Pages

Thursday, April 14, 2011

സ്കൂള്‍ ഭക്ഷണശാലയ്ക്കൊരു മാതൃക.


കുട്ടികള്‍അമേരിക്കന്‍ ഗോതമ്പ് വട്ടയിലയിലും തേക്കിലയിലും കഴിച്ച കാലം ഓര്‍മ്മയുണ്ടോ.
ചിലപ്പോള്‍ ഗോതമ്പ് കഞ്ഞി.ചിലപ്പോള്‍ അമേരിക്കന്‍ മാവ്.
ഔദാര്യം വേണ്ടെന്നു വെച്ചപ്പോള്‍ ആത്മാഭിമാനത്തിന്റെ ശക്തമായ അവബോധം പ്രകടമായി. നമ്മുടെ സ്കൂളുകളില്‍ നമ്മുടെ ഭക്ഷണം വന്നു.ഉച്ചക്കഞ്ഞി കുടിക്കുന്ന കാഴ്ച പതിവായി .നിരനിരയായി കുട്ടികള്‍ ആലോമോനിയം പാത്രത്തില്‍ കഞ്ഞ്യും പയറും കഴിച്ചു..
ജനകീയ ആസൂത്രണം വന്നപ്പോള്‍ നല്ല പാത്രങ്ങള്‍ സ്കൂളുകളില്‍ എത്തി
പിന്നെ പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ നാട്ടില്‍ ചലനം ഉണ്ടാക്കി.
ഉച്ചക്കഞ്ഞിയില്‍ നിന്നും പോഷക സമൃദ്ധമായ ഉച്ച ഭക്ഷണത്തിലേക്കു സ്കൂളുകള്‍ മാറി
എല്ലാവര്‍ക്കും പോഷക മൂല്യമുള്ള ഊണ്. പിന്നെ മുട്ടയും പാലും സ്കൂളിലെത്തി.
(
ഇതൊക്കെ ബാധ്യത ആയി കരുതിയ സംഘടനകള്‍ ഉണ്ട്.)
കുട്ടികള്‍ക്ക് വേണ്ടി ചിന്തിച്ച സ്കൂളുകള്‍ വീണ്ടും മുന്നോട്ടു പോയി.
മാന്യമായി ഭക്ഷണം കഴിക്കാന്‍ സൌകര്യവും ഒരുക്കി.
മണക്കാട് സ്കൂളിലെ ഭക്ഷണ ശാല നോക്കൂ.ഒരു ഹാള്‍ മാറ്റി ഇട്ടിരിക്കുന്നു.എല്ലാ സൌകര്യങ്ങളും.വൃത്തിയും വെടിപ്പും.ഇപ്പോള്‍ മനസ്സിലായി കാണും ആദ്യം കണ്ട ബോര്‍ഡിന്റെ സന്ദേശം.അതേ പി ടി മീറ്റിംഗ് ഒരു ഗംഭീര പരിപാടി തന്നെ.ടി ടി യോട് ചേര്‍ന്ന പ്രൈമറി സ്കൂള്‍ മുന്നേറുകയാണ്.
നിങ്ങളുടെ നാട്ടിലുംസ്വയം ഭരണ സ്ഥാപനങ്ങളും ജനപ്രതി നിധികളും ഉണ്ടല്ലോ പി ടി ഉണ്ടല്ലോ.നിങ്ങളും ഒരു പൂര്‍വ വിദ്യാര്‍ഥി ആണല്ലോ. എന്ത് ചെയ്തു എന്നു ചോദിക്കുന്നില്ല.എന്ത് ചെയ്യും വരും വര്‍ഷം എന്നു ചോദിച്ചോട്ടെ.

മണക്കാട് വിശേഷങ്ങള്‍ തുടരും.

2 comments:

  1. "ഇതൊക്കെ ബാധ്യത ആയി കരുതിയ സംഘടനകള്‍ ഉണ്ട്"
    അധ്യാപക സംഘടനകളെയാണോ ഉദ്ദേശിച്ചത്....

    അമേരിക്കയിലും സ്കൂളുകളില്‍ ലഞ്ച് പരിപാടിയുണ്ട്. “പാവപ്പെട്ട” കുട്ടികള്‍ക്ക് ഫ്രീ, “പണക്കാര്‍ക്ക്” നിശ്ചിത ഫീസ് കൊടുത്താല്‍ “ക്യാന്റീനില്‍” നിന്ന് കഴിക്കാം.

    കഴിഞ്ഞ ദിവസം ഒരു സ്കൂളിലെ അധികൃതര്‍ വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ട് വരുന്നത് വിലക്കിയതായി വാര്‍ത്ത കണ്ടു. സ്കൂള്‍ അധികൃതര്‍ തീരുമാനിക്കും കുട്ടിക്ക് എന്ത് പോഷകങ്ങള്‍ കൊടുക്കണമെന്ന്. വീട്ട് ഭക്ഷണത്തില്‍ പോഷണങ്ങള്‍ കുറവാണ്, തടി കൂടുവാന്‍ കാരണമാകും, ഉപ്പ് കൂടുന്നത് നല്ലതല്ല... അങ്ങിനെ പോകുന്നു അവരുടെ ന്യായങ്ങള്‍... എതിര്‍പ്പുകളമായി രംഗത്ത് എത്തിയിട്ടുണ്ട്.

    മറ്റൊന്ന് ഫെഡറല്‍ ബഡ്ജറ്റ് വെട്ടി കുറക്കുന്നതിന്റെ ഭാഗമായി സ്കൂളില്‍ കൊടുക്കുന്ന ഭക്ഷണത്തിന്റെ തുക കുറയ്ക്കണമെന്ന് റിപ്പബ്ലിക്കന്മാര്‍!!!

    അമേരിക്കയില്‍ പട്ടിണി കൂടാത്തത് ഗവണ്മെന്റും മറ്റ് സംഘടനകളും ഇത് പോലെ പുറത്ത് “അടുക്കളകളും”, ഫുഡ് സ്റ്റാമ്പുകളും നല്‍കുന്നത് കൊണ്ടാണ്. ഇന്ത്യയില്‍ പട്ടിണിക്കാര്‍ ഉള്ളത് നമ്മുടെ ഗവണ്മെന്റിന് കാശില്ലാതിരുന്നത് കൊണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ “തിളങ്ങുന്ന” കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് റിപ്പബ്ലിക്കന്മാരെ പോലെ “വെറുതെ” സര്‍ക്കാര്‍ പണം “കളയരുതെന്ന” മന്മേഹന്‍-ചിന്താഗതികള്‍ കൊണ്ടും!

    എന്തായാലും ഈ പടങ്ങള്‍ മറ്റ് സ്കൂളുകാര്‍ക്കും പ്രചോദനമാകുമെന്ന് തീര്‍ച്ച...

    ReplyDelete
  2. കുഞ്ഞുങ്ങള്‍ക്ക്‌ പാലും മുട്ടയും കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ മുടന്തന്‍ ന്യായം (അവക്കാശം !) പറഞ്ഞു അത് മുടക്കാന്‍ ശമിച്ച അധ്യാപക സംഘടനകളുടെ പ്രതികരണങ്ങള്‍ പത്രങ്ങളില്‍ വന്നിരുന്നു.

    ReplyDelete

പ്രതികരിച്ചതിനു നന്ദി