മലപ്പുറം: പിറന്ന നാടിന്റെ ചരിത്രവും സംസ്കാരവും തേടിയുള്ള യാത്രയാണ് "കണ്ണംമംഗലം നേര്‍ക്കാഴ്ച"". കണ്ണമംഗലം ജിഎംയുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഡോക്യുമെന്ററിയാണ് ചരിത്രവും വര്‍ത്തമാനവും വെള്ളിവെളിച്ചത്തില്‍ ഇഴചേര്‍ത്തത്. സ്ഥലനാമചരിത്രവും മാപ്പിള-ദളിത് കലാസാംസ്കാരിക തനിമയും ഡോക്യുമെന്ററിയിലുണ്ട്. മലബാര്‍ കലാപചരിത്രത്തില്‍ ഇടംനേടിയ ചേറൂരിന്റെയും പടപ്പറമ്പിന്റെയും ചിത്രം ഇവിടെ വിരിയുന്നു. മലബാര്‍ കലാപവുമായും സാമ്രാജ്യത്വവിരുദ്ധസമരവുമായും കണ്ണംമംഗലത്തിനും സമീപപ്രദേശങ്ങള്‍ക്കുണ്ടായ ബന്ധവും പ്രസിദ്ധമായ ചേറൂര്‍ പടപ്പാട്ടിന്റെ ചരിത്രവും ഡോക്യുമെന്ററിയിലുണ്ട്.
മലപ്പുറത്തിന്റെ പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഈയിടെ ഇടംതേടിയ ചെരുപ്പടിമലയും, അരിമ്പ്ര, ഊരകം മലകളും വിവരിക്കുന്നു. മലബാര്‍ കലാപത്തില്‍ പോരാളികള്‍ ഒളിച്ചുതാമസിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള തെരണ്ടക്കല്‍ ക്ഷേത്രം, തോന്നിക്കല്‍ , കടപ്പേനി തറവാടുകളും കുട്ടികള്‍ ചിത്രീകരിച്ചു. എണ്‍പതോളം കലാപകാരികളെ ഒരുമിച്ച് കബറടക്കിയ പൂച്ചോലമാട്, മേമ്മാട്ടുപാറ, അച്ചനമ്പലം എന്നീ സ്ഥലങ്ങളിലൂടെയും ക്യാമറ സഞ്ചരിക്കുന്നു. പോയകാലത്തെ കൃഷിരീതികളും ജീവിതരീതികളുമെല്ലാം ഇവിടെ വെളിപ്പെട്ടു. അതുകൊണ്ട് തന്നെ ചരിത്രാന്വേഷണം കൂടിയാണ് ഈ നേര്‍ക്കാഴ്ച. എം പ്രശാന്താണ് ഡോക്യുമെന്ററിയുടെ സംവിധാനം. പ്രധാനാധ്യാപകന്‍ എം ടി ഇബ്രാഹിം, സി റഷീദ് എന്നിവരാണ് സഹായികള്‍ .
-----------------------------പള്ളിക്കൂടംയാത്രകളില്‍ പുതിയ പോസ്റ്റ്-
കുട്ടികള്‍ അവര്‍ ആരെന്നു പ്രഖ്യാപിക്കട്ടെ ..(ക്ലിക്ക് ചെയ്യുക.)
പോസ്റ്റിന്റെ കൂടെ വീഡിയോയും ഇ്ടിരുന്നുവെങ്കില്‍ ഇത് കൂടുതല്‍ സാര്‍ത്ഥകമായേനേ. അഭിനന്ദനങ്ങള്‍
ReplyDeleteകഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ ഡി.ആര്‍.ജി (മലയാളം-യു.പി)കേമ്പ് സന്ദര്‍ശിച്ചു. ചൂണ്ടുവിരല്‍ എന്നല്ല ബ്ലോഗ് എന്താണെന്നു പോലും ഭൂരിപക്ഷത്തിനും അറിയില്ല മാഷേ.
റിസോഴ്സ് ആകുക എന്നത് വലിയ ഒരു വെല്ലുവിളി ആണ്.
ReplyDeleteഅത് ചര്‍ച്ച ചെയ്യണം.-
----ചൂണ്ടുവിരല്‍
ജനാർദ്ദനൻ മാഷ് പറഞ്ഞതു പോലെ വീഡിയോ കൂടി വേണ്ടതായിരുന്നു.
ReplyDeleteവീഡിയോ ഇല്ലാതെപോയി
ReplyDeleteഉണ്ടായിരുന്നെകില്‍ എന്ന് ഞാനും ആഗ്രഹിച്ചു.
This comment has been removed by the author.
ReplyDeletehttp://paarapuram.blogspot.in/2014/07/94.html വീര സ്മരണകളുമായി പടപ്പറമ്പ് രക്തസാക്ഷികള്‍: പോരാട്ടത്തിന് 94 വയസ്സ്
ReplyDelete