വായന -4
കുട്ടികള്‍ എല്ലാവരും വായനയുടെ ആഴങ്ങളിലേക്ക് ഒരേ പോലെ കടക്കുമോ?
യാതൊരു മുന്നൊരുക്കവും ക്ലാസില്‍ നടത്താതെ സ്വാഭാവികമായി അത് സംഭവിക്കുമോ?
നാം ആഗ്രഹിക്കുന്ന തലങ്ങള്‍ എങ്ങനെ കുട്ടികള്‍ മനസ്സിലാക്കും?
അവരോടൊപ്പം വായനയും വായനാനുഭവങ്ങളുടെ പങ്കിടലും നടത്താതെ ആക്ടിവിറ്റി നിര്‍ദേശിക്കുക മാത്രം ചെയ്യുന്ന വിധി കര്‍ത്താവായി വേഷം കെട്ടുന്ന അധ്യാപകന് പരിമിതി ഉണ്ട്.
അദ്ദേഹം പങ്കാളിയല്ല എന്നു കുട്ടികള്‍ക്ക് അറിയാം.
മേലധികാരിയുടെ സമീപനം വായന എന്ന ആസ്വാദ്യകരമായ പ്രവര്‍ത്തനത്തില്‍ വേണ്ട.
വായനയുടെ ആഴം പ്രതിഫലിപ്പിക്കാന്‍ വായനാ കുറിപ്പുകള്‍ക്ക് കഴിയും.
വായനയുടെ ആഴവും ചിതയുടെ ആഴവും പരസ്പരം ബന്ധപെട്ടു കിടക്കുന്നു.
അതിനാല്‍ ചിന്തയുടെ വഴി ഒരുക്കല്‍ നടക്കണം.
ഒന്ന് ) വായനയുടെ ലക്‌ഷ്യം നിര്‍ണയിക്കല്‍.
ലക്‌ഷ്യം ഓരോ തവണയും വ്യത്യസ്തമായിരിക്കും.അത് കൃത്യമായി നിര്‍ണയിച്ചിട്ടു വേണം വായന തുടങ്ങാന്‍.
രണ്ട് ) വായനയുടെ മുന്നനുഭവങ്ങള്‍
രചന വായിക്കും മുമ്പ് ഒരു പരിശോധന നല്ലതാണ്. ഈ രചയിതാവ് പങ്കുടുന്ന പൊതു പ്രമേയം സന്ദേശം ഒക്കെ ചില മനസ്സോരുക്കത്ത്തിനു സഹായകം ആകും. കുഞ്ചന്‍ നമ്പ്യാരെ വായിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരാള്‍ പുരാണം മാത്രമല്ല വായനാനുഭവത്തില്‍ നിന്നും ഓര്‍ത്തെടുക്കുക.
മൂന്നു )പ്രവചങ്ങള്‍ രൂപപ്പെടുത്തല്‍
നാല് ) രചനയോടു ചോദ്യങ്ങള്‍ ഉന്നയിക്കല്‍
ക്ലാസില്‍ വേണ്ട വിധം നടക്കാത്ത ഒരു പ്രക്രിയ ആണിത്.ഉത്തരം മാത്രം എഴുതി ശീലിച്ച കുട്ടികള്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയാതെ പോകുന്നുണ്ടോ? രചനയോടു ചോദിക്കുക. അത് സമൂഹത്തോടുള്ള ചോദ്യമാവാം, രചനയുടെ ഉള്ളിലേക്ക് കടക്കുന്ന ചോദ്യങ്ങളാകാം. അത്തരം ചോദ്യങ്ങള്‍ ഉത്തരം അപ്പോള്‍ പ്രതീക്ഷിക്കുന്നില്ല. തുടര്‍ വായനക്കാരുടെ, സമൂഹത്തിന്റെ ചിന്തയിലേക്ക് എറിഞ്ഞു കൊടുക്കുകയാണ്. ..പല ഉത്തരങ്ങള്‍ക്കും നിലപാടുകള്‍ക്കും ഇടയുള്ള ചോദ്യങ്ങള്‍.
