കേരളത്തില്‍ കൊടുത്ത പരാതികള്‍ക്ക് നീതി കിട്ടാതായപ്പോഴാനു കേദ്രത്തെ രക്ഷിതാവ് സമീപിച്ചത്
ഇവിടെ നിയമം ആരുടെ പക്ഷത്ത്?
അധ്യാപനത്തിന്റെ അക്ഷരതെറ്റുകളാണ് ഇത്തരം അധ്യാപകര്‍.
നന്നായി പഠിപ്പിക്കല്‍ എന്നാല്‍ തല്ലി പഠിപ്പികലാണ് എന്ന് ഇപ്പോഴും
കരുതുന്ന അധ്യാപകര്‍ ഒരു തലമുറയ്ക്ക് നല്‍കുന്ന സന്ദേശം എന്താണ് ?
എനിക്ക് ഇഷ്ടമാകുന്നതു ചെയ്യാത്ത ഏവരെയും നേരെയാക്കാന്‍ ആയുധം ഉപയോഗിക്കാം
സ്കൂളില്‍ നിന്നാണ് അക്രമ പ്രത്യശാസ്ത്രം . അടിച്ചമര്‍ത്തല്‍ സംസ്കാരം വളര്‍ത്തി എടുക്കുന്നത്
ശുചിത്വ കേരളം സുന്ദര ന്കെരളം പ്രോഗ്രാമില്‍ കണ്ടെത്തെപ്പെടാതെ പോയ മാലിന്യങ്ങള്‍ ആണ് ഇത്തരം അധ്യാപകര്‍" "കട്ടപ്പനയില്‍ ഒരു അധ്യാപിക ചില്ലക്ഷരം തെറ്റിച്ചതിന് മൂന്നാം ക്ലാസിലെ കുട്ടിയെ തല്ലി.ദേശീയ കമീഷന്‍ കേസെടുത്തു
പ്രതികരണങ്ങള്‍ -
Dinesh Kt അതിനുമപ്പുറം ഇതൊരു വിശ്വാസ പ്രമാണത്തിന്റെ പ്രശ്നമാണ് . 'ന്റെ കുട്ടീനെ നല്ലോണം തല്ലിക്കോ മാഷേ, പേടിപ്പിച്ചാലെ അവന്‍/ അവള്‍ പഠിക്കു..' എന്ന് പറയുന്ന രക്ഷിതാകളും അനവധിയുണ്ട് . അധ്യാപനത്തെയും പഠനത്തെയും കുറിച്ചുള്ള സമൂഹത്തിന്റെ ബോധത്തില്‍ ആഴത്തിലുള്ള മാറ്റങ്ങള്‍ വരുമ്പോള്‍ കൂടി മാത്രമേ ഇത്തരം നാണക്കെടില്‍ നിന്ന് നമുക്ക് പൂര്‍ണ മോചനം സാധ്യമാകു:
Prasannan Thamarakshan "ശുചിത്വ
കേരളം സുന്ദര ന്കെരളം പ്രോഗ്രാമില്‍ കണ്ടെത്തെപ്പെടാതെ പോയ മാലിന്യങ്ങള്‍
ആണ് ഇത്തരം അധ്യാപകര്‍ "...................മാലിന് യങ്ങലല്ലാത്ത
ഒരുപാട് അധ്യാപകര്‍ ഇവിടെയുണ്ട് മാഷെ ...പക്ഷെ അവരെല്ലാം കാനാമര യത്താണ്
.തങ്ങളുടെ പ്ര്‍വ്ര്‍ത്തനഗലുമായി അവര്‍ മുന്‍പോട്ടു പോകുന്നു .....
