- മികവു ഒരാഴ്ചക്കുള്ളില്‍ എങ്ങനെയാ ഉണ്ടാക്കുന്നേ?
- ഓരോ ക്ലാസിലും മികവു പങ്കു വെക്കണോ?.
- പോട്ട് ഫോളിയോ ഫയല്‍ .അതിനിയും ആയിട്ടില്ല എന്താ ചെയ്യുക?
- മികവിന് രാവിലെ പ്രദര്‍ശനം എങ്ങനെയാ? ഒരു വ്യക്തത ഇല്ല?
- രക്ഷിതാക്കളുടെ മുന്‍പില്‍ ഒരു ക്ലാസ് എടുത്താല്‍ അത് മികവാകുമോ?
- രക്ഷിതാക്കളെ എങ്ങനെയാ മികവു ബോധ്യപ്പെടുത്തുക.?
- രക്ഷിതാക്കള്‍ക്ക് പ്രോഗ്രസ് കാര്‍ഡ് കൊടുക്കുന്നുണ്ടല്ലോ പിന്നെന്തിനാ ഇത്?
- മികവു സംബന്ധിച്ച് രക്ഷിതാക്കളുടെ പ്രതികരണം എങ്ങനെയാ?
- ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടിയാണോ നടത്തേണ്ടത്?
- ഇംഗ്ലീഷ് ഫെസ്റ്റ് ഇതുമായി എങ്ങനെ പൊരുത്തപ്പെടുത്തും ?
- പാനല്‍ ഉണ്ടാക്കാന്‍ എനിക്കറിയില്ല,എന്ത് ചെയ്യും?
- ജനപ്രതിനിധികളുടെ റോള്‍ എന്താ?അവര്‍ മികവു അനുഭവിക്കെണ്ടതുണ്ടോ ?
- സ്കൂള്‍ മികവില്‍ അടുത്ത വര്‍ഷത്തെ പരിപാടി അവതരിപ്പിക്കുന്നതെന്തിനാ?
- എച് എം റിപ്പോര്‍ട്ട് അവതരിപ്പിക്കണോ? എങ്കില്‍ അതിന്റെ സ്വഭാവം?
- പോര്‍ട്ട് ഫോളിയോ എങ്ങനെ പങ്കിടും?
- സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പിന്റെ ചുമതലകള്‍?
- കുട്ടികളുടെ പാര്‍ലമെന്റിനു എന്ത് റോളാണ് ഇതില്‍?
- മികവിന്റെ നടത്തിപ്പില്‍ സമൂഹത്തിനു എന്താണ് പങ്കു?
- മികവെന്നു പറയുമ്പോള്‍ ചില അധ്യാപകരുടെ ഉള്ളം കുളിരുന്നതെന്തുകൊണ്ട്?
ചിലര്‍ക്ക് സന്തോഷം.അവര്‍ കാത്തിരിക്കുകയായിരുന്നു - കഴിഞ്ഞ ക്ലസ്റര്‍ മുതല്‍..
മറ്റു ചിലര്‍ അവരുടെ സ്കൂളിലെ മികവു കാണാന്‍ ക്ഷണിക്കല്‍..
കുറെ സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടു.അവ ചര്‍ച്ച ചെയ്യാതെ പോകുന്നത് ഒരു മികവല്ല.
ഇവയാണ് ചോദ്യങ്ങള്‍
- മികവുഒരാഴ്ചക്കുള്ളില്‍എങ്ങനെയാഉണ്ടാക്കുന്നേ?
- ഓരോക്ലാസിലുംമികവുപങ്കുവെക്കണോ?.
ഒരു ക്ലാസില്‍ ഒന്നിലധികം വിഷയങ്ങള്‍ ഉണ്ടാകും എല്ലാം പങ്കിടാന്‍ സമയം അനുവദിക്കില്ല.അതിനാല്‍ ഏതെങ്കിലും ഒരു വിഷയം എടുത്തു ഉദാഹരിച്ചാല്‍ മതിയാകും.
രക്ഷിതാക്കള്‍ക്ക് മനസ്സിലാകും വിധം വിശദീകരിക്കണം.
എസ് ആര്‍ ജി കൂടി തീരുമാനിക്കണം ഇതു ക്ലാസില്‍ ഇതു വിഷയത്തില്‍ ഏതിനം എന്ന്.അത് എങ്ങനെ അവതരിപ്പിക്കും എന്നും.ആ ഇനതിനെ ഗുണനിലവാരം വ്യാഖ്യാന രീതിയുംച്ചര്‍ച്ച ചെയ്യണം.(ഉദാഹരണം ഒരു ഇംഗ്ലീഷ് നാടകം.-അതിന്റെ സ്ക്രിപ്റ്റ് എഴുതിയതും കുട്ടികള്‍.ഓരോരുത്തരും സ്വന്തം ഭാഷയില്‍ എഴുതാന്‍ കഴിവ് നേടി.ഒന്നിനൊന്നു വ്യതസ്തം.അവര്‍ക്ക് അത് അവതരിപ്പിക്കാനും കഴിയും .നോക്കി വായിക്കാതെ.. കാണാതെ പഠിച്ചു പറയലല്ല..ഇങ്ങനെ.സ്ക്രിപ്റ്റ്/നാടകം അവതരിപ്പിച്ചു വിശദീകരിക്കണം.ഒപ്പം മുന്‍പ് എഴുതിയ നാടകങ്ങള്‍ പരിചയപ്പെടുത്താം.പിന്നെ ഒരു ചോദ്യവും ഉന്നയിക്കാം നിങ്ങള്‍ പഠിച്ചപ്പോള്‍ ഇങ്ങനെ സ്വന്തമായി നാടകം ഇംഗ്ലീഷില്‍ എഴുതി അവതരിപ്പിച്ചിട്ടുണ്ടോ?)
