്കുന്നു പത്രമെടുത്തിരുന്ന് അതിൽ നിന്ന് വാക്കുകൾ കണ്ടു പിടിച്ചെഴുതാൻ ശ്രമിക്കുന്നു. ഓരോ അക്ഷരവും ചിഹ്നവും പറഞ്ഞു കൊടുക്കുമ്പോൾ കൂട്ടി എഴുതാൻ പഠിക്കുന്നു. ഈ ഡയറി എഴുതുന്നതു കൊണ്ട് നല്ല മാറ്റം കാണുന്നുണ്ട്. നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ഡയറി എഴുതാനുണ്ടെന്ന് പറഞ്ഞപ്പോൾ കുറച്ചു പേർ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഡയറിയോ കുട്ടികൾ എന്നാ എഴുതുക അക്ഷരമറിയോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. പക്ഷെ ഇതൊരു നല്ലതിരുമാനമാണ് 'കുട്ടിയുടെ നോട്ടിൽ  Star  Very good  കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു ഇത് എന്നും നിലനിൽക്കട്ടെ എന്നാശംസിക്കുന്നു.

സുനിത. എ

രക്ഷിതാവ്

ദേശമിത്രം UPS

ചേടിച്ചേരി

കണ്ണൂർ.

248. ഇപ്പോൾ എന്താണ് എഴുതേണ്ടത് എന്ന് അവൻ ഇങ്ങോട്ട് പറയുന്ന രീതിയിൽ എത്തി തുടങ്ങി

സംയുക്ത ഡയറിയെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് എനിക്കുള്ളത് കാരണം ആദ്യം ടീച്ചർ ഈ വർക്ക് തന്നപ്പോൾ മറ്റു ഹോംവർക്ക് പോലെ തന്നെയാണ് രക്ഷിതാവ് എന്ന നിലയിൽ ഞാൻ കരുതിയത്. പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആണ് ഈ പഠന രീതി മോന് നല്ല മാറ്റം വരുത്തുന്നുണ്ട് എന്നും അവൻ നല്ലപോലെ ആസ്വദിക്കുന്നുണ്ട് എന്നും മനസ്സിലായി തുടങ്ങിയത്. കാരണം ആദ്യം പറയുന്നത് ഡയറി എഴുതണമെന്നും ചിത്രം വരയ്ക്കണം എന്നുമാണ്. കൂടാതെ ഡയറി എഴുതുവാൻ തുടങ്ങിയതു മുതൽ ഓരോ ചിഹ്നങ്ങളും അക്ഷരങ്ങളും വേഗത്തിൽ മനസ്സിലാക്കുന്നുണ്ട് കൂടാതെ കൈയക്ഷരം വൃത്തിയാക്കുവാൻ കൂടുതൽ ശ്രദ്ധിക്കുന്നുണ്ടെന്നും എനിക്കു മനസ്സിലായി തുടങ്ങിയത് ഇപ്പോൾ എന്താണ് എഴുതേണ്ടത് എന്ന് അവൻ ഇങ്ങോട്ട് പറയുന്ന രീതിയിൽ എത്തി തുടങ്ങി കൂടാതെ മറ്റുള്ള വിഷയത്തിന്റെ ഹോംവർക്ക് പോലെ അവനെ പിടിച്ചിരുത്തുകയോ ഇഷ്ടക്കേട് കാണിക്കുകയോ ചെയ്യില്ല അതിനാൽ തന്നെ ഞാനും ഈ സംയുക്ത ഡയറി പഠനപ്രവർത്തനത്തെ ഇഷ്ടപ്പെട്ടു തുടങ്ങി ടീച്ചർ 🥰🥰

വിജിന പി

രക്ഷിതാവ്

ദേശമിത്രം UPS ചേടിച്ചേരി

കണ്ണൂർ.

249. അങ്ങനെ ആദ്യമൊക്കെ അവന്റെ കൂടെ കുറേ ടൈം ഇരിക്കേണ്ടി വന്നിട്ടുണ്ട്..

സചിത്ര നോട്ടും                    സംയുക്ത ഡയറിയും                 ഇതു രണ്ടും ആദ്യം കേട്ടപ്പോൾ ചെറിയ പേടി  ഉണ്ടായിരുന്നു. ഇതൊക്കെ എങ്ങനെയാണ് ചെയ്യുക എന്ന് വിചാരിച്ച്. പക്ഷെ ചെയ്തു തുടങ്ങിയപ്പോൾ അതൊക്കെ മാറി... സചിത്ര നോട്ടിൽ ടീച്ചർ ചെയ്തു കൊടുക്കുന്നത് കൊണ്ട്  അതിൽ കുറച്ചേ നമുക്ക് നോക്കാനുള്ളൂ.. പക്ഷെ ഡയറിയിൽ അങ്ങനെ അല്ല, കുറച്ചു പണി ഉണ്ട് എഴുതാൻ…

സ്കൂൾ വിട്ടു വന്ന ശേഷം അവിടത്തെ വിശേഷങ്ങൾ ചോദിക്കണം, അതോ  വേഗം ഒന്നും ഓർമഉണ്ടാകില്ല മെല്ലെ മെല്ലെ കിട്ടൂ.. പിന്നെ നല്ല ഉത്സാഹത്തോടെ ഓരോന്നായി പറയാൻ തുടങ്ങും... അതിനു ശേഷം അതിൽ നിന്നും ഒരു വാക്ക്  കടലാസിൽ എഴുതി അവൻക്ക് കാണിച്ചു കൊടുക്കും, എന്നിട്ട് ഓരോ അക്ഷരങ്ങൾ പറഞ്ഞു എഴുതും. അതിനു  ശേഷം അതിന് അനുസരിച്ചുള്ള ചിത്രം രണ്ടുപേരും കൂടി വരയ്ക്കും. കളർ കൊടുക്കേണ്ടത് പറഞ്ഞു കൊടുത്തു അവൻ കളർ ചെയ്യും,ഡയറി എങ്ങനെയാണ് എഴുതേണ്ടത് എന്നും പറഞ്ഞു കൊടുക്കും.. അങ്ങനെ ആദ്യമൊക്കെ അവന്റെ കൂടെ കുറേ ടൈം ഇരിക്കേണ്ടി വന്നിട്ടുണ്ട്.. പിന്നെ കുറച്ചു കഴിഞ്ഞ ശേഷം അവൻക്ക് അക്ഷരങ്ങളും എഴുതേണ്ടതും ചിത്രങ്ങളൊക്കെ  വരക്കേണ്ടതും മനസിലായി.... ഇപ്പോൾ അവൻക്ക് വേഗം തന്നെ നോക്കി എഴുതാൻ കഴിയുന്നുണ്ട്.സചിത്ര നോട്ട് ഉള്ളത് കൊണ്ട് അക്ഷരങ്ങൾ വേഗം മനസ്സിലാകുന്നുണ്ട്.. ഇങ്ങനെ ഉള്ളത് കൊണ്ട് ദിവസവും എഴുതിക്കുകയും  വായിക്കുകയും ചെയ്യുന്നുണ്ട് അതുകൊണ്ട് വളരെ നല്ലത് തന്നെ യാണ് 👍🏻

ഫാസില . എം വി

M/ o  മുഹമ്മദ് ഹാദി

ചെറുപഴശ്ശി വെസ്റ്റ് എ.എൽ പി . സ്കൂൾ

മയ്യിൽ - കണ്ണൂർ

250. ലീവ് ആണേൽ പോലും ഡയറി എഴുതണ്ടേ എന്ന് അവന് ചിന്ത വന്നു തുടങ്ങി.

 ഞാൻ ജി എം എൽ പി സ്കൂൾ പാപ്പിനിശ്ശേരിയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അയ്മൻ എന്ന കുട്ടിയുടെ ഉമ്മയാണ്. സംയുക്ത ഡയറി ആദ്യം എഴുതാൻ തുടങ്ങുമ്പോൾ അവൻ എഴുതുന്നത് കുറവും ഞാൻ കൂട്ടിച്ചേർത്ത പേന കൊണ്ടുള്ള വാക്കുകൾ ആണ് കൂടുതലായും ഉണ്ടായത്. പിന്നീട് ഓരോ ദിവസവും അതിൽ മാറ്റം വന്നു തുടങ്ങി. അവൻ തന്നെ ഓരോ വാക്കുകൾ പറയാതെ എഴുതാൻ പഠിച്ചു. ഡയറി എഴുതേണ്ട ശൈലി വരെ അവൻ പറഞ്ഞു തുടങ്ങി. ഓരോ ദിവസവും വന്നിട്ട് നടന്ന കാര്യങ്ങൾ ഓർത്തു ഇത് എഴുതിയാലോ ഇന്ന കാര്യം എഴുതിയാലോ ഉമ്മ എന്നൊക്കെ അവൻ തന്നെ തീരുമാനിക്കാൻ തുടങ്ങി. ഇപ്പോൾ എപ്പോഴും അത് ഒരു ശീലം ആയി ലീവ് ആണേൽ പോലും ഡയറി എഴുതണ്ടേ എന്ന് അവന് ചിന്ത വന്നു തുടങ്ങി. ഡയറി എഴുതാൻ തുടങ്ങിയ മുതൽ പല കാര്യങ്ങളും അവൻ മനസ്സിലാക്കി. പുതിയ വാക്കുകൾ പഠിച്ചു. ഇപ്പോൾ മലയാളം കുറച്ചൊക്കെ വായിക്കാനും തുടങ്ങി.

251. സംയുക്ത ഡയറി എന്ന ആശയത്തിൽ നിന്നും ഒരു തരത്തിലും ഒളിച്ചോടാൻ രക്ഷിതാക്കൾ നമുക്കാവില്ല

സംയുക്ത ഡയറി എന്ന ആശയം കുട്ടികളുടെ സ്കൂളിലെ ദൈനം ദിന പ്രവർത്തനങ്ങളെ കുറിച്ച് കാര്യമായ അന്വേഷണങ്ങൾ നടത്താത്ത രക്ഷിതാക്കളെ കുട്ടികളുമായി കൃത്യമായി ആശയവിനിമയം നടത്തി ആയതിൽ നിന്നും കുട്ടിക്ക് അന്നത്തെ ഏറ്റവും രസകരമായ പഠനനുഭവങ്ങൾ മനസിലാക്കാനും അതുവഴി കുട്ടികളുടെ പഠനഭിരുചി എങ്ങനെയൊക്കെ പ്രോത്സാഹിപ്പിച്ചു മെച്ചപ്പെടുത്താം എന്നും തിരിച്ചറിയുവാനും സഹായകമാണ്. ഡയറിയിൽ കുറിക്കേണ്ട വാക്കുകൾ വീട്ടിൽ വച്ച് ഓരോരോ അക്ഷരങ്ങളിലൂടെ കുട്ടികളെ കൊണ്ട് തന്നെ എഴുതിക്കാൻ ശ്രമിക്കുമ്പോൾ ക്ലാസ്മുറികളിലെ പഠന തുടർച്ച വീടുകളിലും ഒരുക്കികൊടുക്കുവാൻ രക്ഷിതാക്കൾ നിർബന്ധിതരാവുന്നു... അതുകൊണ്ട് തന്നെ സംയുക്ത ഡയറി എന്ന ആശയത്തിൽ നിന്നും ഒരു തരത്തിലും ഒളിച്ചോടാൻ രക്ഷിതാക്കൾ നമുക്കാവില്ല എന്നത് വസ്തുത... തന്റെ കുട്ടിയുടെ പഠന പ്രവർത്തനത്തിൽ ഓരോ രക്ഷിതാക്കളും പങ്കാളികൾ ആവുന്നു എന്നതാണ് ഇതിന്റെ ഒരു നേട്ടം.. അദ്ധ്യാപകരെ...നിങ്ങളുടെ ഈ ആശയത്തിന് സർവ്വ പിന്തുണയും ഉറപ്പു നൽകുന്നു*

ഉജേഷ്. ടി.വി

രക്ഷിതാവ്

ദേശമിത്രം UPS ചേടിച്ചേരി

കണ്ണൂർ

252.

രക്ഷിതാവ് എഴുതേണ്ട അക്ഷരം പോലും അവൾ  അറിയാവുന്ന രീതിയിൽ തന്നെ എഴുതാനാണ് ശ്രമിക്കുന്നത്

 സചിത്ര ബുക്കും സംയുക്ത ഡയറിയും ആദ്യം കേട്ടപ്പോൾ തോന്നിയത് പഠിക്കാൻ കൂടുതൽ വിഷയങ്ങൾ ഉള്ളപ്പോൾ അതെങ്ങനെ  മേനേജ് ചെയ്യും എന്നാണ്. ചെയ്തു വരുമ്പോൾ എനിക്കും മോൾക്കും ഭയങ്കര ഇഷ്ടായി തുടങ്ങി. അതിലെ പിക്ചർ ഒട്ടിക്കാനും അതുപോലെതന്നെ എഴുതാനും ഒക്കെ തുടങ്ങിയപ്പോൾ കുറച്ചുകൂടി   ഇൻട്രസ്റ്റ്  അവളിൽ എനിക്ക് കാണാൻ സാധിച്ചു. സംയുക്ത ഡയറി എഴുതുമ്പോൾ രക്ഷിതാവ് എഴുതേണ്ട അക്ഷരം പോലും അവൾ  അറിയാവുന്ന രീതിയിൽ തന്നെ എഴുതാനാണ് ശ്രമിക്കുന്നത്. സ്കൂൾ വിട്ടു വന്ന ഉടനെ സ്കൂളിലെ വിശേഷങ്ങളും വഴിയിൽ കണ്ട വിശേഷങ്ങളും ഒക്കെ പറയാൻ തുടങ്ങി. അത് അവളിൽ കണ്ട ഒരു വലിയ മാറ്റം ആയിട്ടാണ് ഞാൻ കണ്ടത്. കാരണം പൊതുവേ എന്ത് കാര്യമായാലും സ്കൂൾ വിട്ടു വന്ന ഉടനെ അവൾ എന്നോട്  പറയാറില്ലായിരുന്നു ഇപ്പോൾ ആ മാറ്റം ഞാൻ അവളിൽ കണ്ടു വന്നു. സംയുക്ത ഡയറിയിൽ ചിത്രം വരയ്ക്കാൻ അവളെക്കാളും തിടുക്കം എനിക്കായി മാറിപ്പോയി. എന്നാലും നമ്മൾ രണ്ടുപേരും കൂടി ചിത്രം കംപ്ലീറ്റ് ആയിട്ട് വരക്കും. സംയുക്ത ഡയറിയിൽ ആദ്യം കൂടുതലും എന്റെ കൈ അക്ഷരമാണ് ഇപ്പോൾ ഏതെങ്കിലും ഒന്നോ രണ്ടോ അക്ഷരങ്ങൾ മാത്രമാണ് ഞാൻ എഴുതുന്നത് ബാക്കിയെല്ലാം അവൾ തന്നെ സ്വന്തമായി എഴുതാൻ പഠിച്ചു. കാരണം പഠിക്കുന്നതിനപ്പുറം സംയുക്ത ഡയറിയിൽ എഴുതുന്നത് കൊണ്ടാണ് മറ്റുള്ള അക്ഷരങ്ങൾ മനസ്സിലാക്കാൻ പറ്റിയത്😊

''ഫരീദ

M/o ഫാത്തിമ സുഹൈല

ചെറുപഴശ്ശി വെസ്റ്റ് . എ.എൽ.പി സ്കൂൾ 

മയ്യിൽ -കണ്ണൂർ


253.അക്ഷരലോകത്തേക്കുള്ള  യാത്രയെ   മികവുറ്റതാക്കിയ പ്രവർത്തനം പരിചയപ്പെടുതിയത്തിന് നന്ദി

ഞാൻ  മണിയറ ജി.എൽ.പി. സ്കൂളിൽ പഠിക്കുന്ന ആദമിൻ്റെ  അമ്മയാണ്.  ഈ വർഷം ഒന്നാം ക്ലാസ്സിൽ തുടങ്ങിയ സംയുക്ത ഡയറി കുഞ്ഞു മക്കളെ വളരെയധികം  സഹായിക്കുന്ന ഒരു പ്രവർത്തനമാണ്. 

അക്ഷരങ്ങളിലേക്ക് പിച്ചവെച്ചു തുടങ്ങിയ  എൻ്റെ മകൻ  അക്ഷരം എങ്ങനെ എഴുതും, വായിക്കും എന്നൊക്കെ ഉള്ള സംശയങ്ങൾ എനിക്ക് ഉണ്ടായിരുന്നു.  പൊതുവേ അല്പം മടി ഉള്ള കൂട്ടത്തിൽ  ആണ് എൻ്റെ മകൻ. പക്ഷേ സംയുക്ത ഡയറി എഴുതാൻ ഒരുപാട് ഇഷ്ടം ആണ്. രാവിലെ മുതൽ നടന്ന കാര്യങ്ങൾ  ആലോചിച്ച് എന്ത് എഴുതണം എന്ന് തീരുമാനിക്കുന്നത് മുതൽ എല്ലാ കാര്യങ്ങളും അവൻ ഒറ്റക്കാണ് ചെയ്യുന്നത്.  കൂടെ ഇരുന്നു തെറ്റിയ  അക്ഷരങ്ങൾ  തിരുത്തി കൊടുക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. ചിത്രങ്ങൾ വരച്ച് നിറം നൽകുമ്പോൾ ഉള്ള അവൻ്റെ സന്തോഷം കാണുമ്പോൾ  ഈ പ്രവർത്തനം  കുട്ടികൾ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന് നമുക്ക് തിരിച്ചറിയാം.

 ആദ്യമൊക്കെ അക്ഷരങ്ങൾ തന്നെ കൃത്യമായി അറിയാത്ത അവൻ ഇപ്പൊൾ ചിഹ്നങ്ങളും ഏകദേശം പഠിച്ചു കഴിഞ്ഞു. 

  ഈ പ്രവർത്തനത്തിലൂടെ കുട്ടികളുടെ ഭാഷ വികസിക്കുന്നതിനോ ടൊപ്പം ചിത്രം വരയ്ക്കാനുള്ള കഴിവും  കാര്യങ്ങൾ ഓർമിച്ച് എടുക്കാനുള്ള  ശേഷിയും വർദ്ധിക്കുന്നു. ഒരുപാട് സന്തോഷത്തോടെ, എൻ്റെ കുഞ്ഞിൻ്റെ  അക്ഷരലോകത്തേക്കുള്ള  യാത്രയെ   മികവുറ്റതാക്കിയ പ്രവർത്തനം പരിചയപ്പെടുതിയത്തിന് നന്ദി അറിയിക്കുന്നു

254.സംയുക്ത ഡയറിയെ പോലുള്ള നല്ല നല്ല ആശയങ്ങൾ ഇനിയും വരട്ടെ

ഞാൻ 1A ക്ലാസ്സിൽ പഠിക്കുന്ന മെഹബിൻ എന്ന കുട്ടിയുടെ അമ്മ ആണ്. കുഞ്ഞു മക്കളുടെ കുഞ്ഞു ബ്രെയിൻ ലേക്ക് അധിക stress കൊടുത്ത് പഠിപ്പിക്കരുത് എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. സംയുക്ത ഡയറിയെ കുറിച്ച് ടീച്ചർ പറഞ്ഞപ്പോൾ തന്നെ പുതിയ ഒരു പഠന രീതിയാണെന്ന് തോന്നിയിരുന്നു. എന്തായാലും പാ4റിപറക്കേണ്ട ഈ പ്രായത്തിൽ യാതൊരു വിധ 4.ടെൻഷൻ ഉം ഇല്ലാതെ കുട്ടികളുടെ ബുദ്ധി വികസിപ്പിച്ചെടുക്കുന്ന ഈ രീതിയോട് പൂർണമായും യോജിക്കുന്നു. രക്ഷിതാക്കളുടെ ഭാഗത്തു നിന്ന് എന്നും ചെറിയ ഒരു സപ്പോർട്ടും കൂടെ ഉണ്ടായാൽ സംഗതി perfect. കുട്ടികളുടെ മനസ്സിൽ നിന്നും വരുന്ന കാര്യങ്ങൾ വാചകങ്ങൾ ആയും ചിത്രങ്ങൾ ആയും അവർ തന്നെ അവതരിപ്പിക്കുമ്പോൾ അവരുടെ മനസ്സിൽ അത് എന്നും മായാതെ നിന്നോളും. നമ്മുടെ പഠന കാലത്തെ ടീച്ചറെ പേടിച്ചു കാണാതെ പഠിക്കുന്ന ആ രീതിയിൽ തന്നെ മാറ്റം വന്നത് അഭിനന്ദനമർഹിക്കുന്ന കാര്യമാണ്. ഏത് ചിത്രവും വരയ്ക്കാൻ അറിയില്ല എന്നൊരു വാക്ക് പറയില്ല. എന്തെങ്കിലും ഒക്കെ വരച്ചു എവിടെ എങ്കിലും എത്തിക്കും. എന്റെ മോളുടെ തന്നെ കാര്യം എടുത്താൽ സ്കൂളിൽ പോവാനും ടീച്ചറെ കാണാനും ഉള്ള താല്പര്യം കണ്ടാൽ തന്നെ അവിടുത്തെ ടീച്ചേഴ്സിന്റെ മിടുക്കാണ് എടുത്തു കാണിക്കുന്നത്. രണ്ടു ദിവസം അവധി പ്രഖ്യാപിച്ചതിൽ വിഷമിച്ചിരിക്കുന്ന മോളെ കണ്ടപ്പോൾ അത്ഭുതം തോന്നി. എന്തായാലും സംയുക്ത ഡയറിയെ പോലുള്ള നല്ല നല്ല ആശയങ്ങൾ ഇനിയും വരട്ടെ എന്ന് ആഗ്രഹിക്കുന്നു

 മുഹ്സിന

 പന്തീരംകാവ്

 GUPS kodal

255.എന്നാൽ എഴുതാൻ തുടങ്ങിയപ്പോഴല്ലേ ഇതിന്റെ രസം പിടിക്കുന്നത്

സമ്മിശ്ര ഡയറി ഒരു പുതിയ അനുഭവമാണ്

ആദ്യം കേട്ടപ്പോൾ തന്നെ വല്ലാത്തൊരു ആധി ആയിരുന്നു

ഇതൊക്കെ ഇത്ര ചെറിയ കുട്ടികളെയും കൊണ്ട് നടക്കുമോ!?

പൊതുവേ ഞങ്ങൾ മക്കളോട് പറയുക മോനേ ഡയറി എഴുതാനില്ലേ എഴുതിക്കോ,

ഹോംവർക്ക് ചെയ്തോ,

പഠിച്ചോ,.......

ഇങ്ങനെ ഓരോ കാര്യങ്ങളും അവരെ ഏൽപ്പിക്കുകയാണ് ചെയ്യാറ്

എന്നാൽ ഇത് അങ്ങനെയല്ലല്ലോ നമ്മളും കൂടി എഴുതാനല്ലേ പറയുന്നത് അതെങ്ങനെയായിരിക്കും ഇതൊക്കെ നടക്കുമോ എന്താ ചെയ്യാ!

