ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, October 24, 2010

വിലയിരുത്തലില്‍ കുട്ടികളുടെ മനസ്സിന്റെ പങ്കാളിത്തം


ക്ലാസില്‍ വിലയിരുത്തല്‍ നടത്താന്‍ അധ്യാപകര്‍ വിവിധങ്ങളായ രീതികള്‍ വികസിപ്പിച്ചു വരികയാണ്.
അതില്‍ ചിലത് അനുകരണീയം.ചിലതാകട്ടെ ഇനിയും തെളിയാനുള്ള പുറപ്പാടിലാണ്.
കുട്ടികളുടെ പങ്കാളിത്തത്തോടെ സൂചകങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

  • അത് അവരോടു ഇങ്ങനെയല്ലേഎന്ന് ചോദിച്ചു കൊണ്ട് അധ്യാപകര്‍ ഏകപക്ഷീയമായി ദാനംചെയ്യുന്ന സൂചകങ്ങള്‍ ആയിക്കൂടാ.
  • ഞാനാണ് കുട്ടിയെങ്കില്‍ എനിക്ക് അതിലെ ഓരോ വാക്കും ഉദ്ദേശിക്കുന്ന അര്‍ഥം മനസ്സിലാകുമോ? ആരുടെ ഭാഷയാണ്‌ സൂചകങ്ങള്‍ക്കുള്ളത് ?
  • ഏതു സന്ദര്‍ഭത്തിനും യോജിക്കുന്നവയാണോ അതോ നിര്‍ദിഷ്ട സന്ദര്‍ഭത്തിന്റെ മനസ്സറിഞ്ഞ, പൊരുള്‍ തെളിഞ്ഞ സൂചകങ്ങളോ ?
നോക്കൂ ഈ ഉദാഹരണങ്ങള്‍..
ആത്മാംശം ഉണ്ടോ എന്ന് മൂന്നിലെയോ നാലിലെയോ കുട്ടികളോട് ചോദിച്ചാല്‍ എന്താ പറയുക..അനുയോജ്യമായ ഭാഷാ പ്രയോഗവും അമൂര്‍ത്തം തന്നെ.എന്റെ വിവരണത്തിന് നല്ല തുടക്കവും ഒടുക്കവും, വ്യത്യസ്ത വാക്യമാതൃകകള്‍, വൈവിധ്യമാര്‍ന്ന പദങ്ങള്‍ എന്നിവയൊക്കെ അധ്യാപകന്റെ ചിന്തയില്‍ തെളിച്ചമുള്ളതും(?) എന്നാല്‍ കുട്ടിക്ക് മങ്ങിയതുമായ സൂചകങ്ങളാണ്. അതുപോലെ ഒന്നിലധികം സവിശേഷതകള്‍ ഒരേ സൂചകവാക്യത്തില്‍ ഉള്‍പെടുത്തുക വഴി ഇതു കൂടുതല്‍ സന്കീര്‍ണവുമായി.

  • കുട്ടികളുടെ പക്ഷത്ത് നിന്ന് ചിന്തിക്കണം.
  • അവര്‍ക്ക് അത് നന്നായി മനസ്സിലായില്ലെങ്കിലോ എന്ന് ആലോചിക്കണം.
  • അവരുടെ ചിന്തയില്‍ നിന്നും സൂചകങ്ങള്‍ ഉദിച്ചുയരണം.
മറ്റൊരു ഉദാഹരണം ഇതാ
ആശ്രമം എല്‍.പി.എസ്.പെരുമ്പാവൂര്‍
മൂന്നാം ക്ലാസ്സുകാര്‍ സ്വയം/പരസ്പരം വിലയിരുത്തി നാടകം മെച്ചപ്പെടുത്തുകയാണ്.
സംഭാഷണത്തിന്റെ സൂചകങ്ങള്‍ ക്ലാസ്സില്‍ ഉണ്ടാക്കി

സൂചകം ഒന്ന്.
സംഭാഷണങ്ങള്‍ക് തുടര്‍ച്ച ഉണ്ടായിരിക്കണം
(ടീച്ചറും ട്രെയിനറും ചേര്‍ന്ന് പരസ്പരം ബന്ധമില്ലാത്ത കുറെ സംഭാഷണങ്ങള്‍ പറഞ്ഞുകൊണ്ട്) കുട്ടികളോട്ചോദിച്ചു.
ഏതു കാര്യത്തെ കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്.
കൃത്യമായി തന്നെ കുട്ടികള്‍ പ്രതികരിച്ചു. അതിനു സാറു പഞ്ഞത് ഒരു കാര്യം. ടീച്ചര്‍ പറഞ്ഞത് വേറെ കാര്യം. പിന്നെ ഞങ്ങള്‍ക്ക് എങ്ങനെ മനസ്സിലാകും.
അതിനു ശേഷം സംഭാഷണത്തിന് ഉണ്ടായിരികേണ്ട സവിശേഷത എന്തായിരിക്കണം എന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ പറഞ്ഞു. അത് ഒരാള്‍ പറയുന്നതിന്റെ മറുപടി ആയിരിക്കണം മറ്റേ ആള്‍ പറയേണ്ടത്. )
ഇതു ഒരു രീതിയാണ്.ഇതുപോലെ കുട്ടികള്‍ക്ക് മനസ്സിലാകും വിധം അവരുടെ മനസ്സില്‍ വേര് പിടിക്കുന്ന സൂചകങ്ങളില്‍ മാത്രമേ സ്വയം വിലയിരുത്തല്‍ സാധ്യമാകൂ

------------------------------------------------------------------------
ചില സൂചകങ്ങള്‍ പുറമ്പോക്കില്‍ മുളച്ച പോലെയാണ്. ആര്‍ക്കും മേയാം.
കൃത്യത ഇല്ല.മെച്ചപ്പെടാന്‍ അവസരവും ഇല്ല. അതൊക്കെ പൊളിക്കാനും കഴിയണം.
--------------------------------------------------------------------------
ചൂണ്ടു വിരല്‍ നൂറാം ലക്കത്തിലേക്ക്..അടുക്കുന്നു ..
എന്താ നിര്‍ദേശം?
ഒരു വിലയിരുത്തല്‍ കുറിപ്പാകാം.
നിറുത്തണോ തുടരണോ
tpkala@gmail.com

4 comments:

മൃദുല | Mrudula said...

എന്നെപ്പോലെ അധ്യാപന ജീവിതത്തിലേക്ക്‌ കാല്‍വയ്പ്പിനോരുങ്ങുന്നവര്‍ക്ക് സാറിന്‍റെ ബ്ലോഗ്‌ വലിയ സഹായമായിരിക്കും.
നന്ദി

ബിന്ദു .വി എസ് said...

പേരു സൂചിപ്പിക്കും പോലെ വഴികാട്ടിയായി തുടരുന്ന ഈ ബ്ലോഗ്‌ കേരളത്തിലെ അധ്യാപക സമൂഹത്തിന്‍ ഹൃദയ പക്ഷം
ചേരുന്നു.ഓരോ പാഠവും ഓരോ പുസ്തകം ..അക്ഷര നേരങ്ങള്‍ക്ക് കാത്തിരിക്കുന്നവര്‍ക്കായി..തുടരുക. അനുഭവങ്ങളുടെ തീയെഴുത്തുകള്‍ .

രാജേഷ്‌ .എസ്.വള്ളിക്കോട് said...

പൊതു വിദ്യാഭ്യാസത്തിന്റെ നന്മകള്‍ തിരിച്ചറിഞ്ഞും മെച്ചപ്പെടുത്തിയും ചുണ്ടുവിരല്‍ നീണ്ടുപോകട്ടെ ..............സ്വയം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന അധ്യാപകര്‍ക്കും മുന്നേറുവാന്‍ ശ്രമിക്കുന്ന സ്കൂളുകള്‍ക്കും തുണയായി തുടരുക ....

BRC Edapal said...

ചൂണ്ടുവിരല്‍ തൊടുത്തു വിട്ട വാര്‍ത്തകളും വിശേഷങ്ങളും ഏറുപടക്കം പോലെ പല മനസുകളിലും പൊട്ടിത്തെറിയും ആത്മ പരിശോധനക്കുള്ള അവസരവും ഉണ്ടാക്കിയിട്ടുണ്ട്. ഇത്ര മേല്‍ കുഞ്ഞുങ്ങളെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന അധ്യാപകര്‍ നമുക്ക്ചുറ്റും ഉണ്ടെന്നു പുറം ലോകത്തിനു കാണിച്ചു തന്നത് ചൂണ്ടുവിരലാണ്. ഈ യത്നം തുടരുക തന്നെ വേണം. ബ്ലോഗിനോടുള്ള പരിചയക്കുറവു കൊണ്ടാണ് പല അധ്യാപകരും പ്രതികരണങ്ങള്‍ രേഖപ്പെടുത്താത്തത്. ചൂണ്ടു വിരലിലെ അദ്ധ്യായങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കണം. കുറഞ്ഞ പക്ഷം അവയുടെ പാനല്‍ ബോര്‍ഡ് പ്രദര്‍ശനത്തിനുള്ള അനുമതി നല്‍കുകയെങ്കിലും വേണം.