tag:blogger.com,1999:blog-3808224633110875350.post8796007185846992113..comments2024-02-23T07:42:10.894+05:30Comments on ചൂണ്ടുവിരല്‍: പൊതു വിദ്യാലയത്തെ ശക്തിപ്പെടുത്തിയ അധ്യാപകര്‍ അവാര്‍ഡു നേടുമ്പോള്‍ ആഹ്ലാദിക്കണംdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger5125tag:blogger.com,1999:blog-3808224633110875350.post-61017157688412670882011-09-06T08:49:22.092+05:302011-09-06T08:49:22.092+05:30പ്രിയ എം എസ്.ജനാര്ദനന് മാഷ്,
അവാര്‍ഡ് സമൂഹം നല്...പ്രിയ എം എസ്.ജനാര്ദനന് മാഷ്,
അവാര്‍ഡ് സമൂഹം നല്‍കണം
അതു സ്കൂളിനു നേട്ടം ഉണ്ടാക്കാന്‍ വഴി ഒരുക്കണം
ഇന്നത്തെ അവാര്‍ഡ് രീതി അര്‍ഹതയില്ലാത്തവരെയും നല്ല അധ്യാപകരായി ലേബല്‍ ചെയ്യുന്നു
ഭരിക്കുന്ന പക്ഷം സ്വാധീനം ചെലുത്തുന്നതായി ആക്ഷേപം ഉണ്ട്
അവാര്‍ഡ് തട്ടിക്കൂട്ടി എടുക്കുന്ന വിരുതന്മാരും ഉണ്ട്
അതു കൊണ്ടാണ് പൊതു വിദ്യാലയത്തെ ശക്തിപ്പെടുത്തിയവരാണോ എന്നു സമൂഹം പരിശോധിക്കേണ്ടത്
പലപ്പോഴും അവാര്‍ഡ് കിട്ടുമ്പോഴാണ് ഹോ ഇങ്ങനെ ഒരാള്‍ സ്കൂളില്‍ ഉണ്ടെന്നു പോലും അറിയുക
കാസ്ര്ഗോടുള്ള എന്റെ നല്ല ചില അധ്യാപകര്‍ അവര്‍ അവാര്‍ഡിന് അപേക്ഷിക്കുകയില്ല .അപേക്ഷിച്ച് നേടേണ്ട എന്നവര്‍ കരുതുന്നു
അവര്‍ക്ക് നാട്ടുകാരുടെ പിന്തുണdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-67545044337444754442011-09-06T08:11:49.015+05:302011-09-06T08:11:49.015+05:30മാഷ് എഴുതിയ പോസേറ്റും കമന്രിലുള്ള അനുബന്ധങ്ങളും വാ...മാഷ് എഴുതിയ പോസേറ്റും കമന്രിലുള്ള അനുബന്ധങ്ങളും വായിച്ചു.വായിച്ചു വളരെയേറെ സന്തോഷിക്കുന്നു.എന്നാല്‍ അവാര്‍ഡ് കിട്ടിയ
എല്ലാവരും അതിന് അര്‍ഹരാണെന്നു കരുതുന്നുണ്ടോ
അവാര്‍ഡ് നിര്‍ണയരീതി സുതാര്യമാണെന്നു വിശ്വസിക്കുന്നുണ്ടോജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-12263497970233677972011-09-05T17:17:01.743+05:302011-09-05T17:17:01.743+05:30പിടീഎ അല്ലെങ്കില്‍ നാട്ടുകാരുടെ ശ്രദ്ധ വേണ്ടപോലെ ഉ...പിടീഎ അല്ലെങ്കില്‍ നാട്ടുകാരുടെ ശ്രദ്ധ വേണ്ടപോലെ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സ്കൂളല്ല എന്തു ചപ്പും നന്നാവും.അതാണിന്ന് നാടിനാവശ്യവും ഇന്നില്ലാത്തതുംmsntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-36269267594219533382011-09-05T14:09:00.148+05:302011-09-05T14:09:00.148+05:30കാടിന്റെ മക്കളെ പഠിപ്പിക്കാന്‍ പുഴയും കുന്നും താണ്...കാടിന്റെ മക്കളെ പഠിപ്പിക്കാന്‍ പുഴയും കുന്നും താണ്ടി മാത്യുമാഷ്

അഗളി: മാത്യുമാഷിന് അധ്യാപനം ജീവിതസമര്‍പ്പണമാണ്. അതുകൊണ്ടുതന്നെയാണ് തുച്ഛമായ ശമ്പളമായിട്ടും ഏകാധ്യാപക വിദ്യാലയത്തില്‍ ആദിവാസിക്കുരുന്നുകള്‍ക്ക് അറിവുപകരാന്‍ ആവേശത്തോടെ എത്തുന്നത്. അട്ടപ്പാടി മല്ലീശ്വരന്‍മുടിയുടെ താഴ്വരയിലുള്ള താഴെഅബണ്ണൂരിലെ വിദ്യാലയത്തിലെത്താന്‍ മണിക്കൂറോളം നടക്കണം. എന്നിട്ടും ഒരുദിവസംപോലും മുടങ്ങാതെ ഇദ്ദേഹം സ്കൂളില്‍ ഹാജരാവും.