അഞ്ച് ) ബന്ധങ്ങള്‍ കണ്ടെത്തല്‍
കൃതിക്ക് ഉള്ളിലുള്ള ബന്ധങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം വായനയുടെ ആഴം കൂട്ടും. അത് സംഭവങ്ങളും സംഭവങ്ങളും തമ്മിലാകാം കഥാ പാത്രങ്ങളും സന്ദര്‍ഭവും തമ്മിലാകാം.ആശയങ്ങള്‍ തമ്മിലാകാം.രചനയ്ക്ക് പുറത്തുള്ള സമൂഹവുമായി ബന്ധിപ്പിക്കലാകാം
ആറ് ) രചനയുടെ ദൃശ്യാനുഭവം.
അവതരണത്തിന്റെ മിഴിവ് കൊണ്ട് കാഴ്ച്ചയുടെ നേരനുഭവം വായനക്കാരിലേക്ക് വിനിമയം ചെയ്യുന്ന രചനകളെ പറ്റി പ്രതിപാദിക്കുമ്പോള്‍ ആ ഘടകം ശ്രദ്ധയില്‍ പെടുത്തെണ്ടേ?
ഏഴു ) വ്യാഖ്യാനങ്ങള്‍ രൂപപ്പെടുത്തല്‍
ശൈലികളും പ്രയോഗങ്ങളും ബിംബങ്ങളും കൊണ്ട് അര്‍ത്ഥമാക്കുന്നത് കണ്ടത്താന്‍ വായനയ്ക്ക് കഴിയണം.വായനക്കുറിപ്പില്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ ഉണ്ടോ എന്നു പൊതു ചര്‍ച്ച നല്ലതാണ്.വായനാനുഭവം പങ്കിടുമ്പോഴും ഇതു ഉയര്‍ന്നു വരണം.
ഓരോ വാക്കും ഉപയോഗിച്ചതിനു പിന്നില്‍ സവിശേഷമായ അര്‍ത്ഥമുണ്ടോ എന്ന അന്വേഷണം പ്രോത്സാഹിക്കപ്പെടനം.തുടക്കത്തില്‍ ചില പിഴവുകള്‍ വന്നേക്കാം .അത് കുട്ടികളുടെ പഠനത്തിന്റെ ഭാഗമെന്നു കരുത്യാല്‍ മതി .
എട്ടു ) ഐക്യപ്പെടല്‍
ഒന്‍പതു )രചനാ കൌശലം വിശകലനം ചെയ്യല്‍ .
പത്ത് ) തെളിവ് തേടല്‍
പതിനൊന്നു ) വ്യക്തത തേടല്‍
പന്ത്രണ്ടു) മനസ്സ് തുറക്കല്‍ / പ്രതിഫലിക്കല്‍
രചന വായനക്കാരില്‍ ഉണ്ടാക്കിയ ബഹു വിധ സ്വാധീനങ്ങള്‍ മനസ്സില്‍ ഒളിപ്പിച്ചു വെച്ചാല്‍ പോരാ .
ഓരോ കൃതിയും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പങ്കിടുന്നത് വായനയുടെ തുടര്‍ച്ചയായി കൃതി ഡിമാന്ടു ചെയ്യുന്ന പ്രക്രിയ ആണ്.
പതിനാലു ) പുനര്‍വായനയില്‍ തെളിയുന്നത്
ഒന്നാം വായനയില്‍ തെളിയാത്ത കാര്യങ്ങള്‍ വീണ്ടുവായനയില്‍ ഉയര്‍ന്നു വരും /തീര്‍ത്തും വ്യത്യസ്തമായ ചിത്രം പിന്നീട് കണ്ടെത്താന്‍ കഴിയും അത്തരം വായനയുടെ അനുഭവം മറ്റുളവര്‍ക്ക് ആ കാഴ്ചപ്പാടിലൂടെ വായന നടത്താന്‍ സഹായകമാകും .ഓരോ പാഠങ്ങള്‍ ഓരോ വായനയില്‍ ഉണ്ടായേക്കാം .
