ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, June 25, 2019

ഒന്നും രണ്ടും ക്ലാസുകള്‍ പ്രീസ്കൂളിനോട് ചേരുമ്പോള്‍ ( ദേശീയ വിദ്യാഭ്യാസ നയരേഖ ചര്‍ച്ച- 4)

ആദ്യകാല ശിശുവിദ്യാഭ്യാസവും ഒന്ന് രണ്ട് ക്ലാസുകളും ചേര്‍ത്തുളള അടിസ്ഥാനഘട്ടം (foundation stage)
ആണ് പൊതുവിദ്യാഭ്യാസത്തിന്റെ ആദ്യ ഘട്ടമായി ദേശീയ വിദ്യാഭ്യാസ രേഖ വിഭാവനം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുമെന്നു രേഖ പറയുന്ന കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
  • 2020 ല്‍ വനിതാശിശു വികസനവകുപ്പ് ( MWCD ), ആര്‍ എസ് എ എന്നിവ അവര്‍ നടത്തുന്ന ആദ്യകാല ശിശുവിദ്യാഭ്യാസ പരിപാടി സ്കൂള്‍ വിദ്യാഭ്യാസവുമായി ഉദ്ഗ്രഥിക്കും. ഇതാകട്ടെ ഭരണപരമായ നടത്തിപ്പ് , നിയന്ത്രണം, പാഠ്യപദ്ധതി തുടങ്ങിയ എല്ലാ ഘടകങ്ങളെയും കണക്കിലെടുത്തായിരിക്കും.
  • ആദ്യകാല ശിശുവിദ്യാഭ്യാസ ചുമതല വിദ്യാഭ്യാസ മന്ത്രാലയത്തിനായിരിക്കും എന്നാല്‍ വനിതാശിശുവികസനവകുപ്പും (MWCD ) ആരോഗ്യ കുടുംബക്ഷേമ വകുപ്പും ( MHFW) അവരുടെ പ്രവര്‍ത്തനം തുടരും. ആര്‍ എസ് എ യുമായി അവ ഏകോപിപ്പിക്കും
  • ഓരോ സംസ്ഥാനവും ഇക്കാര്യത്തില്‍ സമഗ്രമായ പ്ലാന്‍ തയ്യാറാക്കണം. ഭൗതികസൗകര്യങ്ങളും പ്രാദേശികാവശ്യങ്ങളും ശിശുവിദ്യാഭ്യാസപാഠ്യപദ്ധതിയുടെ പ്രദാനവും കണക്കിലെടുത്താകണം [നിര്‍വഹണ കാലയളവ് 2022-2028]
  • എല്ലാ കുട്ടികള്‍ക്കും പ്രീസ്കൂള്‍ വിദ്യാഭ്യാസം അവകാശമാണ്.
  • പ്രീസ്കൂളിനൊപ്പം ഒന്നും രണ്ടും ക്ലാസുകള്‍ കൂടി ചേരുന്നതാണ് അടിസ്ഥാനഘട്ടം (Foundational Stage) . അനുഭവാധിഷ്ഠിതവും അയവുളളതും ക്രീഡാരാതിയിലുളളതും കണ്ടെത്തല് പഠനരീതിപ്രകാരമുളളതുമായ ഭിന്നതലപഠനമായിരിക്കും അവിടെ നടക്കുക. അക്ഷരപഠനം, സംഖ്യാപഠനം, നിറം, രൂപം, ആകൃതി, ശബ്ദം. ചലനം, ചിത്രീകരണം, സംഗീതം, ജിജ്ഞാസ, ടീം വര്‍ക്ക്, സഹകരണം, പരസ്പരം സംവദിക്കല്‍, അനുതാപം, കഥകള്‍, പാട്ടുകള്‍, കളികള്‍, നിര്‍മാണം, പസിലുകള്‍, കുത്തുകള്‍ യോജിപ്പിക്കല്‍ തുടങ്ങിയവയിലൂടെ സമഗ്രമായ രീതിയില്‍ കുട്ടികളുടെ ശേഷി വികസിപ്പിക്കുന്നതിനാണ് അടിസ്ഥാനഘട്ടം ലക്ഷ്യമിടുന്നത്
  • കുട്ടികള്‍ക്ക് 0-3 പ്രായത്തില്‍ ഏറെ വേഗത്തില്‍ ഭാഷകള്‍ പഠിക്കാനുളള കഴിവുണ്ട്. 3-8 പ്രായക്കാര്‍ക്കായുളള അടിസ്ഥാനഘട്ടത്തില്‍ ബഹുഭാഷാനൈപുണികള്‍ രേഖ നിര്‍ദേശിക്കുന്നു.
