Pages

Tuesday, March 27, 2012

ബേക്കല്‍ ഫിഷറീസ് സ്കൂളിന്റെ ' ഇ പോര്‍ട്ട്‌ ഫോളിയോ'

ഈ  വര്ഷം  ഒരു ഹെഡ് മാസ്റര്‍ തന്റെ സ്കൂള്‍ വിശേഷങ്ങള്‍ നിരന്തരം ബ്ലോഗിലൂടെ പങ്കു വെച്ച്   കൊണ്ടിരുന്നു. സ്കൂള്‍ ചടങ്ങുകളുടെ             റിപ്പോര്‍ട്ട് ആയിരുന്നില്ല അവയൊക്കെ. അക്കാദമിക ഉള്‍ക്കാഴ്ചയുടെ       പ്രവര്‍ത്തന വഴികള്‍ കാണിച്ചു തരികയായിരുന്നു. ക്ലാസിനകത്തും            പുറത്തും നാരായണന്‍ മാഷ് ക്യാമറയുമായി നടന്നു. കുട്ടികളുടെ              ചലങ്ങള്‍ ഒപ്പി എടുക്കാന്‍ ..സ്കൂളിന്റെ ' ഇ പോര്‍ട്ട്‌ ഫോളിയോ' ആയി     ബ്ലോഗ്‌ മാറി .കേരളത്തിലെ പ്രഥമ അധ്യാപകര്‍ക്ക് ഈ സ്കൂള്‍ ബ്ലോഗിങ്   നല്ല സൂചന നല്‍കുന്നു.ഉണര്‍വുള്ള സ്കൂളുകള്‍ക്കെ ഇത്തരം                     പ്രകാശനങ്ങള്‍ സാധ്യമാകൂ  .പൊതു വിദ്യാഭ്യാസത്തെ                              സാധാരണക്കാരുടെ പക്ഷത്ത്  നിന്ന് സമീപിക്കുന്നവര്‍ക്കും                        

ബേക്കല്‍ ഫിഷറീസ് സ്കൂള്‍ നടത്തിയ ഒരു പഠന യാത്രയുടെ റിപ്പോര്‍ട്ട് എച് എം തയ്യാറാക്കിയിരിക്കുന്നു.  ഇത് ടീച്ചര്‍ വേര്‍ഷന്‍ ആയി കാണാം. 

യാത്രാ വിവരണത്തിന്റെ തുടക്കം ഗംഭീരം. ഏതു കുട്ടിക്കും മാതൃക.          കൂടുതല്‍ ഞാന്‍ പറയുന്നില്ല .സ്കൂളിന്റെ വ്യവഹാര രൂപവും            ഭാഷയിലെ വ്യവഹാര രൂപവും ഒന്നായി വായിക്കൂ                              

 ................................................................................................................................

ഇടയിലക്കാട്-ഉളിയത്തു കടവ്-ഏഴിമല'....പഠനയാത്ര ലക്ഷ്യത്തിലേക്ക്....

  ഇടയിലക്കാട്ടിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തത് മറ്റാരുമല്ല,നമ്മുടെ പൂര്‍വികര്‍ തന്നെ! അവരുടെ വികൃതികള്‍ കുട്ടികളോടൊപ്പം അധ്യാപികമാരും ശരിക്കും ആസ്വദിച്ചു.കാവിലെത്തുന്നവരെയും കാത്ത് വാനരപ്പട ഇരിക്കുന്നത് വെറുതെയല്ല...അവര്‍ക്കറിയാം,വരുന്നവര്‍ എന്തെങ്കിലും തരാതിരിക്കില്ല..മാത്രമല്ല,സന്ദര്‍ശകരാരും തങ്ങളെ ഉപദ്രവിക്കുകയുമില്ല..അതിനാല്‍ ധൈര്യ പൂര്‍വ്വം ആളുകളുടെ മുന്നില്‍ ചെന്ന് നില്‍ക്കാം..ശരിയാണ്,ഇടയിലക്കാട്ടെ ആബാലവൃദ്ധം ജനങ്ങളും ഇന്ന് ഇവരുടെ സംരക്ഷകരാണ്...മാണിക്കമ്മയുടെ വിളി കേട്ടാല്‍ മതി,എല്ലാവരും അവരുടെ അടുക്കലേക്ക്‌ ഓടിയെത്തും,അവര്‍ നല്‍കുന്ന ഭക്ഷണത്തിനായി!പഴങ്ങളും,പച്ചക്കറികളും,ചോറും മാത്രമേ നല്‍കൂ...ഉപ്പു ചേര്‍ത്ത ആഹാരമോ,ബേക്കറി പലഹാരമോ ഇവയ്ക്കു നല്‍കാന്‍ ആരെയും നാട്ടുകാര്‍ അനുവദിക്കില്ല...ഇങ്ങനെയുള്ള ആഹാര സാധനങ്ങള്‍ ഇവയുടെ പ്രജനന ശേഷി നശിപ്പിക്കുമത്രേ..ഒരുകാലത്ത് ധാരാളം കുരങ്ങന്മാര്‍ ഉണ്ടായിരുന്ന ഇവിടെ ഇന്ന് 38  കുരങ്ങന്മാരാണ് ഉള്ളതെന്ന് ഇടയിലക്കാട്ടെ വായനശാലാ പ്രവര്‍ത്തകനും,കാവിന്റെ സംരക്ഷകരില്‍ ഒരാളുമായ വേണുമാഷ് ഞങ്ങളോട് പറഞ്ഞു.

    ...........കുട്ടികള്‍ കയ്യില്‍ കരുതിയിരുന്ന പഴങ്ങള്‍ നീട്ടിയപ്പോള്‍ വാനരപ്പട കൂട്ടത്തോടെ ഓടിയെത്തി.ആദ്യം ഒന്ന് പേടിച്ചു പോയെങ്കിലും പിന്നീട് കുട്ടികള്‍ക്ക് ഹരം കയറി..അപ്പോഴേക്കും പലരുടെയും കയ്യില്‍ കരുതിയിരുന്നതെല്ലാം തീര്‍ന്നു പോയി...ആനന്ദന്‍ മാഷ്‌ പറഞ്ഞതനുസരിച്ച് തൊട്ടടുത്ത കടയില്‍ നിന്ന് ഒരു കിലോ തക്കാളി വാങ്ങി ചെറിയ കഷണങ്ങളാക്കി കുട്ടികള്‍ക്ക് നല്‍കി.. കുരങ്ങന്മാര്‍ക്ക്‌ ആഹാരം നല്‍കാനായതില്‍ ഏല്ലാവര്‍ക്കും സന്തോഷം.. 
      ഇടയിലക്കാടു കാവിലെ ജൈവ വൈവിധ്യത്തെക്കുറിച്ചും   ഇത്തരം കാവുകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ആനന്ദന്‍ മാഷ്‌ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു..ഒപ്പം വേണുമാഷും ചേര്‍ന്നപ്പോള്‍ ഒരുപാടൊരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ സന്ദശനം വഴി സാധിച്ചു.
                                                        പാദരക്ഷകള്‍ പുറത്തഴിച്ചുവെച്ചശേഷം ഞങ്ങള്‍  കാവിന്റെ ഉള്‍ഭാഗ ത്തേക്ക്   പോയി... ഉണങ്ങിയ ഇലകളും ,ചുള്ളിക്കമ്പുകളും ഒരുക്കിയ 'സ്പോഞ്ച് മെത്ത'യില്‍ ക്കൂടി നഗ്ന പാദരായി നടക്കുമ്പോഴുള്ള അനുഭവം ഒന്ന് വേറെ  തന്നെ! മഴവെള്ളം മണ്ണിലേക്ക് കിനിഞ്ഞിറങ്ങാന്‍ കാടുകള്‍ എങ്ങനെയൊക്കെയാണ് സഹായിക്കുന്നതെന്ന് പഠിപ്പിക്കാന്‍ ഇതിനെക്കാള്‍ നല്ലൊരു മാര്‍ഗം വേറെയുണ്ടോ?...കരിങ്ങോട്ട മരത്തിന്റെ ശീതളച്ഛായയില്‍ കുറെ നേരം ഞങ്ങള്‍ കണ്ണടച്ച്  ഇരുന്നു.ആനന്ദന്‍ മാഷുടെ നിര്‍ദേശമനുസരിച്ച് പ്രകൃതിയുടെ ശബ്ദത്തിനായി കാതോര്‍ത്തു...പരിചയമുള്ളതും,ഇല്ലാത്തതുമായ ഒട്ടേറെ പക്ഷികളുടെ ശബ്ദം ഞങ്ങളുടെ കാതുകളില്‍ മുഴങ്ങി...അവ ഏതേതു പക്ഷികളുടെ ശബ്ദമാണെന്ന് മാഷ്‌ പറഞ്ഞു തന്നു..എഴുന്നേറ്റു നടക്കുമ്പോഴാണ് കാലില്‍ എന്തോ തടഞ്ഞത്... നോക്കുമ്പോള്‍ എന്താ?മുള്ളന്‍ പന്നിയുടെ ഒരു മുള്ള്!ഇവിടുത്തെ അന്തേവാസികളുടെ കൂട്ടത്തില്‍ ഇഷ്ടനും ഉണ്ടെന്നതിന്റെ പ്രത്യക്ഷ തെളിവ്..
     .....കാവിനകത്തുനിന്ന് പുറത്തിറങ്ങി  റോഡിലേക്ക് നടക്കുമ്പോള്‍ കുരങ്ങന്മാരുടെ താവളത്തിലേക്ക് ഒന്നുകൂടി നോക്കി...അതാ,ഞങ്ങളെ കാണിക്കാനായി ഒരുത്തന്‍ ബോര്‍ഡിനു മുകളില്‍ കയറിയിരിക്കുന്നു,പിന്നെ അത് വായിക്കാതെ പറ്റില്ലല്ലോ...''കാവും പരിസരവും വൃത്തിയായി സൂക്ഷിക്കുക..പ്ലാസ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്.''പൂര്‍വികര്‍ നല്‍കിയ ഈ ഉപദേശം എല്ലാവരും പാലിക്കണമെന്ന് കുട്ടികളെ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ ഞങ്ങള്‍ഇടയിലക്കാടിനോടു യാത്ര പറഞ്ഞു  വണ്ടിയില്‍ കയറി...സമയം ഒന്നര കഴിഞ്ഞിരിക്കുന്നു...മുന്‍കൂട്ടി ഏല്‍പ്പിച്ചിരുന്ന തനുസരിച്ച് വെള്ളാപ്പ്   മരക്കമ്പനിക്കടുത്ത  ജനാര്‍ദനേട്ടന്റെ കൊച്ചു ഹോട്ടലില്‍ നിന്നും ഭക്ഷണവും കഴിച്ച് കൃത്യം രണ്ടരയ്ക്ക് അടുത്ത സന്ദര്‍ശന കേന്ദ്രത്തിലേക്ക് യാത്രയായി.       
          ഇളമ്പച്ചി  ഖാദി കേന്ദ്രമായിരുന്നു ലക്‌ഷ്യം..പരുത്തിനൂല്‍ നല്ലി ചുറ്റുന്നതും,കളര്‍ മുക്കി ഉണക്കുന്നതും,തുണി നെയ്യുന്നതും,മെത്തകള്‍ ഉണ്ടാക്കുന്നതും എല്ലാം നേരില്‍ കാണാന്‍ ഇവിടെ വെച്ച് കുട്ടികള്‍ക്ക് അവസരമുണ്ടായി.
കിടക്കയില്‍ ഉന്നം നിറയ്ക്കുന്നതും തുന്നുന്നതും ഒഴികെയുള്ള എല്ലാ ജോലികളും സ്ത്രീകളാണ് ചെയ്യുന്നത്.ഓരോരുത്തരും അവരവരുടെ ജോലിയെക്കുറിച്ച് വിശദീകരിച്ചു തന്നു.നൂല്‍ ചുറ്റാനും നെയ്യാനും ഒക്കെ തങ്ങള്‍ക്കും ആകുമോ എന്ന് പരീക്ഷിക്കാനായിരുന്നു ഞങ്ങളുടെ പി.ടി.എ.പ്രസിഡണ്ട്  ഉള്‍പ്പെടെ ചിലര്‍ക്ക് താല്‍പ്പര്യം.  
 സമയം കുറച്ചു വൈകിയതു കൊണ്ട് വളരെ വേഗം അവിടെനിന്നും മടങ്ങി.    
മലബാറിലെ ഉപ്പുസത്യാഗ്രഹ കേന്ദ്രമായിരുന്ന പയ്യന്നൂരിനടുത്ത ഉളിയത്തു കടവിലേക്ക് ഞങ്ങളുടെ വാഹനം മെല്ലെ നീങ്ങി.



