Pages

Wednesday, July 6, 2011

തുടക്കം മുള്ളും മുനയും ഒടുക്കം മധുവും മലരും (കളരി അനുഭവങ്ങള്‍ )

സര്‍ ,
ഞാന്‍ പ്രീത .പെരുമ്പാവൂര്‍ ബിര്‍സിയിലെ ട്രെയിനെര്‍ .
എന്റെ കളരി അനുഭവം ഇവിടെ പങ്കു വയ്കുന്നു .
ഞാന്‍ ബോയ്സ് എല്‍ പി എസ് പെരുമ്പാവൂര്‍ ആണ് കളരിക്കായി തിരഞ്ഞെടുത്തത് .
ആദ്യത്തെ രണ്ടുമൂന്നു ദിവസം .സത്യം പറഞ്ഞാല്‍ ആ സ്കൂളില്‍ പോയതില്‍ ഞാന്‍ വളരെ വിഷമിച്ച ദിവസങ്ങള്‍ ആയിരുന്നു അത് .മൂന്നാം ദിവസം ഞാന്‍ തീരുമാനിച്ചു പിന്മാറില്ല എന്ന്. കാരണം കുട്ടികള്‍ എന്നോട് പോസിടീവ് ആണ് .അധ്യാപകരുടെ മനോഭാവത്തിലും അല്പം മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്ന് തോന്നുന്നു. നാലാം ദിവസം എസ് ആര്‍ ജി കൂടിയില്ല. അപ്പോള്‍അടുത്ത ദിവസം വായന ദിനം പ്ളാന്‍ ചെയ്യാന്‍ വേണ്ടി എസ് ആര്‍ ജി കൂടെണ്ടേ ടീച്ചര്‍ എന്ന് പറഞ്ഞു കൊണ്ട് അവര്‍ തന്നെ മുന്നോട്ടു വന്നു . അതൊരു തുടക്കം ആയിരുന്നു .
മൂന്നാം ക്ലാസ്സില്‍ ആണ് ഞാന്‍ ക്ലാസ് എടുത്ത് .
വരികളും താളവും കുട്ടികളുടെ ക്രിയാത്മകതയും (പ്രക്രിയ )
വിത്തെറിഞ്ഞു കതിര് കൊയ്ത്തു എന്ന യൂണിറ്റില്‍ വരികള്‍ കൂടിചെര്‍ക്കാന്‍ ആദ്യം ആവശ്യപ്പെട്ടപ്പോള്‍ കാര്യമായ ഒരു പ്രതികരണവും ഉണ്ടായില്ല .
എന്നാല്‍ പദസൂര്യന്‍ ചിത്രം ഇവ ഓര്‍മിപ്പിച്ചു കൊണ്ട് ചില ഇടപെടലുകള്‍ നടത്തി .
