പതനംതിട്ട ജില്ലയിലെ പല പൊതു വിദ്യാലയങ്ങളിലും സ്ഥിതി ഇതാണ് .അതിന്റെ കാരണങ്ങളിലേക്ക് കടക്കുന്നില്ല .ഒരു കുട്ടി മാത്രമുള്ള ക്ലാസ് ,അവിടുത്തെ അധ്യയനം എങ്ങനെ ആണ് എന്ന് പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ചില അധ്യാപകര്‍ പറയുന്നു :-
"ക്ലാസ് ഒരു രസോം ഇല്ലേ.. ഒരാളെ വെച്ച് എങ്ങനെ പഠിപ്പിക്കാന്‍ ? "
ഈ ചിന്തയുടെ ഫലമോ കുട്ടികള്‍ കുറവുള്ള ക്ലാസുകളിലെ കുട്ടികള്‍ അറിവിലും കുറവുള്ളവരായി തീരുന്നു(തീര്‍ക്കുന്നു ).
അങ്ങനെയുള്ള സ്കൂളുകള്‍ എനിക്കറിയാം
ഇടുക്കിയിലെ മാത്യു സാര്‍ പറഞ്ഞ അനുഭവം ഇങ്ങനെ :-. ഒരു സ്കൂള്‍ .ക്ലാസുകളില്‍ ഒന്നോ രണ്ടോ കുട്ടികള്‍ വീതം.
അധ്യാപിക ക്ലാസില്‍ കയറി. ഹാജര്‍ വിളിച്ചു. പിന്നെ ബോര്‍ഡില്‍
എഴുതി പഠിപ്പിച്ചു. ഇടവേളയ്ക്കു ബെല്ലടിച്ചു . കുട്ടികള്‍ പുറത്തേക്കു
.അധ്യാപകര്‍ ചായ കുടിക്കാന്‍ സ്റാഫ് റൂമിലേക്കും
മാത്യു സാര്‍ ചോദിച്ചു..
മാത്യു സാര്‍ ചോദിച്ചു..
- എന്തിനാ ടീച്ചര്‍മാരെ ഈ സ്കൂളില്‍ ഹാജര്‍ വിളിക്കുന്നെ.? ഒറ്റ നോട്ടത്തില്‍ അറിയാമല്ലോ ഒറ്റക്കുട്ടി വന്നിട്ടുണ്ടോ ഇല്ലയോ എന്ന് ? ( ഇവര്‍ വീട്ടിലും ഹാജര്‍ പുസ്തകം സൂക്ഷിക്കുമോ?)
- ബോര്‍ഡില്‍ എഴുതണോ കുട്ടിയെ ചേര്‍ത്ത് നിറുത്തി പറഞ്ഞു കൊടുത്തു കൂടെ.?
- ചായ സമയം ഇവരെ കൂടി വിളിച്ചു കുടുംബം പോലെ ഒന്നിച്ചു കഴിച്ചു കൂടെ?
ക്ലാസ് പിടി എ വിളിക്കില്ല. രണ്ടു പേര്‍ക്കായി എന്ത് ക്ലാസ് പി ടി എ ?
കുട്ടികളെ കുറിച്ചും നല്ല അറിവില്ല ...
. മാത്യു സാറിന്റെ മനസ്സില്‍ സ്നേഹം ഉണ്ട്. മാഷ് നല്ലൊരു മനുഷ്യന്‍ .അത് കൊണ്ട് സ്നേഹത്തിന്റെ അഭാവം പെട്ടെന്ന് കാണാന്‍ കഴിഞ്ഞു .
പറഞ്ഞു വരുന്നത് ഒറ്റക്കുട്ടി ക്ലാസുകളുടെ അകം മനസ്സ് എങ്ങനെ ആയിരിക്കും എന്നാണല്ലോ .