Arya Shaj nalla trs onnadichalm oru parentum cmplaint paraylla
Manojkumar Perintalmanna ആര്യ ഷാജിന്റെ അഭിപ്രായം കണ്ടില്ലെ, ഇതാണു പ്രശ്നം. അടി ആവശ്യമാണെന്ന ധാരണ എവിടെയൊക്കോ നിലനില്കുന്നു. 'പഠിപ്പിക്കലി'ന് അടി കൂടിയേതീരു എന്ന് വിശ്വസിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്ന ഒരു ഭൂതകാലം എനിക്കുണ്ട്. തിരിച്ചറിവുകളാണ് എന്നെ മാറ്റിയെടുത്തത്. ഇനിയും വൈകിക്കൂട, അധ്യാപക സമൂഹം മാറേണ്ടിയിരിക്കുന്നു.Arya Shaj adi venannalla manoj mashe nhn paranhath....rparentsnu nalla thiricharivundenna...they rate each trs...Sobha Kumary K എന്റെ ഒരനുഭവം കുറിക്കട്ടെ , ഒരു കുട്ടി ഒരിക്കലും യുണിഫോം വൃത്തിയായി ധരിച്ചു വരില്ല , ആവും പോലെയൊക്കെ പറഞ്ഞു നോക്കി ശങ്കരന്‍ പിന്നേം തെങ്ങേല്‍. ഇപ്പോഴവന്‍ എട്ടാം ക്ലാസ്സില്‍ തൊട്ടടുത്ത ഹൈ സ്കൂളില്‍. വെള്ളിയാഴ്ച്ച വൈകുന്നേരം സ്കൂള്‍ വിട്ടു വരും വഴി എന്നെക്കാണാന്‍ വന്നു . അവന്റെ വൃത്തിയുള്ള വേഷം എന്നെ അത്ഭുതപ്പെടുത്തി . ചോദിച്ചപ്പോള്‍ പറഞ്ഞത് , " അവിടെ എച്ചേം നല്ല അടി തരും " , ഇത് വരെ കിട്ടിയില്ല, എന്നാലും തല്ലു കൊള്ളും എന്നാ പെടിയുണ്ടാത്രേ , ഞാനെന്തായാലും തല്ലില്ല എന്ന് അവനരിയാമാത്രേ
അപ്പൊ തല്ലിയില്ലെന്കിലും ആ ഒരു പേടി കുട്ടികള്‍ക്കുണ്ടാവുന്നത് നല്ലതാണല്ലേ . ഇനിയിപ്പോ എങ്ങനെയാ അതുണ്ടാക്കുക ?kaladharantp:- ഒരു പേടി കുട്ടികള്‍ക്ക് ഉണ്ടാവണ്ടേ? എന്താ ടീച്ചറെ ഇങ്ങനെ പറയുന്നേ? അധ്യാപകരോട് കുട്ടികള്‍ക്ക് സ്നേഹം കൊടുത്താല്‍ പോരെ
എന്ന് പറഞ്ഞു കൂടെ?തിരിച്ചു കുട്ടികളും കൂടുതല്‍ സ്നേഹം നല്‍കാന്‍ കഴിയുന്നവര്‍ ആകട്ടെ . സ്നേഹം ആണ് തല്ലല്ല വേണ്ടത്. (ഭാര്യമാരെ തല്ലുന്ന ആണുങ്ങളും ഇങ്ങനെ അല്ലെ പറയുന്നത് .അല്പം പേടി വേണം. ..)
ഇന്നലെ കട്ടപ്പനയില്‍ തന്നെ ഉള്ള ഒരു സ്കൂളില്‍ ചെന്ന്. ഞാന്‍ ക്ലാസില്‍ കയറി. നല്ല പ്രഭാതം പോലെയുള്ള കുട്ടികള്‍. ഞാന്‍ കുട്ടികളെ വിളിച്ചു " മക്കളേ" .ആ വിളിക്ക് മുമ്പില്‍ കുട്ടികള്‍ പകച്ചു പോയി. "കുട്ടികളേ, പിള്ളേരെ "എന്നൊക്കെ കേട്ട് ശീലിച്ച കൊണ്ടാകും. എല്ലാം ഒരു അതിരിട്ടു കാണുന്നത് കൊണ്ടാണ്.
