Pages

Tuesday, August 24, 2010

സ്കൂള്‍ ദിനങ്ങള്‍.ബ്ലോഗ്‌ സ്പോട്ട്.കോം



"അമ്മു അച്ചന് വെള്ളം കൊണ്ടു കൊടുക്കാന്‍ ഓടുന്നതിനിടെ വാതില്‍ പടിയില്‍ തട്ടി വീണു. മുറിയില്‍ മുഴുവനും വെള്ളമായി. അമ്മ തുടക്കാന്‍ തണിയുമായി വന്നു. അപ്പേഴേക്കും കയ്യില്‍ കിട്ടിയ ഒരു തുണി കൊണ്ട് അമ്മു തുടക്കാന്‍ തുടങ്ങിയിരുന്നു. " പോളിസ്റ്റര്‍ തുണി കോണ്ടാണോ മോളേ വെള്ളം തുടയ്ക്കുന്നത്. ശരിക്ക് വെള്ളം പോകണമെങ്കില്‍ ഈ കോട്ടന്‍ തുണി കൊണ്ട് തുടക്കൂ....." അമ്മ പറഞ്ഞു. "അങ്ങനെയോന്നുമില്ലമ്മേ.... ഇതായാലും മതി.... "അമ്മുവിന്റെ മറുപടി.

ആരു പഞ്ഞതാണ് ശരി?


കുട്ടികളുടെ പ്രതികരണം സമ്മിശ്രമായിരുന്നു.

ഏതാണ് ശരി എന്ന് എങ്ങനെ കണ്ടെത്താം ഒരു വഴി പറയാമോ... എന്തൊക്കെ സാധനങ്ങള്‍ ‍വേണം

കുട്ടികള്‍ ആലോചനതുടങ്ങി..... ചര്‍ച്ചയ്കൊടുവില്‍ തീരുമാനമായി.

രണ്ട് ഗ്ലാസില്‍ ഒരേ അളവില്‍ വെള്ള മെടുക്കുക. ഒരേ വലിപ്പമുള്ള പോളിസ്റ്റര്‍ തുണിയും കോട്ടന്‍ തുണിയുമെടുത്ത് അതില്‍ മുക്കിവയ്ക്കുക. കുറച്ച് സമയത്തിന്ശേഷം അവ എടുത്തു മാറ്റുക. ഗ്ലാസ്ല്‍ ശേഷിക്കുന്ന വെള്ളത്തിന്റെ അളവ് നോക്കുക.


പോളിസ്റ്റര്‍ തുണിയാണോ കൂടുതല്‍ വള്ളം വലിച്ചെടുക്കുക. അനുകൂലിക്കുന്നവര്‍ ആരോക്കെ?

സ്നേഹ മാത്രം അനുകൂലിച്ചു...( ചിത്രം ഒന്ന്)
കൊട്ടാന്‍
തുണിക്കനുകൂലമായിരുന്നു മറ്റെല്ലാവരും.... (ചിത്രം രണ്ട്)

എങ്കിലിനി പരീക്ഷണമാകാം
കോട്ടന്‍ തുണി കൂടുതല്‍ വള്ളം വലച്ചെടുത്തു. അമ്മുവിനോട് അമ്മ പറഞ്ഞത് ശരിയാണ് കുട്ടികള്‍ പറഞ്ഞു. ഒപ്പം പോളിസ്റ്ററിനെ അനുകൂലിച്ച സ്നേഹയുടെ നേരേ തിരഞ്ഞ് മറ്റുള്ളവര്‍ എന്തോക്കെയോ ഗോഷ്ടികള്‍ കാണിച്ചു. കുട്ടികളല്ലേ .....അവരുടെ തമാശകള്‍.... അത് കണ്ടില്ലന്ന് വച്ചു....


ഒരു തുടര്‍പ്രവര്‍ത്തനം കൂടി... പക്ഷികളുടെ തൂവല്‍ അവയുടെ വസ്ത്രം ആണല്ലോ.... ആ വസ്ത്രം വെള്ളത്തോട് എങ്ങനെ പ്രതികരിക്കും.
" ( നിധിന്റെ ബ്ലോഗില്‍ നിന്ന് )
സ്കൂള്‍ ദിനങ്ങള്‍.
ഇത് ഒരു സാധാരണ ബ്ലോഗ്‌ അല്ല.
ദീപനാളം പോലെ ഒന്ന്.
നിഥിന്‍
പങ്കിടുന്ന ഓര്‍മ്മകള്.

