ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, October 7, 2010

വിലയിരുത്തല്‍-ഫീഡ് ബാക്ക്-പഠനമുന്നേറ്റം ...

ഫീഡ് ബാക്ക് എപ്പോള്‍ എന്നതിന് പല ഉത്തരം ഉണ്ട്.
പ്രക്രിയ തുടങ്ങിക്കഴിഞ്ഞാല്‍ നിരന്തരം ഫീഡ് ബാക്ക് നല്‍കേണ്ടി വരും.
പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു കഴിഞ്ഞാലും ഫീഡ് ബാക്ക് വേണം .
ക്ലാസിലെ ഉത്പന്നങ്ങള്‍ മൊത്തം വിലയിരുത്തിയ ശേഷം ഗുണാത്മകഅംശങ്ങള്‍ ഉള്‍പ്പെടുത്തി ഫീഡ് ബാക്ക് പൊതുവായി നല്‍കണം.കഴിയുമെങ്കില്‍ ഓരോരുത്തര്‍ക്കും ഫീഡ് ബാക്ക് ,ഗുണാത്മക കുറിപ്പായി കൊടുക്കുന്നത് നന്ന്.വാചികമായും ആവാം.

നിരന്തരം ഫീഡ് ബാക്ക് നല്‍കുന്നതിന്റെ ഒരു ഉദാഹരണം നോക്കൂ.
ഇവിടെ പട്ടിക വിശകലനം ചെയ്യണം.അദ്ധ്യാപകന്‍ പ്രവര്ത്തനത്തിനിട്യ്ക്ക് തിരിച്ചറിയുന്നു കുറെ കുട്ടികള്‍ ഇതില്‍ തടസ്സം നേരിടുന്നുവെന്ന്.പട്ടികയിലെ ഏതൊക്കെ ദത്തങ്ങളാണ് ഇവിടെ പ്രസക്തം എന്ന് കണ്ടെത്താതെ ഉള്ള അപഗ്രഥന ശ്രമം എങ്ങും എത്തിക്കില്ല.അദ്ധ്യാപകന്‍ ഇടപെടുന്നു.ചോദ്യരൂപത്തില്‍ ഫീഡ് ബാക്ക് നല്‍കുന്നു. അവസാനത്തെ രണ്ട് കളങ്ങളിലെ വിവരങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. അത് കുട്ടികള്‍ക്ക് വഴി തുറന്നു കൊടുക്കുന്നു. ബി, സി നിലവാരത്തില്‍ ഉള്ളവരുടെ എണ്ണം കുറഞ്ഞു. പഠനത്തിനായുള്ള വിലയിരുത്തല്‍ നടന്നു എന്നര്‍ത്ഥം .
ക്ലാസിനു പൊതു ഫീഡ് ബാക്ക് നല്‍കുകയാണ് ഇവിടെ ചെയ്തത്. ഏഴു കുട്ടികള്‍ക്ക് വ്യക്തിഗത ഫീഡ് ബാക്ക് ,പിന്തുണ ഇവ ആവശ്യമുണ്ട്. അവരുടെ സവിശേഷ പ്രശ്നത്തെ അറിഞ്ഞാല്‍ മാത്രമേ ഇത് സാധ്യമാകൂ.

1 comment:

jayasree.k said...

ഫീഡ്ബാക്ക് നല്കഎല്‍ -മറ്റു സാദ്ധ്യതകള്‍
(ഞാന്‍ ചെയ്തു നോക്കി ബോധ്യപ്പെട്ടത് )
ഏതു സമയത്ത് ഫീഡ്ബാക്ക് നല്കുോന്നു എന്നത് പ്രധാനാമാണ്.
വിലയിരുത്തല്‍ സൂചകങ്ങള്‍ പരിഗണിച്ചു വേണം ഫീഡ്ബാക്ക് നല്കാ ന്‍ .
ഗുണാത്മക ഫീട്ബാക്കുകള്‍ മാത്രമേ മെച്ചപ്പെടലിലേക്ക് നയിക്കൂ ......
ഉദാഹരണത്തിന് നാലാം ക്ലാസ്സില്‍ ഇംഗ്ലീഷില്‍ ഒരു ആഘ്യാനം എഴുതിക്കഴിഞ്ഞു എന്നിരിക്കട്ടെ .മൂന്നോ നാലോ കുട്ടികള്ക്ക് അവതരിപ്പിക്കാന്‍ അവസരം കൊടുക്കാമെന്നു തീരുമാനിക്കുന്നു എന്ന് കരുതുക .ആരെയൊക്കെ വിളിക്കണമെന്ന് ടീച്ചര്‍ ആലോചിക്കണം .ഒന്നാമത്തെ കുട്ടി അവതരിപ്പിച്ചു കഴിഞ്ഞാല്‍ ടീച്ചര്‍ പറയുന്നത് ;
“സീത വായിച്ച കഥയിലെ സംഭവങ്ങള്‍ ആകാംക്ഷ ജനിപ്പിക്കുന്നവ ആയിരുന്നു . .....
......ഉം ........ഉം .......ഒക്കെ നമ്മെ പിടിച്ചിരുത്തി അല്ലെ ?
രണ്ടാമത്തെ കുട്ടി വായിച്ചു കഴിഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു ;
“ബാബുവിന്റെ ചിന്തകള്‍ എഴുതിയത് കൊണ്ട് കാവ്യ എഴുതിയ കഥയുടെ ഭംഗി കൂടിയിട്ടുണ്ട്. “
ഇതേ പോലെ കഥയുടെ സൂചകങ്ങള്‍ വച്ച് മറ്റെന്തൊക്കെ പറയാം?
“മിഥുന്‍ എഴുതിയ സംഭാഷണങ്ങള്‍ കഥയ്ക്ക് നന്നായി ഇണങ്ങുന്നു ണ്ട് .”
“നോക്കൂ ....റിമ വാക്കുകള്‍ തമ്മിലും വരികള്‍ തമ്മിലും അകലം പാലിച്ചിട്ടുള്ളത് കൊണ്ട് വായിക്കാന്‍ സുഖമുണ്ട്. “
ഇത് കേള്ക്കു ന്ന മറ്റു കുട്ടികള്ക്ക്മ പരോക്ഷമായി ലഭിക്കുന്ന ഫീഡ്ബാക്ക് എന്തൊക്കെ ആയിരിക്കും?അവതരിപ്പിച്ചു കേട്ടതുമായി താരതമ്യം ചെയ്യാനും സ്വയം വിലയിരുത്താനും താന്‍ എങ്ങനെ മെച്ചപ്പെടണമെന്നു കണ്ടെത്താനും പരോക്ഷ ഫീഡ്ബാക്ക് സഹായിക്കില്ലേ?
ഇത് സംഭവിക്കണമെങ്കില്‍ ടീച്ചര്‍ ക്ലാസ്സില്‍ എപ്പോഴും ജാഗരൂഗ ആയിരിക്കണം .കുട്ടികള്‍ എഴുതുന്നത്‌ നടന്നു നോക്കി ,ആരെയൊക്കെ വ്യക്തിഗത അവതരണത്തിന് വിളിക്കണമെന്നും എന്തൊക്കെ പറയണമെന്നും മുന്കൂോട്ടി തീരുമാനിക്കണം .
ചിലര്ക്കു ള്ള പ്രത്യക്ഷ ഫീഡ്ബാക്ക് മറ്റു ചിലര്ക്ക് പരോക്ഷ ഫീട്ബക്കുകള്‍ ആവില്ലേ ?
ഇനി മറ്റൊരു സാധ്യത നോക്കാം .ഏതു വിഷയത്തിന്റെ ആണെങ്കിലും വ്യക്തിഗത അവതരണത്തിന് ശേഷം ഗ്രൂപ്പില്‍ മെച്ചപ്പെടുത്തി അവതരിപ്പിക്കുമ്പോഴും ആശയപരമായും ,പ്രക്രിയാപരമായും ,ഭാഷാപരമായും എഡിറ്റ്‌ ചെയ്തു ,സ്വയം /പരസ്പരം വിലയിരുത്തി പങ്കു വെക്കുമ്പോഴും ഒക്കെ പരോക്ഷ ഫീഡ്ബാക്ക് ലഭിക്കുന്നില്ലെ ?പക്ഷെ കുട്ടികളുടെ ചിന്താപരമായ സാന്നിധ്യം ഉറപ്പാക്കിയാല്‍ മാത്രമേ ഈ ഫീഡ്ബാക്ക് മെച്ചപ്പെടലിലേക്ക് നയിക്കുകയുള്ളൂ .
ഇതേപോലെ ഇനിയും എത്രയെത്ര അവസരങ്ങള്‍ !!!