Pages

Friday, September 17, 2010

നിരന്തര വിലയിരുത്തല്‍ ക്ലാസുകളില്‍


അധ്യാപികയും അമ്മമാരും പഠന നേട്ടം അനുഭവിക്കുന്നു.

-

കുഞ്ഞോളങ്ങള്‍ നല്‍കിയ വാര്‍ത്ത വായിക്കൂ.


ഇന്ന് എളേരിതട്ട് സ്കൂളില്‍ OSS അവസാന ദിവസം.ഉച്ചക്ക് 2 .30 നു ക്ലാസ് പി ടി എ വിളിച്ചിട്ടുണ്ട്.നിരന്തര വിലയിരുത്തല്‍ അനുഭവങ്ങള്‍ പങ്കു വെക്കാന്‍ .
പോര്‍ട്ട്‌ ഫോളിയോ ബാഗ്
കുട്ടികളുടെ പോര്‍ട്ട്‌ ഫോളിയോ സൂക്ഷിക്കാന്‍ നിലവില്‍ ഫയലുകള്‍ ഉണ്ട് .ഡിസ്പ്ലേ അല്പം കൂടി മനോഹരമാക്കണം .തലേ ദിവസം കണിയാപുരം മാതൃക പരിചയപ്പെടുത്തി ( പോര്‍ട്ട്‌ ഫോളിയോ ബാഗ് നിര്‍മിക്കുന്ന രീതി-ചൂണ്ടുവിരല്‍ വാര്‍ത്ത). ആധ്യാപകര്‍ക്ക് പുതിയ സാധ്യതകള്‍ ഇഷ്ടമായി.തയ്ക്കുന്നതിനു ഏര്പ്പാടക്കി.സ്കൂളിലെത്തിയ എനിക്ക് മുന്നില്‍ പുതിയ മാതൃകയില്‍ സഞ്ചികള്‍
."വലിയ തുക ചെലവയില്ലേ മാഷെ ,എന്തിനാ ഇത്ര ചെലവ്" എന്റെ പ്രതികരണം
"ചെലവില്ലെങ്കിലോ "-അഗസ്റിന്‍ മാഷുടെ മറുപടി .
'വൈകുന്നേരം തുണിക്കടയില്‍ കയറി.പരിചയമുള്ള കട.കടയുടമയെ ആവശ്യം അറിയിച്ചു.
".പാന്റ്സിന്റെയൊക്കെ വേസ്റ്റ് വരുന്ന തുണിയുണ്ട് .സഞ്ചിക്ക് നല്ലതാ.കാശൊന്നും തരേണ്ട "
എനിക്ക് സന്തോഷമായി.തയ്യല്‍ക്കാരന് കൊടുക്കുന്ന കാശു മാത്രമേ ചെലവുള്ളൂ" .സഞ്ചികള്‍ ക്ലാസ്സില്‍ മനോഹരമായി തൂക്കിയിട്ടു .
ഫയലുകള്‍ അതിലേക്ക്‌

അനുഭവങ്ങളുടെ പങ്കുവെക്കല്‍ പുതു മാതൃകകള്‍ക്ക് കാരണമാക്കുന്നു
കുട്ടികളുടെ പോര്‍ട്ട്ഫോളിയോ പരിശോധിക്കുന്ന അമ്മമാര്‍.
ജോബിന്റെ അമ്മ പറഞ്ഞു. .' തെറ്റ് തിരുത്തലിന്റെ ശരിയായ രീതി ഇതാണ് .
കുറിപ്പില്‍ ആദ്യം രണ്ടു വരി മാത്രം എഴുതിയ എന്റെ കുട്ടി അവസാനം എഴുതിയത് വളരെ മെച്ചം "
ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ കണ്ടും കേട്ടും മനസ്സിലാക്കിയ അമ്മമാര്‍ മനസ്സ് നിറയെ സന്തോഷവുമായാണ് സ്കൂള്‍ വിട്ടുപോയത്.

എളേരിതട്ടുമ്മല്‍ എ എല്‍ പി സ്കൂളിലെ ബിന്ദു ടീച്ചര്‍ അനുഭവം പങ്കിടുന്നു.
രണ്ടാം ക്ലാസ് .ഒരുമിച്ചു നിന്നാല്‍ എന്ന പാഠം. കുറിപ്പ് തയ്യാറാക്കണം .ആദ്യം എല്ലാവരും ഒറ്റക്കിരുന്ന് എഴുതി.പിന്നെ ഗ്രൂപ്പിലേക്ക് . ബിന്‍സിയും രിന്റുവും മനുരാജും ഹരിപ്രിയയും ആയിരുന്നു ഗ്രൂപ്പില്‍. ഗ്രൂപ്പില്‍ അവരവര്‍ അവതരിപ്പിച്ചു.




