Pages

Saturday, July 2, 2011

കളരി അനുഭവത്തിന്‍റെ കരുത്തുള്ള പരിപാടി

കളരി വിവാദവും വസ്തുതയും -2

കഴിഞ്ഞ വര്‍ഷം അവധിക്കാല അധ്യാപക ശാക്തീകരനത്തിന്‍റെ തുടര്‍ പ്രവര്‍ത്തനമായി ജൂലൈ മാസത്തില്‍ എല്ലാ ജില്ലകളും ഗവേഷനാത്മക ഓ എസ് എസ് നടത്തുകയുണ്ടായി.. തുടര്‍ച്ചയായി ഒരു വിദ്യാലയത്തില്‍ അധ്യാപികയോടൊപ്പം പ്രവര്‍ത്തിച്ചു പരിശീലനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രായോഗികമാക്കാന്‍ സഹായിക്കുക ആണ് ട്രെയിനര്‍മാര്‍ ചെയ്തത്.അധ്യാപികയ്ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ തിരിച്ചറിയുകയും അത് മറികടക്കാന്‍ കൂട്ടായി ആസൂത്രണം നടത്തുകയും ചെയ്തു.ക്ലാസില്‍ മാറ്റം ഉണ്ടായി. ഈ മാറ്റത്തിന്റെ തെളിവുകള്‍ സഹിതം അധ്യാപികയെ സാക്ഷി നിറുത്തി പ്രാദേശിക സെമിനാറില്‍ അവതരിപ്പിച്ചു ( ചൂണ്ടു വിരലില്‍ ഗവേഷനാത്മക ഒഎസ് എസ് അനുഭവങ്ങള്‍ പങ്കിട്ടിട്ടുണ്ട് ) കേരളത്തിലെ എല്ലാ ബി ആര്‍ സികളിലും ഇത്തരം സെമിനാര്‍ നടന്നു.
ശരിയായ പ്രക്രിയ പാലിച്ചു ക്ലാസ് പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മാറ്റം സാധ്യമാണെന്ന് അധ്യാപകരെയും സമൂഹത്തെയു ബോധ്യപ്പെടുത്താന്‍ ഇത് സഹായകമായി (അപ്പോഴും അതില്‍ പങ്കെടുക്കാതെ മാറി ന്ല്‍ക്കാനാണ് ഒരു വിഭാഗം അധ്യാപക സംഘടനാ നേതാക്കള്‍ ശ്രമിച്ചത്.സത്യം നേരില്‍ കാണാന്‍ അവര്‍ അവസരങ്ങള്‍ ഉപയോഗിക്കുന്നില്ല )
ഈ സെമിനാര്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനു പ്രേരകമായി
നിര്‍ദേശം നല്‍കുക ,ഉപദേശിക്കുക എന്നതിനപ്പുറം ചെയ്തു കാണിച്ചു കൊടുക്കുക എന്ന സമീപനം കൂടുതല്‍ ആത്മവിശ്വാസം അധ്യാപകര്‍ക്കും റിസോഴ്സ് പെഴ്സന്സിനും നല്‍കും.
അനുഭവങ്ങളുടെ കറുത്ത് ട്രെയിനര്‍മാരെ കൂടുതല്‍ മികവുള്ളവരാക്കും.സിദ്ധാന്തവും പ്രയോഗവും സമന്വയിപ്പിക്കുന്നത് തെളിച്ചം നല്‍കും.
മികവുള്ള ട്രെയിനര്‍ മികവുറ്റ പരിശീലനം നല്‍കും.
ഈ ചിന്തയാണ് തിരുവനന്തപുരത്തെ ട്രെയിനര്‍മാരെ കഴിഞ്ഞ വര്‍ഷം കളരി ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്
ഡി പി ഓ .ശ്രീ മോഹന്‍കുമാര്‍ പറയുന്നു :-
പുത്തന്‍ പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും സ്വയം സമര്‍പ്പിക്കാനുള്ള നമ്മുടെ അഭിവാഞ്ചയാണ് ഇതില്‍ തെളിയുന്നത്.നവംബര്‍ പതിനേഴു മുതല്‍ ഡിസംബര്‍ മൂന്നു വരെ ഒരു സ്കൂളിലെ അധ്യാപികയുടെ ചുമതലകള്‍ പൂര്‍ണമായി ഏറ്റെടുത്തു കൊണ്ട് ഭൌതിക സാഹചര്യങ്ങളിലും അക്കാദമിക തലത്തിലും എന്തൊക്കെ പ്രവര്ത്തനാനുഭവങ്ങള്‍ ആര്ജിക്കാനും മുന്നേറാനും കഴിയുമോ എന്നാ അന്വേഷണമാണ് ഏറ്റെടുത്തത്....മികവുകളുടെ ചില അടയാളങ്ങള്‍ ഈ ഹ്രസ്വ കാലയളവില്‍ത്തന്നെ വിദ്യാലയങ്ങളില്‍ പതിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഇനിയും ഇത്തരം പ്രവര്ത്തനഗല്‍ ഏറ്റെടുക്കാന്‍ ഞങ്ങള്‍ക്ക് ഊര്‍ജവും ആവേശവും നല്‍കുന്നുണ്ട്...
