Pages

Friday, February 3, 2012

ഇഞ്ചിയാനി സ്കൂള്‍ -കുട്ടികളുടെ മാത്രമായ ഒരു കൊട്ടാരം-

- റസിയ
തൊടുപുഴ ഡയറ്റിലെ രണ്ടാം വര്‍ഷ ടി ടി സി വിദ്യാര്‍ഥിനി 
(ഇഞ്ചിയാനി സ്കൂളില്‍ ടീച്ചിംഗ് പ്രാക്ടീസിന് പോയ അനുഭവം പങ്കിടുന്നു )
"ഞാന്‍ മൂന്നാം ക്ലാസിലേക്കും അഞ്ജു നാലാം ക്ലാസിലേക്കും ആണ് പോയത്. ക്ലാസ് കണ്ടപ്പോള്‍ ശരിക്കും അതിശയിച്ചു അല്ല ഞെട്ടി എന്ന് പറയാം.എന്താണെന്നോ ? ക്ലാസില്‍ നിറച്ചും കുട്ടികളുടെ മാത്രമായ ചാര്ടുകള്‍  .കളിയുപകരണങ്ങള്‍ , പത്ര കട്ടിങ്ങ്സ് ,കളക്ഷനുകള്‍ , പത്ര മാസികകള്‍ ,കുട്ടികളുടെ രചനകള്‍ , ഗണിത കോര്‍ണര്‍ , സയന്‍സ കോര്‍ണര്‍ , അങ്ങനെ ക്ലാസ് നിറയെ വസ്തുക്കള്‍ .. ഇനി അവിടെ ഒരിഞ്ചു സ്ഥലമില്ല .കുട്ടികളാണ്  അവിടുത്തെ എല്ലാം. കുട്ടികളുടെ മാത്രമായ ഒരു കൊട്ടാരം എന്ന് പറയാം. 
മൂന്നു പ്രാവശ്യവും മറ്റു സ്കൂളുകളില്‍ ടീച്ചിംഗ് പ്രാക്ടീസിന് പോയപ്പോള്‍ ഞങ്ങള്‍ ആയിരുന്നു ഓരോ വസ്തുക്കള്‍ ക്ലാസില്‍ കൊണ്ട് പോയി ഇടുന്നത്. അപ്പോള്‍ മാത്രമാണ് അവിടങ്ങളില്‍ ഓരോ സാമഗ്രികള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവിടെ ഈ സ്കൂളില്‍ ഞങ്ങള്‍ കൊണ്ടുപോകേണ്ട ആവശ്യം തന്നെ ഇല്ല.ഇവിടെ  ധാരാളം പഠന സാമഗ്രികള്‍ ..
ഞാനൊക്കെ പഠിച്ചിരുന്ന കാലത്ത് പരീക്ഷണത്തിണോ കളിക്കാനോ  പഠിക്കാനോ എന്തെങ്കിലും സാധനങ്ങള്‍ വേണമെങ്കില്‍ ഓഫീസില്‍ ചെന്ന് ടീച്ചറോട് ചോദിക്കണം.തരാനും മടിയായിരിക്കും. കൊണ്ട് പോയി പൊട്ടിക്കും എന്നൊക്കെ പറയും. പരീക്ഷണവും മറ്റും കാണിക്കണമെങ്കില്‍ പകുതി കുട്ടികളെ ലാബില്‍ കൊണ്ടുപോയി ബാക്കി കുട്ടികള്‍ വെറുതെ ഇരുന്നു ഓരോരോ പരിപാടികള്‍ .എന്നാല്‍ ഇപ്പോള്‍ ഇവിടുത്തെ കുട്ടികള്‍ക്ക് അവര്‍ക്കാവശ്യത്തിനു എടുത്തു പെരുമാറാന്‍ കഴിയുന്നതും ഇഷ്ടമുള്ള സന്ദര്‍ഭങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതും ക്ലാസില്‍ തന്നെ ഉണ്ട്. 
ഈ ലോകം കുട്ടികളുടെതാനെന്നും ലോകത്തിലെ ഓരോ വസ്തുവും എല്ലാം എനിക്കും അവകാശപ്പെട്ടതാനെന്നും ഓരോ കുട്ടിയും മനസ്സിലാക്കുന്നു.
ഈ ക്ലാസ് റൂം എനിക്ക് വ്യത്യസ്തമായ ഒരു അനുഭവം ആണ് ഉണ്ടാക്കിയത്. എല്ലാ സ്കൂളിലും കുട്ടികള്‍  തയ്യാറാക്കിയ പഠനപ്രവര്‍ത്തനങ്ങളെല്ലാം ആദ്യം ടീച്ചറുടെ പക്കല്‍ സൂക്ഷിച്ചു വെക്കും.പിന്നീട് ഷെല്‍ഫില്‍ പൊടിപിടിച്ചു അങ്ങനെ ഇരിക്കും. അവസാനം അത് നശിക്കും.നശിപ്പിക്കും. ഈ സ്കൂളില്‍ കുട്ടികള്‍ തയ്യാറാക്കുന്ന പഠനോല്‍പ്പന്നങ്ങള്‍ അപ്പോള്‍ തന്നെ ക്ലാസില്‍ പ്രസിദ്ധീകരിക്കുന്നു. ഇത് കുട്ടികളില്‍ സന്തോഷം ഉണര്‍ത്തുന്നു. പിന്നീട് അടുത്ത പ്രവര്‍ത്തനം നടത്തുമ്പോഴു പ്രസിദ്ധപ്പെടുത്തും. ഈ രീതി കുട്ടികളെ നിരന്തരം  പ്രോത്സാഹിപ്പിക്കുന്നു.
നാലാം ക്ലാസില്‍ അടുത്ത ദിവസം പോയി അതൊരു കാഴ്ചയാണ്..ഒരു ഉത്സവ പറമ്പ് പോലെ. 