ചിത്രത്തില്‍ അരിവാള്‍ ചൂണ്ടി കാണിച്ചു കൊണ്ട് "നോക്കൂ ,കതിരുകള്‍ നന്നായി കൊയ്തെടുക്കുന്നതിന് അരിവാള്‍ എങ്ങനെ ഉള്ളതായിരിക്കണം ."
കുട്ടികള്‍ "മൂര്ച്ചയുള്ളത് "
" ഓ ,അപ്പോള്‍ മൂര്‍ച്ച കൂടണം അല്ലെ, "
ടീചെരും കുട്ടികളും വായ്ത്താരി ചൊല്ലുന്നു .ഇതൊന്നു പാടി നോക്കാം
" അരിവാള്‍ മൂര്‍ച്ച കൂട്ടാം , നമുക്കും നമ്മുടെ വയലില് ".
നമുക്ക് ഇതൊന്നുകൂടി ഭംഗി ആക്കിയാലോ ,, പാടുന്നു
"കൊയ്ത്തരിവാള്‍ മൂര്‍ച്ച കൂട്ടാം ,നമുക്കും നമ്മുടെ വയലില് .
പക്ഷെ ഇത് ടീചെരുടെ വരിയല്ലെ നിങ്ങള്‍ ഒന്ന് ശ്രമിക്കൂ ,അരിവളിനെ വേറെ എങ്ങിനെ എങ്കിലും ഭംഗി കൂട്ടാമോ എന്ന് .
ഇത്തരത്തില്‍ തുടര്‍ച്ചയായി ഇടപെട്ടപ്പോള്‍ കുട്ടികള്‍ പുതിയ വരികള്‍ അനായാസം കൂട്ടിച്ചേര്‍ത്തു .
"പൊന്നരിവാള്‍ മൂര്‍ച്ച കൂട്ടാംനമുക്കും നമ്മുടെ വയലില് "
"ഒത്തു ചേര്‍ന്ന് മൂര്‍ച്ച കൂട്ടാം നമുക്കും നമ്മുടെ വയലില് "
"താളമിട്ടു മൂര്‍ച്ച കൂട്ടാം നമുക്കും നമ്മുടെ വയലില് "
"കൊച്ചരിവാള്‍ മൂര്ച്ചകൂട്ടംനമുക്കും നമ്മുടെ വയലില് "
"താളമിട്ടു കള പറിക്കാം നമുക്കും നമ്മുടെ വയലില് "
"പാട്ടുപാടി കള പറിക്കാം നമുക്കും നമ്മുടെ വയലില് "
"കൂടുകൂടി കള പറിക്കാംനമുക്കും നമ്മുടെ വയലില് " "
ഇങ്ങനെ ഇങ്ങനെ പുതിയ വരികള്‍ . ഈ വരികള്‍ നമുക്ക് സ്ടേജില്‍ അവതരിപ്പിക്കാം എന്ന് ആവശ്യപ്പെട്ടപ്പോള്‍ തോര്‍ത്തും ലുങ്കിയും ഒകെ ആയി കുട്ടികള്‍ വന്നു .
.