മാത്യു സാര്‍ പറഞ്ഞ അനുഭവം. ഒരു സ്കൂള്‍ .ക്ലാസില്‍ ഒരു കുട്ടി വീതം. അധ്യാപിക ക്ലാസില്‍ കയറി. ഹാജര്‍ വിളിച്ചു. പിന്നെ ബോര്‍ഡില്‍ എഴുതി പഠിപ്പിച്ചു. ഇടവേളയ്ക്കു ബെല്ലടിച്ചു . കുട്ടികള്‍ പുറത്തേക്കു .അധ്യാപകര്‍ ചായ കുടിക്കാന്‍ സ്റാഫ് റൂമിലേക്കും
മാത്യു സാര്‍ ചോദിച്ചു..എന്തിനാ ടീഅച്ചര്‍മാരെ ഈ സ്കൂളില്‍ ഹാജര്‍ വിളിക്കുന്നെ. ഒറ്റ നോട്ടത്തില്‍ അറിയാമല്ലോ. ബോര്‍ഡില്‍ എഴുതണോ കുട്ടിയെ ചേര്‍ത്ത് നിറുത്തി പറഞ്ഞു കൊടുത്തു കൂടെ. ചായ സമയം ഇവരെ കൂടി വിളിച്ചു കുടുംബം പോലെ ഒന്നിച്ചു കഴിച്ചു കൂടെ. മാത്യു സാറിന്റെ മനസ്സില്‍ സ്നേഹം ഉണ്ട്. മാഷ് നല്ലൊരു അദ്ധ്യാപകന്‍ .അത് കൊണ്ട് സ്നേഹത്തിന്റെ അഭാവം പെട്ടെന്ന് കാണാന്‍ കഴിഞ്ഞു . അടിത്തറ ആണ് പ്രശനം അടിയല്ല.Sobha Kumary K എന്റെ കുട്ടികളെ ഞാനിത് വരെ മോനെ, മോലെര്‍ മക്കളെ ന്നല്ലാതെ വിളിച്ചിട്ടില്ല . കുട്ടികള്‍ വളരെ കുറവുള്ള സര്‍ക്കാര്‍ സ്കൂളാണ് എന്റേത . ഒരിക്കല്‍ ഇടി വെട്ടിയപ്പോള്‍ കുട്ടികള്‍ ഒട്ടചാട്ടത്ത്തിനു എന്റെ മടിയിലും തോളിലും കയറിയതും ഓര്‍ക്കുന്നു . പഠിപ്പിച്ചു കൊണ്ടിരിക്കെയാണ് , സഹാവാസക്യാംപിലോ സ്കൌടിന്റെ ക്യാംപിലോ വിടാന്‍ രക്ഷ കര്ത്താകള്‍ക്കും മടിയില്ല ശോഭ ടീച്ചറല്ലേ എവിടാച്ച കൊണ്ട് പോക്കൊലൂന്നാണ് പറയാറ് . പക്ഷെ ആ കുട്ടി പറഞ്ഞത് യൂനിഫോരം ചീത്തയാക്കാതെ വൃത്തിയായി സ്കൂളില്‍ പോകുന്നതിനു കാരണം എചെമ്മിനെ പെടിച്ച്ചിട്റ്റ്. ""ടീച്ചര്‍ എന്തായാലും എന്നെ തല്ലില്ലല്ലോ, ആ എചെം ചിലപ്പോ തല്ലിയെക്കും" എന്ന് അതിനെന്താണ് ഞാന്‍ പറയുക ?Mohanan Nambissan ജൂണ്‍ ആദ്യവാരം സി പി ടി എ യില്‍ ഒരു രക്ഷിതാവു സ്വകാര്യമായി പറഞ്ഞു എന്റെ കുട്ടി ഒന്നും പഠിക്കില്ല്ല്യ വളരെ മോശമാണു.മാഷ് അവന് നല്ല തല്ല് കൊടുക്കണം,ഞാന്‍ ചോദിക്കാന്‍ വരില്ല്യ എന്നു.ഞാന്‍ പറഞ്ഞു”നിങ്ങള്‍ എന്നെ വിശ്വസിച്ച് എനിക്കു എല്ലാ സ്വാതന്ത്രവും തരുന്നതില്‍ സന്തോഷം.”