-----------------------------------------------------------------------------------------

- എന്തിനാണ് ഞാന്‍ ഇതു വായിക്കുന്നത്?
- എന്റെ മുന്ഗണന/കണ്ടെത്താന്‍ ആഗ്രഹിക്കുന്ന കാര്യം ?
- ഞാന്‍ വായനയെ എങ്ങനെ സമീപിച്ചാല്‍ ലക്‌ഷ്യം നേടാം (വായനയുടെ രീതി, തലം, തയ്യാറെടുപ്പ് )
രണ്ട് ) വായനയുടെ മുന്നനുഭവങ്ങള്‍
രചന വായിക്കും മുമ്പ് ഒരു പരിശോധന നല്ലതാണ്. ഈ രചയിതാവ് പങ്കുടുന്ന പൊതു പ്രമേയം സന്ദേശം ഒക്കെ ചില മനസ്സോരുക്കത്ത്തിനു സഹായകം ആകും. കുഞ്ചന്‍ നമ്പ്യാരെ വായിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരാള്‍ പുരാണം മാത്രമല്ല വായനാനുഭവത്തില്‍ നിന്നും ഓര്‍ത്തെടുക്കുക.
- ഞാന്‍ ഇതിനു മുമ്പ് ഇത്തരം രചനകള്‍ വായിച്ചിട്ടുണ്ടോ ?( പ്രമേയം,ആവിഷ്കാര രൂപം )
- ഈ രചന മുന്നോട്ടു വെയ്ക്കുന്ന പ്രമേയം എന്റെ ജീവിതാനുഭവത്തില്‍ ഓര്‍മ്മകള്‍ ഉണര്ത്തുന്നുണ്ടോ?
- ആശയപരമായ എന്റെ ധാരണകള്‍?
മൂന്നു )പ്രവചങ്ങള്‍ രൂപപ്പെടുത്തല്‍
- ഞാന്‍വിചാരിക്കുന്നത് ഒടുവില്‍ ഇങ്ങനെ സംഭവിച്ചേക്കാം എന്നാണു.
- ഈ ചിത്രം നല്‍കുന്ന സൂചന ഇതു .....ഉള്ള ഒരു പ്രമേയം ആയിരിക്കും എന്നാണു.
- തലക്കെട്ടില്‍ നിന്നും ഊഹിക്കാന്‍ കഴിയുന്നത്...
നാല് ) രചനയോടു ചോദ്യങ്ങള്‍ ഉന്നയിക്കല്‍
ക്ലാസില്‍ വേണ്ട വിധം നടക്കാത്ത ഒരു പ്രക്രിയ ആണിത്.ഉത്തരം മാത്രം എഴുതി ശീലിച്ച കുട്ടികള്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയാതെ പോകുന്നുണ്ടോ? രചനയോടു ചോദിക്കുക. അത് സമൂഹത്തോടുള്ള ചോദ്യമാവാം, രചനയുടെ ഉള്ളിലേക്ക് കടക്കുന്ന ചോദ്യങ്ങളാകാം. അത്തരം ചോദ്യങ്ങള്‍ ഉത്തരം അപ്പോള്‍ പ്രതീക്ഷിക്കുന്നില്ല. തുടര്‍ വായനക്കാരുടെ, സമൂഹത്തിന്റെ ചിന്തയിലേക്ക് എറിഞ്ഞു കൊടുക്കുകയാണ്. ..പല ഉത്തരങ്ങള്‍ക്കും നിലപാടുകള്‍ക്കും ഇടയുള്ള ചോദ്യങ്ങള്‍.
- ഞാന്‍ അത്ഭുതപ്പ്ട്ടു പോകുന്നു.ഈ കൃതിയില്‍ എന്ത് കൊണ്ടാണ് സ്ത്രീ കഥാപാത്രം ഒരിക്കലും തന്റെടത്ത്തിന്റെ ഭാഷ ഉപയോഗിക്കാത്തതെന്ന്.?
- ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ?
- ആരുടെ പക്ഷത്ത് നിന്നാണ് രചയിതാവ് ഈ സംഭാഷണം പറയിക്കുന്നത്?