ഗ്രൂപുകളുടെ അവതരണത്തെ അവര്‍ തന്നെ വിലയിരുത്തുകയും ചെയ്തു ..കൃത്യമായി ..(എങ്ങനെ? പ്രക്രിയ പറയാമായിരുന്നു-ചൂണ്ടുവിരല്‍ ).
ഒന്നുകൂടി അവതരിപ്പിക്കാന്‍ സമ്മതിക്കാമോ എന്ന ചോദ്യം തന്നെ സ്വയം വിലയിരുത്തല്‍ നടന്നു എന്നതിന്റെ തെളിവല്ലേ?
റഫറന്‍സ് മൂന്നാം ക്ലാസില്‍
ഇവി എസ് ക്ലാസ്സില്‍ പഴയകാല കൃഷിയെ കുറിച് ധാരണ ഉണ്ടാക്കാന്‍ ഞാന്‍ ചെയ്തതു കൃഷി പരിപാലനം എന്ന പുസ്തകത്തിലെ പേജുകള്‍ കോപ്പി എടുത്തു നല്‍കുകയും വിവരങ്ങള്‍ ഓരോ കുട്ടിയും ,പിന്നീട് ഗ്രൂപ്പില്‍, അതിനു ശേഷം പൊതുവായും പങ്കുവയ്ക്കപ്പെട്ടു. അഭിമുഖത്തിനായി ചോദ്യാവലി തയ്യാറാക്കുന്നതില്‍ കുട്ടികള്‍ സജീവമായി പങ്കു ചേര്‍ന്നു.
ലാപ് ടോപ്‌ സാധ്യത മൂന്നാം ക്ലാസില്‍
വലുതാകുമ്പോള്‍ ആരാകണം എന്ന ചോദ്യത്തിന് 'വിശാഖിന്റെ മറുപടി ഒരു കൃഷിക്കരനകണം എന്നായിരുന്നു. "
വീട്ടില്‍ ചെന്നും പറഞ്ഞു എന്ന് അവന്റെ അമ്മ ക്ലാസ് പി ടി എ യില്‍ പറയുകയുണ്ടായി.
ഞാറു നടുന്നതെങ്ങിനെ ആണ് ടീച്ചര്‍ എന്ന് കുട്ടികള്‍ ചോദിക്കുകയുണ്ടായി.
നേരനുഭവം കൊടുക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ ഐ .സി .ടി സാധ്യത പ്രയോജനപ്പെടുത്തി . ലാപ് ടോപ്‌ ഉപയോഗിച്ച് ഓരോ ഗ്രൂപ്പിലും കാണിച്ചു
പ്രദര്‍ശനം- അനുഭവം- അറിവ്
മുതിര എങ്ങിനെ ഇരിക്കും ടീച്ചര്‍ എന്നും കുട്ടികള്‍ ചോദിക്കുകയുണ്ടായി (പല ധാന്യങ്ങളും എനിക്കും അറിയില്ലായിരുന്നു) യവം,ത്തിന ,ചാമ,മുതിര ചോളം എള്ളു, രാഗി, തുവര പയര്‍, അമര പയര്‍ ...........ഇവയെല്ലാം കുട്ടികള്‍ക്ക് നേരില്‍ കാണാനും തൊട്ട് അറിയാനും രുചിച്ചരിയനും അവസരം നല്‍കി.ഇത് എനിക്കും ഒരു പുതിയ അനുഭവം ആയിരുന്നു.