                               1930 ഏപ്രില്‍ 13  നു കെ.കേളപ്പന്റെ(കേരള ഗാന്ധി)നേതൃത്വത്തില്‍ 32 സമര വളണ്ടിയര്‍മാര്‍ കോഴിക്കോട് നിന്നും ആരംഭിച്ചകാല്‍നട ജാഥ ഏപ്രില്‍ 24  നു ഇവിടെ യെത്തിച്ചേര്‍ന്നുവെന്നതാണ് ചരിത്രം.
ഉപ്പു കുറുക്കല്‍ സമരത്തിനു സാക്ഷ്യം വഹിച്ച കവ്വായിപ്പുഴയോരത്തെ ഉളിയത്തു കടവ് അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി...സ്മരണകള്‍ ഇരമ്പുന്ന ഈ മണ്ണില്‍ കാലുകുത്താന്‍ കഴിഞ്ഞത് തന്നെ അഭിമാനം...
                      ''വരിക വരിക സഹജരേ... 
                        സഹന സമര സമയമായ്..
                        കരളുറച്ചു കൈകള്‍ കോര്‍ത്ത്‌ 
                        കാല്‍ നടയ്ക്കു പോക നാം ... ''സത്യാഗ്രഹികള്‍ പാടിയ ഈ വരികള്‍  കാതുകളില്‍ മുഴങ്ങുന്നതായി ത്തോന്നി..വേണു മാഷ്‌ ഓര്‍മ്മിപ്പിക്കേണ്ട താമസം കുട്ടികള്‍ ഉച്ചത്തില്‍പ്പാടി..''വരിക വരിക സഹജരേ................''
             അല്‍പ്പനേരം അവിടെയിരുന്നു...സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന നിമിഷങ്ങള്‍ കുട്ടികളിലേക്ക്എത്തിക്കാന്‍ ആനന്ദന്‍മാഷും വേണുമാഷും ഈ അവസരം പ്രയോജനപ്പെടുത്തി.
             കണ്ടല്‍ക്കാടുകള്‍ സമൃദ്ധമായി വളര്‍ന്നു നില്‍ക്കുന്നത് കണ്ടപ്പോള്‍ സ്വാഭാവികമായും അതിനെക്കുറിച്ചും ചര്‍ച്ചയായി.
                                     പല തരത്തിലുള്ള കണ്ടലുകളും അവിടെ ഉണ്ടായിരുന്നു...ഓരോന്നിന്റെ പ്രത്യേകതകളും കുട്ടികള്‍ നിരീക്ഷിച്ചു മനസ്സിലാക്കി.അറിയാത്തവചോദിച്ചു മനസ്സിലാക്കി.
'ഉപ്പൂറ്റി കണ്ടല്‍' വെള്ളത്തിലെ ഉപ്പ് ഊറ്റി എടുത്തതിന്റെ തെളിവ് ഇലകളില്‍ കാണാമായിരുന്നു..ഇലകളില്‍ പറ്റിപ്പിടിച്ച വെളുത്ത പൊടി രുചിച്ചു നോക്കിയപ്പോള്‍ നല്ല ഉപ്പുരസം! 
              