മണ്ണാര്‍ക്കാട് ആനമൂളിക്കുസമീപം പാങ്ങോടാണ് മാത്യുവിന്റെ വീട്. ഇവിടെനിന്ന് അരമണിക്കൂര്‍ നടന്നാലെ അട്ടപ്പാടിയിലേക്കുള്ള ബസ്സ്റ്റോപ്പായ ആനമൂളിയിലെത്തൂ. ബസ്കയറി രാവിലെ 8.45ന് അട്ടപ്പാടി പാറക്കുളത്തിറങ്ങുന്ന ഇദ്ദേഹം പിന്നീടൊരു നടത്തമാണ്. ഭവാനിപ്പുഴയുംകടന്ന് ആനക്കല്ലിലെത്തി അവിടുന്ന് ഒറ്റയടിപ്പാതയിലൂടെ കുത്തനെയുള്ള കുന്നുകയറിവേണം അബണ്ണൂരിലെത്താന്. കുന്നുകേറി മടുക്കുമ്പോള്‍ സമീപത്തെപാറയില് പത്തുമിനിട്ട് വിശ്രമം. വീണ്ടും നടത്തം. അങ്ങനെ ഒരുമണിക്കൂറോളം നടന്ന് അബണ്ണൂരിലെത്തുമ്പോഴേക്കും ഏറെ ക്ഷീണിച്ചിരിക്കും. അധ്യാപകജോലിയോടുള്ള ഇഷ്ടംമാത്രമാണ് തന്നെ ഇപ്പോഴും ഇവിടെ പിടിച്ചുനിര്‍ത്തുന്നതെന്ന് മാത്യുമാഷ് അഭിമാനത്തോടെ പറയുന്നു.

22 കുട്ടികളാണ് അബണ്ണൂരിലെ ഏകാധ്യാപക വിദ്യാലയത്തിലുള്ളത്. ഇവര്‍ക്ക് ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളിലെ പാഠങ്ങള്‍ മാത്യുമാഷ് പഠിപ്പിക്കുന്നു.

ഏഴുവര്‍ഷംമുമ്പ് മാത്യുമാഷ് ഊരിലെത്തുമ്പോള്‍ 37 കുട്ടികളാണ് സ്കൂളില്‍പോകാതെ ഉണ്ടായിരുന്നത്. ഇവരെ സ്കൂളിലെത്തിച്ച് പഠിപ്പിക്കുന്നതിന് ഒട്ടേറെ പരിശ്രമങ്ങള്‍ വേണ്ടിവന്നു. ഇപ്പോള്‍ ഒരുകുട്ടിപോലും ഇവിടെ സ്കൂളില്‍പോവാതെ വെറുതെ നടക്കുന്നില്ല.
ഏകാധ്യാപക വിദ്യാലയത്തില്‍നിന്ന് കിട്ടുന്ന 3500 രൂപ ശമ്പളം ഇദ്ദേഹത്തിന്റെ ജീവിതച്ചെലവിന് ഒട്ടും തികയുന്നില്ല. സുഖമില്ലാതെ കിടക്കുന്ന ഭാര്യയുടെ ചികിത്സയ്ക്കും മൂന്നുമക്കളുടെ പഠനത്തിനുമുള്ള പണം കണ്ടെത്താന്‍ ഇദ്ദേഹം ഏറെ പാടുപെടുന്നു.
ജില്ലയില്‍ 31 ഏകാധ്യാപക വിദ്യാലയമുള്ളതില് 23 എണ്ണവും അട്ടപ്പാടിയിലാണ്. 15 വര്‍ഷത്തോളമായി 3500 രൂപ ശമ്പളത്തില്‍ ജോലിചെയ്യുന്ന ഏകാധ്യാപകരുടെ കഷ്ടപ്പാട് സര്‍ക്കാര്‍ കാണുമെന്ന പ്രതീക്ഷയിലാണ് മാത്യു.drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-3808224633110875350.post-42267106207745108022011-09-05T13:43:19.347+05:302011-09-05T13:43:19.347+05:30രാധാകൃഷ്ണനെ തേടിയെത്തിയത് അര്‍ഹതക്കുള്ള അംഗീകാരം
...രാധാകൃഷ്ണനെ തേടിയെത്തിയത് അര്‍ഹതക്കുള്ള അംഗീകാരം

ബത്തേരി: സംസ്ഥാന അധ്യാപക അവാര്‍ഡ് രാധാകൃഷ്ണന് അര്‍ഹതയ്ക്കുള്ള അംഗീകാരം. ചെട്യാലത്തൂര്‍ ഗവ. എല്‍പി സ്കൂള്‍ പ്രധാനാധ്യാപകന് എസ് രാധാകൃഷ്ണനാണ് ഇത്തവണ പ്രൈമറി വിഭാഗത്തില്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ്. . . 2007ല്‍ പ്രധാനാധ്യാപകനായി ജോലിക്കയറ്റം ലഭിച്ചതോടെയാണ് നാലുവശവും ഘോരവനത്താല്‍ ചുറ്റപ്പെട്ട കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ചെട്യാലത്തൂര്‍ സ്കൂളിലെത്തിയത്. വയനാടന്‍ ചെട്ടിമാരും ആദിവാസികളും കൂടുതലായി താമസിക്കുന്ന മുന്നൂറോളം മാത്രം ജനസംഖ്യയുള്ള ഈഗ്രാമത്തിലെ ഏകവിദ്യാലയമാണിത്.
2001-06 ലെ യുഡിഎഫ് ഭരണത്തില്‍ അനാദായകരം എന്ന പേരില്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട ജില്ലയിലെ 56 സ്കൂളുകളില്‍ ഇതും ഉള്‍പ്പെട്ടിരുന്നു.
അധ്യാപകര്‍ കൃത്യമായി സ്കൂളില്‍ എത്താത്തത് മൂലം പഠനനിലവാരം മോശമായതിനാല്‍ ഇവിടെ കുട്ടികളുടെ കൊഴിഞ്ഞുപോക്കും വര്‍ധിച്ചു. ആനക്കാടിന് നടുവിലായതിനാല്‍ നിയമനം ലഭിക്കുന്ന അധ്യാപകര്‍ ചാര്ജെടുക്കാതെയും ചാര്ജെടുക്കുന്നവര് മാസങ്ങള്‍ക്കകം സ്ഥലം മാറ്റം വാങ്ങിപ്പോവുകയോ ആണ് ചെയ്തിരുന്നത്. ഇതിനിടെയാണ് രാധാകൃഷ്ണന് പ്രധാനാധ്യാപകനായി എത്തുന്നത്. സ്കൂളില്‍ നിന്നും എട്ട് കി.മീ അകലെ താമസിക്കുന്ന അദ്ദേഹം മുണ്ടക്കൊല്ലിയില്‍ നിന്നും ബസ് കയറി അഞ്ച് കി. മീ അകലെ പാട്ടവയല്‍ ചങ്ങല ഗെയ്റ്റില്‍ ബസിറങ്ങി രണ്ടര കി. മീ വനപാതയിലൂടെ ഒറ്റയ്ക്ക് നടന്നാണ് മുടങ്ങാതെ സ്കൂളില്‍ കൃത്യസമയത്തെത്തി വൈകുന്നേരം മടങ്ങുന്നത്. കാട്ടാനയും കാട്ടുപോത്തും കരടിയുമെല്ലാം വിഹരിക്കുന്നതാണ് ഈ വനപാത. ഏത് പ്രതികൂല കാലാവസ്ഥയിലും ഇദ്ദേഹം സ്കൂളില്‍ നടന്നെത്തുന്നത് നാട്ടുകാര്‍ക്ക് അത്ഭുതമുളവാക്കുന്നതാണ്.
കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനൊപ്പം അവരുടെ മറ്റ് കാര്യങ്ങളിലും ഈ ഗുരുനാഥന് ശ്രദ്ധാലുവാണ്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കുട്ടികളില്‍ ആരെങ്കിലും സ്കൂളിലെത്തിയില്ലെങ്കില്‍ ഇദ്ദേഹം അവരുടെ വീടുകളിലും കോളനികളിലും എത്തി വിവരം തിരക്കും. അസുഖം ബാധിച്ച കുട്ടികളെയും രക്ഷിതാക്കളെയും സ്വന്തം കൈയില്‍ നിന്നും കാശു മുടക്കി ആശുപത്രികളിലെത്തിക്കും. മുണ്ടക്കൊല്ലിയില്‍ വീടിന് സമീപത്തെ കോളനികളിലും ഇതേ ശ്രദ്ധയുണ്ട്. ശമ്പളമായി കിട്ടുന്ന തുകയുടെ വലിയൊരു ഭാഗവും ഇത്തരം സാമൂഹ്യ പ്രവര്‍ത്തനത്തിനാണ് ചെലവഴിക്കുന്നത്. സ്കൂളില്‍ ഉച്ചക്കഞ്ഞിക്കു പകരം ചോറ് നല്‍കാനും ഇദ്ദേഹം സ്വന്തം കൈയില്‍ നിന്നും പണം ചെലവഴിച്ചു.
ചെറുകിട കര്ഷകന് കൂടിയായ രാധാകൃഷ്ണന് സ്കൂളിലേക്ക് വരുമ്പോള്‍ സഞ്ചിയില്‍ കുട്ടികള്‍ക്കായി പഴം, ചേമ്പ്, ചേന, തേങ്ങ, കാച്ചില് തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളും കരുതും. കാട്ടാനക്കൂട്ടങ്ങള്‍ക്കും ഒറ്റയാനും മുന്നില്‍പ്പെട്ട് പലപ്പോഴും ഓടുന്നതിനിടെ വീണ് പരിക്കേറ്റെങ്കിലും ഈ അധ്യാപകന്റ നിശ്ചയദാര്‍ഡ്യത്തിന് മാറ്റമൊന്നുമില്ല.drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.com