ഇത് ഒരു കെയിസ് സ്റ്റഡി .പതനം തിട്ടയില്‍ നിന്നും
ആദര്‍ശിന്റെ മാത്രം ക്ലാസ്
ഞാന്‍ ആദര്‍ശ് ....അപ്പു എന്ന് വിളിക്കും ..എന്റെ ക്ലാസ്സില്‍ ഞാന്‍ മാത്രമേ ഉള്ളൂ .........അല്ല സാറും ഉണ്ട്
1 സാര്‍ എന്റെ വീട്ടില്‍
സാര്‍ എന്റെ വീട്ടില്‍
വന്നു .അച്ഛനെ കാണാന്‍ .
അച്ഛന് സുഖമില്ലായിരുന്നു .
അച്ഛന് സുഖമില്ലായിരുന്നു .
2 പഠന യാത്ര
കുറച്ചുനേരം കഴിഞ്ഞു
ഞങ്ങള്‍ മണ്ണാരമല കാണാന്‍ പോയി .ചേട്ടന്മാരും വന്നു.എന്നോട് ഒരുപാടു
ചോദ്യങ്ങള്‍ സാര്‍ ചോദിച്ചു.ചേട്ടന്മാര്‍ ഉത്തരം പറഞ്ഞപ്പോള്‍ സാറ്
സമ്മതിച്ചില്ല
മണ്ണാരമല അമ്പലത്തിനു മുന്‍പില്‍ ഞാന്‍ നിന്നപ്പോള്‍ സാര്‍ എന്റെ ഫോട്ടോ പിടിച്ചു .
3 സാര്‍ എന്റെ കൂട്ടുകാരന്‍
എന്റെ ക്ലാസ് നല്ല രസം . കളിക്കാനും പഠിക്കാനും സാര്‍ കൂടും .
4. എനിക്ക് സാര്‍ എല്ലാം തരും .
നിറം പഠിക്കുവാ .......ഒത്തിരി സി ഡി കിട്ടിയിട്ടുണ്ട്............അതിന്മേല്‍ കളര്‍ അടിക്കുവാ .
|
ഇപ്പോള്‍ എങ്ങനെയുണ്ട്? |
..5 എഴുത്ത്
പുള്ളിക്കുട .....ഒന്ന് എഴുതി നോക്കട്ടെ!
ഞാന്‍ എഴുതുന്നത് ഒട്ടിക്കാനും മറ്റും വലിയ സ്ക്രീന്‍ ഉണ്ട് .
എണ്ണം സാറ് പറഞ്ഞു . ഞാന്‍ കുട വരച്ചു ........ആദ്യം എണ്ണം തെറ്റി ...........വട്ടം വരച്ചു എണ്ണം ശരിയാക്കി |
9 കമ്പ്യൂട്ടര്‍ എനിക്കും
ഇന്ന് രാവിലെ ഞങ്ങള്‍ കമ്പ്യൂട്ടര്‍ മുറിയിലായിരുന്നു.
ഓരോന്നിന്റെയും പേര് സാര്‍ പറഞ്ഞു തന്നു.
എന്നെക്കൊണ്ട് പടം വരപ്പിച്ചു.
പിന്നെ എ ബി സി ഡി ഞാന്‍ എഴുതി .കട്ടയില്‍ ഞെക്കുമ്പോള്‍ അക്ഷരം വരും.
10. എന്റെ സ്വന്തം പാഠങ്ങള്‍
ഇന്നലെ ഞാന്‍ ആശുപത്രിയില്‍ പോയി.................ദേഹത്ത് വേദന ...............
ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സാര്‍ ബോര്‍ഡില്‍ എഴുതി
എന്നെക്കൊണ്ട് വായിപ്പിച്ചു |
"സാറ് പറയുന്ന വാക്കുകള്‍ കാണിച്ചു കൊടുക്കുന്ന കളിയാ " |
'ഇവരും എന്തോ പറയുകയാണല്ലോ ?' എന്താവും പറയുന്നത് എന്ന് എന്നോട് ചോദിച്ചു. |
ആനയ്ക്ക് പേര് വേണമെന്ന് ഞാന്‍ പറഞ്ഞു എഴുതി വെയ്ക്കാന്‍ സാര്‍ പറഞ്ഞു.ഞാനിട്ട പേര് കണ്ടോ?കൊള്ളാമോ? |
ഞാന്‍ അനയായതാ ..