  • അങ്കണവാടികള്‍ അക്കാദമികമായ തലം ശക്തിപ്പെടുത്തണം. ഉചിതമായ പഠനസമാഗ്രികളും പാഠ്യപദ്ധതി രൂപരേഖയും പ്രയോജനപ്പെടുത്തണം.
  • അങ്കണവാടികളോ പ്രീസ്കൂളുകളെ വിദ്യാഭ്യാസ ആവശ്യം നിറവേറ്റാത്ത പ്രദേശങ്ങളില്‍ ഉയര്‍ന്ന ഗുണതയുളളതും ഒറ്റയ്ക്കു നില്‍ക്കുന്നതുമായ പ്രീസ്കൂളുകള്‍ സ്ഥാപിക്കണം
  • ഭിന്നതലസ്വഭാവമുളളതും കളിരീതി പിന്തുടരുന്നതുമായ പാഠ്യപദ്ധതി പ്രകാരം കുട്ടികളെ പ്രായമനുസരിച്ച് തരംതിരിച്ച് പഠിപ്പിക്കില്ല. എല്ലാ അങ്കണവാടികളെയും പ്രീസ്കൂളുകളെയും തമ്മില്‍ അടുത്തുളള പ്രൈമറി സ്കൂളുമായി ബന്ധിപ്പിക്കും
  • MHRD ആണ് അങ്കണവാടികളെയും പ്രീസ്കൂളുകളെയും ആദ്യകാല ശിശുവിദ്യാഭ്യാസനയം, പാഠ്യപദ്ധതി, ബോധനശാസ്ത്രം എന്നിവ തീരുമാനിക്കുക
  • പഠനസൗഹൃദപരമായ അന്തരീക്ഷം. ജ്‍‍ഞാതൃമനശാസ്ത്രജ്‍ഞര്‍, ആദ്യകാല ശിശുവിദ്യാഭ്യാസ വിദഗ്ദര്‍,വാസ്തുശില്പികള്‍ എന്നിവരടങ്ങുന്ന പ്രാദേശിക സമിതിയായിരിക്കും പഠനാന്തരീക്ഷമൊരുക്കുന്നതിനുളള ഡിസൈന്‍ നിശ്ചയിക്കുക
  • നിലവിലുളള അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ആറു മാസത്തെ പ്രത്യേക പരിശീലനം നല്‍കും.
