tag:blogger.com,1999:blog-3808224633110875350.post6487334126442215146..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: പരിശീലകരും കളരിയും വിമര്‍ശിക്കപ്പെടുന്നു -1drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger8125tag:blogger.com,1999:blog-3808224633110875350.post-16982767580419998572011-08-10T11:41:49.989+05:302011-08-10T11:41:49.989+05:30cmaë®n amjnsâ hnaÀi\§Ä C¶mé IXv. slUvamÌÀamscçdn¨...cmaë®n amjnsâ hnaÀi\§Ä C¶mé IXv. slUvamÌÀamscçdn¨v klX]n¡m³ hcs«. Fsâ Aë`hw CXmé. 99% slUvamÌÀamêw i\nbmgvNIfn kv¡qfn t]mæ¶nÃ. A©paWnhsc kvIqfn Ccn¡mdpanÃ. kvIqÄ Zn\§fnemWq ChÀ Hm^okv hdvçIÄ sN¿p¶Xv. AXmbXv, æ«nIsf ]Tn¸n¡mëÅ kabw Hm^oknÂ. æ«nbpsS ]Tn¡mëÅ AhImis¯ \ntj[nçIbpw AhdpsS B kabw Ahcn \nì IhÀs¶SpçIbpw sN¿pì ChÀ Fì ]dªm \ntj[n¡m\mætam? NneÀ _n\man A[ym]Isc h¨n«pv, AXpw ]n Sn F bpsS sNehnÂ!testhttps://www.blogger.com/profile/03827155884021110580noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-68987390856296189832011-08-08T09:28:56.602+05:302011-08-08T09:28:56.602+05:30സർക്കാർ ‘സേവനത്തിനുള്ള അവകാശം‘ നിയമമാക്കാൻ പോകുന്ന...സർക്കാർ ‘സേവനത്തിനുള്ള അവകാശം‘ നിയമമാക്കാൻ പോകുന്നു എന്നു കേൾക്കുന്നു....ചിലപ്പോൾ കുട്ടിക്ക് ഗുണം ചെയ്യും!
സർക്കാർ, വകുപ്പ്സംവിധാനങ്ങൾ നന്നായി ആലോചിച്ച് തയ്യാറാക്കുന്നപരിപാടികൾ, അതിലൂടെയൊക്കെ സംസ്ഥാനത്തെ എല്ലാ കുട്ടിക്കും ലഭിക്കേണ്ട പഠനാനുഭവങ്ങൾ ഏതെങ്കിലും ചില സ്കൂളുകളിൽ മാതൃകാപരമായി, അതീവജാഗ്രതയോടെ ലഭിക്കുന്നുണ്ട് എന്നൊക്കെ നമുക്കറിയാം. എന്നാൽ ഇതൊന്നും കാര്യമായി ലഭിക്കാത്ത സ്കൂളുകളും കുട്ടികളും, കൊടുക്കാത്ത മാഷമ്മാരും ഒക്കെ ന്നമുക്ക് ചുറ്റുമുണ്ടെന്ന് മറന്നുള്ള ഒരു ചർച്ചയും നമുക്ക് സമാധാനം തരില്ല. നല്ലതിനെ ഒക്കെ അഭിനന്ദിക്കുന്നുണ്ട്. പോരായ്മകൾ- ആത്യന്തികമായി ബാധിക്കുന്നത് നേരെ കുട്ടികളെയാണ്. അതും വരുടേതല്ലാത്ത കുറ്റം കൊണ്ട്.