പിന്നെ പൊതുവായി ഞാന്‍ അറിയിച്ചൂ:നിങ്ങളുടെ ആരുടേയും കുട്ടിയെ തല്ലാനുള്ള അനുവാദം എനിക്കു ആവശ്യമില്ല.തല്ലു കൊടുത്താല്‍ കുട്ടി അധികം പഠിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.കുട്ടി പഠിക്കുമ്പോള്‍ എവിടെ ആണു പ്രയാസം എന്നു കണ്ടെത്തുന്നതിനും അതു പരിഹരിക്കുന്നതിനും ഉള്ള പ്രവറ്ത്തനങ്ങളില്‍ നിങ്ങളാല്‍ കഴിയും വിധം എന്നോടൊപ്പം നില്ക്കുക ആണു വേണ്ടത്. പിന്നെ അടി ...നിങ്ങള്‍ അനുവാദം തന്ന്ട്ടാണെങ്കിലും നിങ്ങളുടെ കുട്ടി തെറ്റു ചെയ്തിട്ടാണെങ്കിലും നിങ്ങലുടെ കുട്ടിയുടെ മേല്‍ ഒരു അടി വീഴുമ്പോള്‍ നിങ്ങളുടെ നെഞ്ചിനകത്ത് ഒരു വിങ്ങല്‍ ഉണ്ടാകും ,എന്നാലും അവന്‍ നേരെ ആകാനല്ലെ എന്നു ആശ്വസിക്കും എന്നു മാത്രം.തെറ്റു ചെയ്യുന്നവറ്ക്കാണു സാധാരണ ശിക്ഷ.പഠിയാതിരിക്കുന്നത് കുട്ടിയുടെ തെറ്റല്ല.മറ്റെന്തൊ അവനു തടസ്സം ഉണ്ടാക്കിയതാണു.ഇനി മറ്റെന്തെങ്കിലും തെറ്റു ചെയ്താല്‍ കൂടി കേവലം അടിക്കുന്നതില്‍ കാര്യമില്ല.ചെയ്തതു തെറ്റാണു എന്ന് അവന് തിരിച്ചരിവു വരുത്തുക ആണു വേണ്ടത്”ഞാന്‍ പറഞ്ഞു നിരുത്തി.ആരും ഒന്നും പറഞ്ഞില്ല.വാല്‍ക്കഷണം:നാലാം ക്ലാസ്സു കഴിഞ്ഞ് അഞ്ചിലെത്തുമ്പോള്‍ പുതിയ അധ്യാപകര്‍ തിരിച്ചറിയുന്നു -കുട്ടികള്‍ക്ക് അക്ഷരമില്ല,എന്നു. ഉടനെ മനപാഠം പുസ്തകം നോക്കി ഒരു വിധത്തില്‍ അക്ഷരങ്ങള്‍ ബോര്‍ഡില്‍ എഴുതി ഇട്ടു കൊടുക്കുന്നു.ഒന്നു വായിച്ചു കൊടുക്കുക പോലും ചെയ്യാതെ,അതില്‍ നിന്നു അക്ഷരം ഉള്ളവനും ഇല്ലാത്തവനും എല്ലാം എഴുതി എടുക്കുവാന്‍ നിര്‍ദേശിക്കുന്നു.എന്നും അതില്‍ ഓറോ അക്ഷരവും ഒരു പേജ് നിറയെ എഴുതണം.അറിയാത്തവന്‍ ഒന്നും അറിയാതെ തന്നെ ഒരു പേജ് നിറയെ ചിത്രം വരക്കുന്ന പോലെ എഴുതുന്നു,അറിയാത്തവന്‍ എന്തിനാഎന്നറിയാതെ(നാമം ആവറ്തിച്ചെഴുതിയാല്‍ പാപം തീരും എന്നു വ്ശാസം ഉള്ളതു പോലെ) തന്റെ പാപം തീറ്ക്കുന്നു.ഒന്നോര്ത്താല ് മേല്‍ പറഞ്ഞ ടീച്ചറേക്കാള്‍ ക്രൂരത അല്ലേ ഈ ടീച്ചറ് ചെയ്യുന്നത്.....