    • സ്കൂള്‍ കോംപ്ലക്സുമായി ഫൗണ്ടേഷന്‍ ഘട്ട സ്ഥാപനങ്ങളെ കോര്‍ത്തിണക്കും
വിശകലനം
  • ആദ്യകാല ശിശുവിദ്യാഭ്യാസം കുട്ടിയുടെ അവകാശമെന്ന നിലയില്‍ കാണുന്നത് സ്വാഗതാര്‍ഹം
  • അങ്കണവാടികള്‍, പ്രീസ്കൂളുകള്‍ എന്നിവയെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതും നന്ന്
  • ചെറുപ്രായത്തിലുളള കുട്ടികള്‍ക്കായി പൊതു പാഠ്യപദ്ധതി എന്നതും ഗണകരമായ മാറ്റം
  • ഉയര്‍ന്ന നിലവാരത്തിലുളള ഭൗതികസൗകര്യം ഉറപ്പാക്കാനുളള നീക്കവും ശ്രദ്ധേയം
  • വിദ്യാലയവുമായി കണ്ണിചേര്‍ക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ഒന്ന്, രണ്ട് ക്ലാസുകളെക്കൂടി പരിധിയില്‍പ്പെടുത്തിയാണ് ഫൗണ്ടേഷന്‍ സ്റ്റേജ്. കുട്ടികളെ പ്രായം പരിഗണിച്ച് തരംതിരിക്കാതെ പഠിപ്പിക്കുമെന്നും പറയുന്നു. അതിന്റെ പ്രായോഗികത പരിശോധിക്കണം. ഒന്നാം ക്ലാസില്‍ മുപ്പത് കുട്ടികള്‍, രണ്ടാം ക്ലാസില്‍ മുപ്പത് കുട്ടികള്‍, പ്രീപ്രൈമറിക്കാര്‍ 3+,4+,5+ ഇരുപത് വീതം കൂട്ടിയാലും ആകെ നൂറിലധികമായി. ഇവരെ എങ്ങനെ ഒന്നിച്ചിട്ട് പഠിപ്പിക്കും? അവരുടെ വികസനാവശ്യങ്ങളെല്ലാം സമാനമാണോ? അതോ കുട്ടികള്‍ തീരെ കുറവുളള വിദ്യാലയങ്ങളെ മാത്രമാണോ ലക്ഷ്യമിടുന്നത്. ഒന്നിലേറെ ഡിവിഷനുകള്‍ ഒന്നിലും രണ്ടിലുമുളളയിടത്ത് എന്തു ചെയ്യും?

  • ആരാണ് ഫൗണ്ടേഷന്‍ ഘട്ടത്തിലെ അധ്യാപിക എന്നതു സംബന്ധിച്ച് രേഖ കൃത്യമായ നലപാട് വ്യക്തമാക്കുന്നില്ല. അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ആറുമാസത്തെ പരിശീലനം നല്‍കി അവരെ പ്രാപ്തരാക്കും എന്ന സൂചനയില്‍ നിന്നും പ്രീ പ്രൈമറി അധ്യാപകവിദ്യാഭ്യാസം കഴിഞ്ഞവര്‍ക്ക് ഒന്ന് രണ്ട് ക്ലാസുകള്‍ കൂടി പഠിപ്പിക്കാന്‍ കഴിയുമെന്ന ധാരണയാകാം ഉളളത്. അവരുടെ കോഴ്സ് രണ്ടു വര്‍ഷവുമാണ്. ടെറ്റ് പരീക്ഷ ഫൗണ്ടേഷന്‍കാര്‍ക്കും ബാധകമാണെന്ന് രേഖയില്‍ മറ്റൊരിടത്ത് പറയുന്നുമുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ നിലവില്‍ ഒന്ന് , രണ്ട് ക്ലാസുകളില്‍ പഠിപ്പിക്കുന്ന ആയിരക്കണക്കിന് അധ്യാപകരെ എവിടെ വിന്യസിക്കും? എന്തടിസ്ഥാനത്തില്‍ പ്രൈമറി അധ്യാപകരെ തരം തിരിക്കും?
  • പ്രീസ്കൂള്‍ പ്രൈമറിവിദ്യാലയങ്ങളുടെ ഭാഗമാക്കുന്നതോടെ ആവശ്യമായി വരുന്ന ഭൗതിക ക്രമീകരണങ്ങള്‍ ചെറുതല്ല. എയ്ഡഡ് മേഖലയില്‍ സ്വാഭാവികമായി ഇത്തരം ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല. അവിടെ എന്തു ചെയ്യും?