സർക്കാർ നിർദ്ദേശിക്കുന്ന പഠനാനുഭവങ്ങൾ സമയബന്ധിതമായി എല്ലാ കുട്ടിക്കും ലഭിച്ചിരിക്കും എന്ന അടിസ്ഥാനത്തിലാണല്ലോ പരീക്ഷ.അതിൽ തോൽക്കുന്ന കുട്ടിയുടെ കൂടെയാണ് എന്റെ ‘വീണ്ടു വിചാരമില്ലയ്മ’കൾ. കിട്ടിയവരെ കുറിച്ചല്ല, കിട്ടാത്ത കുട്ടികളെ കുറിച്ചാണ് ‘രീതി വിട്ട്’ പരിതപിക്കുന്നത്.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-37145409969345740902011-08-08T06:49:20.750+05:302011-08-08T06:49:20.750+05:30theeravani has left a new comment 1":
ഉഴപ്പി...theeravani has left a new comment 1":

ഉഴപ്പി നടക്കുന്ന ട്രെയിനര്‍ മാരെയായിരിക്കും രാമനുണ്ണിമാഷ് കൂടുതല്‍ കണ്ടിട്ടുനടാവുക..അവര്‍ കളരിയില്‍ ചെല്ലാന്‍ മടിക്കും,ചെന്നാല്‍ ത്തന്നെ സിദ്ധാന്തങ്ങള്‍ പറഞ്ഞു തടി തപ്പാന്‍ നോക്കും,പിള്ളേരുടെ മുന്നില്‍ നിന്ന് പഠിപ്പിക്കാന്‍ നോക്കിയാല്‍ വിയര്‍ക്കും,അധ്യാപികമാരെ കളരിക്ക് പുറത്താക്കും...ഒക്കെ ശരി തന്നെ,കാരണം സ്കൂളില്‍ പോയി പഠിപ്പി ക്കാനുള്ള മടി കൊണ്ടാണല്ലോ ഇത്തരക്കാര്‍ ട്രെയിനര്മാരായതും,നേരെ ചൊവ്വേ പഠിപ്പിക്കുന്ന മാഷ മ്മാരോടു സിദ്ധാന്തങ്ങള്‍ വിളമ്പി സ്വയം അപഹാസ്യരായി മാറിയതും!ബിന്ദു പറഞ്ഞത് പോലെ ഇവര്‍ 'വര്‍ഗ ശത്രുക്കള്‍' തന്നെ...എല്ലാവരും അവരെ പ്പോലെ യാണെന്ന് മാഷ് കരുതിയോ?
നല്ല തയ്യാറെടുപ്പോടെ,കച്ച മുറുക്കി വാളുംപരിചയുമായി കളരിയിലേക്കു പോയ ഒരു ചേകോനും ഈ അങ്കത്തില്‍ തോറ്റി ട്ടില്ല!അവരെ തോല്‍പ്പിക്കാന്‍ ഒരു ചന്തുവിനും ആവില്ല മാഷേ....
പിന്നെ സുജനിക ചൂണ്ടിക്കാട്ടിയപോലെ എല്‍.പി.സ്കൂളിലെ പ്രധാനാധ്യാപകരുടെ കാര്യം കഷ്ടമാണേ.....ഒപ്പം മാഷിനു ചാര്‍ജുള്ള ക്ലാസ്സിലെ കുട്ടികളുടെയും..മറ്റു കുട്ടികളെ പ്പോലെ അധ്യാപകന്റെ പൂര്‍ണ്ണ സമയ സേവനം ലഭിക്കാന്‍ ഈ കുട്ടികള്‍ക്കും അവകാശ മില്ലേ?കുട്ടികളെ പഠിപ്പിക്കുന്ന തോടൊപ്പം സ്കൂളിലെ 'അകം' പണിയും,'പുറം പോക്കും' കൂടിയാകുമ്പോള്‍ പാവം പ്രധാനാധ്യാപകന് തന്റെ ക്ലാസ്സിലെ കുട്ടികളോട് എങ്ങനെ നീതി കാണിക്കും?ഇതൊക്കെയല്ലേ ഗൌരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍?drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-58834049320080024852011-08-08T06:44:20.953+05:302011-08-08T06:44:20.953+05:30മനോജ്കുമാര്‍ പെരിന്തല്‍മണ്ണ has left a new comment...മനോജ്കുമാര്‍ പെരിന്തല്‍മണ്ണ has left a new comment ":

വിമര്‍ശിക്കുക എന്നതുകോണ്ട് തേജോവധം ചെയ്യലല്ല അര്‍ഥമാക്കുന്നത്.ബി.ആര്.സി. പരിശീലകരെല്ലാം ഒന്നിനും കൊള്ളാത്തവരാണെന്ന ധാരണ 'സുജനിക'ക്കെങ്ങനെയാണുണ്ടായത്? 'എന്റെ അനുഭവങ്ങളിൽ നിന്നുള്ള രോഷം നിസാരവുമല്ല' എന്ന് പറയുമ്പോള്‍ സ്വന്തം അനുഭവങ്ങളെ സാമാന്യവത്കരിക്കലായിപ്പോകുന്നു. 'സുജനിക'യുടെ രീതിക്ക് ഇത് ഒട്ടും ചേരുന്നില്ല. കാര്യങ്ങളെ സമഗ്രമായി നിരീക്ഷിച്ച് വിശകലന്ത്മകമായി അവതരിപ്പിക്കാന്‍ 'സുജനിക' ശ്രമിക്കാറുണ്ട്. താങ്കളറിയുക, താങ്കളെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ തങ്കളുടെ അനുഭവ പരിസരത്തു നില്ക്കുന്നവര് മാത്രമല്ല.

'കളരി' കേരള വിദ്യാഭ്യാസത്തെ ആകമാനം ഇളക്കിമറിച്ചു എന്നൊന്നും ഞങ്ങള്‍ അവകാശപ്പെടുന്നില്ല. പക്ഷെ പ്രത്യാശാജനകമായ ചില ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിനായിട്ടുണ്ട്. ഇത് ഏതെങ്കിലും ബി.ആര്.സി. പരിശീലക സ്വന്തം നേട്ടമായി ചിത്രീകരിക്കില്ല, മറിച്ച് 'കളരി' വിദ്യാലയങ്ങളിലെ അധ്യാപകരും പരിശീലകരും ഒരേമനസ്സോടെ ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചതുകൊണ്ടാണ് എന്നേ അവകാശപ്പെടൂ. ഇതിനെ കുറച്ചു കാണരുത് സര്!

സര്‍ഗാത്മകവും ക്രിയാത്മകവുമായി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുവാനും നടപ്പിലാക്കുവാനും പ്രാപ്തിയുള്ളവരാണ് ഭൂരിപക്ഷം ബി.ആര്.സി. പരിശീലകരും. ഇതിന് അപവാദമുണ്ടാകാം. അത് എല്ലാമേഖലയിലും കാണും. ഇന്ന് സ്കൂളില്‍ പഠിപ്പിക്കുന്ന മുഴുവന്‍ അധ്യാപകരും ഇതിനായി ജീവിതം സമര്പ്പിച്ചവരാണെന്നു പറയാനാകുമോ? അധ്യാപനത്തെ ഗവേഷണാത്മകമായി കാണാത്തവര്‍, സ്വന്തം മേഖലയില്‍ കൂടുതല്‍ പഠനത്തിന് തയ്യാറാകാത്തവര്‍... അങ്ങനെ കുറെ പേരില്ലേ? എന്നുവച്ച് കേരളത്തിലെ മുഴുവന്‍ അധ്യാപകരും ഒന്നിനും കൊള്ളാത്തവരാണെന്നു പറയാനാകുമോ? അതുകൊണ്ട് സാമാന്യ വത്കരണം ഇക്കര്യത്തില്‍ വേണ്ട.