കുട്ടികളെ തല്ലിയാണങ്കിലും പഠിപ്പിക്കണം എന്ന വാശിക്കാരനായ അധ്യാപകന്‍ എന്നതില്‍ നിന്ന് കുട്ടികളെ സ്നേഹിച്ച് അവരോട് കൂട്ടുകൂടി അവരുടെ കുസൃതികളില്‍ അവരോടൊപ്പം ചേര്‍ന്ന് പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അധ്യാപകനിലേക്ക് സ്വയം മാറിയ പിതാവിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നോന്‍.
ക്ലാസനുഭവങ്ങള്‍ നിഥിന്‍ ഒപ്പിയെടുക്കുന്നു.
ഓര്‍മയുടെ ആല്‍ബം.
സാധ്യതകള്‍ തുറന്നിടുന്നു. ആവേശം പകരുന്നു.
  • ഒരു മൊബൈല്‍ഫോണ്‍ ക്യാമറ എങ്ങനെ അധ്യാപകര്‍ ഉപയോഗിക്കണം എന്നതിന്റെ വഴിയും നിഥിന്‍ കാട്ടിത്തരുന്നു. ഉദാഹരണത്തിന്. മിക്രോസ്കൊപ്പിലൂടെ നോക്കുന്ന കുട്ടികള്‍ കണ്ട കാഴ്ച നിങ്ങള്‍ക്ക് ഇപ്പോള്‍ കാണണമോ . നിധിന്റെ ബ്ലോഗില്‍, അന്ന് ക്ലാസില്‍ വെച്ച് ചിത്രീകരിച്ച അതിന്റെ വീഡിയോ ഉണ്ട്.
  • മുകളില്‍ നല്‍കിയ പരീക്ഷണ ദൃശ്യങ്ങളും മൊബൈല്‍ ചിത്രങ്ങള്‍ തന്നെ.
  • അനുഭവത്തിന്റെ ചൂട് ഒട്ടും നഷ്ടപ്പെടാത്ത അവതരണം.
  • ഉള്‍ക്കാഴ്ച പ്രതിഫലിക്കുന്ന പ്രവര്‍ത്തനങ്ങള്‍.
  • ആ ബ്ലോഗ്‌ സന്ദര്‍ശിക്കണം ,പോര അതുപോലെ ക്ലാസനുഭവങ്ങള്‍ ഒരുക്കണം, കുട്ടികളെ സ്നേഹിച്ചു പഠിപ്പിക്കണം
  • എല്ലാം ഡോക്യുമെന്റ്റ് ചെയ്യുന്നതിനും പങ്കിടുന്നതിനും സമയവും കണ്ടെത്തണം .അത് വഴിയോരുക്കലാണ്.


6 comments:

  1. നിധിന്‍ മാഷ് വ്യത്യസ്തനായ ഒരു അധ്യാപകനാണ്. കുട്ടികളുടെ മനസ്സറിയാവുന്ന അധ്യാപകന്‍. ഇവരെയൊക്കെ മറ്റുള്ളവര്‍ അറിയുന്നത് ഇങ്ങനെയെല്ലാമാണ്. ഈ ചൂണ്ടിക്കാട്ടല്‍ ഉചിതമായി. അഭിനന്ദനങ്ങള്‍.

    ReplyDelete
  2. നിധിന്‍മാഷ്, ഞങ്ങള്‍ മാത്​സ്ബ്ലോഗ് ടീമിന്റെ കൂടി അഭിമാനമാണ്.

    ReplyDelete
  3. കുറവിലങ്ങാട് ബി.ആ‍ര്‍.സി യുടെ അഭിമാനമായ നിധിന്‍ സാറിനെ പരിചയപ്പെടുത്തിയല്‍ സന്തോഷം

    ReplyDelete
  4. നന്ദി..
    ഈ പരിചയപ്പെടുത്തലിന്‍.....

    സമയം കിട്ടുമ്പോള്‍ ഇവിടെയും കയറി ഇറങ്ങുമല്ലോ...
    www.ghsmanjoor.blogspot.com
    www.schooldinangal.blogspot.com

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. നിധിന്‍ മാഷിനു കൂട്ടായി നിരവധി അനുഭവങ്ങള്‍! അവ കോറിയിടുന്നതാവട്ടെ, മനോഹരമായ ഭാഷയില്‍. വ്യത്യസ്തനായ ഈ ബ്ലോഗറെ പരിചയപ്പെടുത്തിയതിനു നന്ദി..

    ReplyDelete

പ്രതികരിച്ചതിനു നന്ദി