ടോപ് സ്കൂളുകള്‍ ടോപ്പാണോ -2
വിപ്രോയുടെ നേതൃത്വത്തില്‍ എഡ്യുക്കേഷണല്‍ ഇനിഷ്യെട്ടീവ് നടത്തിയ പഠനം പണ്ടും (2006 ) ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രാജ്യത്തെ മെട്രോ നഗരങ്ങളിലെ അതി സമ്പന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ഗുണതയാണ് ഇപ്പോഴത്തെ പഠനത്തിലൂടെ മുഖ്യമായും അന്വേഷിച്ചത്. ഏതു ഗാന്ധിയാണ് ജീവിച്ചിരിക്കുന്നത് എന്ന ചോദ്യം നാലാം ക്ലാസുകാരോട് ചോദിച്ചു .ഉത്തരം നോക്കുക.
മഹാത്മാ ഗാന്ധി ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് കരുതുന്ന കുട്ടികള്‍ ഉണ്ടത്രേ?
---
- ആ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിശദാംശങ്ങള്‍ കൂടി നോക്കാം .
- എഴുപത്തി നാല് ശതമാനത്തിന്റെയും വീട്ടില്‍ ദിനപ്പത്രം വരുത്തുന്നുണ്ട്..
- എണ്‍പത്തി നാല് ശതമാനം പേരുടെയും വീട്ടില്‍ കമ്പ്യൂട്ടറും അറുപതു ശതമാനം പേരുടെ വീട്ടില്‍ ഇന്റര്‍ നെറ്റും ഉണ്ട്.
- എഴുപത്തി മൂന്നു ശതമാനം പേര്‍ക്ക് നെറ്റ് ഉപയോഗിക്കാനുള്ള പരിചയം ഉണ്ട്,
- വീട്ടില്‍ നല്ല പഠന സാഹചര്യം .
- സ്കൂളുകള്‍ അതിലും കേമം.എന്നിട്ടും മഹാത്മാവ് അവരെ സംബന്ധിച്ചിടത്തോളം മരിച്ചോ ജീവിച്ചിരിക്കുന്നോ എന്ന് തിട്ടമില്ല. ഇതാണ് കാശ് കൊടുത്തു വാങ്ങുന്ന വ്യാജ നിലവാരം
കഴിഞ്ഞ പോസ്റ്റ് കൂടി വായിക്കുമല്ലോ
വീട്ടില്‍ യാതൊരുവിധ പഠന സൌകര്യവുമില്ലാത്ത,കമ്പ്യൂട്ടറും ഇന്റര്‍ നെറ്റും ഇല്ലാത്ത,പത്രമാസികകള്‍ പേരിനുപോലും ഇല്ലാത്ത,രക്ഷിതാക്കള്‍ വിദ്യാസമ്പന്നരല്ലാത്ത.....ഞങ്ങളുടെ കടപ്പുറം സ്കൂളിലെ കുട്ടികള്‍ ഇവെരെക്കാള്‍ എത്ര ഭേദം?പക്ഷെ..സ്കൂളിനു 'കൊമ്പ് ' ഇല്ലല്ലോ!
ReplyDelete