( വിദ്യാഭ്യാസ അവകാശ നിയമം എന്നാല്‍ അധ്യാപക പാക്കേജല്ല-1
വിദ്യാഭ്യാസം അവകാശമാണോ ഞങ്ങള്‍ക്കും!? (2),
വിദ്യാഭ്യാസ അവകാശ നിയമം-സ്കൂള്‍ വികസനസമീപനം (3) തുടര്‍ച്ച )
സ്കൂള്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് നല്‍കിയ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഒരു സ്കൂളിന്റെ ചിന്തകള്‍ക്കും ആഗ്രഹങ്ങള്‍ക്കും ചിറകു നല്കുന്നതു ആകണം .സ്കൂളുകളിലെ പ്ലാന്‍ രൂപീകരണം കേവലം ചടങ്ങായി പോകുമോ എന്ന ആശങ്ക ചൂണ്ടുവിരല്‍ പങ്കിടുന്നു.
എന്തായാലും പ്ലാന്‍ തയ്യാറാക്കല്‍ സര്‍ഗാത്മകം ആകണം.
സ്വപ്ന വിദ്യാലയങ്ങള്‍
സ്വപ്നങ്ങള്‍ തണല്‍മരങ്ങള്‍ കൂടിയാണ് .അവ തളര്ച്ചകളെ അകറ്റും .പ്രയാണത്തിനു ഊര്‍ജം പകരും.
- ചാത്തന്‍ തറ സ്കൂളില്‍ ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞു വന്ന കാര്യങ്ങള്‍ വര്‍ഗീകരിച്ചു അടുക്കി. ചില ചോദ്യ ശീര്‍ഷകങ്ങള്‍ ആക്കി.
- അവയ്ക്ക് പ്രായോഗിക പരിപാടി രൂപപ്പെടുത്താന്‍ ഗ്രൂപ്പില്‍ വിശകലനം നടന്നു
- അവര്‍ക്ക് പ്ലാനിംഗ് പ്രക്രിയയില്‍ ആഴത്തിലേക്ക് പോകാന്‍ വഴിയായി. അന്ന് അവിടെ ക്രോഡീകരിച്ച വികസന്‍ ചോദ്യങ്ങള്‍ ഒന്ന് കൂടി പരിഷ്കരിച്ചു റേറ്റിംഗ് സ്കെയില്‍ ആയി നല്‍കുകയാണ്
അവധിക്കാലം വരവായി.
ആലോചന തുടങ്ങാം
വാര്‍ഷികങ്ങള്‍ ആണ് നല്ല അവസരം
കൂട്ടി ചേര്‍ക്കലുകള്‍ ആകാം
നാം ആലോചനകള്‍ നിരന്തരം നടത്തണം തീരവാണി നാരായണന്‍ മാഷ് പറഞ്ഞ ഒരു കാര്യം ഓര്‍മിപ്പിക്കാം
'മികവിലേക്ക് പല വഴികള്‍ ഉണ്ട് "
അതെ വൈവിധ്യമുള്ള ആലോചനകള്‍ സമ്പത്താണ്
------------------------------------------
മറ്റു രാജ്യങ്ങളിലെ ആലോചനകള്‍ കൂടി വായിക്കാം
ലിങ്ക് ചുവടെ
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി