തൊപ്പി പാവ ക്ലാസില്‍ ഒരു സാന്നിധ്യമായിരിക്കുന്നു .ഈ വര്ഷം പലവിധ ആവിഷ്കാര സഹായികള്‍ നാം ഉപയോഗിച്ചു.പാള മുഖം മൂടി
,കടലാസ് മുഖം മൂടി ഇവ ക്ലാസ് നാടകാവിഷകാരം സജീവമാക്കി
.അവയ്ക്ക് മുഖത്തെ ഭാവം പ്രകാശിപ്പിക്കാന്‍ തടസ്സമുണ്ട്.
തൊപ്പി പ്പാവകള്‍ ആ പരിമിതി മറികടക്കും.
നിര്‍മിക്കാന്‍ എളുപ്പം
.എല്ലാ കുട്ടികള്‍ക്കും കിട്ടും.
മുഖം കണ്ടും ഭാവം പ്രകാശിപ്പിച്ചും കഥ പാത്രങ്ങളായി താദാത്മ്യം പ്രാപിച്ചും അഭിനയിക്കാനും സാധിക്കുന്നു.
ഭാഷാ ക്ലാസുകള്‍ മികച്ച രീതിയില്‍ പോകുന്ന സ്കൂളുകളില്‍ പലവിധ മുഖംമൂടികള്‍ കാണാം.
അല്ലാത്തിടത്തെ മുഖം മൂടി അഴിഞ്ഞു വീഴുകയും വേണം.
-ചിത്രം വളയന്‍ചിറങ്ങര എല്‍ പി സ്കൂള്‍
മുഖങ്ങള്‍ തെളിച്ചെടുക്കൂ മാഷെ ..
ReplyDeleteപ്രിയ രമേശ്,
ReplyDeleteഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ അല്ല.പഠിച്ചു വരുന്നേയുള്ളൂ.സ്കൂള്‍ സന്ദര്‍ശിക്കുമ്പോള്‍, കുട്ടികളും അധ്യാപകരും പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിഇക്കുന്ന സന്ദര്‍ഭം അതിനു തടസം വരാതെ ഉള്ള വെളിച്ചത്തില്‍ കിട്ടിയ ഇടം ഉപയോഗിച്ച് ക്ലിക്ക് ചെയ്യുന്നതാ. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത രങ്ങമല്ല.ആ സ്കൂളില്‍,ക്ലാസുകളില്‍ എന്തൊക്കെ പകര്‍ത്താന്‍ ഉണ്ടാകുമെന്ന് അപ്പോള്‍ ഉണ്ടാകുന്ന അനുഭവം ആധാരമാക്കി തീരുമാനിക്കുന്നതാണ്.സാധാരണ ഒരു സ്കൂളില്‍ അര ദിവസമേ എനിക്ക് കിട്ടൂ.അത്രയും നേരം കൊണ്ട് എല്ലാ ക്ലാസും കാണണം.കുട്ടികളുടെ മികവുകള്‍ ഒപ്പിയെടുക്കണം,അധ്യാപനത്തിന്റെ നന്മകള്‍ കണ്ടെത്ഹണം.സ്കൂള്‍ പൊതുവേ പങ്കിടുന്ന അക്കാദമിക വികാരം,ലക്‌ഷ്യം ഇവ അനുഭവിക്കണം. മുന്നോട്ടുള്ള പ്രയാണത്തിനു അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യണം..
ഓരോ സന്ദര്‍ശനവും പഠനം കൂടിയാണ്.
ക്യാമറ എന്നോടൊപ്പം വളരണം.ഇല്ലേ ശ്രദ്ധിക്കാം