കൊള്ളാമോ?
രണ്ടാം ക്ലാസ്സുകാര്‍ 'ആന കറുത്തതാ എന്നുപറഞ്ഞു. സാറ് സ്പോഞ്ചില്‍ മഷി മുക്കി തന്നു .തേക്കാന്‍ പറഞ്ഞു.ഞാന്‍ തേച്ചു .കൊമ്പും കറുപ്പിച്ചു.കറുത്തകൊമ്പോ?പേപ്പര്‍ ഒട്ടിച്ചു സര്‍ കൊമ്പ് വെളുപ്പിച്ചു |
11. വര്‍ക്ക് ഷീറ്റ്
സാറിന്നു കഥ പറയുന്ന സമയത്ത് ചില പേപ്പറും തന്നു .
നിറം നല്‍കാനും എണ്ണാ നും എഴുതാനും പറഞ്ഞു .
കണക്കു പഠിക്കാന്‍ വള്ളം .........ഇത് ഒരെണ്ണം ഞാനുണ്ടാക്കിയതാ
| . | . |
കലാധരൻ മാഷെ,,,
ReplyDeleteനല്ല അനുഭവം. കുറച്ചു കുട്ടികളെ മാത്രം ഇരുത്തിയിട്ട് അവർക്കിടയിലിരുന്ന് പഠിപ്പിക്കുമ്പോഴുള്ള രസമൊന്ന് വേറെ തന്നെയാണ്. മിക്കവാറും കമ്പ്യൂട്ടർ പഠിപ്പിക്കുമ്പോഴായിരിക്കുംഇങ്ങനെ സംഭവിക്കുന്നത്...
ഇനി ഒരു സംഭവം പറയട്ടെ. ഞാൻ പഠിച്ചതും ആദ്യമായി പഠിപ്പിച്ചതുമായ നാട്ടിൻപുറത്തുള്ള പ്രൈമറി വിദ്യാലയത്തിൽ ഏതാനും വർഷം മുൻപ് ഒന്നാം ക്ലാസ്സിൽ 2 വിദ്യാർത്ഥികൾ മാത്രം. അതിലൊന്ന് എന്റെ സഹോദരപുത്രി. അവൾ ഒന്നിൽ ചേരുന്നതിനു മുന്നെ എഴുതാനും വായിക്കാനും നന്നായി പഠിച്ചവൾ.
എന്നാൽ രണ്ടാമത്തെ കുട്ടി, രണ്ടാം തരത്തിലേക്ക് പാസ്സായിട്ടും അവൾക്ക് അക്ഷരം അറിയാത്തതിനാൽ വീട്ടുകാർ ട്യൂഷൻ ഏർപ്പെടുത്തി അക്ഷരം പഠിപ്പിക്കേണ്ടി വന്നു. ഇങ്ങനെയുള്ള അദ്ധ്യാപികയും ഉണ്ട്.
This comment has been removed by the author.
ReplyDeleteഅരുണ്‍
ReplyDeleteഅല്പം നന്നാക്കാന്‍ ശ്രമിച്ചു. ഇടപെടലിന് നന്ദി
രാജേഷിന്റെ ബ്ലോഗില്‍ നിന്നും പകര്‍ത്തിയപ്പോള്‍ ചില ഫോട്ടോ സ്ഥാനം മാറുന്നു
മിനി ടീച്ചര്‍
ക്ലാസിലെ കുട്ടികള്‍ കുറയുമ്പോള്‍ പഠന പ്രക്രിയ കൂടുതല്‍ ഹൃദയ ബന്ധം ഉള്ളതായി മാറും. ഇവിടെ രാജേഷിനു എപ്പോഴും ആദര്‍ശിന്റെ വിശേഷങ്ങളെ പറയാനുള്ളൂ .