എന്നാൽ എഴുതാൻ തുടങ്ങിയപ്പോഴല്ലേ ഇതിന്റെ രസം പിടിക്കുന്നത്

മോൻ പറയും ഉമ്മാ നമുക്ക് ഡയറി എഴുതണ്ടേ

അതല്ലെങ്കിൽ ഞാൻ പറയും മോനേ നമുക്ക് ഡയറി എഴുതണ്ടേ

അവിടെ നമ്മൾ എന്നാണ് അല്ലാതെ ഒറ്റക്കല്ല

അങ്ങനെയാവുമ്പോൾ കുട്ടിക്ക് തന്നെ വല്ലാത്തൊരു ഇൻട്രസ്റ്റ് ഉള്ളതുപോലെ

ഞങ്ങളും കുട്ടിയും കൂടി ഒന്നിച്ചു എഴുതുമ്പോൾ അവർക്ക് ഭയമില്ലാതെ എഴുതാൻ കഴിയുന്നു കാരണം എന്നിൽ ഒരു തെറ്റ് വരാനില്ല

 അത് എന്റെ ഉമ്മ എനിക്ക് എഴുതിത്തരും അങ്ങനെയാണ് എഴുതേണ്ടത് 

പോരാത്തതിന് ഉമ്മയും മകനും എഴുതുന്നത് പെന്നും  പെൻസിലും ഉപയോഗിച്ചാണ് എന്നുള്ളത് വളരെ നല്ലതാണ്

കാരണം

ഒരുതവണ കുട്ടിക്ക് അറിയാത്ത അക്ഷരം നമ്മൾ എഴുതുമ്പോൾ അത് കുട്ടി ആകാംക്ഷയോടെ നോക്കി മനസ്സിലാക്കുകയാണ് വീണ്ടും അക്ഷരം ആവർത്തിച്ചു വരുമ്പോൾ കുട്ടിക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നു ഉമ്മ എഴുതിയത് പെന്നിലാണ് പെട്ടെന്ന് അവരെ നോട്ടത്തിലേക്ക് അത് എത്തുന്നുണ്ട്

പിന്നീട് അവർക്ക് അത് നോക്കാതെ തന്നെ എഴുതാനും പറ്റുന്നുണ്ട്

ഇതെല്ലാം വച്ചുനോക്കുമ്പോൾ എല്ലാംകൊണ്ടും ok 👍ആണിത്

By

1.B യിലെ "സയ്യിദ് നജാഹി"ൻ്റെ  ഉമ്മ

 HI AUP S Chithari

Bekal kasaragod

256.അവൻ പഠിച്ച അക്ഷരങ്ങൾ വരുമ്പോൾ അവൻ വേഗത്തിലെഴുതുന്നുണ്ട്.

ഞാൻ തിക്കോടിയിലെപുറക്കാട് എം.എൽ പി യിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ബി ഷ്റുൽ ഹാഫിയുടെ രക്ഷിതാവാണ്. സംയുക്ത ഡയറി എഴുതാൻ മോന് നല്ല ഇഷ്ടമാണ്. ഡയറി എഴുതുമ്പോൾ എന്റെ സപ്പോർട്ടും കൂടി ഉള്ളതു കൊണ്ട് എഴുതാൻ പ്രയാസമില്ല. അവൻ പഠിച്ച അക്ഷരങ്ങൾ വരുമ്പോൾ അവൻ വേഗത്തിലെഴുതുന്നുണ്ട്. സചിത്ര പാഠപുസ്തകം അവന് കൂടുതൽ ഇഷ്ടമാണ്. അവന്റെ കഴിവ് മനസ്സിലാക്കാൻ എനിക്കും കഴിയുന്നുണ്ട്. നിർമ്മാണം വളരെ ഇഷ്ടമാണ്. ഒട്ടിച്ച് സ്കൂളിൽ നിന്നെഴുതിയ വാക്യങ്ങൾ വായിക്കാൻ നല്ല താൽപ്പര്യമാണ് 'ടീച്ചറുടെ നല്ല സപ്പോർട്ട് കിട്ടുന്നതുകൊണ്ട് വായിക്കാനും എഴുതാനും നിർമ്മിക്കാനും അവന് കഴിയുന്നുണ്ട്. അവന് നല്ല മാറ്റമാണ് വന്നത്

257. എല്ലാം കൊണ്ടും പഠനത്തിലെ നല്ലൊരു മികച്ച activity 

ഞാൻ marwa fathima യുടെ ഉമ്മയാണ് .

 "സംയുക്ത ഡയറി " എന്ന ഈ ഒരു activity നല്ലൊരു മാറ്റം തന്നെയാണ് marwa യിൽ ഉണ്ടായത്. Main point എടുത്തു പറയുകയാണെങ്കിൽ ക്ലാസ്സിൽ (സ്കൂളിൽ )നടക്കുന്ന almost എല്ലാ കാര്യങ്ങളും share ചെയ്യാനും അത് നോട്ട് ബുക്കിലേക് എഴുതാനുമുള്ള interesting activity എന്നു തന്നെ പറയാം. അതിന്റെ കൂടെ ചിത്രങ്ങളും കൂടി ആവുമ്പോൾ നല്ല താല്പര്യമുണ്ട്. അക്ഷരങ്ങളായാലും ചിഹ്നങ്ങളായാലും ചിത്രങ്ങളായാലയും സ്വയം കണ്ടെത്തി എഴുതാനുള്ള ആ ഒരു താല്പര്യം   "സംയുക്ത ഡയറി " എഴുത് വളരെയധികം സഹായിച്ചിട്ടുണ്ട്. എഴുത്തിലുള്ള clarity യിലും speed ലും ഈ ഡയറിയിലൂടെ  നല്ലൊരു മാറ്റം വന്നിട്ടുണ്ട്.  എല്ലാം കൊണ്ടും പഠനത്തിലെ നല്ലൊരു മികച്ച activity ആയിട്ടാണ് എനിക്ക് തോന്നിയത്.👍👍👍

Marwa fathima

പുഴാതി സെൻട്രൽ യു പി സ്കൂൾ, പാപ്പിനിശ്ശേരി, കണ്ണൂർ

258.കുട്ടികളിലെ തെറ്റ് മനസിലാക്കി അവരെ മുന്നോട്ട് നയിക്കാനും ഇതിലൂടെ രക്ഷിതാക്കൾക്ക് സാധിക്കുന്നു.

 പഴകുളം, ഗവണ്മെന്റ് എൽ, പി, സ്കൂളിലെ 1ക്ലാസ്സ്‌ വിദ്യാർത്ഥിയായ   ദേവനാരായണന്റെ അമ്മയാണ്  ഞാൻ. സംയുക്തഡയറിയെ കുറിച്ച് നല്ല അഭിപ്രായമാണ് എനിക്ക്, ഡയറിഎഴുത്ത് ബുദ്ധിയെയും വിവേകത്തെയും ഉത്തേജിപ്പിക്കാൻ പര്യാപ്തമാണ്, വായനയിലൂടെയും എഴുത്തിലൂടെയും അറിവ് നേടാൻ സാധിക്കുന്നു. കൂടാതെ യന്ത്രവത്‌കൃതലോകത്ത് കുട്ടികളും മാതാപിതാക്കളുമായുള്ള ആശയവിനിമയം അവരിലെ ആത്മബന്ധത്തെ ദൃഢമാക്കുന്നു. ഇതിലെല്ലാമുപരി ഒരു കുട്ടി രാവിലെ മുതൽ കഴിഞ്ഞുപോയ കാര്യങ്ങൾ ഓരോന്നും ഓർത്തെടുക്കുന്നതിലൂടെ അവന്റെ ഓർമ്മശക്തിയും കൂടുന്നു. അതുപോലെതന്നെ അക്ഷരങ്ങൾ തറവാക്കാൻ കഴിയുന്നതും ഡയറി എഴുത്തിന്റെ ഗുണമാണ്, കുട്ടികളിലെ തെറ്റ് മനസിലാക്കി അവരെ മുന്നോട്ട് നയിക്കാനും ഇതിലൂടെ രക്ഷിതാക്കൾക്ക് സാധിക്കുന്നു. എന്ന് :പ്രതിഭ ആർ രാമചന്ദ്രൻ

259ഡയറി എഴുതുവാൻ ഉള്ള അവളുടെ ആകാംക്ഷ കാണുമ്പോൾ അമ്മയായ എനിക്ക് വളരെ സന്തോഷം

സംയുക്ത ഡയറി എഴുതി തുടങ്ങിയതിലൂടെ എന്റെ മകൾക്ക് അക്ഷരങ്ങൾ എഴുതുവാനും ചിത്രം വരയ്ക്കുവാനും കഴിയുന്നുണ്ട് ഓരോ ദിവസവും ഡയറി എഴുതുവാൻ ഉള്ള അവളുടെ ആകാംക്ഷ കാണുമ്പോൾ അമ്മയായ എനിക്ക് വളരെ സന്തോഷം തോന്നുന്നു. 🙏ഒന്നാം ക്ലാസിലെ അഞ്ജിത യുടെ അമ്മ... G. L. P. S. കുരമ്പാല. പത്തനംതിട്ട

260. കൂട്ടക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ, ചിഹ്നങ്ങൾ എന്നിവ ദൃഢമാകാൻ സഹായിക്കുന്നു.

 സംയുക്ത ഡയറി എന്നുള്ളത് ഒന്നാം ക്ലാസ്സിൽ തന്നെ ഉൾപെടുത്തിയതിനു ആദ്യമേ നന്ദി🙏🏻. എന്റെ മകന് കൂട്ടക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ, ചിഹ്നങ്ങൾ എന്നിവ ദൃഢമാകാൻ സഹായിക്കുന്നു. പിന്നെ വാക്കുകളിൽ നിന്നും വാക്യങ്ങളിലേക്ക് വേഗത്തിൽ എത്താനും സഹായിക്കുന്നു. ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങളിൽ സംയുക്ത ഡയറി യിൽ ഏത് ഉൾപ്പെടുത്തണം എന്ന നിരീക്ഷണം, ശ്രദ്ധ എന്നിവ വളർത്താൻ സഹായിക്കുന്നു. സംയുക്ത ഡയറി parent ന്റെയും കുട്ടിയുടെയും ഒരു ദിനചര്യ ആയി മാറിയിട്ടുണ്ട്. ചിത്രം വരക്കുന്നതിനും കളർ ചെയ്യുന്നതിനും പ്രോത്സാഹനം നൽകുന്നുണ്ട്. സംയുക്ത ഡയറി ഒരു നല്ല ആശയം തന്നെയാണ്.

ഗംഗ ഗോപാലൻ

ഒന്നാം ക്ലാസ്സിലെ സാരംഗ് ന്റെ അമ്മ

Govt LPS, കുരമ്പാല

പന്തളം

261. ഇപ്പോൾ മുടങ്ങാതെ ഡയറി എഴുതാൻ അവന് സാധിക്കും.

 സംയുക്ത ഡയറി എഴുതുന്നതിലൂടെ എന്റെ മോന് അക്ഷരങ്ങൾ കൂടുതൽ മനസിലാക്കാനും എഴുതാനും സാധിക്കുന്നു ഇപ്പോൾ മുടങ്ങാതെ ഡയറി എഴുതാൻ അവന് സാധിക്കും.

1 മുതൽ ഡയറി എഴുതുന്നത് കൊണ്ട് മുന്നോട്ടുള്ള കാലും അവൻ ഡയറി എഴുതുന്നത് ഒരു ശീലമാക്കുകയും ചെയ്യും സംയക്ത ഡയറി ഉൾപ്പെടുത്തിയ എല്ലാ വ രോടും ഞാൻ നന്ദിയും സ്നേഹവും അറിയിക്കുന്നു

1 ക്ലാസിലെ അദിനാദിന്റെ അമ്മ രേഷമ

G. L. P. S.കടക്കാട്

262. ഇത് കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് വളരെയധികം പ്രയോജനപ്രദമാണ്.

  പെരിങ്ങിനാട് നോർത്ത് ഗവണ്മെന്റ് LPS ലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി ആദവ് അനീഷിന്റെ അമ്മയാണ്. സംയുക്ത ഡയറി വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട്.

