Pages

Monday, October 25, 2010

ഗണിതവും ഗ്രൂപ്പ് പങ്കിടലും


ഒരു ക്ലാസില്‍ നിന്നും കിട്ടിയത്.കുട്ടിയുടെ കഴിവിനെ പ്രതി നിധീകരിക്കുന്ന ഉത്പന്ന സമാഹാരമായ പോര്‍ട്ട്‌ ഫോളിയോ ഫയലില്‍ ടീച്ചര്‍ സൂക്ഷിച്ചത്
  • ഗണിതത്തില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം എങ്ങനെ എന്ന് പരിശോധിച്ചതിന്റെ തെളിവ്.
  • ഓരോ ഘട്ടത്തിലും കുട്ടിക്ക് കിട്ടിയ ശേഷികള്‍ വ്യക്തം

  • ഫീഡ് ബാക്ക് ലഭിച്ചു എന്ന് ക്ലാസ്ചര്‍ച്ചയില്‍നിന്നുംമനസ്സിലാക്കിയത് നോക്കിയാല്‍ കണ്ടെത്താം.
കൃത്യമായ രീതിയല്‍ ഗ്രൂപ്പ് വര്‍ക്ക് നടക്കുകയും (അതിനു നിര്‍ദേശങ്ങള്‍ വ്യക്തമായി നല്‍കണം.ആദ്യം പങ്കിടെണ്ടത്..പിന്നെ എന്നിങ്ങനെ..)പൊതു പങ്കിടല്‍ യുക്തിപൂര്‍വ്വം സാധൂകരിക്കാനും വിശകലനം ചെയ്യാനും അവസരം ഒരുക്കുന്നതും സൂചനകളും ഉറക്കെ ചിന്തിക്കലും കൊണ്ട് വഴി തുറന്നു കൊടുക്കുന്നതും ആണെങ്കില്‍ അതാണ്‌ ഗണിത പഠനത്തെ എല്ലാവരുടെതുംആക്കുക.
മുകളില്‍ നല്‍കിയ ഉദാഹരണം ഒറ്റ നോട്ടത്തില്‍ തൃപ്തികരം എങ്കിലും ചില പ്രശ്നങ്ങള്‍ ഇല്ലേ?
അതൊന്നു വിശകലനം ചെയ്താലോ..
അതിനു ക്ലാസില്‍ എന്താണ് നടന്നതെന്ന് അറിയണം ഒരു കുട്ടിയുടെ പ്രക്രിയ കൂടി വേണം.
ഇവിടെ ടീച്ചര്‍ ഉദ്ദേശിച്ചത് ഗുണന ക്രിയ ഉപയോഗിച്ചു പ്രശ്നം നിര്‍ദ്ധാരണം ചെയ്യാനാണ്.
എന്നാല്‍ കുട്ടികള്‍ വ്യക്തിഗത പ്രവര്‍ത്തനത്തിലോ ഗ്രൂപ്പ് പ്രവര്‍ത്തനത്തിലോ നിലയില്‍ എത്തിയില്ല. ആവര്‍ത്തന സങ്കലന രീതിയി ഉത്തരം കണ്ടെത്തി.
കുട്ടികള്‍ക്ക് അപ്പോള്‍ ഉപയോഗിക്കാവുന്ന എളുപ്പ മാര്‍ഗം.