റിപീറ്റ് ..റെക്കറിങ്ങ് എന്നിവ തമ്മിലുള്ള വ്യത്യാസം,ശിശു സൌഹ്ര്ദ സമീപനം എന്നി വാക്കുകള്‍ അധ്യാപക പരിശീലനത്തിലൂടെ ഒരു പേജ് എഴുതിക്കണോ,അതോ പുതിയസന്ദറ്ബങ്ങളിലൂടെ സ്വാംശീകരിക്കാന്‍ അവസരം ഒരുക്കണോ.പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല ന്റെ മാഷേ...ഞങ്ങള്‍ എന്തിനും കുറുക്കു വഴി കണ്ടെത്തും ...അല്ല പിന്നെ
"കുട്ടികളെ ഒരു ക്ലാസ്സിലും തോല്‍പ്പിക്കാന്‍ പാടില്ല എന്ന് വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നു.ഇത് വലിയൊരു പാതകമായിപ്പോയി എന്ന മട്ടിലാണ് കുറെ രക്ഷിതാക്കളും കുറെ അധ്യാപകരും.പഠിക്കാത്ത കുട്ടി തോല്‍ക്കേണ്ടവന്‍ തന്നെ എന്ന് ഇക്കൂട്ടര്‍ വിശ്വസിക്കുന്നു.എന്നാല്‍ ആ കുട്ടിയെക്കൂടി പഠിപ്പിച്ച മാഷെ എന്തേ ആരും തോല്പ്പിക്കാത്തത്.തോറ്റ കുട്ടിയുടെ അച്ഛനും അമ്മയും പോലും ഇത് തന്റെ കുട്ടിയുടെ മാത്രം കുറ്റമാണ് എന്ന മട്ടില്‍ കാണുകയും ചെയ്യുന്നു.ഈ കുട്ടിയെ കൂടി പഠിപ്പിക്കാനുള്ള ശമ്പളമാണ് അധ്യാപകന്‍ വാങ്ങിയത് എന്ന കാര്യം ആ പാവങ്ങള്‍ അറിയുന്നുമില്ല.തന്റെ കൂടെ പഠിച്ച മുഴുവന്‍ പേരേയും സ്കൂള്‍ തുറക്കുന്ന ദിവസം ടീച്ചര്‍ പേരു വിളിച്ച് അടുത്ത ക്ലാസിലേക്ക് പറഞ്ഞയക്കുമ്പോള്‍ തന്റെ പേര് വിളിക്കുന്നതും കാത്ത് (തോറ്റതാണ് എന്ന് അറിയാമെങ്കിലും) ഇരിക്കുന്ന കുട്ടി ഒടുവില്‍ തന്റെ പേര് ടീച്ചര്‍ വിളിക്കില്ല എന്ന് തിരിച്ചറിഞ്ഞ് ക്ളാസ് കയറ്റം കിട്ടിപ്പോകുന്ന ഉറ്റ ചങ്ങാതികളെ ദയനീയമായി നോക്കുന്ന ഒരു നോട്ടമുണ്ട് ആ നോട്ടം ഒരിക്കല്‍ കണ്ടാല്‍ ആര്‍ക്കും തോന്നില്ല ഒരു കുട്ടിയെയും തോല്‍പ്പിക്കാന്‍. " കറക്ട്! കുട്ടികളെ തോല്പിക്കുന്ന അദ്ധ്യാപകർ ഇപ്പോഴുമുണ്ട്. തോല്പിക്കാൻ വേണ്ടി പേപ്പർ നോക്കുന്നവരുമുണ്ട്. ഇവരിൽ കെ.എസ്.ടി.