ഈ പ്രവര്‍ത്തനങ്ങളിലൂടെ എല്ലാം കുട്ടികളില്‍ നിന്നും ഊര്‍ജം എന്നിലേക്കും പകര്‍ന്നു കിട്ടി എന്ന് പറയാം .
ക്ലാസ് പി ടി എ - കുട്ടികളുടെ നേതൃത്വം
കളരി സമാപനവും ആയി ബന്ടപ്പെട്ടു സി. പി. ടി എ നടത്തി. എന്നെ അത്ഭുതപ്പെടുത്തിയ സംഭവം ആയിരുന്നു അത് .ഞങ്ങളുടെ യു. പി. സ്കൂളുകളില്‍ കുട്ടികള്‍ നടത്തുന്ന സി. പി. ടി. എ ഒരു സാധാരണ സംഭവം ആണ് . എന്നാല്‍ മൂന്നാം ക്ലാസ്സുകാര്‍ക്ക്‌ അത് സാധിക്കുമോ എന്ന് എനിക്ക് സംശയം ആയിരുന്നു. പക്ഷെ വളരെ ഭംഗി ആയി എന്റെ കുട്ടികള്‍ക്ക് സാധിച്ചു.
അല്ലെങ്കില്‍ അവരെ അതിനു പ്രപ്തരക്കുന്നതിനു എനിക്ക് കഴിഞ്ഞു എന്ന് പറയാം.
പരിപാടിയിലെ ഒരിനം ആയിരുന്നു പരിചയപ്പെടല്‍ (ഒരു കുട്ടി സ്വയം പരിചയപ്പെടുത്തുന്നു.സ്വന്തം അമ്മയെ ഇഷ്ടപ്പെടുവനുള്ള കാരണം പറഞ്ഞു കൊണ്ട് അമ്മയെയും , അമ്മ തന്റെ കുട്ടിയുടെ നല്ല കാര്യങ്ങള്‍ പറയുന്നു )എത്ര ഭംഗിയായി ആണ് കുട്ടികള്‍ ആ കര്‍മം നിര്‍വഹിച്ചതെന്നോ. എന്നാല്‍ ഒരു അമ്മയോട് തന്റെ മകനെ കുറിച്ച് നല്ലത് പറയാന്‍ പറഞ്ഞപ്പോള്‍ ആ അമ്മ പഞ്ഞത് ഇങ്ങനെ ആയിരുന്നു "എന്റെ ടീചെരെ ബിനോജിനെ കുറിച്ച് നല്ലതൊന്നും പറയാനില്ല. അവനു ഞാന്‍ ശത്രു ആണ് (എങ്ങിനെ ശത്രു ആകാതിരിക്കും.....). അവന്‍ ഒന്നും പഠിക്കില്ല ."വീണ്ടും വീണ്ടും ഒരു നല്ല കാര്യം പറയൂ എന്ന് നിര്‍ബന്ധിചിട്ടും അവര്‍ക്ക് അവരുടെ മകന്റെ നന്മകള്‍ ഒന്നും പറയാന്‍ ഓര്മ വന്നില്ല. " ബിനോജിന് അവന്റെ അനിയനോട് സ്നേഹം അല്ലെ എന്ന് ഞാന്‍ ചോതിച്ചപ്പോള്‍ ആണ് അവര്‍ക്ക് അവരുടെ മകന്റെ ആ നല്ല ഗുണത്തെ കുറിച് ഓര്മ വന്നത് " ഏതായാലും ഒരു നല്ല ചര്‍ച്ചക്ക് തുടക്കമിടാന്‍ എനിക്ക് കഴിഞ്ഞു. കുട്ടികള്‍ എന്നെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ( ഞാന്‍ ശരിയായ ട്രക്കിലാനെന്നു എനിക്ക് മനസ്സിലായി..)
പി. ടി. എ യില്‍ കുട്ടികള്‍ തന്നെ ആണ് കോമ്പയരിംഗ് നടത്തിയത് .
ഏതായാലും രക്ഷിതാക്കള്‍ ഒന്നടങ്കം ചോദിക്കുകയുണ്ടായി "ടീച്ചര്‍ ഇതുപോലുള്ള പി. ടി. എ എല്ലാ മാസവും നടത്താമോ? ടീച്ചര്‍ കൂടി പങ്കെടുക്കുമോ ?"
കളരി പ്രോഗ്രാമ്മില്‍ പങ്കെടുത്ത എനിക്ക് അവാര്‍ഡ് ലഭിച്ച ഒരു പ്രതീതിയാണ് ഉണ്ടായത്.
ഏതായാലും കളരി വിജയമോ പരാജയമോ ആകട്ടെ കുട്ടികളും രക്ഷിതാക്കളും എനിക്ക് അവരുടെ മനസ്സില്‍ ഒരു സ്ഥാനം നല്‍കി. സന്തോഷം
.എങ്കിലും എല്ലാ ക്ലാസ്സിലും ഡിസ്പ്ലേ ബോര്‍ഡുകളും ചാര്‍ട്ടുകള്‍ ക്രമപ്പെടുത്തി തൂക്കുന്നതിനു മറ്റുമായിസഹായിച്ചു .