അവന്‍ ക്ലാസില്‍ വണ്ടിയോടിച്ചത് സാറേ പടിപ്പിച്ചത്ഗ് മതി ഇനി നമുക്ക് കളിക്കാം . അവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് അദ്ധ്യാപകന്‍ ക്ലാസിന്റെ ടിം ടേബിള്‍ മാറ്റുന്നത്..
ഓരോ ദിനവും ഓരോ പുതിയ വിശേഷങ്ങള്‍. അവനോടൊപ്പം രാജേഷു രണ്ടാം ക്ലാസിലേക്ക് പോകുമെന്ന് ഞാന്‍ കരുതുന്നു.കൂടുതല്‍ അനുഭവങ്ങള്‍ ബ്ലോഗില്‍ പങ്കിടുമെന്നും .
കലാധരന്‍ മാഷേ, ആദര്‍ശിനൊപ്പം നടന്നാല്‍ എത്രയെത്ര ഐഡിയകളാണു കിട്ടുക!!! വളരെ നന്ദി, ഈ പോസ്റ്റിന്... ഈ മണ്ണാരമല പത്തനംതിട്ട ജില്ലയില്‍ എവിടെയാ?
ReplyDeleteരാജേഷ് മാഷേ....
ReplyDeleteകെട്ടിപിടിച്ചൊരുമ്മതരാന്‍ തോന്നുന്നു.....
ഒരു കുട്ടിയേഉള്ളെന്ന് പരിതപിച്ച് വാലു ചുരുട്ടി ഇരിക്കാതെ പതിന്‍മടങ്ങ് ആവേശത്തോടെ അപ്പുണ്ണിയെ പഠിപ്പിക്കുന്നതിന്.. അല്ല അവന് അനുഭവങ്ങള്‍ ഒരുക്കി കൊടുക്കിന്നതിന്.......
ഇനിയും ഒരുപാട് മുന്നേറുമെന്നറിയാം ആശംസകള്‍ ...
പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു....
ഈ ബ്ളോഗ് ഇപ്പോള്‍ വായിച്ചപ്പോള്‍ എനിക്ക് വളരെ സന്തോഷമായി.ഒരു അധ്യാപകവിദ്യാര്‍ത്ഥിയായ എനിക്ക് മാഷുടെ ഈ സമീപനത്തോട് വളരെ ബഹുമാനം തോന്നുന്നു.ആദര്‍ശിന് ഇതില്‍ കൂടുതല്‍ ഭാഗ്യം വേറെ എന്താണ് വേണ്ടത്, എനിക്കും ആ കുട്ടിയാവാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.ഭാവിയില്‍ ഒരു അധ്യാപികയാവാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും ഞാന്‍ ഈ മാഷുടെ പ്രവര്‍ത്തനങ്ങളെ മാതൃകയാക്കും ഞാന്‍ മാത്രമല്ല എല്ലാവരും മാതൃകയാക്കും എന്ന് പ്രതീക്ഷിക്കുന്നു,മാഷിന് ഒരിക്കല്‍ കൂടി അഭിനന്ദനം നേര്‍ന്നുകൊണ്ട് നിര്‍ത്തുന്നു.
ReplyDeleteകലാധരന്‍ മാഷെ,
ReplyDeleteഅങ്ങയുടെ അനുഭവം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി.ഒരു കുട്ടിക്ക് മാത്രം ക്ലാസെടുക, ഓ എനിക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല.അങ്ങയുടെ ആത്മവിശ്വാസത്തെയും,ധൈര്യത്തെയും ഞാന്‍ അഭിനന്ദിക്കുന്നു. അധ്യാപകവിദ്യാര്‍ത്ഥിയായ എനിക്ക് ഇതൊരു പുതിയ അറിവാണ്.കൊച്ചു മിടുക്കനായ ആദര്‍ശിനോട് എന്റെ വിജയാശംസകള്‍ അറിയിക്കുമല്ലോ?
