വിവരങ്ങള്‍ ശേഖരിക്കുന്നതിനും പ്രശ്ന പരിഹരണത്തിനും അന്വേഷണങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ചിത്രീകരണം. വളരെ ലളിതം
നാല് കളങ്ങള്‍ K, W, H & L
- K-എന്താണ് പ്രമേയത്തെ കുറിച്ചു/പ്രശ്നത്തെ കുറിച്ച് നമ്മള്‍ക്ക് അറിവുള്ളത്.?(ആര്‍ജിത ജ്ഞാനം)
- W-എന്തെല്ലാം കണ്ടെതെണ്ടാതുണ്ട് ?എന്താണ് പരിഹരിക്കേണ്ടത്?
- H-എങ്ങനെ പരിഹരിക്കും കണ്ടെത്തും ? (പരിഗണിക്കേണ്ട പ്രാഥമിക ദ്വിതീയ വിവര സ്രോതസ്സുകള്‍ ,ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രധാന കാര്യങ്ങള്‍ .കണ്ടെത്തല്‍ രീതിയുടെ വിശദാംശം )
- L-എന്ത് കണ്ടെത്തി ?
K (Know) | W (Want to know) | H (How find out) | L (Learned) |
ഈ കളങ്ങള്‍ പൂരിപ്പിക്കുന്നത് എപ്പോള്‍ ?
പ്രവര്‍ത്തനത്തെ ചിട്ടപ്പെടുത്തുക എന്ന ലക്‌ഷ്യം ഇതിനുണ്ട്.
കുട്ടികള്‍ ആദ്യം ഈ രീതി പരിചയപ്പെടണം
മുന്‍ ക്ലാസിലെ ഒരു അന്വേഷണ പ്രവര്‍ത്തനം ആദി മുതല്‍ ഓരോ ഘട്ടവും ഓര്‍മയില്‍ കൊണ്ടു വരിക
അപ്പോള്‍ ഈ ചാര്‍ട്ടും അവരുടെ പങ്കാളിത്തത്തോടെ ക്രമത്തില്‍ പൂര്‍ത്തിയാക്കുക
അങ്ങനെ ഈ ചിത്രീകരണ രീതി പരിചയപ്പെട്ടതിനു ശേഷം അടുത്ത പ്രശ്നപരിഹരണ വേളയില്‍ ഈ കളങ്ങളില്‍ എഴുതുക കൂടി ആകാം എന്ന് പൊതു ധാരണ യില്‍ എത്തണം.
ആസൂത്രണം മികവുറ്റതാക്കാന്‍ ശാസ്ത്രം ഗണിതം സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഉപയോഗിക്കാം
ഒന്നാം കളം കുട്ടികള്‍ പൂരിപ്പിച്ചതിനു ശേഷം ചര്‍ച്ച നടക്കണം
രണ്ടാം കളം വ്യക്തിഗതമായി എഴിതിയ ശേഷം മൂന്ന് പേരുടെ ഗ്രൂപ്പില്‍ അവതരിപ്പിച്ചു പൊതു അവതരണം ആകാം
തുടര്‍ന്ന് മൂന്നാം കളവും വ്യക്തിഗതമായി പൂരിപ്പിക്കണം.പൊതു ചര്‍ച്ച മെച്ചപ്പെടുത്തല്‍ ഇവയും നടക്കണം
ഓരോ ഘട്ടത്തിലും വ്യക്തിഗതം അനിവാര്യം .അവരവരുടെ പ്രയത്നത്താല്‍ എത്തിച്ചേരാവുന്ന നില തിരിച്ചറിയണം.
അന്വേഷനത്തിനായുള്ള ആസൂത്രണം എല്ലാവരും തൃപ്തികരമായി പൂര്‍ത്തിയാക്കിയ ശേഷം പ്രശ്നപരിഅഹരനത്തിന്ടെ അടുത്ത ഘട്ടം സ്വയം നിര്‍വഹിക്കാം.
കണ്ടെത്തലുകള്‍ മാത്രം നാലാം കളത്തില്‍ എഴുതിയാല്‍ മതി.വലിയ ഒരു ചാര്‍ട്ട് ക്ലാസിനു പൊതുവായി വേണം .അതിലാനി അധ്യാപിക ഓരോ ഘട്ടത്തിലും ക്രോഡീകരിക്കേണ്ടത്
അധ്യാപകര്‍ക്കും ഈ മാതൃകയില്‍ അധ്യാപന കുറിപ്പ് എഴുതാം
ഓരോ കണ്ടെത്തലും പുതിയ അന്വേഷണം ആവശ്യപ്പെടുന്നു.അത് കൂടി കണക്കിലെടുത്ത് ചാര്‍ട്ട് വിപുലപ്പെടുത്തിയത് നോക്കുക
സ്വയം വിശദീകരിക്കുന്നതാണ് ചുവടെ കൊടുത്തിട്ടുള്ളത് .അതിനൊരു പേരിടൂ .
സങ്കേതം പുതിയതാണ്. പ്രയോജനപ്രദമാകും എന്നു കരുതുന്നു. പ്രയോഗിച്ച് നോക്കാന്‍ ഇനി എട്ടുദിവസം കാത്തിരിക്കണം. ഏതിനും പ്രയോഗിച്ചുനോക്കും . എന്നിട്ട് വീണ്ടും അഭിപ്രായ്മ് പറയാം. സമ്രമ്ഭം തുടരട്ടെ ശക്തമായിത്തന്നെ
ReplyDelete