കാസര്‍കോട് നാലിലാം കണ്ടം സ്കൂളിലെ നാലാം ക്ലാസിലെ എല്ലാ കുട്ടികളുടെയും ബുക്ക് കാണാന്‍ ഭാഗ്യമുണ്ടായി. നാം എന്താണോ ആഗ്രഹിക്കുന്നത് അത് സാക്ഷാത്കരിച്ചു മുന്നേറുന്നു. ഭാഷയിലെ വളര്‍ച്ച ഓരോ കുട്ടിയുടെയും എഴുത്തില്‍ തിളങ്ങുന്നു. സ്വന്തം ഭാഷയിലാണ് രചനകള്‍. വ്യക്തിഗത പ്രവര്‍ത്തനത്തിനു ശേഷം ഗ്രൂപ്പ് വര്‍ക്കിലേക്ക് ഒരു പടവ് കയറ്റമാണ്. ആ ചെറു കൂട്ടായ്മ ഒത്തിരി തിരിച്ചറിവുകള്‍ നല്‍കും. ഉടന്‍ ഓരോരുത്തരും നിര്‍ദേശം കൂടാതെ സ്വന്തം എഴുത്തിനെ വിശകലനം ചെയ്യും. മെച്ചപ്പെടുത്തും. ഗ്രൂപുകളുടെ അവതരണവും ടീച്ചറുടെ രചനയും ചര്‍ച്ചയും കഴിയുമ്പോള്‍ എല്ലാവരും ഒരു പടി കൂടി കയറിയിരിക്കും. അത് അവര്‍ക്ക് നല്‍കുന്ന വെളിച്ചം സ്വന്തം രചനയെ മിനുക്കി എടുക്കുന്നതിനു പ്രേരകം . ഓരോ ക്ലാസ്സിലും കാണെ കാണെ കുട്ടികള്‍ വളരുന്നു ഭാഷയില്‍
. ( ചിത്രത്തില്‍ മൂന്ന് പടവുകളും വ്യക്തം .)
പ്രകടമായ മാറ്റം എല്ലാവരിലും ഉണ്ടാക്കുക ,ഒരു കുട്ടി പോലും പിന്നിലാവില്ലെന്നു ഉറപ്പു വരുത്തുക, എല്ലാവരെയും നേട്ടത്തിന്‍ ഉടമകളാക്കുക..എന്നൊക്കെ പറയുന്നത് പാഴ്വാക്കല്ലെന്നു ഒത്തിരി ടീച്ചര്‍മാര്‍ കര്‍മം കൊണ്ട് തെളിയിക്കുന്നു. അവരാണ് വര്ത്തമാനകാലത്തിനു അര്‍ഥം നല്‍കുന്നത്.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി