tag:blogger.com,1999:blog-3808224633110875350.post5153389673531757486..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: രാജ്യത്തെ സര്‍ക്കാര്‍ സ്കൂളിലെ ആദ്യ ഇ-ടോയ്ലറ്റ് ഇന്നു തുറക്കുംdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger4125tag:blogger.com,1999:blog-3808224633110875350.post-13685423269483970892011-07-30T13:36:50.915+05:302011-07-30T13:36:50.915+05:30GOODGOODബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-23438063459101236052011-07-30T08:06:50.086+05:302011-07-30T08:06:50.086+05:30ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയില്‍ ഇ-ടോയ്ലറ്റ് തുറന്നു...ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയില്‍ ഇ-ടോയ്ലറ്റ് തുറന്നു

കൊച്ചി: ടോയ്ലറ്റുകളുടെ ഉപയോഗവും വൃത്തിയും പ്രധാനമായതുകൊണ്ടാണ് താന്‍ ഈ പദ്ധതി ഉദ്ഘാടനംചെയ്യാനെത്തിയതെന്ന് കൃഷ്ണയ്യര്‍ പറഞ്ഞു. ലോകത്തിനുതന്നെ മാതൃകയാകുന്ന പദ്ധതിയാണിത്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരെക്കുറിച്ചു ചിന്തിക്കുന്നവര്ക്കുമാത്രമേ ഇത്തരം പദ്ധതികള്‍ ആസൂത്രണംചെയ്യാനാകൂ. പി രാജീവ് എംപി കാണിച്ച മാതൃക നാളെ രാജ്യം അനുകരിക്കട്ടെ എന്നും കൃഷ്ണയ്യര്‍ ആശംസിച്ചു.
--ജനപ്രതിനിധികളുടെ ഫണ്ട് വിനിയോഗത്തിനുള്ള ഉത്തമ മാതൃകയാണ് ഇ-ടോയ്ലറ്റ് പദ്ധതിയെന്ന് അധ്യക്ഷനായ മേയര്‍ ടോണി ചമ്മണി പറഞ്ഞു. രണ്ട് ഇ-ടോയ്ലറ്റുകള് സ്ഥാപിക്കാനുള്ള പദ്ധതി നഗരസഭയുടെ അജന്‍ഡയിലുണ്ടെന്നും അദ്ദേഹം പറഞ്ഞുdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-67711117305526365052011-07-30T07:37:42.396+05:302011-07-30T07:37:42.396+05:30സ്കൂളുകളില്‍ ശുചിത്വമുള്ള ടോയ്ലറ്റുകളില്ല; അധ്യാ...സ്കൂളുകളില്‍ ശുചിത്വമുള്ള ടോയ്ലറ്റുകളില്ല; അധ്യാപികമാര്‍ രോഗികളാവുന്നു

കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ശുചിത്വമുള്ള ടോയ്ലറ്റുകളില്ലാത്തത് അധ്യാപികമാരിലും വിദ്യാര്‍ഥിനികളിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി പരാതി. അധ്യാപനസമയത്ത് പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ കഴിയാത്തതിനാല്‍ മൂത്രത്തിലെ അണുബാധയടക്കം പല രോഗങ്ങളും ബാധിക്കുന്ന അധ്യാപികമാരുടെ എണ്ണം കൂടുന്നതായി ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണ്ടുന്നു.

കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ വിദ്യാഭ്യാസജില്ലകളിലെ മിക്ക സ്കൂളുകളിലും ശുചിത്വമുള്ള ടോയ്ലറ്റ് സംവിധാനം ഇല്ലാത്തതാണ് സ്ഥിതി സങ്കീര്‍ണമാക്കുന്നത്. മിക്ക സ്കൂളുകളിലും ടോയ്ലറ്റ് സംവിധാനം ഉണ്ടെങ്കിലും അതെല്ലാം 'പേരില്‍മാത്ര'മാണെന്നതാണ് വാസ്തവം. സര്‍ക്കാര്‍ സ്കൂളുകളിലെ ടോയ്ലറ്റുകളുടെ സ്ഥിതിയാണ് ഏറെ ദയനീയം. മിക്കവയും പൊട്ടിപ്പൊളിഞ്ഞ് കാടുമൂടിക്കിടക്കുകയാണ്. ദുര്‍ഗന്ധം കാരണം അവയുടെ അടുത്തുപോലും അധ്യാപകരും വിദ്യാര്‍ഥികളും പോകാറില്ല.