സ്കൂളിലെ ദൈനംദിന കാര്യങ്ങൾ എല്ലാം വീട്ടിൽ വന്നു പറയുകയും അതിൽ പ്രധാനപ്പെട്ടത് ഡയറിയിൽ എഴുതുകയും ചെയ്യും. ഡയറി എഴുതുന്നതിലൂടെ അക്ഷരങ്ങൾ തിരിച്ചറിയാനും വാക്കുകൾ ചേർത്ത് എഴുതാനും പഠിക്കുന്നു. ഡയറിയിൽ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് കൊണ്ട് കുട്ടികൾക്ക് ഡയറി എഴുതുവാനും ചിത്രങ്ങൾ വരയ്ക്കുവാനും അത് കളർ ചെയ്യുവാനും വളരെയധികം താല്പര്യമാണ്. ഇത് കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് വളരെയധികം പ്രയോജനപ്രദമാണ്. സംയുക്ത ഡയറിയോട് പൂർണമായും യോജിക്കുന്നു.

എന്ന് ദിവ്യ പി

263. ഡയറിഎഴുത്ത് തുടരണം

 പഴകുളം: പെരിങ്ങനാട് നോർത്ത്

ഗവൺമെന്റ് എൽ പി എസ്സ് ലെ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ശിവാനി എസ്സ് ന്റെ അമ്മയാണ്

സംയുക്ത ഡയറിയെ കുറിച്ച് എന്റെ അഭിപ്രായത്തിൽ നല്ല ഒരു കാര്യം തന്നെയാണ്

കുട്ടികൾക്ക് കൂടുതൽ അറിവ് ഇതിൽ നിന്നും കിട്ടുന്നുണ്ട്. പുതിയ വാക്കുകൾ പഠിക്കുന്നത് കൂടാതെ ആ വാക്കുകൾ

  മറ്റൊരിടത്ത് കണ്ടാൽ തിരിച്ചറിയാനും കഴിയുന്നു. അതുപോലെ തന്നെ എഴുതിയതിനു താഴെ അതിന്റെ പടം വരച്ചു വയ്യ്ക്കുന്നതിനാൽ ഡയറിയിൽ എഴുയിരിക്കുന്നത് കുട്ടികൾക്ക് വളരെ വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു. ഈ ഡയറി എഴുതുന്നത് മുന്നോട്ടും ഡയറി എഴുതുന്നതിന് കുട്ടികൾക്ക് പ്രോത്സാഹനം ആക്കുന്നു. ഇതിൽ നിന്നും മലയാള അക്ഷരങ്ങളും വാക്കുകളും വേഗത്തിൽ അവർക്ക് പഠിക്കാൻ പറ്റും. അവരുടെ ഭാവിജീവിതത്തിലും ഡയറി എഴുതുന്നത് കുട്ടികൾ തുടരും. അതുകൊണ്ടുതന്നെ ഇനിയും കൂടുതൽ വാക്കുകളും പടങ്ങളും ഉൾപ്പെടുത്തി കുട്ടികളിലെ ഡയറിഎഴുത്ത് തുടരണം എന്നതാണ് എന്റെ അഭിപ്രായം...

അഖില ഷൈജു

264. അധ്യാപികയിൽ നിന്നും നിർദേശം ലഭിച്ചപ്പോൾ എങ്ങനെ, എന്ത് എന്ന ചോദ്യം ഉണ്ടായി

സംയുക്ത ഡയറി എഴുതുന്നതിന് അധ്യാപികയിൽ നിന്നും നിർദേശം ലഭിച്ചപ്പോൾ എങ്ങനെ, എന്ത് എന്ന ചോദ്യം ഉണ്ടായി. പിന്നീട് കുട്ടികൾക്ക് ഇത് പ്രയോജനമാണെന്നും എഴുതുവാനും വായിക്കുവാനുമുള്ള കഴിവ് ഉണ്ടാകുന്നു എന്നും മനസിലായി.

അതു കൊണ്ട്  സംയുക്ത ഡയറി എഴുതുന്നത് കുട്ടികളെ സംബന്ധിച്ച് ഒരു നല്ല കാര്യമാണ്.

എന്ന്

ശിവാനി ശ്യാമിന്റെ അമ്മ

D V H LP S KANJEETTUKARA

265. കുട്ടികൾക്ക് എഴുതുവാനും വായിക്കുവാനുമുള്ള കഴിവ് കൂടുന്നു.

 സംയുക്ത ഡയറി എഴുതിക്കുന്നതിലൂടെ കുട്ടികൾക്ക് എഴുതുവാനും വായിക്കുവാനുമുള്ള കഴിവ് കൂടുന്നു.

ഓരോ ദിവസവും നടന്ന സംഭവങ്ങൾ ഡയറിയിൽ ഉൾപ്പെടുത്തുവാൻ കഴിയുന്നു എന്നത് സന്തോഷമുള്ള  കാര്യമാണ്.അതിലൂടെഅക്ഷരങ്ങളും ചിഹ്നങ്ങളും മനസിലാക്കാനും കഴിയുന്നു. സചിത്രപാഠ പുസ്തകം വളരെ നല്ല രീതിയിൽ തന്നെ ആണ് സാർ പഠിപ്പിക്കുന്നത്.അതിലൂടെ ചിത്രങ്ങൾ വരയ്ക്കുന്നതിനും ചാർട്ട് പേപ്പർ ഉപയോഗിച്ച് അതുണ്ടാക്കാനുംകഴിയുന്നു.പാഠഭാഗങ്ങൾഎളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നു......🙂🙂 

എന്ന്

ഏബൽ അനു വറുഗീസിന്റെ അമ്മ

L.P.G.S. Kottathoor

266. അമ്മയും കുട്ടിയും കൂടെ ഇരുന്ന്  സംസാരിച്ച് സമാധാനത്തിൽ കുട്ടി അത് എഴുതുകയും ചെയ്യുന്നു

എന്റെ പേര് മഞ്ജു 

എന്റെ മകൻ  അനുരുത് എ യു പി ആലമ്പളം സ്കൂളിൽ പഠിക്കുന്നു ഒന്നാം തരത്തിലാണ് പഠിക്കുന്നത് അവൻ എന്നും സംയുക്ത ഡയറി എഴുതും എന്റെ മകന് സംയുക്ത ഡയറി എഴുതാൻ നല്ല താല്പര്യം ഉണ്ട് എന്നും സ്കൂൾ വിട്ട് വന്നാൽ ഉടൻ അമ്മയെ സംയുക്ത ഡയറി എഴുതണ്ടേ എന്ന് എന്നോട് ചോദിക്കും ഡയറി എഴുതിക്കഴിഞ്ഞു മാത്രമേ ഹോംവർക്ക് ചെയ്യുകയുള്ളൂ സംയുക്ത ഡയറി എഴുതുന്നത് കൊണ്ട് എന്റെ മകന് വാക്കുകളും വാചകങ്ങളും കൂടുതൽ അറിയാൻ കഴിയുന്നുണ്ട് ചില വാചകങ്ങൾ ചെറിയ വാക്കുകൾ അവൻ കാണാതെ എഴുതുകയും ചെയ്യുന്നുണ്ട് ഡയറി യോടൊപ്പം പല പല ചിത്രങ്ങളും വരയ്ക്കാൻ അവന് താൽപ്പര്യം കാണിക്കാറുണ്ട് ഡയറി എഴുതുമ്പോൾ ഓരോ ദിവസത്തെ കുട്ടിയുടെ അനുഭവങ്ങളും അമ്മയോട് പങ്കുവെക്കുകയും അമ്മയും കുട്ടിയും കൂടെ ഇരുന്ന് അത് സംസാരിച്ച് സമാധാനത്തിൽ കുട്ടി അത് എഴുതുകയും ചെയ്യുന്നു. മലയാളത്തിൽ അനിരുദ്ധ കുറച്ചു പുറകിലായിരുന്നു പക്ഷേ ഇപ്പോൾ രണ്ടുമാസമായി ഡയറി എഴുതുന്നതിനാൽ വലിയ കുഴപ്പമില്ല അക്ഷരങ്ങൾ മനസ്സിലാവുകയും വായിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് അനുരുദ്ധ ക്ലാസ് ടീച്ചർ ആയ സിനി ടീച്ചർക്ക് ഒരുപാട് അഭിനന്ദനങ്ങൾ

 👆എ. യു. പി. എസ്.

ആലമ്പള്ളം  കൊല്ലെങ്കോട്. പാലക്കാട്‌

267. മോൾക്ക് നല്ല മാറ്റം. എന്നും എഴുതാൻ ഇഷ്ടം

സംയുക്ത ഡയറി എഴുതാൻ തുടങ്ങിയപ്പോൾ മോൾക്ക് നല്ല മാറ്റം വന്നു.എന്നും എഴുതാൻ ഇഷ്ടമാണ്.ഒപ്പം ചിത്രം വരുക്കുനതും അവൾക്ക് ഇഷ്ടമാണ്..എന്താണ് ഡയറി എന്ന് ഈ ചെറു പ്രായത്തിൽ മക്കൾക്ക് അറിയാൻ സാധിച്ചു.ഇത് തുടർന്നും എഴുതുന്നത് നല്ലതാണ്..എന്നും എഴുതുന്നത് കൊണ്ട് സ്വന്തമായി തന്നെ ചില വാക്കുകൾ അവർക്ക് തന്നെ എഴുതാൻ കഴിയും.മോൾക്കൊപ്പം കൂടെ ഇരുന്ന് ഡയറി എഴുതാൻ സഹായിക്കാൻ എനിക്കും ഇഷ്ടമാണ്..ഇങ്ങനെ ഒരു ആശയം പാഠ്യ പദ്ധതിയിൽ കൊണ്ടു വന്നത്തിന് നന്ദി

G L P S വരവൂർ 

കുട്ടിയുടെ പേര് : ആതിര  

ക്ലാസ്സ് :  1 E

268. മുടങ്ങാതെ എഴുതുമ്പോൾ ഉറപ്പായും എഴുതാനും വായിക്കാനും നന്നായി കഴിയും

 മോൾ എന്നും സംയുക്ത ഡയറി എഴുതാർ ഉണ്ട്. കൂടെ ചിത്രം വരക്കാൻ ഉള്ളത് കൊണ്ട് അവൾക്ക് ഇഷ്ടം ആണ് ഡയറി എഴുതാൻ ഇരിക്കുന്നത്. മൂന്ന് ദിവസം തുടർച്ചയായി എഴുതിയപ്പോൾ തന്നെ ചില അക്ഷരങ്ങളും ചിഹ്നങ്ങളും ഒക്കെ മോൾ പഠിച്ചിട്ടുണ്ട്. ഇത് മുടങ്ങാതെ എഴുതുമ്പോൾ ഉറപ്പായും എഴുതാനും വായിക്കാനും നന്നായി കഴിയും എന്ന് തന്നെ ആണ് തോന്നുന്നത്. ഓരോ ദിവസം എന്തൊക്കെ ഉണ്ടായി എന്ന് ഓർത്തു എടുക്കുന്നതും, അത് എങ്ങനെ എഴുതാം എന്ന് സ്വയം ചിന്തിക്കുന്നതും മക്കളിൽ നല്ല മാറ്റം വരുത്തും എന്ന് തന്നെ ആണ് എൻ്റെ അഭിപ്രായം. 

