Pages

Monday, September 6, 2010


സ്കൂള്‍ പത്രങ്ങള്‍ ക്ലാസ് പത്രങ്ങള്‍..


പത്രം എളുപ്പം ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ ചൂണ്ടു വിരല്‍ പരിചയപ്പെടുത്തിയിരുന്നു.
പലരും ആ സാധ്യത പ്രയോഗിച്ചു തുടങ്ങി എന്നറിയുന്നു. കുറുവിലങ്ങാട്‌ ബി ആര്‍ സി സ്വന്തം പത്രം ഉണ്ടാക്കുക മാത്രമല്ല സ്കൂളുകളില്‍ നിന്നും പത്രം ഇറങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നു. ബി ആര്‍ സി യുടെ പിന്തുണയോടെ തയ്യാറാക്കിയ പത്രത്തിന്റെ പേജുകളാണ് കാണുന്നത്.
ലിപി വിന്യാസവും ചിത്ര വിന്യാസവും നന്നായിട്ടുണ്ട്.
കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമം.
കുട്ടികളുടെ നേതൃത്വത്തിലാണ് വാര്‍ത്ത പിറന്നത്‌ എന്നതും ശ്രേദ്ധേയം.
നാല് പേജു പത്ര രൂപത്തില്‍ ആര്‍ട്ട്‌ പേപ്പറില്‍ പ്രിന്റ്‌ചെയ്തിറക്കാന്‍ മുപ്പത്തിരണ്ട് രൂപ മാത്രമേ വേണ്ടി വന്നുള്ളൂ.അത് മൂന്ന് കോപ്പി എടുക്കുമ്പോള്‍ നൂറു രൂപയില്‍ താഴെ.ഡിസ്പ്ലേ ബോര്‍ഡില്‍ ഫിക്സ് ചെയ്‌താല്‍ പോരെ. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രചോദനം .ഒപ്പം സ്കൂള്‍ ക്ലാസ് പ്രവര്‍ത്തനങ്ങളുടെ ഡോക്കുമെന്റെഷനും..കോട്ടയം ജില്ലയിലെ എല്ലാ ബി ആര്‍ സി കളും ഈ മാസം ഇരുപത്തഞ്ചിനു പത്രം ഇറക്കും.
കുറുവിലങ്ങാട്ടെ എല്ലാ സ്കൂളുകളും ഈ വഴിയെ മുന്നേറാന്‍ പോകുന്നു.
(പത്രത്താളുകള്‍ അയച്ചു തന്നത് ചന്ദ്രമ്മ വി എസ്.)

പത്ര നിര്‍മിതി സംബന്ധിച്ച്
ആഗസ്റ്റ്‌ പതിനാലിന് പ്രകാശിപ്പിച്ച ആ പോസ്റ്റ്‌ പുതിയ സന്ദര്‍ശകര്‍ക്കായി വീണ്ടും നല്‍കുന്നു.

ക്ലാസ്പത്രങ്ങളുടെ കാലം വരവായി.
അച്ചടിച്ച പത്രങ്ങള്‍ സ്കൂളില്‍ നിന്നും എല്ലാ മാസവും അല്ല എല്ലാ ദിവസവും .. അതും കുറഞ്ഞചിലവില്‍ മറ്റാരെയും ആശ്രയിക്കാതെ.എന്താ വിശ്വാസം വരുന്നില്ലേ. സ്കൂളില്‍ കമ്പ്യൂട്ടര്‍ ഉണ്ടോസന്നദ്ധതയുള്ള ഒരു മനസ്സുണ്ടോ താല്പര്യമുള്ള ഒരു ടീച്ചര്‍ ഉണ്ടോ പഠനവുമായി ബന്ധപ്പെട്ടഉല്‍പ്പന്നങ്ങള്‍ ഉണ്ടാകുന്നുണ്ടോ എങ്കില്‍ എളുപ്പമായി. നമ്മള്‍ക്ക് ഒരു പത്രം പ്രസിദ്ധീകരിക്കാം. ഒറ്റകോപ്പി മതി. ഇത്തിരി വലുപ്പത്തില്‍ പ്രിന്റ്‌ എടുത്തു ചുമരില്‍ ഒട്ടിച്ചാല്‍ എല്ലാവര്‍ക്കും വായിക്കാം. ഓഎങ്ങനെ എന്നറിയാന്‍ തിടുക്കമായോ .പാലക്കാട്ട് ബി ആര്‍ സിയിലെ ഹരിസെന്തില്‍ മിനിട്ടിനുള്ളില്‍ മിനിട്സ് എന്നൊരു പത്രം ഇറക്കി.
സംഗതി നിസ്സാരം. കംപ്യുട്ടര്‍ തുറക്കുക.ആള്‍ പ്രോഗ്രാം ...മൈക്രോസോഫ്ട്‌ ഓഫിസ്... പബ്ലിഷേര്‍ക്ലിക്ക് ചെയ്യുക

.പല പ്രസിദ്ധീകരണ ഓപ്ഷനുകള്‍. അതില്‍ ന്യുസ് ലെറ്റര്‍ ക്ലിക്ക് ചെയ്‌താല്‍ പത്രത്തിന്റെ പലതരംലേ ഔട്ട് .ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുക .ക്ലിക്ക് ചെയ്യൂ. അത് വലുപ്പത്തില്‍ വരും. ഇംഗ്ലീഷില്‍ഉള്ളതൊക്കെ ഓരോന്നായി കട്ട് ചെയ്തു മാറ്റുക. പേജ് മേക്കറില്‍ മുന്‍കൂട്ടി ടൈപ് ചെയ്തുവച്ചവാര്‍ത്തകള്‍ കോളങ്ങളില്‍ പേസ്റ്റ് ചെയ്യൂ. ഫോട്ടോകളും ചേര്‍ക്കാം. പത്രം റെഡി. ജെ പി ജിഓപ്ഷനില്‍ സേവ് ചെയ്തോളു. പിന്നെ ഇഷ്ടമുള്ള സൈസില്‍ പ്രിന്റ്‌ ചെയ്തു പ്രസിദ്ധീകരിക്കാന്‍ഒരു ഡി ടി പി സെന്ററിന്റെ സഹായം കൂടി തേടുക. വളരെ വളരെ നിസ്സാരം .
ചുമര്‍ മാസിക നിര്‍മിക്കാനും പറ്റുമേ. ആവിഷ്കാരത്തിന്റെ പുതിയ പുതിയ വഴികളിലൂടെ സ്കൂള്‍ സഞ്ചരിക്കാന്‍ പിന്തുണ.
tpkala@gmail.com

2 comments:

  1. ഈ പത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. കൂടാതെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹെഡ്മാസ്റ്റര്‍ ശ്രീ. രംഗനാഥന്‍ സാറിനും, എല്ലാവിധ സാങ്കേതിക സഹായങ്ങളും പിന്‍തുണയും ആവേശവും പകര്‍ന്നു കൊടുക്കുന്ന കുറവിലങ്ങാട് ബി.പി.ഒ ശ്രീമതി ചന്ദ്രമ്മ ടീച്ചര്‍ക്കും കോട്ടയം ജില്ലാ എസ്എസ്എ പ്രോഗ്രാം ഓഫിസര്‍ രാജന്‍ സാറിനും അഭിനന്ദനങ്ങള്‍.
    എല്ലാം കാണുന്ന, അറിയുന്ന, ചൂണ്ടി കാട്ടുന്ന ചൂണ്ടുവിരലിന്റെ സാരഥി കലാധരന്‍ മാഷിനും ആശംസകള്‍.....

    ഈ പത്രം പിഡിഎഫ് ഫോര്‍മാറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

    ReplyDelete

പ്രതികരിച്ചതിനു നന്ദി