എക്കാരും പെടുന്നു എന്നത് ഏറെ കഷ്ടം. വർഷങ്ങളൊളം വിദ്യാലയജീവിതം നയിക്കുന്ന കുട്ടി പരീക്ഷയ്ക്ക് ഒന്നുമെഴുതിയില്ലെങ്കിലും ഏറെ പഠിച്ചിട്ടുണ്ടെന്നും അവൻ ജയിക്കാൻ അർഹനാണെന്നും മനസിലാക്കാനുള്ള വിവരം ഇനിയെങ്കിലും നമ്മുടെ അദ്ധ്യാപകർക്കുണ്ടാകട്ടെ. സ്കൂളീലെ റെഗുലർ കുട്ടികൾക്ക് വാരിക്കോരി സി.ഇ മാർക്കിടൂന്ന അതേ പ്ലസ് ടൂ അദ്ധ്യാപകർ ഓപ്പൺ സ്കൂൾ (പ്രൈവറ്റ് രജിസ്ട്രേഷൻ)കുട്ടികൾക്ക് സി.ഇ യ്ക്ക് മാർക്ക് കുറച്ച് അവരെ പീഡിപ്പിക്കുന്ന പ്രവണതയും ഈ സന്ദർഭത്തിൽ ഞാൻ ഓർമ്മിപ്പിക്കുന്നു. സ്കൂളീൽ ചേർന്നവർ ജയിക്കേണ്ടവരും പ്രൈവറ്റായി പഠിക്കുന്നവർ തോൽക്കേണ്ടവരുമെന്നാണ് ആ വിവരദോഷികൾ കരുതുന്നത്. അദ്ധ്യാപകരാണത്രേ, അദ്ധ്യാപകർ. സന്ദർഭത്തിനിണങ്ങുന്നതല്ലെങ്കിലും പറഞ്ഞു പോയതാണ്. കുട്ടികളെ തോല്പിക്കുന്ന പ്രവണത പ്ലസ് ടു വരെയെങ്കിലും ഇല്ലാതാക്കണം. അതിനും മുകളിലോട്ടുള്ളവരെയും ഗ്രേഡും മാർക്കും എഴുതി വിട്ടാൽ മതി. ജയവും തോൽവിയും വേണ്ട എന്നാണ് ഈയുള്ളവന്റെ പക്ഷം.
ReplyDeleteസ്വന്തം മക്കളെ സി.ബി.എസ്.ഇ-ഇംഗ്ലീഷ് മീഡിയം- അൺ എയിഡഡ് സ്കൂളുകളിൽ അയക്കുന്ന സർക്കാർ സ്കൂൾ അദ്ധ്യാപകർ നൽകുന്ന സന്ദേശവും അത്ര നന്നല്ലെന്നും ഞാൻ അഭിപ്രായപ്പെടുന്നു. വൈകുന്നേരം അദ്ധ്യാപകർ ബിവറേജസിനു മുന്നിൽ ക്യൂനിൽക്കുന്നതും നല്ല സന്ദേശമല്ല. കുട്ടികൾക്കു മുന്നിലൂടെ പുകയൂതി നടക്കുന്ന അദ്ധ്യാപകരും നൽകുന്നത് തെറ്റായ സന്ദേശവും തെറ്റായ പ്രേരണയുമാണ്. സഭ്യമല്ലാത്ത വേഷങ്ങളുമിട്ടുവന്ന് സെക്സ് അപ്പീൽ ഉണ്ടാക്കുന്ന അദ്ധ്യാപക-അദ്ധ്യാപികമാരും തെറ്റായ സന്ദേശമാണു നൽകുന്നത്. ഇന്നത്തെ അദ്ധ്യാപകർ നൽകുന്ന സന്ദേശങ്ങൾ പ്രേരണയായാൽ ഭാവി തലമുറ തുലഞ്ഞതുതന്നെ. (ഞാൻ ഈ പറഞ്ഞതൊക്കെ പാരലൽ കോളേജ് അദ്ധ്യാപകർക്കും കോളേജ് അദ്ധ്യാപകർക്കും എല്ലാത്തരം അദ്ധ്യാപകർക്കും ഒക്കെ ബാധകമാണ്)
ReplyDeleteതങ്ങൾക്ക് അറിഞ്ഞുകൂടാത്തതും കുട്ടികളെ സഹായിക്കാൻ കഴിയാത്തതുമായ വിഷയങ്ങൾ പ്രോജക്ടുകളും അസൈൻമെന്റുകളുമായി കുട്ടികളൂടെ തലയിൽ കെട്ടി വയ്ക്കുന്ന അദ്ധ്യാപകരും നല്ല സന്ദേശമല്ല നൽകുന്നത്.
ReplyDeleteകുട്ടികളുടെ മുദ്രാ വാക്യം: വിക്കിപീഡിയ സിന്ദാബാദ്! ഇന്റെർനെറ്റ് കഫേ സിന്ദാബാദ്! സ്കൂൾ മാസ്റ്റർ, ലേബർ ഇന്ത്യ etc. സിന്ദാബാദ്. (ഇവയൊന്നും മോശമാണെന്ന അഭിപ്രായം എനിക്കില്ല കേട്ടോ)
ഗൈഡും ഗൈഡു മാസികകളും വാങ്ങി കുട്ടികളെ പഠിപ്പിക്കാൻ പോകുന്ന അദ്ധ്യാപകരെ തല്ലുന്നതിൽ തെറ്റില്ല .അവകാശം കുട്ടികൾക്ക് കൊടുക്കണമെന്ന് മാത്രം . പിന്നെ അദ്ധ്യാപകരെ തോല്പിക്കേണ്ടതില്ല കാരണം . തോൽവിപ്പേടിയുള്ള കാരണമാണല്ലൊ TET ക്കെതിരെ അദ്ധ്യാപക സംഘടനകൾ ഒറ്റക്കെട്ടായിനിന്നത് . ദീപസ്തംഭം മഹാശ്ചര്യം..............!!!!
ReplyDeleteഅധ്യാപകരെപ്പോലെ ഞങ്ങളും പലതരക്കാരല്ലേ ....
ReplyDeleteഅദ്ധ്യാപകർ കൊഴ കൊടുത്താണ് ജോലി വാങ്ങുന്നത്.ഇത് അണെയ്ഡഡ് സ്കൂലുകൾക്കു ബാധകമാണ്. പി.എസ്.സിയിലും ഇതിനു തുല്യമല്ലെങ്കിലും നടത്തുന്ന കൈക്കൂലികളെ കുറിച്ച് വായിച്ചതായി ഓർക്കുന്നു.
ReplyDeleteഇങ്ങനെ കൈക്കൂലികൊടൂത്തു ജോലി തേടുന്ന അദ്ധ്യാപകർക്ക് അദ്ധ്യാപനത്തോടെ എത്രമാത്രം കമിറ്റ്മെന്റ് ഊണ്ടാകും എന്നൊരു സംശയം മനസിലുണ്ടായി. ആർക്കെങ്കിലും ഇതിനെക്കുരിച്ചു പറയാനുണ്ടാകെമെന്നു കരുതുന്നു.
This comment has been removed by the author.