മനുരാജിനുസംസാരത്തില്‍ അല്‍പ്പം പ്രശ്നമുണ്ട്. എല്ലാ അക്ഷരങ്ങളും പറയാന്‍ കഴിയില്ല . എഴുത്തിലും പിന്നോക്കമാണ്. എങ്കിലും ഗ്രൂപ്പില്‍ അവന്റെ ആശയം അവതരിപ്പിച്ചു .ക്ലാസ്സില്‍ ടീച്ചറുടെ സഹായത്തോടെ ഉണ്ടാക്കിയ സൂചകങ്ങളുടെ വെച്ച് അവര്‍ ചര്‍ച്ച തുടങ്ങി. ആരുടെതാണ് മെച്ചപ്പെട്ടത്.എന്തുകൊണ്ട്...? ഈറ്റവും മികച്ചതിലും ചില കാര്യങ്ങള്‍ ഇല്ല .അവര്‍ കണ്ടെത്തി. ഗ്രൂപ്പില്‍ എഴുതേണ്ട കാര്യങ്ങള്‍ നിചപ്പെടുത്തി. ആരെഴുതും..? ഹരിപ്രിയ ....
മറ്റു മൂന്നുപേരും വിളിച്ചു പറഞ്ഞു. റിന്ടു എഴുതട്ടെ.എന്റെ ഇടപെടല്‍ (ശരിയാണോ എന്ന് അറിയില്ല) എഴുത്തില്‍ അല്പം പിറകിലാണ് റിന്ടു. ഗ്രൂപ്പ് സമ്മതിച്ചു. നിച്ശയിച്ച പ്രകാരം മുട്ടുള്ളവര്‍ പറയുന്നത് അവള്‍ എഴുതി.തെറ്റു വരുമ്പോള്‍ കൂട്ടുകാര്‍ ഇടപെട്ടു.തെറ്റുവോ... മനുപ്രിയയും ബിന്‍സിയും ഇടക്കിടെ എന്നെ നോക്കി .ഒടുവില്‍ നല്ല കുറിപ്പ് ഗ്രൂപ്പില്‍ ഉണ്ടായി
ചിട്ടയായ ഗ്രൂപ്പ് പ്രവര്‍ത്തനത്തിലൂടെ പിന്നോക്കകാരെയും മുന്നോട്ട് നയിക്കാന്‍ കഴിയും .തര്‍ക്കമില്ല.പരസ്പര വിലയിരുത്തല്‍ പഠന മുന്നേറ്റത്തിനു സഹായകമാണ്
കുഞ്ഞോളങ്ങള്‍
http://brcchittarikkal.blogspot.com/

ഗ്രൂപ്പില്‍ ഇടപെട്ട ബിന്ദു ടീച്ചര്‍ വലിയൊരു പ്രശ്നമാണ് തരണം ചെയ്യാന്‍ ശ്രമിക്കുന്നത്. ഓരോ കുട്ടിക്കും പരിഗണന നല്‍കല്‍.‍. ഓരോ കുട്ടിയേയും മികവിലെക്കുയര്ത്തല്‍
.കോട്ടയം ജില്ലയില്‍ ഒരിക്കല്‍ ട്രൈ ഔട്ടിനു പോയപ്പോള്‍ ഒരു രീതി ചെയ്തു നോക്കി. ഗ്രൂപ്പില്‍ എല്ലാവര്ക്കും കളര്‍ സ്കെച് പേന കൊടുത്തു.ഓരോരുത്തരും ഓരോ വാക്യം വീതം എഴുതണം.ഇങ്ങനെ എഴുതുമ്പോള്‍ തെറ്റ് വരുന്നോരെ മറ്റുള്ളവര്‍ തിരുത്തും.ആദിത്യന്‍ എന്ന കുട്ടിയെ ആദ്യം എഴുതാന്‍ പോലും ഗ്രൂപ്പുകാര്‍ സമ്മതിച്ചില്ല.ചാര്‍ട്ട് കൊളം ആകും. അതാണ്‌ പേടി.പിന്നീട് തിരുത്തി സഹായിച്ചു അവര്‍ ഒരു ചാര്‍ടിലെ ഉല്പന്നം പോലെ ഒറ്റ മനസ്സുള്ളവരായ്.മുന്നോട്ടു കുതിച്ചു. പറഞ്ഞു വരുന്നത്. പ്രത്യേക പരിഗണന ഗ്രൂപ്പില്‍ തുല്യാവസരം നല്‍കുന്നതിലൂടെ സാധിക്കുമെന്നാണ്.

ക്ലാസുകളിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ ഒപ്പിയെടുത്തു കേരളത്തിനു നല്‍കിയതിലൂടെ chittarikkal ബി ആര്‍ സി ബ്ലോഗിന്റെ വലിയൊരു സാധ്യത ഉപയോഗിക്കുകയാണ്. ഞാന്‍ വാര്‍ത്ത സംസ്ഥാന തലത്തില്‍ എസ് എസ് നടത്തിയ അവലോകന യോഗത്തില്‍ ഇന്ന് പരിചയപ്പെടുത്തി. തീര്‍ച്ചയായും അടുത്ത പരിശീലനത്തില്‍ വാര്‍ത്ത വഴികാട്ടും.

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി