Pages

Wednesday, June 15, 2011

252."മരുന്നുപുരട്ടാന്‍വേണ്ടി മുറിവുണ്ടാക്കുന്നയാള്‍""

  • പുസ്തകപരിചയം
  • രാഷ്ട്രീയവും പുരോഗമന ആശയങ്ങളുമെല്ലാം വീടിനുപുറത്തെ വ്യവഹാരത്തിനു മാത്രമുള്ളതാണെന്ന ധാരണ നാട്ടുനടപ്പായിരിക്കുന്ന കാലമാണിത്. സമൂഹത്തില്‍ ജാതി - മത ചിന്തകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ദ്ധിക്കുന്നതിനും യുക്തിബോധംതന്നെ ഇല്ലാതാകുന്നതിനും ഇടയാക്കുകയാണിത്. ഈ കാലത്താണ് ഇവിടെ ഒരു പന്ത്രണ്ടു വയസ്സുകാരി ദൈവ വിശ്വാസത്തെയും ജാതിയെയും മതത്തെയും കുറിച്ചെല്ലാം ഉറക്കെ ചിന്തിക്കുന്നത്. അലംഘനീയങ്ങളും ചോദ്യംചെയ്യപ്പെടാനാവാത്തതും എന്ന് കരുതുന്നതും പൊതുബോധമായി മാറിക്കഴിഞ്ഞതുമായ ആശയങ്ങള്‍ വിചാരണ ചെയ്യപ്പെടുകയാണ്, എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ അമ്മു എഴുതിയ ""മരുന്നുപുരട്ടാന്‍വേണ്ടി മുറിവുണ്ടാക്കുന്നയാള്‍"""" എന്ന കൃതിയില്‍-ഒരു വിചാരവിപ്ലവംതന്നെ. "
  • "മതനിരപേക്ഷത"""" എന്ന പാഠം ക്ലാസ്സില്‍ പഠിപ്പിക്കുന്ന അധ്യാപകനുമായി കുട്ടികള്‍ നടത്തുന്ന സംവാദത്തില്‍നിന്നാണ് അമ്മുവിെന്‍റ ചിന്തകള്‍ ഇതള്‍ വിരിഞ്ഞുവരുന്നത്. പുരോഗമന ആശയക്കാരനായ അപ്പുക്കുട്ടന്‍ മാഷുമായുള്ള ആശയ വിനിമയത്തിലൂടെ നിരീശ്വരവാദത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്ന കുട്ടി, വീട്ടില്‍ അച്ഛനമ്മമാരുമായും ചര്‍ച്ച തുടരുന്നു. ഇല്ലാത്ത ദൈവത്തില്‍ തെന്‍റ അമ്മൂമ്മയും നാട്ടുകാരാകെയും വിശ്വസിക്കുന്നതെന്തിനെന്ന് ആശ്ചര്യപ്പെടുന്നു. ഉത്സവപ്പിരിവിന് വീട്ടിലെത്തുന്ന അമ്പലക്കമ്മറ്റിക്കാരോട് അമ്പലത്തിന് എന്തിനാ പണം എന്നും അങ്ങനെ ആവശ്യമുണ്ടെങ്കില്‍ ഈശ്വരനോടുതന്നെ ചോദിച്ചാല്‍ പോരെ എന്നും യുക്തിപൂര്‍വ്വം സംശയം ചോദിക്കുന്നു. മറുപടി പറയാനില്ലാത്ത കമ്മറ്റിക്കാര്‍ ദേഷ്യത്തോടും വെറുപ്പോടും കൂടിയാണ് കുട്ടിയെ നോക്കുന്നത്.
  • ഭഗത്സിങ്ങിെന്‍റ ""ഞാന്‍ എങ്ങനെ നിരീശ്വരവാദിയായി"""" എന്ന ഗ്രന്ഥം വായിച്ചത് കുട്ടിയുടെ ചിന്തകള്‍ക്ക് മൂര്‍ച്ചകൂട്ടി. തൂണിലും തുരുമ്പിലും ദൈവമുണ്ടെങ്കില്‍ ആ ദൈവത്തിന് എന്തുകൊണ്ട് പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാനാവുന്നില്ല, എന്തുകൊണ്ട് കാന്‍സറും മറ്റു രോഗങ്ങളും ബാധിച്ച് കുട്ടികള്‍ കഷ്ടപ്പെടുന്നു, മണ്ണിലും വിണ്ണിലുമെല്ലായിടത്തുമുള്ള ദൈവത്തെ തേടി ആളുകള്‍ എന്തിന് ശബരിമലയിലും മെക്കയിലും പോണം - അവിടത്തെ തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ മരിക്കുന്നതെങ്കിലും ഒഴിവാക്കാമല്ലോ-ഈ വിധത്തില്‍ ഉറക്കെ ചിന്തിക്കുന്ന കുട്ടിയെ കൂട്ടുകാരും നാട്ടുകാരും അകറ്റിനിര്‍ത്തുന്നു. അത് ആ കുരുന്നു മനസ്സിനെ വേദനിപ്പിക്കുന്നുണ്ടെങ്കിലും യാഥാസ്ഥിതിക ചിന്തയുടെ ഇളകിയാട്ടത്തിനുമുന്നില്‍ അടിയറവ് പറയാന്‍ തയ്യാറാകുന്നില്ല.
  • ചിന്തകളെ ചങ്ങലയ്ക്കിടാന്‍ തയ്യാറല്ലാത്ത അമ്മു, യുക്തിക്കു നിരക്കാത്ത എന്തിനെയും ചോദ്യംചെയ്യുന്നതില്‍ മടി കാണിക്കുന്നില്ല. പിറന്നാളിന് മിഠായിയുമായെത്തിയ അയല്‍വീട്ടിലെ രാധയുടെ കൈയില്‍ കണ്ട ചരട്, ദോഷങ്ങളൊന്നും വരാതിരിക്കാന്‍ ജപിച്ചുകെട്ടിയതാണെന്ന് കേള്‍ക്കുമ്പോള്‍, ജപിച്ചുകെട്ടിയ ചരടുണ്ടായിട്ടും തെന്‍റ ക്ലാസിലെ സീതയ്ക്ക് ആക്സിഡന്‍റുണ്ടായത് അവള്‍ ഓര്‍ക്കുന്നു. ഇത്തരം അബദ്ധ ധാരണകള്‍ തിരുത്തപ്പെടേണ്ടതാണെന്ന് അവള്‍ ഉറച്ചു വിശ്വസിക്കുന്നു. സമൂഹത്തില്‍ 90 ശതമാനവും ഇത്തരം വിശ്വാസങ്ങള്‍ക്ക് അടിപ്പെട്ടവരായതിനാല്‍ നമ്മള്‍ക്കൊന്നും ചെയ്യാനാകില്ല എന്ന അമ്മയുടെ അഭിപ്രായത്തോടും കുട്ടി ശക്തിയായി കലഹിക്കുന്നു. തെന്‍റ സഹപാഠിയായ സീമ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്ന ദാരുണമായ രംഗത്തിന് സാക്ഷ്യംവഹിക്കേണ്ടതായി വന്ന അമ്മു വേദനയോടെ ഇങ്ങനെ ചിന്തിക്കുന്നു-""അവര്‍ വലിയ വിശ്വാസിയായിരുന്നല്ലോ. ദൈവത്തെ വിശ്വസിക്കാത്തതിന് അവളെന്നോട് പിണങ്ങിയില്ലേ? ഇപ്പോള്‍ ആ ദൈവം എവിടെപ്പോയി? അഥവാ ഒരു ദൈവമുണ്ടെങ്കില്‍ എെന്‍റ സീമയെ കൊന്നത് അയാളാണെന്ന് ഞാന്‍ പറയും"""".
  • കാമ്പുള്ള ചിന്തകളും ആകര്‍ഷകമായ രചനാപാടവവും അമ്മു എഴുതിയ ഈ പുസ്തകത്തെ മികച്ച വായനാനുഭവമാക്കുന്നു. ഈ പുസ്തകത്തിെന്‍റ എടുത്തു പറയേണ്ട മറ്റൊരു ആകര്‍ഷണം പതിനൊന്നു വയസ്സുകാരിയായ മാളവികയുടെ ചിത്രീകരണമാണ്. അമ്മുവിെന്‍റ ചിന്തകള്‍ക്ക് മിഴിവേകുന്നതാണ് മാളവികയുടെ ജീവസ്സുറ്റ ചിത്രങ്ങള്‍. കൂടുതല്‍ ചിന്തിക്കാനും യുക്തിവിചാരം നടത്താനും പ്രേരിപ്പിക്കുന്ന ഈ പുസ്തകം കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും വായിച്ചിരിക്കേണ്ടതാണ്; കുടുംബ സദസ്സുകളില്‍ തുറന്ന മനസ്സോടെ ചര്‍ച്ചചെയ്യപ്പെടേണ്ടതുമാണ്. ശ്രദ്ധേയമായ ഈ കൃതി വളരെ മനോഹരമായി പ്രസിദ്ധീകരിച്ച് വായനക്കാരിലെത്തിച്ച ചിന്ത പബ്ലിഷേഴ്സ് അഭിനന്ദനം അര്‍ഹിക്കുന്നു.
  • ചിന്തയില്‍ പ്രസിദ്ധീകരിച്ചത് ചൂണ്ടു വിരല്‍ പങ്കു വെക്കുന്നു.

3 comments:

  1. സായിബാബയുടെ മുറിയില്‍നിന്ന് കണ്ടെടുത്തത് 98 കിലോ സ്വര്‍ണം, 300ല്‍ അധികം കിലോ വെള്ളി, 11കോടി രൂപ! ആള്‍ദൈവങ്ങല്‍ അരങ്ങ് തകര്‍ത്താടുന്നു! ടെക്നോളജിയുടെ വികാസത്തേക്കാള്‍ വേഗത്തില്‍ ചെറുപ്പക്കാരുടെ കയ്യില്‍ ചരടുകളുടെ എണ്ണം കുതിച്ചുയരുന്നു! ഇരുളിനെ കീറിമുറിക്കുന്ന "മരുന്നുപുരട്ടാന്‍വേണ്ടി മുറിവുണ്ടാക്കുന്നയാള്‍" എന്തായാലും കാലത്തിന്റെ കൈത്തിരിതന്നെ. താങ്കളുടെ പോസ്റ്റ് വായനക്ക് പ്രേരിപ്പിക്കുന്നു.

    ReplyDelete
  2. അമ്മു വിന്‍റെ ചിന്തകള്‍ വളരെ ആഴത്തിലുള്ളവയാണ്....സമൂഹത്തെ നന്നായി നിരീക്ഷിക്കുന്ന .വായന ലഹരിയാക്കിയ ഈ ഒന്‍പതാം ക്ലാസ്സുകാരി യുടെ ചോദ്യങ്ങള്‍ വിശകലനം ചെയ്തു ഉത്തരം തേടിയാല്‍ മതി ഇന്നുള്ള ദുര്യോഗങ്ങളുടെ പൊള്ളത്തരം തെളിഞ്ഞു കിട്ടാന്‍ ...അമ്മു നിര്‍വഹിച്ച സാംസ്‌കാരിക ദൌത്യത്തിനും ചിന്തയ്ക്കും ചൂണ്ടു വിരലിനും നന്ദി

    ReplyDelete
  3. അമ്മുവിനും അമ്മുവിന്റെ ചിന്തകള്‍ പ്രസിദ്ധീകരിക്കാന്‍ മുന്കൈന എടുത്തവര്ക്കും് അഭിനന്ദനങ്ങള്‍ !!!

    വിമര്ശ്നാത്മക ബോധന ശാസ്ത്രം ക്ലാസ്സ്‌ മുറികളില്‍ ശക്തിയാര്ജിച്ചാല്‍ അമ്മുവിനെപ്പോലെ സ്വതന്ത്ര ചിന്ത പങ്കുവെക്കാനും യുക്തിരാഹിത്യത്തെ ചോദ്യം ചെയ്യാനും കൂടുതല്‍ പേര്മുന്നോട്ടു വരില്ലേ

    ReplyDelete

പ്രതികരിച്ചതിനു നന്ദി