Pages

Tuesday, April 26, 2011

.," വരൂ കാണൂ തെരുവുകളിലെ രക്തം .


ചൂണ്ടു വിരലും പങ്കു ചേരുന്നു..
പഴയ പോസ്റ്റുകള്‍ പുന പ്രസിദ്ധീകരിക്കുന്നു.
പൊള്ളുന്ന കാഴ്ചകള്‍
വിരല്‍ ചൂണ്ടുക

നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തത്?

ജനാധിപത്യ പ്രക്രിയയില്‍ നാം ആരുടെ പക്ഷം നില്‍ക്കണം.
സ്വന്തം മതം,ജാതി ഇവയാണോ പരിഗണന ?
അതോ മാനവികതയോ?
ജാതി മത ചിന്തകള്‍ക്കപ്പുറം ദുരിതം അനുഭവിക്കുന്നവരുടെ വേദനയ്ക്ക് വോട്ട് ചെയ്യാന്‍ ഇളം തലമുറ തയ്യാറായി.കാഞ്ഞിരപ്പോയില്‍ യു പി സ്കൂളിലെ കുട്ടികള്‍ എന്‍ഡോ സള്‍ഫാന് എതിരെ വോട്ട് ചെയ്തു. സ്കൂളിലെ മൊത്തം വോട്ടും അനീതിക്കെതിരായി പോള്‍ ചെയ്യപ്പെട്ടു.
ഇതിനായി പ്രത്യേക ബൂത്ത്‌ ഒരുക്കിയിരുന്നു..
എന്‍ഡോ സള്‍ഫാന്‍ വിതച്ച കെടുതികളുടെ സാക്ഷികളാണ് ഈ സ്കൂളിലെ കുട്ടികള്‍.
കാസര്‍ഗോഡ്ജില്ലയില്‍ എന്നല്ല ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിവാദ വിഷയത്തില്‍ നിങ്ങള്‍ ആര്‍ക്കൊപ്പം എന്ന ചോദ്യം ഈ കുട്ടികള്‍ ഉന്നയിക്കുന്നു.
കാലത്തിന്റെ ഇത്തരം ചോദ്യം തെരഞ്ഞെടുപ്പില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാത്ത അവസരത്തില്‍..

വിഷമഴ തകര്‍ത്ത ജീവിതക്കാഴ്ചകളുമായി സര്‍വശിക്ഷ അഭിയാന് കലാജാഥ


ഉപ്പള:പൂനിലാവ് നറുവെളിച്ചം ചൊരിഞ്ഞ ആകാശത്തുനിന്ന് വിഷമഴ... പറവകള്‍ പാറിപ്പറക്കേണ്ട മാനത്ത് 'യന്ത്രപ്പറവകള്‍' വട്ടമിട്ട് പറന്നപ്പോള്‍ സ്വപ്നങ്ങള്‍ കരിഞ്ഞുവീണ ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി സര്‍വശിക്ഷ അഭിയാന്‍ ആഭിമുഖ്യത്തില്‍ കലാജാഥ.
കാസര്‍കോട് വിവിധ പഞ്ചായത്തുകളില്‍ എന്‍ഡോ സള്‍ഫാന്‍ -ജീവിതം മുരടിപ്പിച്ച കുഞ്ഞുങ്ങള്‍ ഉണ്ട്.എന്മകജെയില്‍ തൊണ്ണൂറ്റി രണ്ടു പേര്‍, കയ്യൂര്‍ ചീമെനിയില്‍ നാല്പത്തിരണ്ടും,വെല്ലൂരില്‍ അമ്പത്തന്ച്ചും കുട്ടികള്‍ ...ഇവരെ സ്കൂളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍വശിക്ഷ അഭിയാന്‍.ഇത് വരെ അമ്പതോളം കുട്ടികളെ പഠിപ്പിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി.ഇനിയും മുന്നോട്ട് പോകണം.അതിനു ജന പിന്തുണ ആവശ്യം.അതാണ്‌ കലാ ജാഥയുടെ ലക്‌ഷ്യം.

വിഷമഴയില്‍ തകര്‍ന്നുപോയ ജീവിതങ്ങള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള സന്ദേശമാണ് ജാഥയില്‍ക്കൂടി നല്‍കുന്നത്. വൈകല്യം ശാപമല്ലെന്നും ഒരവസ്ഥയാണെന്നും ശാരീരികവും മാനസികവുമായ വൈകല്യത്തിന്റെ പേരില്‍ സമൂഹത്തിലെ ഒരു കുട്ടിപോലും മുഖ്യധാരയില്‍ നിന്നും അവഗണിക്കപ്പെടരുതെന്നും അത് നമ്മെ ഓര്‍മിപ്പിക്കുന്നു. വൈകല്യമെന്ന നീരാളിക്കൈകളെ സ്വന്തം രക്ഷിതാക്കളുടെ സഹായത്താല്‍ തകര്‍ത്തെറിഞ്ഞ് ജീവിത വിജയം നേടിയ ദേവരാജന്‍ മാസ്റ്ററിലൂടെ കഠിനപ്രയത്‌നത്തിനും ലഭിച്ച ഫലം അനാവരണം ചെയ്യുന്നതോടൊപ്പം വൈകല്യത്തിന് കീഴടങ്ങിയ വത്സരാജിന്റെ മറുവശവും കാണികളുമായി പങ്കുവെച്ചു

2 comments:

  1. ഏറ്റവും ഉചിതമായ പുനപ്രസിദ്ധീകരണം !!! ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന endosulphan എന്ന വിവാദ വിഷയത്തില്‍ ,അധ്യാപകരുടെ റോള്‍ എന്തൊക്കെ ? എന്ന് ഓരോരുത്തര്‍ക്കും ചിന്തിക്കാനും പ്രതികരിക്കാനും അവസരം ഒരുക്കെണ്ടാതല്ലേ ? പുതിയ വിദ്യാഭ്യാസ അവകാശ ബില്ലിന്റെ വെളിച്ചത്തില്‍ ഇതിനെ നോക്കിക്കാണാന്‍, വിശകലനം ചെയ്യാന്,‍ അവധിക്കാല പരിശീലനത്തില്‍ അവസരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ ?

    ReplyDelete
  2. നാം ജീവിക്കുന്നത് വിഷം നിറഞ്ഞ അന്തരീക്ഷത്തിലാണെന്നും വരും തലമുറയെയെങ്കിലും ജീവിക്കുവാന്‍ അനുവദിക്കൂ എന്നും പറയുവാന്‍ കുട്ടികള്‍ തയ്യാറായാലെ ജനിക്കുവാനിരിക്കുന്ന തലമുറയ്ക്ക് ഈ ലോകത്ത് ജീവിക്കുവാനാകൂ...

    ReplyDelete

പ്രതികരിച്ചതിനു നന്ദി