കേരളത്തിന്റെ ഭാവി വിദ്യാഭ്യാസ വികസനം സംബന്ധിച്ച നയ സമീപനങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
അതില്‍ പൊതു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇവിടെ കൊടുക്കുന്നു. വിശകലനവും ചര്‍ച്ചയും ഉണ്ടാകണം
സൂക്ഷ്മമായി വായിക്കാന്‍ മറക്കരുത് എന്ന് പ്രത്യേകം പറയട്ടെ.
അതില്‍ പൊതു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇവിടെ കൊടുക്കുന്നു. വിശകലനവും ചര്‍ച്ചയും ഉണ്ടാകണം
സൂക്ഷ്മമായി വായിക്കാന്‍ മറക്കരുത് എന്ന് പ്രത്യേകം പറയട്ടെ.
പൊതു സമീപനം.
എല്‍ ഡി എഫ് ഇങ്ങനെ"-
സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതു വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. വളര്‍ന്നുവരുന്ന തലമുറയുടെ തൊഴില്‍ നൈപുണി മെച്ചപ്പെടുത്തുന്നതിനും വിവിധ തൊഴില്‍ത്തുറകളില്‍ മികവുറ്റ തൊഴിലാളികളെ ലഭ്യമാക്കുന്നതിനും ഉപകരിക്കുംവിധം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം/പോളിടെക്‌നിക്/ഐ.ടി.ഐ തുടങ്ങിയവ പരിഷ്‌കരിക്കുന്നതാണ്. കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റാനുതകുന്ന രീതിയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം ഉയര്‍ത്തും.യു ഡി എഫ് പറയുന്നു:-
പൊതു വിദ്യാഭ്യാസത്തിനു പൊതു ജനങ്ങള്‍ക്ക് അവസരം ലഭിച്ചതിലൂടെയാണ് കേരള സമൂഹത്തിന്റെ അടിത്തറ ശക്തമായത്.അതു കൊണ്ട് തന്നെ പൊതു വിദ്യാഭ്യാസത്തെ ഹനിക്കുന്ന ഒന്നിനെയും യു ഡി എഫ് ആണ് കൂളിക്കുന്നില്ല. അതേ സമയം കേരളത്തിന്റെ ഉണ്ണാതെ പ്രൊഫഷനല്‍ മേഘലകെലെ വളര്‍ത്തുവാന്‍ സഹായകമാകുന്ന രീതിയില്‍ നിക്ഷേപം ആകര്‍ഷിക്കുന്ന നയമാണ് യു ഡി എഫ് വിഭാനം ചെയ്യുന്നത്.പ്രീ സ്കൂള്‍ വിദ്യാഭ്യാസം
എല്‍ ഡി എഫ്;-
കേരളത്തിലെ മുഴുവന്‍ പ്രീസ്‌കൂള്‍ പ്രായക്കാരെയും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന വിധത്തില്‍ സാര്‍വ്വത്രികവും ശാസ്ത്രീയവുമായ പ്രീസ്‌കൂള്‍ വിദ്യാഭ്യാസം നടപ്പിലാക്കും. നിലവിലുള്ള അംഗന്‍വാടികളുടെയും ലോവര്‍ പ്രൈമറി സ്‌കൂളുകളുടെയും ഭൗതിക സൗകര്യങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും ഇത് നടപ്പിലാക്കുക.യു ഡി എഫ്:-
സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളില്‍ പ്രീ പ്രൈമറി ആരംഭിക്കും.വിദ്യാലയ ശാക്തീകരണവും സമൂഹവും
എല്‍ ഡി എഫ്:-
പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിനായി ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ തല്‍പ്പരരും ചേര്‍ന്നുള്ള കൂട്ടായ്മ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംഘടിപ്പിക്കും.പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ മുതിര്‍ന്നവരുടെയും യുവജനസംഘടനകളുടെയും ഗ്രന്ഥശാലകളുടെയും സഹായം ഉപയോഗപ്പെടുത്തും.
യു ഡി എഫ്:-
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിനു മാതാ പിതാക്കളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും മാനെജ്മെന്റുകളുടെയും പങ്കാളിത്തത്തിന് നിയമപരമായ സംവിധാനം ഒരുക്കും.മോശം പ്രകാടന്‍ കാഴ്ച വെക്കുന്ന സ്കൂളുകളെ വിലയിരുത്താനും പരിഹാരം കാണാനും പ്രത്യേകം സംവിധാനം ഒരുക്കും.
