Pages

Monday, May 9, 2011

ചോദ്യങ്ങളും ചോര്‍ച്ചയും പത്രവായനയും ചോദ്യങ്ങളും.

ഏപ്രില്‍ ഇരുപത്തെഴിനു വന്ന ഒരു മലപ്പുറം വാര്‍ത്ത ഇതാ.
നമ്മള്‍ക്കൊന്നു വിശകലനം ചെയ്യാം.
ശീര്‍ഷകം നോക്കൂ. ഫോട്ടോയും വാര്‍ത്തയും കൂടി വായിക്കാം.


ഏഴാം ക്ലാസിലെ ഇംഗ്ലീഷ് ചോദ്യപേപ്പറില്‍ സ്വകാര്യ ഗൈഡില്‍നിന്ന് സമ്പൂര്‍ണ കോപ്പിയടി
Posted on: 27 Apr 2011



കോട്ടയ്ക്കല്‍: കോപ്പിയടിക്കുന്നതിന് കുട്ടികളെമാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അധ്യാപകര്‍ തയ്യാറാക്കിയ പരീക്ഷാ ചോദ്യപേപ്പറും തനി കോപ്പയടിയായിത്തീരുമ്പോള്‍.

ജില്ലയില്‍ മുസ്‌ലിം കലണ്ടര്‍ പിന്തുടരുന്ന സ്‌കൂളുകളില്‍ ചൊവ്വാഴ്ച നടത്തിയ വാര്‍ഷിക പൊതുപരീക്ഷയില്‍ ഏഴാംക്ലാസ് ഇംഗ്ലീഷിന്റെ ചോദ്യപേപ്പര്‍ ഒരു സ്വകാര്യ പ്രസാധകന്റെ
പഠസഹായിയിലെ മാതൃകാ ചോദ്യക്കടലാസിന്റെ തനിപ്പകര്‍പ്പാണ്.
സര്‍വ്വശിക്ഷാ അഭിയാന്‍ തയ്യാറാക്കിയതെന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ ചോദ്യപേപ്പര്‍ വള്ളിപുള്ളി തെറ്റാതെ സ്വകാര്യപ്രസാധകന്റെ പുസ്തകത്തില്‍നിന്ന് പകര്‍ത്തിയതാണ്. കോട്ടയത്തെ വി. പബ്ലിഷേഴ്‌സ് പ്രസിദ്ധീകരണമായ 'സ്‌കൂള്‍ മാസ്റ്റര്‍' എന്ന മാസികയുടെ 2011 മാര്‍ച്ച് ലക്കത്തില്‍ 48-ാം പേജില്‍ കൊടുത്തിട്ടുള്ള ഇംഗ്ലീഷ്‌ചോദ്യക്കടലാസിലെ മുഴുവന്‍ ചോദ്യങ്ങളും അതിന്റെ ക്രമം പോലും മാറ്റാതെ അതേപടി വാര്‍ഷിക പരീക്ഷയ്ക്ക് ഉപയോഗിച്ചിരിക്കുകയാണ്.

സ്വകാര്യ പഠനസഹായിയില്‍ ചോദ്യപേപ്പറിനൊപ്പം ഉത്തരങ്ങളും പ്രത്യേകം കൊടുത്തിട്ടുണ്ട് എന്നത് ചൊവ്വാഴ്ചത്തെ ഇംഗ്ലീഷ് പരീക്ഷയുടെ വിശുദ്ധിയെത്തന്നെ പരിഹാസ്യമാക്കിത്തീര്‍ക്കുന്നു.