  • സ്കൂള്‍ കോംപ്ലക്സ് പരിധിയിലുളള എല്ലാ ആദ്യകാലശിശുവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും അക്കാദമിക പിന്തുണ നല്‍കുന്നതിന് കോംപ്ല്ക്സ് തലത്തില്‍ എന്ത് സംവിധാനമാണുണ്ടാവുക എന്നു വ്യക്തമല്ല
    • സ്കൂള്‍ കോംപ്ലക്സ് ഒമ്പതുമുതല്‍ പന്ത്രണ്ട് വരെയുളള സെക്കണ്ടറി സ്കൂളിനെ കേന്ദ്രീകരിച്ചാണ്. കേരളത്തില്‍ എല്ലായിടത്തും സര്‍ക്കാര്‍ സ്കൂളുകളല്ല ഉളളത്. എയ്ഡഡ് വിദ്യാലയങ്ങളെ കോംപ്സക്സ് കേന്ദ്രമാക്കുന്നതിനും അതിലേക്ക് നിയമനം നടത്തുന്നതിനുമൊന്നും പ്രായോഗികമായി സാധ്യത കുറവാണ്.
  • പ്രധാനമായ മറ്റൊരു സംഗതി ഒന്നിലധികം ഭാഷകള്‍ പഠിക്കാന്‍ ചെറുപ്രായത്തില്‍ കുട്ടികള്‍ക്ക് കഴിയുമെന്നതിനാല്‍ ഫൗണ്ടേഷന്‍ ഘട്ടത്തില്‍ ഒന്നിലധികം ഭാഷകളാകാം എന്ന നിലപാടാണ്. കുട്ടി ഇടപഴകുന്ന ഭാഷാസമൂഹത്തിന്റെ പ്രത്യേകതകളില്‍ നിന്നും വിവിധ ഭാഷകള്‍ സ്വാഭാവികമായി കുട്ടി പഠിക്കും. അത്തരം സ്വാഭാവിക ഭാഷാന്തരീക്ഷം സൃഷ്ടിക്കാനാകുമോ? ഫലത്തില്‍ ഇംഗ്ലീഷു കൂടി മാതൃഭാഷയോടൊപ്പം ആദ്യകാല ശിശുവിദ്യാഭ്യാസത്തിന്റെ ഭാഗമാകും. അതിന് അനുഭവം ഒരുക്കുന്നത് യാന്ത്രികമായ രീതി പ്രകാരമാണെങ്കില്‍ പഠനഭാരമാകും ഉണ്ടാവുക. ചെറുക്ലാസുകളിലെ ബോധനമാധ്യമം മാതൃഭാഷയാകണമെന്ന നിലപാടില്‍ വെളളം ചേര്‍ക്കപ്പെടാം.
  • നിലവിലുളള പ്രൈമറി വിദ്യാലയത്തിനെ രണ്ടാക്കുകയാണ്. മൂന്നും നാലും ഒരു ഘട്ടത്തിലേക്കും ( അഞ്ചാം ക്ലാസിനെക്കൂടി സ്വീകരിച്ച്) ഒന്നും രണ്ടും പ്രീസ്കൂളും ചെര്‍ന്ന മറ്റൊരു ഘട്ടത്തിലേക്കും അത് മുറിയും. അങ്ങനെയാകുമ്പോള്‍ വേണ്ട സ്ഥല ലഭ്യത ക്ലാസ്മുറികളുടെ എണ്ണം, മറ്റു ക്രമീകരണങ്ങള്‍ ഒക്കെ ആലോചിക്കണം. അധ്യാപകവിന്യാസം തലവേദനയാകും. കേരളത്തെപ്പോലെ വ്യാപകമായി വിദ്യാലയങ്ങള്‍ ഉളള സംസ്ഥാനങ്ങളില്‍ ഇത് അതി സങ്കീര്‍ണമാകാനാണ് സാധ്യത.
