Pages

Wednesday, September 1, 2010

ക്ലാസ് പി ടി എ ദിനത്തിനായി അധ്യാപികയും രക്ഷിതാക്കളും കാത്തിരിക്കുന്നു







രക്ഷിതാക്കള്‍ സ്കൂളില്‍ ഇപ്പോള്‍ വരുന്നത് അറിയാനും അറിയിക്കാനുമാണ് . ഓരോ രക്ഷിതാവിനും തന്റെ കുട്ടിയെക്കുറിച്ചാണ് അറിയാന്‍ കൂടുതല്‍ ആഗ്രഹം.കുട്ടിയെക്കുറിച്ച് അധ്യാപിക എന്ത് പറയുന്നു എന്നത് പ്രധാനം.ഈ ജാഗ്രത, ഉത്സാഹം വിദ്യാലയങ്ങള്‍ക്കു മുതല്‍ കൂട്ടാണ്‌.
ക്ലാസ് പി ടി എ യില്‍ പങ്കെടുക്കുന്ന ഓരോ ആളും മികവിന്റെ പ്രചാരകരാകും.അത്തരം അനുഭവം കിട്ടുകയാണെങ്കില്‍. മഹേഷ്‌ നയിച്ച ഒരു മീറ്റിംഗില്‍ ഞാന്‍ കാഴ്ചക്കാരനായി.യൂണിസെഫ് ശിശു സൌഹൃദ വിദ്യാലയത്തെ കുറിച്ച് തയ്യാറാക്കിയ ചെറിയ വീഡിയോ അദ്ദേഹം കാണിച്ചു. എന്താണ് അത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് വിശദീകരിച്ചു. എന്നിട്ട് ആ സ്കൂളില്‍ (ക്ലാസില്‍ ) നടന്ന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍ പവര്‍ പോയന്റ് പ്രസന്റേഷന്‍ ആക്കി കാട്ടിക്കൊടുത്തു.ആദ്യം കാണിച്ച വീഡിയോയുമായി താരതമ്യം ചെയ്തു. ആഹാ..! പല രക്ഷിതാക്കള്‍ക്കും അപ്പോഴാണ്‌ സ്കൂളില്‍ നടക്കുന്ന വലിയ കാര്യങ്ങള്‍ മനസ്സിലായത്‌. ഓരോരുത്തരുടെയും മുഖം വിടരുന്നത് ഞാന്‍ കണ്ടു.തീര്‍ച്ചയായും അവര്‍ അത് മറ്റുള്ളവരോടു പറയും .സ്കൂളിനെക്കുറിച്ച് അഭിമാനം കൊളളും

ബേക്കല്‍ ഫിഷറീസ് എല്‍ പി സ്കൂളില്‍ ക്ലാസ് പി ടി എ പുതിയ രീതിയിലാണ് നടത്തുന്നത്.ക്ലാസ് പി ടി എ കൂടുന്ന അന്ന് സവിശേഷ ബാലസഭ ഉണ്ട്. കഴിഞ്ഞമാസം നേടിയ കഴിവുകള്‍ കുട്ടികള്‍ ഈ പ്രത്യേക ബാലസഭയില്‍ അവതരിപ്പിക്കും .മാതാ പിതാക്കള്‍ കുട്ടികളുടെ കഴിവിന്റെ പ്രകടനം വിലയിരുത്തും. അധ്യാപകര്‍ അതിനു വിശദീകരണവും നല്‍കും. പിന്നെ മറ്റു അജണ്ടകള്‍ ചര്‍ച്ച ചെയ്യും.

ഏറണാകുളത്ത് ഏതാനം സ്കൂളുകള്‍ കുട്ടികള്‍ നയിക്കുന്ന ക്ലാസ് പി ടി എ നടത്തി വരുന്നു.
  • എസ് ആര്‍ ജി കൂടി ചര്‍ച്ച
  • കുട്ടികളുമായി ആലോചന.
  • അവതരിപ്പിക്കേണ്ട ഇനങ്ങള്‍ തീരുമാനിക്കുന്നു.(പഠിച്ചതിന്റെ തെളിവുകളായി പ്രദര്‍ശിപ്പിക്കേണ്ട ഉല്‍പ്പന്നങ്ങള്‍, കുട്ടികള്‍ അവതരിപ്പിക്കേണ്ട പരിപാടികള്‍ -അത് പരീക്ഷണമാകാം, നാടകമാകാം,സംഭാഷണം ആകാം , കാവ്യ ദൃശ്യങ്ങള്‍ ആകാം, വിവരണമാകാം...)
  • ക്ഷണക്കത്ത് കുട്ടികള്‍ തയ്യാറാക്കും.
  • രജിസ്ട്രേഷന്‍ കുട്ടികള്‍
  • അധ്യക്ഷത ,സ്വാഗതം , കുട്ടികള്‍,
  • കുട്ടികളുടെ അവതരണം കഴിഞ്ഞാല്‍ ട്രൈ ഔട്ട് ക്ലാസ്
  • പിന്നെ ചര്‍ച്ച.
  • പിന്തുണാ മേഖലകളും തുടര്‍ പ്രവര്‍ത്തനങ്ങളും ആലോചിക്കല്‍.
ഇതാണ് അവര്‍ സ്വീകരിക്കുന്ന രീതി.
മറ്റു സാധ്യതകളും ഉണ്ട് മറ്റൊരു ജില്ലയിലെ .ഒരു ക്ലാസ് പി ടി എ യുടെ അജണ്ട നോക്കുക.
ഇതില്‍ ഓരോ കുട്ടിയുടെയും പഠനോല്‍പ്പന്നങ്ങള്‍ അടങ്ങിയ ഫയല്‍ (പോര്‍ട്ട്‌ ഫോളിയോ ഫയല്‍ ) രക്ഷിതാവിനു കൈ മാറുന്നു. അവര്‍ അത് പരിശോധിക്കും
കുട്ടി ഒരു മാസം ചെയ്തതും നേടിയതും മനസ്സിലാക്കും.ഒരേ വ്യവഹാര രൂപത്തില്‍ തെന്നെയുള്ള വളര്‍ച്ച കണ്ടെത്തും.
ടീച്ചറുടെ വിശദീകരണം ഫയല്‍ വിശകലനത്തിന് സഹായകമാകും.ചര്‍ച്ചയും ടീച്ചറുടെ ക്ലാസ് കാണലും ഒക്കെ കഴിയുമ്പോള്‍ ലൈബ്രറി പുസ്തകങ്ങള്‍ അമ്മമാര്‍ക്ക് കൊടുക്കും. വീട്ടില്‍ വച്ച് ‍അത് വായിച്ചു മക്കളുമായി അനുഭവം പങ്കിടണം . മക്കള്‍ അവര്‍ വായിച്ചത് മാതാപിതാക്കളോടും പറയും.വളരെ ഉഷാറുള്ള ക്ലാസ് പി ടി എകള്‍. പങ്കാളിത്തം കൂടിക്കൂടി വരും.
അധ്യാപികയും രക്ഷിതാക്കളും കാത്തിരിക്കുന്നു ക്ലാസ് പി ടി എ ദിനത്തിനായി.

ചൂണ്ടുവിരല്‍ നിര്‍ദേശിക്കുന്നു

  • പി ഇ സി കള്‍ക്ക് ഇത്തരം സാധ്യതകള്‍ ആലോചിക്കാം
  • ബി ആര്‍ സി കളുടെ പരിഗണന ആകണം
  • സ്കൂളുകള്‍ ക്ലാസ് പി ടി ഉള്ളടക്ക പരമായി മെച്ചപ്പെടുത്താന്‍ ശ്രമിക്കണം.പങ്കാളിത്തം മോണിട്ടര്‍ ചെയ്യണം ഗ്രാഫ്,ശതമാനം കാണിക്കുന്ന പട്ടിക ഇവയൊക്കെ ആകാം.

2 comments:

  1. ക്ലാസ് പി.ടി.എ മിക്കയിടത്തും പ്രഹസനമാണ്. ഒപ്പിട്ടു കടമ നിര്‍വഹിച്ച ചാരിതാര്‍ഥൄത്തോടെ മടങ്ങുന്ന നിസ്സഹായരും നിസ്സംഗരുമായ ഒരു കൂട്ടം മനുഷ്യര്‍. എന്നാല്‍ ഇവ ജൈവികവും സര്‍ഗാത്മകവും ആക്കി മാറ്റാമെന്നു തെളിയിച്ച അധ്യാപക സുഹൃത്തുക്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

    ReplyDelete
  2. വാസ്തവം... ക്ലാസ് പി.ടി.എ. വെറും ഒപ്പിടല്‍ ചടങ്ങാക്കി മാറ്റുന്നവര്‍ക്ക് ചൂണ്ടുവിരൽ പറഞ്ഞ ഈ മാതൃകകള്‍ വെളിച്ചം പകരട്ടെ.

    ReplyDelete

പ്രതികരിച്ചതിനു നന്ദി