വിദ്യാഭ്യാസ അവകാശ നിയമം
എല്‍ ഡി എഫ്:-
വിദ്യാഭ്യാസ അവകാശ നിയമം കേരളീയ പശ്ചാത്തലം കൂടി കണക്കിലെടുത്തുകൊണ്ട് നടപ്പിലാക്കുന്ന രീതിയായിരിക്കും അവലംബിക്കുക.യു ഡി എഫ്:-
കേന്ദ്ര ഗവന്മേന്ടു നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമം കേരളത്തിലെ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ക്കനുസൃതമായി നടപ്പാക്കും.മലയാളം /ഇംഗ്ലീഷ് /മറ്റു ഭാഷകളുടെ പഠനം
എല്‍ ഡി എഫ്:-
മാതൃഭാഷാ പഠനം നിര്‍ബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. അതോടൊപ്പംതന്നെ ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് വിനിമയശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും കുട്ടികള്‍ക്ക് താല്‍പ്പര്യമുള്ള മറ്റ് ഭാഷകള്‍ പഠിക്കാനുള്ള സൗകര്യവും ഉണ്ടാക്കും.യു ഡി എഫ്:-
എല്ലാ വിദ്യാലയങ്ങളിലും മലയാള പഠനം നിര്‍ബന്ധമാക്കും.ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി സ്കൂളുകളില്‍ ഗുഡ് ഇംഗ്ലീഷ് പദ്ധതി നടപ്പിലാക്കും.ഉരുട്, സംസ്കൃതം അറബിക് ഭാഷകള്‍ പഠിക്കാന്‍ കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കും വിധം പഠന രീതികളും സിലബസും പരിഷ്കരിക്കും.കരിക്കുലം പരിഷ്കരണം.
എല്‍ ഡി എഫ് ഒന്നും പറയുന്നില്ല
യു ഡി എഫ് :-രാഷ്ട്രീയ പ്രചാരണത്തിനും മതനിന്ദയ്ക്കും ഉപയോഗിക്കുന്ന പാOപുസ്തകങ്ങള്‍ക്ക് പകരം ഗുണനിലവാരമുള്ള പുസ്തകങ്ങള്‍ തയ്യാറാക്കി കൃത്യസമയത്ത് വിതരണം ചെയ്യും. സ്കൂള്‍ കരിക്കുലവും സിലബസും സി ബി എസ് ഇ നിലവാരത്തിലാക്കി കേരളത്തിലെ വിദ്യാഭ്യാസത്തിനു ദേശീയ നിലവാരം ഉറപ്പു വരുത്തും.
മറ്റു കാര്യങ്ങള്‍
യു ഡി എഫ്.:-
-അധ്യാപകരുടെ പരിശീലനങ്ങളും ക്ലസ്ടര്‍ പരിശീലനങ്ങളും രാഷ്ട്രീയ മുക്തമാക്കും.അധ്യാപക പരിശീലകരെ മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും.-നിലവിലുള്ള അപാകതകള്‍ പരിഹരിച്ചു നിരന്തര മൂല്യ നിര്‍ണയം കാര്യ ക്ഷമമാക്കും.
-സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഏതെങ്കിലും ഒരു സ്കൂള്‍ മാതൃകയായി ഏറ്റെടുത്തു ലോകനിലവാരത്തില്‍ എത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും.
എല്‍ ഡി എഫ്:-
-വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 100 ശതമാനം ഇന്റര്‍നെറ്റ് കണക്ടിവിറ്റി കൈവരിക്കും. എഡ്യൂസറ്റ് സൗകര്യം എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ലഭ്യമാക്കും.കലാ-കായിക അംശങ്ങളെ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഉള്‍ച്ചേര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
-കുട്ടികള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത് അവര്‍ക്ക് ആത്മവിശ്വാസത്തോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള ശേഷി സ്‌കൂള്‍ ഘട്ടത്തില്‍ തന്നെ ആര്‍ജ്ജിക്കുന്നതിനുള്ള നടപടി സ്വീകരിക്കും
-ശാരീരികമായി പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രത്യേക അടിസ്ഥാന സൗകര്യങ്ങളും പഠനപ്രവര്‍ത്തനങ്ങളും എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും.
ഇതുമായി ബന്ധപ്പെട്ടതല്ല ...എങ്കിലും പുതിയ വിദ്യാഭ്യാസ അവകാശ നിയമം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദ്ദേശിക്കുന്നത് എങ്ങനെയാണെന്ന് ഇരുമുന്നണികളും വ്യക്തമാക്കെണ്ടതില്ലേ...പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം സംഭവം വളരെ സുതാര്യമാണ്. മറ്റേ ഭാഗം ആരും സ്പര്‍ശിക്കുന്നില്ല.
ReplyDeleteസുദിന്‍
ReplyDeleteദേശീയ വിദ്യാഭ്യാസ നിയമത്തിലെ ഏറ്റവും പുരോഗമനപരം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് സ്കൂള്‍ മാനെജ്മെന്റ് കമ്മിറ്റി രൂപീകരിക്കാനുള്ള നിര്‍ദേശം.അത് സ്കൂള്‍ നടത്തിപ്പില്‍ ഗുണഭോക്താക്കളായ രക്ഷിതാക്കള്‍ക്കും പ്രാദേശിക സമൂഹത്തിനും ശബ്ദം നല്‍കും അധികാരവും.
കേരളത്തില്‍ മത ജാതി താലപര്യങ്ങള്‍ സംരക്ഷിക്കാനായി ഇരു കൂട്ടരും ഒളിച്ചു കളിക്കുന്നു.കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കി വെള്ളം ചേര്‍ത്തതും കൂട്ട്ടി ചേര്‍ത്ത് വായിക്കാം.
പ്രകടന പത്രിക സസൂക്ഷ്മം പരിശോധിച്ചാല്‍ ഭീകരമായ അപകടങ്ങള്‍ മൂടി വെച്ചിട്ടുള്ളത് കണ്ടെത്താനാകും.
പണ മുതലാളിത്തം നയിക്കുന്ന ...രാഷ്ട്രീയ മുക്തമായ ...ഒന്നിനെ നല്ല വിദ്യാഭ്യാസം എന്ന് പറയാനാവുമോ..കക്ഷി രാഷ്ട്രീയം കൈയ്യാമം വയ്ക്കുന്ന ഒന്നാണോ പഠനം.?സി .ബി .എസ്.ഇ യുടേത് നല്ല നിലവാരമെന്ന് ...അതിനൊപ്പം എത്തുന്നതാണ് പരമമായ ലക്ഷ്യമെന്ന്... മാനവികതയെ അടിസ്ഥാന മാക്കുന്ന പുസ്തകങ്ങള്‍ ഗുണ നിലവാരം കുറഞ്ഞവയെന്നു....ഇങ്ങനെയെല്ലാം പറയുന്നവര്‍ നിരന്തര മൂല്യ നിര്‍ണ്ണയം കൂടി നടത്തിയാല്‍.. ആരുതൊട്ടാലും പൊള്ളുന്ന വിഷയമാണ് വിദ്യാഭ്യാസം .ആ മേഖലയില്‍ ഇതുവരെ നടത്തിയ പരിശ്രമങ്ങള്‍ സമൂഹം ഉള്‍ ക്കൊണ്ടതാണ് ..ഏറ്റെടുത്തതാണ് .അത് മറന്നു പോകാതെ ആഴത്തില്‍ പഠിച്ചു മാത്രം അഭിപ്രായം പറയേണ്ട ബാധ്യത ചുമതല്പ്പെടുന്നവര്‍ കാട്ടണം .,സമയമാകുമ്പോള്‍ അനുയോജ്യമായ ,.നിലപാടുകള്‍ സ്വീകരിക്കണം അത് സാധാരണക്കാരെ പരിഗണിച്ചു കൊണ്ടുള്ളതാവണം .പൊതു ജനം ഇറക്കുന്ന പ്രകടന പത്രികയില്‍ പ്രധാന അജണ്ട ഇങ്ങനെയാവും ..
ReplyDeleteബിന്ദു പങ്കുവെക്കുന്ന ഉല്‍കണ്‍൦യില്‍ കഴമ്പുണ്ട്.
ReplyDeleteമത നിന്ദയില്ലാത്ത്ത പാഠപുസ്തകം എന്നാല്‍ മതനിരപെക്ഷതെയെ കൊല്ലുന്ന പാഠപുസ്തകം എന്നാണോ അര്‍ത്ഥം
.രാഷ്ട്രീയ മുക്തമാക്കും എന്നാല്‍ സാമൂഹിക കാഴ്ചപ്പാട് ചോര്‍ത്തിക്കളയും എന്നാണോ അര്‍ത്ഥം.
അതെ എന്ന് സൂചന..
സമവായത്തിലൂടെ അംഗീകാരം നേടിയ പാഠപുസ്തകങ്ങള്‍ ഉപേക്ഷിക്കുന്നത് വീണ്ടും വിവാദം കത്തിക്കാന്‍ ഇട വരുത്ത്തില്ലേ..