    • ഒന്ന് രണ്ട് ക്ലാസുകളില്‍ പ്രത്യേകഅധ്യാപകര്‍ ഇല്ലാത്ത, ഏകാധ്യാപക വിദ്യാലയങ്ങളോ മള്‍ട്ടി ഗ്രേഡ് സെന്ററുകളോ പ്രവര്‍ത്തിക്കുന്ന വടക്കേ ഇന്ത്യയില്‍
      അങ്കണവാടിക്കാരെ വെച്ച് ഒന്നും രണ്ടും ക്ലാസുകള്‍ കൂടി കൈകാര്യം ചെയ്യിക്കാനാകും. അതിനു പിന്നില്‍ സാമ്പത്തിക ലാഭവുമുണ്ട്. വേതനം കുറച്ചു കൊടുത്താല്‍ മതി. കേരളത്തെപ്പോലെ ഓറോ ക്ലാസിനും പ്രത്യേകം അധ്യാപകരുളള സംസ്ഥാനങ്ങളില്‍ ഒന്നിച്ചിട്ടു പഠിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അത്തരം സ്ഥാപനങ്ങളിലേക്ക് രക്ഷിതാക്കള്‍ മക്കളെ അയക്കുമോ എന്നു കണ്ടറിയണം. 
  • സമാന്തര സംവിധാനങ്ങള്‍ ഇംഗ്ലീഷ് മീഡിയം പ്രീസ്കൂളുകളും പ്രത്യേകം പ്രത്യേകം ഒന്ന് , രണ്ട് ക്ലാസുകളുമായി മുന്നോട്ടു പോകുന്നതിനെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് രേഖ ഒന്നും മിണ്ടുന്നില്ല.
    • കെല്‍ട്രോണടക്കമുളള സ്ഥാപനങ്ങള്‍ പ്രീസ്കൂള്‍ അധ്യാപകപരിശീലന രംഗത്തുണ്ട്.   ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെയുളള കോഴ്സുകള്‍. അംഗീകൃതവും അല്ലാത്തതും. അവയെ എല്ലാം നിയന്ത്രിക്കേണ്ടി വരും. പ്രീസ്കൂള്‍ അധ്യാപക വിദ്യാഭ്യാസ പാഠ്യപദ്ധതി ഉടച്ചു വാര്‍ക്കേണ്ടി വരും.
    • മറ്റൊരിടത്ത് സൂചിപ്പിച്തുപോലെ ഒന്നാം ക്ലാസിനെ കേന്ദ്രീകരിച്ചുളള പ്രവേശനോത്സവവും പത്താം ക്ലാസിനെ കേന്ദ്രീകരിച്ചുളള വിദ്യാലയഘടനയും വാരഷിക പരീക്ഷയുമെല്ലാം ഇല്ലാതാകുകയാണ്. 
    • രണ്ടാം ക്ലാസില്‍ നിലവില്‍ കുട്ടികള്‍ക്കായി ലക്ഷ്യമിട്ട പഠനശേഷികളില്‍ വലിയതോതില്‍ കുറവു വന്നേക്കാം. പഠനഭാരത്തെക്കുറിച്ചുളള ചര്‍ച്ചകളുടെ സ്വഭാവം അതാണ് കാണിക്കുന്നത്. അതും വിവാദങ്ങള്‍ക്കിടവരുത്തും.
    • കേരളത്തിലെ പൊതുവിദ്യാഭ്യായസ സംരക്ഷണയജ്ഞത്തില്‍ നിന്നും ചിലത് കേന്ദ്രം പഠിക്കുന്നത് നന്നായിരിക്കും. നമ്മുടെ പ്രീസ്കൂള്‍ പാഠ്യപദ്ധതിയും അതിന്റെ നിര്‍വഹണവും നല്‍കുന്ന തിരിച്ചറിവുകള്‍ പ്രയോജനപ്പെടുത്തണം.
    •  
    •  
    • മുന്‍ ലക്കങ്ങള്‍ വായിക്കാന്‍
    •  

No comments: