"ടീച്ചര്‍, രണ്ടാം ക്ലാസിലെ അഭിമാനിക്കാവുന്ന മറ്റൊരു കാര്യം പറയുമോ?"
ഞങ്ങള്‍ ചോദിച്ചു.
ബിജി ടീച്ചര്‍ കുട്ടികളെ ഒന്ന് നോക്കി.
(അവര്‍ അഭിമാനപാത്രങ്ങള്‍ തന്നെ )
മക്കളെ നമ്മുടെ കഥാ കാര്‍ഡുകളെവിടെ ?
അവര്‍ പുസ്തകസഞ്ചി പരതി.
എല്ലാവര്ക്കും ഉണ്ട് ഓരോ കഥകള്‍.
ടീച്ചറും എടുത്തു കരുതല്‍ ശേഖരം.
കൊച്ചു കൊച്ചു കഥകള്‍..
തളിരിലും യുറീക്കയിലും പൂമ്പാറ്റയിലും മറ്റു ബാലമാസികകളിലും ഒക്കെ വരുന്ന നല്ല നല്ല കഥകള്‍ തെരഞ്ഞെടുക്കും.
കുട്ടികളുടെ നിലവാരത്തിനു യോജിച്ചവ.
അത് പ്ലാസ്ടിക് കവറില്‍ ഇട്ടു സീല്‍ ചെയ്തു കൊടുത്തയക്കും.വായിക്കാന്‍..
കഥകളുടെ ഫോട്ടോ കോപ്പി എടുത്തു കൊടുത്തത് കുട്ടികള്‍ക്ക് ഇഷ്ടമായില്ല. കളര്‍ വേണം.
ഇപ്പോള്‍ എല്ലാവര്ക്കും എന്നും വായിക്കാനുള്ളത് ഉണ്ട്. അത് കൂടി കൂടി വരുന്നു.വായനയും..
"നല്ല പ്രവര്‍ത്തനം.ശരി ടീച്ചര്‍ ഞങ്ങള്‍ പോകട്ടെ.."
ഉടന്‍ അടുത്ത വിശേഷത്തിന്റെ ഫയല്‍ അഴിച്ചു.
"ദേ എന്റെ പോട്ട് ഫോളിയോ ഫയല്‍ കണ്ടോ."
ടീച്ചര്‍ ഓരോ കുട്ടിയുടെയും ഫയല്‍എടുത്തു. ഓരോരോ രചനകള്‍ കാണിച്ചു.
" ഇതു ഈ നില്‍ക്കുന്ന മോളുടെ.
ഇതു കഴിഞ്ഞാഴ്ച ചെയ്തത്. ഈ വര്‍ക്ക്ഷീറ്റ് കുട്ടികള്‍ നന്നായി ചെയ്തു...'
ആവേശത്തോടെ പറയാന്‍ ക്ലാസില്‍ ഒട്ടേറെ ഉണ്ടാവുക .അതാണ് പ്രധാനം. ഈ ടീച്ചര്‍ക്ക് കുട്ടികളെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ.
(ഇന്നലെ ഒരു സ്കൂളില്‍ ചെന്നപ്പോള്‍ ടീച്ചര്‍ക്ക് കുട്ടികളെ കുറിച്ച് ഇരുണ്ടവാക്കുകളേ ഉള്ളൂ ..പ്രകാശമില്ലാത്ത ക്ലാസ്- അവരുടെ മനോഭാവം മാറാതെ തെളിയില്ല)
"ഇനി അടുത്ത ക്ലാസ് കാണാം."
പ്രഥമ അധ്യാപിക നയിച്ചു
അവിടെ ആ മൂന്നാം ക്ലാസില്‍ മനോഹരമായ ചിത്രങ്ങള്‍ ചാര്‍ട്ടില്‍.
ടീച്ചര്‍ വരയ്ക്കുമോ?
ഞാന്‍ ചോദിച്ചു.
ഇല്ല, ഇവ രമ്യയുടെ അച്ഛന്‍ വരച്ചു തന്നതാ.
രമ്യ അപ്പോള്‍ പുഞ്ചിരിച്ചു.