  • സയന്‍സ് ,ഗണിത കോര്‍ണറുകള്‍ ശരിക്കും കാണേണ്ടത് ഈ ക്ലാസിലെതാണ്..ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കള്‍ എടുത്തു കുട്ടികള്‍ക്ക് പഠനോപകരണം തീര്‍ക്കുന്നു. 
  • സമയം നോക്കാന്‍ , 
  • അളക്കാന്‍ മരുന്നെടുക്കുന്ന ഫില്ലര്‍ ,
  • അടപ്പ്,
  • തടി ഉപകരങ്ങള്‍ കൊണ്ടുള്ള ജ്യാമതീയ രൂപങ്ങള്‍ , 
  • സിറിഞ്ച്, 
  • പേപ്പര്‍ കട്ടിങ്ങ്സ് ഇടുന്നതിനുള്ള ബോക്സ്, 
  • വര്ക്ഷീറ്റ്, 
  • കളി ഉപകരങ്ങള്‍ ,
  • കുട്ടികളുടെ പതിപ്പുകള്‍  ,
  • ചാര്‍ട്ടുകള്‍ ,
  • ശേഖരങ്ങള്‍ , 
  • നാടക ഫ്രേം , 
  • ഫോട്ടോ ഗാലറി, 
  • ചുമര്‍ മാസികകള്‍ , 
  • ക്ലാസ് ലൈബ്രറി.. കുട്ടികളുടെയും അമ്മമാരുടെയും വായനക്കുറിപ്പ്..എന്നിങ്ങനെ എണ്ണി യാലോടുങ്ങാത്ത്ത വസ്തുക്കളാണ് ആ ക്ലാസില്‍ ഉള്ളത്. ആകെ അഞ്ഞൂറ് രൂപയാണ് അധ്യാപകന് ഗ്രാന്റായി കിട്ടുന്നത് .എന്നാല്‍ ക്ലാസില്‍ രണ്ടായിരം രൂപയുടെ മുകളില്‍ ഉള്ള വസ്തുക്കള്‍ ഉണ്ട്. കുട്ടിയുടെ പഠനം മെച്ചപ്പെടുത്താനാണ് ഇതെല്ലാം, എല്ലാ കുട്ടികളും പുതുമ ആഗ്രഹിക്കുന്നവരാണ്. എന്തൊക്കെയോ കാര്യങ്ങള്‍ അവര്‍ക്കറിയാം. അതില്‍ നിന്നും ഒരു പടി മുകളില്‍ ഉള്ള കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവരാണ് അവര്‍ . ചെയ്ത പ്രവര്‍ത്തങ്ങള്‍ അംഗീകരിക്കപ്പെടനം. അതിന്റെ മൂല്യം തിരിച്ചറിയുന്ന ക്ലാസുകള്‍ കുട്ടികളെ നല്ല പഠിതാക്കള്‍ ആക്കും.  "
  • (തുടരും ) ............................................................................
 ഈ സ്കൂളിനെ കുറിച്ചുള്ള ഒരു പോസ്റ്റ്‌ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക
നേതാവിന്റെ സ്കൂളിലെ അധ്യാപന സുതാര്യത

1 comment:

പ്രതികരിച്ചതിനു നന്ദി