എന്ന് സ്നേഹത്തോടെ
നിജി കെ രാജ്
മാഷിന്റെ ഈ പ്രവര്‍ത്തനം അഭിനന്ദാര്‍ഹമാണ്,
ReplyDeleteആദര്‍ഷീന്റെ സഹപഠിതാവായും അദ്യാപകനായും ക്ലാസ്സിലുള്ള സമീപനം മറ്റുള്ളവരില്‍ അസൂയ ജനീപ്പിക്കുന്നു.കൂടാതെ ഇങ്ങനെ ഒരു അധ്യാപകനായിമാറാന്‍ ഓരോരുത്തരും ആഗ്രഹിക്കന്നു. ധാരാളം കുട്ടികള്‍ക്ക് നല്ല അനുഭവങ്ങള്‍ നല്‍കാന്‍ സാധീക്കട്ടെ,
സ്നേഹ പൂര്‍വ്വം
ബീന എം
ആദര്‍ശിനു കിട്ടിയ നിധിയാണ് രാജേഷ് മാഷ്............
ReplyDeleteഒരു കുട്ടി മാത്രമാണെങ്കില്‍ പഠിപ്പിക്കാതിരിക്കുകയാണ് ചെയ്യാറ്. എന്നിട്ടും രാജേഷ് മാഷ് ഒരുപാട് അറിവുകളും പ്രവര്‍ത്തനങ്ങളുമാണ് ആദര്‍ശിനു വേണ്ടി കരുതിവെച്ചത്.അവനുള്ള കഴിവുകളെ ഉണര്‍ത്തിയെടുക്കുകയാണ് മാഷ് ചെയ്യുന്നത് .ആദര്‍ശേ.............നിനക്ക് കിട്ടിയ ഈ കരങ്ങളെ പ്രയോജനപ്പെടുത്തുവിന്‍...................
നീ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുപാട് ഇഷ്ടമായി.........നിനക്ക് അഭിനന്ദനങ്ങള്‍...........രാജേഷ് മാഷിനും ആദര്‍ശിനും ഒരായിരം ആശംസകള്‍ നേരുന്നു..................................
ഷിതിന്യ................
മാഷെ.........
ReplyDeleteഎങ്ങനെയാണ് ഞാന്‍ മാഷിനെ അഭിനന്ദിക്കേണ്ടത് എന്നെനിക്ക് അറിയില്ല. ലോകത്തില്‍ ഒരു മാഷും ചെയ്യാത്ത കാര്യമാണ് മാഷ് ചെയ്തത്.ആദര്‍ശ് ഭാഗ്യം ചെയ്ത കുട്ടിയാണ്. ഈ ഭാഗ്യം എല്ലാവര്‍ക്കും കിട്ടട്ടെ......
ആശംസകളോടെ
അഞ്ജലി.കെ.പി.
മാഷെ.........
ReplyDeleteകെട്ടിപിടിച്ചൊരുമ്മതരാന്‍ തോന്നുന്നു.....
നല്ല പഠനുഭവങ്ങള്‍ ഒരുക്കി കൊടുക്കിന്നതിന്. ആശംസകള്‍......
ആദര്‍ശിനോട് എന്റെ വിജയാശംസകള്‍ അറിയിക്കുമല്ലോ?
മാഷെ.........
ReplyDeleteകെട്ടിപിടിച്ചൊരുമ്മതരാന്‍ തോന്നുന്നു.....
നല്ല പഠനുഭവങ്ങള്‍ ഒരുക്കി കൊടുക്കിന്നതിന്. ആശംസകള്‍......
ആദര്‍ശിനോട് എന്റെ വിജയാശംസകള്‍ അറിയിക്കുമല്ലോ?