സര്‍വ്വശിക്ഷാ അഭിയാന്‍ പോലുള്ള സര്‍ക്കാര്‍ സംവിധാനം തന്നെ ഇത്തരം കോപ്പിയടി നടത്തുന്നതിന്റെ അധാര്‍മ്മികതയോട് അധ്യാപകര്‍ക്കിടയില്‍തന്നെ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. തിരൂര്‍ 'ഡയറ്റി'നാണ് ചോദ്യക്കടലാസ് തയ്യാറാക്കാനുള്ള ചുമതല.
----------------------------------------------
ചോദ്യങ്ങള്‍ കൊപ്പിയടിചെങ്കില്‍ അതു തെറ്റ് തന്നെ .
അന്വേഷണാത്മക പത്രപ്രവര്ത്ത്തകര്‍ സര്‍വശിക്ഷാ അഭിയാന്‍ സംവിധാനത്തിന്റെ
തിരൂര്‍ 'ഡയറ്റി'ന്റെ പ്രതികരണം എന്ത് കൊണ്ട് തേടിയില്ല.?
ഇരുപത്തൊമ്പതിന് അതേ പത്രം മറ്റൊരു വാര്‍ത്ത നല്‍കി.അതും മുന്‍ നിലപാടില്‍ നിന്നു കൊണ്ട് തന്നെ.ആ വാര്‍ത്ത ഇതാ.



കെ.എസ്.യു ഉപരോധസമരത്തില്‍ സംഘര്‍ഷം
Posted on: 29 Apr 2011





മലപ്പുറം: മുസ്‌ലിം സ്‌കൂളിലെ ഏഴാംക്ലാസ് വാര്‍ഷിക പൊതുപരീക്ഷയുടെ ചോദ്യങ്ങള്‍ സ്വകാര്യ പഠനസഹായിയില്‍നിന്ന് കോപ്പിയടിച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ എസ്.എസ്.എ ഓഫീസ് ഉപരോധസമരം പോലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു.

വിശകലനം.

  • തിരൂര്‍ ഡയറ്റ് പതിവ് പോലെ ഈ വര്‍ഷവും മുസ്ലീം കലണ്ടര്‍ പിന്തുടരുന്ന സ്കൂളുകളിലേക്ക് ചോദ്യങ്ങള്‍ തയ്യാറാക്കിയിരുന്നു എന്നു മറ്റൊരു പത്രം റിപ്പോര്‍ട്ട് ചെയ്തു.
  • ആ പത്രം പറയുന്നു..ചോദ്യം എഡിറ്റ്‌ ചെയ്തു .പ്രൂഫ്‌ നോക്കി.ഡി ടി പി ചെയ്തു.ഡി ടി പി സെന്ററില്‍ ഉണ്ടായ പിഴവ് കാരണം /നോട്ട പിശക് കാരണം കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച ചോദ്യങ്ങള്‍ അടങ്ങിയ സി ഡി പ്രസിലേക്ക് പോയി ..
  • കഴിഞ്ഞ വര്‍ഷത്തെ ചോദ്യങ്ങള്‍ വി ഗൈഡ് പ്രസിദ്ധീകരിച്ചു.അവര്‍ എസ് എസ് എ തയ്യാറാക്കിയ ചോദ്യങ്ങള്‍ കോപ്പി അടിച്ചു. സ്വന്തം ചോദ്യങ്ങളായി പ്രസിദ്ധീകരിച്ചു
-------------------------------------------------
ഒരു വാര്‍ത്തയ്ക്കു രണ്ട് വ്യാഖ്യാനം ഉണ്ടാകുന്നു. ഇതില്‍ ഏതു വിശ്വസിക്കണം.?
വാര്‍ത്തയുടെ നിജ സ്ഥിതി അറിയാതെ അവ കപട വാര്‍ത്തയാണോ അല്ലയോ എന്നു എങ്ങനെ മനസ്സിലാക്കും.
കോപ്പിയടി നടത്തി എന്നു അധ്യാപകരെ ആക്ഷേപിച്ച പത്രം അതു തിരുത്താന്‍ കൂട്ടാക്കാത്ത്തത് എന്ത് കൊണ്ട്?
ഇങ്ങനെ പത്രങ്ങള്‍ വാര്‍ത്തകള്‍ ചമയ്ക്കുമ്പോള്‍ നാം കരുതല്‍ എടുക്കണ്ടേ?
സ്കൂള്‍ അസംബ്ലിയിലെ പത്രവായന നിര്‍ദോഷമല്ല..

