Pages

Thursday, November 25, 2010

ഐബി ടീച്ചര്‍ - തേര്‍ഡ് ക്യാമ്പ് സ്കൂളിന്റെ സാരഥി.

ടീച്ചറുടെ മേശപ്പുറത്തു മൂന്നു ബുക്കുകള്‍.
അതില്‍ ഒന്ന് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. എച് എം പ്ലാനര്‍.
എന്താവും ഇതില്‍?കൌതുകം.അനുവാദത്തോടെ താളുകള്‍ മറിച്ചു.
ഓരോ ദിവസവും എങ്ങനെ തുടങ്ങണം.എന്തെല്ലാം പ്രധാന കാര്യങ്ങള്‍.ആരെല്ലാം ചെയ്യണം.എപ്പോള്‍..ഇങ്ങനെ..
വിശദമായ എന്നാല്‍ സൂക്ഷ്മമായ ആസൂത്രണം.
സ്കൂള്‍ നടത്തിപ്പ് ചിട്ടപ്പെടാന്‍ ആദ്യം സ്വയം ചിട്ടപ്പെടനമെന്നു വിശ്വസിക്കുന്ന പ്രഥമ അധ്യാപിക.
ഒരു ഉദാഹരണം നോക്കാം.എച് എം പ്ലാനറില്‍ ഇങ്ങനെ ആസൂത്രണ കുറിപ്പ് ....
14.7.2010.
രക്ഷിതാക്കള്‍ക്കുള്ള പരിശീലനം.
  • അറിയിപ്പ് നല്കണം.
  • പി ടി എ /എം പി ടി എ ആള്‍ക്കാരെ ഓര്മിപ്പിക്കല്‍ (ആര്‍ എം.)
  • ഹാള്‍ ക്രമീകരണം(സാലി,മിനി.)കസേര പത്തെണ്ണം വേണം.,മൈക്ക്, എല്‍ സി ഡി.
  • ചായ, ബിസ്കറ്റ്- ബിന്ദുവിന്റെ അമ്മ.
  • ചോറ്- രസം,പയര്‍ തോരന്‍ അച്ചാര്‍.
  • ഓടിറ്റ് ഫയല്‍ തയാറാക്കല്‍ (ടി ജെ )
  • പ്രോസീടിങ്ങ്സ് - എച്,എം
  • ഭക്ഷണ വിതരണം ഓഡിട്ടോരിയത്തില്‍
  • ഫോട്ടോ എടുക്കല്‍-അനില്‍, വിളിക്കല്‍ -ആര്‍ എം
  • രജിസ്ട്രേഷന്‍ ചുമതല -സുനിതകുമാരി.
  • ഫോം വരയ്ക്കല്‍-എച് എം.റിപ്പോര്‍ട്ട് തയ്യാറാക്കല്‍.
  • ഇരുനൂറു പേജിന്റെ വലിയൊരു ബുക്കില്‍ ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ സൂക്ഷ്മമായി കുറിച്ചിട്ടുണ്ട്.അതാണ്‌ ടീച്ചറുടെ ചെക്ക് ലിസ്റ്റ്.(സ്വയം വിലയിരുത്തല്‍ രേഖ).മറ്റാരെയും ബോധ്യപ്പെടുത്താനല്ല.സ്വന്തം സ്കൂളിനെ ഉയരത്തിലെത്തിക്കാന്‍.
  • ഏതു ക്ലാസാണ് മോണിട്ടര്‍
    ചെയ്യേണ്ടത്?
  • എന്തെല്ലാം അക്കാദമിക കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
  • ഇന്ന് ചെയ്യേണ്ട ഓഫീസ് പ്രവര്‍ത്തനങ്ങള്‍
  • സാമ്പത്തികം ,സംഘാടനം,അക്കാടമികം....എല്ലാം ഉണ്ട്.
  • കൊച്ചു കൊച്ചു കുറിപ്പുകള്‍ മാര്ജിനലിലും .കാണാം.അത് വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുന്നത്.,
    ഈ ആസൂത്രണ പാഠം എല്ലാ എച് എം മാര്‍ക്കും മാതൃകയാക്കാം.
അക്കാദമിക കാര്യങ്ങളിലും അതീവ താല്പര്യം.
ഞങ്ങള്‍ പറഞ്ഞു "ടീച്ചര്‍ നാല് മണിയായി, ഞങ്ങള്‍ മറ്റൊരു ദിനം വരാം" .
ടീച്ചര്‍ സമ്മതിച്ചില്ല." നാല് മണി അല്ലെ ആയുള്ളൂ. ഞങ്ങള്‍ എത്ര മണി വരെയും സന്നദ്ധര്‍".ആ മറുപടി സ്കൂളിലെ എല്ലാ അധ്യാപികമാരുടെയും ആയി മാറി.
അങ്ങനെ സായാഹ്ന എസ് ആര്‍ ജി കൂടി.
ക്ലാസ് മികവിനായുള്ള ഒട്ടേറെ സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടു .ചര്‍ച്ച സജീവം.
എല്ലാം എല്ലാവരും കുറിചെടുക്കുന്നുണ്ടായിരുന്നു