   സമയം നാലുമണി യോടടുക്കുന്നു...ഇനിയും ഇവിടെ നിന്നാല്‍ അടുത്ത കേന്ദ്രത്തില്‍ എത്താന്‍ വളരെ വൈകും.ഉളിയത്തുകടവിനോടു സലാം പറഞ്ഞ് നേരെ ഏഴി മലയിലേക്ക് ..... 
             ഏഴിമല നാവിക അക്കാദമി സന്ദര്‍ശിക്കാനായിരുന്നു നേരത്തെ ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്.അതനുസരിച്ച് അധികൃതരില്‍ നിന്ന് അനുവാദവും വാങ്ങിയിരുന്നു..എന്നാല്‍  രണ്ടു ദിവസം മുമ്പ് നടന്ന കടല്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ കാരണങ്ങളാല്‍  സന്ദര്‍ശനാ നുമതി റദ്ദു ചെയ്യുകയായിരുന്നു... എന്നാലും എഴിമലയിലെക്കുള്ള യാത്ര ഞങ്ങള്‍ മാറ്റി വെച്ചില്ല .കടപ്പുറത്ത് നിന്നും തിരിച്ച ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്‌ഷ്യം തന്നെ ഈ മലകയറ്റം ആയിരുന്നുവല്ലോ....
          സമുദ്ര നിരപ്പില്‍നിന്നും 215 മീറ്റര്‍ ഉയരത്തില്‍, പയ്യന്നൂരിലെ സൂര്യ ട്രസ്റ്റ്  എഴിമലയില്‍ സ്ഥാപിച്ച 41 അടി ഉയരമുള്ള   ഹനുമാന്‍ പ്രതിമ യുടെ സമീപത്ത് എത്തുകയായിരുന്നു ഞങ്ങളുടെ ഇപ്പോഴത്തെ ലക്‌ഷ്യം..ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ യാണത്രെ ഇത്...    
          പയ്യന്നൂര്‍ കുന്നരു തിരുവില്വാംകുന്ന്  ജംഗ്ഷനില്‍ നിന്ന് ടോപ്പ് റോഡിലൂടെ, കണ്ണിനു കുളിര്‍മയേകുന്ന താഴ്വരക്കാഴ്ചകള്‍ കണ്ട് ഞങ്ങളിതാ ഹനുമാന്‍ പ്രതിമ യ്ക്കടുത്ത് എത്തിയിരിക്കുന്നു.... കേട്ടതിലും മനോഹരമായിരിക്കുന്നു ഈ കാഴ്ച!
                               പടവുകള്‍ കയറി പ്രതിമയുടെ തൊട്ടു മുന്നിലെത്തി.ഹനുമാന്റെ തലവരെ കണ്ണോടിച്ചപ്പോള്‍ ഞങ്ങള്‍ വളരെ ചെറുതായതുപോലെ! 
              അവിടുത്തെ പുല്‍ത്തകിടിയില്‍ ഇരുന്നു...ഏഴിമലയും    ഹനുമാനും തമ്മിലുള്ള ബന്ധം കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.(മൃതസഞ്ജീവിനിക്കായി പോയ ഹനുമാന്‍  മലയും കയ്യിലേന്തി പറന്നു വരുമ്പോള്‍ അതില്‍ നിന്നും അടര്‍ന്നു വീണ ചെറു കഷണ മാണത്രേ ഏഴിമല... )അപൂര്‍വങ്ങളായ ഔഷധങ്ങള്‍ ഇന്നും ഏഴിമലയില്‍   കാണാം എന്ന് പഴമക്കാര്‍ പറയുന്നു...  
             .....ഹനുമാന്‍ പ്രതിമ സ്ഥിതി   ചെയ്യുന്ന  സ്ഥലത്തു നിന്നും അല്‍പ്പം പടിഞ്ഞാറോട്ട് മാറി ഏറ്റവും ഉയരമുള്ള മറ്റൊരു സ്ഥലമുണ്ട്.ഇവിടെയുള്ള ഉയര്‍ന്ന പാറയുടെ മുകളില്‍ ക്കയറി പടിഞ്ഞാറോട്ട് നോക്കിയാല്‍ കാടും കടലും സംഗമിച്ചു നില്‍ക്കുന്ന മനോഹരമായ ഒരു കാഴ്ച കാണാന്‍ കഴിയും...
                      അത് കൂടി കണ്ട ശേഷം തൊട്ടടുത്ത മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നും  നല്‍കിയ ചായയും പലഹാരവും കഴിച്ചു ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി......കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ റോഡരികില്‍ വണ്ടി ന്നിര്‍ത്തി മനോഹരമായ ആ താഴ്വര ക്കാഴ്ചകള്‍ ഒരുവട്ടം കൂടി കണ്‍ കുളിര്‍ക്കെ കണ്ടു... 

    .     .  ...തിരിച്ച് ബേക്കല്‍ കടപ്പുറത്തെ ഞങ്ങളുടെ കൊച്ചു വിദ്യാലയത്തിലേക്കുള്ള മടക്കയാത്ര...സ്കൂളില്‍ എത്തുമ്പോഴേക്കും സമയം രാത്രി എഴരമണി... രാവിലെ ഏഴരയ്ക്ക് ആരംഭിച്ച 12 മണിക്കൂര്‍ യാത്ര  പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മക്കളെ കാത്ത് രക്ഷിതാക്കള്‍ സ്കൂളില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു ...

Monday, March 26, 2012

പൂമാല സ്കൂളിലെ അധ്യാപകരുടെ സ്നേഹ പര്യടനം

 


ദുര്‍ഘടവും ഒറ്റപ്പെട്ടതുമായ പ്രദേശങ്ങളിലൂടെ വിദ്യാര്‍ഥികളുടെ വീടും പരിസരവും നാട്ടറിവും തേടി ഒരുപറ്റം അധ്യാപകരുടെ പ്രയാണം. പൂമാല ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരാണ്‌ മാതൃകാപരമായ യാത്ര ഈ മാര്‍ച്ച് മാസം നടത്തുന്നത്‌.വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്തത  പുലര്‍ത്തി എന്നും മുന്നില്‍ പോകുന്ന ഈ വിദ്യാലയത്തിന്റെ ഇടപെടലുകള്‍ മാതൃകാപരം. 
കുട്ടികളുടെ ഏതു പിന്നോക്കാവസ്ഥയും കൂട്ടായ്മയിലൂടെ മറികടക്കാന്‍ കഴിയുമെന്ന് നിരന്തരം തെളിയിക്കുന്ന ഈ വിദ്യാലയം ഇടുക്കിയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ മാതൃകാ സ്ഥാപനം ആണ്.
 കളിത്തട്ട്‌ വിദ്യാപദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ജീവിത്ജാവ്സ്ഥ നേരിട്ട് പഠിക്കുന്നതിനും അവരുടെ കുടുംബവുമായി ആത്മ ബന്ധം സ്ഥാപിക്കുന്നതിനും പ്രോത്സാഹനവും പ്രചോദനവും നല്കുന്നതിനുമാണ് കണ്‍വീനര്‍ വി.വി. ഷാജിയുടെ നേതൃത്വത്തില്‍ പ്രാദേശിക പര്യടനത്തിനു തുടക്കം കുറിച്ചിരിക്കുന്നത്‌.
ട്രൈബല്‍ മേഖലയായ തടിയനാലിലായിരുന്നു തുടക്കം. നാളിയാനിയില്‍നിന്ന്‌ ഒരു കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റം കയറി താഴേക്കിറങ്ങിയാല്‍ ഇവിടെയെത്താം. അവിടെ നിന്നാല്‍ പൂമാല മുതല്‍ തൊടുപുഴ മേഖലയിലെ പല പ്രദേശങ്ങളും നോക്കെത്താദൂരത്തു കാണാം.  കിഴക്ക്‌ മുകളില്‍ ഉപ്പുകുന്ന്‌-പാറമടയിലേക്കുള്ള വഴി കോട്ടപോലെ നില്‍ക്കുന്നു. തെക്കുഭാഗത്ത്‌ എത്തുമ്പോള്‍ കുളമാവ്‌ ഡാം. ഇതിനിടയിലാണ്‌ തടിയനാല്‍ ട്രൈബല്‍ ഗ്രാമം.
വിജനമായ വഴികളിലൂടെയുള്ള യാത്ര ആരെയും അമ്പരപ്പിക്കും. ഇത്രയും ദൂരം താണ്ടി എത്തുന്ന കുട്ടികളെയോര്‍ത്ത്‌ അധ്യാപകര്‍ക്ക്‌ അഭിമാനം. തന്റെ മുന്നില്‍ വന്നിരിക്കുന്ന കുട്ടികളുടെ യഥാര്‍ഥ പാഠഭാഗം രമണി ടീച്ചറും തിരിച്ചറിയുകയായിരുന്നു. 
പാറമുകളിലെ വീട്ടില്‍ മണല്‍ത്തിട്ടയുണ്ടാക്കി പൂന്തോട്ടവും നീലത്താമര കുളവും ഒരുക്കിയ എട്ടാം ക്ലാസിലെ വിദ്യാര്‍ഥി ജാന്‍സി ടി.എസ്‌. പാഠ്യപദ്ധതിയില്‍ ഒതുങ്ങാത്ത അനുഭവസാക്ഷ്യമാണ്‌.
തടിയനാല്‍ എന്ന പേര്‌ എങ്ങനെ ഉണ്ടായി? ഇല്ലിക്കാട്ടില്‍ ഗോപാലന്‍ ചേട്ടനോട്‌ ലൈല ടീച്ചറിന്റെ ചോദ്യം. തടിയനായ മനുഷ്യന്റെ കഥയും നളിനിയുടെ പേര്‌ നാളിയാനിയായതും ചേട്ടന്‍ വിശദീകരിക്കുമ്പോള്‍ അധ്യാപകര്‍ക്കു കുറ്റബോധം. ഇത്രയും വര്‍ഷം ജോലി ചെയ്‌തിട്ടും ഇതൊന്നും അറിയാന്‍ കഴിഞ്ഞില്ലല്ലോ.
വിജനമായ വഴികളിലൂടെ വീടുകള്‍ തേടി രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേര്‍ന്നുള്ള ഈ യാത്ര ഇവര്‍ക്കു മറക്കാന്‍ കഴിയില്ല. തൊട്ടടുത്ത്‌ ഇങ്ങനെയും പ്രദേശമുണ്ടല്ലോ. 
കുത്തനെയുള്ള കയറ്റവും ഇറക്കവും ആരെയും തളര്‍ത്തിയില്ല. വീടുകളില്‍ രക്ഷിതാക്കള്‍ സ്‌നേഹപൂര്‍വം കരിക്കും പേരയ്‌ക്കയും ചക്കയും പുഴുങ്ങിയ ചേനയും കാന്താരിയും ഒരുക്കി ഇവരെ കാത്തിരുന്നു.അതിരില്ലാത്ത സ്നേഹത്തോടെ വീടുകളില്‍ വരവേല്‍പ്പ്.  ദരിദ്ര സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികളും അവരുടെ ദുരിതയാത്രയും ചുറ്റുപാടും പുത്തന്‍ തിരിച്ചറിവുകള്‍ അധ്യാപകര്‍ക്കേകി.
തൊടുപുഴയിലേക്കും കോട്ടയത്തിനും പോകേണ്ട അധ്യാപകര്‍… എങ്കിലും ഇനിയും വരണം, രക്ഷിതാക്കളെ കാണണം. കൂടുതല്‍ ആവേശത്തോടെ അവര്‍ മലയിറങ്ങി. അടുത്ത ദിവസങ്ങളില്‍ മേത്തൊട്ടി, കൂവക്കണ്ടം, പൂമാല പ്രദേശങ്ങളില്‍ പര്യടനം . 
പ്രാദേശിക ബന്ധവും പിന്തുണയും കൂടുതല്‍ ശക്‌തിപ്പെടുത്താന്‍ സ്‌കൂളിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കുമെന്നാണ്‌ ഇവര്‍ക്കു ലഭിച്ച പ്രതികരണം സൂചിപ്പിക്കുന്നത്‌.
 അവധിക്കാലത്ത്‌ പതിവായി നടത്താറുള്ള കളിത്തട്ടു വിദ്യാപദ്ധതിയുടെ മുന്നൊരുക്കം കൂടിയാണ് ഈ യാത്ര.
മാര്‍ച്ച് മുപ്പതു വെള്ളിയാഴ്ച സ്കൂളില്‍ രക്ഷിതാക്കള്‍ ഒത്തു കൂടും. ഈ വര്‍ഷത്തെ സ്കൂളുമായി  ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും    വിലയിരുത്തും .
ഐ സി ടി സാക്ഷരതാ യജ്ഞം , പ്രാദേശിക രക്ഷാ ക്ര്തൃ സൌഹൃദ സമിതികള്‍ ,അവധിക്കാല പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഈ കൂട്ടായ്മയില്‍ ആലോചിക്കും.
പൂമാല സ്കൂള്‍ അടുത്ത വര്‍ഷത്തെ കുറിച്ച് ആലോചിച്ചു തുടങ്ങി. അവിടെയുള്ള അധ്യാപകര്‍ക്ക് അവധിയില്ല. കാരണം അവര്‍ ട്രൈബല്‍ സ്കൂളിലെ കുട്ടികളുടെ ജീവിതത്തെ കുറിച്ച് പ്രതീക്ഷ ഉള്ളവരാണ് .
പൂമാലയുടെ പ്രവര്‍ത്തനം പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ആവേശം നല്‍കുന്നു. നിങ്ങള്‍ക്കും ഈ വാര്‍ത്തയില്‍ നിന്നും ഊര്‍ജം സ്വീകരിച്ചു പ്രവര്‍ത്തനം തുടങ്ങാം.

Sunday, March 11, 2012

പത്മാവതി ടീച്ചര്‍ TET പരീക്ഷയില്‍ തോറ്റു!

പരീക്ഷ തിരിച്ചു കൊണ്ട് വരണം എന്ന് സ്റ്റാഫ്  റൂമില്‍ വലിയ വാദം നടത്തിയ പത്മാവതി ടീച്ചര്‍ ഇപ്പോള്‍ ഉറക്കത്തില്‍ ഞെട്ടി ഉണരുന്നു. പരീക്ഷാ ഹാളില്‍ കൂള്‍ ടൈമില്‍ വിയര്‍ത്തിരിക്കുന്ന സ്വന്തം  മുഖം തെളിഞ്ഞു വരികയാണ്. പരീക്ഷയുടെ ഓണമല്ലേ വരാന്‍ പോകുന്നത്. പരീക്ഷ ഇല്ലെങ്കില്‍ പഠനത്തിന്റെ നിലവാരം കുറയും എന്ന് മൈക്ക് കെട്ടി പ്രസംഗിക്കാനും ടീച്ചര്‍ ഉണ്ടായിരുന്നു. ഒരു പരീക്ഷ തിരഞ്ഞു കൊത്തുമെന്നു വിചാരിച്ചില്ല ...
അഹമ്മദ് മാഷ്‌ പരീക്ഷയ്ക്ക് എതിരാണ്.നിരന്തര മൂല്യ നിര്‍ണയം നന്നായി നടത്തിയാല്‍ മതി എന്നാണു മൂപ്പരുടെ നിലപാട്. ദോഷം പറയരുതല്ലോ ആ മാഷ്ടെ  ക്ലാസിലെ കുട്ടികള്‍ എല്ലാത്തിലും മുമ്പില്‍ ആണ്. മാഷ്‌ ഇപ്പോള്‍ അസന്തുഷ്ടനാണ്. ജ്ഞാന നിര്‍മിതി വാദപ്രകാരം ക്ലാസനുഭവം ഒരുക്കുന്ന ഒരു അധ്യാപകന്റെ കഴിവുകള്‍ എങ്ങനെ ഒരു എഴുത്ത് പരീക്ഷയില്‍ കൂടി വിലയിരുത്തും? വിദ്യാഭ്യാസ അവകാശ നിയമം നല്ലത് തന്നെ പക്ഷെ കേരളം പോലുള്ള സംസ്ഥാനത്ത് കൈവരിച്ച നേട്ടങ്ങള്‍ക്ക്‌ അനുഗുണമായി വ്യാഖ്യാനങ്ങള്‍ വേണ്ടേ ?
ക്ലസടരില്‍ പോകാത്ത നേതാവായ പത്മാവതിടീച്ചര്‍ക്ക്   പരിശീലനത്തില്‍ പോയി കാര്യങ്ങള്‍ പഠിക്കാഞ്ഞതു മണ്ടത്തരം ആയി എന്ന് ഇപ്പോള്‍ തോന്നിത്തുടങ്ങിയത്തില്‍  സന്തോഷം ഉണ്ടെങ്കിലും അഹമ്മദ്  മാഷ്‌ വിശകലം തുടരുകയാണ് .
ഡയറ്റുകളില്‍ പഠിപ്പിക്കുന്ന ഫക്കല്ടി അംഗങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇനിയും പരീക്ഷ പാസാകണമെന്നു   കേട്ടപ്പോള്‍ പത്മാവതി ടീച്ചര്‍ പറഞ്ഞത് "അധ്യാപകര്‍ നിരന്തര പഠിതാവായിരിക്കണം  കുത്തിയിരുന്നു പഠിക്കട്ടെ 'എന്നാണു .

പത്മാവതി ടീച്ചര്‍ ഇപ്പോള്‍ രാവിലെ ട്യൂഷന് പോകുന്നുണ്ട്. നാനൂറു രൂപയാണ് ഫീസ്‌ .ടി ടി സിക്ക് പഠിച്ചതൊക്കെ മറന്നു പോയി. ഭാഗ്യദോഷത്തിനു  ക്ലസ്ടരില്‍ പോയിട്ടുമില്ല. അപ്പോഴാണ്‌..?
TET പരീക്ഷാ സഹായിക്കു നാന്നൂറ്  രൂപാ വില !
കാള്‍ റോജെഴ്സും മാസ്ലോയും ടോല്മാനും ബന്ടുരയും ...കടിച്ചാല്‍ പൊട്ടാത്ത കുറെ പേരുകള്‍ ഇതൊക്കെ എങ്ങനെ ഇനി  പഠിക്കും? നൈതിക വികാസം .ബൌദ്ധിക വികാസം, ഭാഷയും ചിന്തയും..ഹോ ..! അപ്പോള്‍ അഹമ്മദ് മാഷ്‌ ഒരു പത്ര വാര്‍ത്ത എടുത്തു   കാണിച്ചു .ആ ട്രെയിനര്‍ മാരെ പോലും അന്ന് ക്ലാസില്‍ കയറ്റിയില്ല .ഇനിയെങ്കിലും പുതിയ വിദ്യാഭ്യാസ രീതി ഒന്ന് അംഗീകരിക്ക് ടീച്ചറെ ..