സ്വകാര്യ സ്കൂളുകളിലെ മൂത്രപ്പുരകളില് ചിലത് വിറകുപുരയായും പാഴ്വസ്തുക്കളിടാനുള്ള സ്ഥലമായും മാറിയിട്ടുണ്ട്. ടോയ്ലറ്റുകള് വൃത്തിയാക്കാന്‍ ആളുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും യഥാസമയം അത് ചെയ്യാറില്ലെന്നു മാത്രം. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടും ഒരു ഫലവും ഉണ്ടാകുന്നില്ലെന്ന് അധ്യാപികമാരും വിദ്യാര്‍ഥിനികളും പറയുന്നു.

കൃത്യസമയത്ത് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്തത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലും രോഗാവസ്ഥയിലും കൊണ്ടുചെന്നെത്തിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം.

''മുതിര്‍ന്ന ഒരാള്‍ ജോലിസമയത്ത് ചുരുങ്ങിയത് മൂന്നുതവണയെങ്കിലും മൂത്രം ഒഴിക്കേണ്ടതുണ്ട്. അത് ചെയ്യാതെ പിടിച്ചുവച്ചാല്‍ മൂത്രത്തില്‍ അണുബാധയുണ്ടാകാനും വൃക്കയില്‍ കല്ലുണ്ടാകാനും സാധ്യത വളരെക്കൂടുതലാണെന്ന് കൊല്ലം ജില്ലാ ആസ്പത്രിയിലെ യൂറോളജിസ്റ്റ് ഡോ.മുരളീധരന് ചൂണ്ടിക്കാട്ടുന്നു.

എം.പി.ഫണ്ട് ഉപയോഗിച്ച് എറണാകുളം ജില്ലയില്‍ നടപ്പിലാക്കിയ ഇ-ടോയ്ലറ്റ് സംവിധാനം കൊല്ലം ജില്ലയിലെ സ്കൂളുകളിലും നടപ്പാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. ഇന്ത്യയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ആദ്യ ഇ-ടോയ്ലറ്റിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്നത്. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ-ടോയ്ലറ്റില് ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശിക്കാനാവും. ശുചിത്വത്തിന്റെ കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ല. എത്ര സമയം ഒരാള്‍ അവിടെ ചെലവഴിക്കുന്നുവോ അതിനനുസരിച്ചുള്ള ജലം മാത്രമേ ഈ സംവിധാനത്തിലൂടെ ഉപയോഗിക്കാനാവൂ. ഏതെങ്കിലും ഒരാള്‍ ഫ്ളഷ് ചെയ്യാതെ പോയിട്ടുണ്ടെങ്കിലും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ശുചിയാക്കല്‍ നടക്കും.

ജില്ലയിലെ സ്കൂളുകളിലും ഇ-ടോയ്ലറ്റുകള് സ്ഥാപിക്കാന്‍ എം.പി.മാരും എം.എല്‍.എ.മാരും വിദ്യാഭ്യാസവകുപ്പ് അധികൃതരും മുന്‍കൈ എടുക്കണമെന്നാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആവശ്യം.

എസ്.എസ്.എ.യുടെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ വൃത്തിയുള്ള ടോയ്ലറ്റുകള് നിര്‍മിച്ചു നല്‍കിവരികയാണെന്ന് കൊല്ലം വിദ്യാഭ്യാസജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ വി.രവീന്ദ്രന് അറിയിച്ചു. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന് പ്രകാരം പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലറ്റുകള് സ്കൂളുകളില്‍ നിര്‍മ്മിക്കാനും പെണ്‍കുട്ടികള്‍ക്ക് സേഫ്റ്റി നാപ്കിന് നല്‍കാനുമുള്ള സംവിധാനം നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞുdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-72684836659213717822011-07-29T08:09:53.380+05:302011-07-29T08:09:53.380+05:30കേരളത്തിലെ മറ്റു എം പി മാര്‍ക്കും, എം എല്‍ എമാര്ക...കേരളത്തിലെ മറ്റു എം പി മാര്‍ക്കും, എം എല്‍ എമാര്‍ക്കും ഇത് പ്രചോദനം നല്കട്ടെ
അവരുടെ ശ്രദ്ധയില്‍ പെടുത്തുക
ശ്രീ.രാജീവ് എം പി യ്ക്ക് അഭിവാദ്യങ്ങള്‍
സംരഭത്തിനു ആശംസകള്‍drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.com