അയിഷ അഫ് ല , 1.E

ജി.എൽ.പി. എസ്. വരവൂർ

269. ചിലതൊന്നും കിട്ടില്ല എങ്കിലും അടുത്ത ദിവസം അതും അവർ മനസ്സിലാക്കുകയും സ്വയം എഴുതുകയും ചെയ്യുന്നു

 വരവൂർ ജി. എൽ. പി. സ്കൂളിൽ പുതുതായി തുടങ്ങിയ പഠന പദ്ധതി ആയ സംയുക്ത ഡയറി എന്നത് എന്തു കൊണ്ടും നല്ലതാണ് എന്നതാണ് എന്റെ അഭിപ്രായം. ഇതു മൂലം കുട്ടികൾക്ക് നല്ല മാറ്റം ഉണ്ട്, ആദ്യമൊക്കെ പലവാക്കും അവർക്ക് അറിയില്ലായിരുന്നു എന്നാൽ പിന്നീട് അവരെഴുതുമ്പോൾ നമ്മൾ   വീണ്ടും പറഞ്ഞു കൊടുക്കേണ്ടതില്ല അവർ സ്വയം ആ വാക്കുകൾ പറയാനും എഴുതാനും ശ്രമിക്കുന്നു ചിലതൊന്നും കിട്ടില്ല എങ്കിലും അടുത്ത ദിവസം അതും അവർ മനസ്സിലാക്കുകയും സ്വയം എഴുതുകയും ചെയ്യുന്നു ഒപ്പം ചിത്രം വര കൂടി ഉള്ളപ്പോൾ അവർക്ക് ഡയറി എഴുതാനുള്ള താല്പര്യം കൂടുകയേ  ചെയ്യുന്നുള്ളൂ. ഇതു മൂലം അവരുടെ പഠിക്കാനും ചിന്തിക്കാനും ഉള്ള കഴിവ് കൂട്ടും. അതുകൊണ്ട് സംയുക്ത ഡയറി എന്ന ഈ പ്രവർത്തനം ഇനിയും തുടരണം എന്നതാണ് എന്റെ അഭിപ്രായം .                                ദേവിമ ജിതിൻ,1.ഇ, 

ജി. എൽ. പി. എസ്. വരവൂർ

270. അവരുട കൂടെ ഇരുന്ന് എഴുതുമ്പോൾ നമ്മളും അത് ആസ്വദിക്കുന്നു.

ഈ അധ്യായന വർഷത്തിലെ പുതിയ ഒരു തുടക്കം ആയിരുന്നു സംയുക്ത ഡയറി. ആദ്യം ഇത് കേട്ടപ്പോൾ ഇങ്ങനെ എഴുത്തും മക്കൾ എന്ന ചിന്ത വന്നിരുന്നു പക്ഷെ  ഓരോ ദിവസവും എഴുതുമ്പോൾ മക്കൾക്ക്‌ അതിനോട് ഉള്ള താൽപ്പര്യം കൂടി വരുന്നു. അവർ നമ്മളോട് ഇന്ന് ഡയറി എഴുതണ്ടേ എന്ന് ചോദിക്കുന്നു.കുട്ടികൾ ആയിരുന്നപ്പോൾ എഴുതി നിർത്തിയ നമ്മുടെ ഡയറി നമ്മുടെ മക്കളിലൂടെ തുടക്കം കുറിച് അവരുട കൂടെ ഇരുന്ന് എഴുതുമ്പോൾ നമ്മളും അത് ആസ്വദിക്കുന്നു. ചിത്രത്തിലൂടെ അത് വിവരിക്കുമ്പോൾ അതിന് ഒന്നൂടെ മാറ്റ് ഏറുന്നു❤️

സാജിത ck

Amaan. ക്

Mic Lp School Athanikkal

271. ഓരോ ദിവസം കൂടുംതോറും ഡയറി എഴുത്ത് എളുപ്പവും ആസ്വാദ്യകരവും ആകുന്നു.

 അക്ഷരങ്ങൾ കുഞ്ഞു മക്കളുടെ മനസ്സിൽ പതിപ്പിക്കുക എന്നത് ഒരു ശരാശരി വിദ്യാർത്ഥിയുടെ രക്ഷിതാവെന്ന നിലയിൽ ഞാൻ നേരിട്ട ഒരു പ്രശ്നമായിരുന്നു.

എന്നാൽ സംയുക്ത ഡയറിയിലൂടെയും സചിത്ര പുസ്തകത്തിലൂടെയും എന്റെ മകന് ഒരുപാട് നല്ല മാറ്റങ്ങൾ എനിക്ക് കാണാൻ കഴിയുന്നുണ്ട്. തുടക്കത്തിൽ ഡയറി പൂർത്തിയാക്കാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഓരോ ദിവസം കൂടുംതോറും ഡയറി എഴുത്ത് എളുപ്പവും ആസ്വാദ്യകരവും ആകുന്നു. അക്ഷരങ്ങ ളും വാക്കുകളും വേഗത്തിൽ പഠിക്കുന്നു. അന്നന്നു സംഭവിച്ച കാര്യങ്ങൾ കുട്ടികൾ ഓർത്തെടുക്കാൻ ശ്രമിക്കുന്നു. അവർ കണ്ട കാഴ്ചകളെയും അനുഭവിച്ചറിഞ്ഞ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും ഹൃദ്യമായി വരച്ചിടുന്നു.സചിത്ര പുസ്തകം രക്ഷിതാവിനും കുട്ടിക്കും ഒരുപോലെ ആനന്ദകരമാണ്. പാഠഭാഗങ്ങളിലെ കഥപാത്രങ്ങളെ വരച്ചിടുന്നത് വഴി രക്ഷിതാവും സംഭാഷണങ്ങൾ ചിത്രത്തോടൊപ്പം എഴുതുന്നത് വഴി

കുട്ടിയും പാഠഭാഗങ്ങൾ ഹൃദിസ്തമാക്കുന്നു. അതുവഴി പഠനവും എളുപ്പമാകുന്നു.സംയുക്ത ഡയറിയും സചിത്ര പുസ്തകവും നല്ല മാറ്റങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നു. ഇനിയും വിജയകരമായി മുന്നോട്ടു തന്നെ പോകട്ടെ.. 👍🏻

നൗഷിന ബാനു.

M/o അമൻ ഹാദി

1 E

MIC LP SCHOOL ATHANIKKAL.

272. ഇതെല്ലാം സംയുക്ത ഡയറിയിലൂടെ വന്ന മാറ്റമാണ്

സ്കൂളിന്റെ പുതിയ ആശയമായ  സംയുക്ത ഡയറി വളരെ നല്ലതാണ്.

അക്ഷരങ്ങൾ അറിയാനും വാക്കുകൾ എഴുതാനും കഴിയുന്നുണ്ട്.

കൂടാതെ ചിത്രങ്ങൾ വരയ്ക്കാൻ അറിയില്ല എന്നു പറഞ്ഞിരുന്ന മോൻ വരയ്ക്കാൻ ശ്രമിക്കുന്നുണ്ട്. ഇതെല്ലാം സംയുക്ത ഡയറിയിലൂടെ വന്ന മാറ്റമാണ്. ഇനിയും തുടർന്ന് പോകണം.

അഖിൽ ദേവ് 1. ഈ ജി. ൽ. പി. സ്. വരവൂർ

273. നടന്ന ഒരു സംഭവത്തെ അതിന്റെ ആശയം ചോരാതെ വാക്യങ്ങളാക്കി മാറ്റാൻ കഴിയുന്നുണ്ട്

സംയുക്ത ഡയറി എഴുതുന്നതിലൂടെ കുട്ടികളുടെ വായനശേഷിയും കയ്യക്ഷരവും ഒരുപാട് മെച്ചപ്പെടുന്നണ്ട്. കൂടാതെ കുട്ടിയുടെ ഭാവനാപരമായ കഴിവും പുറത്തു കാണിക്കുന്നുണ്ട് രക്ഷിതാവിന്റെ സഹായത്തോടെയാണെങ്കിലും നടന്ന ഒരു സംഭവത്തെ അതിന്റെ ആശയം ചോരാതെ വാക്യങ്ങളാക്കി മാറ്റാൻ കഴിയുന്നുണ്ട് ഓരോ സംഭവങ്ങളെയും ഡയറിയിൽ എഴുതേണ്ടവയും അല്ലാത്തവയേയും തരം തിരിക്കാൻ കഴിയുന്നുണ്ട്. ഓരോ ദിവസവും ഓരോ അക്ഷരങ്ങളെയെങ്കിലും പരിചയപ്പെടുതുന്നുണ്ട്

Parent name :shamna

Studant name : sheza

School name : G. L. P school palappetta

274. എന്നാൽ ഇന്ന് ഒരു ദിവസം ഡയറി എഴുതിയില്ലങ്കിൽ അവൾക്ക് വിഷമമാണ് അത്രയ്ക്ക് പ്രിയപ്പെട്ടതായി ഡയറി എഴുത്ത്

 ലക്ഷ്മിപ്രിയ എം വി എന്ന എന്റെ മകൾ കരിപ്പാൽ എസ് വി യു പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.മുതിർന്ന ആളുകളിൽ ഡയറി എഴുതുന്നത് ഒരു ശീലമായി കൊണ്ടുപോകുന്നവരുണ്ട് എന്നാൽ ഇത്രയും ചെറിയ കുട്ടികൾ ഡയറി എഴുതുന്നതിനെ എങ്ങനെ ഉൾകൊള്ളും എന്നത് എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇന്ന് ഒരു ദിവസം ഡയറി എഴുതിയില്ലങ്കിൽ അവൾക്ക് വിഷമമാണ് അത്രയ്ക്ക് പ്രിയപ്പെട്ടതായി ഡയറി എഴുത്ത്. ഇതിലൂടെ അവൾ അക്ഷരങ്ങളും ചിഹ്നങ്ങളും കൂടുതൽ പഠിക്കാൻ സാധിച്ചു. കൈയക്ഷരം നന്നാക്കാൻ സാധിക്കുന്നു. ചിത്രം വരയും കളറു കൊടുക്കലും അവൾ ക്ക് ഒരുപാട് ഇഷ്ടമാണ്. അതും അവൾ വളരെയധികം ആസ്വ ദിച്ചു ചെയ്യുന്നു. മലയാള അക്ഷരങ്ങളും ചിഹ്നങ്ങളും അവളിലേക്ക് വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും പകർന്നു നൽകാൻ കഴിയുന്നു എന്നത് സംയുക്ത ഡയറിയെ ഏറ്റവും മികച്ച ഒന്നാക്കുന്നു. ഇത് എന്തു കൊണ്ടും വളരെ ഉപകാരപ്രദമായ ഒരു ആശയമാണ്.

വിദ്യാർത്ഥി :ലക്ഷ്മിപ്രിയ എം വി

രക്ഷിതാവ് :ജിഷ Raseesh

സ്കൂൾ       :എസ് വി യു പി സ്കൂൾ കരിപ്പൽ,

275. നല്ലൊരു ഐഡിയ ആണ് ഇത്

ഞാൻ   ഒന്നിൽ പഠിക്കുന്ന  nuzhi എന്നാ കുട്ടിയുടെ ഉമ്മ ആണ്. ആദ്യമായിട്ടാണ്  സംയുക്ത  ഡയറി  എന്ന സംരഭം  കേൾക്കുന്നത്. കേട്ടപ്പോ തന്നെ വളരെ നന്നായി തോന്നി. കുട്ടികൾക്ക് അക്ഷരം നന്നായി ഓർത്തെടുക്കാൻ നല്ലൊരു ഐഡിയ ആണ് ഇത്. ഞാനും കൂടെ  ഒരുമിച്ചു എഴുതുന്നത്  കൊണ്ട്  കുട്ടിക്ക് മടിയൊന്നും കൂടാതെ എഴുത്താം. എന്താ എഴുതാന്ന് അവർ തന്നെ ഓർത്തെടുത്തു  പറഞ്ഞു തരും. എഴുതിന് ഒപ്പം തന്നെ വായനയും നന്നായി നടക്കും. അവർക്കു അറിയാതെ അക്ഷരം ഞാൻ പേന  ഉപയോഗിച്ച് എഴുത്തും.  അപ്പൊ അവർ തന്നെ ചോദിച്ചു മനസ്സിലാകും  എന്താ ഇതെന്ന്. വേറെ ഒരു കാര്യം എന്തെന്നാൽ അവർക്കു ഒരു ഉത്തര വാദിത്യ ബോധം ഉണ്ടാകും.  മോൻ വരയ്ക്കാൻ പിറകോട്ടാണ് എന്നാലും ഇപ്പൊ കുറച്ചൊക്കെ എന്തെങ്കിലും   വരച്ചു നോക്കും.                                       Zulfath,  A. A. H. M. L. P. S, puthiyathupuraya

അധ്യാപകരുടെ വിലയിരുത്തലുകൾ


സചിത്ര പുസ്തകം എന്ന ആശയത്തിന്റെ വരവോടു കൂടി രണ്ട് യൂണിറ്റ് പിന്നിടുമ്പോൾ 37 അക്ഷരവും 11 ചിഹ്നങ്ങളും കുട്ടി സ്വയത്തമാക്കുകയും ബാലസാഹിത്യ കൃതികൾ വായിക്കുകയും ചെയ്യുന്നു.

