Pages

Saturday, January 22, 2011

ഇംഗ്ലീഷ് അനുഭവിക്കുന്ന കുട്ടികള്‍

ആലപ്പുഴ ജില്ലയിലെ അര്‍ച്ചന ടീച്ചറുടെ ഒന്നാം ക്ലാസ്,രഞ്ജിത ടീച്ചറുടെ രണ്ടാം ക്ലാസ് ഇവ ഇന്നലെ പരിചയപ്പെടുത്തി.
ഇന്ന് അനിത ടീച്ചറുടെ മൂന്നാം ക്ലാസ് കാണാം.
നോക്കൂ ഈ ചിത്രങ്ങള്‍.ടീച്ചര്‍ പാഠം അവതരിപ്പിക്കുകയാണ്.
അനുനിമിഷം ടീച്ചറുടെ ഭാവങ്ങള്‍ മാറുന്നു.സംഭവങ്ങള്‍ക്കും കഥാ പാത്രങ്ങള്‍ക്കും അവരുടെ വൈകാരികാവസ്ഥകള്‍ക്കും അനുസരിച്ച്..
ഇതു അഭിനയമല്ല.ആസ്വദിച്ചുള്ളധ്യാപനമാണ്.പുതിയ രീതിയില്‍ വിശ്വസിച്ചുള്ള ക്ലാസ് അനുഭവം ആണ് ടീച്ചര്‍ ഒരുക്കുന്നത്
ഗ്രൂപ്പ് വര്‍ക്ക് നടക്കുമ്പോഴുള്ള ഇടപെടല്‍ നോക്കുക.ഓരോ ഗ്രൂപ്പിലും ഓരോ കുട്ടിക്കും ടീച്ചറുടെ ശ്രദ്ധ.വ്യക്തത വരുത്തല്‍ എല്ലാം ഇംഗ്ലീഷില്‍ തന്നെ കുട്ടികളുടെ ആതമവിശ്വാസം ഉയര്‍ത്തി അവരെ ഭാഷയുടെ ഉയര്‍ച്ചയില്‍ എത്തിക്കാന്‍ ടീച്ചര്‍ക്ക് കഴിയുന്നു.തീര്‍ച്ചയായു ഈ ആലപ്പുഴ അനുഭവം പ്രതീക്ഷാനിര്‍ഭരം.
അനിത ടീച്ചര്‍ മംഗലം സ്കൂളില്‍
കടല്‍ ത്തീരത്തുള്ള സാധാരണ സ്കൂള്‍.സുനാമി ബാധിതം . എല്ലാം നഷ്ടപ്പെട്ടവര്‍.
കടലിനെ ആശ്രയിച്ചു ജീവിക്കുന്നവരുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയം
ഈ കുട്ടികള്‍ പഠനത്തില്‍ തിളങ്ങുന്നു .അവര്‍ കഴിഞ്ഞ ദിവസം സംസ്ഥാന യുവജനോത്സവത്തോടാന്ബന്ധിച്ചു സര്‍വശിക്ഷാ അഭിയാന്‍ ആലപ്പുഴയുടെ നേതൃത്വത്തില്‍ നടത്തിയ ഇംഗ്ലീഷ് കലാജാഥയില്‍ പരിപാടികള്‍ അവതരിപ്പിച്ചു പൊതു വിദ്യാലങ്ങളിലെ ഇംഗ്ലീഷ് പഠനത്തിന്റെ നിലാവരം ജനങ്ങളില്‍ എത്തിച്ചു ജനങ്ങളുടെ അംഗീകാരം നേടിയ വിദ്യാര്‍ഥികള്‍ .
മുന്‍ വര്ഷം റീജണല്‍ ഇന്സ്ടിട്യൂറ്റ് ഓഫ് ഇംഗ്ലീഷ് ബാംഗ്ലൂര്‍ ഡയരക്ടര്‍ ഡോ മണി ഈ സ്കൂളില്‍ എത്തി കുട്ടികളോട് ഇംഗ്ലീഷില്‍ ചോദിച്ചു.അതിനൊക്കെ മറുപടി ഇംഗ്ലീഷില്‍ തന്നെ,
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഇംഗ്ലീഷ് പരിശീലനം നല്‍കുന്ന സ്ഥാപന മേധാവിക്ക് സംശയമൊട്ടുമില്ല - ഈ കുട്ടികള്‍ മികവിന്റെ മികവില്‍

(നാളെ ചൂണ്ടു വിരലില്‍ -"സ്കൂള്‍ തല മികവു നടത്തിയപ്പോള്‍ രക്ഷിതാവ് കരഞ്ഞതെന്തിനു..?")

3 comments:

  1. പ്രിയ രമേശ്‌,നവരംഗം,
    ആലപ്പുഴയില്‍ അടുത്ത ആഴ്ച ബാംഗ്ലൂരില്‍ നിന്നും പഠന സംഘം എത്തുന്നു. ഇംഗ്ലീഷ് മികവു നേരിട്ടറിയാന്‍.അത് നല്‍കുന്ന സൂചന -പുതിയ രീതിയില്‍ ചൊവ്വേ നേരെ പഠിപ്പിച്ചാല്‍ കുട്ടികള്‍ അത്ഭുതം കാട്ടും എന്നാണ്. അവരുടെ വരവും റിപ്പോര്‍ട്ടും ചൂണ്ടു വിരലില്‍ നല്‍കാം.

    ReplyDelete
  2. നല്ല കാര്യം.
    ഇംഗ്ലീഷും ഒപ്പം മലയാളവും കുട്ടികൾ അനുഭവിച്ചു പഠിക്കട്ടെ.

    മലയാലം മാധ്യമത്തിലുള്ള സ്കൂളുകളിൽ കുട്ടികൾ ഇംഗ്ലീഷ് അനുഭവിക്കുന്നതുപോലെ
    ഇംഗ്ലീഷ് മീഡിയം കുട്ടികൾ മലയാളവും അനുഭവിച്ചു പഠിക്കുന്നുണ്ടോ ആവോ...

    അതും കൂടെ ഉണ്ടെന്നറിഞ്ഞാൽ വളരെ സന്തോഷം!

    ReplyDelete

പ്രതികരിച്ചതിനു നന്ദി