Pages

Saturday, August 14, 2010

തങ്കയം സ്കൂളിലെ നിരന്തര വിലയിരുത്തല്‍.







തങ്കമോ തങ്കയമോ ഏതായാലും പേര് ശിശു സൌഹൃദ വിദ്യാലയം. പുറത്ത് ബോര്‍ഡ് ഉണ്ട്. "ഇവിടെ കുട്ടികളും അധ്യാപകരും സുഹൃത്തുക്കള്‍. ഒരു വിവേചനവും ഇല്ല ". അടുത്ത് അറിഞ്ഞപ്പോള്‍ ശരിയാണ് വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു വ്യത്ത്യാസവുമില്ല . ഒത്തിരി പറയാനുണ്ട് ഈ സ്കൂളിനെ കുറിച്ച്.ഇപ്പോള്‍ ഒരു കാര്യം മാത്രം പറയാം.
ഇവിടെ നിരന്തര വിലയിരുത്തലില്‍ മാതൃക വികസിപ്പിച്ചിരിക്കുന്നു. ടീച്ചിംഗ് നോട്ടില്‍ ഒരു ചെറു കോളം കൂടി. അത് വിലയിരുത്തല്‍ സൂചകങ്ങള്‍ എഴുതാന്‍. കൃത്യമായി ഇവ ഓര്‍ത്തിരിക്കാന്‍ പ്രയാസമുള്ളതിനാല്‍ ആണ് പ്രക്രിയാപേജില്‍ പുതിയ കോളം വരച്ചു കുറിക്കുന്നത്. ഉചിതമായ സമയം വിലയിരുത്തല്‍ നടത്താന്‍ ഈ കുറിപ്പുകള്‍ സഹായകം. വിലയിരുത്തല്‍ പേജു ഫുള്‍ പേജു തന്നെ.( ചില അധ്യാപകര്‍ നടപ്പ് പാത പോലെ മൂന്നു വിരല്‍ വീതിയില്‍ ഒഴിച്ചിടുന്ന ചടങ്ങ് കോളം അല്ല.) അപ്പപ്പോള്‍ വിലയിരുത്തല്‍. പിന്നെ ഓരോ കുട്ടിക്കും ഓരോ വിഷയത്തിനും പേജുണ്ട് .അതില്‍ പ്രധാന മേഖല തിരിച്ചു കുറിപ്പുകള്‍. ഓരോ കുട്ടിയുടെയും ഓരോ മാസത്തെയും വളര്‍ച്ച വ്യക്തമാക്കുന്ന ചെക്ക് ലിസ്റ്റ്. തീര്‍ന്നില്ല ഓരോ കുട്ടിയുടെയും പഠനതെളിവുകള്‍ സൂക്ഷിക്കുന്ന പോര്‍ട്ട്‌ ഫോളിയോ ഫയലുകള്‍. സ്കൂള്‍ കാസര്‍കോട് ജില്ലയില്‍ . ഓരോ സ്കൂളിനും കുട്ടികളുടെ പഠന മികവു കണ്ടെത്തി അവരെ മുന്നോട്ട് നയിക്കാന്‍ ഇത്തരം മാതൃകകള്‍ ദിശാബോധം നല്‍കും.

2 comments:

  1. നിരന്ന്തര വിലയിരുത്തല്‍ ഒരു സംസ്കാരമായി വളര്‍ത്തിയ മനസ്സുകള്‍ക്ക് ആശംസകള്‍...

    ReplyDelete
  2. ക്ലസ്റ്റെര്‍ ട്രയിനിങ്ങുകളില്‍ നിരന്തരമൂല്യനിര്‍ണയം ചര്‍ച്ച ചെയ്തുകൊണ്ടിരുക്കുന്ന ഈ സാഹചര്യത്തില്‍ വളരെ പ്രസക്തം . നന്ദി സര്‍.
    കുണ്ടായിമാഷ്.ബി. ആര്‍. സി. കൊടുവള്ളി.

    ReplyDelete

പ്രതികരിച്ചതിനു നന്ദി