tag:blogger.com,1999:blog-3808224633110875350.post1910935333365172818..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: വര്‍ഷ, അഭയ,അഖില്‍ (2)drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger1125tag:blogger.com,1999:blog-3808224633110875350.post-3370988469465061462012-08-22T21:19:19.266+05:302012-08-22T21:19:19.266+05:30പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാര്‍ക്ക് വേണ്...പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാര്‍ക്ക് വേണ്ടിയുള്ള അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ക്ലാസ്സ് മുറിയില്‍ നടപ്പിലാക്കണമെങ്കില്‍ പ്രതിബദ്ധതയും നന്മയും മനസ്സില്‍ സൂക്ഷിക്കുന്ന കഠിനാധ്വാനികളായ അധ്യാപക സുഹൃത്തുക്കളായി നാം മാറണം.
ലോകത്ത് തന്നെ ഇത്തരത്തിലുള്ള അനുരൂപികരണ
ക്ലാസ് മാതൃകകള്‍ വളെരെ കുറവാണെന്നു ഞാന്‍
മനസിലാക്കുന്നു.എസ്.എസ്.എ യിലും വിദ്യാഭ്യാസ വകുപ്പിലും ഇത്തരം കൂട്ടുകാര്‍ക്ക് വേണ്ടി പ്രബലമായ ഒരു സംവിധാനം തന്നെ പ്രവര്‍ത്തിക്കുനുണ്ട്.ആള്‍ബലം കൊണ്ടും സമ്പത്തുകൊണ്ടും കരുത്തുറ്റ ഒരു ടീം .......അവരൊന്നിച്ച് പ്രവര്‍ത്തിച്ചാല്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കേണ്ടത് ആണ്....പക്ഷേ.....
ചൂണ്ടുവിരല്‍ മുന്നോട്ടു വച്ച ആശയങ്ങള്‍ പകരുവാനും ചര്‍ച്ച ചെയ്യുവാനും നടപ്പിലാക്കി തെളിച്ചം വരുത്താനുമുള്ള ശ്രമമെങ്കിലും നടത്തിയാല്‍ മതിയായിരുന്നു .....ചൂണ്ടുവിരല്‍ ചര്‍ച്ച ചെയ്തവ അധ്യാപകന്റെ ചിന്തയ്ക്ക് ദിശാബോധം നല്കുന്ന ചില കാര്യങ്ങളാണ്. തന്റെ മുന്നിലെത്തുന്ന കൂട്ടുകാരനെ അവന്റെ പരിമിതികളെ മനസ്സ് കൊണ്ട് അറിഞ്ഞ് പരിഹാരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ട കരുത്ത് ഓരോ അധ്യാപകനും നേടണം
ഓരോ കുട്ടിയും അധ്യാപകനെ സംബന്ധിച്ച് ഓരോ പാഠപുസ്തകം ആണ് . അവനു പറ്റുന്ന കരിക്കുലം രൂപപ്പെടുത്തേണ്ടത് അധ്യാപകന്റെ കടമയാണ് .....ഈ കടമ നിറവേറ്റുന്നതിന് നിലവില്ലുള്ള പഠന സമ്പ്രദായങ്ങളും പഠനോപുകരണങ്ങളും ക്ലാസ്മുറിയും വിദ്യാലയവും എല്ലാം അനുരൂപികരണത്തിന്ന് വിധേയമാകണം .....അതിന്നുള്ള കരുത്ത് അധ്യാപകര്‍ക്ക് പകര്‍ന്ന് നല്കാന് തീര്‍ച്ചയായും ചൂണ്ടുവിരലിലെ ഈ വാക്കുകള്‍ക്ക് ശക്തിയുണ്ട് .........
premjithhttps://www.blogger.com/profile/03421128254477039979noreply@blogger.com