പരിഷ്കരിച്ചു കൊണ്ടിരിക്കുന്ന പാഠ്യപദ്ധതികളിൽ 1991 മുതലുള്ള ഒന്നാം തരത്തിലെ പാഠപുസ്തകം പല തവണ പഠിപ്പിക്കാൻ അവസരം കിട്ടിയ അധ്യാപികയാണു ഞാൻ . വാക്കുകളിൽ നിന്ന് അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് പഠിക്കുന രീതിയായിരുന്ന അന്ന് രണ്ടാം ക്ലാസ് പൂർത്തിയാകുമ്പോഴേ കുട്ടികൾ എല്ലാ അക്ഷരവും സ്വയത്തമാക്കൂ. ഒന്നാം ക്ലാസ്സ് പൂർത്തിയാക്കുന്ന കുട്ടിക്ക് വാക്യങ്ങൾ വായിക്കാൻ പ്രയാസമായിരുന്നു. 

DPEP വന്നതോടെ ആശയത്തിൽ നിന്ന് പദവും പദത്തിൽ നിന്ന് അക്ഷരവും തിരിച്ചറിയുന്ന രീതിയായി. ഈ രീതിയിൽ പാഠപുസ്തകങ്ങൾ മാറി വന്നപ്പോഴെല്ലാം തന്നെ വർഷാവസാനമാകുമ്പോഴേ കുട്ടിക്ക് നന്നായി വായിക്കാൻ സാധിച്ചിരുന്നുള്ളൂ.

        സചിത്ര പുസ്തകം എന്ന ആശയത്തിന്റെ വരവോടു കൂടി രണ്ട് യൂണിറ്റ് പിന്നിടുമ്പോൾ 37 അക്ഷരവും 11 ചിഹ്നങ്ങളും കുട്ടി സ്വയത്തമാക്കുകയും ബാലസാഹിത്യ കൃതികൾ വായിക്കുകയും ചെയ്യുന്നു. മാത്രമല്ല കുട്ടി സ്വയത്തമാക്കുന്ന അക്ഷരങ്ങൾ പ്രയോഗിക്കാൻ സംയുക്ത ഡയറി എന്ന ആശയം വന്നതോടെ ലേഖനം മെച്ചപ്പെടുന്നു.

   സചിത്ര പുസ്തകവും സംയുക്ത ഡയറിയും വായനോത്സവുമെല്ലാം അധ്യാപകരും കുട്ടികളും രക്ഷിതാക്കളും വളരെ താൽപര്യത്തോടെ ഏറ്റെടുത്തിരിക്കയാണ്. 

ഇനി വരുന്ന പാഠപുസ്തകം സചിത്ര പുസ്തകത്തിലെ ചിത്രങ്ങ ളടങ്ങിയതും രൂപികരണ പാഠം കുട്ടികൾക്ക് എഴുതാൻ TB യിൽ ഇടം നൽകുന്നതുമായാൽ വളരെ നല്ലത്. പരിസര പഠനത്തിന്റെ പഠനനേട്ടങ്ങൾ ഉൾകൊള്ളുന്ന ഉപപാഠങ്ങളും ഉൾപ്പെടുത്തിയാൽ മതിയല്ലോ. 

     ഒന്നാം ക്ലാസ്സിൽ കുട്ടികളുടെ എണ്ണം കുറക്കുന്നതും ഇംഗ്ലിഷ് പഠനം രണ്ടാം തരത്തിൽ നിന്ന് തുടങ്ങുന്നതുംപിന്തുണ ആവശ്യമുള്ളവർക്കായി കൂടുതൽ സമയം പ്രയോജനപ്പെടുത്താനും സാധിക്കും

Laila  M 

Teacher

A MUPS Parakkal

ഒരക്ഷരം പോലും പഠിക്കാത്ത കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ സൂക്ഷ്മതലത്തിൽ ആസൂത്രണം ചെയ്ത സചിത്രപുസ്തകവും അതിലെ പ്രക്രിയകളും വളരെ വലിയ മാറ്റമാണ് കുട്ടികളിൽ വരുത്തിയത്. 

കഴിഞ്ഞ വർഷങ്ങളിൽ പാഠാവതരണത്തിനും പഠനപ്രക്രിയയിലും ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. കുട്ടികളുടെ ബുക്കുകൾ സചിത്രവും ആയിരുന്നു. എന്നാൽ പ്രവർത്തനങ്ങൾക്ക് ഒരു തുടർച്ച ഉണ്ടായിരുന്നില്ല. എന്നാൽ ഈ വർഷം പാഠപുസ്തകം പഠിപ്പിക്കുന്നതിനു മുന്നോടിയായി, ഒരക്ഷരം പോലും പഠിക്കാത്ത കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ സൂക്ഷ്മതലത്തിൽ ആസൂത്രണം ചെയ്ത സചിത്രപുസ്തകവും അതിലെ പ്രക്രിയകളും വളരെ വലിയ മാറ്റമാണ് കുട്ടികളിൽ വരുത്തിയത്. 

20 കുട്ടികളുള്ള ഒരു ക്ലാസിന് അനുയോജ്യമായ പ്രവർത്തനം . എല്ലാ കുട്ടികളെയും ശ്രദ്ധിക്കാനും പിന്തുണ നൽകി മുൻനിരയിൽ എത്തിക്കാനും കഴിയാം. (20 കുട്ടികൾ എങ്കിൽ  ) എന്നാൽ 42 കുട്ടികളുള്ള എൻ്റെ ക്ലാസ്സിൽ ഒരുപാട് സമയം പ്രവർത്തനങ്ങൾക്ക് എടുക്കേണ്ടി വന്നു. വ്യക്തിഗത പിന്തുണ നൽകാൻ പ്രയാസം. അതുകൊണ്ടുതന്നെ ഇന്ന് ജൂലൈ 29നാണ് ഒന്നാമത്തെ യൂണിറ്റിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞത്.

♦️ കഴിഞ്ഞ വർഷങ്ങളിൽ ജനുവരി , ഫെബ്രുവരി മാസങ്ങളിലാണ് ഡയറി പരിചയപ്പെടുത്തിയത്. അവധിക്കാല പ്രവർത്തനമായി ഡയറി എഴുത്ത് നൽകിയും വന്നു പോരുന്നു .എന്നാൽ ഈ വർഷം ജൂൺ 19 സംയുക്ത ഡയറി ഉദ്ഘാടനം ചെയ്തു. സംയുക്തവും സചിത്രവും ആയതിനാൽ കുട്ടിക്കും രക്ഷിതാവിനും  ഒരുപോലെ താൽപര്യം. അധ്യാപികയായ എനിക്ക് സന്തോഷവും . കുട്ടികളുടെ വായനയും എഴുത്തും സർഗാത്മകതയും ഇതിലൂടെ വികസിക്കട്ടെ . ♦️വായനോത്സവവും വായനദിനത്തിൽ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞു. 

♦️ചിത്രം നോക്കി വാക്യങ്ങൾ വായിക്കാൻ ശ്രമിക്കുന്നവരും അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് വായിക്കുന്നവരും ഉണ്ട് . 42 കുട്ടികളിൽ 35 കുട്ടികൾ വായിക്കുന്നുണ്ട് .25 കുട്ടികളിൽ കൂടുതൽ കൂടുതൽ അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് വായിക്കുന്നു.

♦️ ഒന്നിലെ കുട്ടികളുടെ ആദ്യചിത്രകഥ പുസ്തകവും പ്രകാശനം ചെയ്തു .

♦️തിങ്കളാഴ്ച രണ്ടാം യൂണിറ്റിന് മുന്നോടിയായി ഉള്ള സചിത്ര പാഠപുസ്തകം  പഠനപ്രക്രിയ തുടങ്ങും.

♦സൗമ്യ എസ് നായർ

ഗവ: ഠൗൺ യുപി സ്കൂൾ

കൊട്ടാരക്കര

കൊല്ലം♦

ഗ്രാഫിക് റീഡിംഗ് ആണോന്നറിയാൻ ഞാൻ ചില പരീക്ഷണങ്ങൾ ചെയ്യാറുണ്ട്

കഴിഞ്ഞ വർഷത്തെ ഒന്നാം ക്ളാസുകാരെ അപേക്ഷിച്ച് ഇത്തവണ കുഞ്ഞുങ്ങൾ പാo പുസ്തകം പെട്ടെന്ന് വായിക്കുന്നു.സംയുക്ത ഡയറിയും, സചിത്ര ബുക്കും വായന എളുപ്പമാക്കാൻ കുട്ടികളെ സഹായിച്ചു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഗ്രാഫിക് റീഡിംഗ് ആണോന്നറിയാൻ ഞാൻ ചില പരീക്ഷണങ്ങൾ ചെയ്യാറുണ്ട്. ഞാൻ പറയുന്ന പദങ്ങൾക്ക് വട്ടം വരയ്ക്കൽ, പദക്കാർഡുകൾ ചേർത്തുവെച്ച് വാക്യനിർമ്മാണം എന്നിവ അതിൽ പെടും.

വീട്ടിൽ വായിക്കുന്നതിൻ്റെ video അയച്ചു തരാൻ തുടക്കത്തിലേ പറഞ്ഞതു കാരണം എല്ലാ രക്ഷിതാക്കളും ( 2 പേരൊഴിച്ച്) ദിനേന വായിപ്പിച്ച് video അയക്കാറുണ്ട്.സംയുക്ത ഡയറി വായനയും ക്ളാസിൽ നടത്താറുണ്ട്. 4 പേർ തനിയെ ഡയറിയെഴുതുന്നുണ്ട് ( ചെറിയ തെറ്റുകൾ ഉണ്ടെങ്കിലും എഴുത്ത് മെച്ചപ്പെട്ടിട്ടുണ്ട്).ഡയറിയിൽ English words കൂടി ഉൾപ്പെടുത്തി എഴുതുന്നവരും ഉണ്ട്. എന്തൊക്കെയായാലും പ്രതീക്ഷയുടെ പൊൻകിരണം ഒന്നാം ക്ളാസിൽ ഉണ്ടെന്ന കാര്യം യാഥാർത്ഥ്യമാണ്🌹👍

നസീമ. വി.പി

ജി.എൽ.പി.എസ്.കിഴക്കമ്പലം

എറണാകുളം

ക്ലാസ്സിലേക്ക് കയറി വരുമ്പോൾ തന്നെ അവർ  ചോദിക്കുന്നത് ടീച്ചറെ... ഇന്ന് സംയുക്ത  ഡയറി  നോക്കുന്നില്ലേ എന്ന ചോദ്യമാണ്.