രമ്യയുടെ അച്ഛന്‍ രവി വരയ്ക്കും. അത് മനസ്സിലാക്കിയ മേരിടീച്ചര്‍ആവശ്യമുള്ളപ്പോള്‍ ഒരു കുറിപ്പും ചാര്‍ട്ടും കൊടുത്തയക്കും.വിശദാംശങ്ങള്‍ രമ്യയോട് പറയും (പാഠവും സന്ദര്‍ഭവും )
പിറ്റേന്ന് ആഗ്രഹിച്ച ചിത്രം കിട്ടും.ടീച്ചര്‍ക്ക് എഴുതാനുള്ള സ്ഥലം ഒഴിചിട്ടിരിക്കും.അവിടെ ടീച്ചര്‍ വേര്‍ഷന്‍ ചേര്‍ക്കും ..
സ്വന്തം ക്ലാസിലെ എല്ലാ പിന്തുണാ സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള ഈ ശ്രമം അഭിനന്ദനീയം.
ഇനി അടുത്ത ക്ലാസില്‍ പോകണ്ടേ? എച് എം ഓര്‍മിപ്പിച്ചു.
ശരി. ഞാന്‍ വേണുമാഷെ വിളിച്ചു . ഞങ്ങള്‍ ഉത്സാഹത്തോടെ നടക്കുമ്പോള്‍ പറഞ്ഞു.
തന്റെ സ്കൂളിലെ ഓരോ ക്ലാസും വിളിച്ചു കാണിക്കാന്‍ ഈ പ്രഥമ അധ്യ്യപിക കാട്ടുന്ന താല്പര്യത്തെ കുറിച്ച്..
ആ സ്കൂളിലെ ഓരോ അധ്യാപികയും അംഗീകരിക്കപ്പെടണം .
അവരെ പ്രചോദിപ്പിക്കാന്‍ കഴിയണം .
അതിനു ഈ അധ്യാപിക വഴിയൊരുക്കുന്നു..
(തുടരും ഹോളി ഫാമിലി യു പി സ്കൂള്‍ വിശേഷങ്ങള്‍ ...)
ശരി. ഞാന്‍ വേണുമാഷെ വിളിച്ചു . ഞങ്ങള്‍ ഉത്സാഹത്തോടെ നടക്കുമ്പോള്‍ പറഞ്ഞു.
തന്റെ സ്കൂളിലെ ഓരോ ക്ലാസും വിളിച്ചു കാണിക്കാന്‍ ഈ പ്രഥമ അധ്യ്യപിക കാട്ടുന്ന താല്പര്യത്തെ കുറിച്ച്..
ആ സ്കൂളിലെ ഓരോ അധ്യാപികയും അംഗീകരിക്കപ്പെടണം .
അവരെ പ്രചോദിപ്പിക്കാന്‍ കഴിയണം .
അതിനു ഈ അധ്യാപിക വഴിയൊരുക്കുന്നു..
(തുടരും ഹോളി ഫാമിലി യു പി സ്കൂള്‍ വിശേഷങ്ങള്‍ ...)
എന്റെ രണ്ടാം ക്ലാസ്സിന്റെ അതെ അനുഭവം ...ഒരു വെത്യാസം മാത്രം ഞങള്‍ പ്ലാസ്റ്റിക് കവറിനു പകരം പേപ്പര്‍ കവര്‍ ഉപയോഗിക്കുന്നു
ReplyDelete(ഇന്നലെ ഒരു സ്കൂളില്‍ ചെന്നപ്പോള്‍ ടീച്ചര്‍ക്ക് കുട്ടികളെ കുറിച്ച് ഇരുണ്ടവാക്കുകളേ ഉള്ളൂ ..പ്രകാശമില്ലാത്ത ക്ലാസ്- അവരുടെ മനോഭാവം മാറാതെ തെളിയില്ല)
ReplyDelete...............
ഇതിനിടയിലും രജത രേഖ പോലെ ഹോളി ഫാമിലി യു പി സ്കൂള്‍... അനുമോദനങ്ങള്‍
കുഞ്ഞു കലാകാരന്മാര്‍ക്ക് അഭിനന്ദനങ്ങള്‍
ReplyDelete