- പോട്ട്ഫോളിയോഫയല്‍ .അതിനിയുംആയിട്ടില്ലഎന്താചെയ്യുക?
എന്നിട്ടും പോര്‍ട്ട് ഫോളിയോ ഫയല്‍ ആയില്ലെന്നോ? ഓ ഉണ്ട് പക്ഷെ..അടുക്കും ചിട്ടയും ആയി..സാരമില്ല.അടുക്കി വെക്കാം ചിട്ടപ്പെടുത്താം അതിനു സമയം ഇഷ്ടം പോലെ.ആദ്യം ഏതെങ്കിലും ഒരു വിഷയത്തിലെ ഒരിനം തെരഞ്ഞെടുക്കുക .അതിലൂടെ കുട്ടികള്‍ നേടിയ കഴിവുകള്‍ എന്തെന്ന് ഒരു ചെറു കുറിപ്പ് തയ്യാറാക്കുക.എവിടെ നിന്നാണ് ഈ നിലയില്‍ വളര്‍ച്ച ഉണ്ടായത് എന്ന് സൂചിപ്പിക്കാന്‍ പഴയ ഒരിനം കൂടി കണ്ടെത്തുക.ഇപ്പോള്‍ ആര്‍ക്കും താരതമ്യം ചെയ്തു മനസ്സില്ലാക്കാം ഒരു ചെറു വിശദീകരണം കൂടി നമ്മള്‍ നല്‍കിയാല്‍. എല്ലാ കുട്ടികളുടെയും പോര്‍ട്ട് ഫോളിയോ ഫയലില്‍ ഈ ഇനം നിര്‍ബന്ധമായും ഉണ്ടെന്നു ഉറപ്പു വരുത്തൂ.
- മികവിന് രാവിലെ പ്രദര്‍ശനം എങ്ങനെയാ? ഒരു വ്യക്തത ഇല്ല?
ഒന്ന്) -സംസ്ഥാന- ജില്ല- മികവുകള്‍ /പരിപാടികള്‍- (ഇത് പൊതു വിദ്യാഭ്യാസത്തില്‍ സംഭവിക്കുന്ന ഗുണപരമായ മാറ്റം രക്ഷിതാക്കള്‍ക്ക് നല്‍കാന്‍ അവസരമൊരുക്കും )
രണ്ട്) -സ്കൂള്‍ മികവുകള്‍- സ്കൂളില്‍ പൊതുവായി നടത്തിയ കാര്യങ്ങള്‍.ഫോട്ടോ,നോട്ടീസ്,പത്ര വാര്‍ത്തകള്‍,ചാര്ടുകള്‍ ഒക്കെ ഉപയോഗിക്കാം.
മൂന്ന്) ക്ലാസ് മികവുകള്‍ -ഇത് കുട്ടികളുടെ പലവിധ കഴിവുകളുടെ തെളിവുകള്‍ ആകണം.അടുക്കും ചിട്ടയും വേണം.വിഷയാടിസ്ഥാനത്ത്തില്‍ വെക്കാം ഉദാഹരണം: ഒന്ന് മുതല്‍ ഏഴു വരെ ക്ലാസുകളിലെ ഭാഷയിലെ വളര്‍ച്ച വ്യക്തമാക്കാന്‍ ഓരോ ക്ലാസിലെയും സാമ്പിള്‍ ഇനങ്ങള്‍ വെച്ചാല്‍ മതി ഒരു ചാര്‍ട്ടില്‍ എന്തിനാണ് ഈ ഇനങ്ങള്‍ വെച്ചിരിക്കുന്നതെന്ന് സൂചിപ്പിക്കാം. ഇങ്ങനെ ഓരോ വിഷയത്തിനും ഒന്നിച്ചു ഉല്‍പ്പന്നങ്ങള്‍ വെക്കുന്നത് സമഗ്രമായ ചിത്രം നല്‍കും.എല്ലാ കുട്ടികള്‍ക്കും പ്രാതിനിധ്യം വരുന്ന പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കാം.എന്ത് വെച്ചാലും അതിന്റെ ഗുണത്ത ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന കുറിപ്പുകള്‍ വേണം.അല്ലെങ്കില്‍ ഒരു ടീമിനെ വിശദീകരിക്കാന്‍ ചുമതലപ്പെടുത്താം.ചില സ്കൂള്‍ ഇതൊരു മേള ആക്കാന്‍ ആലോചിക്കുന്നു.അത് വേണ്ട ക്ലാസ് മികവിന്റെ നേര്‍ ചിത്രമാവണം.