അനുരൂപീകരണം
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന രണ്ടു കുട്ടികള്‍ (സിവിയെര്‍ കേസ് ) ആണ് ഉള്ളത് ." ശോഭിക-നടക്കാനും നില്കാനും കഴിയില്ല, എം ആര്‍ കൂടിയാണ്."
"ദില്‍ഷാന -ചെവി കേള്‍ക്കില്ല , സംസാരിക്കാന്‍ ബുദ്ധിമുട്ട് "
ഇവരെ സഹായിക്കാന്‍ റിസോര്‍സ്‌ ടീച്ചര്‍ ആയ ജിമ്മി ടീച്ചര്‍ എന്റെ കൂടെ ഉണ്ടായിരുന്നു. വായ്ത്താരി ലളിതം ആക്കി കൊടുത്തു .
കൊരിയോഗ്ര്ഫിയില്‍ പാടാന്‍ പറഞ്ഞപ്പോള്‍ ദില്‍ഷന എന്നോട് അഭിനയിക്കണം എന്ന് പറയുകയും അതിനുള്ള അവസരം ഞാന്‍ അവള്‍ക് നല്‍കുകയും ചെയ്തു . നമ്മുടെ ചുണ്ടാനങ്ങുന്നത് വളരെ കൃത്യമായാല്‍ ആ കുട്ടിക്ക് അല്പം അവ്യക്തമാണെങ്കില്‍ പോലും സംസാരിക്കാന്‍ കഴിയും . സി. പി.ടി. എ യില്‍ നന്ദി പറയാനുള്ള അവസരം നല്‍കിയപ്പോള്‍ ആ കുഞ്ഞിന്റെയും അതിന്റെ ഉമ്മയുടെയും കണ്ണുകളിലെ തിളക്കം എന്റെ മനസ്സില്‍ ഒരു വിങ്ങല്‍ ഉണ്ടാക്കി .ഇതും" കളരി "നല്‍കിയ ഒരു പുതിയ അനുഭവം (ട്രെയിനിങ്ങില്‍ കാണിച്ച സി. ഡി.യില്‍ അല്ലാതെ സ്വന്തമായി കിട്ടിയ അനുഭവം. അതിനു ചൂട് കൂടും )
വിലയിരുത്തുമ്പോള്‍
. കളരി എന്നെ സംബന്ധിച്ച് ഒരു നല്ല തിരിച്ചറിവ് അനുഭവം ആയിരുന്നു.
സ്കൂളിലെ അധ്യാപകര്‍ കുട്ടികള്‍ പി.ടി. എ ഇവരുമെല്ലമായി ഒരു നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. സര്‍വോപരി പരിശീലനങ്ങളില്‍ മുകളില്‍ നിന്നും പറയുന്ന കാര്യങ്ങള്‍ ( കോര്‍ എസ്. ആര്‍. ജി യില്‍ മറ്റും ) പൂര്‍ണ വിശ്വാസം ഇല്ലാതെ താഴേക്ക്‌ നല്കികൊണ്ടിരുന്ന എനിക്ക് ഒരു പുതിയ തിരിച്ചറിവായിരുന്നു ഈ എക്സ്പീരിയെനസ് .എന്നിലെ ടീചെരിനെ തൊട്ടുണര്‍ത്തിയ അനുഭവം .
സര്‍, ഇനിയും ഒരുപാടു പറയണമെന്നുണ്ട് ,എങ്കിലും ഞാന്‍ ചുരുക്കുന്നു. ( ക്ലാസ് എടുക്കുന്നതിനിടയില്‍ ഫോട്ടോസ് എടുക്കാന്‍ മറന്നു പോകുന്നു. അത് ക്ലാസ്സിന്റെ തുടര്‍ച്ചയെ ബാധിക്കുന്നു . ഒരു അസ്വാഭാവികത സൃഷ്ടിക്കുന്നു. )
എന്റെ അനുഭവങ്ങള്‍ വായിക്കുമല്ലോ .
എന്റെ റൂട്ട് ശരിയാണോ എന്ന് എനിക്ക് അറിയില്ല.
ഞാന്‍ ഈ രംഗത്ത് വളരെ ജൂനിയര്‍ ആണ്. മറുപടി പ്രതീക്ഷിക്കുന്നു.

- പ്രീത

3 comments:

  1. പ്രീത ടീച്ചറിന്റെ കഴിവിനെ അഭിനന്ദിക്കട്ടെ. .വളരെ കുറച്ചു ദിവസം കൊണ്ട് ഒരു വിദ്യാലയത്തില്‍ ഇത്രയുമധികം മാറ്റം ഉണ്ടാക്കാന്‍
    കഴിഞ്ഞത് ചെറിയ കാര്യം അല്ല.ക്ലാസ് പി.ടി.എ ക്ക് ക്ഷണിച്ചുകൊണ്ടുള്ള രക്ഷിതാക്കളുടെ അഭിപ്രായം അവാര്‍ഡ് തന്നെ....
    ടി.സജി,മുണ്ടൂര്‍,പാലക്കാട്

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Sir, Would you please change the background colour? Such fluorescent colour may not promote easy reading.

    ReplyDelete

പ്രതികരിച്ചതിനു നന്ദി