Pages

Saturday, July 30, 2011

സ്വതന്ത്രവായനയ്ക്ക് അവസരമൊരുക്കല്‍-ഏലൂര്‍ എംഇഎസ് ഈസ്റ്റേണ്‍ യുപിസ്കൂളിന്‍റെ ലക്‌ഷ്യം



അധ്യയനവര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്വതന്ത്രവായനയ്ക്ക് അവസരമൊരുക്കല്‍. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇപ്രാവശ്യം അധ്യാപക പരിശീലനം നടത്തിയത്.
ലക്ഷ്യത്തോടെ പുസ്തകസഞ്ചി വിതരണവും കുട്ടികളായ ലൈബ്രേറിയന്മാര്‍ക്ക് പരിശീലനവും തുടങ്ങി.



ഏലൂര്‍ എംഇഎസ് ഈസ്റ്റേണ്‍ യുപിസ്കൂളിന്‍റെ ലക്‌ഷ്യം
  • വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും സ്വതന്ത്ര വായനയിലേക്ക് നയിക്കുക
  • കുട്ടികളെ പുസ്തകങ്ങളിലേക്ക് അടുപ്പിക്കുക, വായനയുടെ ലോകത്തേക്ക് അവരെ എത്തിക്കുക
ഉച്ചയ്ക്ക് ഒന്നേകാല്‍ മുതല്‍ രണ്ട് മണിവരെ -പുസ്തകസഞ്ചി
  • പ്രീപ്രൈമറി ക്ലാസ് മുതല്‍ അഞ്ചാം ക്ലാസു വരെ ഇനിയെന്നും ഓരോ ക്ലാസ്സിലും ദിവസവും ഉച്ചയ്ക്ക് ഒന്നേകാല്‍ മുതല്‍ രണ്ട് മണിവരെ കുട്ടി ലൈബ്രേറിയന്മാര്‍ പുസ്തകസഞ്ചിയുമായെത്തും. ഓരോ സഞ്ചിയിലും 50 പുസ്തകവും ഒരു ദിനപ്പത്രവും ഒരു വിതരണരജിസ്റ്ററും ഉണ്ടാകും. കുട്ടികള്‍ക്കാവശ്യമായ പുസ്തകം അവര്‍ക്ക് തിരഞ്ഞെടുക്കാം. കുട്ടികളെടുക്കുന്ന പുസ്തകവിവരം ലൈബ്രേറിയന്‍ വിതരണ രജിസ്റ്ററിലും കാര്‍ഡിലും രേഖപ്പെടുത്തും.
ഒരുവര്‍ഷം ഒരു കുട്ടി 50 പുസ്തകമെങ്കിലും
  • ഒരുവര്‍ഷം ഒരു കുട്ടി 50 പുസ്തകമെങ്കിലും വായിക്കണമെന്നാണ് ലക്ഷ്യം. വായിച്ച പുസ്തകത്തെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കണം.
വായനയെ പിന്തുടരും
  • ക്ലാസധ്യാപകന്‍ ആഴ്ചയിലൊരിക്കല്‍ ഇവ പരിശോധിച്ച് ഗ്രേഡ് നല്‍കും. വായിച്ച പുസ്തകത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് സ്‌കൂള്‍ അസംബ്ലിയില്‍ അവസരമൊരുക്കും.
നിലവാരത്തിനനുസരിച്ച് പുസ്തകങ്ങള്‍ അതതുക്ലാസ്സുകളില്‍
  • ഓരോ ക്ലാസ്സിലെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ച് പുസ്തകങ്ങള്‍ അതതുക്ലാസ്സുകളില്‍ നിന്നും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയാണ് ഈ പദ്ധതിവഴി നടപ്പിലാക്കുന്നത്.
രക്ഷിതാക്കളുടെസഹകരണം
  • രക്ഷിതാക്കളുടെ പൂര്‍ണസഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ബിനാനി സിങ്കിന്റെ സഹായസഹകരണവുമുണ്ട്.
ഉദ്ഘാടനം
  • പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ബിനാനി സിങ്ക് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ എ.എസ്.സുരേഷ്‌കുമാര്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് മോഹന്‍ദാസ് അധ്യക്ഷനായി. കെ.കെ. സ്മിത പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് ഷീബ ബര്‍ണാഡ്, ഏലൂര്‍ നഗരസഭ വികസനകാര്യസമിതി ചെയര്‍മാന്‍ കെ.എം. മുഹമ്മദാലി, കൗണ്‍സിലര്‍മാരായ കെ.എന്‍. വേലായുധന്‍, അബ്ദുള്‍ റസാഖ്, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി വി.വി. പ്രിയകുമാരി, സീനിയര്‍ അസിസ്റ്റന്റ് എ.കെ. വാസന്തി, ജെ. രജനി എന്നിവര്‍സംസാരിച്ചു

2 comments:

  1. എം ഈ എസ്‌ ഈസ്റെര്ന്‍ സ്കൂളും അവിടുത്തെ പല അധ്യാപകരെയു എനിക്ക് നേരിട്ടറിയാം .അര്‍പ്പണ മനോഭാവമുള്ള അവരുടെ കൂട്ടായ്മ. എല്ലാ വര്‍ഷങ്ങളിലും തനതായ, നന്മയുള്ള,സമൂഹത്തിനും പരിസ്ഥിതിക്കും ഇണങ്ങുന്ന നല്ല നല്ല മാതൃകകള്‍ കഷ്ച്ച വയ്ക്കുന്ന എന്റെ സുഹൃത്തുക്കളെ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ .ഒപ്പം നിങ്ങളുടെ, അല്ല നമ്മുടെ കുഞ്ഞുങ്ങളുടെ ഈ സംരംഭം ഏറ്റവും നന്നായ് തുടര്‍ന്ന് പോകട്ടെ എന്ന പ്രാര്‍ത്ഥനയും .

    മിനി മാത്യു ,B R C ട്രെയിനെര്‍ ,പെരുമ്പാവൂര്‍

    ReplyDelete
  2. "പുസ്തക സഞ്ചിയും തുക്കി കുട്ടിലൈബ്രേരിയന്മാര്‍ "ക്ലാസ്സില്‍ എത്തുന്ന കാഴ്ച മനോഹരമാണ് .വായനയ്ക്ക് പ്രത്യേക സമയം ,പിന്തുണാ സംവിധാനം ഏത് വിദ്യാലയത്തിനും അനുകരിക്കാവുന്ന മാതൃക തന്നെ ...വായനയ്ക്ക് ശേഷം നടക്കുന്നത് കു‌ടി അറിഞ്ഞാല്‍ കൊള്ളാമായിരുന്നു .ഭാവുകങ്ങള്‍ ...

    ReplyDelete

പ്രതികരിച്ചതിനു നന്ദി