പൊതുവായി ഒരിടം കണ്ടെത്തി ആകര്ഷകായ രീതിയില്‍ വേണം പ്രദര്‍ശനം.
എല്ലാ രക്ഷിതാക്കള്‍ക്കും ചുറ്റി നടന്നു കാണാനും കഴിയണം.
ഓരോ ക്ലാസിലും വേറെയും പ്രദര്‍ശനം ഉണ്ടാകും.അത് ഇത് വരെ ഉണ്ടായ ചാര്ടുകളും പതിപ്പുകളും ശേഖരങ്ങളും നിര്‍മാണ വസ്തുക്കളും പഠനോപകരണങ്ങളും ഒക്കെയാവണം.എല്ലാ വിഷയത്തിനും അര്‍ഹമായ സ്ഥാനം കിട്ടണം.ക്ലാസ് അതനുസരിച്ച് ഡിസൈന്‍ ചെയ്യണം. പുതിയ ഒന്നും ഉണ്ടാക്കണ്ട .പുതിയ ചാര്‍ട്ടുകള്‍ നല്‍കുന്ന സൂചന അത് മികവിന് വേണ്ടി തട്ടി കൂട്ടിയതാണെന്നാണ് .ക്ലാസില്‍ ഡിസ്പ്ലേ ബോര്‍ഡ് സ്ഥാപിക്കാന്‍ സര്‍വശിക്ഷാ അഭിയാന്‍ തന്ന പണം ഉപയോഗിക്കാത്ത സ്കൂളുകള്‍ ഇപ്പോള്‍ അത് വിനിയോഗിക്കണം. (ഏഴായിരം രൂപ സ്കൂള്‍ ഗ്രാന്റ് യു പി വിഭാഗത്തിന് കിട്ടിയല്ലോ അയ്യായിരം എല്‍ പി വിഭാഗത്തിനും.) നമ്മുടെ ക്ലാസുകളെ നന്നായി ക്രമീകരിക്കാനുള്ള ഒരു സന്ദര്‍ഭം കൂടിയാണ് മികവു.ഡിസ്പ്ലേ ബോര്‍ഡ് എവിടെയാകണം.വായന മൂല/ ക്ലാസ് ലൈബ്രറി എവിടെയാകണം, ക്ലാസ് ലാബ് എങ്ങനെ എവിടെയാകണം,ക്ലാസിനെ ഗണിതവത്കരിക്കല്‍ എങ്ങനെ,സാമൂഹിക ശാസ്ത്രാന്ത്രീക്ഷം ഒരുക്കല്‍, ഉത്പന്നങ്ങള്‍ക്കും ചാര്ട്ടുകള്‍ക്കും വിവിധ വിഷയങ്ങള്‍ക്ക് ഇടം എവിടെ.ക്ലാസ് വാര്‍ത്തകള്‍,പത്രങ്ങള്‍,പഠനോപകരണങ്ങള്‍,പോര്‍ട്ട് ഫോളിയോ ബാഗ്,,,ഒക്കെ ആകര്‍ഷകമായി ക്രമീകരിക്കുമ്പോള്‍ അറിയാതെ ഒരു മികവു ചൈതന്യം ക്ലാസിനുണ്ടാകും.ശ്രമിക്കൂ.സ്കൂളില്‍ ചുമതലാ വിഭജനം നടത്തണം.പ്രദര്‍ശനത്തിന്റെ മാത്രമല്ല .മറ്റിനങ്ങള്‍ക്കും.
ശുചിത്വവും ഒരു മികവാണേ
മറ്റു ചോദ്യങ്ങള്‍ നാളെ ചര്‍ച്ച ചെയ്യാം
ശ്രീ.കലാധരന്‍സര്‍
ReplyDeleteവിദ്യാലയ മികവുകളുടെ മാത്യ കകള്‍ നല്ല തുതന്നെ പക്ഷെ അദ്ധ്യാപനം എന്ന പ്രക്രീയ കേവലമായ പ്രദര്‍ശനങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിട്ടാണ് സാധാരണ കണ്ടുവരുന്നത്. ചൂണ്ടുവിരല്‍ എന്ന സംരംഭം പഠനത്തിനും ബോധനത്തിനും പുതുപുത്തന്‍ ദിശാബോധവും ഉള്‍ക്കാഴ്ചയും നല്‍കി ഗുണനിലവാരം വര്‍ദ്ധിപ്പിക്കുമെന്നകാര്യ ത്തില്‍ തര്‍ക്കമില്ല
എം.എസ്സ്,ഗോപകുമാരന്‍നായര്‍,എച്ച് എസ്സ്എ, എന്‍എസ്സ്എസ്സ്എച്ച് എസ്സ് ചൊവ്വള്ളൂര്‍,തിരുവനന്തപുരം.