ReplyDeleteഞാന്‍ കരുതിയത് ഗവ. സ്കുളിലെ അധ്യാപകരെല്ലാം തന്നെ നല്ല മാര്‍ക്കോടെ PSC പരീക്ഷയും എഴുതി ഉയര്‍ന്ന Rank വോടെ സ്കുളില്‍ നിയമനം ലഭിച്ചവരാണെന്നും ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാനുള്ള കഴിവും ബോധവും കൂടുതലാണെന്നുമായണ്. മറിച്ച് Aided സ്കുളില്‍ മാര്‍ക്കിനും ബോധത്തിനും പ്രാധാന്യം ഇല്ലെന്നും കൊടുക്കുന്ന പൊതിയുടെ ഭാരമാണ് പ്രധാനമെന്നുമാണ്. കുട്ടിയെ ഗവ. സ്കുളില്‍ ചേര്‍ത്തപ്പോള്‍ മനസ്സിലായി എന്റെ വിചാരം തെറ്റാണെന്ന്. ജാതിയുടെ പേരില്‍ എത്തിച്ചേരുന്ന ഇവരുടെ കുട്ടത്തില്‍ കുറച്ച് പേര്‍ (വളരെ)എന്റെ തോന്നല്‍ ശരിവെക്കുന്നു. TET എല്ലാവര്‍ക്കും (സര്‍വ്വീസിലുള്ളവര്‍) ബാധകമാക്കിയാല്‍ അറിയാമായിരുന്നു കഥ (ഇത്തരക്കാര്‍ക്ക് ഇളവില്ലെങ്കില്‍).
ReplyDeletevalare sariyaanu.2nd classile kuttikku oru patana anubhavavum nalkathe notes kanathe patippikkunna adhayapikayaanu ente makante class teacher.parathippettal deshyam theekkuka kuttiyodakum.entha cheyka
ReplyDeleteപോസ്റ്റുകള്‍ നന്നാവുന്നുണ്ട്.ടി.ടി.സി.കുട്ടികളായ നമുക്ക് ഇത്
ReplyDeleteവളരെ പ്രയോജനകരമാണ്.
വിജീന.കെ.വി
ചൂണ്ടുവിരല്‍ വളരെ നന്നായിരുന്നു .അദ്ധ്യാപകവിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് ഇത് വളരെ ഫലപ്രദമാണ്,
ReplyDeleteഎന്ന്
അതുല്യ ഉദയകുമാര്‍
ചൂണ്ടുവിരല്‍ നന്നായിട്ടുണ്ട്.നാളെത്തെ അദ്ധ്യാപകരായ ഞങ്ങള്‍ക്ക് വളരെ ഉപകരപ്രദമായിരിക്കും
ReplyDeleteഎന്ന്
വിന്യ.കെ
ചൂണ്ടുവിരല്‍ നന്നായിട്ടുണ്ട്.നാളെത്തെ അദ്ധ്യാപകരായ ഞങ്ങള്‍ക്ക് വളരെ ഉപകരപ്രദമായിരിക്കും
ReplyDeleteഎന്ന്
വിന്യ.കെ
അധ്യാപകര്‍ കുട്ടികള്‍ക്ക് മാതൃകയാണെന്ന് പറയുന്നത് വെറും വാക്കുകളില്‍ മാത്രമായി ഒതുക്കിനിര്‍ത്തി പ്രവര്‍ത്തിച്ച് കാണിക്കാതെ സ്വയം ചെറുതാവുകയാണ് ഇന്ന്.
ReplyDeleteകുട്ടികള്‍ക്കുമുന്നില്‍ മീശപിരിച്ച് വമ്പന്‍മാരെന്ന് ഞെളിയുന്നഅധ്യാപകരും,പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് വേറൊരു ലോകമുണ്ട് എന്നറിയാത്ത ടീച്ചര്‍മാരും മാറാത്ത കാലത്തോളം വിദ്യ എന്ന അഭ്യാസം ശരിയായ രീതിയില്‍ സാധ്യമാവുകയില്ല.
ജിഷ,മിഥുന്‍
ഡയറ്റ് കണ്ണൂര്‍
മിഥുന്‍
ReplyDeleteഅപവാദങ്ങള്‍ എവിടെയും ഉണ്ട്
അവയെ നമ്മള്‍ക്ക് നന്നാക്കി എടുക്കണം
നല്ല അനുഭവങ്ങളുടെ ചന്ദന ലേപനം മാത്രം മതി
അതിനു താങ്കള്‍ക്കും കഴിയും