പരീക്ഷയുടെ പേപ്പറുകള്‍ കണ്ടപ്പോള്‍ ടീച്ചര്‍ക്ക് ആധി വര്‍ധിച്ചു.എന്‍ സി ടി ഇ അത് നെറ്റില്‍ ഇട്ടിട്ടുണ്ട്. അല്പം വ്യത്യാസം കേരളം വരുത്തുമായിരിക്കും എങ്കിലും ഇത്രയും പരീക്ഷ എഴുതണ്ടേ? അതിലെങ്ങാനും തോറ്റുപോയാല്‍ പി ടി എ കമ്മിറ്റി കളിയാക്കും .പിള്ളേരും .പത്മാവതി  ടീച്ചര്‍ക്ക്  സി  ഗ്രേഡ് ! പത്മാവതിടീച്ചര്‍ തോറ്റു !ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല. അറുപതു ശതമാനം മാര്‍ക്കില്ലേല്‍ തോറ്റു പോകും. എല്‍ എസ് എസ് പരീക്ഷയ്ക്ക് ബി പാര്‍ടില്‍ ചോദിച്ചപോലുള്ള മള്‍ടിപ്പില്‍ ചോയ്സ് ചോദ്യങ്ങളാണ് നൂറ്റമ്പതു  എണ്ണം 

എല്‍ പിക്കാരുടെ പരീക്ഷ ഇങ്ങനെ
  • Paper I (for classes I to V); 
  • No. of MCQs – 150;
  • Duration of examination: one-and-a-half hours
  • Structure and Content (All Compulsory)
    • (i) Child Development and Pedagogy 30 MCQs 30 Marks
    • (ii) Language I                                     30 “           30 “
    • (iii) Language II                                   30 “           30 “
    • (iv) Mathematics                                 30 “           30 “
    • (v) Environmental Studies                   30 “           30 “
 യു പി വിഭാഗം എട്ടു വരെ ആക്കും.ഇപ്പോള്‍ പത്മാവതി ടീച്ചര്‍ യു  പിയില്‍ ആണ് പഠിപ്പിക്കുന്നത് .എല്‍ പി യിലെ പരീക്ഷ എഴുതണോ യുപിയിലെ പരീക്ഷ എഴുതണോ. ഡിഗ്രി വേണോ ബി എഡ് വേണോ ..അപ്പോള്‍ ഇനിയും നൂലാമാലകള്‍ വരാം ..എന്തായാലും യുപ്പിക്കാരുടെ കൂടെ എഴുതാം .യു പി പേപ്പറുകള്‍
  • Paper II (for classes VI to VIII); 
  • No. of MCQs – 150;
  • Duration of examination : one-and-a-half hours
  • Structure and Content
    • (i) Child Development & Pedagogy (compulsory) 30 MCQs 30 Marks
    • (ii) Language I (compulsory)                                 30 “          30 “
    • (iii) Language II (compulsory)                               30 “          30 “
    • (iv)
      • (a) For Mathematics and Science teacher : Mathematics and Science – 60 MCQs of 1 mark each
      • (b) For Social studies teacher : Social Studies - 60 MCQs of 1 mark each
      • (c) for any other teacher – either 4(a) or 4(b) 
 തമിഴ്നാട് കടത്തി വെട്ടിക്കളഞ്ഞു. അവര്‍ നോട്ടിഫിക്കേഷന്‍ ഇറക്കി .
 പരീക്ഷാ  തീയതി  വരെ  ആയി .മറ്റൊരു കാര്യത്തിലും ഇല്ലാത്ത ശുഷ്കാന്തിയാണ്   അവര്‍ക്ക് 
Important Dates:(Tamilnadu)
  • എ) Date of Notification                                              07.03.2012
  • B) Commencement of Sale of Application Forms       22.03.2012
  • C) Last Date for Receipt of Application                     04.04.2012            5.30 p.m.
  • D) Date of Written Examination-Paper I                    03.06.2012           F.N.
  • e) Date of Written Examination-Paper-II          03.06.2012           A.N                                      
അഹമ്മദ് മാഷ്‌ പറയുന്നത് ലക്ഷദ്വീപുകാര്‍ ചോദ്യ മാതൃക വരെ നെറ്റില്‍ ഇട്ടു എന്നാണു . മറ്റു ചില ഏജന്‍സികളും മാതൃകാ ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്  സൈക്കോളജിയുടെ ചോദ്യങ്ങള്‍ ഇങ്ങനെ ഒക്കെ ആകുമത്രേ   
MODEL QUESTIONS
  • If student is too shy to participate in the class, you will
    • (a) Not ask questions from him
    • (b) Ask only those questions from him whose answers can be given by him
    • (c) Not ask those questions from him whose answers are beyond his means and due to which, he may become objects of ridicule in the class
    • (d) Ask questions from him only when he is keen to answer them

  • The current movement of behavior modification, wherein tokens are awarded for correct responses, is a reflection of:
    • (a) Herbart’s Five Steps
    • (b) Lock’s Tabula rasa
    • (c) Thorndike’s Law of Effect
    • (d) Thorndike’s Law of Exercise


  • Sarita hit her younger brother and was placed in time-out by their mother. Sarita's hitting behaviour subsequently dramatically decreased. Which of the following theories would best explain the above observation?
    • (a) Freudian Theory
    • (b) Piagetian Theory
    • (c) Operant Conditioning
    • (d) Systems Theory


  • One of the strong points of behaviour theory is its
    • (a) Belief that cognitive processes are irrelevant for understanding development.
    • (b) Emphasis on the relationship between environmental stimuli and children's behaviour.
    • (c) Emphasis on reducing children's behaviour to fine-grained elements.
    • (d) Emphasis on the role of information processing as a mediator betweenbehaviour and environment.
സയന്‍സിലെ  ചോദ്യങ്ങള്‍ ഇങ്ങനെ
  • When some sugar is dissolved in a glass of water, the water level:
    • (a) Increases
    • (b) Decreases
    • (c) Remains the same
    • (d) None of the above


  • The nature of relationship between condensation & evaporation is:
    • (a) They are the same
    • (b) They are opposite
    • (c) They are similar but not in all respects
    • (d) None of the above