കളരിയുടെ ലക്ഷ്യങ്ങള്‍
  • കൃത്യമായ ആസൂത്രനത്തോടെ ക്ലാസ് പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതില്‍ വ്യക്തത നേടുക
  • വിദ്യാലയത്തെ സമഗ്രമായി കണ്ടു വികസന പ്രവര്ത്തനഗ്ല്‍ നടത്തുവാന്‍ ശേഷി നേടുക
  • കളരിയില്‍ നിന്നും ലഭിക്കുന്ന തിരിച്ചറിവുകള്‍ തുടര്‍ പരിശീലനങ്ങളിലും തല്‍സമയ സഹായ വേളകളിലും പ്രയോജനപ്പെടുത്തുക
  • മികവിന്റെ മാതൃകകള്‍ സൃഷ്ടിക്കുക
  • നിരന്തര വിലയിരുത്തലിന്റെ പ്രായോഗിക തലം കളരി വിദ്യാലയങ്ങളെ പരിചയപ്പെടുത്തുക,
  • കളരിയിലെ മികച്ച അനുഭവങ്ങള്‍ ഇതര വിദ്യാലയങ്ങള്‍ക്കു പകരുക
(ഈ ലക്ഷ്യങ്ങളില്‍ ഏതാണ്‌ പൊതു വിദ്യാലയങ്ങളെ തകര്‍ക്കുന്നത്?
അധ്യാപ ദ്രോഹകരം ? ..ഉത്തരവാദിത്വപ്പെട്ട സംഘടനകള്‍ അത് കൂടി പറയണമായിരുന്നു )
മുകളില്‍ സൂചിപ്പിച്ച ലക്ഷ്ട്യങ്ങള്‍ മുന്‍ നിറുത്തി ചില ഊന്നല്‍ മേഖലകളും നിശ്ചയിച്ചു.
ഉദാഹരണം-
  • എല്‍ പി ക്ലാസുകളില്‍ വളരുന്ന പഠനോപകരണം ,ബിഗ്‌ ബുക്ക് എന്നിവയുടെ സാധ്യത കണ്ടെത്തുക
  • പഠനോല്‍പ്പന്നങ്ങളുടെ പുനരുപയോഗം എങ്ങനെ എന്ന് അന്വേഷിക്കുക
  • പോര്‍ട്ട്‌ ഫോളിയോയിലേക്കുള്ള ഉല്‍പ്പന്നങ്ങള്‍ രൂപപ്പെടുത്തല്‍,അതിന്‍റെ സന്ദര്‍ഭങ്ങള്‍ ഇവ കൃത്യത പ്പെടുത്തുക
  • സ്വയം വിലയിരുത്തല്‍,പരസ്പരം വിലയിരുത്തല്‍,ഫീഡ്ബാക്ക് ഇവ നടത്തി കുട്ടികളെ പഠനമികവിലേക്ക് ഉയര്‍ത്തുക
ഭരിക്കുന്ന സര്‍ക്കാരിന്റെ നിറം നോക്കിയല്ല ട്രെയിനര്‍മാര്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്തത്.അത് കൊണ്ട് അവര്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഒരേ അക്കാദമിക താല്പര്യത്തോടെ ജാഗ്രതയോടെ കളരി ഏറ്റെടുത്തു.അത് തെറ്റാണോ?
പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള അനുഭവ മാതൃകകള്‍ സൃഷ്ടിക്കാന്‍ അവര്‍ ശ്രമിച്ചു.
(കണ്ണൂര്‍ ജില്ല എല്ലായ്പോഴും മാറി നിന്നു. സമ്പന്നമായ അക്കാദമിക ചര്‍ച്ചകള്‍ നടക്കാത്തതിനാല്‍ അന്വേഷണങ്ങള്‍ ഏറ്റെടുക്കാത്തതിനാല്‍ ജില്ലയ്ക്കു കാര്യമായ സംഭാവന നല്‍കാന്‍ കഴിയുന്നില്ല.തൊട്ടടുത്ത കാസര്‍ഗോഡ് ജില്ലയില്‍ നിന്നും അനേകം വാര്‍ത്തകള്‍ വരുമ്പോഴും അത് കണ്ണൂരില്‍ ചലനം ഉണ്ടാക്കിയില്ല...ഇത് ചൂണ്ടുവിരലിന്‍റെ നിരീക്ഷണം.)
തിരുവനന്തപുരത്ത് കളരി എങ്ങനെ പ്രവര്‍ത്തിച്ചു?
എന്ത് കൊണ്ട് അത് ഈ വര്‍ഷം വ്യാപിപ്പിച്ചു.?