ഈ വിഷയം ചര്‍ച്ചക്കെടുത്ത 'ചൂണ്ടുവിരലിന്' അഭിവാദനങ്ങള്‍drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-86016232818654334672011-08-07T20:14:58.758+05:302011-08-07T20:14:58.758+05:30മാഷ്
സുജനിക ബ്ലോഗിലെക്കാണ് ലിങ്ക് കൊടുത്തത് നിര്...മാഷ്
സുജനിക ബ്ലോഗിലെക്കാണ് ലിങ്ക് കൊടുത്തത് നിര്‍ദ്ദിഷ്ട പോസ്ടിലെക്കല്ല
പ്രതികരണങ്ങള്‍ ,
ചര്‍ച്ച ഒക്കെ നടക്കട്ടെdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-33089900957465337572011-08-07T18:33:23.685+05:302011-08-07T18:33:23.685+05:30എന്റെ പോസ്റ്റ് ലിങ്ക് ഇതല്ലേ മാഷ് ഉദ്ദേശിച്ചത്: ht...എന്റെ പോസ്റ്റ് ലിങ്ക് ഇതല്ലേ മാഷ് ഉദ്ദേശിച്ചത്: http://sujanika.blogspot.com/2011/07/blog-post.htmlസുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-37109656970978344242011-08-07T18:26:48.678+05:302011-08-07T18:26:48.678+05:30എന്നും രാവിലെ ആദ്യം നോക്കുന്ന സൈറ്റുകളിൽ ഒന്നാണ് ‘...എന്നും രാവിലെ ആദ്യം നോക്കുന്ന സൈറ്റുകളിൽ ഒന്നാണ് ‘ചൂണ്ടുവിരൽ’. ഇന്ന് വളരെ സന്തോഷം തോന്നി. എന്റെ ഒരു പോസ്റ്റ് ഇത്ര വിശദമായ ഒരു ചർച്ചക്ക് എടുത്തല്ലോ.
എന്റെ സമീപനത്തിലെ പോരായ്മകൾ തിരുത്താൻ ഒരുക്കമാണ്. അതിനു മുൻപ് പ്രതികരണങ്ങൾ ഒക്കെ വരട്ടെ. ബിന്ദു ടീച്ചർ പറയുന്നതുപോലെ എത്രാൾ കാണും?
കലാധരൻ മാഷിന്റെ അനുഭവങ്ങളൊന്നും ഞാൻ ഒരിക്കലും നിഷേധിക്കില്ല. പക്ഷെ, എന്റെ അനുഭവങ്ങളിൽ നിന്നുള്ള രോഷം നിസാരവുമല്ല എന്ന്ഭ്യർഥനകൂടെ.....സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-90510949000177903602011-08-06T23:52:08.164+05:302011-08-06T23:52:08.164+05:30സുജനിക പോസ്റ്റ് വീണ്ടു വിചാരമില്ലാത്ത ഒന്നായിപ്പോ...സുജനിക പോസ്റ്റ് വീണ്ടു വിചാരമില്ലാത്ത ഒന്നായിപ്പോയി.ഇപ്പോള്‍ അക്കാദമിക രംഗത്ത് നടക്കുന്ന തുടര്‍ ചലനങ്ങള്‍ സ്ഥിര പ്രതിഷ്ഠ കളെ കട പുഴക്കി എറിയാന്‍ പോന്നവയാണ് . കളരി മികച്ച അനുഭവം ,അത് രണ്ടു സന്തോഷങ്ങള്‍ തന്നു .൧. ഒരു വിദ്യാലയത്തിന്റെ ആകെ പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരോടൊപ്പം സഹായിയായി കൂടാന്‍ കഴിഞ്ഞു .൨.എന്നിലുള്ള അധ്യാപിക യ്ക്ക് ആ ചുമതല ഏറ്റവും ഭംഗിയായി ക്ലാസ് മുറിയില്‍ നിറവേറ്റാന്‍ കഴിഞ്ഞു .