ഞാൻ   ആരക്കുന്നം സെന്റ്. ജോർജസ്   എൽ. പി. സ്കൂളിലെ  അധ്യാപികയാണ്.  ആദ്യമായാണ് ഞാൻ ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്നത്. ഈ സചിത്ര  ബുക്കും, സംയുക്ത ഡയറിയും

എങ്ങനെ കുട്ടികളെ കൊണ്ട് ചെയ്യിക്കും എന്ന് ആദ്യമൊക്കെ ഒരു ഭയപാട്  ഉണ്ടായിരുന്നു. പക്ഷെ ഇത് ചെയ്യിച്ചു തുടങ്ങിയപ്പോൾ  കുട്ടികളിൽ മാറ്റം കണ്ടുതുടങ്ങി. ക്ലാസ്സിലേക്ക് കയറി വരുമ്പോൾ തന്നെ അവർ  ചോദിക്കുന്നത് ടീച്ചറെ... ഇന്ന് സംയുക്ത  ഡയറി  നോക്കുന്നില്ലേ എന്ന ചോദ്യമാണ്. ഇത്‌ കേൾക്കുമ്പോൾ തന്നെ വളരെയധികം  സന്തോഷം തോന്നുന്നുണ്ട്. നമ്മൾ  വിജയിക്കില്ല എന്ന് വിചാരിച്ചത് ഇപ്പോൾ കുട്ടികൾ നല്ല രീതിയിൽ  ചെയ്തുകൊണ്ട് വരുന്നു. പടം  വരയ്ക്കാൻ അറിയില്ല എന്ന് പറഞ്ഞ്  കരഞ്ഞ  കുട്ടികൾ വരെ  അവരുടേതായ  രീതിയിൽ  വരച്ച്  കൊണ്ട് വരുന്നതു  കാണുമ്പോൾ വളരെയധികം  സംതൃപ്തി തോന്നുന്നു. ടീച്ചറിന്റെ സഹായത്താൽ  അത്  അവർ  വായിക്കുമ്പോൾ അവരുടെ  മുഖത്തു വരുന്ന  സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അവരുടെ  ഡയറിയിൽ എഴുതിരിക്കുന്ന കാര്യങ്ങൾ കൂട്ടുകാരെ വായിച്ച് കേൾപ്പിക്കുകയും, അവർ  അതിനെ കുറിച്ച് ചോദിക്കുകയും ചെയ്യുമ്പോൾ അവരുടെ  ആ മുഖത്തെ തെളിച്ചം  കാണേണ്ടതാണ്. അതുതന്നെയാണ് ഈ സംയുക്ത  ഡയറിയുടെ വിജയവും 👍.ഇനിയും ഇതുപോലുള്ള നല്ല നല്ല  ആശയങ്ങൾ കുട്ടികളിൽ വലിയ  മാറ്റം ഉണ്ടാക്കുവാൻ സാധിക്കും എന്ന പ്രതീക്ഷയോടെ 💞

രൻജി എബ്രഹാം.🥰

 എറണാകുളം 👆

ഈ വർഷം പാഠപുസ്തകത്തിലേക്ക് കടന്നപ്പോൾ കുട്ടികൾക്ക് തന്നെ വായിക്കാൻ നല്ല ആവേശം കാണാനിടയായി.

ഞാൻ ഒന്നാം ക്ലാസ്സിൽ അഞ്ച് വർഷങ്ങളായി ക്ലാസ്സെടുക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം തികച്ചും വ്യത്യസ്തമാണ്. സാധാരണ നമ്മൾ പാഠത്തിലേക്ക് കടക്കുമ്പോൾ ഒട്ടുമിക്ക വാക്കുകളും കുട്ടികൾക്ക് പരിചയമില്ലാത്തവ ആയിരിക്കും. അപ്പോൾ നമ്മൾ ഓരോ വാക്കുകളും കുട്ടികൾക്ക് വായിച്ചു കൊടുക്കേണ്ടി വരാറുണ്ട്. ഈ വർഷം പാഠപുസ്തകത്തിലേക്ക് കടന്നപ്പോൾ കുട്ടികൾക്ക് തന്നെ വായിക്കാൻ നല്ല ആവേശം കാണാനിടയായി. ഒട്ടുമിക്ക വാക്കുകളും 80 ശതമാനം കുട്ടികളും സ്വന്തമായി വായിക്കാൻ ശ്രമിച്ചു.. അതിൽ കൂടുതൽ കുട്ടികൾക്കും വായിക്കാൻ പറ്റുകയും ചെയ്തു. അതുപോലെ സചിത്രപാഠപുസ്തകവും സംയുക്ത ഡയറിയും രക്ഷിതാക്കളും കുട്ടികളും ഏറ്റെടുത്തുകഴിഞ്ഞു. സചിത്ര ഡയറി 98% കുട്ടികളും എഴുതുന്നുണ്ട്..

ക്ലാസ്സിൽ വരാതിരിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ വന്ന കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും നോട്ട്സ് വാട്സാപ്പ് വഴി വാങ്ങുകയും പിറ്റേന്ന് വരുമ്പോൾ ഞാൻ എങ്ങനെയാണോ കഴിഞ്ഞ ക്ലാസ്സിൽ ചെയ്തത് അതുപോലെതന്നെ വരാത്ത കുട്ടികളുടെ നോട്ട്ബുക്കിൽ രക്ഷിതാക്കൾ എഴുതിപ്പിക്കുകയും ചെയ്യാറുണ്ട്... 

അത് എനിക്ക് വളരെ സന്തോഷം തരുന്ന കാര്യമാണ്..

രണ്ടു കുട്ടികൾക്ക് കൂടുതൽ പിന്തുണ ആവശ്യമാണ്. അവരെ രക്ഷിതാക്കളും നല്ല സപ്പോർട്ട് തന്നെയാണ് ..എങ്കിലും മറ്റു കുട്ടികളുടെ ഒപ്പം എത്താൻ ഈ കുട്ടികൾക്ക് കുറച്ചു പ്രയാസം അനുഭവപ്പെടുന്നു

മുഹ്‌സിന

ജെംസ് എ എൽ പി സ്കൂൾ തുറയൂർ

കോഴിക്കോട്

അതോടൊപ്പം വായനയും വാക്കുകൾ അകലം പാലിച്ച് എഴുതുന്നതും കൂടി കാണുമ്പോൾ  ഇമ്മിണി പെരുത്ത സന്തോഷം

സംയുക്ത ഡയറി രക്ഷിതാക്കൾ മക്കളോടൊപ്പം ഏറ്റെടുത്തു കുട്ടികളുടെ സ്കൂൾ വിശേഷങ്ങൾ കേൾക്കാൻ രക്ഷിതാക്കൾ സമയം കണ്ടെത്തുന്നു.. അവരോടൊപ്പം അവരുടെ വാക്കുകളിലൂടെ ചിത്രങ്ങളിലൂടെ ആശയങ്ങളിലൂടെ രക്ഷിതാക്കളും സഞ്ചരിക്കുന്നു എന്നതിന് തെളിവാണിപ്പോൾ മക്കൾ എഴുതുന്ന ഡയറികൾ.. അതോടൊപ്പം വായനയും വാക്കുകൾ അകലം പാലിച്ച് എഴുതുന്നതും കൂടി കാണുമ്പോൾ  ഇമ്മിണി പെരുത്ത സന്തോഷം ♥️

സുചിത്ര ഒ

എടചൊവ്വ യു പി സ്കൂൾ

കണ്ണൂർ നോർത്ത്

നല്ല രീതിയിൽ കുഞ്ഞുങ്ങൾ ജൂലൈ മാസത്തോടെ സംയുക്ത ഡയറി എഴുതി വരുന്നു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് സചിത്ര പാഠബുക്കും ഡയറിഎഴുത്തും വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളായിരുന്നു. സംയുക്തഡയറി എഴുത്ത് എല്ലാവരും ആശങ്കയോടെയാണ് കണ്ടിരുന്നത്. എന്നാൽ രക്ഷിതാവും കുട്ടിയും ഒത്ത് ചേർന്നപ്പോൾ കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലം ചിത്രങ്ങളിലൂടെ സംയുക്ത ഡയറിയായി രൂപം കൊണ്ടു. കുഞ്ഞു മക്കൾ വരച്ചും എഴുതിയും അക്ഷരങ്ങളിലൂടേയും വാക്കുകളിലൂടേയും വാക്യങ്ങളിലൂടേയും കടന്നു പോകുന്നു. രക്ഷിതാക്കൾക്കും കുഞ്ഞുങ്ങൾക്കും നാളെ എന്താണ് എഴുതേണ്ടത് എന്ന ആകാംഷയിലാണ്. നല്ല രീതിയിൽ കുഞ്ഞുങ്ങൾ ജൂലൈ മാസത്തോടെ സംയുക്ത ഡയറി എഴുതി വരുന്നു.

ഷേർളി ജെ

സി.എം.എസ്.എൽ.പി.സ്കൂൾ പൊൻകുന്നം.

കോട്ടയം.

ഡയറി വായനയിൽ ഈ അക്ഷരം എഴുതീത് ഞാനാന്ന് പറയാൻ വലിയ ഇഷ്ടമാണ്

സംയുക്ത ഡയറി എഴുതാനും അത് കാണിക്കാനും വല്ലാത്ത ഉത്സാഹമാണ്. മറ്റുള്ള കുട്ടികളുടെ ഡയറി കേൾക്കാനും ആകാംക്ഷയോടെ ഇരിക്ക്യാണ്. ടീച്ചറെ ആ ഡയറിത്തെകഥ വായിക്കുമോ.? അങ്ങനെ എല്ലാരുടെയും ഡയറി കേക്കണം🥰 

ഡയറി വായനയിൽ ഈ അക്ഷരം എഴുതീത് ഞാനാന്ന് പറയാൻ വലിയ ഇഷ്ടമാണ്. ഉമ്മടെ അക്ഷരത്തെക്കാൾ നിൻ്റെ അക്ഷരമാണ് ഭംഗീന്ന് പറഞ്ഞാൽ എന്താ ഗ മ🥰 എന്നറിയോ? വളരെ ആസ്വദിക്കുന്ന ഒന്നായി മാറിയിട്ടുണ്ട് ഡയറിയെഴുത്ത്. രക്ഷിതാക്കൾക്കും ഇഷ്ടമാണ്. എന്നും രാത്രി ഡയറി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.

എല്ലാം കൊണ്ടും ക്ലാസ്സ് സജീവമാണ്.🙏🙏🙏

ജയന്തി. പി.പി

എ.എം.എൽ.പി

സ്ക്കൂൾ മൂർക്കനാട്

മങ്കട മലപ്പുറം


അനുബന്ധം 1

സംയുക്ത ഡയറി എഴുത്ത് അവധിക്കാല പരിശീലനത്തിൽ ചർച്ച ചെയ്ത രീതി:

  • പൂന്തേൻ മലയാളം നടപ്പിലാക്കിയ വിദ്യാലയങ്ങളിലെ അധ്യാപകരായ സുസ്മിത, സൈജ എന്നിവർ തെളിവു സഹിതം അനുഭവ വിവരണം നടത്തി. ഫാത്തിമത് സുഹറ അന്താരാഷ്ട്ര സെമിനാറിൽ ഡയറി അനുഭവം അവതരിപ്പിച്ച കാര്യം സൂചിപ്പിച്ചു.

  • സുസ്മിത ടീച്ചർ പ്രക്രിയ വിശദീകരിക്കുന്ന വീഡിയോ പങ്കിട്ടു

  • സംയുക്ത ഡയറിയുടെ പി ഡി എഫ് പകർപ്പുകൾ പങ്കിട്ടു.

  • വിശദമായ പിന്തുണാക്കുറിപ്പ് നൽകി.

അനുബന്ധം 2

〰️〰️〰️〰️〰️〰️〰️

ഡി ആർ ജി അംഗങ്ങൾക്ക് നിരവധി സംശയങ്ങൾ ഉണ്ടായി അവ അപ്പപ്പോൾ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പംഗങ്ങളുടെ വാട്സാപ്പ് ചർച്ചാ വേദി  വിശകലനം ചെയ്യുകയും വിശദീകരണം നൽകുകയും ചെയ്തു. അതിൽ പ്രസക്തമായ ചില ചോദ്യങ്ങൾ നോക്കുക:

🟥 *നിരക്ഷരരായ ധാരാളം രക്ഷിതാവുള്ള കേരളത്തിൽ* സംയുക്ത ഡയറി എഴുതാൻ കഴിയാത്ത കുട്ടിക്ക്  മാനസികമായി പ്രയാസം* ഉണ്ടാക്കില്ലെ?   

🟥വിദ്യാസമ്പന്നരായ രക്ഷിതാക്കൾ പോലും *കൃത്യമായ* അക്ഷരഘടന പാലിച്ച് എഴുതണമെന്നില്ല. എന്തു ചെയ്യും?

വിശദീകരണം:

🟥.രക്ഷിതാക്കൾ കൃത്യമായ അക്ഷര ഘടന പാലിച്ച് എഴുതാൻ പറഞ്ഞില്ല. നൽകിയ മാതൃക നോക്കുക

🟥

ഓരോ ക്ലാസിൻ്റെയും സാധ്യത അനുസരിച്ചാണ് തീരുമാനം എടുക്കേണ്ടത്

🟥 രക്ഷിതാക്കളുടെ വിദ്യാഭ്യാസ നില, പിന്തുണാ സമയ ലഭ്യത എന്നിവ പരിഗണിക്കണം. കോർ എസ് ആർ ജി അംഗം സൈജ ടീച്ചർ പങ്കിട്ടത് ചുവടെ -

" 2022-23 വർഷം ഡിസംബറിൽ ഞാനും തുടങ്ങി എന്റെ ക്ലാസിൽ സംയുക്ത ഡയറി .

വിദ്യാഭ്യാസം കുറഞ്ഞവരും തമിഴ് ഭാഷക്കാരായ രക്ഷിതാക്കൾ വരെ ഉണ്ടായിരുന്നു. എല്ലാവരും സഹകരിച്ചു. തീരെ കഴിയാത്തവരെ വ്യത്യസ്ത രീതിയിലാണ് പരിഹരിച്ചത്.

1. രാവിലെ എത്തുന്ന ടീച്ചറോടൊപ്പം അവർ എഴുതി. ( അത് ചിലപ്പോൾ ക്ലാസ് ടീച്ചർ / മറ്റു ടീച്ചർ / HM )

2. വൈകുന്നേരം വാഹനം കാത്തിരിക്കുമ്പോൾ എഴുതി.

3. ഇടവേളകളിൽ എഴുതി.

4. ടീച്ചറും രക്ഷിതാവും ഫോണിൽ ബന്ധപ്പെട്ട് സംശയങ്ങൾ തീർത്തു.

5. എന്നും എല്ലാവരും എഴുതണമെന്ന് നിർബ്ബന്ധം പിടിച്ചില്ല.

6. എല്ലാ കുട്ടികൾക്കും എന്നും അംഗീകാരത്താൽ സന്തോഷിക്കാൻ ഒന്നല്ലെങ്കിൽ മറ്റൊന്നു ക്ലാസിൽ ഒരുക്കിയിരുന്നു."

 *എത്തിച്ചേരാവുന്ന ധാരണകൾ

1️⃣ഒന്നാം ക്ലാസിലെ എണ്ണം പ്രധാന ചരമാണ്

2️⃣ കേരളത്തിലെ രക്ഷിതാക്കളുടെ വിദ്യാഭ്യാസ യോഗ്യതയും ചരമാണ്

 *നാല് തീരുമാനങ്ങൾക്ക് സാധ്യത

1️⃣ ക്ലാസിലെ രക്ഷിതാക്കളുടെ വിദ്യാഭ്യാസ നില കണ്ടെത്തുക

( ഡേറ്റ പ്രധാനം)

അതനുസരിച്ച് പ്രായോഗിക തീരുമാനം എടുക്കുക

2️⃣ കുട്ടികളുടെ എണ്ണം 20 ൽ കൂടുതൽ എങ്കിൽ 5 കുട്ടികൾക്ക് ഓരോ ദിവസം വീതം നീക്കി വക്കുക

6 ദിവസം കൊണ്ട് ഒരു റൗണ്ട് പൂർത്തിയാകും

ഈ 5 കുട്ടികളിൽ ചിലരെ രക്ഷിതാക്കൾക്ക് സഹായിക്കാനാകും

ചിലരെ അധ്യാപികയ്ക്കും

3️⃣ കുട്ടികളുടെ എണ്ണം കുറവ്. രക്ഷിതാക്കളുടെ നിലവാരവും. മുകളിൽ സൂചിപ്പിച്ച രീതി സാധ്യമാണ്.

4️⃣ ബഹുഭൂരിപക്ഷം രക്ഷിതാക്കളും മിനിമം സഹായ യോഗ്യത ഉള്ളവരാണ്. അവിടെ തടസ്സമില്ല

അഞ്ചാമത് ഒന്നു കൂടിയുണ്ട്

ബദലുകൾ അന്വേഷിക്കുക

👍

🦋🦋🦋🦋🦋🦋🦋🦋🦋

 *ഇതര സംസ്ഥാനക്കാരായ കുട്ടികളും സംയുക്ത ഡയറിയും

🟥 മറ്റു സംസ്ഥാനക്കാരായ കുട്ടികൾ അവരുടെ മാതൃഭാഷയിലായിരുന്നു പഠിക്കേണ്ടിയിരുന്നത്.

🟥 തിരികെ നാട്ടിൽ ചെന്നാൽ അവർക്ക് ഉപകരിക്കുക മലയാളമല്ല. മലയാളത്തേക്കാൾ ഇംഗ്ലീഷായിരിക്കും.

🟥 മലയാളി രക്ഷിതാക്കളോട് ഇംഗ്ലീഷിൽ ഡയറി എഴുതുന്നതിനേക്കാൾ കഠിനമായ വർക്കാണ് ഇതര സംസ്ഥാനക്കാർക്ക് മലയാളത്തിൽ എഴുതൽ.

🟥 നിരക്ഷരരായ രക്ഷിതാക്കളുടെ മക്കളെ എങ്ങനെ ഡയറി എഴുത്തിൽ അധ്യാപിക സഹായിക്കുമോ അതേ രീതി ഇക്കാര്യത്തിൽ സ്വീകരിക്കാം. കുട്ടിക്ക് മലയാളം മനസ്സിലാകുമെങ്കിൽ '

🦋🦋🦋🦋🦋🦋🦋🦋

 * സംയുക്ത ഡയറിയുടെ സാധ്യതകൾ

🌸ഒരു ഘട്ടം കഴിയുമ്പോൾ ക്ലാസ് ഡയറിക്കുറിപ്പുകൾ ഡിജിറ്റൽ പുസ്തകമാക്കൽ.

പ്രകാശനം

🌸ഡയറികൾ ക്ലാസിൻ്റെ

വായനാ സാമഗ്രികളാക്കൽ

🌸സ്വതന്ത്രരചനാശേഷി വിലയിരുത്താൻ ഡയറിയെ പ്രയോജനപ്പെടുത്തൽ

അനുബന്ധം 3

അധ്യാപകർക്ക് നൽകിയ രണ്ടാം കുറിപ്പ

സംയുക്തഡയറി എഴുത്ത്* 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1️⃣ രാവിലെ മുതൽ വൈകിട്ടു വരെ സംഭവിച്ച കാര്യങ്ങളിൽ ഓർത്തു വക്കുന്ന രണ്ടോ മൂന്നോ എണ്ണം കുട്ടികൾ രക്ഷിതാവിനോട് പറയട്ടെ

2️⃣ അതിൽ ഒന്ന് രണ്ടു പേരും കൂടി തെരഞ്ഞെടുക്കുക

ഉദാ: കോഴിമുട്ട വിരിഞ്ഞു

3️⃣ അതിൻ്റെ ചിത്രം വരയ്ക്കുക

4️⃣ നിറം നൽകുക

5️⃣ ചർച്ച ഉദാ:

👉ചിത്രത്തിൽ എന്തെല്ലാമാണ് കാണുന്നത്? 

👉എത്ര കോഴിക്കുഞ്ഞുങ്ങൾ? 

👉അവ എന്തു ചെയ്യുന്നു? 

👉കാണാൻ എങ്ങനെ? 

👉പ്രത്യേകതകൾ? 

👉എവിടെയാ തള്ളക്കോഴി?

എന്നിങ്ങനെ ആശയങ്ങൾ പറയിക്കുന്നു

6️⃣ എന്തെല്ലാം എഴുതണം? കൂട്ടായി വാക്യങ്ങൾ നിശ്ചയിക്കുന്നു

7️⃣ ആദ്യം എഴുതേണ്ടത് ഏത് വാക്യം?

ഉദാ: ഇന്ന് കോഴിമുട്ട വിരിഞ്ഞു

8️⃣ ഇതിൽ ഏതെങ്കിലും വാക്ക് / അക്ഷരം അറിയാത്തതുണ്ടോ? സഹായിക്കാം.

9️⃣ സംയുക്ത എഴുത്ത്

🔟 ആവശ്യമെങ്കിൽ സചിത്ര നോട്ട് ബുക്കിൽ നിന്നും അക്ഷരത്തെളിവ് നൽകൽ

1️⃣1️⃣ തുടർന്ന് അടുത്ത വാക്യം

1️⃣2️⃣ ഇങ്ങനെ രണ്ടോ മൂന്നോ കാര്യം എഴുതിയാൽ മതി

1️⃣3️⃣ കൂടുതൽ എഴുതാൻ കുട്ടി താൽപര്യപ്പെട്ടാൽ അനുവദിക്കുക

1️⃣4️⃣ ചിത്രത്തിൽ കൂട്ടിച്ചേർക്കൽ നടത്തണമോ. അതിന് അവസരം

1️⃣5️⃣ എഴുതിയ വാക്യങ്ങൾ രക്ഷിതാവ് ചൂണ്ടി വായിക്കണം.സാവധാനം. സംയുക്ത വായനയും സാധ്യമാണ്

1️⃣6️⃣ തീയതി ചേർക്കൽ

1️⃣7️⃣ പേജ് നമ്പർ ഇടൽ (എത്രാമത്തെ ഡയറി എന്ന് അറിയാൻ സഹായകം)

😞😞😞😞😞😞😞

പാടില്ലാത്തത്

1️⃣ രക്ഷിതാവ് എഴുതിയത് നോക്കി പകർത്താൻ പറയരുത്

👉 കുട്ടിയുടെ സ്വതന്ത്രരചനാശേഷി വികസിക്കില്ല

2️⃣ കുട്ടിയുടെ ഭാഷയും വാക്യവുമാണ് എഴുതേണ്ടത്

രക്ഷിതാവിൻ്റെ ഭാഷ വേണ്ട

👉 ഭാഷയിൽ പദാവലി തെരഞ്ഞെടുക്കാനുള്ള കഴിവ്, ആശയ ക്രമീകരണശേഷി എന്നിവ വളർത്താനാണ്

3️⃣ പല വിഷയങ്ങൾ ഒരു ദിവസം വേണ്ട

👉 ഒരു കാര്യത്തെക്കുറിച്ച് പരമാവധി വിവരിക്കാനുള്ള കഴിവാണ് വികസിക്കേണ്ടത്.

4️⃣ ദിനചര്യകൾ എഴുതിക്കേണ്ടതില്ല

5️⃣ ഒരു പേജ് ഒരു ദിവസത്തിന് മാത്രം എന്ന രീതി ഒഴിവാക്കരുത്

🌀🌀🌀🌀🌀🌀🌀

കുട്ടി തനിയെ എഴുതാൻ താല്പര്യപ്പെട്ടാൽ തടയണമോ?

കുട്ടി സന്നദ്ധമാണെങ്കിൽ എഴുതട്ടെ

കുട്ടി എഴുതിയതിൽ തെറ്റുണ്ടെങ്കിൽ രക്ഷിതാവ് ആ വാക്കിന്  തൊട്ടു മുകളിൽ ശരിയായ രീതിയിൽ പറഞ്ഞെഴുതുക. കുട്ടിയെ കൊണ്ട് തെറ്റിപ്പോയ വാക്കിന് വട്ടമിടുക


അനുഭവാധിഷ്ഠിത പഠനത്തിൽ

അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉണ്ടാകുന്ന അനുഭവങ്ങൾ അവരുടെ പാഠങ്ങളാണ്.