അത് അടുത്ത ലക്കത്തില്‍..

3 comments:

  1. • കൃത്യമായ ആസൂത്രണത്തോടെ ക്ലാസ് പ്രവര്ത്തളനം സംഘടിപ്പിക്കുന്നതില്‍ വ്യക്തത നേടുക
    • വിദ്യാലയത്തെ സമഗ്രമായി കണ്ടു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ശേഷി നേടുക
    • കളരിയില്‍ നിന്നും ലഭിക്കുന്ന തിരിച്ചറിവുകള്‍ തുടര്‍ പരിശീലനങ്ങളിലും തല്സ്മയ സഹായ വേളകളിലും പ്രയോജനപ്പെടുത്തുക
    • മികവിന്റെ മാതൃകകള്‍ സൃഷ്ടിക്കുക
    • നിരന്തര വിലയിരുത്തലിന്റെ പ്രായോഗിക തലം കളരി വിദ്യാലയങ്ങളെ പരിചയപ്പെടുത്തുക
    • കളരിയിലെ മികച്ച അനുഭവങ്ങള്‍ ഇതര വിദ്യാലയങ്ങള്ക്കു പകരുക

    നിലവില്‍ ഇതിനൊക്കെയാണോ അക്കാദമിക്ക് തലത്തില്‍ അധ്യാപകര്‍ പരിഹാരം തേടുന്നത്? പരിഹരിക്കാന്‍ SSA യുടെ സഹായാം ആവശ്യപ്പെടുന്നത്?

    ReplyDelete
  2. അധ്യാപകര്‍ ഓരോ യൂനിട്ടുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങള്‍ ഉന്നയിക്കുന്നു.സൂക്ഷ്മമായ ആസൂത്രണം നടത്തിയാല്‍ മാറി കടക്കാമെന്ന് ആര്‍ പി പറയുന്നു.ഈ പറച്ചില്‍ ആത്മവിശ്വാസം നല്‍കില്ല.അത് പ്രയോഗിച്ചു കാണിക്കണം.വിഭിന്ന സ്കൂളുകളില്‍ ക്ലാസുകളില്‍ വിഷയങ്ങളില്‍ ..കുട്ടികള്‍ കൂടുതലുള്ള ക്ലാസുകളി.പിന്നോക്ക പ്രദേശങ്ങളില്‍...പഠനത്തില്‍ പിന്നോക്കം നികുന്നവരുള്ള ക്ലാസില്‍..

    ReplyDelete
  3. പതിനൊന്നു ബി . പി .ഓ മാര്‍ യോഗം കൂടി .പത്തുപേര്‍ കളരിയെ കുറിച് നല്ല അഭിപ്രായം പറഞ്ഞു .ഒരാള്‍ വികാരാധീനനായി .ട്രൈനെര്മാര്‍ക്ക് ജോലികൂടിപ്പോയെന്നു പരാതി.

    ReplyDelete

പ്രതികരിച്ചതിനു നന്ദി