  • Paper is mainly made up of:
    • (a) Cellulose & starch
    • (b) Polythene & cotton
    • (c) Bamboo & grass
    • (d) Sunflower & Maize
 എം എ ഇംഗ്ലീഷ് ബിരുദം ഉള്ള ടി ടി സി ക്കാരിയായ എസ എസ എല്‍ സി ക്ക് ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച ഒരു ടീച്ചര്‍ ഇത്തവണ സി ബി എസ ഇ നടത്തിയ TET  പരീക്ഷ  എഴുതി.അതിന്റെ സര്‍ടിഫിക്കറ്റ് വന്നു(പേരും  നമ്പരും മറച്ചതു ചൂണ്ടു വിരല്‍ സര്‍ടിഫിക്കറ്റ് ഒറിജിനല്‍ തന്നെ ).തോറ്റു പോയി. അത് കൂടി കണ്ടപ്പോള്‍ പത്മാവതി ടീച്ചര്‍ തളര്‍ന്നു .ഫിസിക്കല്‍ സാറും ഹിന്ദി സാറും ഒക്കെ ജാതകം നോക്കാന്‍ പോയെന്നു.
 
എല്ലാ വര്‍ഷവും പരീക്ഷ ഉണ്ടാകും.
പരീക്ഷ ഫീസ്‌ തമിഴ് നാട്ടില്‍ അഞ്ഞൂറ് രൂപയാണ് .എല്ലാ വര്‍ഷവും അഞ്ഞൂറ് രൂപാ വീതം പോകുമോ എന്നാ ശങ്കയും ടീച്ചര്‍ക്കുണ്ട്.
ബി ആര്‍ സി ട്രൈനര്മാര് പരീക്ഷ എഴുതണോ ?  ട്രെയിനര്‍ ആയതില്‍ പിന്നെ മെമ്പര്‍ഷിപ് എടുക്കാത്ത ചിലര്‍ ഉണ്ട് .അവരുടെ വിളി .അഹമ്മദ് മാഷ്‌ പറഞ്ഞു നിങ്ങള്‍ വവലാതി പിടിക്കാതെ സംഘം ഉണ്ടല്ലോ.
'എന്നാലും ഞങ്ങള്‍ തോറ്റുപോയാല്‍ പിന്നെ എങ്ങനെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും.?'
സ്വാശ്രയ ടി ടി ഐകളില്‍ പഠിച്ച കുട്ടികളും വിഷമത്തിലാണ്. അവര്‍ ഒന്ന് നന്നായി പഠിക്കട്ടെ . 

അഹമ്മദ്  മാഷ്‌ ചൂണ്ടിക്കാട്ടുന്നു 
അവകാശ നിയമം ഇനിയും നടപ്പിലാക്കാത്ത സംസ്ഥാനങ്ങള്‍ ,
അവകാശ നിയമത്തെ സമഗ്രമായി കാണാത്ത സംസ്ഥാനങ്ങള്‍ ,
പുസ്തകം പോലും എന്‍ സി എഫിന്റെ അടിസ്ഥാനത്തില്‍ പുതുക്കാത്ത സംസ്ഥാനങ്ങള്‍ ,
സ്കൂള്‍ മാനേജ് മെന്റ് കമ്മിറ്റി നടപ്പിലാക്കില്ലെന്ന് പറയുന്ന മാനേജ്മെന്റുകള്‍ ,
ശിക്ഷ പാടില്ലെന്ന് പറഞ്ഞപ്പോള്‍ ശിക്ഷയ്ക്ക് പുതിയ നിര്‍വചനം നല്‍കിയ മമത ..ഇതൊക്കെ കാണണം....
വിദ്യാലയങ്ങളെ ഗ്രേഡ് ചെയ്തു പൂട്ടാനും  അധ്യാപകരെ തരം തരിച്ചു പിരിച്ചു വിടാനും ലോകത്ത് നീക്കം നടക്കുന്നു
എന്നാല്‍  വിദ്യാലയഗ്രേഡ് നന്മയ്കായും നല്ല രീതിയിലും ഉപയോഗിക്കാം
  • അധ്യാപക ശേഷി നിരന്തരം നവീകരിക്കണം
  • കാര്യ ശേഷിയുടെ പുതുക്കപെടലിനു ആണ് കേരളം പ്രാധാന്യം നല്‍കേണ്ടത്.
  • നല്ല അക്കാദമിക പിന്തുണ ആവശ്യപ്പെടണം
  • നല്ല അധ്യാപക പരിശീലനവും
  • നല്ല ക്ലാസ് എടുക്കാന്‍  കഴിയുമെന്ന് തെളിയിക്കണം.
  • ഒരു ക്ലാസ് വീഡിയോയില്‍  പകര്‍ത്തി സഹപ്രവര്‍ത്തകര്‍ക്ക്  മുന്‍പാകെ അവതരിപ്പിച്ചു മെച്ചപ്പെടല്‍   മേഖല തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ അവസരം കൊടുത്താല്‍ പോരെTET വേണോ ?
 ( നിങ്ങളുടെ അഭിപ്രായം ഒരു സംവാദത്തിനു തുടക്കം കുറിക്കും )
 -------------------------------------------------------------------------
Guidelines for conducting Teacher Eligibility Test (TET) - NCTE
Chhattisgarh Teacher Eligibility Test (CGTET) 2011-12
60% marks in Teacher Eligibility Test mandatory
Teacher Eligibility Test or TET criteria, syllabus, exam pattern
UPTET 2011 Uttar Pradesh Teacher Eligibility Test in നവംബര്‍
Mandatory test for teachers` eligibility soon: സിബല്‍
Pattern of TET in Himachal പ്രദേശ്‌
TAMILNADUTEACHERELIGIBILITYTEST(TNTET)–2012
Official Website of Union Territory of Lakshadweep  
--------------------------------------------------------------------------------