സ്കൂളിനു ഒരു വിഷന്‍ ഉണ്ട്
-അതും എച് എം പ്ലാനറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വിഷന്‍ 2010.
  • എല്ലാ കുട്ടികള്‍ക്കും ഇംഗ്ലീഷ് പറയാന്‍ കഴിയുക
  • എല്ലാ കുട്ടികള്‍ക്കും ഇംഗ്ലീഷില്‍ പറയുന്നത് പൂര്‍ണമായി മനസ്സിലാക്കാന്‍ പറ്റുക
  • രക്ഷിതാക്കളെ തന്റെ കുട്ടികളുടെ പെര്ഫോമാന്സ് ബോധ്യപ്പെടുത്തുക
  • കുട്ടികള്‍ സ്വയം മതിപ്പുള്ളവരായി തീരല്‍
  • സ്കൂള്‍-സമൂഹത്തിന്റെ ആവശ്യങ്ങള്‍/മനോഭാവം പോസിടീവ് ആക്കി മാറ്റല്‍
  • എച് എമിനും അധ്യാപകര്‍ക്കും സ്വയം സംതൃപ്തി കൈവരിക്കല്‍
  • സ്കൂള്‍ പ്രവര്‍ത്തനങ്ങളെ പറ്റി സമൂഹത്തിനു മതിപ്പുളവാക്കല്‍ .
  • കൂട്ടായ്മ വളര്‍ത്തല്‍
  • ജാതി/പ്രതിലോമ ശക്തികളുടെ ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധ നിര പടുത്തുയര്ത്തല്‍.
  • പഠന വീട് സ്കൂള്‍ ശാക്തീകരണ സമതിയാക്കല്‍ ‍.
ഇതാണ് തേര്‍ഡ് ക്യാമ്പ്-വാര്‍ഷിക പ്രവര്‍ത്തന ലക്ഷ്യമുള്ള വിദ്യാലയം.അത് നേടുമെന്ന് ഉറപ്പുള്ള വിദ്യാലയം
അന്നന്ന് തള്ളി നീക്കുന പ്രഥമ അധ്യാപകര്‍ ഒത്തിരി ഉണ്ട്.അവര്‍ക്ക് എല്ലാം ഭാരമാണ്.(അത്തരം സ്കൂളുകള്‍ എന്നും മുഷിഞ്ഞിരിക്കും.ഒരുനാള്‍ ആരെങ്കിലുംവന്നു അലക്കി വെളുപ്പിക്കും വരെ.വരാതിരിക്കില്ല.)
ഇവിടെ- തേര്‍ഡ് ക്യാമ്പില്‍ -ഓരോ ദിനത്തെയും കാത്തിരിക്കുന്നു.മുന്നേറ്റം അതാണ്‌ ലക്‌ഷ്യം..ചുമതല ഭാരമല്ല.
ഇവിടെ- തേര്‍ഡ് ക്യാമ്പില്‍ -ഓരോ ദിനത്തെയും കാത്തിരിക്കുന്നു.മുന്നേറ്റം അതാണ്‌ ലക്‌ഷ്യം..ചുമതല ഭാരമല്ല.

2 comments:

  1. ഈ പേജ് മനസിന്‌ വളരെ സന്തോഷം നല്‍കുന്നു .ഐബി ടീച്ചറിന്റെ സ്കൂളില്‍ പ്രവര്‍ത്തിക്കാന്‍ എന്തു സുഗമമായിരിക്കും.
    ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് അര്‍ത്ഥവും അംഗികാരവും ലഭിക്കും .നമ്മുടെ എല്ലാ സ്ചൂളുകളും ഒരു നാള്‍ ഇതുപോലെ ആകും എന്ന് പ്രതീക്ഷിക്കുന്നു .ആകാതെ
    കഴിയില്ലല്ലോ .......

    ReplyDelete
  2. ഒരു നാള്‍ എന്നത് വിദൂര ഭാവിയെ സൂചിപ്പിക്കുന്നോ എന്ന് സംശയം.സ്വന്തം സ്കൂള്‍ എന്ന് ഈ സംസ്കാരം സ്വീകരിച്ചു മാതൃകയാക്കും എന്ന് ആലോചിക്കാന്‍ ഈ ടീച്ചര്‍ അവസരം എല്ലാവര്ക്കും തരികയാണ്..മാറുന്ന സ്കൂള്‍ വിശേഷങ്ങള്‍ എഴുതാനും ചൂണ്ടു വിരല്‍ കമന്റ് കോളം ഉപയോഗിക്കാം.

    ReplyDelete

പ്രതികരിച്ചതിനു നന്ദി