  • സ്കൂളുകളില്‍ രാവിലെ അസംബ്ലിയില്‍ വാര്‍ത്ത അവതരിപ്പിക്കും.കുട്ടികളാണ് ഇങ്ങനെ ചെയ്യുക.ബോര്‍ഡില്‍ വാര്‍ത്തയും എഴുതിയിടും.
  • ഇതില്‍ അപകടം ഉണ്ട്.ഒരു പത്രത്തിന്റെ ആശയ നിര്‍മിതി ഒത്തിരി കുട്ടികളിലേക്ക് ഒരേ സമയം ഔദ്യോഗികമായി പകരുകയാണ്. ചില പക്ഷം പിടിക്കല്‍ താല്പര്യങ്ങള്‍ ഒക്കെ ഇളം മനസ്സിലേക്കും പടരും.
  • അതിനാല്‍ വായന വിശകലനാത്മകം ആകണം.
  • ഒരേ സംഭവം പലപത്രങ്ങള്‍ എങ്ങനെ നോക്കി കണ്ടു എന്നു കുട്ടികള്‍ അന്വേഷിക്കട്ടെ
  • ആ വിശകലന റിപ്പോര്‍ട്ട് ആവണം ചര്‍ച്ചയ്ക്കായി അവതരിപ്പിക്കേണ്ടത്.
  • കുട്ടികളുടെ സ്വന്തം നിരീക്ഷണങ്ങള്‍ക്കും ഇടം വേണം.
  • മാധ്യമ വിശകലം നടക്കണം.അതിനു കുട്ടികള്‍ പഠിക്കണം.
  • വിമര്‍ശനാത്മക ബോധന രീതി പിന്തുടരുന്ന സ്കൂളുകള്‍ ആരെയാണ് ഭയക്കുന്നത്.

---------ചില ചോദ്യങ്ങള്‍ കൂടി.

  1. പരീക്ഷയേ വേണ്ട എന്നു പറയുന്ന വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാകുംപോള്‍ നാം എന്ത് നിലപാട് സ്വീകരിക്കും.(അതോ അതു നടപ്പാക്കില്ലയോ,വെള്ളം ചേര്‍ക്കുമോ)
  2. പ്രധാന പത്രങ്ങള്‍ ഗൈഡുകള്‍ ഇറക്കുന്നത്‌ കണ്ടില്ലെന്നു നടിക്കണോ?
  3. പരീക്ഷ ചോദ്യങ്ങള്‍ കാണാതെ പഠിപ്പിക്കുന്ന രക്ഷിതാക്കള്‍ ആരുടെ കഴിവിനെ ആണ് നശിപ്പിക്കുന്നത്.
  4. സ്കൂളുകളില്‍ ഗൈഡുകള്‍ പാടില്ലെന്ന് സരക്കാര്‍ നിര്‍ദേശിച്ചിട്ടും ചില സ്കൂളുകളില്‍ അതിന്റെ വിലസല്‍..
  5. പുതിയ രീതിയിലുള്ള പഠനം നടക്കുന്ന ഇക്കാലത്തും(!) മലപ്പുറം ജില്ലയിലും മറ്റുള്ളിടങ്ങളിലും കുട്ടികള്‍ ഗൈഡുകളെ ആശ്രയിക്കുന്നത് എന്ത് കൊണ്ട്?ഇതില്‍ അധ്യാപകരുടെ പങ്കു എന്ത്?
  6. നിരന്തരvilayiruththaL നടത്തി കുട്ടികളുടെ പഠന പുരോഗതി കൃത്യമായി എല്ലാ മാസവും രക്ഷിതാക്കളെ അറിയിക്കാന്‍ അധ്യാപകര്‍ മടി കാട്ടുന്നത് എന്ത് കൊണ്ട്?






No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി