Pages

Sunday, December 18, 2011

മുല്ലപ്പെരിയാറും ഗണിതപ0നവും

 പല സ്കൂളുകളും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കുട്ടികളുടെ നിലപാടുകള്‍ പ്രതിഷേധം  ഇവയൊക്കെ പലവിധത്തില്‍ പ്രകടിപ്പിക്കാന്‍ ശ്രമിച്ചു.നല്ലത് തന്നെ .
പക്ഷെ കുട്ടികള്‍ ഈ വിഷയം മനസ്സിലാക്കിയിട്ടാണോ പ്രതികരിച്ചത്? അതിനുള്ള അവസരം നല്‍കിയോ ?

ഒരു കുട്ടി പത്രം വായിച്ചിട്ട് അമ്മയോട് ചോദിച്ചു :_"അമ്മെ ഈ നൂറ്റി ഇരുപത്താറു അടി ഉയരം എന്ന് പറഞ്ഞാല്‍ എത്രയാ ?"
  • നിങ്ങളായിരുന്നു ആ അമ്മയെങ്കില്‍ എന്ത് മറുപടി നല്‍കുമായിരുന്നു?
  • ഇത് ഒരു ഗണിത പഠന പ്രശ്നം ആണോ?
  • എങ്ങനെ ഗണിതാശയം രൂപീകരിക്കും?
  •  


കുട്ടിക്ക് ഇത് മനസ്സിലായില്ല. 
വെള്ളം നൂറ്റി ഇരുപതില്‍ നിന്നും നൂറ്റി മുപ്പത്താറിലേക്കു ഉയര്‍ന്നാല്‍  എന്താ കുഴപ്പം ?
അധ്യാപിക ചെയ്യേണ്ടത്
കുട്ടിയുടെ  ഭാവനയില്‍ കാണാന്‍ കഴിയുന്നതും അനുഭവപരിധിയില്‍ ഉള്ളതുമായ ഒന്നുമായി താരതമ്യം ചെയ്യാന്‍ അവസരം നല്‍കണം.
ഒരാള്‍ ഇങ്ങനെ ചെയ്തു .
ഒരടി എന്നാല്‍  ഇത്രയും ഉണ്ട് .ഒരു വലിയ സ്കെയില്‍ കാണിച്ചു വ്യക്തമാക്കുന്നു. ഒരു മീറ്റര്‍ എന്നാല്‍ ....അടി. എങ്കില്‍ നൂറ്റി ഇരുപതു അടി എത്ര മീട്ടരാ? അത്രയും ഉയരം വരും..
മറ്റൊരാള്‍ ചെയ്തത് ഇങ്ങനെ
നോക്കൂ ഈ മുറിയുടെ ഉയരം എത്രയാ ? പത്തടി ( എത്ര മീറ്റര്‍ ഉണ്ടെന്നു അളന്നു കണ്ടു പിടിക്കാമോ? )
ഒരു നിലയ്ക്ക് പത്തടി ഉയരം ..അപ്പോള്‍ നൂറ്റി ഇരുപതടി ഉയരം എന്ന് പറഞ്ഞാല്‍.. എത്ര നിലയുള്ള കെട്ടിടത്തിന്റെ ഉയരം കാണും ?  
ഒരു പന്ത്രണ്ടു നിലയുള്ള കെട്ടിടം കുട്ടിയുടെ മനസ്സിലേക്ക് വരുന്നു.അത്രയും ഉയരത്തില്‍ ജലം ! എത്ര പരപ്പില്‍ എന്ന് കൂടി പറഞ്ഞാലോ .. ജലം ഉയരത്തില്‍ നില്‍ക്കുന്ന ജലം  തകര്‍ന്നാലോ ?
(ഈ രണ്ടു രീതികളില്‍ ഇതാണ് നിങ്ങള്‍ സ്വീകരിക്കുക? രണ്ടാമത്തെ രീതി കൂടുതല്‍ കുട്ടിയുടെ മനസ്സിനോട് അടുക്കുന്നു.
ഇത് പോലെയാണ് നമ്മുടെ അധ്യാപകരും. ചിലര്‍ കുട്ടിയുടെ ഭാവനയെ മനസ്സിനെ കാണില്ല .കണക്കു മാത്രം കാണും . ഫലമോ ഗണിതം വരണ്ടു പോകും. കുട്ടിയും വരളും . )





  • ഡാമിന്റെ മൊത്തം ഉയരം  154 അടി .
  • പ്രധാന ഡാമിന്റെ മൊത്തം നീളം 1200  അടി 
  • വീതി  21 അടി .
  • അടിത്തട്ടിന്റെ ഘനം 145 അടി  .
  • വൃഷ്ടി പ്രദേശം 624 ചതുരശ്ര അടി .
ഈ അളവുകളൊക്കെ കുട്ടികള്‍ക്ക് മനസ്സിലാകും വിധത്തില്‍ ഗണിതം പഠിപ്പിക്കാമോ? അളവുകളും ക്രിയകളും ഒരു സാമൂഹിക പ്രശ്നത്തെ കുറിച്ചുള്ള അവബോധവും ലഭിക്കും.
റോഡ്‌ ഗണിതം
ഒരു കിലോ മീറ്റര്‍ റോഡ്‌ ടാര്‍ ചെയ്യാന്‍ എത്ര രൂപ വേണ്ടി വരും?
നിങ്ങളുടെ പഞ്ചായത്തില്‍ എത്ര കി മി റോഡ്‌ ഉണ്ട് ? 
ഈ വാര്‍ത്ത നോക്കൂ .
  • നല്ല നിലവാരത്തില്‍ ടാര്‍ ചെയ്യാന്‍ കുറഞ്ഞത്‌  25ലക്ഷം രൂപ .
  • എങ്കില്‍ നിങ്ങളുടെ പഞ്ചായത്തിലെ എല്ലാ റോഡുകളും ടാര്‍ ചെയ്തതിനു എത്ര ലക്ഷം/കോടി രൂപാ ആയിക്കാണും?
  • ഇത്രയും രൂപ ചിലവാകുമെന്നു നിങ്ങള്ക്ക് അറിയാമായിരുന്നോ ?
  • സ്വന്തം നാട്ടിലെ  വികസന കാര്യങ്ങള്‍ കൂടി  കുട്ടി അറിഞ്ഞാല്‍ എന്താ നല്ലതല്ലേ ? .
റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ഇടപെടല്‍ നടത്താനുള്ള ഗണിതപരമായ അവബോധം പ്രധാനമല്ലെന്നു അധ്യാപകര്‍ കരുതരുത്.
ഗണിതത്തെ  പുസ്തകത്തില്‍ മാത്രം ഒതുക്കരുതെ. 
ചുറ്റുമുള്ള ജീവത്തായ കാര്യങ്ങളിലെ ഗണിതം കണ്ടെത്തൂ.
നല്ല ഗണിത വീക്ഷണത്തോടെ പത്രം വായിച്ചാലും മതി. 
ഗണിതം സാമൂഹികാവബോധ വികാസത്തിനും

1 comment:

  1. കൂട്ടുകാരുടെ ഗണിതപരമായ കഴിവുകള്‍ വളര്‍ത്തുന്നതിനും ഗണിത പ്രവര്‍ത്തനങ്ങളോട് താല്പര്യം വളര്‍ത്തുന്നതിനും ഏറ്റവും നല്ല മാര്‍ഗം സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കുക എന്നതാണ് . സാധാരണ അദ്ധ്യാപകന്‍ പാഠ പുസ്തകത്തിലെ ഗണിത പ്രശ്നങ്ങളെ യാന്ത്രികമായി കുട്ടികളെ അടിച്ചല്‍പ്പിക്കുകയാണ് ചെയ്യുന്നത് . ഇതുമൂലം മറ്റൊന്നിലേയ്ക്കും അവന്റെ ചിന്ത വളരുന്നില്ല . പഠനത്തിന്റെ വേദ പുസ്തകമായി പാഠപുസ്തകം മാറുന്നു .ഇവിടെ കുട്ടി എന്ത് ഗണിതപരമായ കഴിവ് നേടി എന്നതിനല്ല പ്രാധാന്യം മറിച്ച് എത്ര ഗണിത ക്രിയകള്‍ ചെയ്തു എന്നതാണ് . സ്വയം കണ്ടെത്താനും പ്രയോഗിച്ചു നോക്കാനും ഞാനടക്കമുള്ള അധ്യാപകര്‍ തയ്യാറായാല്‍ മാത്രമേ ചൂണ്ടുവിരല്‍ മുന്നോട്ടു വയ്ക്കുന്ന ഇത്തരം ആശയങ്ങള്‍ പ്രാവര്ത്തികമാകൂ ......

    ReplyDelete

പ്രതികരിച്ചതിനു നന്ദി