- സിംഹത്തെ കിണറ്റില്‍ ചാടിച്ച മുയല്‍ ഒരു കുട്ടികഥയിലെ കഥാപാത്രം മാത്രമാണോ?
അഞ്ച് ) ബന്ധങ്ങള്‍ കണ്ടെത്തല്‍
കൃതിക്ക് ഉള്ളിലുള്ള ബന്ധങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം വായനയുടെ ആഴം കൂട്ടും. അത് സംഭവങ്ങളും സംഭവങ്ങളും തമ്മിലാകാം കഥാ പാത്രങ്ങളും സന്ദര്‍ഭവും തമ്മിലാകാം.ആശയങ്ങള്‍ തമ്മിലാകാം.രചനയ്ക്ക് പുറത്തുള്ള സമൂഹവുമായി ബന്ധിപ്പിക്കലാകാം
- സമാനമായ പ്രമേയം കൈകാര്യം ചെയ്തിട്ടുല്ലവരാന് ...എങ്കിലും ഈ കൃതി..
- ഇത്തരം കഥാ പാത്രങ്ങള്‍ ഏതു കാലത്തുംസമൂഹത്തില്‍ കാണാന്‍ കഴിയും.
- ഒന്നാം ഖണ്ഡികയില്‍ പാതി നിറുത്തിയ വാക്യം ഉണ്ട്. പൂര്‍ണമാകുന്നത് അവസാന ഭാഗത്താണ്
ആറ് ) രചനയുടെ ദൃശ്യാനുഭവം.
അവതരണത്തിന്റെ മിഴിവ് കൊണ്ട് കാഴ്ച്ചയുടെ നേരനുഭവം വായനക്കാരിലേക്ക് വിനിമയം ചെയ്യുന്ന രചനകളെ പറ്റി പ്രതിപാദിക്കുമ്പോള്‍ ആ ഘടകം ശ്രദ്ധയില്‍ പെടുത്തെണ്ടേ?
- സൂക്ഷ്മ നിരീക്ഷണവും കുറിയ വാഖ്യങ്ങളുടെ ഒഴുക്കും നഗരത്തിന്റെ തിരക്കിനെ ചിത്രത്തിലെന്ന പോലെ വരച്ചിട്ടു. (ഉദാഹരിക്കുന്നു )
- രംഗ്ങ്ങള്‍ വിളിച്ചു കാട്ടിത്തരികയാണ്.ഇടനിലയില്ലാത്ത്ത രചനകലുമായി കാഴ്ച്ചയുടെ നോവ് പകരുകയാണ്.
- ക്രൂരമായ ആ ദൃശ്യം അതേപോലെ മായം ചേര്‍ക്കാതെ അഭ്രപാളിയിലെന്നപോലെ
ഏഴു ) വ്യാഖ്യാനങ്ങള്‍ രൂപപ്പെടുത്തല്‍
ശൈലികളും പ്രയോഗങ്ങളും ബിംബങ്ങളും കൊണ്ട് അര്‍ത്ഥമാക്കുന്നത് കണ്ടത്താന്‍ വായനയ്ക്ക് കഴിയണം.വായനക്കുറിപ്പില്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ ഉണ്ടോ എന്നു പൊതു ചര്‍ച്ച നല്ലതാണ്.വായനാനുഭവം പങ്കിടുമ്പോഴും ഇതു ഉയര്‍ന്നു വരണം.
ഓരോ വാക്കും ഉപയോഗിച്ചതിനു പിന്നില്‍ സവിശേഷമായ അര്‍ത്ഥമുണ്ടോ എന്ന അന്വേഷണം പ്രോത്സാഹിക്കപ്പെടനം.തുടക്കത്തില്‍ ചില പിഴവുകള്‍ വന്നേക്കാം .അത് കുട്ടികളുടെ പഠനത്തിന്റെ ഭാഗമെന്നു കരുത്യാല്‍ മതി .
- ഈകൃതിയില്പറയാതെ പറയുന്നതു ..
- വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ മനസ്സിലാകുന്നത്
- ചാക്ക് പുതപ്പില്‍ നിന്നുംഉണര്‍ന്നു എന്നതുടക്കം തന്നെ സൂചിപ്പിക്കുന്നത് ..
- പോലും എന്നുഊന്നി പറഞ്ഞപ്പോള്‍ വ്യംഗ്യമായി ധ്വനിപ്പിച്ചത് ഇതാവും ..
എട്ടു ) ഐക്യപ്പെടല്‍
- ഞാനേറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രം ..കാരണം .
- ഞാന്‍രചയിതാവുമായി ഇക്കാര്യത്തില്‍ യോജിക്കുകയാണ് (കാഴ്ചപ്പാടില്‍ നിലപാടില്‍ ..)
- ഈകഥയില്‍ വായനക്കാര്‍ തീര്‍ത്തും ലയിച്ചു പോകുന്ന സന്ദര്‍ഭം ഇതാണ് .
- കൃതിഉന്നയിക്കുന്ന മൂല്യ ബോധം പ്രസക്തമാണ് ..
ഒന്‍പതു )രചനാ കൌശലം വിശകലനം ചെയ്യല്‍ .
- ഏറ്റവും ശ്രേദ്ധേയമായ ഭാഷ പ്രയോഗം
- അസാധാരണമായ അനുഭവതലം സൃഷ്ടിച്ച വരികള്‍
- എഴുത്തിനെ മിഴിവുള്ളതാക്കി മാറ്റിയ രചനാ രീതി
- അവതരണത്തില്‍ സ്വീകരിച്ച തന്ത്രം
പത്ത് ) തെളിവ് തേടല്‍
- രചയിതാവിന്റെ നിലപാടുകള്‍ പിന്തുണ ക്കുന്നതിന് എന്തെല്ലാം തെളിവുകള്‍ കൃതിയില്‍ ഉണ്ട് ?
- വായനയിലൂടെ നടത്തിയ സ്വന്തം കണ്ടെത്തല്‍ /നിലപാടുകള്‍ ഇവ സാധൂകരിക്കുന്നതിനു ഉദാഹരിക്കാവുന്ന ഘടകങ്ങള്‍ ഏവ ?
പതിനൊന്നു ) വ്യക്തത തേടല്‍
- കൂടുതല്‍ വിശദീകരണം ആവശ്യമുള്ള ഭാഗങ്ങള്‍
- ദുര്ഗ്രഹമെന്നു തോന്നിയവ
- സങ്കീര്‍ണതയുള്ളതും രചനയിലെ പോരുത്തക്കെടായി തോന്നുന്നവയും വൈരുദ്ധ്യങ്ങളും
പന്ത്രണ്ടു) മനസ്സ് തുറക്കല്‍ / പ്രതിഫലിക്കല്‍
രചന വായനക്കാരില്‍ ഉണ്ടാക്കിയ ബഹു വിധ സ്വാധീനങ്ങള്‍ മനസ്സില്‍ ഒളിപ്പിച്ചു വെച്ചാല്‍ പോരാ .
ഓരോ കൃതിയും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പങ്കിടുന്നത് വായനയുടെ തുടര്‍ച്ചയായി കൃതി ഡിമാന്ടു ചെയ്യുന്ന പ്രക്രിയ ആണ്.
- ഇത് എന്നെ എങ്ങനെ സ്വാധീനിച്ചു...
- കൃതിയുടെ കാലിക പ്രസക്തി എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് എന്നൊക്കെ മനസ്സ് തുറന്നു പറയണം.
- എന്റെ അഭിപ്രായത്തില്‍..