നിങ്ങളായിരുന്നു ടീച്ചര്‍ എങ്കില്‍ ഗ്രൂപ്പ് വര്‍ക്ക് നടക്കുമ്പോള്‍ എന്ത് ചെയ്യുമായിരുന്നു?
ആദ്യത്തെ കുട്ടി (മീര ) ജമന്തിയാണ് വാങ്ങിയത്. എത്ര രൂപ ആയിക്കാണും.? എല്ലാവരും അത് പങ്കു വെക്കണം.എങ്ങനെ ആ ഉത്തരത്തില്‍ എത്തി എന്നും.(ചെയ്ത രീതി)
ഈ ഒരു കാര്യം പങ്കു വെക്കുമ്പോള്‍ ടീച്ചര്‍ ചുറ്റി നടക്കുന്നുണ്ടാവും വ്യത്യസ്ത രീതികള്‍ മനസ്സിലാക്കാന്‍.പ്രതീക്ഷിത ചിന്ത കുട്ടികളെ അനുഗ്രഹിചിട്ടില്ലെങ്കിലോ..?
നിങ്ങള്‍ ഗ്രൂപ്പില്‍ പങ്കു വെച്ചതല്ലാതെ മറ്റു രീതികള്‍ ഉണ്ടോ എന്ന് കൂടി ആലോചിക്കൂ.(ഈ നിര്‍ദേശം ഇപ്പോഴും പ്രസക്തമാണ് )
ഇങ്ങനെ രസീനയുടെ കാര്യത്തില്‍ എത്തുമ്പോള്‍ ചിന്തയുടെ ഗതി മാറ്റാന്‍ ഇടപെടാം.
ഒരേ സംഖ്യ/വസ്തു കൂട്ടി കൂട്ടി അല്ലാതെ എളുപ്പ വഴിയുണ്ടോ എന്നൊരു ചോദ്യം ..റസീന അഞ്ച് ചെടിയാണ് വാങ്ങിയതെങ്കില്‍ എത്ര കിട്ടുമെന്ന് എളുപ്പം പറയാമോ..ചിന്തയില്‍ ഇടപെടല്‍..
ഗ്രൂപ്പില്‍ ആലോചിച്ചു പുതിയ രീതികള്‍ കൂടി ഉപയോഗിക്കൂ..സാധ്യത തുറക്കല്‍..

ഫീഡ് ബാക്ക് അനുയോജ്യമായ സമയം കൊടുക്കാന്‍ കണക്കു മാഷ്‌ മറന്നു പോകുന്നോ?

പൊതു ചര്‍ച്ച /ക്ലാസ് പങ്കിടല്‍ ഉചിതമായ രീതിയില്‍ ക്രമത്തില്‍ നടന്നില്ല എന്നല്ലേ കുട്ടികളുടെ കുറിപ്പുകള്‍ സൂചിപ്പിക്കുന്നത്.?
അത് എങ്ങനെ ആയിരിക്കണം എന്ന് നിങ്ങളുടെ സഹാധ്യാപകരുമായി ആലോചിക്കൂ..
ചൂണ്ടു വിരലില്‍ നിങ്ങളുടെ അത്തരം അനുഭവങ്ങള്‍ക്ക് ഇടം ഉണ്ടാവും
--------------------------------------------------------------------------------------
നാളെ :-
പായസം വെച്ചാല്‍ കണക്കു പഠിക്കുമോ.
---------------------------------------------------------------------------------------
ചൂണ്ടു വിരല്‍ നൂറാം ലക്കത്തോട് അടുക്കുന്നു.
നിറുത്തണോ തുടരണോ
അഭിപ്രായങ്ങള്‍ ആവാം
tpkala@gmail.com

2 comments:

  1. ചൂണ്ടുവിരല്‍ തന്നെയാണ് തീരവാണിയെ സൃഷ്ടിച്ചത് ,ബ്ലോഗ്‌ വായനയിലേക്ക് ഞങ്ങളെ നയിച്ചത് ..അതിനു ആയിരമായിരം നന്ദി!കേരളത്തിലെ മുഴുവന്‍ ടീച്ചര്‍മാരും കാണുന്ന നിലയിലേക്ക് ചൂണ്ടുവിരലിനെ വളര്‍ത്താന്‍ എന്താണു വഴി?തീര്‍ച്ചയായും ആലോചിക്കുമെന്നു കരുതുന്നു..ഇതില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ ഞങ്ങളുടെ എസ്‌ .ആര്‍.ജി. ചര്‍ച്ചകളെ സമ്പുഷ്ടമാക്കുന്നു ,അതുവഴി ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു ...നൂറാം ലക്കത്തിലേക്കു കടക്കുന്ന ചൂണ്ടുവിരലിന് തീരവാണിയുടെ ആശംസകള്‍ !!!

    ReplyDelete
  2. സര്‍ .....
    ഒരു സ്കൂളിന്റെ വര്‍ത്തമാനങ്ങള്‍ ഇത്രമാത്രം ബഹുസ്വരം ആകുന്നതു ഏറെ സന്തോഷം നല്‍കുന്നു

    ReplyDelete

പ്രതികരിച്ചതിനു നന്ദി