ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, May 6, 2011

റിസോഴ്സ് കുപ്പായമിട്ട ആരോടും ചോദിക്കേണ്ട ഒത്തിരി ചോദ്യങ്ങള്‍

ജനാര്‍ദ്ദനന്‍.സി.എം said...
"കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ ഡി.ആര്‍.ജി (മലയാളം-യു.പി)കേമ്പ് സന്ദര്‍ശിച്ചു. ചൂണ്ടുവിരല്‍ എന്നല്ല ബ്ലോഗ് എന്താണെന്നു പോലും ഭൂരിപക്ഷത്തിനും അറിയില്ല മാഷേ."...
ജനാര്‍ദനന്‍ മാഷ്‌ ഉന്നയിച്ച ചോദ്യം കേവലം ബ്ലോഗിന്റെതല്ല.
ഒരു റിസോഴ്സ് കുപ്പായമിട്ട ആരോടും ചോദിക്കേണ്ട ഒത്തിരി ചോദ്യങ്ങള്‍ ഉണ്ട്
ചില സ്ഥാപനങ്ങള്‍ വര്‍ക്ക്ഷോപ്പിനു വിളിക്കും.നാം അവിടെ ചെല്ലുമ്പോള്‍ അവര്‍ രജിസ്ട്രേഷനും നടത്തും ബുക്കും പേനയും തരും.പിന്നെ നമ്മോടു പറയും നിങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കൂ എന്നു.
ഒരു ഹോം വര്‍ക്കും ചെയ്യാത്ത ഇത്തരം ആളുകള്‍(നടത്തിപ്പുകാര്‍) ഇപ്പോഴും ഉണ്ട്.വിവിധ അക്കാദമിക സ്ഥാപനങ്ങളില്‍.
എന്‍റെ ഒരു സുഹൃത്ത് അവരെ വിളിക്കുന്നത്‌ പിന്‍ സീറ്റ് ഫാക്കല്ടി എന്നാണു.
സമ്പൂര്‍ണ നിയന്ത്രണം വരുന്നോരുടെ കയ്യില്‍.
പങ്കാളിത്ത രീതി എന്നു വിശേഷണം.
മറ്റൊരു കൂട്ടര്‍ മിണ്ടില്ല.അങ്ങനെ നടക്കും. പ്രോഗ്രാമില്‍ ഉണ്ടോ ഉണ്ട്.
ഇനി ഒരു കൂട്ടര്‍ ഏതു പ്രോഗ്രാമിന്റെ കത്ത് കിട്ട്യാലും പോകും.
അവിടെ ചെന്നാല്‍ വിശ്രമിക്കാമല്ലോ.
എല്ലാത്തിലും കുറ്റം മാത്രം കാണുന്ന രണ്ട് മൂന്ന് പേരെ എനിക്കറിയാം.അവര്‍ വര്‍ക്ക് ഷോപ്പില്‍ വന്നാല്‍ ദിവസങ്ങള്‍ പോയത് തന്നെ.അവരും റിസോഴ്സ് പെഴ്സനാ.നെഗടീവായി മാത്രം ചിന്തിക്കാന്‍ ഇവര്‍ എങ്ങനെ പഠിച്ചു?
എന്നാല്‍ ബദലുകള്‍ വെക്കുന്ന ഉശിരന്‍ കൂട്ടരുണ്ട്.അവരുടെ വിമര്‍ശനങ്ങള്‍ സന്തോഷം മാത്രമേ നല്‍കൂ.
റിസോഴ്സ് പെഴ്സന്‍ സ്വയം ചോദിക്കണം.
  • എനിക്ക് എങ്ങനെ ഒരു പ്രോഗ്രാം ഫലപ്രദമാക്കാന്‍ കഴിയും .
  • എന്‍റെ സാന്നിധ്യം കൊണ്ട് പ്രത്യേക ഗുണം ഉറപ്പാക്കാന്‍ കഴിയുമോ.
  • എന്ത് മുന്നോരുക്കമാണ് ഞാന്‍ നടത്തേണ്ടത്?
  • എന്തെല്ലാം അനുഭവങ്ങള്‍ എനിക്ക് മേഖലയില്‍ ഉണ്ട്.അതില്‍ ഏതു ഇവിടെ എങ്ങനെ പ്രയോജനപ്പെടുത്തും?
  • ലോകത്ത് സംഭവിക്കുന്ന അന്വേഷണങ്ങള്‍ ഞാന്‍ അറിയുന്നുണ്ടോ?അതിനു ഞാന്‍ എന്നെ കാലികമാക്കുന്നുണ്ടോ?(പുസ്തകം, വെബ് റിസോഴ്സസ്...)
  • ഞാന്‍ സ്വന്തമായി അന്വേഷണങ്ങള്‍ നടത്തിയോ? അതോ ഏപ്പോഴും ഉപദേശകനായി മാത്രം ?
  • ഞാന്‍ കൈമാറ്റ പ്രക്രിയയിലെ ഒരു കണ്ണി മാത്രമോ? (എസ് ആര്‍ ജി തന്നത് വിളമ്പി..ബീഹെവിയരിസ്റ്റ്..?,)
  • വര്‍ക്ക് ഷോപ്പുകളില്‍ യാതൊരു തയ്യാറെടുപ്പും ഇല്ലാതെ ചെന്ന് അപ്പോള്‍ തോന്നിയത് വിളിച്ചു പറയുക.അത്തരം ഉറപ്പില്ലാത്ത, പഠനത്തിന്റെ പിന്‍ ബലമില്ലാത്ത, ആഴമില്ലാത്ത കാര്യങ്ങള്‍വെച്ച് മോഡ്യൂള്‍ തയ്യാറാക്കുന്ന നാണംകെട്ട "വൈഭവം" ഞാന്‍ എന്നു ഉപേക്ഷിക്കും?
  • ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ പഠിക്കാത്ത ഞാന്‍ എങ്ങനെ മറ്റുള്ളവരെ പുതിയ കാര്യങ്ങള്‍ പഠിപ്പിക്കും.
  • പരിശീലനം ഗവേഷനാത്മകം ആകണം.അതിനു ക്ലാസ് അനിഭവങ്ങള്‍ അനിവാര്യം.എനിക്ക് അതുണ്ടോ./
  • സമീപനത്തെ കുറിച്ച് എനിക്ക് നല്ല ധാരണ ഉണ്ടോ.(പലര്‍ക്കും സമീപനം സ്വന്തം ചിന്ത മാത്രം.)
  • പ്രശ്നങ്ങള്‍ കണ്ടെത്താനും ബദലുകള്‍ അന്വേഷിക്കാനും ഞാന്‍ ശ്രമിക്കാറുണ്ടോ?
  • എന്‍റെ സ്ഥാപനം ഞാന്‍ ഉള്ളത് കാരണം തിളങ്ങുന്നുണ്ടോ?
  • പഴിചാരല്‍ സംസ്കാരം എന്നില്‍ മറ്റൊരാള്‍ ആരോപിക്കാന്‍ സാധ്യതയുണ്ടോ?
ഇങ്ങനെ ചോദിച്ചത് കൊണ്ടായില്ല. ഒന്ന് പരിശോധിക്കാം.
വായന തന്നെ ആകട്ടെ...

സാമൂഹിക ജ്ഞാന നിര്‍മിതി പ്രകാരമുള്ള വായനയുടെ സവിശേഷകള്‍ ഇതില്‍ ഏതിലാണ്
ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ എങ്ങനെ തേടും
അതില്ലാതെ വായനയുടെ ക്ലാസ് നയിക്കാമോ?
വായനാ പാക്കേജ്- വായനയുടെ പ്രക്രിയ ചര്‍ച്ച ചെയ്തോ?
അതിനു താങ്കളുടെ സംഭാവന?
  • ലോകത്ത് സംഭവിക്കുന്ന അന്വേഷണങ്ങള്‍ ഞാന്‍ അറിയുന്നുണ്ടോ?അതിനു ഞാന്‍ എന്നെ കാലികമാക്കുന്നുണ്ടോ?(പുസ്തകം, വെബ് റിസോഴ്സസ്...)



No comments: