Pages

Tuesday, August 3, 2010

പാഠം ൫ വിദ്യാല അസംബ്ലിയും അക്കാദമികആഘോഷവും . .



എടപ്പാള്‍ ബി ആര്‍ സി പരിധിയില്‍പ്പെട്ട മൂക്കുതല ഗവ എല്‍ പി സ്കൂളും മാഞ്ചസ്ടരിലെ വിദ്യാലയവും തമ്മില്‍ എന്താണ് ബന്ധം.? അസംബ്ലി കണ്ടപ്പോള്‍ നല്ല ചിന്താ ബന്ധം .അസംബ്ലി കുട്ടികളുടെ കഴിവിന്റെ ആഘോഷ വേദിയാക്കി മാറ്റിയതിലൂടെ അത് തിരിച്ചറിയപ്പെട്ടു. മൂക്കുതലയില്‍ കുഞ്ഞുങ്ങള്‍ അസംബ്ലിയില്‍ അവരുടെ സര്‍ഗാത്മകമായ കഴിവുകള്‍ പ്രകാശിപ്പിക്കുന്നു (ചിത്രം -൧). അതിനു അവസരം ഒരുക്കിയ അധ്യാപകര്‍ ബഹുമാനിതരായ വഴി കാട്ടികള്‍.
മാഞ്ചസ്ടരില്‍ കണ്ടത് ഇങ്ങനെ.. ഓരോ അസംബ്ലിയും ഓരോ ക്ലാസിനുള്ളത്. അവര്‍ ആ മാസം നടത്തിയ പഠനത്തിന്റെ നേട്ടം പങ്കു വെക്കാനുള്ള അസുലഭ മുഹൂര്‍ത്തമാണ് അസംബ്ലി. അന്ന് അവിടെ പര്‍വതത്തെ കുറിച്ച് പ്രോജെക്ട് ചെയ്ത കുട്ടികളുടെ അവതരണമായിരുന്നു. എല്ലാവര്‍ക്കും അവസരം കിട്ടത്തക്ക വിധം ആസൂത്രണം. രണ്ടു പേരുടെ വീതം ടീമുകള്‍ . ആദ്യ ടീം വന്നു നിന്ന് ഒരു ചോദ്യം. ഏതെല്ലാമാണ് ലോകത്തിലെ പ്രധാന പര്‍വതങ്ങള്‍? സ്ക്രീനില്‍ ഒന്നൊന്നായി ചിത്രങ്ങള്‍ തെളിയലും പരിചയപ്പെടുത്തലും. അടുത്ത ടീം. മറ്റൊരു ചോദ്യം. പര്‍വതം എങ്ങനെ ഉണ്ടായി. വിശദീകരണം തെളിവ് സഹിതം. പിന്നെ വന്നവര്‍ അഗ്നിപര്‍വത രഹസ്യം പരീക്ഷണത്തിലൂടെ പങ്കുവെച്ചപ്പോള്‍ അസംബ്ലി ഉഷാറായി. തുടര്‍ന്ന് പര്‍വതത്തിന്റെ ആത്മകഥ, കവിത, വിവരണം, വര്‍ണന, പരിസ്ഥിതി.. അവതരണം തീര്‍ന്നപ്പോള്‍ ഒരു പ്രശ്നോത്തരി. പിന്നെ സദസ്സ് കൂട്ടക്കൈയ്യടിയിലൂടെ ആ പഠന സംഘത്തെ അഭിനന്ദിച്ചു, ജേതാവിനെപ്പോലെ ആവേശ ഭരിതയായ ക്ലാസ് ടീച്ചര്‍ക്കും അനുമോദന പ്രവാഹം. അറിവിന്റെ ഉത്സവമാണ് ഓരോ അസംബ്ലിയും.
നീണ്ട പ്രഭാഷണങ്ങളുടെയും ഉപദേശങ്ങളുടെയും പതിവുകളില്‍ നിന്നും വേറിട്ട വഴികളും ഉണ്ടെന്നു മൂക്കുതല സ്കൂളും വിരല്‍ ചൂണ്ടുന്നു. പതിവുകള്‍ തെറ്റിക്കുംപോഴാണ് ചരിത്രത്തില്‍ ഇടം ഉണ്ടാകുന്നത്.

3 comments:

  1. വളരെ നന്ദി
    നാലാള്‍ അറിയുന്നു കാണുന്നു
    എന്നുള്ളത് ഒരു പ്രോല്‍സാഹനമാണ്
    നന്ദി

    ReplyDelete
  2. very fine narayananmaster kuttippuram brc

    ReplyDelete

പ്രതികരിച്ചതിനു നന്ദി