..സ്കൂള്‍ റിസോഴ്സ് യോഗങ്ങളുടെ കെട്ടുംമട്ടും മാറുന്നു.
സ്കൂളില്‍ അക്കാദമിക പ്രശ്നങ്ങള്‍ നിരവധിയാണ് . ഓരോ കുട്ടിയുടെയും മികവിനെ കുറിച്ച് ആലോചിക്കുന്ന അധ്യാപകര്‍ക്കാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടണം എന്ന ആഗ്രഹം.അവര്‍ അടങ്ങി ഇരിക്കില്ല.നിരന്തരം അന്ന്വേഷണത്തില്‍ ഏര്‍പ്പെടും.( മറ്റുള്ളവരാകട്ടെ പഴി പറഞ്ഞിരിക്കും. പഠനരീതി,പാറപുസ്തകം,പരിശീലനം,കുട്ടികള്‍,എച് എം ,രക്ഷിതാക്കള്‍...ഇങ്ങനെ തൊട്ടതും പിടിച്ചതും കണ്ടതും കേട്ടതും എല്ലാം അവര്‍ക്ക് കുറ്റം.പുശ്ചം. ഞാനും എന്റെ രീതിയും ഒഴികെ എല്ലാം മോശം.ഈ കുട്ടികള്‍ ഒരിക്കലും നന്നാകില്ലാ..ഇതാണ് സമീപനം. ഈ അധ്യാപകരും മാറും.പാവങ്ങള്‍. വേണ്ട പിന്തുണ പ്രോത്സാഹനം ഇവ കിട്ടിയാല്‍ മതി. )
ചാല സ്കൂളിലെ അധ്യാപകര്‍ പറയുന്നു സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് യോഗങ്ങള്‍ ഫലപ്രദമാകുന്നില്ല.സമയം കിട്ടുന്നില്ല.എല്ലാ ക്ലാസിലെയും എല്ലാ വിഷയങ്ങളുടെയും കാര്യങ്ങള്‍ ആഴത്തില്‍ ചര്‍ച്ചചെയ്യാന്‍ പറ്റുന്നില്ല. സമാനമായ പ്രശനം എല്ലാ സ്കൂലുകാരും നേരിടുന്നു.വേറിട്ടൊരു വഴി ആരും അന്വേഷിക്കാറില്ല .ബദലുകള്‍ ഉണ്ടാവണം. അതാണ് ചാല സ്കൂള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്.
- ആഴ്ച്ചയെ യൂണിറ്റായി കാണുന്നതിനു പകരം മാസത്തെ യൂണിറ്റായി പരിഗണിച്ചു.
- ഓരോ ആഴചയും ഓരോ ക്ലാസിനു/ വിഷയത്തിനു നീക്കിവച്ചു.
- എല്ലാ ബുധനും എസ് ആര്‍ ജി യോഗം.മൂന്നു മുപ്പത് മുതല്‍.
- മാസത്തിലെ ആദ്യ യോഗത്തില്‍ പൊതു ആസൂത്രണം.(ദിനാചരണം,ക്ലാസ് പി ടി എ...)
- രണ്ടാമത്തെ ആഴ്ച ഒന്നും രണ്ടും ക്ലാസുകള്‍
- മൂന്നാം ആഴ്ച മൂന്നും നാലും ക്ലാസുകള്‍
- നാലാം ആഴ്ച യു പി ഭാഷാ വിഷയങ്ങള്‍
- അഞ്ചാം ആഴ്ച യു പി ഭാഷേതര വിഷയങ്ങള്‍.
- വെള്ളിയാഴ്ചകളില്‍ നോട്ടീസ് -ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ അധ്യാപകര്‍ നോട്ടീസ് ബുക്കില്‍കുറിക്കണം .
- ബി ആര്‍ സി യിലും അറിയിപ്പ് നല്‍കും.വിഭവ പിന്തുണ ഉറപ്പാക്കും.
- യോഗത്തിനു ശേഷവും പുതിയ ആശയങ്ങള്‍,നിര്‍ദേശങ്ങള്‍, ഇവ എസ് ആര്‍ ജി മാന്വലില്‍ ചേര്‍ക്കാന്‍ അവസരം.
- യോഗ തീരുമാനം പ്രയോഗത്ത്തിലേക്ക്. ട്രൈ ഔറ്റ് ചെയ്യാന്‍ പാറക്കുറിപ്പ് തയ്യാറാക്കല്‍..അതിന്റെ പ്രസിദ്ധീകരണം.സ്റാഫ് റൂമില്‍.
- ചില സംശയങ്ങള്‍ പരിഹരിക്കാന്‍ ബ്ലോഗ് ഉപയോഗിക്കല്‍..ഉദാഹരണം ഭാഷ -ടീച്ചര്‍ വേര്‍ഷന്‍ ഉപയോഗം വ്യക്തത വരുത്താന്‍ ഇംഗ്ലീഷ് കോറിഡോര്‍- മെയില്‍ അയച്ചു വിശദീകരണം തേടി.മലയാളം ആസ്വാദന കുറിപ്പ്- ചൂണ്ടുവിരല്‍ പ്രയോജനപ്പെടുത്തി
- കുട്ടികള്‍ക്കായി ഒരു വിദ്യാലയ മനസ്..
ഇതൊക്കെ നടക്കുമോ സാറെ..
ReplyDeletenadaththaan shramikkaam
ReplyDeleteനടക്കും സാര്..
ReplyDeleteഞങ്ങളും ശ്രമിക്കുന്നുണ്ട്...
ഞങ്ങളുടെ വിശേഷങ്ങളു കൂടി പങ്കുവെയ്കണേ....
www.gupskkv.blogspot.com