- ഈ നിലപാടുകള്‍ ആര്‍ക്കും അംഗീകരിക്കാന്‍ പ്രയാസമാണ്
- കഥാ പാത്ര സൃഷ്ടി ഉചിതമായോ
- മുന്നോട്ടു വയ്ക്കുന്ന മൂല്യ ബോധം
പതിനാലു ) പുനര്‍വായനയില്‍ തെളിയുന്നത്
ഒന്നാം വായനയില്‍ തെളിയാത്ത കാര്യങ്ങള്‍ വീണ്ടുവായനയില്‍ ഉയര്‍ന്നു വരും /തീര്‍ത്തും വ്യത്യസ്തമായ ചിത്രം പിന്നീട് കണ്ടെത്താന്‍ കഴിയും അത്തരം വായനയുടെ അനുഭവം മറ്റുളവര്‍ക്ക് ആ കാഴ്ചപ്പാടിലൂടെ വായന നടത്താന്‍ സഹായകമാകും .ഓരോ പാഠങ്ങള്‍ ഓരോ വായനയില്‍ ഉണ്ടായേക്കാം .
-----------------------------------------------------------------------------------------
വായനയും ചിന്തയും തമ്മില്‍ ഇഴപിരിയാത്ത ബന്ധമാണുള്ളത് എന്ന് സൂചിപ്പിച്ചു .അതിനാല്‍ നല്ല വായക്കാരാവുക എന്നതിനര്‍ത്ഥം വായനയില്‍ ചിന്താ പ്രക്രിയ കൂട്ടുക എന്നാണ്.തൊട്ടു തലോടിയുള്ള വായനയും വാക്കിന്റെ ചന്കിലെക്കൂളയിടുന്ന വായനയും രണ്ടാണ്.
അതറിയുന്ന ഒരധ്യാപകന്‍ വായനാ പ്രവര്‍ത്തനം നല്‍കുന്നത് കേവലം ഏതാനും അഭ്യാസ സമാനമായ തുടര്‍ പ്രവര്‍ത്തനം ചെയാനല്ല
വായനയ്ക്ക് മുമ്പ് നല്‍കുന്ന നിര്‍ദേശങ്ങളില്‍ തന്ന്നെ വായനയുടെ ആഴത്തിലെക്കുള്ള പടവുകള്‍ വെട്ടിയിട്ടുണ്ടാകും .
നിങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ ഈ കാര്യങ്ങള്‍ പങ്കു വെക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാല്‍ അത് ലക്‌ഷ്യം കുറിക്കലാകും.
ഗ്രൂപ്പില്‍ വായനാനുഭവങ്ങള്‍ പങ്കിടാന്‍ പറയുമ്പോള്‍ ഓരോരോ തലങ്ങള്‍ പരിഗണിച്ചു ക്രമത്തില്‍ പങ്കിടാനും പറയാം.
വായനാക്കുറിപ്പ് തയാറാക്കുമ്പോള്‍ അതിന്റെ ഉള്ളില്‍ പരിഗണനകള്‍ ചര്‍ച്ച ചെയ്യുന്നതും ഗുണം ചെയ്യും.
വിലയിരുത്തല്‍ സൂചകങ്ങള്‍ ഇപ്പോഴും വായനയുടെ ആഴത്തെ സ്പര്‍ശിക്കുന്നില്ല
അതില്‍ മാറ്റം വരുത്തുമ്പോഴും ആഴം വര്‍ധിക്കും .ടീച്ചര്‍ വേര്‍ഷന്‍ ചര്‍ച്ച ചെയ്യുപോള്‍ സ്വയം വിലയിരുത്തല്‍ നടത്തുമ്പോള്‍ അധ്യാപിക ഉറക്കെ ചിന്തിക്കുമ്പോള്‍ ഒക്കെ ഇത് സാധ്യമാണ്.
പല അധ്യാപകരും ഇതില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ ചെയ്യുന്നുണ്ടാവും എല്ലാ കുട്ടികളുടെയും പരിഗണന യിലേക്ക് കൊണ്ട് വരുന്ന രീതിയില്‍ സമീപിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം .
ഇനി വിമര്‍ശനാത്മക വായന ചര്‍ച്ച ചെയ്യേണ്ടേ ?അതു അടുത്ത പോസ്റ്റില്അതറിയുന്ന ഒരധ്യാപകന്‍ വായനാ പ്രവര്‍ത്തനം നല്‍കുന്നത് കേവലം ഏതാനും അഭ്യാസ സമാനമായ തുടര്‍ പ്രവര്‍ത്തനം ചെയാനല്ല
വായനയ്ക്ക് മുമ്പ് നല്‍കുന്ന നിര്‍ദേശങ്ങളില്‍ തന്ന്നെ വായനയുടെ ആഴത്തിലെക്കുള്ള പടവുകള്‍ വെട്ടിയിട്ടുണ്ടാകും .
നിങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ ഈ കാര്യങ്ങള്‍ പങ്കു വെക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാല്‍ അത് ലക്‌ഷ്യം കുറിക്കലാകും.
ഗ്രൂപ്പില്‍ വായനാനുഭവങ്ങള്‍ പങ്കിടാന്‍ പറയുമ്പോള്‍ ഓരോരോ തലങ്ങള്‍ പരിഗണിച്ചു ക്രമത്തില്‍ പങ്കിടാനും പറയാം.
വായനാക്കുറിപ്പ് തയാറാക്കുമ്പോള്‍ അതിന്റെ ഉള്ളില്‍ പരിഗണനകള്‍ ചര്‍ച്ച ചെയ്യുന്നതും ഗുണം ചെയ്യും.
വിലയിരുത്തല്‍ സൂചകങ്ങള്‍ ഇപ്പോഴും വായനയുടെ ആഴത്തെ സ്പര്‍ശിക്കുന്നില്ല
അതില്‍ മാറ്റം വരുത്തുമ്പോഴും ആഴം വര്‍ധിക്കും .ടീച്ചര്‍ വേര്‍ഷന്‍ ചര്‍ച്ച ചെയ്യുപോള്‍ സ്വയം വിലയിരുത്തല്‍ നടത്തുമ്പോള്‍ അധ്യാപിക ഉറക്കെ ചിന്തിക്കുമ്പോള്‍ ഒക്കെ ഇത് സാധ്യമാണ്.
പല അധ്യാപകരും ഇതില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ ചെയ്യുന്നുണ്ടാവും എല്ലാ കുട്ടികളുടെയും പരിഗണന യിലേക്ക് കൊണ്ട് വരുന്ന രീതിയില്‍ സമീപിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം .
മാഷെ ഈ ബ്ലോഗിന്റെ കളര്‍ സ്‌കീമ് ഒന്ന് പരിഷ്‌ക്കരിക്കണം.
ReplyDeleteവായിക്കുന്നോന്റെ കണ്ണുപോയിക്കിട്ടും അമ്മാതിരി കോണ്‍ട്രാസ്റ്റാണ്.
എല്ലാം ഒന്ന് ശരിയാക്കിയതിനുശേഷം അറിയിക്യാ... നോം വരാം..
ആശംസകള്‍
സര്‍,'' ഇ ''രംഗത്തിന്റെ കടന്നുകയറ്റം വായനയെ കൊല്ലുന്ന ഈ കാലത്ത് ,കുട്ടികള്‍ എന്നല്ല ആരും വായനക്ക് വേണ്ടി സമയം കളയാന്‍ തയ്യാരലാത്ത ഈ നേരത്ത് ,എന്തിനു ഈ നേരംപോക്ക് ?[ഇന്ന് മൂന്നാം ക്ലാസ് പരിസീലനത്തില്‍ ഉയര്‍ന്ന ഈ ചോദ്യത്തിന് ഞാന്‍ പറഞ്ഞ മറുപടി ഇത് തന്നെ അല്ലെ പറ്റിയ സമയം?ഇത്ര നല്ല ഒരവസരം വെറുതെ കളയണോ?എന്നായിരുന്നു.]അദ്യപകരെതൃപ്തിപ്പെടുത്താന്‍ മാത്രം മോദ്യുളില്‍ കാംബുമില്ല.മറ്റൊന്ന് ,യതിയുടെ വായന അനുഭവത്തിന് പകരം വി .ടി.യുടെ അനുഭവം ഒന്നുകൂടി ഹൃദയത്തില്‍ കൊണ്ടെനെ എന്നും.എന്ത് പറയുന്നു.?
ReplyDelete