tag:blogger.com,1999:blog-3808224633110875350.post639026072026784920..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: വിലയിരുത്തല്‍-ഫീഡ് ബാക്ക്-പഠനമുന്നേറ്റം ...drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger1125tag:blogger.com,1999:blog-3808224633110875350.post-21633748680306026962010-10-07T22:53:37.753+05:302010-10-07T22:53:37.753+05:30ഫീഡ്ബാക്ക് നല്കഎല് -മറ്റു സാദ്ധ്യതകള്‍
(ഞാന്‍ ച...ഫീഡ്ബാക്ക് നല്കഎല് -മറ്റു സാദ്ധ്യതകള്‍
(ഞാന്‍ ചെയ്തു നോക്കി ബോധ്യപ്പെട്ടത് )
ഏതു സമയത്ത് ഫീഡ്ബാക്ക് നല്കുോന്നു എന്നത് പ്രധാനാമാണ്.
വിലയിരുത്തല്‍ സൂചകങ്ങള്‍ പരിഗണിച്ചു വേണം ഫീഡ്ബാക്ക് നല്കാ ന് .
ഗുണാത്മക ഫീട്ബാക്കുകള് മാത്രമേ മെച്ചപ്പെടലിലേക്ക് നയിക്കൂ ......
ഉദാഹരണത്തിന് നാലാം ക്ലാസ്സില്‍ ഇംഗ്ലീഷില്‍ ഒരു ആഘ്യാനം എഴുതിക്കഴിഞ്ഞു എന്നിരിക്കട്ടെ .മൂന്നോ നാലോ കുട്ടികള്‍ക്ക് അവതരിപ്പിക്കാന്‍ അവസരം കൊടുക്കാമെന്നു തീരുമാനിക്കുന്നു എന്ന് കരുതുക .ആരെയൊക്കെ വിളിക്കണമെന്ന് ടീച്ചര്‍ ആലോചിക്കണം .ഒന്നാമത്തെ കുട്ടി അവതരിപ്പിച്ചു കഴിഞ്ഞാല്‍ ടീച്ചര്‍ പറയുന്നത് ;
“സീത വായിച്ച കഥയിലെ സംഭവങ്ങള്‍ ആകാംക്ഷ ജനിപ്പിക്കുന്നവ ആയിരുന്നു . .....
......ഉം ........ഉം .......ഒക്കെ നമ്മെ പിടിച്ചിരുത്തി അല്ലെ ?
രണ്ടാമത്തെ കുട്ടി വായിച്ചു കഴിഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു ;
“ബാബുവിന്റെ ചിന്തകള്‍ എഴുതിയത് കൊണ്ട് കാവ്യ എഴുതിയ കഥയുടെ ഭംഗി കൂടിയിട്ടുണ്ട്. “
ഇതേ പോലെ കഥയുടെ സൂചകങ്ങള്‍ വച്ച് മറ്റെന്തൊക്കെ പറയാം?
“മിഥുന് എഴുതിയ സംഭാഷണങ്ങള്‍ കഥയ്ക്ക് നന്നായി ഇണങ്ങുന്നു ണ്ട് .”
“നോക്കൂ ....റിമ വാക്കുകള്‍ തമ്മിലും വരികള്‍ തമ്മിലും അകലം പാലിച്ചിട്ടുള്ളത് കൊണ്ട് വായിക്കാന്‍ സുഖമുണ്ട്. “
ഇത് കേള്ക്കു ന്ന മറ്റു കുട്ടികള്ക്ക്മ പരോക്ഷമായി ലഭിക്കുന്ന ഫീഡ്ബാക്ക് എന്തൊക്കെ ആയിരിക്കും?അവതരിപ്പിച്ചു കേട്ടതുമായി താരതമ്യം ചെയ്യാനും സ്വയം വിലയിരുത്താനും താന്‍ എങ്ങനെ മെച്ചപ്പെടണമെന്നു കണ്ടെത്താനും പരോക്ഷ ഫീഡ്ബാക്ക് സഹായിക്കില്ലേ?
ഇത് സംഭവിക്കണമെങ്കില്‍ ടീച്ചര്‍ ക്ലാസ്സില്‍ എപ്പോഴും ജാഗരൂഗ ആയിരിക്കണം .കുട്ടികള്‍ എഴുതുന്നത് നടന്നു നോക്കി ,ആരെയൊക്കെ വ്യക്തിഗത അവതരണത്തിന് വിളിക്കണമെന്നും എന്തൊക്കെ പറയണമെന്നും മുന്കൂോട്ടി തീരുമാനിക്കണം .
ചിലര്‍ക്കു ള്ള പ്രത്യക്ഷ ഫീഡ്ബാക്ക് മറ്റു ചിലര്‍ക്ക് പരോക്ഷ ഫീട്ബക്കുകള് ആവില്ലേ ?
ഇനി മറ്റൊരു സാധ്യത നോക്കാം .ഏതു വിഷയത്തിന്റെ ആണെങ്കിലും വ്യക്തിഗത അവതരണത്തിന് ശേഷം ഗ്രൂപ്പില്‍ മെച്ചപ്പെടുത്തി അവതരിപ്പിക്കുമ്പോഴും ആശയപരമായും ,പ്രക്രിയാപരമായും ,ഭാഷാപരമായും എഡിറ്റ് ചെയ്തു ,സ്വയം /പരസ്പരം വിലയിരുത്തി പങ്കു വെക്കുമ്പോഴും ഒക്കെ പരോക്ഷ ഫീഡ്ബാക്ക് ലഭിക്കുന്നില്ലെ ?പക്ഷെ കുട്ടികളുടെ ചിന്താപരമായ സാന്നിധ്യം ഉറപ്പാക്കിയാല്‍ മാത്രമേ ഈ ഫീഡ്ബാക്ക് മെച്ചപ്പെടലിലേക്ക് നയിക്കുകയുള്ളൂ .
ഇതേപോലെ ഇനിയും എത്രയെത്ര അവസരങ്ങള്‍ !!!jayasree.khttps://www.blogger.com/profile/09791869610112755308noreply@blogger.com