അന്വേഷണങ്ങളിലൂടെ മുന്നോട്ടു നീങ്ങിയ അധ്യാപനം .ഇപ്പോള്‍ cluster അഭിമുഖീകരിക്കാന്‍ ഏറെ സന്തോഷം ,ക്ലാസ് റൂം അനുഭവങ്ങള്‍ നല്കിയ ആഹ്ലാദവും പരിശീ ലന വേളയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയതിന് വെളിച്ചവും. തീര്‍ച്ചയായും ചില മേഖലകളില്‍ തെളിച്ചം വേണ്ടതുമുണ്ട് .deputation സമയം കഴിഞ്ഞാല്‍ തിരികെ സ്കൂളില്‍ പോയി ജോലി ചെയ്യാന്‍ കരളുറപ്പ് ഉള്ളവരുടെ എണ്ണം ആണ് കൂടുതല്‍ .ഉഴപ്പി നടക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ വര്‍ഗ ശ ത്രുക്കള്‍ അല്ലെ ?കളരി വേണമെന്ന് ആവശ്യ പ്പെടുന്ന വിദ്യാലയങ്ങളുടെ എണ്ണം കൂടുന്നുണ്ട് . ഒരു ക്ലാസിലെ മുഴുവന്‍ കുട്ടികളും വായിക്കുകയും എഴുതുകയും ചിന്തിക്കുകയും പറയുകയും ചെയ്യുന്ന അവസ്ഥ കണ്ടു മനസ്സ് നിറഞ്ഞു പടിയിറങ്ങുന്ന ഒരു ട്രെയിനര്‍ അക്കാദമിക രംഗത്തെ അഭിമാനമാണ് .കളരി ..അനുഭവങ്ങള്‍ പങ്കു വച്ചത് സുജനിക ശ്രദ്ധി ക്കണമായിരുന്നു .സുഹൃത്തുക്കള്‍ എത്ര വൈവിധ്യ മാര്‍ന്ന കാഴ്ചകള്‍ ആണ് വരച്ചിട്ടത്. കളരിയോടൊപ്പം .സൈദ്ധാന്തിക അന്വേഷണങ്ങള്‍ നടത്തും. കാരണം പരിശീ ലകര്‍ ഒരു പടി മുന്നില്‍ നില്‍ക്കേണ്ടതുണ്ട് . അതൊരു തെറ്റാണോ ?ഒരു നൂറു ചുമതലകള്‍ വിദ്യാലയവുമായി ഒത്തുചേര്‍ന്നു നടപ്പാക്കാനുണ്ട് .അധ്യാപകര്‍ കാര്യങ്ങള്‍ അന്വേഷിക്കുകയും നടപ്പാക്കല്‍ ഒന്നിച്ചു ഏറ്റെടുക്കുകയും ചെയ്യുന്നു . .ട്രെയിനര്‍ ചെല്ലുന്നത് ആരുടെ മേലും അധികാര പ്രയോഗം നടത്താനല്ലല്ലോ.
മികച്ച സാമൂഹിക ബന്ധം ഉറപ്പിക്കാനും കഴിഞ്ഞു . സുജനിക അധിക്ഷേപിക്കുകയല്ല മറിച്ച് നമുക്കായി ഒരു വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നു എന്നാണു കരുതാനാവുക .പേര് പറഞ്ഞു കളരി അനുഭവങ്ങള്‍ പങ്കു വയ്ക്കാന്‍ ഓരോ ട്രെയിനറും മുന്നോട്ടു വരട്ടെ ആ വിദ്യാലയങ്ങളില്‍ .മാഷ് നേരിട്ട് അന്വേഷിക്കട്ടെ .ഞാന്‍ കളരി ചെയ്ത മൂന്നു വിദ്യാലയങ്ങളുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു .........1.g.l.p.s perumaathura .-2010-11
2.glps .perumala =============2011-12
3. glps koonthalloor ---------------2011-12ബിന്ദു .വി എസ്https://www.blogger.com/profile/07536939465050969331noreply@blogger.com